ഷേവ് ചെയ്യരുതെന്ന് പറയുന്നതിന്റെ കാരണമിതാ!….

ഷേവ് ചെയ്യരുതെന്ന് പറയുന്നതിന്റെ കാരണമിതാ!….

ശരീരത്തിലെ അനാവശ്യരോമങ്ങളെ ഷേവ് ചെയ്ത് നീക്കം ചെയ്യുന്നവരാണ് നമ്മളില്‍ പലരും. പുരുഷന്മാര്‍ ആഴ്ചകള്‍ തോറുമോ ദിവസങ്ങള്‍ തോറുമോ മുഖത്തെ അനാവശ്യ രോമങ്ങളും ഇത്തരത്തില്‍ നീക്കം ചെയ്യാറുള്ളവരുമാണ്. എന്നാല്‍ അത് ദോഷകരമാണെന്നും അത് ചെയ്യരുതെന്നും പലരും നമ്മോട് പറഞ്ഞിട്ടുണ്ടാകാം. ഷേവ് ചെയ്യുന്നതിന് പകരം രോമം ട്രിം ചെയ്തു നിയന്ത്രിക്കണമെന്നാണ് പറയുന്നത്. പലര്‍ക്കും ട്രിം ചെയ്താല്‍ ഷേവ് ചെയ്താല്‍ കിട്ടുന്ന സംതൃപ്തി ലഭിക്കാറില്ലല്ലോ. പക്ഷേ മുഖം വൃത്തിയായി സൂക്ഷിക്കണമെന്നുള്ളതിനാല്‍ നമ്മള്‍ ഷേവ് ചെയ്യുക തന്നെ ചെയ്യും. എന്നാല്‍ അങ്ങനെ ചെയ്യുന്നത് ദോഷകരമാണെന്ന് പറയുന്നതിന് പിന്നിലെ കാരണമെന്തെന്ന് ചിന്തിച്ചിട്ടുണ്ടോ നിങ്ങള്‍. ശരീരത്തിലെ രോമങ്ങള്‍ ട്രിം ചെയ്ത് നിയന്ത്രിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ശരീര ഊഷ്മാവ് നിയന്ത്രിക്കാന്‍ സാധിക്കും. ഇക്കാര്യത്തില്‍ രോമങ്ങള്‍ക്ക് നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. രോമത്തിന്റെ ഫോളിക്കിള്‍സിലെ സെബം ഗ്ലാന്‍ഡുകള്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. ഇത് ചര്‍മ്മത്തിലെ എണ്ണമയം നിയന്ത്രിച്ച് അതിനെ ശരീര ഊഷ്മാവ് നിയന്ത്രിച്ച് ശീതീകരിച്ച്…

Read More

പപ്പടം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്….!!!

പപ്പടം കഴിക്കുന്നവരുടെ  ശ്രദ്ധയ്ക്ക്….!!!

