നെടുമ്പാശേരി വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിടും

നെടുമ്പാശേരി വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിടും

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് വിമാനത്താവളം ശനിയാഴ്ച വരെ അടച്ചു. വിമാനത്താവളത്തിന്റെ ഓപ്പറേഷന്‍സ് ഏരിയയില്‍ അടക്കം വെള്ളം കയറിയതിനെ തുടര്‍ന്നാണ് വിമാനത്താവളം അടച്ചിടാന്‍ തീരുമാനിച്ചത്. നേരത്തെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഉച്ചക്ക് 2 വരെയാണ് നിര്‍ത്തി വച്ചിരുന്നത്

Read More

ഓണ്‍ലൈന്‍ മാധ്യമ രംഗത്തിന്റെ മുഖമായ എഡിറ്റര്‍ മൂന്നാം വര്‍ഷത്തിലേക്ക്; പ്രതിദിനം ഒരു ലക്ഷത്തിലധികം വായനക്കാരുമായി മുന്നോട്ട്, ഓണസമ്മാനമായി എഡിറ്റര്‍.ഇന്‍ ഇംഗ്ലീഷും

ഓണ്‍ലൈന്‍ മാധ്യമ രംഗത്തിന്റെ മുഖമായ എഡിറ്റര്‍ മൂന്നാം വര്‍ഷത്തിലേക്ക്; പ്രതിദിനം ഒരു ലക്ഷത്തിലധികം വായനക്കാരുമായി മുന്നോട്ട്, ഓണസമ്മാനമായി എഡിറ്റര്‍.ഇന്‍ ഇംഗ്ലീഷും

കോഴിക്കോട്: മലയാള ഓണ്‍ലൈന്‍ മാധ്യമ രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് തന്നെ വായനക്കാരുടെ പ്രീതിപിടിച്ചു പറ്റിയ ഓണ്‍ലൈന്‍ മാധ്യമം ദി എഡിറ്റര്‍.ഇന്‍ മൂന്നാം വര്‍ഷത്തിലേക്ക്. സത്യത്തിന് മുന്നില്‍ തലകുനിക്കാതെ നേരിനു വേണ്ടിയുള്ള പോരാട്ട വീഥികളില്‍ മാധ്യമ ധര്‍മത്തിനും സ്വതന്ത്ര്യത്തിനും വേണ്ടി കലഹിച്ചപ്പോള്‍ മലയാളി വായനക്കാര്‍ക്കു ഞങ്ങള്‍ സമ്മാനിച്ചത് പുത്തന്‍ അനുഭവം. രാഷ്ട്രീയമല്ല നിലപാടാണ് വലുതെന്ന് പ്രഖ്യാപിച്ച് മുന്നോട്ട് വന്നപ്പോള്‍ ഇതുവരെ പിന്നിട്ട വഴികളില്‍ ഞങ്ങള്‍ക്ക് നേരിടേണ്ടി വന്നത് വമ്പന്‍ സ്രാവുകളെ. മാധ്യമ രംഗത്തെ കോര്‍പ്പറേറ്റുകളോടുള്ള പോരാട്ടങ്ങളില്‍ എന്നും ഞങ്ങള്‍ക്കു കൂട്ടായി നിന്ന വായനക്കാരെ ഈ വേളയില്‍ ഓര്‍ക്കുകയാണ്. പ്രതിദിനം ഒരു ലക്ഷത്തിലധികം വായനക്കാരുമായാണ് എഡിറ്റര്‍ മുന്നോട്ട് പോകുന്നതെന്ന് സന്തോഷപൂര്‍വം എല്ലാവരേയും അറിയിക്കുന്നു. ഡെയിലി ഹണ്ട്, ന്യൂസ് പോയിന്റ്, ന്യൂസ് ഡോഗ് തുടങ്ങി ന്യൂസ് ഷെയറിങ് സൈറ്റുകളിലൂടെയെല്ലാം തന്നെ എഡിറ്റര്‍ വായനക്കാരുടെ മുന്നിലേക്കെത്തുന്നു. ഇത്രയും നാള്‍ ഞങ്ങളെ പിന്തുണച്ച…

