‘ പ്രണയത്തിന്റെ മെഴുതിരി അത്താഴങ്ങള്‍.. ‘

‘ പ്രണയത്തിന്റെ മെഴുതിരി അത്താഴങ്ങള്‍.. ‘

സഞ്ജയ് പോളിന്റെ രുചിനിറഞ്ഞ പ്രണയത്തിലേക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോകുന്ന ചിത്രമാണ് ‘എന്റെ മെഴുതിരി അത്താഴങ്ങള്‍’. ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ് എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കുശേഷം അനൂപ്മേനോന്‍ തിരക്കഥയെഴുതുന്ന മലയാള ചിത്രമാണിത്. സൂരജ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മിയയാണ് നായിക. 999 എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ നോബിള്‍ ജോസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മിയയ്ക്കൊപ്പം ഹന്ന റെജി കോശിയും പ്രധാന വേഷത്തിലെത്തുന്നു. സഞ്ജയ്പോള്‍ ലോകം കണ്ട ഒരു മികച്ച ഷെഫാണ്. പാരീസില്‍ ജീവിക്കുന്ന സഞ്ജയ് തന്റെ പുതിയ റസ്റ്റോറന്റില്‍ ഇന്ത്യന്‍ വിഭവങ്ങള്‍കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുന്നു. ഇതിനായി ഇന്ത്യയിലേക്ക് ഒരു യാത്ര പുറപ്പെടുന്നു. തന്റെ പഴയൊരു സുഹൃത്തിന്റെ പക്കലുള്ള അമൂല്യ രുചിക്കൂട്ട് തേടിയുള്ള യാത്രയ്ക്കൊടുവില്‍ സഞ്ജയ് ഊട്ടിയിലെത്തുന്നു. ഇവിടെവെച്ച് പരിചയപ്പെടുന്ന അഞ്ജലിയുമായി സഞ്ജയ് പ്രണയത്തിലാകുന്നു. ഡിസൈനര്‍ കാന്‍ഡില്‍സ് നിര്‍മ്മിച്ച് അതിന്റെ ലോകത്ത് കഴിയുന്ന അഞ്ജലിയും ഷെഫായ സഞ്ജയും തമ്മിലുള്ള പ്രണയത്തിന്റെ കഥയാണ് ‘എന്റെ മെഴുതിരി…

Read More

മമ്മൂട്ടിയുടെ ‘പേരന്‍പ്’, ആദ്യ ടീസര്‍ എത്തി

മമ്മൂട്ടിയുടെ ‘പേരന്‍പ്’, ആദ്യ ടീസര്‍ എത്തി

മമ്മൂട്ടി എന്ന അതുല്യപ്രതിഭയുടെ അഭിനയ ചാതുര്യം ഒരിക്കല്‍ കൂടി തെളിയിക്കാന്‍ പോകുന്ന പേരന്‍പ് എന്ന റാം ചിത്രത്തിന്റെ ആദ്യ ടീസര്‍ എത്തിയിരിക്കുന്നു. അമുധന്‍ എന്ന ടാക്‌സി ഡ്രൈവറായി അഭിനയിക്കുന്ന മമ്മൂട്ടി ആ കഥാപാത്രത്തിന്റെ അന്തരാത്മാവിലേക്ക് എത്രത്തോളം ഇറങ്ങിച്ചെന്നിരിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍. നല്ല കഥയും കഥാപാത്രവുമുണ്ടെങ്കില്‍ എത്ര കാലം കഴിഞ്ഞാലും തന്നില്‍ അത് ഭദ്രമായിരിക്കുമെന്ന് ഈ ചുരുങ്ങിയ നേരത്തെ പ്രകടനം കൊണ്ട് മമ്മൂട്ടി വീണ്ടും തെളിയിച്ചിരിക്കുകയാണ്.

Read More

മന്ദാരത്തിലെ ആദ്യഗാനം ‘കണ്ണേ കണ്ണേ ‘

മന്ദാരത്തിലെ ആദ്യഗാനം ‘കണ്ണേ കണ്ണേ ‘

ആസിഫ് അലി, വര്‍ഷ ബൊല്ലമ്മ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ വിജീഷ് വിജയ് സംവിധാനം ചെയ്യുന്ന മന്ദാരത്തിലെ ആദ്യ ഗാനം എത്തി. ശബരീഷ് രചിച്ച് മജീബ് മജീദ് ഈണം നല്‍കിയ കണ്ണേ കണ്ണേ എന്ന് ആരംഭിക്കുന്ന ഗാനം ആലപിച്ചത് നേഹ വേണുഗോപാല്‍, നിരഞ്ജ് സുരേഷ് എന്നിവര്‍ ചേര്‍ന്നാണ്. അനാര്‍ക്കലി മരയ്ക്കാറും ചിത്രത്തില്‍ മറ്റൊരു പ്രധാനവേഷത്തെ അവതരിപ്പിക്കുന്നുണ്ട്.

