സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് കൊടിയേറും

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് കൊടിയേറും

പാര്‍ട്ടി പിറവിയെടുത്ത കണ്ണൂരിന്റെ മണ്ണില്‍ സിപിഎം 23-ാം പാര്‍ടി കോണ്‍ഗ്രസിന് ഇന്ന് കൊടിയേറും. തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തിന് നാളെ കണ്ണൂരില്‍ തുടക്കം. പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള കൊടിമര, പതാക ജാഥകളും ഇന്ന് സമ്മേളനവേദിയില്‍ എത്തും. പൊതുസമ്മേളനവേദിയായ ജവഹര്‍ സ്റ്റേഡിയത്തില്‍ ഇന്ന് വൈകിട്ട് സ്വാഗതസംഘം ചെയര്‍മാന്‍കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തും. നാളെ രാവിലെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ അഭിവാദ്യം ചെയ്യും. നായനാര്‍ അക്കാദമിയില്‍ പ്രത്യേകം ഒരുക്കിയ വേദിയിലാകും പ്രതിനിധി സമ്മേളനം. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള കേന്ദ്ര നേതാക്കളും സമ്മേളന പ്രതിനിധികളും ജില്ലയിലെത്തി. കോണ്‍ഗ്രസ് ബന്ധം, വികസന നയം തുടങ്ങിയ വിഷയങ്ങളിലെ രാഷ്ട്രീയ ലൈന്‍ സംബന്ധിച്ച ചര്‍ച്ചകളാകും സമ്മേളനത്തിലെ ശ്രദ്ധാകേന്ദ്രം. ഇന്ന് പാര്‍ട്ടി അവൈലബിള്‍ പോളിറ്റ്ബ്യൂറോ…

Read More

ഓട്ടോ ചാര്‍ജ്; ഗതാഗത വകുപ്പിന്റെ ഉന്നതല യോഗം ഇന്ന്

ഓട്ടോ ചാര്‍ജ്; ഗതാഗത വകുപ്പിന്റെ ഉന്നതല യോഗം ഇന്ന്

സംസ്ഥാനത്ത് ഓട്ടോ ചാര്‍ജ് വര്‍ധിപ്പിക്കുന്നതിനൊപ്പം മിനിമം ചാര്‍ജിന്റെ ദൂരം വര്‍ധിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ക്കായി ഗതാഗത വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന് ചേരും. മിനിമം ചാര്‍ജ് 30 രൂപയാക്കാനും ഇതിനുള്ള ദൂരപരിധി ഒന്നര കിലോമീറ്ററില്‍ നിന്ന് രണ്ട് കിലോമീറ്ററായി ഉയര്‍ത്താനുമായിരുന്നു തീരുമാനം. ഈ തീരുമാനം പിന്‍വലിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നതിനാണ് ഇന്ന് ഗതാഗത സെക്രട്ടറിയുമായും ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് കമ്മീഷണറുമായും മന്ത്രി ആന്റണി രാജു ചര്‍ച്ച നടത്തുന്നത്. വൈകിട്ട് 3.30ന് ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ശാസ്ത്രീയമായി പഠിച്ച് തീരുമാനമെടുക്കാന്‍ കമ്മീഷനെ വയ്ക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. അതേസമയം തമിഴ്‌നാട്ടിലെ പൊതു ഗതാഗത സംവിധാനങ്ങളിലെ യാത്രാ നിരക്ക് കുറവാണെന്ന പ്രചാരണം തെറ്റാണെന്നും മന്ത്രി പറഞ്ഞു. കെ സ്വഫ്റ്റിലെ നിരക്ക് മറ്റ് കെഎസ്ആര്‍ടിസി സര്‍വീസുകളിലേതിന് സമാനമായിരിക്കുമെന്ന് മന്ത്രി…