Read More

ചെമ്മനം ചാക്കോ അന്തരിച്ചു

ചെമ്മനം ചാക്കോ അന്തരിച്ചു

ആക്ഷേപഹാസ്യത്തിലൂടെ ജനകീയനായ കവി ചെമ്മനം ചാക്കോ അന്തരിച്ചു. 92 വയസ്സായിരുന്നു. കൊച്ചിയില്‍ രാത്രി 12.30ഓടെയായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കുട്ടമത്ത് അവാര്‍ഡ്, കുഞ്ചന്‍ നമ്പ്യായര്‍ പുരസ്‌കാരം, സഞ്ജയന്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. കോട്ടയത്ത് വൈക്കത്ത് മുളക്കളം ഗ്രാമത്തില്‍ 1926ലാണ് ചെമ്മനം ചാക്കോയുടെ ജനനം. 194ല്‍ വിളംബരം എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചു. 1967ല്‍ പ്രസിദ്ധീകരിച്ച കനകാക്ഷരങ്ങള്‍ എന്ന കവിതാസമാഹാരത്തോടെയാണ് ആക്ഷേപഹാസ്യകവി എന്ന നിലയില്‍ പ്രശസ്തി നേടുന്നത്. ആക്ഷേപ ഹാസത്തിനില്‍ ചാലിച്ച കവിതകളായിരുന്നു ചെമ്മനത്തിന്റെ എഴുത്തു രീതി. രാഷ്ട്രീയ, സാംസ്‌കാരിക വിമര്‍ശനം ആയിരുന്നു ചെമ്മനം കവിതകളുടെ മുഖമുദ്ര. കേരള സര്‍വകലാശാല മലയാളം വകുപ്പില്‍ അധ്യാപകനായും സര്‍വകലാശാല പ്രസിദ്ധീകരണ വിഭാഗം ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Read More

നെടുമ്പാശേരിയില്‍ രണ്ടുമണി വരെ സര്‍വീസ് നിര്‍ത്തി

നെടുമ്പാശേരിയില്‍ രണ്ടുമണി വരെ സര്‍വീസ് നിര്‍ത്തി

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ട് മണിവരെയുള്ള വിമാന സര്‍വീസ് നിര്‍ത്തിവച്ചു. നെടുമ്പാശ്ശേരിയിലേക്കുള്ള വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടു. അല്‍പസമയത്തിനകം ചേരുന്ന അവലോകന യോഗത്തിന് ശേഷം തുടര്‍ നടപടി തീരുമാനിക്കും. പുലര്‍ച്ചെ നാല് മുതല്‍ ഏഴുവരെ ആഗമന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാനായിരുന്നു ആദ്യത്തെ തീരുമാനം. എന്നാല്‍ പിന്നീട് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് സര്‍വീസ് രണ്ടു മണി വരെ പൂര്‍ണമായും നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്ന സാഹചര്യത്തില്‍ പെരിയാറില്‍ ക്രമാതീതമായി വെള്ളം ഉയരാന്‍ സാധ്യതയുള്ളതും വിമാനത്താവളത്തിലും പരിസരത്തും വെള്ളം കയറിത്തുടങ്ങിയതും പരിഗണിച്ചാണ് സര്‍വീസ് നിര്‍ത്തിവച്ചത്.

