സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കു പ്രതിവിധിയായി തൈര് ഉപയോഗിക്കാം

സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കു പ്രതിവിധിയായി തൈര് ഉപയോഗിക്കാം

തികച്ചും പ്രകൃതിദത്തമായ ഭക്ഷണമാണ് തൈര്. തൈരില്‍ കാല്‍സ്യം, പ്രോട്ടീന്‍ തുടങ്ങിയ നിരവധി പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തിനു മാത്രമല്ല, പലതരം സൗന്ദര്യപ്രശ്നങ്ങള്‍ക്കും തൈരു നല്ലൊരു മരുന്നാണ്. അല്‍പം പുളിപ്പുള്ള തൈര് ശിരോചര്‍മത്തില്‍ പുരട്ടുന്നത് താരന്‍ മാറ്റാനുള്ള നല്ലൊരു വഴിയാണ്. ശിരോചര്‍മത്തിലെ ചൊറിച്ചിലകറ്റും, മൃദുവും തിളപ്പവുമുള്ള മുടി ലഭിയ്ക്കും. മുടികൊഴിച്ചിലിനുളള നല്ലൊരു മരുന്നു കൂടിയാണിത്. തൈരും ചെറുനാരങ്ങാനീരും ചേര്‍ത്തു പുരട്ടുന്നത് സണ്‍ടാന്‍ മാറാനുള്ള വഴിയാണ്. തൈരിലെ ലാക്ടിക് ആസിഡും ചെറുനാരങ്ങയുടെ ബ്ലീച്ചിംഗ് ഇഫക്ടുമാണ് ഈ ഗുണം നല്‍കുന്നത്. ചര്‍മത്തിലെ അലര്‍ജിയ്ക്കുള്ള നല്ലൊരു പരിഹാരമാണ് തൈര്. അലര്‍ജിയ്ക്കു കാരണമായ എല്‍ജി ഇ ഉല്‍പാദനം തൈരു കുറയ്ക്കും. 1 ടേബിള്‍സ്പൂണ്‍ തൈര്, 1 ടീസ്പൂണ്‍ വീതം മഞ്ഞള്‍പ്പൊടി, ചന്ദനപ്പൊടി, അര ടീസ്പൂണ്‍ പഞ്ചസാര എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നത് മുഖക്കുരുവിനെ തടയും. ഇത് ഉണങ്ങിയ ശേഷം മസാജ് ചെയ്തു കഴുകിക്കളയാം.

Read More

കാലിനും നല്‍കാം ഡിയോഡറന്റ് സുഗന്ധം

കാലിനും നല്‍കാം ഡിയോഡറന്റ് സുഗന്ധം

ഉന്മേഷവും ഉണര്‍വ്വും നല്‍കി ദിവസം മുഴുവന്‍ സുഗന്ധ പൂരിതമാക്കി നിലനിര്‍ത്താന്‍ സഹായിക്കുന്ന ഡിയോഡ്രെന്റുകള്‍ക്ക് മറ്റു ചില ഉപയോഗങ്ങള്‍ കൂടിയുണ്ട്. പുതിയ ചെരുപ്പുകള്‍ ഇടുമ്പോള്‍ കാലുകളില്‍ ഉണ്ടാകുന്ന പൊള്ളലുകള്‍ ഒഴിവാക്കാന്‍ ഡിയോഡ്രന്റ് ഉപയോഗിക്കാം. ഡിയോഡ്രെന്റ് കാലുകളിലെ വശങ്ങളില്‍ ചെരുപ്പുമായി തട്ടി നില്‍ക്കുന്ന ഭാഗങ്ങളില്‍ പുരട്ടുക. ഇവിടെ ഡിയോഡ്രേന്റ് ഒരു വിദഗ്ദ്ധയായ പോരാളിയെ പോലെ നിങ്ങളുടെ ത്വക്കിനും ചെരുപ്പിനും ഇടയില്‍ പ്രവര്‍ത്തിച്ച് ത്വക്കില്‍ കേടുപാടുകള്‍ ഉണ്ടാകുന്നത് തടയുന്നു. ചെരുപ്പ് ഇടുന്നതിന് മുന്‍പ് ഉണങ്ങിയ കാലിന്റെ അടിവശത്ത് ഡിയോഡ്രെന്റ് പുരട്ടുന്നത് ദിവസം മുഴുവന്‍ നിങ്ങളുടെ കാലുകളെ ദുര്‍ഗന്ധത്തില്‍ നിന്നും അകറ്റി, വിയര്‍പ്പിന്റെ നനവില്‍ നിന്നും സംരക്ഷണം നല്‍കാന്‍ സഹായകമാകും.