പപ്പടം കഴിക്കുന്നവര്‍ ശ്രദ്ധിക്കുക. പപ്പടങ്ങളില്‍ വ്യാപകമായി അലക്കുകാരം അഥവാ സോഡിയം കാര്‍ബണേറ്റ് ചേര്‍ക്കുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് സംബന്ധിച്ച് വ്യാപകമായി പരാതികളും വരുന്നതായി അധികൃതര്‍ പറയുന്നു. ഈര്‍പ്പം നഷ്ടമാകാതെ കൂടുതല്‍ ദിവസം സൂക്ഷിക്കുന്നതിനും സ്വാദ് ലഭിക്കുന്നതിനും സോഡിയം കാര്‍ബണേറ്റ് സഹായിക്കുന്നതു മൂലമാണ് പപ്പടങ്ങളില്‍ ഇത് ഉപയോഗിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ അധികൃതര്‍ പറയുന്നു. ഇത്തരം പപ്പടങ്ങള്‍ കഴിക്കുന്‌പോള്‍ വായില്‍ നേരിയ തോതില്‍ പൊള്ളലുകളുണ്ടാകും. ഇത് കാന്‍സറിനും അള്‍സറിനും കാരണമാകും. ഉഴുന്നിന് പകരം മൈദ ചേര്‍ക്കുന്നതാണ് മറ്റൊരു പ്രശ്‌നം. പണം ലാഭിക്കുന്നതിനും തൂക്കം കൂടുന്നതിനുമാണ് ഇത് ചെയ്യുന്നത്. അന്തു ശതമാനത്തോളം മൈദ ചേര്‍ക്കുന്നവരുമുണ്ട്. മൈദ ചേര്‍ത്ത പപ്പടത്തിന് കാച്ചിയാല്‍ കൂടുതല്‍ ഉറപ്പും ലഭിക്കും. ഇരുന്ന് പഴകിയാല്‍ ഇതിന് ചുവപ്പു കളര്‍ വരികയും ചെയ്യും. കാരം അലിയിച്ചെടുത്ത വെള്ളവും ഉഴുന്നുമാവും ഉപ്പുമാണ് പപ്പടത്തിന്റെ ചേരുവകള്‍. ഗുജറാത്തില്‍ നിന്നും വരുന്ന കട്ടക്കാരമാണ്…

Read More

വയറു കുറയ്ക്കണോ…. ?

വയറു കുറയ്ക്കണോ…. ?

അമിതവയറാണോ നിങ്ങളുടെ പ്രശ്‌നം പരിഹാരം നമ്മുടെ അടുക്കളയില്‍ തന്നെയുണ്ട്. വെളുത്തുള്ളിയാണ് മരുന്ന്. വയര്‍ മാത്രമല്ല തടിയും കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളി ചുട്ടു കഴിക്കുമ്പോള്‍ ഗുണങ്ങള്‍ ഒന്ന് കൂടി വര്‍ദ്ധിക്കുന്നു. ചുട്ട വെളുത്തുള്ളി കഴിക്കാനും പ്രയാസമില്ല വെളുത്തുള്ളി ചുട്ടെടുക്കുമ്പോള്‍ അതിന്റെ പൊള്ളല്‍ മാറികിട്ടും. പോരാത്തതിനു ചുട്ട വെളുത്തുള്ളി വെറുതെ കഴിച്ചാല്‍ വയറെരിച്ചിലും ഗ്യാസും മാറിക്കിട്ടും. വെളുത്തുള്ളികൊണ്ടുള്ള വിദ്യകള്‍ വായിച്ചോളൂ 1. വെളുത്തുള്ളി അടിച്ച് ജ്യൂസെടുത്ത് ഒരു ടീസ്പൂണ്‍ ജ്യൂസ് കുടിയ്ക്കുക. ഇതിനുശേഷം ഒരു ഗ്ലാസ് ഇളംചൂടുവെള്ളവും കുടിയ്ക്കണം. വെളുത്തുള്ളി നീരില്‍ വേണമെങ്കില്‍ തേനും ചേര്‍ക്കാം. 2. വെളുത്തുള്ളി 3 അല്ലി ചതയ്ക്കുക. ഇത് 1 ചെറുനാരങ്ങയുടെ ജ്യൂസ് ഒരു കപ്പു വെള്ളത്തില്‍ കലക്കിയതില്‍ ചേര്‍ത്തു കുടിയ്ക്കാം. അല്ലെങ്കില്‍ ചതച്ച വെളുത്തുള്ളി കഴിച്ച ശേഷം ചെറുനാരങ്ങാവെള്ളം കുടിച്ചാലും മതി ആകും. 3. 1 ടീസ്പൂണ്‍ വെളുത്തുള്ളി നീര്,…

