ചിക്കന്‍ കാരറ്റ് കട്‌ലറ്റ് കഴിച്ചിട്ടുണ്ടോ? വായില്‍ കപ്പലോടിക്കും റെസിപ്പി

ചിക്കന്‍ കാരറ്റ് കട്‌ലറ്റ് കഴിച്ചിട്ടുണ്ടോ? വായില്‍ കപ്പലോടിക്കും റെസിപ്പി

കട്‌ലറ്റ് എല്ലാവര്‍ക്കും ഇഷ്ടമാണ്, എന്നാല്‍ എന്നും ചിക്കന്‍ കട്‌ലറ്റും മീറ്റ് കട്‌ലറ്റും മാത്രം കഴിക്കുന്നവരെങ്കില്‍ അത് അല്‍പം മടുപ്പുണ്ടാക്കുന്നതാണ്. കാരറ്റ് ചിക്കന്‍ കട്‌ലറ്റ് ഇത് തയ്യാറാക്കുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണം ചേരുവകള്‍ വേവിച്ച ചിക്കന്‍ – ഒന്നര കപ്പ് പൊടിച്ചത് എണ്ണ – 1½ ടീസ്പൂണ്‍ കാരറ്റ്-അരിഞ്ഞത്- 1 സവാള ചെറുതായി അരിഞ്ഞത് – 1 കപ്പ് കൂണ്‍ ചെറുതായി അരിഞ്ഞത് – 1 കപ്പ് ഇഞ്ചി, അരിഞ്ഞത് – 1 ടീസ്പൂണ്‍ വെളുത്തുള്ളി – 1 ടീസ്പൂണ്‍ സോയ സോസ് – 1 ടീസ്പൂണ്‍ കുരുമുളക് പൊടി – ½ ടീസ്പൂണ്‍ ടൊമാറ്റോ കെച്ചപ്പ്- 2 ടീസ്പൂണ്‍ വേവിച്ച ഉരുളക്കിഴങ്ങ് പൊടിച്ചത്- 2 എണ്ണം മത്തങ്ങ – 2 സ്പൂണ്‍ ഉപ്പ് – പാകത്തിന് എണ്ണ- കട്ട്ലറ്റ് വറുക്കാന്‍ പാകത്തിന് മുട്ട-അടിച്ചത്- 2…

Read More

കപ്പലണ്ടി മിഠായി എളുപ്പത്തിലുണ്ടാക്കാം

കപ്പലണ്ടി മിഠായി എളുപ്പത്തിലുണ്ടാക്കാം

കപ്പലണ്ടി മിഠായി എല്ലാവരുടേയും ഇഷ്ടപ്പെട്ട സ്വീറ്റാണ്. എന്നാൽ പലരും ഇത് വീട്ടിലുണ്ടാക്കി നോക്കിയിട്ടുണ്ടാകില്ല. വളരെ എളുപ്പത്തിൽ കപ്പലണ്ടി മിഠായി എങ്ങനെയുണ്ടാക്കാമെന്ന് നോക്കൂ… ആവശ്യമായ സാധനങ്ങൾ കപ്പലണ്ടി – 200 ഗ്രാം പഞ്ചസാര – 200 ഗ്രാം ഏലയ്ക്ക – നാലെണ്ണം പൊടിച്ചത് തയാറാക്കുന്ന വിധം കപ്പലണ്ടി വറുത്ത് തൊലി കളഞ്ഞെടുക്കുക. പഞ്ചസാര ഒരു പാനിൽ ചെറുതീയിൽ ബ്രൗൺ നിറമാകുന്നത് വരെ ചൂടാക്കുക. ഇതിലേക്ക് ഏലയ്ക്ക പൊടിച്ചത് ചേ‍ർക്കുക. ഇനി വറുത്ത് വച്ചിരിക്കുന്ന കപ്പലണ്ടി ചേർത്ത് നന്നായി ഇളക്കി ഒരു സ്റ്റീൽ പ്ലേറ്റിലേക്ക് മാറ്റി ഷേപ്പനുസരിച്ച് മുറിച്ചെടുക്കാം. ശർക്കര ചേർത്തും ഉണ്ടാക്കാം.