Read More

നിസാരക്കാരനല്ല വെള്ളരിക്ക

നിസാരക്കാരനല്ല വെള്ളരിക്ക

സൗന്ദര്യ ചികിത്സയില്‍ വെള്ളരിക്കയ്ക്ക് പ്രഥമസ്ഥാനമാണുള്ളത്. വെള്ളരിക്ക ജ്യൂസ് അല്ലെങ്കില്‍ കഷണങ്ങള്‍ ഐ-പാഡുകളായി ഉപയോഗിക്കാം. ഇത് കണ്ണിന് കുളിര്‍മയേകുകയും കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം മാറ്റുകയും ചെയ്യും. ചര്‍മത്തെ ശുചിയാക്കാനും സൗഖ്യമേകാനും ചെറിയതോതില്‍ ദൃഢമാക്കാനും വെള്ളരിക്കയ്ക്കു കഴിയും. വെള്ളരിക്ക കഷണവും പാലും ചേര്‍ത്ത് മുഖത്തു തേക്കുന്നത് മുഖചര്‍മത്തിന് സ്വാഭാവികമായ പുതുമ നല്‍കും. ചര്‍മത്തിലെ എണ്ണമയം കുറയ്ക്കാന്‍ വെള്ളരിക്ക കഷണങ്ങള്‍ക്കൊണ്ട് ഉരസിയാല്‍ മതി. ഏറെനേരം വെയില്‍ കൊണ്ടതിനുശേഷം വെള്ളരിക്ക അരച്ച് ഫേസ്പാക്ക് ആക്കിയിട്ടാല്‍ ചര്‍മം തിളങ്ങും.

Read More

ഉരുളക്കിഴങ്ങുണ്ടോ, ബ്ലീച്ചു ചെയ്യാം

ഉരുളക്കിഴങ്ങുണ്ടോ, ബ്ലീച്ചു ചെയ്യാം

പച്ചക്കറി മാത്രമല്ല, മികച്ച ബ്ലീച്ച് കൂടി ആണ് ഉരുളക്കിഴങ്ങ്, പ്രത്യേകിച്ച് അതിന്റെ തൊലി. കെമിക്കല്‍ ബ്ലീച്ചുകളെക്കാള്‍ ഫലം നല്‍കാന്‍ ഉരുളക്കിഴങ്ങിനു കഴിയും. അതോടൊപ്പം രാസവസ്തുക്കള്‍ ചര്‍മ്മത്തിനു ഹാനീകരമാകുമെന്നു ഭയക്കുകയും വേണ്ട. ഉരുളക്കിഴങ്ങിന്റെ തൊലി അതിന്റെ സ്വഭാവികമായ ഈര്‍പ്പം നഷ്ടമാകുന്നതിനു മുന്‍പ് തന്നെ മുഖചര്‍മ്മത്തില്‍ തേയ്ക്കുക, ഒപ്പം അല്പം നാരങ്ങ നീരുകൂടി ചേര്‍ത്താല്‍ വളരെ പെട്ടെന്നു തന്നെ നല്ല ഫലം ലഭിക്കും. ഉരുളക്കിഴങ്ങിന്റെ തൊലിയും തക്കാളിയും വെള്ളരിക്കയും ഒരുമിച്ച് അരച്ച മിശ്രിതം മുഖത്ത് പുരട്ടുന്നതും ബ്ലീച്ചിന്റെ ഗുണം നല്‍കുന്നതോടൊപ്പം മുഖ ചര്‍മ്മത്തിന് തണുപ്പ് പകര്‍ന്ന്, ചര്‍മ്മം വരളുന്നത്‌ ഒഴിവാക്കും. ഈ മിശ്രിതം പുരട്ടി ഉണങ്ങിയ ശേഷം ഇളം ചൂടു വെള്ളത്തില്‍ മുഖം കഴുകിയാല്‍ മതി.

