ലോകകപ്പ്: കന്നി പോരാട്ടത്തിനായി റഷ്യയും സൗദിയും

ലോകകപ്പ്: കന്നി പോരാട്ടത്തിനായി റഷ്യയും സൗദിയും

മോസ്‌കോ: ഇനി ഫുട്ബാള്‍ ലോകത്തിന്റെ കണ്ണുകള്‍ മോസ്‌കോയിലെ ലുഷ്‌നികി സ്‌റ്റേഡിയത്തിലേക്ക്. ലോകകപ്പ് ഫുട്ബാളിന് കിക്കോഫ് കുറിച്ച് ആദ്യ പോരാട്ടത്തിന് സൗദി അറേബ്യയെ വെല്ലുവിളിച്ച ആതിഥേയരായ റഷ്യ പോരാട്ടരാവുകള്‍ക്കതിരികൊളുത്തും. ആറ്റുനോറ്റു കിട്ടിയ ലോകകപ്പില്‍ ആദ്യ റൗണ്ട് പോലും കടന്നില്ലെങ്കില്‍ ആതിഥേയര്‍ക്ക് അത് തീരാ ദുഃഖമാവുമെന്നതിനാല്‍ റഷ്യക്കിന്ന് ജയിച്ച് തുടങ്ങിയേ പറ്റൂ. ഒരു ജയംപോലുമില്ലാതെ റഷ്യ ആടിയും പാടിയും ‘ദവായിച്ചി റഷ്യ’ (കമോണ്‍ റഷ്യ) എന്ന ആര്‍പ്പുവിളി സ്‌റ്റേഡിയത്തെ പ്രകമ്പനംകൊള്ളിച്ച് ഉച്ചിയില്‍ മുഴങ്ങുമ്പോള്‍, റഷ്യക്ക് സൗദിയെ മറികടക്കാനാവുമെന്നാണ് പ്രവചനങ്ങളത്രയും പറയുന്നത്. 70ാം സ്ഥാനക്കാരായ റഷ്യക്ക് ഒത്ത എതിരാളി തന്നെയാണ് സൗദി. റാങ്കില്‍ മൂന്ന് പോയന്റ് മാത്രം മുന്നില്‍. എന്നാല്‍, ആതിഥേയരെ അലട്ടുന്ന കാര്യം അതല്ല. അരയും തലയും മുറുക്കിയിറങ്ങിയിട്ടും 2018ല്‍ ലോകകപ്പിനു മുന്നേ ഒരു കളിയില്‍പോലും റഷ്യക്ക് ജയിക്കാനായിട്ടില്ല. സന്നാഹ മത്സരങ്ങളിലെല്ലാം സമനിലയും തോല്‍വിയുമായിരുന്നു. അവസാനമായി ജയിച്ചത് കഴിഞ്ഞവര്‍ഷം ഒക്‌ടോബര്‍…

