മെഡിമിക്‌സ് ടോട്ടല്‍ കെയര്‍ ഷാംപൂ പുറത്തിറക്കി

മെഡിമിക്‌സ് ടോട്ടല്‍ കെയര്‍ ഷാംപൂ പുറത്തിറക്കി

കൊച്ചി: എവിഎ ഗ്രൂപ്പിന്റെ പ്രധാന ബ്രാന്‍ഡായ മെഡിമിക്‌സ് പ്രകൃതിദത്ത ചേരുവകള്‍ ചേര്‍ത്ത് ടോട്ടല്‍ കെയര്‍ ഷാംപൂ പുറത്തിറക്കി. എല്ലാത്തരം മുടികള്‍ക്കും അനുയോജ്യമായതാണ് മെഡിമിക്‌സ് ടോട്ടല്‍ കെയര്‍ ഷാംപൂ. മെഡിമിക്‌സ് ടോട്ടല്‍ കെയര്‍ ഷാംപൂ വേപ്പ്, റോസ് മേരി ഓയില്‍, ഇരട്ടിമധുരം, ടീ ട്രീ ഓയില്‍, ഉമ്മത്ത്, കാട്ടിഞ്ചി, വീറ്റ് പ്രോട്ടീന്‍, കാര്‍കോലരി, ആപ്പിള്‍ സിഡാര്‍ വിനീഗര്‍, എന്നിവ ഉള്‍പ്പടെ ഉള്ള ഒമ്പത് പച്ച മരുന്നുകളും, മറ്റ് പ്രകൃതിദത്ത ചേരുവകളും ചേര്‍ന്നതാണ്. പ്രകൃതിദത്ത ചേരുവകളുടെ ഈ മിശ്രിതം മുടി കൊഴിച്ചില്‍ കുറക്കാനും, താരന്‍ നിയന്ത്രിക്കാനും മുടി കണ്ടിഷന്‍ ചെയ്യാനും സഹായിക്കുന്നു. മുടി കൊഴിച്ചില്‍ കുറക്കുകയും, താരന്‍ ചെറുക്കുക മാത്രമല്ല കണ്ടീഷനിങ് കൂടി ലഭ്യമാക്കുന്ന ഒരു ഉല്‍പന്നം എന്ന ഉപയോക്താക്കളുടെ ആവശ്യം മനസിലാക്കിയാണ് മെഡിമിക്‌സ് ടോട്ടല്‍ കെയര്‍ ഷാംപൂ അവതരിപ്പിച്ചിരിക്കുന്നതെന്ന് എവിഎ ചോലയില്‍ ഹെല്‍ത്ത് കെയര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍…

Read More

ഉഷ്ണതരംഗം നിസ്സാരമല്ല: ശരീരത്തെ ബാധിക്കുന്നത് എങ്ങനെ?

ഉഷ്ണതരംഗം നിസ്സാരമല്ല: ശരീരത്തെ ബാധിക്കുന്നത് എങ്ങനെ?

ഓരോ ദിവസം കഴിയുന്തോറും ചൂട് കൂടിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. എന്നാല്‍ എന്താണ് ഇതിന് പിന്നിലെ കാരണങ്ങള്‍ എന്തൊക്കെയാണ് ഇത് കൊണ്ട് ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍, ഇതിന് എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണം എന്നുള്ളത് പ്രധാനപ്പെട്ടതാണ്. 45 ഡിഗ്രി സെല്‍ഷ്യസിലേക്ക് വരെ താപനില ഉയരുന്ന അവസ്ഥയാണ് ഇന്ത്യയുടെ പല ഭാഗങ്ങളിലും ഇപ്പോള്‍ നിലവിലുള്ളത്. മാര്‍ച്ച് തുടക്കം മുതല്‍ തന്നെ രാജ്യത്ത് ഉഷ്ണതരംഗം വര്‍ദ്ധിച്ചിരിക്കുകയാണ്. രാജസ്ഥാന്‍, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവയുള്‍പ്പെടെ നിരവധി പ്രദേശങ്ങളിലെ താപനില 45 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുന്നതിന് സാധ്യതയുണ്ട്. വടക്കേ ഇന്ത്യയില്‍ കഴിഞ്ഞ ആഴ്ച മാര്‍ച്ച് മുതല്‍ സാധാരണ താപനിലയേക്കാള്‍ ഉയര്‍ന്ന താപനിലയാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഉഷ്ണ തരംഗം നമ്മുടെ ആരോഗ്യത്തേയും ശാരീരിക പ്രവര്‍ത്തനങ്ങളേയും വളരെ മോശമായി തന്നെ ബാധിക്കും. കുറേ കാലത്തേക്ക് ചൂട് ഉയര്‍ന്ന് നില്‍ക്കുന്ന അവസ്ഥയാണ് ഹീറ്റ് വേവ് അഥവാ ഉഷ്ണ തരംഗം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്….

