വിട്ടു മാറാത്ത ചുമയ്ക്ക്‌ കഫ് സിറപ്പ് വീട്ടിൽ തന്നെ തയ്യാറാക്കാം

വിട്ടു മാറാത്ത ചുമയ്ക്ക്‌ കഫ് സിറപ്പ് വീട്ടിൽ തന്നെ തയ്യാറാക്കാം

പല തരം കഫ് സിറപ്പുകൾ പരീക്ഷിച്ചു മടുത്തവർ ആണോ നിങ്ങൾ? എങ്കിൽ പ്രതി വിധിയുണ്ട്!സിറപ്പുകൾ ഉപയോഗിക്കുന്നതിന് പകരം വീട്ടുമരുന്നുകൾ തന്നെയാണ് ചുമയെ പ്രതിരോധിക്കാൻ ഏറ്റവും മികച്ചത്എങ്കിൽ അത്ത്രതിലൊന്നിനെ പരിചയപ്പെടാം. വളരെ ലളിതമായി ഇത്തരം ഒറ്റമൂലികൾ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഒരു ടേബിൾസ്പൂൺ ചെറുതായി അരിഞ്ഞതോ ചുരണ്ടിയെടുത്തതോ ആയ ഇഞ്ചി, ഒരു ടേബിൾ സ്പൂൺ കുരുമുളക് എന്നിവ ഉപയോഗിച്ച് 4 കപ്പ് വെള്ളം തിളപ്പിക്കുക. വെള്ളം തിളച്ച് ഇതിന്റെ അളവ് പകുതിയായി കുറയുന്നത് വരെ തിളപ്പിക്കാൻ ശ്രദ്ധിക്കണം. ഇത് നന്നായി കുറുകി ഏകദേശം പകുതിയായി വരുമ്പോൾ ഇത് തണുക്കാൻ അനുവദിക്കുക. നന്നായി തണുത്ത ശേഷം ഒരു കപ്പ് തേൻ ചേർത്ത് ഇളക്കുക. ചെറു തേനോ നാടൻ തേനോ ഉപയോഗിക്കുന്നത് കൂടുതൽ ഫലം നൽകും. ചുമ മാറാൻ ഇത് കഴിക്കാവുന്നതാണ്. ഇത് കഫം വളരെ വേഗം പുറത്ത് പോകാൻ…

Read More

കൺകുരു അകറ്റാൻ ചില പൊടിക്കൈകൾ

കൺകുരു അകറ്റാൻ ചില പൊടിക്കൈകൾ

കൺപോളയോട് ചേർന്ന് തടിപ്പോ, അല്ലെങ്കിൽ കുരുക്കളോ വേദനയോടുകൂടെ അനുഭവപ്പെടുന്നെങ്കിൽ അത് കൺകുരുവിന്റെ ലക്ഷണമാണ്.കൺപോളയിൽ ഉണ്ടാകുന്ന അണുബാധയാണ് ഇത്തരം കൺകുരു ഉണ്ടാകാനുള്ള പ്രധാന കാരണം. നിർജ്ജീവ ചർമ്മം, അഴുക്ക് അല്ലെങ്കിൽ എണ്ണമെഴുക്ക് അടിഞ്ഞുകൂടുന്നത് മൂലം നിങ്ങളുടെ കണ്ണുകൾ അടഞ്ഞുപോകുമ്പോൾ, അത് ബാക്ടീരിയകളുടെ വളർച്ചയിലേക്ക് നയിക്കുന്നു. പക്ഷെ വേദനയോ ചൊറിച്ചിലോ അസഹനീയമാകുമ്പോൾ കൈകൾ ഉപയോഗിച്ച് ചൊറിയാനോ തിരുമ്മാനോ ഉള്ള പ്രവണത നാം കാണിക്കും. ഇത് കൈകളിലെ ബാക്ടീരിയ കണ്ണുകളിൽ ഏതാണ് കാരണമാകും. എന്നാൽ ഇത്തരം കൺകുരുക്കൾ നേത്രഗോളത്തിന് കാര്യമായ ക്ഷതമൊന്നും ഏൽപ്പിക്കില്ല എന്ന വസ്തുത നാം മനസ്സിലാക്കണം. മാത്രമല്ല എളുപ്പത്തിൽ ചെയ്യാവുന്ന ചില ഫലപ്രദമായ മാർഗ്ഗങ്ങളിലൂടെ ഈ നേത്രരോഗത്തെ എളുപ്പത്തിൽ ചികിത്സിക്കാൻ കഴിയും എന്നതാണ് ഒരു നല്ല വാർത്ത. അതിനെ കുറിച്ച് നമുക്ക് കൂടുതലായി വായിക്കാം. കുറച്ച് വെള്ളം തിളപ്പിച്ച് അതിൽ രണ്ട് ടീബാഗുകൾ മുക്കുക. ചായ ഒന്നോ രണ്ടോ…