Read More

ചങ്കല്ല…, ചങ്കടിപ്പാണ് അന്നും ഇന്നും മണിയാശാന് അര്‍ജന്റീന…

ചങ്കല്ല…, ചങ്കടിപ്പാണ് അന്നും ഇന്നും മണിയാശാന് അര്‍ജന്റീന…

ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തില്‍ മുങ്ങിയിരിക്കുകയാണ് ലോകം മുഴുവന്‍. കിക്കോഫിന് മണിക്കൂറുകള്‍ മത്രം ബാക്കി നില്‍ക്കേ അത്യധികം ആകാംക്ഷയിലും ആവേശത്തിലുമാണ് മലയാളികളും. മുഖ്യമന്ത്രി പിണറായി വിജയനടക്കം നിരവധി പ്രമുഖര്‍ തങ്ങളുടെ ഇഷ്ട ടീമിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ അവരെ സപ്പോര്‍ട്ട് ചെയ്തുകൊണ്ടുള്ള പോസ്റ്റുകള്‍ സോഷ്യല്‍മീഡിയകളില്‍ പോസ്റ്റ് ചെയ്യുകയുണ്ടായി. ഇപ്പോഴിതാ ഇടുക്കിയുടെ ആവേശമായ മന്ത്രി എം എം മണിയെന്ന മണിയാശാന്‍ തന്റെ ലോകകപ്പ് ആരാധനയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നു. അര്‍ജന്റീനയുടെ ജഴ്സിയണിഞ്ഞു നില്‍ക്കുന്ന ചിത്രം പങ്കുവച്ചാണ് മന്ത്രി എം.എം. മണി എത്തിയിരിക്കുന്നത്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം നിമിഷങ്ങള്‍ കൊണ്ട് വൈറലുമായി. അര്‍ജന്റീനയുടെ ജഴ്സിയണിഞ്ഞു മുണ്ടുടുത്ത് ഫുട്ബോളില്‍ കാലും കയറ്റിവച്ചാണ് ആശാന്റെ നില്‍പ്. ചിത്രത്തോടൊപ്പം ‘ചങ്കിടിപ്പാണ് അര്‍ജന്റീന, അന്നും ഇന്നും എന്നും’ എന്ന് എഴുതിയിട്ടുമുണ്ട്. അര്‍ജന്റീനയോടുള്ള ആരാധന നേരത്തെതന്നെ തുറന്നു പറഞ്ഞിട്ടുള്ള മണിയാശാന്‍ തന്റെ പ്രൊഫൈല്‍ ചിത്രത്തിലും ചങ്കിടിപ്പാണ് അര്‍ജന്റീനയെന്നു ചേര്‍ത്തിട്ടുണ്ട്. ചെഗുവേരയുടെ ജന്മനാടെന്നതും…

Read More

അനന്തപുരിയിലെ വെള്ളച്ചാട്ടങ്ങള്‍

അനന്തപുരിയിലെ വെള്ളച്ചാട്ടങ്ങള്‍

വേനല്‍ അവധിയുടെ അവസാനം എത്താറായി. മഴനനഞ്ഞ് ഭൂമിയില്‍ ചവിട്ടി വെള്ളത്തിന്റെ വേഗതയറിയാന്‍ തിരുവന്തപുരത്തും സമീപ ജില്ലകളില്‍ നിന്നും പോയി വരാന്‍ സാധിക്കുന്ന വെള്ളച്ചാട്ടങ്ങള്‍. കുരുശടി വെള്ളച്ചാട്ടം മങ്കയം നദിയില്‍ നിന്നും രൂപപ്പെടുന്ന മറ്റൊരു വെള്ളച്ചാട്ടമാണ് കുരിശടി വെള്ളച്ചാട്ടം. ഇക്കോ ടൂറിസത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഈ വെള്ളച്ചാട്ടം വളരെ ചെറിയ വെള്ളച്ചാട്ടമാണ്. ഇക്കോ ടൂറിസം ഓഫീസിന്റെ നേതൃത്വത്തില്‍ ഇവിടെ ട്രക്കിങ്ങുണ്ട്. അര ദിവസം മുതല്‍ ഒരു ദിവസം വരേയും നീളുന്ന യാത്രയായതിനാല്‍ ആവശ്യത്തിനു സമയവും മുന്‍കരുതലുകളും ഒരുക്കങ്ങളും നടത്തി വേണം ഇവിടെയെത്താന്‍. വാഴ്വന്തോള്‍ വെള്ളച്ചാട്ടം തിരുവനന്തപുരം ജില്ലയിലെ വെള്ളച്ചാട്ടങ്ങളിലൊന്നാണ് വാഴ്വന്തോള്‍ വെള്ളച്ചാട്ടം. ഏകദേശം രണ്ടര കിലോമീറ്ററോളം ദൂരം നടന്നു മാത്രം എത്തിച്ചേരാന്‍ സാധിക്കുന്ന ഇവിടേക്കുള്ള ട്രക്കിങ്ങിനു ഒരു മണിക്കൂര്‍ വേണം. മലമുകളില്‍ നിന്നും ഒലിച്ചിറങ്ങി വരുന്ന ധാരാളം കുഞ്ഞരുവികളും വെള്ളച്ചാട്ടങ്ങളും ഇവിടെ കാണാന്‍ സാധിക്കും. ബോണാ ഫാള്‍സ് ആളുകള്‍ക്ക്…