Read More

സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും ചണവിത്ത്

സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും ചണവിത്ത്

സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യസംരക്ഷണത്തിനും ഇതില്‍പരം ഗുണമേന്‍മയുള്ള എന്തുണ്ട് എന്നു പറയേണ്ടിവരും. ചണവിത്ത് അഥവാ FLAX SEED ആരോഗ്യത്തിന് വളരെ നല്ലതാണ്. ഒരു കാര്യം ശ്രദ്ധിക്കേണ്ടത്, ഒരോ വസ്തുവിലും അടങ്ങിയ ഘടകങ്ങളാണ് നമുക്ക് ഗുണം പ്രദാനം ചെയ്യുന്നത്. ഒന്നിനും മാജിക്കലായ പവര്‍ ഇല്ല എന്നു തിരിച്ചറിയണം. ആരോഗ്യവും സൗന്ദര്യവും സംബന്ധിച്ച് തീവ്രമായ നിലപാടുകള്‍ക്കു പകരം ശാസ്ത്രീയമായ വീക്ഷണമാണു വേണ്ടത്. ചണവിത്ത് സൗന്ദര്യസംരക്ഷണത്തിന് ഉപയോഗിക്കാം. സൗന്ദര്യം എന്നത് ആരോഗ്യകരമായ സമഗ്രതയുടെ പ്രതിഫലനമായി കാണണം. ചെറുചണ എന്ന സസ്യത്തിന്റെ വിത്താണ് ചണവിത്ത്. അതസി, അഗശി എന്നീ പേരുകളിലും ഇവ അറിയപ്പെടും. വസ്ത്രനിര്‍മാണത്തിനാണ് സസ്യം ആദ്യം ഉപയോഗിച്ചിരുന്നത്. വൈകാതെ ചണവിത്തിന്റെ ഗുണങ്ങള്‍ ഒന്നൊന്നായി തിരിച്ചറിയുകയായിരുന്നു. എന്നാല്‍ ആയുര്‍വേദത്തിലും യുനാനിയിലും ഇവ ഉപയോഗിച്ചു കാണുന്നുണ്ട്. വിത്തില്‍ അടങ്ങിയിരിക്കുന്ന ലിഗ്നുകളും ഒമേഗ 3 ഫാറ്റി ആസിഡുകളുമാണ് ശാസ്ത്രീയമായി ഇതില്‍ കണ്ടെത്തിയിരിക്കുന്ന ഘടകങ്ങള്‍. സ്തനാര്‍ബുദത്തെയും പ്രോസ്റ്റേറ്റ് അര്‍ബുദത്തെയും പ്രതിരോധിക്കുകയും…