Read More

സംസ്ഥാനത്ത് പേമാരി തുടരുന്നു, മഴക്കെടുതിയില്‍ നാലു മരണം

സംസ്ഥാനത്ത് പേമാരി തുടരുന്നു, മഴക്കെടുതിയില്‍ നാലു മരണം

തിരുവനന്തപുരം: സംസ്ഥാനത്തെങ്ങും കനത്ത മഴ തുടരുകയാണ്. മഴക്കെടുതിയില്‍ ഇന്ന് മാത്രം നാല് മരണമാണ് സംഭവിച്ചത്. ഭൂരിഭാഗവും നദികളും കരകവിഞ്ഞൊഴുകുന്നു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് 33 ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി. വിനോദസഞ്ചാരകേന്ദ്രങ്ങള്‍ അടച്ചു. പെന്മുടി, അതിരപ്പള്ളി, വാഴച്ചാല്‍, തുമ്പൂര്‍മുഴി എന്നിവിടങ്ങളാണ് അടച്ചത്. മഴ ശക്തമായതോടെ ചാലക്കുടിപ്പുഴയിലെ ഡാമുകള്‍ വീണ്ടും ഒരുമിച്ച് ഉയര്‍ത്തി. അപ്പര്‍ഷോളയാര്‍, പറമ്പിക്കുളം തുടങ്ങി തമിഴ്‌നാട്ടിലെ ഡാമുകളും തുറന്ന് ചാലക്കുടിപ്പുഴയിലേക്ക് വെള്ളമെത്തുന്നുണ്ട്. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന് ചാലക്കുടിപ്പുഴയോരത്തെ ആളുകളെ വീണ്ടും ആശങ്കയിലായി. ഈ സീസണില്‍ ആറോളം തവണ ചാലക്കുടിപ്പുഴ കവിഞ്ഞൊഴുകിയിരുന്നു. നീരൊഴുക്ക് ഇനിയും വര്‍ധിച്ചാല്‍ പെരിങ്ങല്‍ക്കുത്ത് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയേക്കാം. സഞ്ചാരികളുടെ സുരക്ഷ മുന്‍നിര്‍ത്തി അതിരപ്പിള്ളി, വാഴച്ചാല്‍, തുമ്പൂര്‍മുഴി വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ മൂന്നാം തവണയാണ് ഇപ്പോള്‍ അടയ്ക്കുന്നത്. വിരിപ്പാറയില്‍ സന്ദര്‍ശകരെ നിയന്ത്രിക്കാന്‍ സംവിധാനമില്ല. അതിരപ്പിള്ളിയിലും വാഴച്ചാലിലും വെള്ളം അധികമാകുമ്പോള്‍ സഞ്ചാരികളെ നിയന്ത്രിക്കാന്‍ വനപാലകരും വനസംരക്ഷണസമിതിയും ഉണ്ടെങ്കിലും അപകടകരമായ…

Read More

ഇന്ന് 72-ാമത് സ്വാതന്ത്ര്യദിനം

ഇന്ന് 72-ാമത് സ്വാതന്ത്ര്യദിനം

രാജ്യം ഇന്ന് 72-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ദില്ലിയില്‍ കനത്ത സുരക്ഷയിലാണ് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി പതാക ഉയര്‍ത്തും. അതേസമയം, കനത്ത മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്ക് തടസം നേരിടുന്നു. തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്റ്റേഡിയിത്ത് വെച്ച് നടക്കേണ്ട സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ ദര്‍ബാര്‍ ഹാളിലേക്ക് മാറ്റുമെന്നാണ് സൂചന. മഴ ശക്തമായാല്‍ സ്വാതന്ത്ര്യദിന സന്ദേശവും മെഡല്‍ വിതരണവും ദര്‍ബാറിലേക്ക് മാറ്റാനുളള സാഹചര്യം ഉണ്ട്. സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ വെള്ളം മൂലമാണ് മാറ്റിവെക്കുന്നത്. പാരേഡ് നടക്കുമെങ്കിലും മറ്റ് ചടങ്ങുകള്‍ മാറ്റിയേക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് സ്വാതന്ത്ര്യദിന സന്ദേശവും മെഡല്‍ വിതരണവും നടത്തുന്നത്.