Read More

കണ്ണിലെ ചുവപ്പ്, വേദന, ക്ഷീണം: എല്ലാത്തിനും പരിഹാരം

കണ്ണിലെ ചുവപ്പ്, വേദന, ക്ഷീണം: എല്ലാത്തിനും പരിഹാരം

ഈ അടുത്ത കാലത്തായി കണ്ണിലുണ്ടാവുന്ന അസ്വസ്ഥതകള്‍ നിരവധിയാണ്. കുട്ടികളിലും മുതിര്‍ന്നവരിലും എല്ലാം ഒരു പോലെ തന്നെ ഇപ്പോള്‍ കണ്ണിനുണ്ടാവുന്ന അസ്വസ്ഥതകള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. കൊവിഡ് തുടങ്ങിയ കാലം മുതല്‍ പല കമ്പനികളും വര്‍ക്ക് ഫ്രം ഹോം ആണ് തുടങ്ങിയിരിക്കുന്നത്. ഇപ്പോഴും അത് തുടരുന്നവരാണ് പല കമ്പനികളും. ഇത് കൂടാതെ കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസ്സും എല്ലാം കണ്ണിനുണ്ടാക്കുന്ന ക്ഷീണം അത് നിസ്സാരമല്ല. കണ്ണിന് വേദനയും ചുവപ്പ് നിറവും ക്ഷീണവും എല്ലാം നിങ്ങള്‍ക്ക് അസ്വസ്ഥത വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ നാം ശ്രദ്ധിക്കേണ്ടതും ഈ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടിയും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം. കണ്ണിന് അസ്വസ്ഥത ഉണ്ടാക്കുന്ന കാരണം എന്തുതന്നെയായാലും കണ്ണുകളുടെ ക്ഷീണം ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ നല്‍കാവുന്നതാണ്. ക്ഷീണിച്ച കണ്ണുകളെ സ്മാര്‍ട്ടാക്കാന്‍ നമുക്ക് എന്തൊക്കെ ശ്രദ്ധിക്കാം എന്നും എന്തൊക്കെയാണ്…