Read More

വാഴപ്പിണ്ടിക്കുണ്ട് ചില ഔഷധഗുണങ്ങള്‍

വാഴപ്പിണ്ടിക്കുണ്ട് ചില ഔഷധഗുണങ്ങള്‍

എത്ര പേര്‍ക്ക് അറിയാം വാഴപ്പിണ്ടിക്കും ഗുണങ്ങളുണ്ടെന്ന്. പല രോഗങ്ങള്‍ക്കും പരിഹാരിയായി മാറാനും പ്രവര്‍ത്തിക്കാനും വാഴപ്പിണ്ടിക്ക് സാധിക്കുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്. വാഴപ്പിണ്ടി കഴിക്കുന്നതിലൂടെ ലഭിക്കുന്ന ആരോഗ്യപരമായ ചില മെച്ചങ്ങളെ പറ്റി ഇനി പറയാം. മൂത്രാശയത്തിലെ കല്ല് മൂത്രാശയത്തിലെ കല്ല് പ്രതിരോധിക്കാന്‍ തക്ക ഔഷധഗുണം വാഴപ്പിണ്ടിക്ക് ഉണ്ട്. വാഴപ്പിണ്ടി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും. പിത്താശയത്തില്‍ കല്ലുണ്ടായാല്‍ അതിന്റെ വലുപ്പം കുറയ്ക്കാനും കല്ല് നീക്കം ചെയ്യാനും ആഴ്ചയില്‍ രണ്ടുതവണയെങ്കിലും വാഴപ്പിണ്ടി കഴിച്ചാല്‍ മതി. ഭാരം കുറയ്ക്കാം ഭാരം കുറയ്ക്കാന്‍ എന്തുവഴിയെന്നാണ് എല്ലാവരും ആലോചിക്കുന്നത്. എന്നാല്‍, ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷണമായ വാഴപ്പിണ്ടി ഭാരം കുറയ്ക്കാന്‍ അത്യുത്തമമാണെന്ന് എത്ര പേര്‍ക്ക് അറിയാം. വാഴപ്പിണ്ടി കഴിച്ചാല്‍ കുറേനേരത്തേക്ക് അത് നിങ്ങളെ വിശക്കാതെ കാത്തു സൂക്ഷിക്കും. അങ്ങനെ ഭക്ഷണം കുറയ്ക്കാനും ഭാരം കുറയ്ക്കാനും സാധിക്കും. ഹൈപ്പര്‍ അസിഡിറ്റി അസിഡിറ്റി ഇന്ന് മിക്ക പേരും അനുഭവിക്കുന്ന…

Read More

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് കാൽസ്യം സമ്പന്നമായ 10 ഭക്ഷണവിഭവങ്ങൾ

എല്ലുകളുടെയും പല്ലുകളുടെയും   ആരോഗ്യത്തിന് കാൽസ്യം സമ്പന്നമായ 10 ഭക്ഷണവിഭവങ്ങൾ

ശരീരത്തിൻറെ വളർച്ചയ്ക്ക് വേണ്ടുന്ന അവശ്യ പോഷണങ്ങളിൽ ഒന്നാണ് കാൽസ്യം. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും പേശികളുടെ ചലനത്തിനും ഹൃദയധമനികളുടെ പ്രവർത്തനത്തിനുമെല്ലാം കാൽസ്യം നിർണായക പങ്ക് വഹിക്കുന്നു. ഒരു ദിവസം ഒരാൾ കുറഞ്ഞത് 1000 മില്ലിഗ്രാം കാൽസ്യം കഴിക്കണമെന്നാണ് കണക്ക്. പ്രായമാകുന്തോറും എല്ലുകളുടെ ശക്തിയും സാന്ദ്രതയും പലരിലും കുറഞ്ഞ് വരാറുണ്ട്. ഇതിനെ നേരിടാനും കാൽസ്യം സമ്പുഷ്ടമായ ഭക്ഷണക്രമം പിന്തുടരണമെന്ന് ഡോക്ടർമാർ അഭിപ്രായപ്പെടുന്നു. കാൽസ്യം സമ്പന്നമായ ചില ഭക്ഷണവിഭവങ്ങൾ പരിചയപ്പെടാം യോഗർട്ട് പ്രോട്ടീനിൻറെ ഏറ്റവും മികച്ച സ്രോതസ്സുകളിൽ ഒന്നാണ് യോഗർട്ട്. കുറഞ്ഞ കൊഴുപ്പുള്ള യോഗർട്ടിൽ ഉയർന്ന തോതിലുള്ള കാൽസ്യം അടങ്ങിയിരിക്കുന്നു. മത്സ്യം മത്തി, സാൽമൺ പോലുള്ള മത്സ്യ വിഭവങ്ങളിലും കാൽസ്യം ധാരാളമുണ്ട്. ചീസ് പല തരത്തിലുള്ള ചീസും കാൽസ്യം സമ്പന്നമാണ്, പ്രത്യേകിച്ച് പാർമസാൻ ചീസ്. വിത്തുകൾ എള്ള്, ചിയ പോലുള്ള വിത്തിനങ്ങൾ ശരീരത്തിന് വളരെ വേഗം ഊർജ്ജം പ്രദാനം ചെയ്യുന്നതാണ്. ഇവയിൽ…