Read More

തിളങ്ങുന്ന ചർമ്മത്തിന് വെളിച്ചെണ്ണയും ഒരു ടൗവ്വലും

തിളങ്ങുന്ന ചർമ്മത്തിന് വെളിച്ചെണ്ണയും ഒരു ടൗവ്വലും

പാടുകളും കുരുക്കളുമില്ലാത്ത ചർമ്മം എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. തിളക്കമുള്ള ചര്‍മമെന്നത് സൗന്ദര്യത്തിന്റെ അടിസ്ഥാന ഘടകങ്ങളില്‍ ഒന്നു തന്നെയാണ്. ഇതിന് വെറും തൊലിപ്പുറത്തെ സംരക്ഷണം മാത്രമല്ല, വേണ്ടത്. ഉള്ളിലേയ്ക്കു കഴിയ്ക്കുന്ന ഭക്ഷണങ്ങളും കുടിയ്ക്കുന്ന വെള്ളവുമെല്ലാം തന്നെ നല്ല തിളക്കമുള്ള ചര്‍മത്തിന്റെ കാര്യത്തില്‍ മുഖ്യമാണ്. ഇതല്ലാതെ ചര്‍മത്തിനു മേല്‍ ഉപയോഗിയ്ക്കുന്ന ചില ഫേസ് പായ്ക്കുകളും ചര്‍മത്തിന് നല്ല തിളക്കം നല്‍കാന്‍ സഹായിക്കുന്നു. ഇത്തരത്തിലെ ചില പ്രത്യേക ഫേസ് പായ്ക്കുകളെക്കുറിച്ചറിയൂ. ചര്‍മത്തിന് നല്ല തിളക്കം നല്‍കുന്ന ഫേസ് പായ്ക്കുകള്‍ ഏതൊക്കെയെന്നു നമുക്ക് നോക്കാം. തേനും പാലും തുല്യ അളവിലെടുത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും കഴുത്തിന്റെ പിൻഭാഗങ്ങളിലും പുരട്ടുക. അര മണിക്കൂറിനു ശേഷം കഴുകിക്കളയുക. ദിവസവും ഇങ്ങനെ ചെയ്‌താൽ മികച്ച ഫലം ലഭിക്കും. തേനും പാൽപ്പാടയും ചേർത്തും മുഖത്ത് പുരട്ടാവുന്നതാണ്. രണ്ടാമതായി ചന്ദനവും മഞ്ഞളും പാലിൽ ചേർത്ത് കുഴമ്പ്…

