Onam 2022: തിരുവോണം തിരുമുറ്റത്ത്; നാടെങ്ങും ഉത്രാടപ്പാച്ചിൽ

Onam 2022: തിരുവോണം തിരുമുറ്റത്ത്; നാടെങ്ങും ഉത്രാടപ്പാച്ചിൽ

തിരുവോണം തിരുമുറ്റത്ത് എത്താറായി,,, ഓണ വിഭവങ്ങൾ തേടിയുള്ള തിരക്കാണെങ്ങും. വിപണിയുടെ തിരക്ക് പൂർണതയിൽ എത്തിച്ച് നാടും ന​ഗരവും ഉത്രാടപ്പാച്ചിലിലാണ്. ആഘോഷത്തിമർപ്പിൽ എല്ലാം മറന്നുള്ള തിരുവോണം നാളെ. പൂക്കളമൊരുക്കിയും ഓണപ്പാട്ടുകൾ പാടിയും മാവേലി മന്നനെ വരവേൽക്കാൻ കേരളം ഒരുങ്ങി. വർണാഭമായ ആഘോഷപ്പൊലിമയാണ് എങ്ങും. നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ ആവേശം വിതറി ആഘോഷം പൊടിപാറുകയാണ്. വിപണിയിൽ കളറോണം ഒട്ടേറെ ഓഫറുകളും സമ്മാനങ്ങളുമൊക്കെ ഒരുക്കിയാണ് വിവിധ വ്യാപാര സ്ഥാപനങ്ങൾ ഓണവിപണി കളറാക്കുന്നത്. പുത്തൻ ട്രെൻഡുകളുടെ ശേഖരവുമായി തുണിക്കടകൾ ഓണത്തെ വരവേൽക്കാൻ നേരത്തെ തന്നെ ഒരുങ്ങിയിരുന്നു. കുറഞ്ഞ ചെലവിൽ ഒരു കുടുംബത്തിലെ എല്ലാവർക്കും വസ്ത്രങ്ങൾ വാങ്ങാൻ കഴിയുന്ന രീതിയിലുള്ള ബജറ്റ് ഷോപ്പിങ്ങാണ് പല വസ്ത്രശാലകളുടെയും ഓണം ഓഫർ. ചെറുതും വലുതുമായ വസ്ത്രവിൽപന ശാലകളിലെല്ലാം ഓണക്കോടി വാങ്ങാനെത്തുന്നവരുടെ തിരക്കാണ്. ഗൃഹോപകരണങ്ങൾ, വാഹനങ്ങൾ, മൊബൈൽ ഫോൺ, ചെരിപ്പുകൾ തുടങ്ങി എല്ലാറ്റിനും ആകർഷകമായ ഓണം ഓഫറുകളുണ്ട്. അത്തം…

Read More

കെഎസ്ആര്‍ടിസി എറണാകുളം ഡിപ്പോയിൽ വീണ്ടും വെള്ളം കയറി: വഞ്ചിപ്പാട്ടുമായി ജീവനക്കാര്‍

കെഎസ്ആര്‍ടിസി എറണാകുളം ഡിപ്പോയിൽ വീണ്ടും വെള്ളം കയറി: വഞ്ചിപ്പാട്ടുമായി ജീവനക്കാര്‍

വള്ളം തുഴയൽ അനുകരിച്ച് കെഎസ്ആർടി ജീവനക്കാർ. വഞ്ചിപാട്ട്‌ അനുകരിച്ച് കെഎസ്ആർടിസി എറണാകുളം സൗത്ത് ഡിപ്പോയിലെ മാനെജറും ജീവനക്കാരുമാണ് വള്ളം തുഴയൽ നടത്തിയത്. കനത്ത മഴയിൽ ഓഫിസിൽ വെള്ളം കയറിയിരുന്നു. . ഓഫിസിന് അകത്തേക്ക് വരെ വെള്ളം ഇരച്ചു കയറിയെത്തിയത് ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും ഒരുപോലെ ബുദ്ധിമുട്ടായി. ഇതിനിടെയാണ് വീഡിയോ ചിത്രീകരിച്ചത്. ഡിപ്പോ മാനേജർ സുരേഷ് അടക്കമുള്ള ജീവനക്കാർ ആണ് ഓഫിസിലെ മേശപ്പുറത്തിരുന്ന് വഞ്ചിപ്പാട്ട് അനുകരിച്ചത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Read More

