തേനില്‍കുതിര്‍ത്ത കശുവണ്ടിപ്പരിപ്പ് കഴിച്ചാല്‍

തേനില്‍കുതിര്‍ത്ത കശുവണ്ടിപ്പരിപ്പ് കഴിച്ചാല്‍

കശുവണ്ടിപ്പരിപ്പ് ദിവസവും കഴിക്കുന്ന ആരോഗ്യത്തിന് നല്ലതാണെന്നറിയാം. എന്നാല്‍, അതിലേറെ ഗുണം നല്‍കുന്ന ഒരു ടിപ്സാണ് പറയാന്‍ പോകുന്നത്. കശുവണ്ടിപ്പരിപ്പ് വെറും മൂന്നെണ്ണം എടുത്ത് തേനില്‍ കുതിര്‍ത്ത് വയ്ക്കുക. കശുവണ്ടിപ്പരിപ്പ് തേനുമായി ചേരുമ്പോള്‍ ഗുണം വര്‍ദ്ധിക്കും. മാസങ്ങളായി തടി കുറയ്ക്കാനും വയറുകുറയ്ക്കാനും കഷ്ടപ്പെടുന്നവര്‍ക്ക് ഇത് വളരെ പ്രയോജനകരമാകും. ഇത് ദിവസവും മൂന്ന് നേരം കഴിക്കണം. ആന്റിഓക്സിഡന്റിന്റെ കലവറയാണ് ഇത്. ഫ്രീറാഡിക്കല്‍സിനെ നശിപ്പിച്ച് കോശനാശം തടയുന്നതിന് സഹായിക്കുന്നു. കശുവണ്ടിപ്പരിപ്പില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ കൊഴുപ്പിനെയെല്ലാം ഇല്ലാതാക്കുകയും ആരോഗ്യം നല്‍കുകയും ചെയ്യുന്നു. കലോറി കുറവുള്ള ഒന്നായതിനാല്‍ ധൈര്യമായി കഴിക്കാം.

Read More

വെറുംവയറ്റില്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക

വെറുംവയറ്റില്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക

വെറും വയറ്റില്‍ ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. വെറും വയറ്റില്‍ എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ദഹനപ്രശ്നങ്ങള്‍ക്കും നെഞ്ചെരിച്ചിലിനും കാരണമാകും. അധികം മധുരമുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നതും പരമാവധി ഒഴിവാക്കണം. പല മധുരപദാര്‍ത്ഥങ്ങളിലും ഫ്രക്ടോസ് അടങ്ങിയിട്ടുള്ളതാണ് ഇതിന് കാരണം. കോള്‍ഡ് കോഫി, കോള പോലുള്ള പാനീയങ്ങളും രാവിലെ ഒഴിവാക്കണം. സിട്രസ് ചേര്‍ന്ന പഴങ്ങളും കഴിക്കരുത്. കാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയവ കഴിക്കുന്നതും അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ കാരണമാകും.