Read More

അഴകു വിടര്‍ത്തും പുരികങ്ങള്‍

അഴകു വിടര്‍ത്തും പുരികങ്ങള്‍

സുന്ദരമായ മുഖത്തിന് ആരേയും ആകര്‍ഷിക്കുന്ന പുരികങ്ങള്‍ ആവശ്യമാണ്. സൗന്ദര്യസംരക്ഷണത്തില്‍ പുരികത്തിന് വലിയ സ്ഥാനമുണ്ട്. മനോഹരമായ വടിവൊത്ത പുരികങ്ങള്‍ എല്ലാ മുഖങ്ങള്‍ക്കും സൗന്ദര്യവും ആകര്‍ഷത്വവും നല്‍കുന്നു. പുരികത്തിന്റെ അധിക രോമങ്ങളെ നീക്കി കൃത്യമായ രൂപവും ഭംഗിയും ആകൃതിയും നല്‍കുകയാണ് ത്രഡ്ഡിംഗിലൂടെ ചെയ്യുന്നത്. ആകൃതി ഒത്ത പുരികങ്ങള്‍ സ്വഭാവികമായും മുഖഭംഗി വര്‍ദ്ധിപ്പിക്കുന്നു. ഭംഗിയില്ലാത്തതും വിരൂപങ്ങളുമായ പുരികങ്ങളെ ട്വീസിങ്ങിലൂടെയും വാക്‌സിങ്ങിലൂടെ യും ഐബ്രൊ പെന്‍സില്‍ ഉപയോഗിച്ചും സുന്ദരമാക്കാന്‍ കഴിയും.

Read More

കല്യാണമിങ്ങെത്തി, ഇനി ഒരുങ്ങാം

കല്യാണമിങ്ങെത്തി, ഇനി ഒരുങ്ങാം

വിവാഹ സീസണ്‍ ആണു വരുന്നത്. വധുവിനൊപ്പം കൂട്ടുകാരികളും നന്നായി അണിഞ്ഞൊരുങ്ങണം. കാലം എത്ര കഴിഞ്ഞാലും പട്ടുസാരികള്‍ കല്യാണങ്ങളുടെ അവിഭാജ്യ ഘടകം തന്നെയാണ്. അതുകൊണ്ടാണ് പട്ടുസാരികളിലും സമകാലീനമായ പുതുമകള്‍ നിറയുന്നത്. പുതുതലമുറക്ക് ന്യൂ ജനറേഷന്‍ സാരികളായി മേക്ക് ഓവര്‍ നടത്തിയാണ് പട്ടുസാരികള്‍ എത്തുന്നത്. ബാവിഞ്ചി ടൈപ്പ് മോഡല്‍ സാരികളാണ് ലേറ്റസ്റ്റ് ട്രെന്‍ഡ്. ടിഷ്യൂ ടൈപ്പ്, സിഗ് സാഗ് വരുന്ന സാരികള്‍, വൈവിധ്യമാര്‍ന്ന നിറങ്ങളിലുള്ളവ എന്നിങ്ങനെ പോകുന്നു സാരികളിലെ പുതുമ.ഗോള്‍ഡന്‍, വൈന്‍ റെഡ്, മെറൂണ്‍, മജന്ത കളറുകളിലെ സാരികളാണ് പുതിയതായി വരുന്നത്.മാഗോ പ്രിന്റ്, പ്ലെയ്ന്‍ ടിഷ്യൂ, പ്ലെയ്ന്‍ ടിഷ്യൂവില്‍ റെഡ്, മെറൂണ്‍, ലൈറ്റ് പിങ്ക് കളര്‍ സാരികള്‍ എന്നിവയും ആരുടെയും മനംമയക്കുന്നതാണ്. ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന കളര്‍ മെറൂണാണ്. ചെറിയ പ്രിന്റുകളുള്ള സാരിയാണ് കൂടുതലും ആളുകള്‍ ആവശ്യപ്പെടുന്നത്. രണ്ടായിരം മുതല്‍ ഒരു ലക്ഷം രൂപവരെയാണ് ഇവയുടെ വില.