സർക്കാരാണ് ഹൈക്കോടതിയെ സമീപിക്കേണ്ടത് മോഹൻലാൽ അല്ല; ആനക്കൊമ്പ് കേസിൽ മോഹൻലാൽ നേരിട്ട് ഹാജരാകണമെന്ന് കോടതി

സർക്കാരാണ് ഹൈക്കോടതിയെ സമീപിക്കേണ്ടത് മോഹൻലാൽ അല്ല; ആനക്കൊമ്പ് കേസിൽ മോഹൻലാൽ നേരിട്ട് ഹാജരാകണമെന്ന് കോടതി

കൊച്ചി: നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന മോഹൻലാലിന്റെ ആവശ്യം പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതി തള്ളി. ആനക്കൊമ്പ് കേസിൽ മോഹൻലാൽ നേരിട്ട് ഹാജരാകണമെന്ന് ജസ്റ്റിസ് മേരി ജോസഫിന്റെ ബെഞ്ച് പറഞ്ഞു. ആനക്കൊമ്പ് കേസ് പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ് ഉള്ളത്. ഈ കേസിലെ പ്രോസിക്യൂഷൻ നടപടികളിൽ നിന്ന് പിന്മാറാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹർജി നൽകിയിരുന്നു. പക്ഷേ ആ ആവശ്യം മജിസ്‌ട്രേറ്റ് കോടതി തള്ളുകയാണ് ചെയ്തത്. തുടർന്നാണ് മോഹൻലാൽ ഈ വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കുന്നത്. സർക്കാരിന്റെ ഹർജി തള്ളുമ്പോൾ സർക്കാരാണ് ഹൈക്കോടതിയെ സമീപിക്കേണ്ടതെന്നും മോഹൻലാലിന് എങ്ങനെയാണ് ഹൈക്കോടതിയെ സമീപിക്കാൻ കഴിയുകയെന്നും ജസ്റ്റിസ് മേരി ജോസഫ് ചോദിച്ചു. ആനക്കൊമ്പിന് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ഉണ്ടെന്നാണ് മോഹൻലാൽ ഹർജിയിൽ പറഞ്ഞത്. എന്നാൽ ആനക്കൊമ്പ് പിടിച്ചെടുക്കുമ്പോൾ ഈ സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നോ എന്നും നിയമപരമായ കൈവശം വയ്ക്കലാണോ ആനക്കൊമ്പ് കേസിൽ ഉണ്ടായതെന്നും കോടതി…

Read More

കോടിയേരി മികച്ച സഖാവ്; കോടിയേരിയെ പുകഴ്ത്തി പിണറായി വിജയന്‍

കോടിയേരി മികച്ച സഖാവ്; കോടിയേരിയെ പുകഴ്ത്തി പിണറായി വിജയന്‍

സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ സംസ്ഥാന സെക്രട്ടറിയായിരുന്നു കോടിയേരി ബാലകൃഷ്ണനെ പുകഴ്ത്തി മുഖ്യമന്ത്രിയും പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍. കോടിയേരി മികച്ച സഖാവാണ്. ആരോഗ്യം പോലും നോക്കാതെ തൃക്കാക്കരയില്‍ സജീവമായി. കോടിയേരിയുടെ ആരോഗ്യം ആണ് ഇപ്പോള്‍ പ്രധാനം എന്നും പിണറായി പറഞ്ഞു ( Pinarayi Vijayan praised Kodiyeri ). ആരോഗ്യകാരണങ്ങളെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറി പദവിയില്‍ നിന്ന് മാറിയതോടെ പുതിയ സംസ്ഥാന സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതിന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയിലായിരുന്നു പിണറായിയുടെ പ്രതികരണം. അതേസമയം പുതിയ സംസ്ഥാന സെക്രട്ടറിയായി മന്ത്രി എം.വി.ഗോവിന്ദനെ സെക്രട്ടറിയായി തെരഞ്ഞെടുത്ത്. ജനറല്‍ സെക്രട്ടറി സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, പിണറായി വിജയന്‍, എം.എ.ബേബി, എ.വിജയരാഘവന്‍ എന്നിവര്‍ പങ്കെടുത്തുകൊണ്ട് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഇ.പി.ജയരാജന്‍ അധ്യക്ഷനായി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും നിലവില്‍…

