‘ ഒലീവ് ഓയില്‍ കൊണ്ട് ഒരുപാടുണ്ട് ഗുണങ്ങള്‍.. ‘

‘ ഒലീവ് ഓയില്‍ കൊണ്ട് ഒരുപാടുണ്ട് ഗുണങ്ങള്‍.. ‘

വൈറ്റമിന്‍ ഇ, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ധാരാളം അടങ്ങിയതാണ് ഒലീവ് ഓയില്‍. കൊളസ്‌ട്രോളിനും ഹൃദയപ്രശ്‌നങ്ങള്‍ക്കും നല്ലതാണ് ഒലീവ് ഓയില്‍. കൂടാതെ ഒലീവ് ഓയില്‍ പുരട്ടുന്നത് ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഒലീവ് ഓയില്‍ മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തിലെ ബ്ലാക്ക്ഹെഡ്സും വൈറ്റ്ഹെഡ്സും ഇല്ലാതാക്കാന്‍ സഹായിക്കും. ഒലീവ് ഓയിലില്‍ അല്‍പം തേന്‍ കൂടി ചേര്‍ത്ത് മിശ്രിതമാക്കി അവ മുഖത്ത് പുരട്ടുന്നതും നല്ലതാണ്. മുഖത്തെ ചുളിവ് മാറാന്‍ ഒലീവ് ഓയില്‍ വളരെ നല്ലതാണ്. ഒരു സ്പൂണ്‍ നാരങ്ങ നീരും ഒലീവ് ഓയിലും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് ചുളിവ് മാറാന്‍ സഹായിക്കും. ഒരു സ്പൂണ്‍ മഞ്ഞള്‍ പൊടിയും ഒലീവ് ഓയിലും ചേര്‍ത്തും മുഖത്ത് പുരട്ടുന്നത് മുഖക്കുരുമാറാന്‍ നല്ലതാണ്.

Read More

” ചുമ്മാ വെള്ളം കുടിക്കെന്നെ… നല്ലതാ… ”

” ചുമ്മാ വെള്ളം കുടിക്കെന്നെ… നല്ലതാ… ”

രാവിലെ എഴുന്നേറ്റ് വെറും വയറ്റില്‍ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിച്ചു നോക്കൂ. നിരവധി ആരോഗ്യ പ്രശനങ്ങള്‍ക്ക് ഇത് പരിഹാരം നല്‍കും. ചര്‍മ്മ സംരക്ഷണത്തിനും അത്യുത്തമമാണ് അതിരാവിലെയുള്ള ചൂടുവെള്ളം കുടി. ശരീരത്തിലെ കൊഴുപ്പിനെ പുറംതള്ളാനും ഇത് ഉപകരിക്കും. അമിത വണ്ണത്തെ ചെറുക്കാനും എല്ലിന്റെ ആരോഗ്യത്തിനും ചൂടുവെള്ളം കിടിക്കുന്നത് നല്ലതാണ്. എല്ലിന്റെ ബലം വര്‍ധിപ്പിക്കാനും ഈ വിദ്യ സൂപ്പറാണ്. ശരീരത്തിലെ വിഷങ്ങളെ പുറംതള്ളാന്‍ ചൂടുവെള്ളം കുടിക്കുന്നതിലൂടെ സാധിക്കും. ശരീരത്തെ ശുദ്ധീകരിക്കുന്ന ഒരു പ്രവര്‍ത്തികൂടിയാണ് ഇതെന്നു പറയാം. വൃക്കകളുടെ ആരോഗ്യത്തിനും ചുടുവെള്ളം കുടിക്കുന്നത് നല്ലതാണ്. ശരീരത്തില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പിനെ പുറംതള്ളാന്‍ വെറുംവയറ്റില്‍ ചൂടുവെള്ളം കുടിക്കുന്നതുവഴി സാധിക്കും. അമിത വണ്ണത്തെ ഇതുവഴി ചെറുക്കാനാകും. എല്ലിന്റെ ആരോഗ്യത്തിനു ചൂടുവെള്ളം കുടിക്കുന്നത് നല്ലതാണ്. എല്ലിന്റെ ബലം വര്‍ധിപ്പിക്കന്‍ ചൂടുവെള്ളത്തിന് കഴിവുണ്ട്. ശരീരത്തെ ശുദ്ധീകരിച്ച് വൃക്കകളുടെ ആരോഗ്യം വര്‍ധിപ്പിക്കുന്ന ഒന്ന് കൂടിയാണ് ചുടുവെള്ളം കുടിക്കുന്നത്.