Read More

‘ സ്ലിമ്മാവാന്‍ ഇതൊന്നു ട്രൈ ചെയ്തു നോക്കൂ.. ‘

‘ സ്ലിമ്മാവാന്‍ ഇതൊന്നു ട്രൈ ചെയ്തു നോക്കൂ.. ‘

പൊണ്ണത്തടി കുറക്കാന്‍ ലോകത്തെ ഏറ്റവും നല്ല മരുന്ന് ഭക്ഷണനിയന്ത്രണവും വ്യായാമവുമാണ്. കഴിക്കുന്ന ഭക്ഷണത്തിലെ കലോറി കുറക്കുകയാണ് ആദ്യം വേണ്ടത്. ഭക്ഷണത്തില്‍ അന്നജത്തിന്റെ അളവ് പരമാവധി കുറക്കുക. തവിടോടുകൂടിയുള്ള ധാന്യങ്ങള്‍ ഉപയോഗിക്കാം. പ്രോട്ടീന്‍ കൂടുതലായി കാണുന്ന സോയാബീന്‍, കറുത്തകടല, ഗ്രീന്‍പീസ്, കപ്പലണ്ടി, കശുവണ്ടി, ആല്‍മണ്ട്, ചിക്കന്‍ മുതലായവ ഉപയോഗിക്കാം. അതേസമയം, റെഡ്മീറ്റ് അടക്കമുള്ളവ ഒഴിവാക്കുകയും വേണം. ചോക്ലറ്റ്, ഐസ്‌ക്രീം, ബേക്കറി പലഹാരം തുടങ്ങി കൊഴുപ്പടങ്ങിയതെന്തും പൂര്‍ണമായി ഒഴിവാക്കുക. അത്താഴം കഴിവതും നേരത്തേയാക്കണം. അളവ് കുറക്കുകയും വേണം. പഴങ്ങളും വേവിക്കാത്ത പച്ചക്കറികളും നന്നായി ഉപയോഗിക്കുക. ദിവസം 30 മിനിറ്റെങ്കിലും ഏറ്റവും കുറഞ്ഞത് വ്യായാമം ചെയ്യണം. കുറഞ്ഞത് രണ്ട് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം.

Read More

നാരങ്ങത്തൊലി കൊണ്ടുള്ള പ്രയോജനം എന്താ?

നാരങ്ങത്തൊലി കൊണ്ടുള്ള പ്രയോജനം എന്താ?

  ഇനി മുതല്‍ നാരങ്ങ പിഴിഞ്ഞ് വെള്ളം കുടിച്ചതിന് ശേഷവും, സാലഡിനായി നാരങ്ങ ഉപയോഗിച്ചതിന് ശേഷവും ആ തൊലി വെറുതെ അങ്ങ് കളയണ്ട. ശുചിത്വം നിലനിര്‍ത്തി ആരോഗ്യം സംരക്ഷിക്കാന്‍ നാരങ്ങ തൊലി സഹായിക്കുന്നു. വിറ്റാമിന്‍ സിയുടെ കുറവ് കൊണ്ട് ഉണ്ടാകുന്ന പല്ലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ നാരങ്ങ തൊലിയുടെ ഉപയോഗത്തിലൂടെ നേരിടാം. നാരങ്ങ തൊലിയില്‍ വലിയ അളവിലുള്ള ക്രിട്ടിക് ആസിഡ് വിറ്റാമിന്‍ സിയുടെ കുറവിനെ മറികടക്കുന്നു. ഭാരം കുറയ്ക്കാനും നാരങ്ങ തൊലി ഉപയോഗിക്കുന്നതിലൂടെ സാധിക്കും. പെക്റ്റിന്‍ നാരങ്ങ തൊലിയില്‍ അടങ്ങിയിരിക്കുന്നതാണ് ഇതിന് സഹായിക്കുന്നത്. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകം ആണ്. ചുളിവ്, മുഖക്കുരു എന്നിവയെ നേരിടണം എങ്കിലും നിങ്ങള്‍ക്ക് നാരങ്ങയുടെ തൊലി ഉപയോഗിക്കാം. കറുത്ത പാടുകള്‍ക്കും ഇവ പരിഹാരമാര്‍ഗം ആണ് കരളിനെ ശുദ്ധീകരിക്കുക, ചെവിയിലുണ്ടാകുന്ന അലര്‍ജികള്‍ തടയുക, രക്തയോട്ടം സാധാരണ നിലയിലാക്കുക, സ്ട്രോക്ക് തടയുക, മസിലുകളെ സംരക്ഷിക്കുക…