Read More

ചുവചുവന്ന ചുണ്ടിന്…

ചുവചുവന്ന ചുണ്ടിന്…

ചുണ്ടുകള്‍ ആകര്‍ഷകമാക്കുന്നതില്‍ ലിപ്സ്റ്റിക്കിന്റെ സ്ഥാനം വലുതാണ്. സ്ത്രീസൗന്ദര്യത്തിന്റെ ലക്ഷണമായ ചുവന്ന ചുണ്ടുകള്‍ വേണമെങ്കില്‍ ലിപ്സ്റ്റിക് പുരട്ടുക തന്നെ വേണം. ചുവപ്പിനും പിങ്കിന്റെ ഷേഡുകള്‍ക്കുമാണ് വിപണിയില്‍ ഡിമാന്‍ഡ്. കണ്ടാല്‍ ഒന്നുകൂടി നോക്കിപ്പോകുന്ന വര്‍ണവൈവിധ്യമാണ് റെഡ് ലിപ്സ്റ്റിക് വിപണിയിലുള്ളത്. വെര്‍മില്യന്‍ റെഡ്, മെറ്റാലിക് ക്രിംസണ്‍, വൈന്‍ റെഡ്, വെല്‍വെറ്റ് റെഡ്, ബ്ലഡ് റെഡ്. എന്നിങ്ങനെ ചുവപ്പിന്റെ വിവിധ വര്‍ണങ്ങളാണ് സുന്ദരികളുടെ അധരങ്ങളെ കൂടുതല്‍ മനോഹരമാക്കുന്നത്. ക്ലാസിക് മെറൂണ്‍, ഡാര്‍ക്ക് ചോക്ലേറ്റ് റെഡ്, കോറല്‍ റെഡ്, പീച്ച് റെഡ്, ബ്രിക്ക് റെഡ്, ചെറി റെഡ്. ഇങ്ങനെ പോകുന്നു ലിപ്സ്റ്റിക്കിലെ ചുവപ്പ്. നാച്വറല്‍ ലുക്ക് തോന്നണമെങ്കില്‍ ന്യൂഡ് പിങ്ക് കളറിലുള്ള ലിപ്സ്റ്റിക് വേണം. ലൈറ്റ് പിങ്കിനും ആരാധകര്‍ ഏറെയുണ്ട്.

Read More

താരപ്രഭയില്‍ ആകാശ് അംബാനിയുടെ വിവാഹ നിശ്ഛയം

താരപ്രഭയില്‍ ആകാശ് അംബാനിയുടെ വിവാഹ നിശ്ഛയം

റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്ഥാപകന്‍ മുകേഷ് അംബാനിയുടെ പുത്രന്‍ ആകാശ് അംബാനിയും റോസി ബ്ലൂ ഡയമണ്ട്സ് ഉടമ റസല്‍ മേത്തയുടെ മകള്‍ ശ്ലോക മേത്തയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. ഗോവയില്‍ നടന്ന സ്വകാര്യ ചടങ്ങില്‍ വച്ചാണ് ഇരുവരും മോതിരം കൈമാറിയത്. വിവാഹനിശ്ചയത്തിന് ശേഷം ബോളിവുഡ് താരങ്ങള്‍ക്കായി പ്രത്യേക പാര്‍ട്ടിയും മുകേഷ് അംബാനി തയ്യാറാക്കിയിരുന്നു. ഷാരൂഖ് ഖാന്‍, കരണ്‍ ജോഹര്‍, ഐശ്വര്യ റായി, കത്രീന, ജോണ്‍ എബ്രഹാം, സഹീര്‍ ഖാന്‍ തുടങ്ങി നിരവധി പ്രമുഖര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തു. ആകാശും ശ്ലോകയും സ്‌കൂള്‍ കാലംമുതല്‍ ഒന്നിച്ചു പഠിച്ചവരാണ്. ധീരുഭായ് അംബാനി ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ ഒരുമിച്ചു പഠിച്ചപ്പോള്‍ തുടങ്ങിയ ബന്ധമാണു വിവാഹത്തിലെത്തുന്നത്. റസല്‍ മേത്തയുടെയും മോണയുടെയും മൂന്നു മക്കളില്‍ ഇളയവളാണു ശ്ലോക. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍നിന്ന് നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശ്ലോക നിലവില്‍ റോസി ബ്ലൂ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാണ്….

