മലയാളി പ്രേക്ഷകരുടെ പ്രിയ യുവനായകനാണു ദുൽഖർ സൽമാൻ. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള ചലച്ചിത്ര നിർമാണ കമ്പനിയായ ‘വേഫെറർ ഫിലിംസ്’ വിതരണരംഗത്തും സാന്നിധ്യമറിയിക്കുവാൻ ഒരുങ്ങുകയാണ്. വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകൻ എന്നിവയാണ് ദുൽഖറിന്റെ നിർമാണത്തിൽ പ്രദർശനത്തിനെത്തിയ ചിത്രങ്ങൾ. അതേസമയം കുപ്രസിദ്ധ കുറ്റവാളി സുകുമാരക്കുറുപ്പിന്റെ കഥ പറയുന്ന ‘കുറുപ്പ്’, ഷൈൻ ടോം ചാക്കോ നായകനാകുന്ന ‘അടി’, ബോബി – സഞ്ജയ് കൂട്ടുകെട്ട് തിരക്കഥ ഒരുക്കുന്ന ദുൽഖറിന്റെ ആദ്യ പോലീസ് റോളിലുള്ള റോഷൻ ആൻഡ്രൂസ് ചിത്രം എന്നിവയാണ് ദുൽഖറിന്റെ നിർമാണത്തിൽ ഒരുങ്ങുന്ന മറ്റ് ചിത്രങ്ങൾ. മാത്രമല്ല അരുൺ വൈഗ സംവിധാനം ചെയ്യുന്ന ‘ഉപചാരപൂർവ്വം ഗുണ്ട ജയൻ’ വിതരണം ചെയ്തു കൊണ്ടാണ് വേഫെറർ ഫിലിംസ് ആദ്യമായി വിതരണ രംഗത്തേക്ക് കടക്കുന്നത്. ദുൽഖർ സൽമാൻ നിർമിക്കുന്ന ചിത്രങ്ങളും വേഫെറർ തന്നെയാണ് തീയേറ്ററുകളിൽ എത്തിക്കുന്നത്. സിജു വിൽസൺ, സൈജു കുറുപ്പ്, ഷറഫുദ്ധീൻ എന്നിവർ നായകന്മാരാകുന്ന ഈ…
Read MoreCategory: viral
മരയ്ക്കാർ റിലീസ് തിയ്യതി പുറത്ത് വിട്ട് അണിയറപ്രവർത്തകർ!
ചരിത്രകഥാപാത്രമായി മോഹൻലാൽ പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് മരയ്ക്കാർ അറബിക്കടലിൻ്റെ സിംഹം. സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ നായകനാകുന്ന പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരക്കാർ അറബിക്കടലിൻ്റെ സിംഹം. കൊവിഡ് മൂലം പൂട്ടിയ തീയേറ്ററുകൾ വീണ്ടും തുറക്കാൻ തീരുമാനിച്ചതിന് പിന്നാലെ ചിത്രത്തിൻ്റെ റിലീസ് തീയ്യതി ആദ്യം പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് ചിത്രത്തിൻ്റെ റിലീസ് ഓണംറിലീസാക്കി നീട്ടിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ വർഷം മാർച്ച് 26നായിരുന്നു ചിത്രത്തിൻ്റെ റീലീസ് ആദ്യം തീരുമാനിച്ചിരുന്നത്. ഓടിടി റിലീസുകൾ സജീവമായപ്പോഴും മരക്കാർ തീയേറ്ററുകളിൽ മാത്രമേ എത്തുകയുള്ളൂവെന്നും നിർമ്മാതാക്കൾ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഓണം വരെ കാക്കേണ്ടതില്ലെന്ന സൂചനയാണ് ഇപ്പോൾ അണിയറപ്രവർത്തകർ നൽകുന്നത്. 2021 മെയ് 13ന് ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളിലെത്തുമെന്ന വിവരമാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ഇതിനോടകം ചിത്രത്തിൻ്റേതായി പുറത്ത് വിട്ടിട്ടുള്ള പോസ്റ്ററുകളും ടീസറുകളും ട്രെയിലറുകളുമൊക്കെ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറിയിരുന്നു. 2021ലെ ഏറെ പ്രതീക്ഷയുള്ള ചിത്രമായി…
Read Moreത്രില്ലടിപ്പിച്ച് ‘മഡ്ഡി’ ടീസർ!
പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് അഡ്വഞ്ചറസ് ആക്ഷൻ ത്രില്ലർ സിനിമയായ മഡ്ഡിയുടെ ടീസർ പുറത്തിറങ്ങി. ഇന്ത്യയിൽ തന്നെ ആദ്യമായാണ് 4×4 മഡ് റേസ് പ്രമേയമായി ഒരു സിനിമ പുറത്തിറങ്ങുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഡോ. പ്രഗഭൽ ആണ്. നടൻ ഫഹദ് ഫാസിൽ, ഉണ്ണി മുകുന്ദൻ, നടി അപർണ ബാലമുരളി, ആസിഫ് അലി, സിജു വിൽസൺ, അമിത് ചക്കാലക്കൽ എന്നീ താരങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ മഡ്ഡിയുടെ ടീസർ പുറത്തുവിട്ടു. സിനിമയുടെ ചിത്രീകരണം നടന്നത് അതിമനോഹരമായ പുറംലോകം കണ്ടിട്ടില്ലാത്ത മനോഹരവും, അതിസാഹസികവുമായ ലോക്കേഷനിലാണ്. മാത്രമല്ല ഇതിനോടകം തന്നെ പ്രേക്ഷകരെ ആകാംക്ഷഭരിതരാക്കുകയും ത്രസിപ്പിക്കുകയും ചെയ്യ്തിരിക്കുകയാണ് മഡ്ഡിയുടെ ടീസർ. കൂടാതെ നവാഗതരായ പ്രധാന അഭിനേതാക്കളെ ഓഫ് റോഡ് റേസിംഗിൽ രണ്ട് വർഷത്തോളം പരിശീലിപ്പിച്ചതിന് ശേഷം ഡ്യൂപ്പുകളൊന്നും കൂടാതെയാണ് ഈ ചിത്രത്തിന്റെ സാഹസിക രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. ഒപ്പം കെ.ജി.എഫിന് സംഗീതം നൽകിയ രവി…
Read More‘ദൃശ്യം 2’നെ പുകഴ്ത്തി ഭദ്രൻ!
മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ദൃശ്യം 2 എന്ന സിനിമയെ കുറിച്ചാണ് സോഷ്യൽ മീഡിയയിൽ കുറച്ചു ദിവസങ്ങളായി സംസാര വിഷയം. സിനിമയിലെ ട്വിസ്റ്റ് ആൻഡ് ടേണിനെ കുറിച്ചും അഭിനേതാക്കളെ കുറിച്ചുമൊക്കെയാണ് അധികം സംസാരവും. ഇപ്പോഴിതാ സിനിമയെ പുകഴ്ത്തി മലയാളത്തിലെ ശ്രദ്ധേയനായ സംവിധായകൻ ഭദ്രൻ മട്ടേൽ എത്തിയിരിക്കുകയാണ്. അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത് മോഹൻലാലിന് വാട്സാപ്പിലയച്ച സന്ദേശമാണ്. ദൃശ്യം 2 -വിനെ കുറിച്ച് എനിക്ക് തോന്നിയത് എന്നെഴുതിയാണ് അദ്ദേഹം ഇത് പങ്കുവെച്ചിരിക്കുന്നത്. ഹായ് ലാൽ, എല്ലാ കുറ്റകൃത്യങ്ങൾക്ക് പിന്നിലും ഭയവും വേദനയുമുണ്ടാകുമെന്നതിൽ ഒഴികഴിവുകളില്ല, കീഴടക്കികളയുന്ന അഭിനയത്തോടെ നന്നായി രൂപകൽപ്പന ചെയ്ത് ഒരുക്കിയ ചിത്രം, നന്നായി ചെയ്തു, എന്നാണ് ഭദ്രൻ കുറിച്ചിരിക്കുന്നത്. മോഹൻലാലിനൊപ്പം നിരവധി സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ളയാളാണ് ഭദ്രൻ. എൻറെ മോഹങ്ങൾ പൂവണിഞ്ഞു, ചങ്ങാത്തം, പൂമുഖപ്പടിയിൽ നിന്നേയും കാത്ത്, അങ്കിൾ ബൺ, സ്ഫടികം, ഒളിമ്പ്യൻ അന്തോണി ആദം, ഉടയോൻ തുടങ്ങിയവയാണവ….