Read More

കളയല്ലേ കറ്റാര്‍വാഴ, ഇതിലുണ്ട് എഴുപതില്‍ പരം പോഷകങ്ങള്‍

കളയല്ലേ കറ്റാര്‍വാഴ, ഇതിലുണ്ട് എഴുപതില്‍ പരം പോഷകങ്ങള്‍

എളുപ്പത്തില്‍ പരിപാലിക്കാവുന്ന ചെടിയാണ് കറ്റാര്‍വാഴ. സൗന്ദര്യ വര്‍ധക ഉത്പന്നങ്ങളുടെ ചേരുവകളിലെ സ്ഥിരം സാന്നിധ്യം. കറ്റാര്‍ വാഴയില്‍ 75 ഓളം സജീവ ഘടകങ്ങള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ വിറ്റാമിന്‍, മിനറലുകള്‍,എന്‍സൈമുകള്‍, പഞ്ചസാര, അമിനോ ആസിഡ്, സാലിസിലിക് ആസിഡ്, ലിഗ്‌നിന്‍, സാപോണിന്‍സ് തുടങ്ങിയവ ഉള്‍പെടുന്നു. ഇതിലെ വിറ്റാമിനുകള്‍ വിറ്റാമിന്‍ എ, സി, ഇ, ഫോളിക് ആസിഡ്, വിറ്റാമിന്‍ ബി 12, കോളിന്‍ എന്നിവയാണ്. കറ്റാര്‍ വാഴയില്‍ കാല്‍സ്യം, കോപ്പര്‍, മഗ്‌നീഷ്യം, മംഗനീസ്, സെലേനിയം, സോഡിയം, സിങ്ക്, പൊട്ടാസ്യം തുടങ്ങിയ മിനറലുകളും അടങ്ങിയിരിക്കുന്നു. കറ്റാര്‍ വാഴ ജ്യൂസിന് ദഹനം മെച്ചപ്പെടുത്താനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുമുള്ള കഴിവുണ്ട്. ഹൃദയാരോഗ്യത്തിനും ഈ ചെടി മികച്ചതാണ്. ഇത് കൊളസ്‌ട്രോളും രക്തസമ്മര്‍ദ്ദവും നിയന്ത്രിക്കും. നമ്മുടെ ശരീരത്തിന്റെ പി എച് ബാലന്‍സ് ചെയ്യുന്നു. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ല ശ്വാസത്തിനും ഇത് മികച്ചതാണ്. ഗര്‍ഭാശയത്തെ ഉത്തേജിപ്പിക്കുകയും ആര്‍ത്തവം മെച്ചപ്പെടുത്തുകയും ചെയ്യും. പല…