Read More

വെറും വയറ്റില്‍ നാരങ്ങാവെള്ളം കുടിച്ചാല്‍

വെറും വയറ്റില്‍ നാരങ്ങാവെള്ളം കുടിച്ചാല്‍

വെറും വയറ്റില്‍ നാരങ്ങ വെള്ളം കുടിച്ചാല്‍ ചില ഗുണങ്ങളുണ്ട്. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ശക്തിയോടെ നിലനിര്‍ത്താന്‍ നാരങ്ങയിലടങ്ങിയ വിറ്റാമിന്‍ സി സഹായിക്കും. പുലര്‍ച്ചെ വെറും വയറ്റില്‍ കുടിക്കുന്ന നാരങ്ങാ വെള്ളം വിഷാംശങ്ങളെ പുറന്തള്ളുന്നതിനും ശരീരത്തിലെ പിഎച്ച് ലെവല്‍ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. നാരങ്ങയിലടങ്ങിയ നാരുകള്‍ ശരീരത്തിലെ മോശം ബാക്ടീരിയകള്‍ക്കെതിരെ പ്രവര്‍ത്തിച്ച് കുടലിനെ സംരക്ഷിക്കാനും ദഹന വ്യവസ്ഥ ക്രമപ്പെടുത്താനും ഗ്രാസ്ട്രബിള്‍ ഇല്ലാതാക്കാനും ഉത്തമമാണ്. നാരങ്ങയില്‍ കാത്സ്യം, മെഗ്‌നീഷ്യം, പൊട്ടാസ്യം, സിട്രിക് ആസിഡ്, ഫോസ്ഫറസ് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ശരീരത്തിലെ സന്ധികളിലും പേശികളിലും ഉണ്ടാകുന്ന വേദന കുറയ്ക്കാന്‍ നാരങ്ങാവെള്ളം സഹായിക്കും.

Read More

സംഭവം സൂപ്പറാ…കുക്കറില്‍ ഇട്ട് രണ്ട് വിസില്‍

സംഭവം സൂപ്പറാ…കുക്കറില്‍ ഇട്ട് രണ്ട് വിസില്‍

കുക്കറില്‍ ഇട്ട് രണ്ട് വിസില്‍ സംഭവം സൂപ്പറാ??ഇത് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ള എല്ലാവര്‍ക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

Read More

സീ ഫുഡ് ഇഷ്ടമാണോ? ഗുണങ്ങളേറെ

സീ ഫുഡ് ഇഷ്ടമാണോ? ഗുണങ്ങളേറെ

ഇന്ത്യക്കാര്‍ക്ക്, പ്രത്യേകിച്ച് മലയാളികള്‍ക്ക് സീ ഫുഡിനോടുള്ള ഇഷ്ടം ഒന്ന് വേറെത്തന്നെയാണ്. മിക്ക ആളുകളും ദിവസും മത്സ്യം കഴിക്കുന്ന ശീലക്കാരാണ്. ഈ ശീലം വളരെ നല്ലതാണെന്ന് അറിഞ്ഞ് കൊണ്ടുതന്നെയാണ് നമ്മള്‍ മത്സ്യം കഴിക്കുന്നതും. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ആവശ്യത്തിലധികം അടങ്ങിയ സീഫുഡുകള്‍ ശരീരത്തിന് ഏറെ ഗുണം ചെയ്യും. സീ ഫുഡില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ഡി നിങ്ങള്‍ക്ക് കാല്‍സ്യം പ്രധാനം ചെയ്യും. അത് സന്ധികളുടെ വളര്‍ച്ചയെ സഹായിക്കുന്നത് വഴി ആമവാതം പോലുളള രോഗങ്ങള്‍ വരാതെ സംരക്ഷിക്കും. സന്ധിക്കുളളിലെ എല്ലുകളെ പൊതിയുന്ന ആവരണത്തിന് ഉണ്ടാവുന്ന നീര്‍ക്കെട്ടാണ് ആമവാതത്തിന്റെ കാരണം. സീ ഫുഡ് കഴിക്കുന്നതിലൂടെ ഇത്തരം രോഗങ്ങളെ തടയാനാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ മീനാണ് സാല്‍മണ്‍. അതിനാല്‍ സാല്‍മണ്‍ ഫിഷ് ധാരാളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. കൊളസ്ട്രോള്‍ പ്രശ്നമുള്ളവര്‍ക്ക് ഏറ്റവും നല്ലതാണ് സാല്‍മണ്‍ ഫിഷ്….