Read More

വണ്ണം കുറയ്ക്കാൻ ആപ്പിൾ സിഡർ വിനിഗർ

വണ്ണം കുറയ്ക്കാൻ ആപ്പിൾ സിഡർ വിനിഗർ

സൗന്ദര്യ സംരക്ഷണം മുതൽ ശരീരഭാരം കുറയ്ക്കാൻ വരെ ഇത് വളരെയധികം ഗുണകരമാണ് ആപ്പിൾ സിഡർ വിനിഗർ. അതാണ് ഇതിനെ വളരെയധികം ജനപ്രിയമാക്കിയത്. മാത്രമല്ല, ഇവ പാചക ആവശ്യങ്ങൾക്കും ഔഷധ ആവശ്യങ്ങൾക്കുമായി കാലാകാലങ്ങളായി ഉപയോഗിച്ചു വരുന്നു. ടൈപ്പ് 2 പ്രമേഹം, കരപ്പൻ, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയ എല്ലാത്തരം രോഗങ്ങൾക്കും പരിഹാരം കാണാൻ ഇത് സഹായിക്കുന്നു. മിക്കപ്പോഴും, ആളുകൾ രാവിലെ വെറും വയറ്റിൽ ആപ്പിൾ സിഡർ വിനാഗിരി കുടിക്കാറുണ്ടെങ്കിലും രാത്രിയിൽ ഉറങ്ങുന്നതിനുമുമ്പ് ഒരു പ്രത്യേക രീതിയിൽ ഈ അസിഡിക് ജ്യൂസ് കുടിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് പലവിധത്തിൽ ഗുണം ചെയ്യും. ഒരു ഗ്ലാസ് വെള്ളത്തിൽ, കഴിയുന്നതും ചൂടുവെള്ളത്തിൽ ഒരു ടീസ്പൂൺ ആപ്പിൾ സിഡർ വിനാഗിരി ചേർത്ത് നന്നായി ഇളക്കി ഉറങ്ങുന്നതിനുമുമ്പ് കുടിക്കുക. രാത്രിയിൽ സാധാരണ വെള്ളം കുടിക്കുന്നതിന് പകരം ഈ പാനീയം കിടക്കുന്നതിന് തൊട്ട് മുമ്പ് കുടിക്കുന്നതിന്റെ ഗുണഫലങ്ങൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ…

Read More

ഉരുളക്കിഴങ്ങും പൊള്ളലേറ്റ പാടുകളും

ഉരുളക്കിഴങ്ങും പൊള്ളലേറ്റ പാടുകളും

വീട്ടിൽ നിന്ന് തന്നെ എളുപ്പത്തിൽ ചെയ്യാവുന്ന ഈ പ്രകൃതിദത്ത മാർഗ്ഗങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ ദേഹത്തുള്ള പൊള്ളലേറ്റതിന്റെ പാടുകളും അടയാളങ്ങളും കുറയ്ക്കുവാൻ സാധിക്കുന്നതാണ്. സ്വാഭാവിക ബ്ലീച്ചിംഗ് ഗുണങ്ങളുള്ള കാറ്റെകോളേസ് എന്ന എൻസൈം ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കുന്നു. ഒരു ഉരുളക്കിഴങ്ങ് നേർത്ത കഷ്ണങ്ങളാക്കി മുറിച്ച് ദിവസേന മൂന്നു പ്രാവശ്യം പൊള്ളലേറ്റ ഭാഗത്ത് തടവുക. ഈ കഷണങ്ങളിൽ നിന്നുള്ള നീരിന് ചെറിയ പൊള്ളലേറ്റ ഭാഗങ്ങൾക്ക് ചികിത്സ നൽകുന്ന ഔഷധ ഗുണങ്ങളുണ്ട്. അതായത് ചർമ്മത്തിലെ അനാവശ്യ പാടുകൾ നീക്കം ചെയ്യാൻ സഹായിക്കുന്ന ഒരു മികച്ച പ്രതിവിധിയാണ് ഉരുളക്കിഴങ്ങ്. അതുപോലെ തന്നെയാണ് തക്കാളി നീരും. ഇതിനു ചർമ്മത്തിന് തിളക്കവും തണുപ്പും സുഖവും പകരുന്ന ഗുണങ്ങളുമുണ്ട്. ഇത് അടയാളങ്ങൾ എന്നിവ സുഖപ്പെടുത്തുകയും ലഘൂകരിക്കുകയും ചെയ്യുന്നു. ഒരു തക്കാളി കഷ്ണം മുറിച്ച് പൊള്ളലേറ്റ പാടിൽ സൗമ്യമായി തടവുക. ദിവസവും രണ്ടുതവണ ഇത് ചെയ്യുക. തീർച്ചയായും ഗുണം ലഭിക്കുന്നതാണ്….