Read More

ഗോപി സുന്ദര്‍ തെലുങ്കിലേക്കും, ഗീത ഗോവിന്ദത്തിലെ ഗാനത്തിനു മികച്ച പ്രതികരണം

ഗോപി സുന്ദര്‍ തെലുങ്കിലേക്കും, ഗീത ഗോവിന്ദത്തിലെ ഗാനത്തിനു മികച്ച പ്രതികരണം

പ്രശസ്ത മലയാള സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ തെലുങ്കിലും തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ്. വിജയ് ദേവര്‍കോണ്ട, രശ്മിക മന്ദനാ എന്നിവര്‍ കേന്ദ്രകഥാപാത്രത്തിലെത്തുന്ന ഗീത ഗോവിന്ദം എന്ന ചിത്രത്തിലെ ഇങ്കേം ഇങ്കേം എന്ന ഗാനം പ്രേക്ഷക ശ്രദ്ധ നേടുകയാണ്. മികച്ച അഭിപ്രായമാണ് പാട്ടിന് തെലുങ്ക് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ആനന്ദ് ശ്രീരാമിന്റെ വരികള്‍ സിദ്ധ് ശ്രീറാമാണ് ആലപിച്ചിരിക്കുന്നത്. അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിനു ശേഷം വിജയ് ദേവര്‍കോണ്ട കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്. പരശുറാം സംവിധാനം ചെയ്യുന്ന ചിത്രം ആഗസ്റ്റ് 15 നാണ് തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിന്റെ പുറത്തു വന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Read More

സവാരിയില്‍ നായകനായി സുരാജ് വെഞ്ഞാറമൂട്, ട്രെയിലര്‍ റിലീസ് ചെയ്തു

സവാരിയില്‍ നായകനായി സുരാജ് വെഞ്ഞാറമൂട്, ട്രെയിലര്‍ റിലീസ് ചെയ്തു

സുരാജ് വെഞ്ഞാറമ്മൂടിനെ പ്രധാന കഥാപാത്രമാക്കി അശോക് നായര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘സവാരി’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ എത്തി. ഈ ചിത്രത്തില്‍ ദിലീപ് അതിഥി വേഷത്തിലെത്തുമെന്ന് മുമ്പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ജയരാജ് വാര്യര്‍, ശരണ്‍, സുനില്‍ സുഖദ, ശിവജി ഗുരുവായൂര്‍, ചെന്പില്‍ അശോകന്‍, വി.കെ ബൈജു, മണികണ്ഠന്‍ പട്ടാന്പി, രാജീവ്, നന്ദകിഷോര്‍, വര്‍ഗീസ് ചെങ്ങാലൂര്‍, പ്രവീണ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഓപ്പണ്‍ഡ് ഐ ക്രിയേഷന്‍സ്, റോയല്‍ വിഷന്‍ എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മിക്കുന്നത്.

Read More

കടൈക്കുട്ടി സിങ്കത്തിന്റെ ഉശിരന്‍ ടീസര്‍ കാണാം

കടൈക്കുട്ടി സിങ്കത്തിന്റെ ഉശിരന്‍ ടീസര്‍ കാണാം

കാര്‍ത്തി നായകനാകുന്ന കടൈക്കുട്ടി സിങ്കത്തിന്റെ ടീസര്‍ എത്തി. പാണ്ടിരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സയ്യേഷയാണ് നായിക. സത്യരാജ്, സൂരി, പ്രിയഭവാനി, ശങ്കര്‍, അര്‍ഥന ബിനു എന്നിവരും മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കാര്‍ത്തിയുടെ സഹോദരനും നടനുമായ സൂര്യയാണ് ഈ സിനിമ നിര്‍മിക്കുന്നത്. രാജ്‌ശേഖര്‍ കര്‍പൂരപാണ്ഡ്യനും ഈ സിനിമയില്‍ നിര്‍മാണപങ്കാളിയാണ്.

Read More

വിജയ് സേതുപതി – തൃഷ കൂട്ടുകെട്ടില്‍ 96, റൊമാന്റിക് ടീസര്‍ പുറത്ത്

വിജയ് സേതുപതി – തൃഷ കൂട്ടുകെട്ടില്‍ 96, റൊമാന്റിക് ടീസര്‍ പുറത്ത്

തൃഷയും വിജയ് സേതുപതിയും ഒന്നിക്കുന്ന റൊമാന്റിക് എന്റര്‍ടെയ്‌നറായ 96 എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. മദ്രാസ് എന്റര്‍പ്രൈസസിന്റെ ബാനറില്‍ എസ്. നന്ദഗോപാല്‍ നിര്‍മിക്കുന്ന ചിത്രം സി. പ്രേം കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു. ജനകരാജ്, വിനോദിനി, കാളി വെങ്കട് എന്നിവരാണ് മറ്റ് താരങ്ങള്‍.