Read More

ഖത്തർ ലോകകപ്പിന്റെ രണ്ടാംഘട്ട ടിക്കറ്റ് ബുക്കിങ് ഇന്ന് തുടങ്ങും

ഖത്തർ ലോകകപ്പിന്റെ രണ്ടാംഘട്ട ടിക്കറ്റ് ബുക്കിങ് ഇന്ന് തുടങ്ങും

ഖത്തർ ലോകകപ്പിന്റെ രണ്ടാം ഘട്ട ടിക്കറ്റ് ബുക്കിങ് ഇന്ന് ആരംഭിക്കും. റാൻഡം നറുക്കെടുപ്പ് വഴി തന്നെയാകും ഇത്തവണയും ടിക്കറ്റ് നൽകുക. ലോകകപ്പ് ഗ്രൂപ്പ് നിർണയം കഴിഞ്ഞതിനാൽ ആരാധകർക്ക് ഇഷ്ട ടീമുകളുടെ മത്സരത്തിന് ടിക്കറ്റെടുക്കാം. ഖത്തർ സമയം ഉച്ചയ്ക്ക് 12 മണി (ഇന്ത്യൻ സമയം 2.30) മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാം. ഏപ്രിൽ 28 വരെ സമയമുള്ളതിനാൽ തിടുക്കം കാട്ടേണ്ടതില്ല. ടിക്കറ്റ് ലഭിക്കുന്നവരെ ഫിഫ പിന്നീട് ഇ-മെയിൽ വഴി വിവരം അറിയിക്കുന്നതാണ്. ഇന്റിവിജ്വൽ മാച്ച് ടിക്കറ്റ്, സപ്പോർട്ടർ ടിക്കറ്റ്‌സ്, കണ്ടീഷണൽ സപ്പോർട്ടർ ടിക്കറ്റ്‌സ്, ഫോർ സ്റ്റേഡിയം ടിക്കറ്റ്‌സ് ഇങ്ങനെ നാല് തരത്തിൽ ടിക്കറ്റ് എടുക്കാം. ആദ്യഘട്ടത്തിൽ ഒരു കോടി എഴുപത് ലക്ഷം അപേക്ഷകരാണ് ഉണ്ടായിരുന്നത്. 80,4186 ടിക്കറ്റുകൾ ആരാധകർക്ക് നൽകി. ആദ്യഘട്ട ടിക്കറ്റ് വിൽപ്പനയിൽ മലയാളികൾക്കും ഫൈനൽ ഉൾപ്പെടെയുള്ള മത്സരങ്ങൾ കാണാൻ ടിക്കറ്റ് ലഭിച്ചിരുന്നു.

Read More

ആലുവയില്‍ വന്‍ സ്പിരിറ്റ് വേട്ട

ആലുവയില്‍ വന്‍ സ്പിരിറ്റ് വേട്ട

എറണാകുളം ആലുവയില്‍ വന്‍ സ്പിരിറ്റ് വേട്ട. എണ്ണായിരം ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. പെയിന്റ് നിര്‍മാണ കമ്പനിയിലെ ഭൂഗര്‍ഭ അറയില്‍ സൂക്ഷിച്ചിരിക്കുയായിരുന്നു സ്പിരിറ്റ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. റെയ്ഡ് ഇപ്പോഴും തുടരുന്നു. എടയാര്‍ വ്യവസായ മേഖലയിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. സംഭവത്തില്‍ രണ്ടു പേരെ കസ്റ്റഡിയിലെടുത്തുവെന്നാണ് ലഭിക്കുന്ന വിവരം. എക്‌സൈസിന്റെ അടിമാലിയില്‍ നിന്നും എറണാകുളത്തു നിന്നുമുള്ള സംയുക്ത സംഘത്തിന്റെ പരിശോധനയിലാണ് സ്പിരിറ്റ് ശേഖരം കണ്ടെത്തിയത്.

Read More

ഈ ചിത്രത്തിൽ ആദ്യം കാണുന്നതെന്ത്; മരങ്ങളോ വേരുകളോ അതോ ചുണ്ടുകളോ? നിങ്ങളുടെ വ്യക്തിത്വം നോക്കാം

ഈ ചിത്രത്തിൽ ആദ്യം കാണുന്നതെന്ത്; മരങ്ങളോ വേരുകളോ അതോ ചുണ്ടുകളോ? നിങ്ങളുടെ വ്യക്തിത്വം നോക്കാം