Read More

കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുന്നു

കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുന്നു

സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്‌ണൻ ഒഴിഞ്ഞേക്കുമെന്ന് സൂചന. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് കോടിയേരി ബാലകൃഷ്ണൻ സിപിഐഎം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരിക്കുകയാണ്. നാളെ തിരുവനന്തപുരത്ത് ചേരുന്ന അവൈലബിൾ പിബി യോഗം വിഷയം ചർച്ച ചെയ്ത് തീരുമാനം കൈക്കൊള്ളും ( Kodiyeri Balakrishnan resigns secretary ). യോഗത്തിൽ യ്യെച്ചൂരിയും, കാരാട്ടും ഉൾപ്പെടെ 6 പി.ബി അംഗങ്ങൾ പങ്കെടുക്കും. താൽക്കാലിക ക്രമീകരണം വേണോ, പുതിയ സെക്രട്ടറി വേണോ എന്ന് യോഗം തീരുമാനിക്കും. അന്തിമ തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം കൈക്കൊള്ളുമെന്നാണ് കേന്ദ്ര നേതാക്കൾ അറിയിക്കുന്നത്. സർക്കാർ – ഗവർണർ പോരും അവൈലബിൾ പിബി യോഗത്തിൽ ചർച്ചയാകും. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം രം​ഗത്തെത്തിയിരുന്നു. ഗവര്‍ണര്‍ മോദിയുടെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നുവെന്നും…

Read More

Family Connect: ഓസ്‌ട്രേലിയൻ മലയാളിക്ക് ഇനി “സെക്കന്റ് ഒപ്പീനിയൻ” സൗജന്യം; നാട്ടിലെ മാതാ പിതാക്കൾക്കായി ആരോഗ്യ ഏക ജാലകവും! ‘ഫാമിലി കണക്ട് ‘ നിലവിൽ വന്നു

Family Connect: ഓസ്‌ട്രേലിയൻ മലയാളിക്ക് ഇനി “സെക്കന്റ് ഒപ്പീനിയൻ” സൗജന്യം; നാട്ടിലെ മാതാ പിതാക്കൾക്കായി ആരോഗ്യ ഏക ജാലകവും! ‘ഫാമിലി കണക്ട് ‘ നിലവിൽ വന്നു

ഓസ്‌ട്രേലിയൻ മലയാളികൾക്ക് പരിഹാരം ഇല്ലാതിരുന്ന രണ്ട് വലിയ പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഫാമിലി കണക്ട് പദ്ധതി. മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ ഓസ്‌ട്രേലിയ ഘടകം ആലുവ ആസ്ഥാനമായ രാജഗിരി ആശുപത്രി ഗ്രൂപ്പുമായി ചേർന്ന് രൂപം കൊടുത്ത ഫാമിലി കണക്ട് പദ്ധതി നിലവിൽ വന്നു ( Australian Family Connect window ). ആരോഗ്യ മേഖലയിൽ ലോക നിലവാരത്തിൽ മുന്നിലുള്ള ഓസ്‌ട്രേലിയയിൽ വിദഗ്ധ ഡോക്ടർമാരുടെ അപ്പോയ്ന്റ്മെന്റുകൾക്ക് പലപ്പോഴും വലിയ കാലതാമസം നേരിടാറുണ്ട്. അതുപോലെ തന്നെ തങ്ങളുടെ മെഡിക്കൽ റിപ്പോർട്ടുകൾ വിദ​ഗ്ധരുമായി ചർച്ചചെയ്യാനോ അഭിപ്രായം ശേഖരിക്കാനോ ഉള്ള കാല താമസം പലപ്പോഴും ആളുകൾക്ക് വലിയ മാനസിക സമ്മർദം ഉണ്ടാക്കാറുണ്ട്. ഈ വലിയ പ്രശ്നത്തിനു ഒറ്റയടിക്ക് ഓസ്‌ട്രേലിയൻ മലയാളിക്ക് പരിഹാരം ലഭിക്കുന്നതാണ്. കൂടാതെ ഈ പദ്ധതിക്കായി ഒരുക്കിയിരിക്കുന്ന വെബ്‌സൈറ്റിലൂടെ ഡിസ്ക്ളൈമർ പോളിസി അംഗീകരിച്ചുകൊണ്ട് അയക്കുന്ന ചികിത്സാ സംശയങ്ങൾക്ക് 48 മണിക്കൂറിനുള്ളിൽ…