Read More

മലാലയുടെ കഥ പറയുന്ന ചിത്രത്തിന്റെ ടീസര്‍ എത്തി

മലാലയുടെ കഥ പറയുന്ന ചിത്രത്തിന്റെ ടീസര്‍ എത്തി

സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം കൈലാഷ് സത്യാര്‍ഥിക്കൊപ്പം പങ്കിട്ട മലാല യുസഫ്‌സായിയുടെ ജീവിതം പറയുന്ന സിനിമയാണ് ഗുല്‍ മകായ്. ബോളിവുഡ് ചിത്രം ഗുല്‍ മകായ്യുടെ ടീസര്‍ എത്തി. റീം ഷെയ്ഖാണ് മലാലയുടെ ജീവിതത്തെ ബിഗ് സ്‌ക്രീനില്‍ അവതരിപ്പിക്കുന്നത്. ഐ ആം മലാല എന്ന പുസ്തകത്തെ ആസ്പദമാക്കി നിര്‍മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അംജദ് ഖാനാണ്. ദിവ്യ ദത്ത, മുകേഷ് ഋഷി, അഭിമന്യു സിംഗ്, അജാസ് ഖാന്‍ എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പാക്കിസ്ഥാനിലെ സ്വാത് താഴ്വരകളില്‍ മലാല നടത്തിയ സഞ്ചാരമാണ് ഈ സിനിമയുടെ പ്രമേയം.

Read More

കിടിലന്‍ ടീസറുമായി ഫഹദിന്റെ വരത്തന്‍

കിടിലന്‍ ടീസറുമായി ഫഹദിന്റെ വരത്തന്‍

ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രമാണ് വരത്തന്‍. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ ഈ വര്‍ഷം തന്നെ തിയറ്ററുകളിലേക്ക് എത്തും. വരത്തന്റെ കിടിലനൊരു ടീസര്‍ പുറത്തെത്തിയിരിക്കുകയാണ്. അടുത്തിടെയാണ് സിനിമയുടെ പേരിനൊപ്പം ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത് വന്നത്. വരത്തന്‍ എന്ന പേരില്‍ തന്നെ ഒരു വ്യത്യസ്തതയുള്ള ഒരു കഥ ഉണ്ടെന്നു വ്യക്തമാണ്. ഫഹദിന്റെ നായികയായി ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലുള്ളത്. സിനിമയെ കുറിച്ച് പറയാന്‍ മറ്റൊരു വിശേഷം കൂടിയുള്ളത് സിനിമ നിര്‍മ്മിക്കുന്നത് നസ്രിയ നസീം ആണെന്നുള്ളതാണ്. അമല്‍ നീരദിന്റെ ഉമസ്ഥതയിലുള്ള എഎന്‍പിയും ഫഹദ് ഫാസിലിന്റെ കീഴിലുള്ള നസ്രിയ നസീം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ‘വരത്തന്‍’ നിര്‍മ്മിക്കുന്നത്. ഒറ്റ ഷെഡ്യൂളില്‍ വാഗമണ്ണില്‍ നിന്ന് തന്നെയായിരുന്നു സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. സിനിമയിലെ മറ്റ് താരങ്ങള്‍ ആരൊക്കെയാണെന്നോ ചിത്രത്തിന്റെ പ്രമേയം എന്താണെന്നോ ഇനിയും പുറത്ത് വന്നിട്ടില്ല.

Read More

ഫഹദിന്റെ ‘വരത്തന്‍’, ടീസര്‍ പുറത്ത്

ഫഹദിന്റെ ‘വരത്തന്‍’, ടീസര്‍ പുറത്ത്

ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രം’വരത്തന്റെ’ ടീസര്‍ പുറത്തിറങ്ങി. ഐശ്വര്യ ലക്ഷ്മിയാണ് നായിക. ചിത്രത്തില്‍ രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് ഫഹദ് എത്തുന്നത്. പറവയുടെ ഛായാഗ്രാഹകന്‍ ലിറ്റില്‍ സ്വയമ്പാണ് ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. അമല്‍ നീരദിന്റെ എ.എന്‍.പിയും ഫഹദ് ഫാസിലിന്റെ ഉടമസ്ഥതയിലുള്ള നസ്രിയ നസീം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

Read More