Read More

ദിവസേന 2 ഏത്തപ്പഴം കഴിക്കൂ; അള്‍സറും രക്തസമ്മര്‍ദവും പമ്പകടക്കും

ദിവസേന 2 ഏത്തപ്പഴം കഴിക്കൂ; അള്‍സറും രക്തസമ്മര്‍ദവും പമ്പകടക്കും

ദിവസേന 2 ഏത്തപ്പഴം കഴിക്കുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. എല്ലാവര്‍ക്കും ലഭ്യമാകുന്ന ഒന്നുകൂടിയാണ് ഏത്തപ്പഴം എന്നത്. ആരോഗ്യപരമായ ഒട്ടേറെ ഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഭക്ഷണവിഭവമാണ് ഏത്തപ്പഴം. ശരിക്കും ഒരു ഊര്‍ജകേന്ദ്രം. എല്ലാവിധ അസുഖങ്ങളെയും തൂത്തെറിയാനുള്ള ഒരു ഊര്‍ജകേന്ദ്രം. ധാരാളം വൈറ്റമിനുകളും ഫൈബറും മിനറലും പോഷകങ്ങളും അടങ്ങിയിട്ടുള്ളതാണ് ഏത്തപ്പഴം. പല വിദേശ രാജ്യങ്ങളിലും ഏത്തപ്പഴം ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ട്. നിരവധി അസുഖങ്ങള്‍ക്ക് പരിഹാരമാണ് ഏത്തപ്പഴം. ദിവസേന 2 ഏത്തപ്പഴം വീതം കഴിക്കുന്നത് എന്തെല്ലാം ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുമെന്ന് നിങ്ങള്‍ക്കറിയാമോ? ഊര്‍ജം ഏതെങ്കിലും വ്യായാമത്തിനു മുമ്പോ അല്ലെങ്കില്‍ ജോലി തുടങ്ങുന്നതിനു മുമ്പോ ഒന്നോ രണ്ടോ ഏത്തപ്പഴം കഴിച്ചാല്‍ നല്ലതാണ്. ശരീരത്തിനും മനസ്സിനും നല്ല ഉന്‍മേഷവും നല്ല ഊര്‍ജവും ലഭിക്കും. ഇതില്‍ അടങ്ങിയിട്ടുള്ള കാര്‍ബോഹൈഡ്രേറ്റുകളും വൈറ്റമിനും മിനറലും ഊര്‍ജസ്ഥിരത നിലനിര്‍ത്താന്‍ സഹായിക്കുന്നു. പേശീവലിവു തടയാന്‍ പൊട്ടാസ്യത്തിന്റെ അംശവുമുണ്ട്. വിഷാദരോഗത്തെ അകറ്റും വിഷാദരോഗത്തെ അകറ്റി…

Read More

രക്തദാനം മഹാദാനം: അറിയേണ്ടതെല്ലാം

രക്തദാനം മഹാദാനം: അറിയേണ്ടതെല്ലാം

ഒരു വ്യക്തിക്കു മറ്റൊരാള്‍ക്കു നല്‍കാവുന്ന ഏറ്റവും വിലപ്പെട്ട സമ്മാനമാണ് രക്തം. രക്തത്തിന്റെ ലഭ്യത ഏതൊരു വൈദ്യശാസ്ത്രത്തെ സംബന്ധിച്ചും അമൂല്യമാണ്. രക്തത്തിനു പകരം മറ്റൊരു സ്രോതസ് ഇല്ല. ഒരു ഫാക്ടറിയില്‍നിന്നോ ജന്തുവില്‍നിന്നോ രക്തം ലഭ്യമല്ല. രക്തത്തിന്റെ ലഭ്യത അതിന്റെ ആവശ്യകതയുമായി ഒത്തുപോകുന്നില്ല. ജന്മദിനത്തിലും മറ്റു വിശേഷങ്ങളിലും രക്തം ദാനം ചെയ്തു സമൂഹത്തെ സേവിക്കാം. വിവാഹ വാര്‍ഷികത്തില്‍ ഭാര്യയും ഭര്‍ത്താവും വന്നു രക്തം ദാനം ചെയ്യാം. ഒരു സമൂഹത്തിന്റെ ആവശ്യം നിറവേറ്റണമെങ്കില്‍ ആ സമൂഹത്തിന്റെ ഒരു ശതമാനം സ്വമേധയാ രക്തം നല്കാന്‍ തയാറാകണം. ആര്‍ക്കൊക്കെ രക്തം ദാനം ചെയ്യാം 45 കിലോഗ്രാമില്‍ അധികം ഭാരം, 18 വയസ് കഴിയണം 60 വയസില്‍ താഴെ, നല്ല ആരോഗ്യം, 12.5 ഗ്രാം% ഹീമോഗ്ളോബിന്‍, രോഗങ്ങള്‍ പാടില്ല. ആര്‍ക്കൊക്കെ രക്തദാനം പാടില്ല? പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, മാനസിക രോഗങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ ഉള്ളവര്‍, സ്ഥിരമായി…