Read Moreസിനിമാസ്വാദകരിൽ വലിയ പ്രതീക്ഷയേകി ‘മധുരം’ ടീസർ!
അഹമ്മദ് കബീർ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുരം! ചിത്രത്തിന്റെ എന്ന സിനിമയുടെ ടീസർ പുറത്ത് വിട്ടു. ടീസറിലുള്ളത് ജോജു ജോർജ്ജും ശ്രുതി രാമചന്ദ്രനുമാണ്. ഇരുവരും പ്രണയാർദ്രമായാണ് ടീസറിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘മധുരം’ എന്ന ചിത്രത്തിൽ ജോജു ജോർജ്, അർജുൻ അശോകൻ, നിഖില വിമൽ, ഇന്ദ്രൻസ്, ശ്രുതി രാമചന്ദ്രൻ എന്നിവരോടൊപ്പം നൂറോളം മറ്റ് താരങ്ങളും അണിനിരക്കുന്നുണ്ട്. എറണാകുളത്തും പരിസര പ്രദേശങ്ങളിലുമായാണ് സിനിമയുടെ ഷൂട്ടിങ് പൂർത്തിയാക്കിയത്. കോട്ടയത്തും ഫോർട്ട് കൊച്ചിയിലുമായി ചിത്രത്തിൻ്റെ ഷൂട്ടിങ് നടന്നിട്ടുണ്ട്. ജോസഫ്’, ‘പൊറിഞ്ചു മറിയം ജോസ്’, ‘ചോല’ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിൻറെ ബാനറിൽ ജോജു ജോർജ്, സിജോ വടക്കൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രമാണ് മധുരം. ത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ജിതിൻ സ്റ്റാനിസ്ലാസ് ആണ്. ആഷിക് അമീർ, ഫാഹിം സഫർ എന്നിവർ ചേർന്നാണ് തിരക്കഥ…
Read Moreബോളിവുഡ് താരം കാമിയ നായികയാകുന്ന മലയാള ചിത്രം ‘ആലിസ് ഇൻ പാഞ്ചാലിനാട്’: മെയ് 28ന് തീയേറ്ററുകളിൽ!
ബോളിവുഡ് നടിയും മോഡലുമായ കാമിയ അലാവത് നായികാ കഥാപാത്രമായെത്തുന്ന മലയാള ചിത്രമാണ് ‘ആലീസ് ഇൻ പാഞ്ചാലിനാട്’. മെയ് 28ന് ചിത്രം റിലീസ് ആകുകയാണ്. തീയേറ്ററുകളിലാണ് സിനിമയുടെ റിലീസ് എന്ന് സംവിധായകൻ സുധിൻ വാമറ്റം അറിയിച്ചിരിക്കുകയാണ്. കിംഗ് ലയർ, പത്ത് കൽപനകൾ, ടേക്ക് ഓഫ്, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അജയ് മാത്യു നായകനാകുന്നതാണ് ചിത്രം. സിനിമയുടെ പ്രമേയം രക്തത്തിൽ മോഷണശീലം അലിഞ്ഞു ചേർന്നിട്ടുള്ള കള്ളന്മാരുടെ നാടെന്നറിയപ്പെടുന്ന പഞ്ചാലിനാട്ടിൽ നടക്കുന്ന സംഭവങ്ങളാണ്. തീഫ് ത്രില്ലർ ജോണറിലാണ് ചിത്രം പുറത്തിറങ്ങുന്നത്. പൊന്നമ്മ ബാബു, അനിൽ മുരളി, കലാഭവൻ ജയകുമാർ, പടന്നയിൽ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അനിൽ മുരളി അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണിത്. അരുൺ വി സജീവാണ് കഥയൊരുക്കുന്നത്, ഛായാഗ്രഹണം നിർവ്വഹിക്കുന്നത് പി.സുകുമാറാണ്. എഡിറ്റിംഗ് നിർവ്വഹിക്കുന്നത് ഉണ്ണി മലയിലാണ്. മുജീബ് മജീദ്, ജിഷ്ണു വിജയ് എന്നിവരാണ് സംഗീത സംവിധായകർ….