Read More

ഞാന്‍ വിവാഹിതനായിരുന്നു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ആര്യ

ഞാന്‍ വിവാഹിതനായിരുന്നു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ആര്യ

തെന്നിന്ത്യന്‍ സൂപ്പര്‍താരം ആര്യയുടെ വധുവിനെ കണ്ടെത്തുന്നതിനായി നടത്തുന്ന റിയാലിറ്റി ഷോ വിവാദങ്ങള്‍ തീര്‍ത്തുകൊണ്ട് മുന്നേറുമ്പോള്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടന്‍ രംഗത്ത്. താന്‍ മുന്‍പ് വിവാഹിതനായിരുന്നു മാത്രമല്ല അത് പാതിവഴിയില്‍ ഉപേഷിക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ചും നടന്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. ഏഴ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ താന്‍ ഒരു പെണ്‍കുട്ടിയുമായി വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ഒരുമാസം കഴിഞ്ഞ് രജിസ്ട്രേഷന്‍ പൂര്‍ണമാക്കാന്‍ സാധിച്ചിരുന്നില്ലെന്നുമാണ് ആര്യ പറഞ്ഞത്. വിവാഹക്കാര്യമറിഞ്ഞ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തടസമായി വന്നതോടെയായിരുന്നു വലിയ സമ്മര്‍ദ്ദത്തിനൊടുവില്‍ വിവാഹം വേണ്ടെന്ന് വെച്ചത്. തന്നെ മാനസികമായി തളര്‍ത്തിയ ഏറ്റവും വലിയ കാര്യമായിരുന്നു ഇത്. അക്കാലത്ത് തന്റെ സിനിമകള്‍ വിജയിക്കുന്നുണ്ടോ, ബോക്സോഫീസിലെ അവസ്ഥയെ കുറിച്ചോ പോലും താന്‍ അറിഞ്ഞിരുന്നില്ലെന്നും ആര്യ വ്യക്തമാക്കുന്നു. പരിപാടിയ്ക്കിടെയാണ് ആര്യ ഇങ്ങനെ ഒരു കാര്യം വെളിപ്പെടുത്തിയത്. എങ്ക വീട്ടു മാപ്പിളൈ എന്ന പരിപാടിയില്‍ പെണ്‍കുട്ടികളെ മോശമായി ചിത്രീകരിച്ചെന്ന് കാണിച്ച്…

Read More

മൂക്കുത്തി ഭ്രമം നല്ലത്.. ; അഴകും ആരോഗ്യവും ഒരുപോലെ

മൂക്കുത്തി ഭ്രമം നല്ലത്.. ; അഴകും ആരോഗ്യവും ഒരുപോലെ

സ്ത്രീകളുടെ ആഭരണപ്പെട്ടിയില്‍ അന്നും ഇന്നും തിളക്കം മങ്ങാത്ത ഒന്നാണ് മൂക്കുത്തി. മൂക്കുത്തി സ്ത്രീകള്‍ക്ക് അഴക് മാത്രമല്ല, ആരോഗ്യവും നല്‍കുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്. പതിനാറാം നൂറ്റാണ്ടില്‍ ആധുനിക ഇന്ത്യയ്ക്ക് മൂക്കുത്തി സമ്മാനമായി നല്‍കിയത് മുഗളന്മാരാണ്. വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട് ശുശ്രുതന്റെ വിഖ്യാത പുസ്തകമായ ശുശ്രത സംഹിതയില്‍ പോലും മൂക്കുത്തിയെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. സ്ത്രീകളുടെ ആര്‍ത്തവ വേദന കുറയ്ക്കുന്നതില്‍ തുടങ്ങി, പ്രസവം എളുപ്പമാക്കുന്നതിനു വരെ മൂക്കുത്തിക്കു കഴിയുമെന്നാണ് ശുശ്രുതന്റെ വാദം. ഇടതുഭാഗത്തെ മൂക്കിലെ ചെറിയ ധമനികള്‍ സ്ത്രീകളുടെ ഗര്‍ഭപാത്രവുമായി ബന്ധപ്പെട്ടിരിക്കുന്നതു കൊണ്ടാണ് മൂക്കു കുത്തുന്നത് നേട്ടമായി കാണുന്നത്. ആദ്യകാലങ്ങളില്‍ വിവാഹിതരായ സ്ത്രീകളാണ് ദക്ഷിണേന്ത്യയില്‍ കൂടുതലായും മൂക്കുത്തി ധരിച്ചിരുന്നത്. എന്നാല്‍ ഇന്ന് അത് ഫാഷന്റെ കൂടി ഭാഗമായിരിക്കുന്നു. വലതുമൂക്കിലാണ് സാധാരണയായി ദക്ഷിണേന്ത്യയിലെ സ്ത്രീകള്‍ മൂക്കുത്തി അണിയുന്നത്. വടക്കേ ഇന്ത്യയിലെ സ്ത്രീകള്‍ ഇടത്തെ മൂക്കാണ് കുത്താറ്. എന്തു തന്നെയായാലും മൂക്കുത്ത് സ്ത്രീകള്‍ക്ക് അഴക് തന്നെയാണ്….

Read More