Read More

പിണറായിക്ക് ബിജെപിയുടെ ചെരിപ്പ് നക്കുന്ന സ്വഭാവമെന്ന് കെ.മുരളീധരൻ

പിണറായിക്ക് ബിജെപിയുടെ ചെരിപ്പ് നക്കുന്ന സ്വഭാവമെന്ന് കെ.മുരളീധരൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കെ.മുരളീധരൻ എംപി. പിണറായി വിജയൻ മോദിയുടെ പ്രതിപുരുഷൻ. പിണറായിക്ക് ബിജെപിയുടെ ചെരിപ്പ് നക്കുന്ന സ്വഭാവമെന്നും കെ.മുരളീധരൻ പറ‍ഞ്ഞു. രാത്രി ആർഎസ്എസ് ഓഫിസിൽ പോയി പകൽമാന്യൻ ആകുകയാണ് പിണറായി. ഗാന്ധി ചിത്രം തകർത്തത് മാർക്സിസ്റ്റ് തന്നെയാണ്. മുഖ്യമന്ത്രി നിയമസഭയിൽ പറയുന്നത് പൊലീസ് ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗാന്ധി ചിത്രം തകർത്തതിൽ കോൺഗ്രസുകാരെ പ്രതിയാക്കിയത് ബിജെപിയെ സഹായിക്കാൻ. രാജ്യത്താകമാനം ബിജെപി ഇത് പ്രചാരണ ആയുധമാക്കും. ഏത് വിദ്വാൻ ഡൽഹിയിൽ നിന്ന് സ്ഥലം വിട്ടാലും അടുത്ത തവണ കോൺഗ്രസ് രാജ്യം ഭരിക്കുമെന്നും മുരളീധരൻ പറഞ്ഞു. K. Muraleedharan says that Pinarayi has a tendency to lick BJP’s shoes

Read More

ഇടുക്കി അണക്കെട്ട്; കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തി, ഒഴുക്കുന്നത് സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം

ഇടുക്കി അണക്കെട്ട്; കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തി, ഒഴുക്കുന്നത് സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം

നീരൊഴുക്ക് ശക്തമായി തുടരുന്ന ഇടുക്കി ഡാമില്‍ കൂടുതല്‍ ഷട്ടറുകള്‍ തുറന്നു. 2, 4 എന്നീ ഷട്ടറുകള്‍ കൂടി 40 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി. 100 ക്യുമെക്‌സ് ജലം പുറത്തേക്കൊഴുകും. ഇതോടെ ഒരു സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത് ( idukki dam news ). ഈ സാഹചര്യത്തില്‍ ചെറുതോണി ടൗണ്‍ മുതല്‍ പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ അതീവജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലും മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് സ്പില്‍വേയിലൂടെ ഒഴുക്കുന്ന വെളളത്തിന്റെ അളവ് വര്‍ധിപ്പിച്ചിട്ടുളളതിനാലും ഇടുക്കി അണക്കെട്ടിലേക്കുളള ജലനിരപ്പ് കൂടിവരുന്നത്. പൊതുജനങ്ങള്‍ പരിഭ്രാന്തരാവേണ്ടതില്ല. ആവശ്യമായ മുന്നൊരുക്കങ്ങള്‍ ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്ന് കലക്ടര്‍ അറിയിച്ചു. ഇടുക്കി ജലസംഭരണിയുടെ പൂര്‍ണ സംഭരണശേഷി 2403 അടിയാണ്. ഇടുക്കി അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 2384.46 അടിയാണ്. ആകെ സംഭരണ ശേഷിയുടെ…

