വളരെ എളുപ്പം തയ്യാറാക്കാം ഏലാഞ്ചി

വളരെ എളുപ്പം തയ്യാറാക്കാം ഏലാഞ്ചി

വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു സ്നാക്സാണിത്. തേങ്ങയും പഞ്ചസാരയുമൊക്കെയുള്ളത് കൊണ്ട് കുട്ടികള്‍ക്ക് ഇഷ്ടമാകുമെന്ന കാര്യത്തില്‍ സംശയമില്ല. ആവശ്യമുള്ള സാധനങ്ങള്‍ മൈദ : ഒന്നേകാല്‍ കപ്പ് ഉപ്പ് : പാകത്തിന് മുട്ട : 1 ഏലയ്ക്ക : 3, ഏത്തപ്പഴം : 1 പഞ്ചസാര : 3 ടേബിള്‍ സ്പൂണ്‍, അരമുറി തേങ്ങ: ചിരകിയത്. മഞ്ഞള്‍പ്പൊടി : ഒരു നുള്ള് നെയ്യ് ആവശ്യത്തിന് തയ്യാറാക്കുന്ന വിധം മൈദയും, മുട്ടയും ആവശ്യത്തിന് ഉപ്പും ഫൂഡ് കളറും വെള്ളവും ചേര്‍ത്ത് മിക്സിയില്‍ നന്നായി അയഞ്ഞ പരുവത്തില്‍ അടിക്കുക. ഇതാണ് മാവ്. ചീനിച്ചട്ടി അടുപ്പില്‍ വെച്ച് കാല്‍ഗ്ലാസ് വെള്ളമൊഴിച്ച് തിളയ്ക്കുമ്പോള്‍ ഏത്തപ്പഴം ചെറുതായി നുറുക്കിയത് ചേര്‍ത്ത് വറ്റിക്കുക. ഏത്തപ്പഴം വറ്റി വരുമ്പോള്‍ പഞ്ചസാരയും, ഏലയ്ക്ക ചതയ്ച്ചതും തേങ്ങ ചിരകിയതും ചേര്‍ത്ത് നന്നായി ഒരു മൂന്ന് മിനിറ്റ് ഇളക്കി യോജിപ്പിക്കുക (ഏത്തയ്ക്ക് വെന്ത കുഴയാതിരിക്കാന്‍…

Read More

നാടന്‍ താറാവുകറി തയാറാക്കുന്ന വിധം

നാടന്‍ താറാവുകറി തയാറാക്കുന്ന വിധം

ചേരുവകള്‍ താറാവ് ഇറച്ചി 1 കിലോ ചെറിയ ഉള്ളി 10 എണ്ണം ഇഞ്ചി 1 വലിയ കഷ്ണം വെളൂത്തുള്ളി 10 എണ്ണം കുരുമുളക് 1 ടീ സ്പൂണ് പെരുജീരകം പൊടിച്ചത് 1 ടീ സ്പൂണ് സവാള 1 എണ്ണം തക്കാളി 2 എണ്ണം മഞ്ഞള്‍ പൊടി 1/4 ടീ സ്പൂണ്‍ മുളക് പൊടി 1ടീസ്പൂണ് തേങ്ങാപാല്‍(ഒന്നാം പാല്‍) 1 കപ്പ് തേങ്ങാപാല്‍(രണ്ടാം പാല്‍) 2 കപ്പ് കറിവെപ്പില 2 തണ്ട് തയാറാക്കുന്ന വിധം ഒരു പാത്രം അടുപ്പില്‍ വെച്ച് തേങ്ങാപാലില്‍(രണ്ടാം പാല്‍) ഇറച്ചി,മുളക് പൊടിയും മഞ്ഞള്‍ പൊടിയും ഉപ്പും ചേര്‍ത്ത് വേവിക്കുക. ശേഷം ചെറിയുള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കുരുമുളക് എന്നിവ ചതച്ചത് ചേര്‍ക്കുക. പെരുജീരകം പൊടിച്ചത് ചേര്‍ക്കുക. കറി നന്നായി തിളച്ചതിന് ശേഷം സവാള,തക്കാളി , എന്നിവ ചേര്‍ത്ത് നന്നായി തിളപ്പിക്കുക. അവസാനമായി തേങ്ങാപാലും കറിവേപ്പിലയും…