Read Moreവിശാലിന്റെ ആക്ഷൻ ത്രില്ലർ ‘ചക്ര’ റിലീസ് തീയ്യതി പ്രഘ്യപിച്ചു!
വിശാൽ നായകനായി അഭിനയിക്കുന്ന ‘ചക്ര’യുടെ റിലീസ് തീയ്യതി പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. സൈബർ ക്രൈമിൻറെ പാശ്ചാത്തലത്തിലുള്ള ഒരു ആക്ഷൻ ത്രില്ലർ സിനിമയാണ് വിശാലിൻറെ ‘ചക്ര’. ചക്ര’ യുടെ 4 ഭാഷകളിലുള്ള ട്രെയിലർ നേരത്തേ പുറത്ത് വിട്ടിരുന്നു. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായിട്ടാണ് ‘ചക്ര ‘ പ്രദർശനത്തിന് എത്തുന്നത്.ഫെബ്രുവരി 19 നു ലോകമെമ്പാടും ചക്ര പ്രദർശനത്തിനെത്തും. നവാഗതനായ എം.എസ് ആനന്ദനാണ് ചിത്രത്തിൻ്റെ സംവിധായകൻ. ‘വെൽക്കം ടു ഡിജിറ്റൽ ഇന്ത്യ’ എന്ന ടാഗുമായി എത്തുന്ന ‘ചക്ര’ സൈബർ ക്രൈം പശ്ചാത്തലത്തിലുള്ള ഒരു ആക്ഷൻ ത്രില്ലറും മാസ് എന്റർടൈനറുമാണ്. നേരത്തേ അണിയറക്കാർ പുറത്തു വിട്ട ഈ ചിത്രത്തിന്റെ ട്രെയിലറിനും, ‘ഉന്നൈ തൊടുത്താൽ മുത്തു ശരം ഞാൻ’ എന്ന ഗാന വീഡിയോയ്ക്കും ആരാധകരിൽ നിന്നും വലിയ സ്വീകരണമാണ് ലഭിച്ചത്. ദശലക്ഷ കണക്കിനു കാഴ്ച്ചക്കാരെയാണ് വീഡിയോകൾക്ക് ലഭിച്ചത് എന്നതും ശ്രദ്ധേയമാണ്…
Read Moreവെള്ളത്തിനുശേഷം ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ‘മേരി ആവാസ് സുനോ’!
വെള്ള’ത്തിന് ശേഷം ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്. ക്യാപ്റ്റൻ, വെള്ളം എന്നീ സിനിമകൾക്ക് ശേഷം ജയസൂര്യ പ്രജേഷ് സെൻ ടീമിൽ ഒരുങ്ങുന്ന സിനിമയ്ക്ക് ‘മേരി ആവാസ് സുനോ’ എന്ന് പേരിട്ടു.ചിത്രത്തിൻ്റെ പോസ്റ്റർ പുറത്ത് വിട്ടത് ജയസൂര്യയും മഞ്ജു വാര്യരും ചേർന്നാണ്. മഞ്ജുവാര്യരാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇരുവരും ഒരുമിക്കുന്ന ആദ്യ ചിത്രം കൂടിയാണ് മേരി ആവാസ് സുനോ. പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ചിത്രം റേഡിയോ ജോക്കിയുടെ കഥയാണ് പറയുന്നത്.യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി.രാകേഷാണ് ചിത്രം നിർമിക്കുന്നത്. ശിവദയാണ് ചിത്രത്തിലെ മറ്റൊരു നായിക. ലോക റേഡിയോ ദിനത്തിലാണ് സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തു വിട്ടത്. ജോണി ആൻ്റണി, സുധീർ കരമന, എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. തിരുവനന്തപുരത്തും മുംബൈയിലും കശ്മീരിലുമായാണ് ചിത്രത്തിൻ്റെ ഷൂട്ടിങ് നടക്കുക. ഒരു മാസമായി തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന വെള്ളത്തിൻറെ വിജയത്തിളക്കിനിടെയാണ് ഹിറ്റ്…
Read Moreജോഷിയും സുരേഷ് ഗോപിയും ഏഴ് വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നു!
