കുട്ടികള്‍ക്ക് എപ്പോഴും പോഷകങ്ങളാല്‍ സമ്പുഷ്ടമായ ഭക്ഷണം തന്നെ നല്കാന് മാതാപിതാക്കള്‍ ശ്രദ്ധിക്കുക.കുട്ടികളിലും കൗമാരക്കാരിലും അവരുടെ ആരോഗ്യ കാര്യത്തില്‍ പോഷകങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഉദാഹരണത്തിന്, ബലമുള്ള അസ്ഥികള്‍ ഉണ്ടാകുന്നതിന് ആവശ്യമായ പോഷകങ്ങളില്‍ ഒന്നാണ് വിറ്റാമിന്‍ ഡി. അതുപോലെ തന്നെ, കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ആരോഗ്യകരമായ വളര്‍ച്ച കൈവരിക്കാന്‍ ആവശ്യമായ മറ്റ് വിറ്റാമിനുകളും ധാതുക്കളും ഉണ്ട്. കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ആവശ്യമായ പ്രധാനപ്പെട്ട പോഷകങ്ങള്‍ ഏതൊക്കെയാണെന്നറിയാം… ഒന്ന്… എല്ലുകള്‍ക്കും പല്ലുകള്‍ക്ക് ബലം നല്കുന്ന പ്രധാനപ്പെട്ട പോഷകങ്ങളിലൊന്നാണ് കാത്സ്യം. കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും അവരുടെ ദൈനംദിന ഭക്ഷണത്തില്‍ കാല്‍സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ നല്‍കണം. പാല് ഉല്പന്നങ്ങള്, പച്ച ഇലക്കറികള്‍ എന്നിവയിലും കാല്‍സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. രണ്ട്… ഫൈബര്‍ സമ്പുഷ്ടമായ ഭക്ഷണങ്ങളില്‍ വിറ്റാമിന്‍ ഇ, വിറ്റാമിന്‍ സി, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ടാകും. ഫൈബര്‍ കുട്ടികളില്‍ ദഹന…
Read MoreCategory: Love
വാൾനട്ട് കഴിക്കുന്നത് ശീലമാക്കൂ; ഗുണം ഇതാണ്
ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് വാള്‍നട്ട്. തലച്ചോറിന്റെ വളര്‍ച്ചയ്ക്കും ഓര്‍മ്മ ശക്തി കൂട്ടാനുമെല്ലാം വാള്‍നട്ട് മികച്ചതാണ്. പ്രോട്ടീന്‍, ഒമേഗ 3, നാരുകള്‍, മറ്റ് അവശ്യ പോഷകങ്ങള്‍ എന്നിവയാല്‍ സമ്പന്നമാണ് വാള്‍നട്ട്. നിങ്ങളുടെ ഭക്ഷണത്തില്‍ വാള്‍നട്ട് ഉള്‍പ്പെടുത്തിയാലുള്ള ചില ആരോ?ഗ്യ?ഗുണങ്ങളെ കുറിച്ചറിയാം… ഒന്ന്… ഉപാപചയ പ്രവര്‍ത്തനം കൂട്ടാന്‍ മാത്രമല്ല ഡിപ്രഷന് അകറ്റാനും വാള്‍നട്ട് കഴിക്കുന്നത് ?ഗുണം ചെയ്യും. കൂടാതെ മറ്റ് നട്സുകളെ അപേക്ഷിച്ച് വാള്‍നട്ട് സ്ഥിരമായി കഴിക്കുന്നത് ഊര്‍ജം വര്‍ധിപ്പിക്കുകയും ഹൃദ്രോ?ഗങ്ങള്‍ അകറ്റുകയും ചെയ്യും. രണ്ട്… പ്രമേഹമുള്ളവര്‍ ദിവസവും ഒരു പിടി വാള്‍നട്ട് കഴിക്കണമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ വാള്‍നട്ട് കഴിക്കുന്നത് ?