Read More

മുടി വളരാൻ മുടിയിൽ നെയ് പ്രയോഗം

മുടി വളരാൻ മുടിയിൽ നെയ് പ്രയോഗം

മുടിയുടെ ആരോഗ്യം നന്നാക്കാന്‍ പരമ്പരാഗത വഴികള്‍ പലതുണ്ട്. അടുക്കളയിലെ ചേരുവകളാണ് പ്രധാനമായും ഇതിനായി സഹായിക്കുന്നത്. ആരോഗ്യത്തിനും ചർമ്മ സംരക്ഷണത്തിനുമെല്ലാം സഹായിക്കുന്ന നെയ്യ് മുടിയുടെ സംരക്ഷണത്തിനും സഹായിക്കും. നെയ്യിന് മുടിയിലെന്താ കാര്യം എന്നതാകും, എന്നാല്‍ മുടിയില്‍ നെയ്യ് കൊണ്ട് മസാജ് ചെയ്യുന്നത് ഒട്ടേറെ മുടി പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു മരുന്നാണ്. മുടി നന്നാകാന്‍, മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍, മുടി വളരാന്‍ എന്താണ് വഴികള്‍ എന്ന് അന്വേഷിച്ചു നടക്കുന്നവര്‍ കുറവല്ല. പലരും ബ്യൂട്ടി പാര്‍ലറുകളിലും മററുമാണ് ഇതിനായി പരിഹാരം തേടുന്നത്. മാത്രമല്ല കെമിക്കലുകള്‍ ഉപയോഗിച്ചുള്ള രീതി എന്തായാലും മുടിയ്ക്ക് നല്ലതല്ല. ശാസ്ത്രം ഇത്ര വളര്‍ന്നിട്ടും മുടി വളരാന്‍ കൃത്രിമ വഴികള്‍ കണ്ടെത്തിയിട്ടുമില്ല. മുടിയുടെ ആരോഗ്യം നന്നാക്കാന്‍ പരമ്പരാഗത വഴികള്‍ പലതുണ്ട്. അടുക്കളയിലെ ചേരുവകളാണ് പ്രധാനമായും ഇതിനായി സഹായിക്കുന്നത്. ആരോഗ്യത്തിനും ചര്‍മ സംരക്ഷണത്തിനുമെല്ലാം സഹായിക്കുന്ന നെയ്യ് മുടിയുടെ സംരക്ഷണത്തിനും സഹായിക്കും. നെയ്യിന് മുടിയിലെന്താ…

Read More

മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും ഇനി പരിഹാരം

മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും ഇനി പരിഹാരം

തിളക്കമുള്ള മുടി,നല്ല കട്ടിയുള്ള മുടി കണ്ടാൽ ആരും ഒന്ന് കൊതിച്ചു പോകും. എന്നാൽ വരണ്ട മുടിയും, ഉള്ളില്ലാത്ത മുടിയും പലർക്കും ഒരു പ്രശനം തന്നെയാണ്. ഷാംപൂവും വിവിധ ഹെയർ ഓയിലുകളും ഒന്നും വേണ്ട രീതിയിൽ നല്ല രീതിയിൽ ഗുണം ചെയ്യുന്നുമില്ല.ആരോഗ്യമുള്ള മുടിക്കായി ആദ്യം ശ്രദ്ധ നൽകേണ്ടത് ചില ഭക്ഷണ കാര്യങ്ങളിലാണ്. ഇനി പറയുന്നവ നിങ്ങളുടെ ആഹാരക്രമത്തിൽ ഉൾപ്പെടുത്താം. ഇവ മുടി കൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കുന്നതോടൊപ്പം മുടിയുടെ വളർച്ച ത്വരിതപ്പെടുത്തുകയും ചെയ്യും. മുടികൊഴിച്ചിലിനുള്ള ഒരു പ്രധാന കാരണം ഇരുമ്പിന്റെ കുറവാണ്. ചീര ഇരുമ്പിന്റെ മികച്ച ഉറവിടം മാത്രമല്ല, വിറ്റാമിൻ എ, സി, പ്രോട്ടീൻ എന്നിവയും ഇവയിൽ സമ്പുഷ്ടമായ അളവിൽ അടങ്ങിയിട്ടുണ്ട്. മുടിയുടെ സ്വാഭാവിക കണ്ടീഷണറായി പ്രവർത്തിക്കുന്ന സെബവും ഇതിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ ഒമേഗ 3 ഫാറ്റി ആസിഡ്, മഗ്നീഷ്യം, പൊട്ടാസ്യം, കാൽസ്യം എന്നിവയും ഇത് നിങ്ങൾക്ക് നൽകുന്നു. ക്യാരറ്റ്…