Read More

വരാപ്പുഴ കസ്റ്റഡി മരണക്കേസ്; മുന്‍ റൂറല്‍ എസ്പിയെ പ്രതിയാക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം

വരാപ്പുഴ കസ്റ്റഡി മരണക്കേസ്; മുന്‍ റൂറല്‍ എസ്പിയെ പ്രതിയാക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം

കൊച്ചി: വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണക്കേസില്‍ മുന്‍ റൂറല്‍ എസ്പി എവി ജോര്‍ജിനെ പ്രതിയാക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളാനാകാതെ അന്വേഷണസംഘം. ഇക്കാര്യത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നിലപാട് അറിയിക്കാത്തതാണ് തീരുമാനം വൈകുന്നത്. കേസുമായി ബന്ധപ്പെട്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് ക്രൈംബ്രാഞ്ച് സംഘം നിയമോപദേശം തേടിയിരുന്നു. എവി ജോര്‍ജിനെതിരെയുള്ള തുടര്‍ നടപടിയില്‍ വ്യക്തതയുണ്ടാകുന്നതിന് വേണ്ടിയാണ് കഴിഞ്ഞ മാസം 17ന് ഡിജിപിയോട് നിയമോപദേശം തേടിയത്. എന്നാല്‍ മൂന്നാഴ്ച കഴിഞ്ഞിട്ടും ഒരു മറുപടിയും സംഘത്തിന് ലഭിച്ചിട്ടില്ല. എസ്പിക്ക് കീഴില്‍ റൂറല്‍ ടൈഗര്‍ ഫോഴ്‌സ് രൂപവത്കരിച്ചതിലും അവരെ വഴിവിട്ട് സഹായിച്ചതിലും എവി ജോര്‍ജിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തി സസ്‌പെന്‍ഷന്‍ അടക്കമുള്ള വകുപ്പുതല നടപടി സ്വീകരിച്ചിരുന്നു. അതേ സമയം കൊലപാതകത്തില്‍ നേരിട്ട് എവി ജോര്‍ജ് ഇടപെട്ടതിന് തെളിവ് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ കേസില്‍ പ്രതിചേര്‍ക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ട്….

Read More

എടപ്പാള്‍ തീയേറ്റര്‍ പീഡനം: എസ്.ഐ കെ.ജി ബേബി അറസ്റ്റില്‍

എടപ്പാള്‍ തീയേറ്റര്‍ പീഡനം: എസ്.ഐ കെ.ജി ബേബി അറസ്റ്റില്‍

മലപ്പുറം: എടപ്പാള്‍ തീയേറ്റര്‍ പീഡനക്കേസില്‍ ചങ്ങരംകുളം എസ്.ഐ കെ.ജി ബേബി അറസ്റ്റില്‍. തിയറ്റില്‍ ബാലികയെ പീഡിപ്പിച്ച ആള്‍ക്കെതിരെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതി പൂഴ്ത്തിവെച്ച ബേബിക്കെതിരെ നേരത്തേ പോക്‌സോ ചുമത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

Read More

‘ഒഴിയുന്നു ആ ബാധ’ : നിപ പടരുന്നില്ലെന്ന് സൂചന, തുടര്‍ച്ചയായ നാലാം ദിനവും ആര്‍ക്കും രോഗമില്ല

‘ഒഴിയുന്നു ആ ബാധ’ : നിപ പടരുന്നില്ലെന്ന് സൂചന, തുടര്‍ച്ചയായ നാലാം ദിനവും ആര്‍ക്കും രോഗമില്ല