Read More

Kuwait: കുവൈത്തില്‍ ജോലി തട്ടിപ്പിനിരയായ സ്ത്രീകള്‍ നേരിട്ടത് ക്രൂര മര്‍ദനം

Kuwait: കുവൈത്തില്‍ ജോലി തട്ടിപ്പിനിരയായ സ്ത്രീകള്‍ നേരിട്ടത് ക്രൂര മര്‍ദനം

കുവൈത്തിലേക്കുള്ള ജോലിയുടെ പേരില്‍ തട്ടിപ്പിനിരയായ സ്ത്രീകള്‍ നേരിട്ടത് ക്രൂര മര്‍ദനം. കുട്ടികളെ നോക്കാന്‍ സ്ത്രീകളെ ആവശ്യമുണ്ടെന്ന പരസ്യം നല്‍കിയാണ് കൊച്ചിയിലെ സ്വകാര്യ സ്ഥാപനം തട്ടിപ്പ് നടത്തിയത്. എന്നാല്‍ വിദേശത്ത് എത്തിയപ്പോള്‍ അടിമയെ പോലെ ജോലി ചെയ്യേണ്ടി വന്നതായി യുവതി പറയുന്നു. 2021 ഡിസംബര്‍ 21നാണ് കുവൈത്തില്‍ കുട്ടികളെ നോക്കുന്നതിനായി സ്ത്രീകളെ ആവശ്യമുണ്ടെന്ന പരസ്യം കൊച്ചി സ്വദേശികളുടെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് ഗോള്‍ഡന്‍ വയ എന്ന സ്ഥാപനം വഴി ഫെബ്രുവരിയില്‍ കുവൈത്തിലേക്ക് യുവതി പോകുകയും ചെയ്തു. അറുപതിനായിരം രൂപയാണ് വേതനമായി പറഞ്ഞത്. ടിക്കറ്റ് ചാര്‍ജ് ഉള്‍പ്പെടെ കമ്പനി വഹിക്കുന്നതിനാല്‍ പണം നല്‍കേണ്ടി വന്നില്ല. എന്നാല്‍ കുവൈത്തിലെത്തിയപ്പോള്‍ നേരിട്ടത് ക്രൂര മര്‍ദനമെന്ന് യുവതി പറയുന്നത്. കണ്ണൂര്‍ സ്വദേശി മജിദ്, എറണാകുളം സ്വദേശി അജു എന്നിവരാണ് തട്ടിപ്പിന് പിന്നിലെന്നാണ് ആരോപണം. നാട്ടിലേക്ക് മടങ്ങണമെങ്കില്‍ മൂന്നരലക്ഷം രൂപ മോചനദ്രവ്യം മജീദ് ആവിശ്യപ്പെട്ടതായും യുവതി…

Read More

സൗദി പൗരന്മാര്‍ക്ക് ഇന്ത്യ സന്ദര്‍ശനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു

സൗദി പൗരന്മാര്‍ക്ക് ഇന്ത്യ സന്ദര്‍ശനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു

സൗദി പൗരന്‍മാര്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. ഇന്ത്യയിലെ കൊവിഡ് സാഹചര്യം വിലയിരുത്തിയ ശേഷം സൗദി ആഭ്യന്തര മന്ത്രാലയമാണ് തീരുമാനമെടുത്തത്. ഇന്ത്യ ഉള്‍പ്പെടെ 4 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള വിലക്ക് ആണ് പിന്‍വലിച്ചത് ( Saudi lifts travel restrictions ). കൊവിഡ് വ്യാപനത്തെ തുടര്‍ന്നു 16 രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന് തങ്ങളുടെ പൗരന്‍മാര്‍ക്ക് സൗദി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കൊവിഡ് സാഹചര്യം നിയന്ത്രണ വിധേയമായതിനെ തുടര്‍ന്നു 4 രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള വിലക്ക് ആണ് ഇപ്പോള്‍ സൗദി പിന്‍വലിച്ചത്. ഇന്ത്യ, എത്യോപ്യ, തുര്‍ക്കി, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലേക്ക് ഇനി സൗദി പൗരന്‍മാര്‍ക്ക് നേരിട്ടോ അല്ലാതെയോ യാത്ര ചെയ്യാമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2 വര്‍ഷത്തിന് ശേഷമാണ് സൗദി പൗരന്‍മാര്‍ക്ക് ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുമതി ലഭിക്കുന്നത്. ലെബനന്‍, യമന്‍, സിറിയ, ഇന്തോനേഷ്യ, ഇറാന്‍, അര്‍മേനിയ, കോങ്കോ, ലിബിയ,…

Read More