Read More

അരിപത്തിരി മടുത്തെങ്കില്‍ ഈ റവ പത്തിരിയൊന്നു പരീക്ഷിക്കൂ

അരിപത്തിരി മടുത്തെങ്കില്‍ ഈ റവ പത്തിരിയൊന്നു പരീക്ഷിക്കൂ

ചേരുവകള്‍ വറുത്ത റവ : രണ്ടു കപ്പ് കരിഞ്ജീരകം : 2 ടീസ്പൂണ്‍ ചെറിയ ജീരകം : ഒരു ടീസ്പൂണ്‍ ചെറിയ ഉള്ളി ചെറുതായരിഞ്ഞത്: 4 വെള്ളം : മൂന്നു കപ്പ് ഉപ്പ് : ആവശ്യത്തിന് തയ്യാറാക്കുന്നവിധം: ഒരുപാത്രം അടുപ്പില്‍വെച്ച് അതിലേക്ക് രണ്ടു ടീസ്പൂണ്‍ വെളിച്ചെണ്ണയൊഴിച്ച് ചൂടായാല്‍ അതിലേക്ക് ഉള്ളിയും കരിജീരകയും ഇട്ട് മൂപ്പിക്കുക. ശേഷം വെള്ളമൊഴിച്ച് ഉപ്പും ചേര്‍ത്ത് തിളക്കുമ്പോള്‍ റവയിട്ട് നന്നായിളക്കി വാട്ടിയെടുക്കുക. ശേഷം കുഴച്ച് പൂരിയുടെ വട്ടത്തില്‍ കട്ടിയില്‍ പരത്തി ചൂടുള്ള എണ്ണയില്‍ രണ്ടുവശവും മറിച്ചിട്ട് പൊരിച്ചെടുക്കുക. പൊരിച്ച റവ പത്തിരി റെഡി.

Read More

ഉഗ്രനൊരു ചെമ്മീന്‍ പുട്ട് തയ്യാറാക്കാം

ഉഗ്രനൊരു ചെമ്മീന്‍ പുട്ട് തയ്യാറാക്കാം

ചേരുവകള്‍: വറുത്ത അരിപ്പൊടി ഒരു കപ്പ് തേങ്ങപ്പീര ഒരു കപ്പ് ഉപ്പ് പാകത്തിന് വെള്ളം പൊടി നനക്കാന്‍ ആവശ്യത്തിന് വൃത്തിയാക്കിയ ചെമ്മീന്‍ അര കപ്പ് സവാള ഒരെണ്ണം തക്കാളി ഒരെണ്ണം വെളുത്തുള്ളി മൂന്നോ നാലോ അല്ലി ഇഞ്ചി ഒരിഞ്ചു നീളത്തില്‍ പച്ചമുളക് ഒന്ന് മഞ്ഞള്‍പ്പൊടി കാല്‍ ടീ സ്പൂണ്‍ മുളകുപൊടി അര ടീസ്പൂണ്‍ ഗരം മസാല അര ടീ സ്പൂണ്‍ ഉപ്പ് പാകത്തിന് മല്ലിയില കറിവേപ്പില കുറച്ച് എണ്ണ രണ്ട് ടേബിള്‍ സ്പൂണ്‍ പാകം ചെയ്യുന്ന വിധം : അരിപ്പൊടി തേങ്ങയും ഉപ്പും വെള്ളവും ചേര്‍ത്ത് പുട്ടിനു നനക്കുന്നത് പോലെ നനച്ചു വെക്കുക. അര മണിക്കൂര്‍ കഴിഞ്ഞു ഒന്നുകൂടി നന്നായി തിരുമ്മി യോജിപ്പിച്ചാല്‍ നല്ല മയവും സ്വാദും ഉണ്ടാവും. അതുകൊണ്ട് പൊടി നനച്ചു വെച്ചിട്ട് ചെമ്മീന്‍ തയ്യാറാക്കിയാല്‍ മതി. സവാള, പച്ചമുളക്, വെളുത്തുള്ളി , ഇഞ്ചി, തക്കാളി…