Read More

ദുരിതാശ്വാസ നിധി – മോഹന്‍ലാല്‍ വാഗ്ദാനം ചെയ്ത തുക മുഖ്യമന്ത്രിക്കു കൈമാറി

ദുരിതാശ്വാസ നിധി – മോഹന്‍ലാല്‍ വാഗ്ദാനം ചെയ്ത തുക മുഖ്യമന്ത്രിക്കു കൈമാറി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മോഹന്‍ലാല്‍ നല്‍കുമെന്ന് പറഞ്ഞ 25 ലക്ഷം രൂപ കൈമാറി. ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനം പുരോഗമിക്കവെ മോഹന്‍ലാല്‍ നേരിട്ടെത്തിയാണ് തുക കൈമാറിയത്. മാധ്യമപ്രവര്‍ത്തകരുടെയും സാന്നിധ്യത്തിലായിരുന്നു തുക കൈമാറല്‍. ‘ഇവരെല്ലാം ഇവിടെയുള്ളപ്പോള്‍ ഇവരുടെ മുന്നിലാവട്ടെ നിങ്ങള്‍ ഫണ്ട് തരുന്നത്’ എന്നായിരുന്നു മോഹന്‍ലാലിനോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം. ആയിക്കോട്ടെ എന്ന് മോഹന്‍ലാലും മറുപടി പറഞ്ഞു. വ്യക്തിയെന്ന നിലയിലുള്ള സഹായമാണ് നല്‍കിയതെന്നും സംഘടന എന്ന നിലയിലുള്ള ‘അമ്മ’യുടെ കൂടുതല്‍ സഹായം പിന്നീട് നല്‍കുമെന്നും മോഹന്‍ലാല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 ലക്ഷം രൂപയാണ് താരസംഘടനയായ ‘അമ്മ’ നേരത്തേ നല്‍കിയത്. മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്ന് 25 ലക്ഷം രൂപ ഇന്നലെ നല്‍കിയിരുന്നു. എറണാകുളം കളക്ടര്‍ മുഹമ്മദ് സഫിറുള്ളയ്ക്കാണ് തുക കൈമാറിയത്. കമല്‍ഹാസന്‍, അല്ലു അര്‍ജ്ജുന്‍ എന്നിവര്‍ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നല്‍കിയിരുന്നു. സൂര്യ, കാര്‍ത്തി…

Read More

മുല്ലപ്പെരിയാര്‍ ഡാം തുറന്നേക്കും, ജാഗ്രതയില്‍ കേരളം

മുല്ലപ്പെരിയാര്‍ ഡാം തുറന്നേക്കും, ജാഗ്രതയില്‍ കേരളം

ഇടുക്കി: ശക്തമായ മഴയെ തുടര്‍ന്ന് നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുമെന്ന് മുന്നറിയിപ്പ്. അണക്കെട്ടിലെ ജലനിരപ്പ് 138 അടിയിലേക്ക് അടുത്തതോടെയാണ് ഷട്ടറുകള്‍ തുറക്കാന്‍ ആലോചിക്കുന്നത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് സെക്കന്‍ഡില്‍ 11,500 ഘനയടിയാണ്. ഇതോടെ പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മുല്ലപ്പെരിയാറിന്റെ തീരത്തുനിന്നും 1,250 കുടുംബങ്ങളെ ഒഴിപ്പിക്കും. 4,000 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റും. അണക്കെട്ടു തുറന്നാല്‍ വെള്ളം വണ്ടിപ്പെരിയാര്‍ ചപ്പാത്തുവഴി ഇടുക്കി അണക്കെട്ടിലേക്ക് എത്തും. അണക്കെട്ട് തുറക്കാന്‍ കേരളം തയറെടുക്കുകയാണെങ്കിലും അന്തിമ തീരുമാനം തമിഴ്‌നാട് സര്‍ക്കാരാണ് എടുക്കേണ്ടത്.