കണ്ണുകളെ കുഴക്കുന്ന ചിത്രങ്ങൾ ആളുകൾക്ക് എന്നും കൗതുകം ജനിപ്പിക്കുന്നവയാണ്. ഒപ്റ്റിക്കൽ ഇല്യൂഷൻ എന്ന പ്രതിഭാസം മൂലം ഇല്ലാത്ത ഒന്നിനെ ഉണ്ടെന്ന് തോന്നിക്കുന്ന തരത്തിൽ ചിത്രങ്ങൾ രൂപപ്പെടുത്തുമ്പോഴാണ് ഇത് സംഭവിക്കുന്നത്. അത്തരം നിരവധി ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയും വൈറലാകുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ മറ്റൊരു ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രമാണ് ട്വിറ്ററിൽ വൈറലാകുന്നത്. ക്രിസ്റ്റോ ഡാഗോറോവ് എന്ന കലാകാരൻ തയ്യാറാക്കിയ ചിത്രമാണിത്. ഈ ചിത്രത്തിൽ നോക്കിയാൽ നമുക്കെന്ത് കാണുന്നു എന്നത് ഓരോരുത്തരുടെയും വ്യക്തിത്വത്തിന് അടിസ്ഥാനപ്പെടുത്തിയാകുമെന്നാണ് വിലയിരുത്തുന്നത്. ചിലർക്ക് മരങ്ങളുടെ കൂട്ടത്തേയും മറ്റ് ചിലർക്ക് മരങ്ങളുടെ വേരുകളെയുമാണ് ചിത്രത്തിൽ കാണുന്നത്. എന്നാൽ വേറെ ചിലർക്ക് ചിത്രത്തിൽ ചുണ്ടുകളാണ് കാണാൻ കഴിയുക. ചുണ്ടുകൾ ആദ്യം കാണുന്നവർ നിങ്ങൾ ആദ്യം ചുണ്ടുകളാണ് കണ്ടെങ്കിൽ ലളിതവും ശാന്തവുമായ വ്യക്തിയായിരിക്കും നിങ്ങൾ. നാടകീയതയിൽ നിന്ന് അകന്നുനിൽക്കാൻ നിങ്ങൾ താൽപര്യപ്പെടും. ഒഴുക്കിനൊപ്പം സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും. സങ്കീർണതകളിൽ നിങ്ങൾ…

Read More

വിവാഹമോചനത്തിനും ഇനി രജിസ്‌ട്രേഷൻ

വിവാഹമോചനത്തിനും ഇനി രജിസ്‌ട്രേഷൻ

വിവാഹം റജിസ്റ്റർ ചെയ്യുന്നതു പോലെ വിവാഹമോചനവും രജിസ്ട്രേഷൻ വരുന്നു. ഇതിനായി നിയമവും ചട്ടഭേദഗതിയും തയാറാകുന്നതായി മന്ത്രി എം.വി.ഗോവിന്ദൻ അറിയിച്ചു. 2008ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ ചട്ടങ്ങളിൽ വിവാഹമോചനങ്ങളുടെ രജിസ്‌ട്രേഷനുള്ള വ്യവസ്ഥകൾ കൂടി ഉൾപ്പെടുത്തി ചട്ടങ്ങൾ ഭേദഗതി ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. സ്ത്രീകളുടെയും കുട്ടികളുടെയും ട്രാൻസ്‌ജെൻഡർ വിഭാഗത്തിന്റെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതിയുടെ ശുപാർശ പ്രകാരമാണു നടപടി. ഇന്ത്യയിൽ വിവാഹമോചനം നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന നിയമം ഒരു സംസ്ഥാനത്തും നിലവിലില്ലെന്നും കേരളം ഈ കാര്യത്തിലും രാജ്യത്തിനു മാതൃകയാവുകയാണെന്നും മന്ത്രി പറഞ്ഞു. വിവാഹമോചന രജിസ്‌ട്രേഷൻ സമയത്തു കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ അവരുടെ സംരക്ഷണം സംബന്ധിച്ച വിവരങ്ങൾ കൂടി ഇതിൽ ഉൾപ്പെടുത്തും. പുനർവിവാഹിതരാവുമ്പോൾ കുഞ്ഞുങ്ങളുടെ ഭാവി സുരക്ഷിതത്വം ഉറപ്പാക്കാൻ ആവശ്യമായ നിയമനിർമാണവും ഇതിന്റെ ഭാഗമായി ഉണ്ടാവും. മതഭേദമന്യേയുള്ള വിവാഹ രജിസ്‌ട്രേഷനു ചട്ടങ്ങൾ മാത്രമാണുള്ളത് എന്ന വസ്തുത പരിഗണിച്ചു ‘കേരള വിവാഹങ്ങളും…