Read More

പെട്ടെന്ന് ചെവി വേദന വന്നാൽ

പെട്ടെന്ന് ചെവി വേദന വന്നാൽ

അസഹനീയമായ വേദനകളിൽ ഒന്നാണ് ചെവി വേദന. അക്യൂട്ട് ഓട്ടിറ്റിസ് മീഡിയ എന്നറിയപ്പെടുന്ന ചെവിയുടെ മധ്യഭാഗത്ത് ഉണ്ടാകുന്ന അണുബാധയാണ് ഏറ്റവും സാധാരണമായ ചെവി വേദന. ഒപ്പം ദ്രാവകം ചെവിക്കല്ലിൽ കെട്ടിക്കിടക്കുകയും ചെയ്യുന്നതിനാൽ വേദനയും അനുഭവപ്പെടുന്നു. ചെവി വേദനയ്‌ക്കൊപ്പം പനി, ചെറിയ രീതിയിൽ കേൾവിക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും കണ്ടേക്കാം. അണുബാധയുണ്ടായാൽ ആൻറിബയോട്ടിക്കുകളുടെ ഉപയോഗത്തിനല്ല, മറിച്ച്, വേദന കൈകാര്യം ചെയ്യേണ്ടതിനാണ് പ്രാധാന്യം നൽകേണ്ടത് എന്നാണ്. കാരണം ആൻറിബയോട്ടിക്കുകളുടെ അമിത ഉപയോഗം പലപ്പോഴും ആൻറിബയോട്ടിക് പ്രതിരോധശേഷിയുള്ള അണുബാധകളിലേക്ക് നയിച്ചേക്കാം. ചെവി വേദനയ്ക്കുള്ള ഫലപ്രദമായ പ്രകൃതിദത്ത പരിഹാരങ്ങളുണ്ട്. കാവിറ്റിയുടെ കാര്യത്തിൽ, ഒരു ഡോക്ടറെ സമീപിക്കുന്നതാണ് ഏറ്റവും നല്ലത്. എന്നാൽ ചെവിയിൽ ഒരു അണുബാധ മൂലമാണ് വേദന ഉണ്ടാകുന്നതെങ്കിൽ, നിങ്ങളുടെ ശരീരം അണുബാധയെ ചെറുക്കുമ്പോൾ വേദന തടയുവാൻ ചില പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്. ചെവി വേദനയെ നേരിടാൻ സഹായിക്കുന്ന ലളിതമായ ഒരു ഒറ്റമൂലിയാണ് വെളുത്തുള്ളി. രണ്ട്…