Read More

ഗര്‍ഭധാരണത്തിന് ശേഷം നേഹയ്ക്ക് തടി കൂടിയെന്ന് ഗോസിപ്പ്… നല്ല കലക്കന്‍ മറുപടി കൊടുത്തു നടി..

ഗര്‍ഭധാരണത്തിന് ശേഷം നേഹയ്ക്ക് തടി കൂടിയെന്ന് ഗോസിപ്പ്… നല്ല കലക്കന്‍ മറുപടി കൊടുത്തു നടി..

നേഹ ധുപിയ, മകളുടെ ജനനത്തിനു ശേഷം അഭിനയരംഗത്തേയ്ക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ടിവി അവതാരകയായും ജഡ്ജായും ഒക്കെ പ്രവര്‍ത്തിച്ചുവരികയാണ് നേഹ. അതേസമയം ഗര്‍ഭധാരണത്തിന് ശേഷം നേഹയ്ക്ക് തടി കൂടിയെന്ന തരത്തില്‍ ഗോസിപ്പ് വാര്‍ത്തയും വന്നു. വാര്‍ത്തയ്ക്ക് എതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നേഹ ധുപിയ. തടി കൂടിയെന്നും മറ്റുമുള്ള കാര്യങ്ങള്‍ എന്നെ ഒട്ടും ബാധിക്കുന്നതല്ല. പക്ഷേ ഇത് വലിയ ഒരു പ്രശ്‌നമാണ്. സെലിബ്രിറ്റികളോട് മാത്രമല്ല സാധാരണക്കാരെയും തടി കൂടിയെന്ന് പറഞ്ഞ് പരിഹസിക്കുന്നത് നിര്‍ത്തണം. അമ്മയെന്ന നിലയില്‍ എന്റെ മകള്‍ക്ക് വേണ്ടി ആരോഗ്യവതിയും ഊര്‍ജ്ജത്തോടെ നില്‍ക്കുകയും വേണമെന്നതാണ് എനിക്ക് പ്രധാനം. അതുകൊണ്ട് എല്ലാ ദിവസവും വര്‍ക്ക് ഔട്ട് നടത്താറുണ്ട്. ഫിറ്റ്‌നെസ് എനിക്ക് പ്രധാന്യമുള്ളതാണ്. പക്ഷേ അത് സമൂഹത്തിന്റെ കാഴ്ചപ്പാടിനോട് ചേര്‍ന്ന് നില്‍ക്കാന്‍ വേണ്ടിയുള്ളതല്ല നേഹ ധുപിയ പറയുന്നു. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’…

Read More

നിങ്ങള്‍ക്ക് നഖം കടിക്കുന്ന ശീലമുണ്ടോ…? എങ്കില്‍ ഇത് ശ്രദ്ധിക്കൂ..

നിങ്ങള്‍ക്ക് നഖം കടിക്കുന്ന ശീലമുണ്ടോ…? എങ്കില്‍ ഇത് ശ്രദ്ധിക്കൂ..

നഖം കടിക്കുന്ന ശീലം ചിലര്‍ക്കുണ്ട്. വെറുതെയിരിക്കുന്ന സമയങ്ങളിലും ചിന്തിച്ചിരിക്കുമ്പോഴുമൊക്കെ നഖം കടിക്കുന്ന ദുശീലം പലര്‍ക്കുമുണ്ട്. ആശങ്കയും ഏകാന്തതയും ചിലരെ ഈ ശീലത്തിലേക്ക് തളളിവിടുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. മാനസിക ആസ്വാസ്ഥ്യത്തിന്റെ ലക്ഷണമായാണ് മനഃശാസ്ത്രഞ്ജര്‍ നഖം കടിക്കുന്നതിനെ വിലയിരുത്തുന്നത്. നഖം കടിക്കുന്ന ആളുകള്‍ നെഗറ്റീവ് ചിന്താഗതിക്കാരാണെന്നും മനഃശാസ്ത്രം പറയുന്നത്. ഒസിഡി രോഗമുള്ളവരിലാണ് നഖം കടിക്കുന്ന ശീലം കൂടുതലായി കണ്ട് വരുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. സ്വഭാവപരവും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതുമായ ഒരു തകരാറാണ് ഒബ്‌സസീവ്കമ്പല്‍സീവ് ഡിസോഡര്‍ (ഒസിഡി) എന്ന രോ?ഗം. നിങ്ങളുടെ വ്യക്തിത്വത്തിന്റെ ഭംഗി നശിപ്പിക്കുമെന്നും കൂടാതെ ഇത്തരക്കാര്‍ക്ക് മനോധൈര്യം വളരെക്കുറവുമായിരിക്കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. നഖം കടിക്കുന്നതിലൂടെ ഉണ്ടാകാവുന്ന പ്രധാനപ്പെട്ട മൂന്ന് അസുഖങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… നഖത്തിന് ചുറ്റും അണുബാധ… നഖത്തിന് ചുറ്റുമുണ്ടാകുന്ന അണുബാധയാണ് നഖം കടിക്കുന്നവരില്‍ കണ്ടു വരുന്ന മറ്റൊരു രോഗം. നഖം കടിക്കുമ്പോള്‍ ബാക്ടീരിയ, യീസ്റ്റ്, മറ്റു സൂക്ഷ്മജീവികള്‍ എന്നിവ…