Read More

ചിക്കന്‍ കാരറ്റ് കട്‌ലറ്റ് കഴിച്ചിട്ടുണ്ടോ? വായില്‍ കപ്പലോടിക്കും റെസിപ്പി

ചിക്കന്‍ കാരറ്റ് കട്‌ലറ്റ് കഴിച്ചിട്ടുണ്ടോ? വായില്‍ കപ്പലോടിക്കും റെസിപ്പി

കട്‌ലറ്റ് എല്ലാവര്‍ക്കും ഇഷ്ടമാണ്, എന്നാല്‍ എന്നും ചിക്കന്‍ കട്‌ലറ്റും മീറ്റ് കട്‌ലറ്റും മാത്രം കഴിക്കുന്നവരെങ്കില്‍ അത് അല്‍പം മടുപ്പുണ്ടാക്കുന്നതാണ്. കാരറ്റ് ചിക്കന്‍ കട്‌ലറ്റ് ഇത് തയ്യാറാക്കുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണം ചേരുവകള്‍ വേവിച്ച ചിക്കന്‍ – ഒന്നര കപ്പ് പൊടിച്ചത് എണ്ണ – 1½ ടീസ്പൂണ്‍ കാരറ്റ്-അരിഞ്ഞത്- 1 സവാള ചെറുതായി അരിഞ്ഞത് – 1 കപ്പ് കൂണ്‍ ചെറുതായി അരിഞ്ഞത് – 1 കപ്പ് ഇഞ്ചി, അരിഞ്ഞത് – 1 ടീസ്പൂണ്‍ വെളുത്തുള്ളി – 1 ടീസ്പൂണ്‍ സോയ സോസ് – 1 ടീസ്പൂണ്‍ കുരുമുളക് പൊടി – ½ ടീസ്പൂണ്‍ ടൊമാറ്റോ കെച്ചപ്പ്- 2 ടീസ്പൂണ്‍ വേവിച്ച ഉരുളക്കിഴങ്ങ് പൊടിച്ചത്- 2 എണ്ണം മത്തങ്ങ – 2 സ്പൂണ്‍ ഉപ്പ് – പാകത്തിന് എണ്ണ- കട്ട്ലറ്റ് വറുക്കാന്‍ പാകത്തിന് മുട്ട-അടിച്ചത്- 2…

Read More

ചൂട് കാലത്ത് മുടിയുടെ ആരോഗ്യം സംരക്ഷിക്കാൻ എന്തു ചെയ്യണം?

ചൂട് കാലത്ത് മുടിയുടെ ആരോഗ്യം സംരക്ഷിക്കാൻ എന്തു ചെയ്യണം?

ചൂട് കൂടുന്നതിനനുസരിച്ച് നമ്മുടെ ശരീരത്തിന് പലതരം പ്രശ്‌നങ്ങളാണ് ഉണ്ടാവുക. ശരീരം ഡ്രൈ ആകുന്നതിലൂടെ ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾ ശരീരചർമ്മത്തിനു പുറമെ മുടിയുടെ കാര്യത്തിലും ഒരു വില്ലനാണ്. മുടി നരയ്ക്കുക, മുടിയുടെ സ്വാഭാവിക ഭംഗി നശിക്കുക തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് ചൂട് കാലത്ത് നമ്മൾ അനുഭവിക്കേണ്ടി വരുക. എന്നാൽ ചില മാർഗങ്ങളിലൂടെ ഈ പ്രശ്‌നം പരിഹരിക്കാം ശരിയായ ഭക്ഷണക്രമവും കൂടുതൽ വെള്ളം കുടിക്കുന്നതും ഇത്തരം പ്രശ്‌നങ്ങളിൽ നിന്നും മുടിക്ക് മോചനം നൽകും എന്നാണ് പറയുന്നത്. മുടിയിൽ ചൂടുള്ള വസ്തുക്കൾ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ വേനലിൽ ഒഴിവാക്കുന്നതാണ് നല്ലത്. ചൂടുള്ള സ്‌റ്റൈലിംഗ് വസ്തുക്കൾ വേനൽക്കാലത്ത് മുടിയെ കേടാക്കുകയാവും ചെയ്യുക. വേനൽക്കാലത്ത് മുടിയിൽ കൂടുതലായി പൊടി എത്തിച്ചേരാൻ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാനായി ദിവസേന മുടി കഴുകുന്നത് നല്ലതാണ്. ബ്ലീച്ച് പൗഡർ ചേർന്നിട്ടുള്ള വെള്ളം, ചൂടുവെള്ളം, തണുത്തവെള്ളം എന്നിവ ഉപയോഗിച്ച് മുടി കഴുകുന്നതിനു പകരം…