Read More

87 രൂപക്ക് ചിക്കനെവിടെയെന്ന് റോജി; മറുപടിയുമായി തോമസ് ഐസക്ക്

87 രൂപക്ക് ചിക്കനെവിടെയെന്ന് റോജി; മറുപടിയുമായി തോമസ് ഐസക്ക്

87 രൂപക്ക് ചിക്കന്‍ എവിടെയെന്ന അങ്കമാലി എംഎല്‍എ റോജി എം.ജോണിന്റെ ചോദ്യത്തിന് മറുപടിയുമായി മുന്‍ ധനമന്ത്രിയും സിപിഐഎം നേതാവുമായ തോമസ് ഐസക്ക്്. 87 രൂപക്ക് ചിക്കന്‍ എവിടെയെന്നുള്ളത് ബിജെപിക്കാരുടെയും കോണ്‍ഗ്രസുകാരുടെയും തന്റെ പോസ്റ്റിനു കീഴിലുളള സ്ഥിരം ട്രോളുകളാണ്. ഈ അളിപിളി സംഘത്തോടൊപ്പം റോജിയെപ്പോലൊരാള്‍ ചേരുന്നത് ശരിയല്ലെന്നും തോമസ് ഐസക് പറഞ്ഞു. ”ജിഎസ്ടി വന്നപ്പോള്‍ 100 രൂപ വിലയുണ്ടായിരുന്ന ചിക്കന്റെ വില കുറച്ചില്ലെന്നു മാത്രമല്ല വില വര്‍ധിപ്പിക്കുകയും ചെയ്തു. നികുതി കുറഞ്ഞപ്പോള്‍ 87നു നല്‍കേണ്ടത് വര്‍ധിപ്പിച്ചതിന്റെ അന്യായത്തിലേക്കാണ് വിരല്‍ ചൂണ്ടിയത്. ഇതിന്റെ പിന്നില്‍ ചില മൊത്ത കച്ചവടക്കാരുടെ ഒത്തുകളിയായിരുന്നു.” ഇതിനെതിരായിട്ടാണ് താന്‍ പ്രസ്താവന ഇറക്കിയതെന്നും എന്നാല്‍ എല്ലാ കാലത്തും 87 രൂപക്കു തന്നെ ചിക്കന്‍ നല്‍കണമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും തോമസ് ഐസക്ക് വ്യക്തമാക്കി’. തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം 87 രൂപക്ക് ചിക്കന്‍ എവിടെയെന്നുള്ളത് ബിജെപിക്കാരുടെയും കോണ്‍ഗ്രസുകാരുടെയും…

Read More

യുക്രൈനിൽ കൊല്ലപ്പെട്ടത് 14,000 റഷ്യൻ സൈനികർ

യുക്രൈനിൽ കൊല്ലപ്പെട്ടത് 14,000 റഷ്യൻ സൈനികർ

ദിവസങ്ങൾക്കകം വിജയം നേടുമെന്ന് റഷ്യ കരുതിയ യുക്രൈൻ യുദ്ധം മൂന്നാഴ്ചയിലേറെ പിന്നിടുമ്പോൾ റഷ്യൻ സൈന്യത്തിന് യുക്രൈനിൽ വലിയ തിരിച്ചടികൾ നേരിടേണ്ടി വരുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഇതുവരെ നാലു ജനറൽമാർ ഉൾപ്പെടെ റഷ്യയുടെ 14,000 സൈനികരെങ്കിലും ഇതുവരെ കൊല്ലപ്പെട്ടെന്നാണ് യുക്രൈനിന്റെ കണക്ക്. റഷ്യയുടെ 444 ടാങ്കുകളും 1435 കവചിതവാഹനങ്ങളും 86 യുദ്ധവിമാനങ്ങളും തകർന്നുവെന്നും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കരയുദ്ധത്തിൽ ഒട്ടേറെ സൈനികർക്ക് ജീവൻ നഷ്ടമായതിന് പിന്നാലെ പാശ്ചാത്യ ഉപരോധം മൂലം റഷ്യയുടെ സാമ്പത്തികരംഗവും താറുമാറായെങ്കിലും പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനു കുലുക്കമില്ല. സൈനികനടപടി മുൻനിശ്ചയിച്ച പ്രകാരം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. റഷ്യയിൽ യുദ്ധവിരുദ്ധ നിലപാടു പ്രചരിപ്പിക്കുന്നവരെല്ലാം രാജ്യദ്രോഹികൾ ആണെന്നും പുട്ടിൻ പറഞ്ഞു. യുക്രൈൻ യുദ്ധം സംബന്ധിച്ചു തെറ്റായ വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്താൽ 15 വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന നിയമം റഷ്യയിൽ നിലവിൽ വന്നു….