Read More

പല്ലുകളുടെ മഞ്ഞ നിറം മാറാൻ ഈ വഴികൾ

പല്ലുകളുടെ മഞ്ഞ നിറം മാറാൻ ഈ വഴികൾ

പല ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ് പല്ലുകളുടെ മഞ്ഞനിറം. ഇത് മൂലം ആത്മവിശ്വാസത്തോടെ ഒന്ന് ചിരിക്കാൻ പോലും പലർക്കും കഴിയാറില്ല. എത്ര ശ്രമിച്ചിട്ടും പല്ലുകളുടെ ഈ മങ്ങിയ നിറം മാറുന്നില്ല എങ്കിൽ ഇനി അതോർത്ത് വിഷമിക്കേണ്ട. അതിനുള്ള പരിഹാരമുണ്ട്. അത് എന്തൊക്കെയെന്ന് നോക്കാം. ഒരു സ്ട്രോ ഉപയോഗിച്ച് കുടിക്കുന്നത് പല്ലിന്റെ നിറം മാറുന്നത് തടയാൻ സഹായിക്കും. നിങ്ങളുടെ ഭക്ഷണക്രമത്തിൽ ആപ്പിൾ, കാരറ്റ്, സ്ട്രോബെറി, സെലറി തുടങ്ങിയ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക. പാൽ, മറ്റ് പാൽ അധിഷ്ഠിത ഉൽ‌പന്നങ്ങളായ തൈര്, മോര് മുതലായവ കഴിക്കുന്നത് പി‌എച്ച് അളവ് വർദ്ധിപ്പിക്കാനും പല്ലിന്റെ ഇനാമലിനെ വീണ്ടും ധാതുവൽക്കരിക്കാനും സഹായിക്കുന്നു.സിഗരറ്റ് വലിക്കുന്നത് ഒഴിവാക്കുക. അമിതമായി കാപ്പി, കോള, സോഡ എന്നിവ കുടിക്കാതിരിക്കുക, പുകയിലയുടെ ഉപഭോഗം നിർത്തുക എന്നിവയാണ് പല്ലിൽ കറ ഉണ്ടാവുന്നത് ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം. ഓരോ തവണ ഭക്ഷണം കഴിച്ചതിന്…

Read More

അനീമിയ നിസ്സാരമായി കാണരുത്….

അനീമിയ നിസ്സാരമായി കാണരുത്….

ശരീരത്തിൽ ചുവന്ന രക്താണുക്കളുടെ എണ്ണത്തിൽ കുറവ് വരുന്ന അവസ്ഥയാണ് വിളർച്ച അഥവാ അനീമിയ. ഓക്സിജനെ ബന്ധിപ്പിക്കുന്ന നിങ്ങളുടെ രക്തത്തിലെ ഹീമോഗ്ലോബിന്റെ പ്രധാന ഭാഗമാണ് ആരോഗ്യകരമായ ചുവന്ന രക്താണുക്കൾ. നിങ്ങൾക്ക് കുറഞ്ഞ ചുവന്ന രക്താണുക്കളുടെ എണ്ണം അല്ലെങ്കിൽ ഹീമോഗ്ലോബിൻ അളവ് കുറവാണെങ്കിൽ, നിങ്ങളുടെ ശരീരത്തിലെ കോശങ്ങൾക്ക് ശരിയായി പ്രവർത്തിക്കാൻ ആവശ്യമായ ഓക്സിജൻ ലഭിക്കാനിടയില്ല എന്നാണർദ്ധം. അതിന്റെ ഫലമായി നിങ്ങൾക്ക് ക്ഷീണം വർദ്ധിക്കുകയും ഊർജ്ജക്കുറവ് അനുഭവപ്പെടുകയും ചെയ്യും. അസ്ഥിമജ്ജയ്ക്ക് ഹീമോഗ്ലോബിൻ ഉത്പാദിപ്പിക്കാൻ ഇരുമ്പ് ആവശ്യമാണ്. ശരീരത്തിൽ ആവശ്യത്തിന് ഇരുമ്പ് ഇല്ലാതെ ചുവന്ന രക്താണുക്കൾക്ക് ഹീമോഗ്ലോബിൻ ഉത്പാദിപ്പിക്കാൻ കഴിയില്ല. ഗർഭിണികളായ സ്ത്രീകളിൽ ഇരുമ്പിന്റെ കുറവ് മൂലമുള്ള വിളർച്ച ഗുരുതരമായ സങ്കീർണതകൾക്ക് കാരണമാകുകയും, കുട്ടികളിൽ ഇത് അവരുടെ ഭാഷ, പഠന വൈകല്യങ്ങൾക്ക് കാരണമാകുകയും ചെയ്യും. 2016 ൽ നടത്തിയ ഒരു പഠനം പ്രകാരം കൂടുതൽ വിളർച്ച ബാധിച്ച സ്ത്രീകളും കുട്ടികളുമുള്ള രാജ്യങ്ങളുടെ പട്ടികയിൽ…

Read More