Read More

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജോയ് മാത്യുവും കുടുംബവും ഒരുലക്ഷം രൂപ നല്‍കി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജോയ് മാത്യുവും കുടുംബവും ഒരുലക്ഷം രൂപ നല്‍കി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടനും സംവിധായകനുമായ ജോയ് മാത്യു ഒരു ലക്ഷം രൂപ സംഭാവന നല്‍കി. ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഓരോരുത്തരും തന്നാല്‍ കഴിയുന്ന സഹായം ഇവര്‍ക്ക് ചെയ്യണമെന്ന സന്ദേശം പ്രചരിപ്പിക്കാന്‍ വേണ്ടിയാണ് ഈ പോസ്റ്റെന്നും പ്രശസ്തിക്ക് വേണ്ടിയല്ലെന്നും താരം പോസ്റ്റില്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. കുടുംബം പരസ്പരം സഹകരിച്ച് സമാഹരിച്ച തുക എന്ന് പറഞ്ഞ് ഓരോരുത്തരും നല്‍കിയ തുകയുടെ സംഖ്യയും ചേര്‍ത്താണ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്. ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് അണ്ണാറക്കണ്ണനും തന്നാലായത് ——————————————— എന്നത് സ്‌കൂളില്‍ പഠിച്ച ഒരു പാഠമാണ് .അത് പ്രായോഗികമാക്കേണ്ട സമയം ഇതാണെന്നു തോന്നി.ദുരിതക്കയത്തില്‍ മുങ്ങിത്താഴുന്ന ഒരു ജനതക്ക് കൈമെയ് മറന്നു സഹായിക്കേണ്ട കടമ അവരുടെയൊക്കെ ചിലവില്‍ ജീവിച്ചുപോരുന്ന എനിക്കുണ്ടെന്ന് തോന്നി . തന്നാല്‍ കഴിയുന്നത് ചെയ്യുക എന്ന സന്ദേശം പ്രചരിപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഈ പോസ്റ്റ് ഇടുന്നത് .അല്ലാതെ ഞാന്‍…

Read More

കനത്ത മഴ തുടരുന്നു, ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍ വയനാട്

കനത്ത മഴ തുടരുന്നു, ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍ വയനാട്

തിരുവനന്തപുരം: കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. കോഴിക്കോട്, വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് കനത്തമഴ തുടരുന്നത്. നേരത്തെ കനത്ത നാശനഷ്ടങ്ങളുണ്ടായ വയനാട്ടിലും ഇന്നലെ മുതല്‍ ശക്തമായ മഴ തുടരുകയാണ്. ഇടയ്ക്ക് മാറി നിന്നെങ്കിലും വീണ്ടും മഴ പെയ്യുന്നതായാണ് വിവരം. നേരത്തെ ഉരുള്‍പ്പൊട്ടിയ കുറിച്ച്യന്‍ മലയിലും മക്കിമലയിലും ഉരുള്‍പ്പൊട്ടല്‍ ഭീഷണി തുടരുകയാണ്. അതേസമയം ബാണാസുരസാഗര്‍ അണക്കട്ടിന്റെ ഷട്ടര്‍ ഇനി ഉയര്‍ത്തേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം മൂന്ന് ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ ഉയര്‍ത്തിയിരുന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴയ്ക്ക് നേരിയ ശമനമുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. നേരത്തെ വെള്ളം കയറിയിറങ്ങിയ അണക്കെട്ടിന് താഴെയുള്ള പ്രദേശങ്ങളില്‍ വീട് വൃത്തിയാക്കാനും മറ്റു പ്രവര്‍ത്തനങ്ങളും ആരംഭിച്ചതിനിടെയാണ് ഇന്നലെ വീണ്ടും ഷട്ടറുകള്‍ തുറന്നത്. ഇതോടെ 64 കുടുംബങ്ങളെ വീണ്ടും ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റുകയായിരുന്നു. വയനാട്ടില്‍ 124 ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കോഴിക്കോട്…

Read More