Read More

ഹൃദയം സൂക്ഷിക്കും ഉലുവ

ഹൃദയം സൂക്ഷിക്കും ഉലുവ

അടുക്കളയിലൊതുങ്ങിയിരിക്കുന്ന ഉലുവയുടെ ആരോഗ്യ ഗുണങ്ങള്‍ നിസാരമല്ല. നെഞ്ചെരിച്ചില്‍, അസിഡിറ്റി തുടങ്ങിയവയ്ക്കു പ്രതിവിധിയായി ഉലുവ ഉപയോഗിക്കാം. ഉലുവാപ്പൊടി വെളളത്തില്‍ കലര്‍ത്തി ആഹാരത്തിനു മുമ്പ് കഴിക്കുന്നതാണ് ഉചിതം. വിഭവങ്ങളില്‍ ഉലുവാപ്പൊടി ചേര്‍ക്കാം. പനി, തൊണ്ടപഴുപ്പ് എന്നിവയ്ക്കു പ്രതിവിധിയായി നാരങ്ങാനീര്, തേന്‍, ഉലുവാപ്പൊടി എന്നിവ ചേര്‍ത്ത് ഉപയോഗിക്കാം. ഉലുവയിട്ടു തിളപ്പിച്ച വെളളം ആറിച്ച് കവിള്‍ക്കൊളളുന്നതു തൊണ്ടവേദന കുറയ്ക്കാന്‍ സഹായകമാണ്. ഉലുവയിലെ നാരുകള്‍ ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കുറയ്ക്കുന്നതായി ചില പഠനങ്ങള്‍ പറയുന്നു. ഉലുവയില്‍ പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. ശരീരത്തിലെത്തുന്ന സോഡിയത്തിന്റെ പ്രവര്‍ത്തനത്തിനു കടിഞ്ഞാണിട്ടു രക്തസമ്മര്‍ദം നിയന്ത്രിതമാക്കുന്നു. ബിപി നിയന്ത്രിതമായാല്‍ ഹൃദയം സുരക്ഷിതമാകും.

Read More

മുരിങ്ങയില – കാല്‍സ്യത്തിന്റെ കലവറ

മുരിങ്ങയില – കാല്‍സ്യത്തിന്റെ കലവറ

വിറ്റാമിന്‍എ, ബി1, ബി2, ബി3, സി, കാല്‍സ്യം, ക്രോമിയം, കോപ്പര്‍, നാരുകള്‍, ഇരുന്പ്, മാംഗനീസ്, മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, പ്രോട്ടീന്‍, സിങ്ക് എന്നിവയുടെ അക്ഷയപാത്രമാണ് മുരിങ്ങയില. ഓറഞ്ചില്‍ ഉളളതിന്റെ ഏഴിരട്ടി വിറ്റാമിന്‍ സി മുരിങ്ങയിലയിലുണ്ട്.രോഗങ്ങളെ അടിച്ചോടിക്കാനുളള ആയുധമാണ് വിറ്റാമിന്‍ സി. കീടനാശിനി കലരാത്ത ശുദ്ധമായ മുരിങ്ങയില കൂട്ടിയാല്‍ പ്രതിരോധവും ഭദ്രം. ശരീരം നിര്‍മിച്ചിരിക്കുന്നതു പ്രോട്ടീനുകള്‍ കൊണ്ടാണ്. പ്രോട്ടീനുകള്‍ രൂപപ്പെടുന്നത് അമിനോ ആസിഡില്‍ നിന്നും. സാധാരണഗതിയില്‍ മുട്ട, പാല്‍, ഇറച്ചി, പാലുത്പന്നങ്ങള്‍ എന്നിവയൊക്കെയാണ് അമിനോ ആസിഡിന്റെ ഇരിപ്പിടങ്ങള്‍. അപ്പോള്‍ സസ്യാഹാരം കഴിക്കുന്നവര്‍ എന്തു ചെയ്യും. അവര്‍ക്കു മുരിങ്ങയില കഴിക്കാം. ഇതില്‍ പ്രോട്ടീന്‍ കടലോളം. തൈരിലുളളതിന്റെ രണ്ടിരട്ടി പ്രോട്ടീന്‍ ഇതിലുണ്ട്. മുരിങ്ങയില കാല്‍സ്യത്തിന്റെ കലവറയാണ്. പാലിലുളളതിന്റെ നാലിരട്ടി കാല്‍സ്യം മുരിങ്ങയിലയിലുണ്ട്. ഏത്തപ്പഴത്തില്‍ ഉള്ളതിന്റെ മൂന്നിരട്ടി പൊട്ടാസ്യം മുരിങ്ങയിലയിലുണ്ട്. തലച്ചോറ്, നാഡികള്‍ എന്നിവയുടെ ആരോഗ്യത്തിന് പൊട്ടാസ്യം കൂടിയേ തീരൂ. കാരറ്റിലുളളതിലും നാലിരട്ടി…

Read More

നടുവിരലിനു മോതിരം വേണോ?