Read More

തീന്‍മേശയിലെ ഈ മര്യാദകള്‍ മറക്കരുത്

തീന്‍മേശയിലെ ഈ മര്യാദകള്‍ മറക്കരുത്

തീന്‍മേശയില്‍ പാലിക്കേണ്ട ചില മര്യാദകള്‍ ഉണ്ട്. ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോള്‍ അത് വളരെ പ്രധാനപ്പെട്ടതുമാണ്. കുടുംബാംഗങ്ങള്‍ക്കൊപ്പമാണെങ്കിലും ഹോട്ടലിലാണെങ്കിലും എന്തിനേറെ പറയുന്നു ഡേറ്റിങ് ടേബിളിലാണെങ്കിലും ഈ മര്യാദകള്‍ പാലിക്കേണ്ടതുണ്ട്. അപരിചിതരോടൊപ്പം, തൊഴിലിടങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പം, ഔദ്യോഗികവും അനൗദ്യോഗിവുമായ സാഹചര്യങ്ങളില്‍ തീന്‍മേശ മര്യാദകള്‍ കൃത്യമായി പാലിക്കണം. ഇത് നിങ്ങളുടെ വ്യക്തിത്വത്തിന്റെ മാറ്റുകൂട്ടും. ഈ മര്യാദകള്‍ പാലിക്കാത്തപ്പോള്‍ ഒപ്പം ഭക്ഷണം കഴിക്കുന്നവര്‍ക്ക് അസ്വസ്ഥതയുണ്ടായേക്കാം. അതില്‍ ചിലത് ഇങ്ങനെ. . സ്ത്രീയായാലും പുരുഷനായാലും ഭക്ഷണം കഴിക്കാന്‍ ഇരിക്കാനായി തീന്‍മേശയുടെ ഇടതുവശത്തുകൂടികയറുക. കഴിച്ചതിനുശേഷം വലതുവശത്തുകൂടി വേണം ഇറങ്ങാന്‍. . ഒപ്പം സ്ത്രീകള്‍ ഉണ്ടെങ്കില്‍ ആദ്യം അവരെ ഇരിക്കാന്‍ അനുവദിക്കുക. . നിങ്ങളുടെ കുട്ടികള്‍ നിങ്ങള്‍ക്ക് പ്രിയപ്പെട്ടതായിരിക്കും പക്ഷേ മറ്റുള്ളവര്‍ക്ക് അങ്ങനെയാകണമെന്നില്ല. അതുകൊണ്ട് തന്നെ പുറത്തുപോയി ഭക്ഷണം കഴിക്കുമ്പോള്‍ കുട്ടികള്‍ മറ്റുള്ളവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്ന രീതിയില്‍ ബഹളം വയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. എപ്പോഴും നിങ്ങള്‍ക്കൊപ്പം ഇരുത്തി ഭക്ഷണം നല്‍കുന്നത് തന്നെയാണ്…

Read More

ബീറ്റ്റൂട്ട് ചിപ്സ് കഴിക്കാം

ബീറ്റ്റൂട്ട് ചിപ്സ് കഴിക്കാം

ആവശ്യമായ സാധനങ്ങള്‍ ബീറ്റ്‌റൂട്ട് : മൂന്ന് എണ്ണം ഉപ്പ്, മുളകുപൊടി,വെളിച്ചെണ്ണ : ആവശ്യത്തിന് തയാറാക്കുന്ന വിധം ബീറ്റ്‌റൂട്ട് കനംകുറച്ച് അരിയുക. വട്ടത്തിലോ നീളത്തിലോ അരിയാം. ആവശ്യത്തിന് ഉപ്പ് പുരട്ടി വയ്ക്കുക. എരിവ് ഇഷ്ടമാണെങ്കില്‍ അല്പം മുളകുപൊടിയും ഉപയോഗിക്കാം ഇനി ഇത് ഓവനില്‍ ബേക്ക് ചെയ്യുകയോ എണ്ണയില്‍ വറുത്തെടുക്കുകയോ ചെയ്‌തോളൂ. കിടിലന്‍ ബീറ്റ്‌റൂട്ട് ചിപ്‌സ് തയാര്‍.  