ഗുണം ചെയ്യുമെന്ന് വിദ?ഗ്ധര്‍ പറയുന്നു. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ വാള്‍നട്ട് ദിവസവും കഴിക്കുന്നത് കാന്‍സര്‍ പ്രതിരോധിക്കാന്‍ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. മൂന്ന്… കൊഴുപ്പുകള്‍ സാധാരണയായി ഹൃദയത്തിന് ഏറ്റവും ആരോഗ്യകരമാണെന്ന് കണക്കാക്കപ്പെടുന്നില്ലെങ്കിലും, ചില ആരോഗ്യകരമായ…
Read Moreവിവാഹമോചനത്തിനും ഇനി രജിസ്ട്രേഷൻ
വിവാഹം റജിസ്റ്റർ ചെയ്യുന്നതു പോലെ വിവാഹമോചനവും രജിസ്ട്രേഷൻ വരുന്നു. ഇതിനായി നിയമവും ചട്ടഭേദഗതിയും തയാറാകുന്നതായി മന്ത്രി എം.വി.ഗോവിന്ദൻ അറിയിച്ചു. 2008ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ ചട്ടങ്ങളിൽ വിവാഹമോചനങ്ങളുടെ രജിസ്ട്രേഷനുള്ള വ്യവസ്ഥകൾ കൂടി ഉൾപ്പെടുത്തി ചട്ടങ്ങൾ ഭേദഗതി ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. സ്ത്രീകളുടെയും കുട്ടികളുടെയും ട്രാൻസ്ജെൻഡർ വിഭാഗത്തിന്റെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതിയുടെ ശുപാർശ പ്രകാരമാണു നടപടി. ഇന്ത്യയിൽ വിവാഹമോചനം നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന നിയമം ഒരു സംസ്ഥാനത്തും നിലവിലില്ലെന്നും കേരളം ഈ കാര്യത്തിലും രാജ്യത്തിനു മാതൃകയാവുകയാണെന്നും മന്ത്രി പറഞ്ഞു. വിവാഹമോചന രജിസ്ട്രേഷൻ സമയത്തു കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ അവരുടെ സംരക്ഷണം സംബന്ധിച്ച വിവരങ്ങൾ കൂടി ഇതിൽ ഉൾപ്പെടുത്തും. പുനർവിവാഹിതരാവുമ്പോൾ കുഞ്ഞുങ്ങളുടെ ഭാവി സുരക്ഷിതത്വം ഉറപ്പാക്കാൻ ആവശ്യമായ നിയമനിർമാണവും ഇതിന്റെ ഭാഗമായി ഉണ്ടാവും. മതഭേദമന്യേയുള്ള വിവാഹ രജിസ്ട്രേഷനു ചട്ടങ്ങൾ മാത്രമാണുള്ളത് എന്ന വസ്തുത പരിഗണിച്ചു ‘കേരള വിവാഹങ്ങളും…
Read Moreബോചെ പ്രണയ ലേഖനമത്സരം ഉദ്ഘാടനം ചെയ്തു
ഫെബ്രുവരി 14, വാലന്റൈന്‍സ് ദിനത്തിന്റെ ഭാഗമായ് പ്രണയം മനസ്സിലുള്ള ഏവര്‍ക്കും വേണ്ടി സംഘടിപ്പിക്കുന്ന പ്രണയലേഖനമത്സരം ഡോ.ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു. തൃശൂര്‍ ജില്ലയിലെ പാവറട്ടി പോസ്റ്റ്ഓഫീസില്‍ പ്രത്യേകം സ്ഥാപിച്ചിട്ടുള്ള തപാല്‍പെട്ടിയില്‍,ജീവിതത്തില്‍ തനിക്കൊപ്പം ചേരാന്‍ കഴിയാത്ത, മലയാളികള്‍ക്ക് സുപരിചിതയായ തന്റെ പ്രണയിനിക്കായി താന്‍ എഴുതിയ പ്രണയലേഖനം നിക്ഷേപിച്ചുകൊണ്ടാണ് അദ്ദേഹം ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്. സിനിമാ-സാഹിത്യ രംഗത്തെ പ്രമുഖവ്യക്തിത്വങ്ങളായ വി.കെ. ശ്രീരാമന്, റഫീഖ് അഹമ്മദ്, മുരുകന് കാട്ടാക്കട എന്നിവരോടൊപ്പം പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍, മനോജ് തച്ചംപ്പള്ളി, നന്ദകിഷോര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. അക്ഷരങ്ങളിലൂടെയുള്ള പ്രണയം / അക്ഷരങ്ങളോടുള്ള പ്രണയം എന്നീ ശീര്‍ഷകങ്ങളിലാണ് പ്രണയലേഖനമത്സരം നടത്തുന്നത്. വരുന്ന നാല് ഞായറാഴ്ചകളില്‍, ആ ആഴ്ചയില്‍ ലഭിച്ച എഴുത്തുകളില്‍ നിന്ന് 20 പ്രണയലേഖനങ്ങള്‍ തിരഞ്ഞെടുക്കും. സിനിമാ-സാഹിത്യ മേഖലയിലെ പ്രശസ്തരായ വി.കെ. ശ്രീരാമന്, റഫീഖ് അഹമ്മദ്, ഹരിനാരയണന്, കെ.പി. സുധീര, ആര്യ ഗോപി, ശ്രുതി…
Read Moreപെണ്‍കുട്ടികള്‍ പിറന്നുവെന്ന കാരണത്താല്‍ ഭര്‍ത്താവില്‍ നിന്ന് സ്നേഹം കിട്ടുന്നില്ല; പരാതിയുമായി യുവതി വനിതാ കമ്മിഷനില്‍
കൊച്ചി: പെണ്‍കുട്ടികള്‍ പിറന്നുവെന്ന കാരണത്താല്‍ ഭര്‍ത്താവില്‍ നിന്നും സ്നേഹവും പരിഗണനയും കിട്ടുന്നില്ലെന്ന പരാതിയുമായി യുവതി വനിതാ കമ്മിഷനില്‍. പരാതിക്കാരിയുടെയും ഭര്‍ത്താവിന്റെയും വാദം കേട്ട കമ്മിഷന് ഇരുവരെയും കൗണ്‍സലിങ്ങിന് വിധേയരാക്കാന്‍ തീരുമാനിച്ചു. പരാതിക്കാരിയുടെ ആരോപണം എതിര്‍ക്ഷി പൂര്‍ണമായും നിഷേധിച്ചു. രണ്ടു വയസ്സും കഷ്ടിച്ച് ഒരു മാസവും പ്രായമുള്ള രണ്ട് കുഞ്ഞുങ്ങളുള്ള ഇരുപത്തിയഞ്ചുകാരിയാണ് പരാതി നല്‍കിയിരുന്നത്. എറണാകുളത്തെ ഒരു ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും അവിടത്തെ ഡോക്ടറും തമ്മിലുള്ള തമ്മിലുള്ള പ്രശ്നങ്ങളായിരുന്നു കമ്മിഷനു മുമ്പാകെ വന്ന മറ്റൊരു പരാതി. പരസ്പര ബഹുമാനമില്ലായ്മയായിരുന്നു പരാതിക്ക് അടിസ്ഥാനമായി ഇരുവിഭാഗവും ആരോപിച്ചിരുന്നത്. തങ്ങളുടെ പദവികളും ഉത്തരവാദിത്തങ്ങളും അംഗീകരിച്ച് ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാമെന്ന് ഇരുവിഭാഗവും കമ്മിഷന് മുമ്പാകെ തീരുമാനമെടുത്തു. എറണാകുളത്തെ അബാദ് പ്ലാസയിലെ കടനടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ പൊലീസ് സംഘം അപമാര്യാദയായി പെരുമാറിയെന്ന് യുവതിയുടെ പരാതിയില്‍ ആരോപണത്തില്‍ കഴമ്പില്ലെന്നാണ് കമ്മിഷന്റെ പ്രാഥമിക നിഗമനം. പ്രശ്നത്തിനൊടുവില്‍ അബാദ് പ്ലാസയില്‍…