Read More

ഇനി ഈസിയായി മാമ്പഴ പുളിശ്ശേരി തയ്യാറാക്കാം

ഇനി ഈസിയായി   മാമ്പഴ പുളിശ്ശേരി തയ്യാറാക്കാം

മാങ്ങയുടെ സീസണ്‍ അല്ലേ…ഇപ്പോള്‍ മാമ്പഴം സുലഭമായി ലഭിക്കുമല്ലോ..അപ്പോള്‍ മാമ്പഴ പുളിശ്ശേരി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കിയാലോ? ആവശ്യമായ ചേരുവകള്‍… നല്ല പഴുത്ത മാങ്ങാ 6 എണ്ണം പച്ചമുളക് 4 എണ്ണം മഞ്ഞള്‍ പൊടി അര ടീസ്പൂണ്‍ മുളക് പൊടി 1/ 2 സ്പൂണ്‍ കുരുമുളക് പൊടി 1 / 4 സ്പൂണ്‍ ഉപ്പ് ഒരു സ്പൂണ്‍ കറിവേപ്പില ഒരു തണ്ട് തേങ്ങ ഒരു കപ്പ് തൈര് ഒരു കപ്പ് എണ്ണ രണ്ട് സ്പൂണ്‍ കടുക് ഒരു സ്പൂണ്‍ വറ്റല്‍ മുളക് നാലെണ്ണം മുളക് പൊടി കാല്‍ സ്പൂണ്‍ കറിവേപ്പില രണ്ടു തണ്ട് തയ്യാറാക്കുന്ന വിധം… നന്നായി പഴുത്തമാങ്ങ തോല്‍ കളഞ്ഞു മുഴുവനായി ഒരു പാത്രത്തിലേക്ക് എടുക്കുക . അതിലേക്കു വെക്കാന്‍ ആവശ്യത്തിന് വെള്ളം , മുളക് പൊടി , ഉപ്പ് , പച്ചമുളക് ,കുരുമുളക് പൊടി ,മഞ്ഞള്‍ പൊടി,കറിവേപ്പില…

Read More

ചിക്കന്‍ നൂഡില്‍സ് ഇനി വീട്ടില്‍ ഉണ്ടാക്കാം

ചിക്കന്‍ നൂഡില്‍സ് ഇനി വീട്ടില്‍ ഉണ്ടാക്കാം

ചേരുവകള്‍ 1.മുട്ട ഒന്ന് 2.എണ്ണ രണ്ടു വലിയ സ്പൂണ്‍ 3.സെലറി ഒരു തണ്ട്, നീളത്തില്‍ കനം കുറച്ചു ചരിച്ചു മുറിച്ചത് ബീന്‍സ് നാല്, നീളത്തില്‍ കനം കുറച്ചു ചരിച്ചു മുറിച്ചത് കാരറ്റ് ഒന്ന്, നീളത്തില്‍ കനം കുറച്ചു ചരിച്ചു മുറിച്ചത് ചൗചൗ ഒന്ന്, നീളത്തില്‍ കനം കുറച്ചു ചരിച്ചു മുറിച്ചത് കാബേജ് നീളത്തില്‍ കനം കുറച്ചു ചരിച്ചു മുറിച്ചത് ഒരു പിടി സവാള ഒന്ന്, നീളത്തില്‍ അരിഞ്ഞത് 4.ചിക്കന്‍ വേവിച്ചു നീളത്തില്‍ അരിഞ്ഞത് 100 ഗ്രാം 5.സോയാസോസ് ഒരു ചെറിയ സ്പൂണ്‍ കുരുമുളകുപൊടി മൂന്ന് നുള്ള് പഞ്ചസാര ഒരു നുള്ള് ഉപ്പ് പാകത്തിന് 6.നൂഡില്‍സ് വേവിച്ചൂറ്റിയത് 150 ഗ്രാം പാകം ചെയ്യുന്ന വിധം -മുട്ട നന്നായി അടിച്ച് ഓംലറ്റ് ഉണ്ടാക്കി നീളത്തില്‍ മുറിച്ചു മാറ്റി വയ്ക്കണം. -എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ വഴറ്റുക. -പച്ചക്കറികള്‍ പാകമാകുമ്പോള്‍ ചിക്കന്‍…