ലേലം, പത്രം, വാഴുന്നോർ, ഭൂപതി തുടങ്ങിയ സിനിമകളെല്ലാം സിനിമാ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചവയാണ്. ഒപ്പം നടൻ സുരേഷ് ഗോപിയും സംവിധായകൻ ജോഷിയും ഒരുമിച്ച സിനിമകളെല്ലാം തന്നെയും മാസ് ആൻഡ് ക്ലാസ് സിനിമകളാണ്. ജോഷി സുരേഷ് ഗോപിക്ക് നൽകിയിട്ടുള്ളത് ചാക്കോച്ചി, കുട്ടപ്പായി തുടങ്ങിയ ഇടിവെട്ട് വേഷങ്ങളാണ്. ഇപ്പോഴിതാ ഏഴ് വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും പുതിയ സിനിമയ്ക്കായി ഒരുമിക്കുകയാണ്. കാത്തിരുപ്പുകൾക്ക് വിരാമമിട്ടു കൊണ്ട് സൂപ്പർ ഹിറ്റ് സംവിധായകൻ ജോഷിയുടെ പുതിയ സിനിമയുടെ പ്രഖ്യാനം ഫെബ്രുവരി 15ന് രാവിലെ 11.05 ന് നടക്കുകയാണ്. ഹിറ്റ് ചിത്രം പൊറിഞ്ചു മറിയം ജോസ് എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷമെത്തുന്ന ജോഷി ചിത്രമായതിനാൽ തന്നെ ആരാധകർ ഏറെ പ്രതീക്ഷയിലാണ്. അതിനിടയിലാണ് ആ സർപ്രൈസിനെ കുറിച്ച് സുരേഷ് ഗോപി വാചാലനായിരിക്കുന്നത്. മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ ജോഷി സാറിനൊപ്പം വീണ്ടും ഒരുമിക്കുന്ന സന്തോഷം ഏറെയാണ്, എസ് ജി…
Read Moreപാപ്പുവിനും, അമ്മയ്ക്കും ഒപ്പമുള്ള ചിത്രങ്ങൾ വീഡിയോയാക്കി നടൻ ബാല!
സിനിമാ ജീവിതം പോലെ തന്നെ നടൻ ബാലയുടെ സ്വകാര്യ ജീവിതവും എന്നും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഗായിക അമൃതയായിട്ടുള്ള വിവാഹവും വിവാഹമോചനവും എല്ലാം മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. ഇരുവരുടെയും മകൾ പാപ്പുവും പ്രേക്ഷകർക്കിടയിൽ താരമാണ്. ഇപ്പോഴും ഇരുവരും വീണ്ടും ജീവിതത്തിൽ ഒന്നായി കാണുമോ എന്നുള്ള ആകാംക്ഷയും ഇടയ്ക്ക് പ്രേക്ഷകർ പങ്കിടാറും ഉണ്ട്. അഭിനയത്തിന് ഒപ്പം തന്നെ സോഷ്യൽ മീഡിയയിലും സജീവം ആണ് ബാല. യൂ ട്യൂബ് വീഡിയോകളിലൂടെ താൻ നടത്തുന്ന ആതുര സേവനത്തിന്റെ വീഡിയോകൾ പ്രേക്ഷകരുമായി ബാല പങ്കിടാറുണ്ട്. അത് മാത്രമല്ല ചില സമയങ്ങളിൽ സ്വകാര്യ വിശേഷങ്ങളും ആരാധകരോടായി ബാല പങ്ക് വയ്ക്കാറുണ്ട്. അത്തരത്തിൽ പ്രണയദിനമായ ഫെബ്രുവരി പതിനാലിന് ബാല പങ്ക് വച്ച ഒരു വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മകൾ അവന്തിക എന്ന് വിളിക്കുന്ന പാപ്പുവിനും, തന്റെ അമ്മയ്ക്കും ഒപ്പമുള്ള ചിത്രങ്ങൾ കോർത്തിണക്കി കൊണ്ട്, ഗോഡ്…
Read More