Read Moreബോചെ പ്രണയ ലേഖന മത്സരം
കോഴിക്കോട്: ബോചെ പ്രണയ ലേഖന മത്സരവുമായി ഡോ:ബോബി ചെമ്മണൂര്‍. പ്രമുഖ സിനിമ,സാഹിത്യ, ഗാനരചന മേഖലയിലുള്ള വി.കെ.ശ്രീരാമന്, റഫീക്ക് അഹമ്മദ്, ഹരി നാരായണന്, ഗ.ജ. സുധീര, ശ്രുതി സിത്താര, ആര്യ ഗോപി, സുരഭി ലക്ഷ്മി എന്നിവര്‍ ജഡ്ജിങ്ങ് പാനല്‍ ആണ് വിജയികളെ കണ്ടെത്തുന്നത്. പുതിയ തലമുറ അക്ഷരങ്ങളിലൂടെയുള്ള പ്രണയം നഷ്ടപ്പെടുത്തുന്ന ഈ കാലഘട്ടത്തില്‍ അക്ഷരങ്ങളെ പ്രണയിപ്പിക്കുക എന്ന കര്‍ത്തവ്യം നാം ഏറ്റെടുത്തേ മതിയാവൂയെന്ന് ബോബി ചെമ്മണൂര്‍ പറഞ്ഞു. വായന ശീലം അന്യമായതോടെ നല്ല നല്ല വാക്കുകള്‍, നല്ല ഭാഷകള്‍ യുവതലമുറക്കിടയില്‍ വരണ്ടുണങ്ങുകയാണ്. ഇവിടെയാണ് ഉച്ച നീചത്വങ്ങള്‍ നോക്കാതെ അക്ഷരങ്ങളാല്‍ പടവാളു തീര്‍ക്കുന്ന മാധ്യമരംഗത്തെ പ്രമുഖരായ നിങ്ങളുടെ വിരലുകള്‍ ചലിക്കേണ്ടത് എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. ഈ വരുന്ന ഫെബ്രുവരി 14 ലോക വാലന്റയിന്‍സ് ഡേ ആണല്ലോ. അതിന് മുന്നോടിയായി പ്രണയിതാക്കള്‍ക്കും, സാങ്കല്‍പ്പിക പ്രണയിതാക്കള്‍ക്കും വേണ്ടി ഒരു പ്രണയലേഖന മത്സരം…
Read Moreഗ്യാലക്സി ചോക്ലേറ്റ് ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും
കൊച്ചി: മാര്‍സ് റിഗ്ലിയുടെ ഗ്യാലക്സി ഇന്ത്യക്കായി ഇന്ത്യയില്‍ നിര്‍മ്മിക്കുന്നു. പൂനെയിലെ ഖേഡിലുള്ള ചോക്ലേറ്റ് ഫാക്ടറിയില്‍ പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്ന മാര്‍സ് റിഗ്ലിയുടെ രണ്ടാമത്തെ ലെഗസി ചോക്ലേറ്റ് ബ്രാന്‍ഡാണ് ഗ്യാലക്സി. ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യത്തെ ബ്രാന്‍ഡ് സ്നിക്കേഴ്സാണ്.ഇന്ത്യയിലേക്കുള്ള യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണിതെന്നതില് അഭിമാനിക്കുന്നുവെന്ന് മാര്‍സ് റിഗ്ലി പറയുന്നു. 