കോഴിക്കോട്: മരണതാണ്ഡവമാടിയ നിപബാധ പടരുന്നില്ലെന്ന സൂചനയേകി തുടര്‍ച്ചയായ നാലാം ദിവസവും ആര്‍ക്കും രോഗം സ്ഥിരീകരിച്ചില്ല. തിങ്കളാഴ്ച പരിശോധിച്ച 18 പേരുടെ സാമ്പിളുകളും നെഗറ്റിവാണെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. സംശയത്തിന്റെ പേരില്‍ അഞ്ചു പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആകെ 24 പേരാണ് ഇവിടെ നിരീക്ഷണത്തിലുള്ളത്. 240 പേരെ പരിശോധിച്ചതില്‍ 222ഉം നെഗറ്റിവാണ്. രോഗം ബാധിച്ചിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനിയുടെയും മലപ്പുറം സ്വദേശിയുടെയും നില തൃപ്തികരമാണ്. ഇവരെ ഡിസ്ചാര്‍ജ് ചെയ്യുന്നത് സംബന്ധിച്ച് സംസ്ഥാനത്തെ മറ്റ് മെഡിക്കല്‍ കോളജുകളിലെ പ്രമുഖ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന സംഘം തീരുമാനമെടുക്കും. പ്രതിരോധത്തിന്റെ ഭാഗമായി തയാറാക്കിയ സമ്പര്‍ക്ക പട്ടികയില്‍ 2377 പേരെയാണ് ഉള്‍പ്പെടുത്തിയത്. 17 പേരാണ് നിപ ബാധിച്ച് മരിച്ചത്.ആസ്‌ട്രേലിയയില്‍ നിന്നെത്തിച്ച മരുന്ന് ആവശ്യമുണ്ടെങ്കില്‍ രോഗികള്‍ക്ക് നല്‍കാന്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്ക് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍…

Read More

സുനില്‍ ഛേത്രിയ്ക്ക് ഇരട്ട ഗോള്‍; കെനിയയെ വീഴ്ത്തി

സുനില്‍ ഛേത്രിയ്ക്ക് ഇരട്ട ഗോള്‍; കെനിയയെ വീഴ്ത്തി

മുംബൈ: ദേശീയ ജഴ്‌സിയിലെ നൂറാം മല്‍സരത്തിന് ഇരട്ട ഗോളിന്റെ ചന്തം ചാര്‍ത്തിയ സൂപ്പര്‍താരം സുനില്‍ ഛേത്രിയുടെ മികവില്‍ ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പിലെ രണ്ടാം മല്‍സരത്തിലും ഇന്ത്യയ്ക്ക് വിജയമധുരം. ആഫ്രിക്കന്‍ കരുത്തുമായെത്തിയ കെനിയയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍പ്പിച്ചത്. രണ്ടാം പകുതിയിലായിരുന്നു ഇന്ത്യയുടെ മൂന്നു ഗോളുകളും. 68-ാം മിനിറ്റില്‍ പെനല്‍റ്റിയില്‍നിന്നായിരുന്നു ഛേത്രിയുടെ ആദ്യ ഗോള്‍. മൂന്നു മിനിറ്റിനുശേഷം ജെജെ ലാല്‍പെഖൂലെ ലീഡ് വര്‍ധിപ്പിച്ചു. ഒടുവില്‍ ഇന്‍ജുറി ടൈമില്‍ ഉജ്വലമായൊരു ഗോളിലൂടെ ഛേത്രി ലീഡ് മൂന്നാക്കി ഉയര്‍ത്തി. ആദ്യ മല്‍സരത്തില്‍ ചൈനീസ് തായ്‌പെയിയെ ഇന്ത്യ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തോല്‍പ്പിച്ചിരുന്നു. ആദ്യ മല്‍സരത്തില്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ച കെനിയയ്ക്ക് ടൂര്‍ണമെന്റിലെ ആദ്യ തോല്‍വിയാണിത്.