Read More

‘ പഴത്തൊലി കളയണ്ട പലതുണ്ട് ഗുണം… ‘

‘ പഴത്തൊലി കളയണ്ട പലതുണ്ട് ഗുണം… ‘

ഇന്ത്യയില്‍ ധാരാളമായി ലഭിക്കുന്ന ഫലമാണ് വാഴപ്പഴം. പഴം കഴിച്ചു കഴിഞ്ഞാല്‍ പൊതുവെ ഉപകാരമില്ലാത്ത വസ്തുവെന്ന് കരുതി പഴത്തൊലി നമ്മള്‍ എറിഞ്ഞു കളയാറാണുള്ളത്. എന്നാല്‍ പല കാര്യങ്ങള്‍ക്കും പഴത്തൊലി ഉപയോഗപ്രദമാണ്.പഴത്തൊലിയില്‍ പ്രകൃതിദത്തമായ ആന്റിബയോട്ടിക്കുകള്‍ ഉള്ളതിനാല്‍ ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. പഴത്തൊലി കൊണ്ടുള്ള ചില ഗുണങ്ങള്‍ ഇതാ ചുവടെ കൊടുക്കുന്നു. 1. തിളക്കമുള്ള പല്ലുകള്‍ക്ക് പതിവായി ഒരു മിനിറ്റ് നേരം പഴത്തൊലി കൊണ്ട് പല്ല് തേയ്ക്കുക. ഒരാഴ്ച ഇത് തുടര്‍ന്നാല്‍ വെളുത്ത് തിളക്കമുള്ള പല്ലുകള്‍ ലഭിക്കും. 2.മുഖക്കുരു പഴത്തൊലി കൊണ്ട് മുഖത്തും ശരീരത്തിലും മസ്സാജ് ചെയ്താല്‍ മുഖക്കുരു മാറുന്നതാണ്. ഇത് പതിവായി ചെയ്താല്‍ ഒരാഴ്ച കൊണ്ട് തന്നെ ഫലം കാണുന്നതാണ്. 3.ചുളിവുകള്‍ പഴത്തൊലി അരച്ച് അതില്‍ മുട്ടയുടെ മഞ്ഞക്കരു ചേര്‍ത്ത് മുഖത്ത് പുരട്ടുക. അഞ്ച് മിനിറ്റിന് ശേഷം കഴുകി കളയുക.ഇത് ത്വക്കിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും. 4.സ്റ്റീല്‍, സില്‍വര്‍…

Read More

” ഇത് നമ്മുടെ മീര തന്നെയാണോ… ? ” ; മീര നന്ദന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം…

” ഇത് നമ്മുടെ മീര തന്നെയാണോ… ? ” ; മീര നന്ദന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം…

” ഇത് നമ്മുടെ മീര തന്നെയാണോ… ? ” ; മീര നന്ദന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം…          

Read More

കേരള ജനതയുടെ സത്യസന്ധതയ്ക്ക് മുന്നില്‍ ഞാന്‍ സല്യൂട്ട് ചെയ്യുന്നു, ആ ജനക്കൂട്ടം കണ്ട് മമ്മുട്ടിയും മോഹന്‍ലാലും അസൂയപ്പെട്ട് കരഞ്ഞ് കാണും; ഇത്രയേറെ ആളുകള്‍ വരുമെന്ന് അവര്‍ പോലും ചിന്തിച്ച് കാണില്ല: രാം ഗോപാല്‍ വര്‍മ്മ