Read More

കപ്പലണ്ടി മിഠായി എളുപ്പത്തിലുണ്ടാക്കാം

കപ്പലണ്ടി മിഠായി എളുപ്പത്തിലുണ്ടാക്കാം

കപ്പലണ്ടി മിഠായി എല്ലാവരുടേയും ഇഷ്ടപ്പെട്ട സ്വീറ്റാണ്. എന്നാൽ പലരും ഇത് വീട്ടിലുണ്ടാക്കി നോക്കിയിട്ടുണ്ടാകില്ല. വളരെ എളുപ്പത്തിൽ കപ്പലണ്ടി മിഠായി എങ്ങനെയുണ്ടാക്കാമെന്ന് നോക്കൂ… ആവശ്യമായ സാധനങ്ങൾ കപ്പലണ്ടി – 200 ഗ്രാം പഞ്ചസാര – 200 ഗ്രാം ഏലയ്ക്ക – നാലെണ്ണം പൊടിച്ചത് തയാറാക്കുന്ന വിധം കപ്പലണ്ടി വറുത്ത് തൊലി കളഞ്ഞെടുക്കുക. പഞ്ചസാര ഒരു പാനിൽ ചെറുതീയിൽ ബ്രൗൺ നിറമാകുന്നത് വരെ ചൂടാക്കുക. ഇതിലേക്ക് ഏലയ്ക്ക പൊടിച്ചത് ചേ‍ർക്കുക. ഇനി വറുത്ത് വച്ചിരിക്കുന്ന കപ്പലണ്ടി ചേർത്ത് നന്നായി ഇളക്കി ഒരു സ്റ്റീൽ പ്ലേറ്റിലേക്ക് മാറ്റി ഷേപ്പനുസരിച്ച് മുറിച്ചെടുക്കാം. ശർക്കര ചേർത്തും ഉണ്ടാക്കാം.

Read More

സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും ചണവിത്ത്

സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും ചണവിത്ത്

സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യസംരക്ഷണത്തിനും ഇതില്‍പരം ഗുണമേന്‍മയുള്ള എന്തുണ്ട് എന്നു പറയേണ്ടിവരും. ചണവിത്ത് അഥവാ FLAX SEED ആരോഗ്യത്തിന് വളരെ നല്ലതാണ്. ഒരു കാര്യം ശ്രദ്ധിക്കേണ്ടത്, ഒരോ വസ്തുവിലും അടങ്ങിയ ഘടകങ്ങളാണ് നമുക്ക് ഗുണം പ്രദാനം ചെയ്യുന്നത്. ഒന്നിനും മാജിക്കലായ പവര്‍ ഇല്ല എന്നു തിരിച്ചറിയണം. ആരോഗ്യവും സൗന്ദര്യവും സംബന്ധിച്ച് തീവ്രമായ നിലപാടുകള്‍ക്കു പകരം ശാസ്ത്രീയമായ വീക്ഷണമാണു വേണ്ടത്. ചണവിത്ത് സൗന്ദര്യസംരക്ഷണത്തിന് ഉപയോഗിക്കാം. സൗന്ദര്യം എന്നത് ആരോഗ്യകരമായ സമഗ്രതയുടെ പ്രതിഫലനമായി കാണണം. ചെറുചണ എന്ന സസ്യത്തിന്റെ വിത്താണ് ചണവിത്ത്. അതസി, അഗശി എന്നീ പേരുകളിലും ഇവ അറിയപ്പെടും. വസ്ത്രനിര്‍മാണത്തിനാണ് സസ്യം ആദ്യം ഉപയോഗിച്ചിരുന്നത്. വൈകാതെ ചണവിത്തിന്റെ ഗുണങ്ങള്‍ ഒന്നൊന്നായി തിരിച്ചറിയുകയായിരുന്നു. എന്നാല്‍ ആയുര്‍വേദത്തിലും യുനാനിയിലും ഇവ ഉപയോഗിച്ചു കാണുന്നുണ്ട്. വിത്തില്‍ അടങ്ങിയിരിക്കുന്ന ലിഗ്നുകളും ഒമേഗ 3 ഫാറ്റി ആസിഡുകളുമാണ് ശാസ്ത്രീയമായി ഇതില്‍ കണ്ടെത്തിയിരിക്കുന്ന ഘടകങ്ങള്‍. സ്തനാര്‍ബുദത്തെയും പ്രോസ്റ്റേറ്റ് അര്‍ബുദത്തെയും പ്രതിരോധിക്കുകയും…