Read More

സംസ്ഥാനത്ത് വീണ്ടും ഇന്ധന വില കുറഞ്ഞു

സംസ്ഥാനത്ത് വീണ്ടും ഇന്ധന വില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു. തുടര്‍ച്ചയായ ഏഴാം ദിവസമാണ് ഇന്ധനവില കുറയുന്നത്. പെട്രോളിന് 13 പൈസയും ഡീസലിന് ഒന്‍പത് പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 80.97 രൂപയും ഡീസലിന് 73.72 രൂപയുമാണ് വില. രാജ്യാന്തര വിപണിയില്‍ എണ്ണവില കുറയുന്നതിന്റെ ചുവടുപിടിച്ചാണ് ഇന്ത്യയിലും ഇന്ധന വില നേരിയ തോതില്‍ കുറയുന്നത്. തുടര്‍ച്ചയായ 16 ദിവസം ഇന്ധന വില വര്‍ധിച്ചത് വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.

Read More

നിപ : നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി

നിപ : നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി

തിരുവനന്തപുരം: നിയമസഭയില്‍ നിപ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കി. പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് സഭ നിര്‍ത്തിവെച്ച് പ്രത്യേക ചര്‍ച്ച നടത്താമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. 12.30 മുതല്‍ രണ്ടു മണിക്കൂറാണ് ചര്‍ച്ചക്ക് അനുവദിച്ചത്. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ആദ്യമായാണ് പ്രത്യേക ചര്‍ച്ചക്ക് അനുമതി നല്‍കിയത്. അതേസമയം, സമൂഹ മാധ്യമങ്ങളിലൂടെ നിപ വിഷയത്തില്‍ തെറ്റിദ്ധാരണാ ജനകമായ വിവരങ്ങള്‍ പ്രചരിക്കുന്നത് ഫലപ്രദമായി തടയാന്‍ സര്‍ക്കാറിനായില്ലെന്ന കുറ്റപ്പെടുത്തലും അടിയന്തര പ്രമേയ നോട്ടീസിലുണ്ട്.

Read More

കെവിന്‍ വധം: പ്രതികളായ പൊലീസുകാരുടെ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ കോടതിയിലേക്ക്

കെവിന്‍ വധം: പ്രതികളായ പൊലീസുകാരുടെ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ കോടതിയിലേക്ക്

കോട്ടയം: കെവിന്‍ വധക്കേസിലെ പ്രതികളായ പൊലീസുകാരുടെ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ കോടതിയിലേക്ക്. ഇത് സംബന്ധിച്ച് അന്വേഷണസംഘം ഹൈകോടതിയില്‍ നാളെ ഹരജി നല്‍കും. മുഖ്യപ്രതി ഷാനുവില്‍ നിന്നും കൈക്കൂലി വാങ്ങിയ കേസിലാണ് ഗാന്ധിനഗര്‍ സ്റ്റേഷനിലെ എ.എസ്.ഐയും ഡ്രൈവറും അറസ്റ്റിലായത്. ഏറ്റുമാനൂര്‍ കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചത് അന്വേഷണ സംഘത്തിന് വന്‍തിരിച്ചടിയായിരുന്നു. കേസില്‍ വീഴ്ച വരുത്തിയ ഗാന്ധിനഗര്‍ സ്റ്റേഷനിലെ നാല് പൊലീസുകാര്‍ക്ക് വിശദീകരണം ആവശ്യപ്പെട്ട് ഇന്ന് നോട്ടീസ് നല്‍കും. 15 ദിവസത്തിനകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ടാണ് അന്വേഷണസംഘം നോട്ടീസ് നല്‍കുന്നത്. ഗാന്ധിനഗര്‍ എസ്.ഐ എം.എസ്. ഷിബുവടക്കമുള്ള പൊലീസുകാര്‍ ഗുരുതര കൃത്യവിലോപം നടത്തിയതായി പ്രത്യേക അന്വേഷണ സംഘത്തലവനും കൊച്ചി റേഞ്ച് ഐ.ജിയുമായ വിജയ് സാഖറെ സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ട് കണ്ട മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്നുപേരെയും പിരിച്ചുവിടാനുള്ള നടപടിയിലേക്ക് നീങ്ങാന്‍ ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Read More