കേരള ജനതയുടെ സത്യസന്ധതയ്ക്ക് മുന്നില്‍ ഞാന്‍ സല്യൂട്ട് ചെയ്യുന്നു, ആ ജനക്കൂട്ടം കണ്ട് മമ്മുട്ടിയും മോഹന്‍ലാലും അസൂയപ്പെട്ട് കരഞ്ഞ് കാണും; ഇത്രയേറെ ആളുകള്‍ വരുമെന്ന് അവര്‍ പോലും ചിന്തിച്ച് കാണില്ല: രാം ഗോപാല്‍ വര്‍മ്മ

ബോളിവുഡ് ഗ്ലാമറസ് താരം സണ്ണി ലിയോണിന്റെ കേരള സന്ദര്‍ശനം വാര്‍ത്തകളിലും സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായിരിക്കുകയാണ്. കൊച്ചിയിലെത്തിയ സണ്ണിയെ കാണാന്‍ മണിക്കൂറുകളോളം തമ്പടിച്ചിരുന്ന ജനത്തെ കണ്ട പരലുടെയും അമ്പരപ്പ് ഇനിയും മാറിയിട്ടില്ല. പതിനായിരങ്ങളാണ് കൊച്ചി എംജി റോഡില്‍ സണ്ണിയെ കാണാന്‍ തടിച്ചുകൂടിയത്. ഈ ജനക്കൂട്ടം സണ്ണിയെപ്പോലും അത്ഭുതപ്പെടുത്തി. ഇത്തരമൊരു സ്വീകരണം താരം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലായെന്നായിരുന്നു സണ്ണി പറഞ്ഞത്. ഈ ജനക്കൂട്ടത്തെ വിമര്‍ശിച്ച് പലരും പലരീതിയിലുള്ള വിമര്‍ശനങ്ങളുമായി രംഗത്തെത്തി. ഇതില്‍ സിനിമ പ്രവര്‍ത്തകരും സാഹിത്യകാരന്‍മാരും ഉള്‍പ്പെടുന്നു. മലയാളികളുടെ നിലവാരമില്ലായ്മയാണ് ഇതിലൂടെ വെളിപ്പെട്ടതെന്നായിരുന്നു സാഹിത്യ അക്കാദമി ചെയര്‍മാന്‍ കെ വൈശാഖന്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ ഈ വിഷയത്തില്‍ ഇപ്പോള്‍ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ അഭിപ്രായപ്രകടനവുമായി എത്തിയിരിക്കുകയാണ്. മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകളായ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും തള്ള് കൊടുത്തുകൊണ്ടാണ് വര്‍മയുടെ പ്രതികരണം. സണ്ണിയെ കാണാന്‍ തടിച്ചുകൂടിയ ആള്‍ക്കൂട്ടത്തെ കണ്ട് മമ്മൂട്ടിയും മോഹന്‍ലാലും അസൂയപ്പെട്ട് കരഞ്ഞിട്ടുണ്ടാകാമെന്നാണ്…

Read More

” അമിത വിയര്‍പ്പാണോ നിങ്ങളുടെ പ്രശ്‌നം… പരിഹാരമിതാ… ”

” അമിത വിയര്‍പ്പാണോ നിങ്ങളുടെ പ്രശ്‌നം… പരിഹാരമിതാ… ”