Read More

അടുക്കളയില്‍ പരീക്ഷിക്കാന്‍ ചില നുറുങ്ങുകള്‍

അടുക്കളയില്‍ പരീക്ഷിക്കാന്‍ ചില നുറുങ്ങുകള്‍

അടുക്കളയിലെ തിരക്കിട്ട ജോലിയില്‍ അല്‍പ്പം നുറുങ്ങുകള്‍ കൂടെയുണ്ടെങ്കില്‍ പണികള്‍ പിന്നെ എളുപ്പമായി. പാചകം എളുപ്പമാക്കാനുള്ള നുറുങ്ങുകള്‍ പരിചയപ്പെടാം അച്ചാര്‍ ഇട്ടുവെച്ച കുപ്പി ഇടയ്ക്കിടെ വെയിലത്ത് വെച്ചാല്‍ പൂപ്പല്‍ പിടിക്കില്ല മീന്‍ കറി തയ്യാറാക്കി ഒന്നു ചൂടാറിയ ശേഷം വാട്ടിയ വാഴയിലെ കൊണ്ട് വായ് ഭാഗം കെട്ടി വെച്ചാല്‍ മീന്‍ കറിക്ക് രുചി കൂടും നല്ല പഴുത്ത തക്കാളി ഉപയോഗിച്ചാല്‍ കറിക്ക് സ്വാദ് ലഭിക്കും ഉള്ളി വാങ്ങിയ ശേഷം കുറച്ച് നേരം വെയിലത്ത് വെച്ചാല്‍ പെട്ടെന്ന് നാശമാവില്ല. ചൂടുപാലില്‍ ഉപ്പും നാരങ്ങനീരും ചേര്‍ത്താല്‍ നല്ല കട്ടിത്തെര് എളുപ്പത്തില്‍ തയ്യാറാക്കാം രസം തയ്യാറാക്കുമ്പോള്‍ നല്ല പഴുത്ത തക്കാളി അരച്ച് ചേര്‍ത്താല്‍ നല്ല കൊഴുപ്പും രുചിയും കിട്ടും

Read More

പാവയ്ക്ക, കോളിഫ്ളവര്‍, കറിവേപ്പില’,കാബേജ്,മല്ലിയില ഇവ ഉപയോഗിക്കും മുമ്പ് ഈ കാര്യം അറിഞ്ഞിരിക്കുക

പാവയ്ക്ക, കോളിഫ്ളവര്‍, കറിവേപ്പില’,കാബേജ്,മല്ലിയില ഇവ ഉപയോഗിക്കും മുമ്പ് ഈ കാര്യം അറിഞ്ഞിരിക്കുക

കടകളില്‍ നിന്നു വാങ്ങുന്ന പച്ചക്കറികളില്‍ എല്ലാംതന്നെ വിഷാംശം ഉണ്ടാകും. എന്നുകരുതി പച്ചക്കറി ആഹാരത്തില്‍ ഉള്‍പ്പെടുത്താതിരിക്കാനും കഴിയില്ല. വീട്ടില്‍ ഒരു അടുക്കളത്തോട്ടമുണ്ടായിരിക്കു എന്നതു തന്നെയാണ് ഇതിന് മികച്ചപരിഹാരം. ഇതിന് സാധിക്കാത്തവര്‍ കടയില്‍ നിന്നു വാങ്ങുന്ന പച്ചക്കറികള്‍ ഉപയോഗിക്കും മുമ്പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. പാവയ്ക്ക, കാബേജ്, കോളിഫ്‌ളവര്‍, മല്ലിയില, കറിവേപ്പില എന്നിവയില്‍ വിഷാംശം ഉയര്‍ന്ന അളവില്‍ ഉണ്ടാകും അതുകൊണ്ടുതന്നെ പാചകം ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ശുദ്ധജലത്തില്‍ മാത്രം കഴുകിയാല്‍ മതി എന്നു വിചാരിക്കരുത്. പകരം പാകം ചെയ്യുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ഇവ ഉപ്പു വെള്ളത്തില്‍ ഇട്ടു വയ്ക്കണം. പച്ചക്കറികള്‍ കഴുകാനായി ഉപ്പ്, മഞ്ഞള്‍ വിനാഗിരി എന്നിവ ഉപയോഗിക്കാം. 700 മില്ലി ശുദ്ധവെള്ളത്തില്‍ രണ്ട് നുള്ള് മഞ്ഞള്‍പ്പൊടി, ചെറിയ സ്പൂണ്‍ ഉപ്പ്, ചെറിയ സ്പൂണ്‍ വിനാഗരി എന്നിവയില്‍ ഏതെങ്കിലും ചേര്‍ത്ത് ഒരു മണിക്കൂര്‍ മുക്കി വച്ചശേഷം ഉപയോഗിക്കുക….