Read More

അമിതഭാരം കുറയ്ക്കാന്‍ ഇതാ ചില എളുപ്പ വഴികള്‍

അമിതഭാരം കുറയ്ക്കാന്‍ ഇതാ ചില എളുപ്പ വഴികള്‍

നിങ്ങള്‍ അമിത ഭാരത്താല്‍ വിഷമം അനുഭവിക്കുന്നവരാണോ. എന്നാല്‍ ഇതാ ആശ്വസിക്കാന്‍ ചില കുറുക്കുവഴികള്‍. അമിതമായ കൊഴുപ്പിനെ ഇല്ലാതാക്കുക എന്നതാണ് അമിതഭാരം കുറയ്ക്കാന്‍ ചെയ്യേണ്ട പ്രധാനകാര്യം. കൊഴുപ്പ് ശരീരത്തില്‍ അടിയുന്നത് ഒഴിവാക്കിയാല്‍ ഹൃദയാഘാതം, ഡയബെറ്റിസ്, അമിതവണ്ണം, കാന്‍സര്‍ എന്നിവ ഒഴിവാക്കാം. അമിതഭാരം കുറയ്ക്കുന്നതിന് കുറുക്കുവഴികളില്ല. അതിനായി കഴിക്കുന്ന ഗുളികകളും മറ്റും ഒഴിവാക്കി ആരോഗ്യകരമായ ശീലങ്ങളിലൂടെ അമിതഭാരം ഒഴിവാക്കാം. പഴങ്ങളും പച്ചക്കറികളും കൂടുതല്‍ പഴങ്ങളും പച്ചക്കറികളും ഭക്ഷമക്രമത്തില്‍ ഉള്‍പ്പെടുത്തുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. പഴങ്ങളിലും പച്ചക്കറികളിലും കലോറിയും കൊഴുപ്പും വളരെ കുറഞ്ഞ അളവിലാണ് അടങ്ങിയിരിക്കുന്നത്. ദഹനപ്രക്രിയയെ എളുപ്പത്തിലാക്കാന്‍ ഇവയില്‍ അടങ്ങിയ ഘടകങ്ങള്‍ക്ക് കഴിയും. ആരോഗ്യത്തിന് വേണ്ടുന്ന ന്യൂട്രീഷനുകളാല്‍ സമ്പന്നമാണ് പഴവര്‍ഗ്ഗങ്ങള്‍. പച്ചക്കറികളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് അമിതഭാരവും വണ്ണവും കുറയ്ക്കാന്‍ സഹായിക്കും. നടത്തം അമിതഭാരം കുറയ്ക്കാനുള്ള ഏറ്റവും എളുപ്പവഴിയാണ് നടത്തം. മറ്റ് വ്യായാമങ്ങളോ ജിംനേഷ്യമോ ഒക്കെ ഒഴിവാക്കാം. അമിതഭാരം കുറയ്ക്കാന്‍ ഏത്…