അമിതമായി വിയര്‍ക്കുന്ന ശരീരമാണോ നിങ്ങളുടേത്?. പലതരം കാരണങ്ങള്‍ കൊണ്ടാണ് അമിതമായി വിയര്‍ക്കുന്നത്. വീട്ടില്‍ വെറുതെ ഇരുന്നാല്‍ പോലും ചിലര്‍ വിയര്‍ക്കാറുണ്ട്. ജലവും ലവണങ്ങളുമടങ്ങിയ വിയര്‍പ്പ് ചര്‍മോപരിതലത്തില്‍ വ്യാപിച്ച് അവിടെയുള്ള അഴുക്കും അണുക്കളുമായി കൂടിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോഴാണ് ദുര്‍ഗന്ധമുണ്ടാകുന്നത്. വിയര്‍പ്പ് ചര്‍മത്തിലും വസ്ത്രത്തിലുമൊക്കെ കൂടുതല്‍ നേരം തങ്ങിനിന്ന് ബാക്ടീരീയകളുമായി പ്രവര്‍ത്തിച്ച് ഹൈഡ്രജന്‍ സള്‍ഫൈഡ് പോലുള്ള വാതകങ്ങള്‍ ഉത്പാദിപ്പിക്കുമ്പോഴാണ് വിയര്‍പ്പുനാറ്റം അസഹ്യമാകുന്നത്. ശാരീരികപരമായ കാരണങ്ങളാലോ വൈകാരികവും മാനസികവുമായ കാരണങ്ങളാലോ അമിതവിയര്‍പ്പ് അനുഭവപ്പെടാം. ചിലര്‍ അധ്വാനിക്കാതിരിക്കുമ്പോഴും ഇത്തരത്തില്‍ വിയര്‍ക്കുന്നുവെങ്കില്‍ വിയര്‍പ്പുഗ്രന്ഥികള്‍ നിരന്തരം പ്രവര്‍ത്തനനിരതമാണെന്നാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ അമിതകൊഴുപ്പടിയുന്നതു മാത്രമല്ല ഓരോരുത്തരുടെയും ശരീരത്തിന്റെ ഊഷ്മാവ് കൂടി കണക്കിലെടുത്താണ് ഈ വിയര്‍പ്പിന്റെ തോത് കണക്കുകൂട്ടേണ്ടത് എന്നാണു ഗവേഷകര്‍ പറയുന്നത്. ശരീരത്തില്‍ അമിതമായി കൊഴുപ്പടിയുന്നത് അമിതവിയര്‍പ്പിന്റെ പിന്നിലെ കാരണം തന്നെയാണ്. എന്നാല്‍ പലപ്പോഴും ഇതിനു പിന്നില്‍ ശരീരം തന്നെ കൂടുതല്‍ ഫാറ്റ് ഒരുക്കിക്കളയാന്‍ സ്വീകരിക്കുന്ന പ്രക്രിയയാകും എന്നതാണ്…

Read More

കരേന്‍ജിത്ത് കൗര്‍ വോറ എന്ന സണ്ണി ലിയോണ്‍…

കരേന്‍ജിത്ത് കൗര്‍ വോറ എന്ന സണ്ണി ലിയോണ്‍…

സകലതും ചാരമാക്കാന് ശേഷിയുള്ള പദമാണ് സദാചാരം, കുറഞ്ഞപക്ഷം ഇന്ത്യയിലെങ്കിലും. കെട്ടിനിര്ത്തപ്പെട്ട വികാരങ്ങളുടെ അക്രമാസക്തമായ വിരേചനത്തിലൂടെ ആത്മസംതൃപ്തി നേടുന്ന, നേടിയെന്നു നടിക്കുന്ന സദാചാര പ്രയോക്താക്കള് ഇവിടുണ്ട്. ഇവര്കൂടിയുള്‌പ്പെട്ട കാണികള്ക്കുമുമ്പിലേക്കാണ് എന്റെ ശരീരമാണ് എന്റെ പ്രസ്താവനയെന്ന് പറയാതെ പറഞ്ഞ് കരേന്‍ജിത്ത് കൗര്‍ വോറ എന്ന യുവതിയെത്തിയത്. ഇറക്കിവെട്ടിയ കഴുത്തും കുഞ്ഞുടുപ്പും തൊലിയോളം പറ്റിച്ചേര്ന്ന നീന്തല് വസ്ത്രങ്ങളുമണിഞ്ഞെത്തുന്ന നടിമാരെക്കണ്ട ബോളിവുഡിലേയ്ക്കുള്ള കരേന്ജിത്തിന്റെ വരവുതന്നെ ചോരെയെ ചൂടുപിടിപ്പിക്കുന്ന കഥാപാത്രമായിട്ടായിരുന്നു.   കരേന്ജിത്തിനെ ആ പേരില് അറിയില്ല മഹാഭൂരിപക്ഷവും. പക്ഷേ, സണ്ണി ലിയോണിനെ അറിയും. ഇംഗ്ലീഷ് നീലച്ചിത്രങ്ങളിലെ താരം. വെറും താരമല്ല, മുന്തിയ 12 താരങ്ങളില് ഒരാളായിരുന്നയാള്. നഗ്‌നതയെയും രതിയെയും ആഘോഷമാക്കുന്ന പെന്റ്ഹൗസ് മാസികയുടെ വായനക്കാര് അവരുടെ ഓമനയായി തിരഞ്ഞെടുത്ത വ്യക്തി. അമേരിക്കയിലെ വന് നീലച്ചിത്ര നിര്മാതാക്കളായ വിവിഡ് എന്റര്‌ടെയ്‌ന്‌മെന്റിന്റെ താരം. ഇത്തരം ചിത്രങ്ങള് സ്വന്തമായി നിര്മിക്കുകയും ഇന്റര്‌നെറ്റിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും വിതരണം നടത്തുകയും…

Read More