Read More

അമ്മ പറഞ്ഞുതന്ന പാചക രഹസ്യങ്ങള്‍…ഉപകാരപ്രദം

അമ്മ പറഞ്ഞുതന്ന പാചക രഹസ്യങ്ങള്‍…ഉപകാരപ്രദം

1.കടുക്, ജീരകം ഇവ പൊട്ടിക്കുമ്പോള്‍ പാത്രം ചൂടായതിനുശേഷം മാത്രം എണ്ണ ഒഴിക്കുക. എണ്ണ ചൂടായിക്കഴിയുമ്പോള്‍ മാത്രമേ പൊട്ടിക്കാവൂ. അല്ലെങ്കില്‍ യഥാര്‍ത്ഥ രുചി ലഭിക്കില്ല. 2.പൂരി, സമോസ എന്നിവ ഉണ്ടാക്കുമ്പോള്‍ അധികംഎണ്ണ കുടിക്കാതിരിക്കാന്‍ ഗോതമ്പുമാവും മൈദമാവും ഒരേ അളവില്‍ ചേര്‍ക്കുക. 3.ദോശയുണ്ടാക്കുമ്പോള്‍ ഉഴുന്നിനൊപ്പം ഒന്നോ രണ്ടോ സ്പൂണ്‍ ഉലുവ ചേര്‍ത്താല്‍ സ്വാദേറും. 4.അവല്‍ നനയ്ക്കുമ്പോള്‍ കുറച്ച് ഇളം ചൂടുപാല്‍ കുടഞ്ഞശേഷം തിരുമ്മിയ തേങ്ങയും പഞ്ചസാരയും ചേര്‍ത്ത് ഉപയോഗിച്ചാല്‍ സ്വാദേറും. 5.മാംസവിഭവങ്ങള്‍ വേവിക്കുമ്പോള്‍ അടച്ചുവെച്ച് ചെറുതീയില്‍ കൂടുതല്‍ സമയം പാചകം ചെയ്യുക. 6.സീഫുഡുകള്‍ തയ്യാറാക്കുമ്പോള്‍ (മീന്‍, ചെമ്മീന്‍, കൊഞ്ച്) വിനാഗിരിയിലോ നാരങ്ങാനീരിലോ അല്‍പം വെളുത്തുള്ളി അരിഞ്ഞതും ചേര്‍ത്ത് കുറച്ചുസമയം വെച്ചതിനുശേഷം പാചകം ചെയ്താല്‍ സീഫുഡ് അലര്‍ജി ഒരു പരിധിവരെ ഒഴിവാക്കാം. 7.ഇടിയപ്പത്തിനുള്ള മാവില്‍ രണ്ടുസ്പൂണ്‍ നല്ലെണ്ണ കൂടി ചേര്‍ത്താല്‍ മാര്‍ദ്ദവമേറും. 8.ചൂടായ എണ്ണയില്‍ മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി തുടങ്ങിയവ ചേര്‍ക്കുമ്പോള്‍…

Read More