Read More

കുടവയര്‍ കുറയ്ക്കാന്‍ ഇതാ ഒരു കിടിലന്‍ ജ്യൂസ്

കുടവയര്‍ കുറയ്ക്കാന്‍ ഇതാ ഒരു കിടിലന്‍ ജ്യൂസ്

കുടവയറാണ് ഇന്ന് മിക്കവരും അനുഭവിക്കുന്ന പ്രധാന പ്രശ്നം. അതിരാവിലെ എഴുന്നേറ്റ് നടക്കാന്‍ ഇറങ്ങുകയും ഇതുവഴി കുടവയര്‍ കുറയ്ക്കാം എന്നും സ്വപ്നം കാണുന്നവരുണ്ട്. കുടവയര്‍ കുറയ്ക്കാനുള്ള എളുപ്പ വഴി എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍, അറിഞ്ഞോളൂ കുടവയര്‍ കുറയ്ക്കാന്‍ ഒരു കിടിലന്‍ ജ്യൂസുണ്ട്. ഇത് അടിവയറില്‍ അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പിനെ ഇല്ലാതാക്കുകയും അമിതവണ്ണം കുറയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നിങ്ങള്‍ ഉറങ്ങുമ്പോള്‍ വേഗത്തിലാക്കുകും ചെയ്യുന്നു. ജ്യൂസ് തയ്യാറാക്കാന്‍ അവശ്യം വേണ്ട വസ്തുക്കള്‍ കുക്കുംബര്‍-1 എണ്ണം പുതിനയില-1 കെട്ട് ചതച്ച ഇഞ്ചി-1 ടേബിള്‍ സ്പൂണ്‍ കറ്റാര്‍വാഴയുടെ നീര്-1 ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങ-1 എണ്ണം വെള്ളം-അരഗ്ലാസ് തയ്യാറാക്കുന്ന വിധം മേല്‍പറഞ്ഞ വസ്തുക്കള്‍ എല്ലാം ഒരുമിച്ചു ചേര്‍ത്ത് ഒരു മിക്സറില്‍ ഇട്ട് അരച്ചെടുത്താല്‍ ജ്യൂസ് റെഡിയായി. എല്ലാ ദിവസവും രാത്രി ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് ഇത് കുടിക്കണം. സ്ഥിരമായി കുടിച്ചാല്‍ മാത്രമേ നല്ല ഫലം ഉണ്ടാക്കാന്‍ സാധിക്കൂ….

Read More

ചൂടുള്ള ചെറുനാരങ്ങ വെള്ളത്തിന്റെ 10 ഗുണങ്ങള്‍

ചൂടുള്ള ചെറുനാരങ്ങ വെള്ളത്തിന്റെ 10 ഗുണങ്ങള്‍

ചെറുനാരങ്ങവെള്ളം നമുക്ക് ഒരുപാട് പ്രിയപ്പെട്ട ഒന്നാണ്. എന്നാല്‍ ചൂടുനാരങ്ങവെള്ളം നാം കുടിക്കാറില്ല. നെഞ്ചെരിച്ചല്‍, വായനാറ്റം, ചര്‍മത്തിലെ ചുളിവ് തുടങ്ങി നിരവധി പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ ചൂടുള്ള ചെറുനാരങ്ങവെള്ളത്തിന് കഴിയും. സിട്രിക് ആസിഡ്, വൈറ്റമിന്‍ സി, ബയോഫ്ളേവനോയിഡ്സ്, മെഗ്നീഷ്യം, കാത്സ്യം, പൊട്ടാസ്യം, പെക്റ്റിന്‍ എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിന് പ്രതിരോധശക്തി നല്‍കുന്നു. ചൂടുള്ള ചെറുനാരങ്ങാവെള്ളത്തിന്റെ 10 ഗുണങ്ങള്‍: ബാക്ടീരിയകളെയും വൈറല്‍ ഇന്‍ഫെക്ഷനെയും കൊല്ലാന്‍ ഒരു ഗ്ലാസ് ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചാല്‍ മതി. കഫം, ജലദോഷം, പനി എന്നിവയ്ക്ക് മികച്ച മരുന്നാണിത്. മലേറിയ, ന്യുമോണിയ തുടങ്ങിയ രോഗങ്ങള്‍ ഇല്ലാതാക്കും. രാവിലെ എഴുന്നേറ്റ് ഒരു ഗ്ലാസ് ഇളംചൂട് ചെറുനാങ്ങ വെള്ളം കുടിക്കുക. ഇത് നിങ്ങളുടെ വയറ്റിലെ എല്ലാ പ്രശ്നങ്ങളും മാറ്റി ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നു. ഇതിലടങ്ങിയിരിക്കുന്ന പെക്റ്റിന്‍, ഫൈബര്‍ എന്നിവ വയര്‍ നിറഞ്ഞ അവസ്ഥ ഉണ്ടാക്കിതരുന്നു. വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. ഇതുമൂലം നിങ്ങള്‍ക്ക്…

Read More