Read More

വെന്ത മുന്തിരി ജ്യൂസ് സൂപ്പറാണ്

വെന്ത മുന്തിരി ജ്യൂസ് സൂപ്പറാണ്

ആവശ്യമുള്ള സാധനങ്ങള്‍: കറുത്ത മുന്തിരി- 1 കിലോ വെള്ളം- 12 കപ്പ് പഞ്ചസാര- നാലു കപ്പ് ഏലക്ക- രണ്ടോ മൂന്നോ പൊടിച്ചത് തയ്യാറാക്കുന്ന വിധം: മുന്തിരി അല്പം ചെറു ചൂടുവെള്ളത്തില്‍ ഉപ്പു ചേര്‍ത്തതിന് ശേഷം കുറച്ചു നേരം ഇട്ടുവെച്ച് വൃത്തിയാക്കിയെടുക്കുക. ഒരു പാത്രത്തില്‍ വെള്ളം വെച്ച് അത് തിളച്ചു തുടങ്ങുമ്പോള്‍ മുന്തിരിയും പറഞ്ഞിരിക്കുന്ന അളവില്‍ ഉള്ള പഞ്ചസാരവും ചേര്‍ത്തു തിളപ്പുക. മുന്തിരി ചെറുതായി പൊട്ടി തുടങ്ങുമ്പോള്‍ തീയണച്ചു അടപ്പ് വച്ച് മൂടി രണ്ടു മണിക്കൂര്‍ വയ്ക്കുക. പിന്നീട് നല്ല വൃത്തിയുള്ള ഒരു നേരിയ തുണിയില്‍ കൂടി അരിച്ചെടുത്ത് തണുത്തതിനു ശേഷം ഉപയോഗിക്കാവുന്നതാണ്.

Read More

അടിപൊളി കരിമീന്‍ വറുത്തത് തയ്യാറാക്കാം

അടിപൊളി കരിമീന്‍ വറുത്തത് തയ്യാറാക്കാം

വറുത്ത മീനില്‍ ഏറ്റവും ടേസ്റ്റി കരിമീനിനാണെന്ന് പറയാറുണ്ട്. ചപ്പാത്തിക്കും നൈസ് പത്തിരിക്കും ഒപ്പം നല്ല കോമ്പിനേഷനാണിത്. ആവശ്യമുള്ള സാധനങ്ങള്‍ കരിമീന്‍ വൃത്തിയാക്കിയത് : 2 എണ്ണം ഇഞ്ചി വെളുത്തുള്ളി അരച്ചത് ്: ഓരോ ടീസ്പൂണ്‍ വീതം മുളകുപൊടി : 2 ടീസ്പൂണ് മഞ്ഞള്‍പൊടി : 1 നുള്ള് കുരുമുളകുപൊടി : 1 ടീസ്പൂണ് ഉപ്പ്, പാകത്തിന് എണ്ണ വറുക്കാന്‍ : ആവശ്യത്തിന് എല്ലാം ചേര്‍ത്ത് മീനില്‍ നന്നായി പുരട്ടി ഒരു മണിക്കൂര്‍ വെക്കുക. ശേഷം എണ്ണയില്‍ വറുത്തു എടുക്കുക.