നടുവിരലിനു മോതിരം വേണോ?

സ്ത്രീകളും പുരുഷന്മാരും അണിയുന്ന ഒരു ആഭരണമാണ് മോതിരം. നമ്മുടെ ശരീരത്തിലെ നാഡീവ്യൂഹങ്ങള്‍ പരസ്പരം ബന്ധപ്പെട്ടിരിയ്ക്കുന്നു. നാഡികള്‍ക്ക് ലോഹം നല്ലതുമാണ്. മോതിരവിരലിലെ നാഡി ഹൃദയത്തിലൂടെ തലച്ചോറുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. ഈ വിരലില്‍ മോതിരമണിയുമ്പോള്‍ ഇത് സന്തോഷമുണ്ടാക്കുന്ന ഹോര്‍മോണുകളുടെ ഉല്‍പാദനത്തിനു സഹായിക്കും. ഇതുപോലെ നടുവിരലില്‍ മോതിരമണിയരുതെന്നാണു പറയുക. കാരണം നടുവിരലിലെ നാഡി കടന്നുപോകുന്നത് തലച്ചോറിലെ ഡിവൈഡര്‍ ലൈനിലൂടെയാണ്. ഈ വിരലില്‍ മോതിരമണിയുമ്പോള്‍ ഇത് തലച്ചോറിനെ ബാധിയ്ക്കും. തീരുമാനങ്ങളെടുക്കാന്‍ തലച്ചോറിന് താമസം നേരിടും. ഇത് നമ്മുടെ തീരുമാനങ്ങളെടുക്കാനുള്ള കഴിവിനേയും ബാധിയ്ക്കും.

Read More

മെലിയണോ, നാരങ്ങവെള്ളം കുടിച്ചോളൂ…

മെലിയണോ, നാരങ്ങവെള്ളം കുടിച്ചോളൂ…

നാരങ്ങാവെള്ളം കുടിച്ച് ശരീരഭാരം കുറയ്ക്കാം. ഇത് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെയും പഞ്ചസാരയുടെ ആഗിരണത്തെയും വ്യവസ്ഥപ്പെടുത്തുന്നു. ഇതുവഴി ഭാരം കുറയ്ക്കാനും സാധിക്കുന്നു. കൂടാതെ ശരീരത്തില്‍ നിന്നു മാലിന്യത്തെ പുറംതള്ളുകയും പെട്ടെന്ന് ഉത്സാഹമുള്ളവരാകുകയും ചെയ്യും. നാരാങ്ങാ ജ്യൂസ് പ്രകൃതിദത്ത ഉല്‍പന്നങ്ങളായ നാരങ്ങയുടെയും വെള്ളത്തിന്റെയും ചേരുവയാണ്. നാരങ്ങാ ഒരു സീറോ കാലറി ഡ്രിങ്ക് ആണ്. രാവിലെ ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കുന്നത് ശരീരത്തിലെ മാലിന്യങ്ങളെ നിര്‍വീര്യമാക്കുന്നതിനു സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന പെക്റ്റിന്‍ ഫൈബര്‍ വിശപ്പിനെ ശമിപ്പിക്കുന്നു. വെറ്റമിന്‍ സി ജലദോഷം, ചെസ്റ്റ് ഇന്‍ഫെക്ഷന്‍, കുത്തിയുള്ള ചുമ എന്നിവ തടയുന്നു. പൊട്ടാസ്യം തലച്ചോറിന്റെയും ധമനികളുടെയും പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുകയും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുകയും ചെയ്യും.

Read More