Read More

പ്രിയങ്ക മോഹന്‍ ലാക്ടോ കലാമിന്റെ ദക്ഷിണേന്ത്യയിലെ ബ്രാന്‍ഡ് അംബാസഡര്‍

പ്രിയങ്ക മോഹന്‍ ലാക്ടോ കലാമിന്റെ ദക്ഷിണേന്ത്യയിലെ ബ്രാന്‍ഡ് അംബാസഡര്‍

കൊച്ചി: പിരമല്‍ ഫാര്‍മയുടെ പ്രമുഖ ചര്‍മ സംരക്ഷണ ബ്രാന്‍ഡായ ലാക്ടോ കലാമിന്റെ അംബാസഡറായി ദക്ഷിണേന്ത്യന്‍ സിനിമ താരം പ്രിയങ്ക മോഹന്‍. ചാര്‍ക്കോള്‍ പീല്‍ ഓഫ്മാസ്‌ക്, സണ്‍സ്‌ക്രീന്‍, കാവോലിന്‍ ക്ലേയോടു കൂടിയ ഫേസ്വാഷ്, ഓയില്‍ കണ്‍ട്രോള്‍ ഫേസ് വൈപ്‌സ് എന്നിവ ഉള്‍പ്പെടുന്ന ചര്‍മ സംരക്ഷണ ഉല്‍പ്പന്നങ്ങളുടെ ശ്രേണി ബ്രാന്‍ഡ് വ്യാപിപ്പിക്കുകയാണ്. എണ്ണ മയമുള്ള ചര്‍മങ്ങള്‍ക്ക് പരിഹാരമായി ‘ക്ലിയര്‍ മാറ്റ് ബാലന്‍സ്ഡ് ഫേസ്’ എന്നതാണ് ലാക്ടോ കലാമിന്റെ പുതിയ പ്രചാരണം. എണ്ണമയം മൂലം ഉണ്ടാകുന്ന കുരുക്കളും കറുത്ത പാടുകളും ഇല്ലാത്ത നല്ല ചര്‍മം ആഗ്രഹിക്കുന്ന ഉപഭോക്താക്കളുടെ എണ്ണം കൂടുന്നതിനാല്‍ ഇന്ത്യയില്‍ ചര്‍മ സംരക്ഷണ വിഭാഗം കുതിക്കുകയാണ്. ലാക്ടോ കലാമിന്റെ പുതിയ ശ്രേണി ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നു. ലാക്ടോ കലാമിന്റെ കാവോലിന്‍ ക്ലേ ദിവസവും ഉപയോഗിക്കുന്നത് എണ്ണമയം ഒഴിവാക്കി നല്ല ചര്‍മം തരുന്നു. 2023 സാമ്പത്തിക…

Read More