Read More

സൂപ്പര്‍ നാരങ്ങാ അച്ചാര്‍

സൂപ്പര്‍ നാരങ്ങാ അച്ചാര്‍

ഈ മഴക്കാലത്ത് ചൂട് കഞ്ഞിക്കും ചമ്മന്തിക്കും ഒപ്പം കഴിക്കാന്‍ ഇതാ ഉരുഗ്രന്‍ നാരങ്ങാ അച്ചാര്‍…. ചേരുവകള്‍ നാരങ്ങാ- 8 എണ്ണം പച്ചമുളക്- 15 എണ്ണം മഞ്ഞള്‍ പൊടി- 1 ടീസ്പൂണ്‍ കടുക് ചതച്ചത്- 1/2 ടീസ്പൂണ്‍ ഉലുവപ്പൊടി- 1/2 ടീസ്പൂണ്‍ ജീരകപ്പൊടി- 1/2 ടീസ്പൂണ്‍ കായപ്പൊടി- 1/2 ടീസ്പൂണ്‍ കടുക്- 1 ടീസ്പൂണ്‍ ഉപ്പ്- പാകത്തിന് പഞ്ചസാര- 1 ടീസ്പൂണ്‍ നല്ലെണ്ണ- ആവശ്യത്തിന് ഇഞ്ചി (അരിഞ്ഞത്)- 2 ടീസ്പൂണ്‍ വെളുത്തുള്ളി- 10 അല്ലി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- 1 ടീസ്പൂണ്‍ തിളച്ച വെള്ളം- 3/4 കപ്പ് തയ്യാറാക്കുന്ന വിധം നാരങ്ങാ ഒന്ന് ആവി കേറ്റി തണുത്ത ശേഷം ഓരോന്നും നാല് കഷ്ണങ്ങളാക്കി വെയ്ക്കുക. എണ്ണ ചൂടാകുമ്പോള്‍ കടുക് പൊട്ടിച്ച് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് വഴറ്റുക. പച്ച മുളക് ചേര്‍ത്ത് നന്നായി വീണ്ടും യോജിപ്പിക്കുക. ഇഞ്ചി, വെളുത്തുള്ളി എന്നിവ…

Read More

ടേസ്റ്റി തേങ്ങാ ഹല്‍വ

ടേസ്റ്റി തേങ്ങാ ഹല്‍വ

ചേരുവകള്‍ തേങ്ങ (ചിരകിയത്)- 2 കപ്പ് പച്ചരി- 1/2 കപ്പ് പഞ്ചസാര- 1/2 കപ്പ് പശുവിന്‍ നെയ്യ്- 3 ടീസ്പൂണ്‍ ഏലയ്ക്കാപ്പൊടി- 1/4 ടീസ്പൂണ്‍ അണ്ടിപ്പരിപ്പ്- 10 എണ്ണം ഉണക്കമുന്തിരി- 10 എണ്ണം തയ്യാറാക്കുന്ന വിധം അരി രണ്ടോ മൂന്നോ മണിക്കൂര്‍ വെള്ളത്തില്‍ ഇടുക. ശേഷം അരിയും തേങ്ങയും കുറച്ച് വെള്ളവും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. പഞ്ചസാര ആവശ്യത്തിനു വെള്ളം ചേര്‍ത്ത് ഒരു നോണ്‍സ്റ്റിക്ക് പാനില്‍ നന്നായി ചൂടാക്കുക. പഞ്ചസാര നൂല്‍പ്പരുവമാകുമ്പോള്‍ അരി അരച്ചതും ഏലക്ക പൊടിച്ചതും ചേര്‍ത്ത് ഇളക്കുക. പാനിന്റെ വശങ്ങളില്‍ അരി വേറിടുന്നതു വരെ ഇളക്കണം. ഇത് പശുവിന്‍ നെയ്യ് ചേര്‍ത്ത് നന്നായി ഇളക്കിയതിന് ശേഷം തീ ഓഫ് ചെയ്യുക. പശുവിന്‍ നെയ്യില്‍ വറുത്ത അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ചേര്‍ത്ത് അലങ്കരിക്കാം.