1960 ല്‍ ആരംഭിച്ചതുമുതല്‍ ചോക്ലേറ്റ് അനുഭവത്തെ പുനര്‍നിര്‍വചിച്ച ഗാലക്സിയുടെ സിഗ്നേച്ചര്‍ റെസിപ്പി ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി നവീകരിക്കുകയും പ്രാദേശികവല്‍ക്കരിക്കുകയും ചെയ്തു. സ്മൂത്ത് മില്‍ക്ക്, ക്രിസ്പി എന്നിവ 10 രൂപയ്ക്കും 20 രൂപയ്ക്കും ലഭ്യമാണ്. ഇന്ത്യന്‍ വീടുകളിലേക്ക് അവരുടെ രുചികള്‍ക്ക് യോജിച്ചതും ഗുണനിലവാരമുള്ളതുമായ ചോക്ലേറ്റുകള്‍ എത്തിക്കുക എന്നതാണ് മാര്‍സ് റിഗ്ലിയുടെ ശ്രമം. പുതിയ ഗ്യാലക്സി പോര്‍ട്ട്ഫോളിയോ ഉപയോഗിച്ച് ഇന്ത്യയില്‍ ഞങ്ങളുടെ ടാബ്ലെറ്റ് ശ്രേണി വളര്‍ത്തുക എന്ന ലക്ഷ്യത്തിന് അനുസൃതമായാണ് ഈ ലോഞ്ച് നടക്കുന്നത്-മാര്‍സ് റിഗ്ലി ഇന്ത്യയുടെ ജനറല്‍ മാനേജര്‍ കല്‍പേഷ് ആര് പാര്‍മര്‍…
Read Moreദീപാവലി ആഘോഷിക്കുന്നതിന് പിന്നിലെ ഏഴ് വ്യത്യസ്ത കാരണങ്ങള്‍
ദീപങ്ങളുടെ ഉത്സവമായ ദീപാവലി (Diwali) ഇതാ എത്തി. പുത്തന്‍ വസ്ത്രങ്ങള്‍ ധരിച്ച് വീടുകളിലും പരിസരത്തും ദീപങ്ങള്‍ തെളിയിച്ചാണ് നാം ദീപാവലി ആഘോഷിക്കുന്നത്. എന്നാല്‍ വിവിധ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന ഐതിഹ്യങ്ങള്‍ അനുസരിച്ച് ഒന്നിലധികം കാരണങ്ങളാണ് ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നിലുള്ളത്. അവ എന്തൊക്കെയാണെന്ന് നോക്കാം. ദീപാവലി ആഘോഷിക്കുന്നതിന് പിന്നിലെ ഏഴ് വ്യത്യസ്ത കാരണങ്ങള്‍. രാമായണമനുസരിച്ച്, ശ്രീരാമനും ഭാര്യ സീതയും സഹോദരന് ലക്ഷ്മണനും 14 വര്‍ഷത്തെ വനവാസത്തിന് ശേഷം അസുര രാജാവായ രാവണനെ പരാജയപ്പെടുത്തി ഈ ദിവസമാണ് അയോധ്യയിലേക്ക് മടങ്ങിയത്. ദീപാവലി രാമന്റെ വീട്ടിലേക്കുള്ള മടക്കത്തെ അടയാളപ്പെടുത്തുന്നു. മറ്റൊരു ഐതിഹ്യമനുസരിച്ച് ലക്ഷ്മീദേവി ജനിച്ച ദിവസമായാണ് ദീപാവലി ആഘോഷിക്കുന്നത്. ദീപാവലി ദിന രാത്രിയില്‍ ലക്ഷ്മി ദേവീ തന്റെ ഭര്‍ത്താവായി വിഷ്ണുവിനെ തിരഞ്ഞെടുത്തുവെന്നും ഇരുവരും ദാമ്പത്യജീവിതം ആരംഭിച്ചുവെന്നുമാണ് മറ്റൊരു വിശ്വാസം ഇതിഹാസമായ മഹാഭാരതത്തില്‍, അഞ്ച് പാണ്ഡവ സഹോദരന്മാര് ചൂതാട്ടത്തില്‍ പരാജയപ്പെട്ടു. അതിനുശേഷം കൗരവര്‍ അവരെ…
Read Moreവരന്റെ ചര്‍മ്മത്തിന് തിളക്കം കിട്ടാൻ
സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ സ്ത്രീകളും പുരുഷന്മാരും ഒരു പോലെ തന്നെയാണ് ഇന്നത്തെ കാലത്ത്. വിവാഹത്തിന് പലരും കല്ല്യാണപ്പെണ്ണിനെ മാത്രമാണ് ശ്രദ്ധിക്കുക. എന്നാല്‍ കല്ല്യാണപ്പെണ്ണിനോടൊപ്പം തന്നെ ഇനി മുതല്‍ കല്ല്യാണച്ചെക്കനും തിളങ്ങാം. അതിന് വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാം. പല