Read More

റഷ്യന്‍ ഷെല്ലാക്രമണത്തില്‍ അമേരിക്കന്‍ പൗരന്‍ കൊല്ലപ്പെട്ടു

റഷ്യന്‍ ഷെല്ലാക്രമണത്തില്‍ അമേരിക്കന്‍ പൗരന്‍ കൊല്ലപ്പെട്ടു

കീവ്: ചെര്‍ണിവിലുണ്ടായ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ അമേരിക്കന്‍ പൗരനും കൊല്ലപ്പെട്ടുവെന്ന് യുക്രൈന്‍ പൊലീസ്. വ്യാഴാഴ്ച വടക്കന്‍ യുക്രൈനിലെ നഗരമായ ചെര്‍ണിവിലുണ്ടായ ഷെല്ലാക്രമണത്തില്‍ നിരവധി പേരാണ് മരിച്ചത്. ഇതില്‍ യുഎസ് പൗരനുമുള്‍പ്പെട്ടുവെന്നാണ് യുക്രൈന്‍ പൊലീസിനെ ഉദ്ദരിച്ച് ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് മരണം സ്ഥിരീകരിക്കുകയും കുടുംബത്തെ അനുശോചനമറിയിക്കുകയും ചെയ്തു. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ബ്രീഫിങ്ങിനിടയില്‍ ഒരു അമേരിക്കന്‍ പൗരന്‍കൊല്ലപ്പെട്ടതിനെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോള്‍ ഒരു അമേരിക്കന്‍ പൗരന്‍ കൊലപ്പെട്ടുവെന്ന് സ്ഥിരീകരിക്കുന്നതായും എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ നിലവില്‍ ഇല്ലെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബിങ്കണ്‍ മറുപടി നല്‍കി. റഷ്യ യുക്രൈന്‍ യുദ്ധം മൂന്നാഴ്ച പിന്നിടുമ്പോള്‍ രൂക്ഷമായ ഷെല്ലാക്രമാണ് യുക്രൈന്‍ നഗരങ്ങളില്‍ നടക്കുന്നതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ചെര്‍ണിവില്‍ ഭക്ഷണം വാങ്ങാന്‍ നിന്നവര്‍ക്ക് നേരെ റഷ്യന്‍ സൈന്യം വെടിവെച്ചതിനെ തുടര്‍ന്ന് പത്ത് പേര്‍ കൊല്ലപ്പെട്ടു. കീവിലെ…

Read More

എടികെയ്ക്ക് ജയം; ബെംഗളൂരുവിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ അസ്തമിച്ചു

എടികെയ്ക്ക് ജയം; ബെംഗളൂരുവിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ അസ്തമിച്ചു

ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്സിക്കെതിരെ എടികെ മോഹൻ ബഗാനു ജയം. മടക്കമില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയിച്ച എടികെ ഇതോടെ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി. പട്ടികയിൽ മൂന്നാം സ്ഥാനത്താണ് എടികെ. അതേസമയം. പരാജയത്തോടെ ബെംഗളൂരുവിൻ്റെ പ്ലേ ഓഫ് പ്രതീക്ഷകൾ അസ്തമിച്ചു. ബെംഗളൂരു എഫ്സിക്ക് വ്യക്തമായ മുൻതൂക്കമുണ്ടായിരുന്ന മത്സരത്തിൽ ലിസ്റ്റൺ കോളാസോയുടെ വണ്ടർ ഗോളാണ് നിർണായകമായത്. ആദ്യ പകുതിയുടെ അവസാനം വരെ ഗോളുകളൊന്നും വീഴാതിരുന്ന മത്സരത്തിൽ ഇഞ്ചുറി ടൈമിലാണ് കൊളാസോ ബെംഗളൂരു ഗോൾ കീപ്പർ ലാറ ശർമ്മയെ മറികടന്നത്. ബോക്സിനു പുറത്തുനിന്ന ഫ്രീകിക്കിൽ നിന്നായിരുന്നു ലിസ്റ്റണിൻ്റെ അത്ഭുത ഗോൾ. രണ്ടാം പകുതിയിൽ ബെംഗളൂരു തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും എടികെ പ്രതിരോധം വഴങ്ങിയില്ല. 85ആം മിനിട്ടിൽ മൻവീർ സിംഗ് കൂടി ലക്ഷ്യം ഭേദിച്ചതോടെ എടികെ ജയം ഉറപ്പിച്ചു. 18 മത്സരങ്ങളിൽ നിന്ന് 9 ജയം സഹിതം 34 പോയിൻ്റാണ് എടികെ…

Read More