Read More

കോളിഫ്ലവര്‍ തോരന്‍ തയ്യാറാക്കാം

കോളിഫ്ലവര്‍ തോരന്‍ തയ്യാറാക്കാം

ചേരുവകള്‍ കോളീഫ്ലവര്‍- 250 ഗ്രാം വെളിച്ചെണ്ണ- രണ്ട് ടേബിള്‍ സ്പൂണ്‍ കടുക്- അര ടീസ്പൂണ്‍ ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത്- 2 ഡിസേര്‍ട്ട്സ്പൂണ്‍ കുരുമുളക് പൊടി- കാല്‍ ടീസ്പൂണ്‍ ചിരകിയ തേങ്ങ- രണ്ട് ഡിസേര്‍ട്ട് സ്പൂണ്‍ പച്ചമുളക് നാലെണ്ണം നീളത്തില്‍ അരിഞ്ഞത് കറിവേപ്പില- ഒരു തണ്ട് ഉപ്പ് ആവശ്യത്തിന് ഉണ്ടാക്കുന്നവിധം ഉപ്പ് ചേര്‍ത്ത് വെള്ളത്തിലിട്ട് കോളീഫ്ലവര്‍ വേവിച്ച് മാറ്റിവെക്കുക. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി അതിലേക്ക് കടുക് ചേര്‍ക്കുക. കടുക് പൊട്ടിയതിന് ശേഷം അതിലേക്ക് ചെറിയ ഉള്ളി, പച്ചമുളക്, കുരുമുളക്പൊടി, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് വേവിച്ച് വെച്ചിരിക്കുന്ന കോളീഫ്ലവറും ചിരകിവെച്ച തേങ്ങയും ചേര്‍ത്ത് ചെറുചൂടില്‍ അല്‍പ്പം നേരം വേവിക്കുക. അല്‍പ്പം കുരുമുളക് പൊടി വിതറിയ ശേഷം വാങ്ങിവെക്കാം.

Read More

പൊങ്കല്‍ തയ്യാറാക്കാം

പൊങ്കല്‍ തയ്യാറാക്കാം

തമിഴ്നാടിന്റെ ദേശീയ പലഹാരം എന്നാണ് പൊങ്കല്‍ അറിയപ്പെടുന്നത്. പ്രാതലിനും മറ്റും തയ്യാറാക്കാവുന്ന ഒന്നാണിത്. സാമ്പാര്‍, ചട്നി എന്നിവയ്ക്കൊപ്പം കഴിക്കാം. ചേരുവകള്‍ പച്ചരി : അരക്കിലോ ചെറുപരിപ്പ് : 200 ഗ്രാം നെയ്യ് : 20 ഗ്രാം അണ്ടിപ്പരിപ്പ്: 20 ഗ്രാം ജീരകം : 10 ഗ്രാം ഇഞ്ചി : 10 ഗ്രാം കുരുമുളക് : 10 ഗ്രാം കറിവേപ്പില : ആവശ്യത്തിന് തയ്യാറാക്കുന്ന വിധം: പച്ചരി കുഴഞ്ഞ പരുവത്തില്‍ വേവിക്കുക. പരിപ്പ് മഞ്ഞള്‍പ്പൊടി ചേര്‍ത്ത് വേവിച്ച് പാകത്തിന് ഉപ്പും ചേര്‍ക്കുക. ഇതിലേക്ക് പച്ചരി ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. അണ്ടിപ്പരിപ്പ്, ജീരകം, ഇഞ്ചി, കുരുമുളക് എന്നിവ നെയ്യില്‍ മൂപ്പിച്ചു ചേര്‍ക്കുക. ഇതിലേക്ക് നെയ്യും കറിവേപ്പിലയും ചേര്‍ത്തിളക്കിയാല്‍ പൊങ്കല്‍ റെഡി.

Read More