വരന്മാരും ഇതിനകം തന്നെ ക്ലെന്‍സറുകള്‍, മോയ്സ്ചറൈസറുകള്‍, ഹെയര്‍ കെയര്‍ ഉല്പന്നങ്ങള് എന്നിവ ഉപയോഗിക്കുന്നു, കൂടാതെ മുടി സ്റ്റൈലിംഗും താടി രൂപപ്പെടുത്താനും മണിക്കൂറുകള്‍ ചെലവഴിക്കാന്‍ തയ്യാറാണ്. എന്നാല്‍ ചില വരന്മാര്ക്ക് കുളിയും ഷേവ്വും ആവശ്യത്തിലധികം തോന്നുന്നു. ഫേസ് വാഷ് ഉപയോഗിച്ച് തുടങ്ങുക പല പുരുഷന്മാരും അവരുടെ മുഖത്ത് അല്പം വെള്ളം കൊണ്ട് കഴുകി വൃത്തിയാക്കുന്നു. ചിലര്‍ സോപ്പ് ഉപയോഗിക്കുന്നു, പക്ഷേ സോപ്പ് നിങ്ങളുടെ മുഖം വരണ്ടതാക്കും എന്നതിനാല്‍ നിങ്ങളുടെ മുഖം വൃത്തിയാക്കാന്‍ ഫേസ് വാഷ് ഉപയോഗിക്കുന്ന ഒരു ശീലം നിങ്ങള്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. വാസ്തവത്തില്‍, നിങ്ങളുടെ മുഖം കഴുകുന്നത്…
Read Moreബീജങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ‘സൂപ്പർ ഫുഡുകൾ’
ജീവിത ശൈലിയിലെയും ഭക്ഷണക്രമത്തിലെയും മാറ്റം മൂലം ഇന്ന് മിക്ക ദമ്പതികളും അനുഭവിക്കുന്ന പ്രധാന ആരോഗ്യ പ്രശ്നമാണ് വന്ധ്യത (fertility). വ്യായാമമില്ലായ്മ, കൊഴുപ്പ് നിറഞ്ഞ ഭക്ഷണങ്ങള്‍, മാനസിക സമ്മര്‍ദ്ദം (stress), ജോലി സാഹചര്യങ്ങള്‍, പുകവലി(smoking), മദ്യപാനം(alcohol) ഇങ്ങനെ പല കാരണങ്ങൾ കൊണ്ടാണ് വന്ധ്യത പ്രശ്നം ഉണ്ടാകുന്നത്. മോശം ബീജത്തിന്റെ ആകൃതിയും ചലനവും, കുറഞ്ഞ ബീജങ്ങളുടെ എണ്ണം എന്നിവയാണ് പുരുഷ വന്ധ്യതയ്ക്കുള്ള കാരണങ്ങളിൽ പ്രധാനപ്പെട്ടതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഒരു വ്യക്തിയുടെ ഭക്ഷണക്രമം മോശം ബീജത്തിന്റെ ഗുണനിലവാരത്തിന് കാരണമാകുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. വാൾനട്ട്, ബദാം എന്നിവയുൾപ്പെടെയുള്ള നട്സുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പുരുഷന്മാരിൽ ബീജത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് ആൻഡ്രോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. ബീജത്തിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന അഞ്ച് മികച്ച ഭക്ഷണങ്ങളെ കുറിച്ചറിയാം… ഇലക്കറികളും പഴങ്ങളും… ഇലക്കറികളിലും പഴങ്ങളിലും ആന്റിഓക്സിഡന്റുകൾ, ലൈക്കോപീൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ബീജത്തിന്റെ…
Read More