അങ്കമാലി ഡയറീസ് കോലാപ്പൂര്‍ ഡയറീസാകുന്നു

അങ്കമാലി ഡയറീസ് കോലാപ്പൂര്‍ ഡയറീസാകുന്നു

അങ്കമാലി ഡയറീസ് മറാത്തി ഭാഷയില്‍ റീമേക്ക് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. 86 പുതുമുഖങ്ങളെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി മലയാളത്തില്‍ സംവിധാനം ചെയ്ത ചിത്രമാണ് അങ്കമാലി ഡയറീസ്. കോലാപൂര്‍ ഡയറീസ് എന്നാണ് മറാത്തി റീമേക്കിന് പേരിട്ടിരിക്കുന്നത്. ഗായകന്‍, സംഗീത സംവിധായകന്‍ എന്നീ നിലകളില്‍ കൂടി ശ്രദ്ധിക്കപ്പെട്ട മറാത്തി സംവിധായകന്‍ അവധൂത് ഗുപ്‌തെയും വജീര്‍ സിംഗും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

Read More

പ്രേതം 2 വിലെ നായിക ആരാണെന്നറിയാമോ…?

പ്രേതം 2 വിലെ നായിക ആരാണെന്നറിയാമോ…?

രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന പ്രേതം രണ്ടാം ഭാഗത്തില്‍ ദുര്‍ഗ കൃഷ്ണ നായികയാകും. ചിത്രം ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ചയായിരിക്കില്ലെന്നാണ് സംവിധായകന്‍ പറയുന്നത്. ജയസൂര്യയെ നായകനാക്കി സംവിധാനം ചെയ്ത പ്രേതം ഹിറ്റായിരുന്നു. ആദ്യഭാഗത്തിലെ ജോണ്‍ ഡോണ്‍ ബോസ്‌കോ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് രണ്ടാംഭാഗവും. മരക്കാര്‍ അറബിക്കടലിന്റെ സിംഹം, കുട്ടിമാമാ, ലവ് ആക്ഷന്‍ ഡ്രാമാ എന്നിവയാണ് ദുര്‍ഗയുടെ മറ്റു ചിത്രങ്ങള്‍.

Read More

വരത്തനിലെ രണ്ടാമത്തെ ഗാനവും എത്തി

വരത്തനിലെ രണ്ടാമത്തെ ഗാനവും എത്തി

കൊച്ചി: ഇയ്യോബിന്‍റെ പുസ്തകമെന്ന സൂപ്പര്‍ ഹിറ്റിന് ശേഷം ഫഹദ് ഫാസിലും അമല്‍ നീരദും ഒന്നിക്കുന്ന വരത്തന്‍ പ്രതീക്ഷയേകുന്ന ചിത്രമാണ്. പ്രതീക്ഷകള്‍ക്ക് നിറച്ചാര്‍ത്ത് നല്‍കി വരത്തനിലെ രണ്ടാം ഗാനം പുറത്ത്. ‘നീ’ എന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഫഹദിന്‍റെ ഭാര്യയും പ്രമുഖ നടിയുമായ നസ്രീയ നസീമും ശ്രീനാഥ് ഫാസിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സുശീന്‍ ശ്യാം ആണ് സംഗീതമൊരുക്കിയിട്ടുള്ളത്. വിനായക് ശശികുമാറിന്‍റെതാണ് വരികള്‍. മായാനദിയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക.

Read More

അന്‍പൊടു കൊച്ചിയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൈചേര്‍ത്ത് ഇന്ദ്രജിത്തും കുടുംബവും, വീഡിയോ കാണാം

അന്‍പൊടു കൊച്ചിയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൈചേര്‍ത്ത്  ഇന്ദ്രജിത്തും കുടുംബവും, വീഡിയോ കാണാം

എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളോട് കൈകോര്‍ത്ത് അന്‍പൊടു കൊച്ചി നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് പൂര്‍ണിമയും നടന്‍ ഇന്ദ്രജിത്തും. ഒപ്പം മക്കള്‍ പ്രാര്‍ത്ഥനയും നക്ഷത്രയും ഉണ്ട്. കടവന്ത്രയിലെ റീജണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളിലാണ് ഇരുവരും മുഴുകി നില്‍ക്കുന്നത് . ദുരിതാശ്വാസ ക്യാംപുകളിലേക്ക് അയയ്‌ക്കേണ്ട സാധനങ്ങള്‍ പൊതുജനങ്ങളില്‍ നിന്ന് ശേഖരിച്ച് അവ തരംതിരിച്ച് പ്രത്യേക കിറ്റുകള്‍ ആക്കുകയാണ് ഇവിടെ ചെയ്യുന്നത്. പായ്ക്കിങ്ങിലും മറ്റും സഹായിച്ചും താരപരിവേഷമില്ലാതെ വളണ്ടിയര്‍മാര്‍ക്കിടയില്‍ ഇന്ദ്രജിത്തും ഒപ്പമുണ്ടായിരുന്നു. ഇവരെ കൂടാതെ പാര്‍വതി, റിമ കല്ലിങ്കല്‍ തുടങ്ങിയ യുവ താരങ്ങളും ഈ പ്രവര്‍ത്തനങ്ങളില്‍ ഉണ്ട്.

Read More

വൈറലായി രംഭയുടെ വളകാപ്പ് ചിത്രങ്ങള്‍

വൈറലായി രംഭയുടെ വളകാപ്പ് ചിത്രങ്ങള്‍

മലയാളികള്‍ക്ക് പ്രിയപ്പെട്ട അന്യഭാഷാ നടിമാരിലൊരാളാണ് രംഭ. ചുരുക്കം മലയാള സിനിമകളിലേ അഭിനയിച്ചിട്ടുള്ളുവെങ്കിലും രംഭയോട് പ്രത്യേക ഇഷ്ടം തന്നെ ഉണ്ട്. വിവാഹത്തോടെ സിനിമയോട് വിടപറഞ്ഞ താരം കാനഡയിലും ചെന്നൈയിലുമായി കുടുംബ ജീവിതം ആസ്വദിക്കുകയാണ്. ഇതിനിടെ ഈ വര്‍ഷമാദ്യം രംഭ വിവാഹമോചിതയാകാന്‍ പോകുന്നെന്ന വാര്‍ത്തകള്‍ വന്നിരുന്നു. കോടതിയില്‍ കേസ് നല്‍കിയെന്നും മക്കളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പ്രശ്നമുണ്ടായെന്നുമൊക്കെയുള്ള വാര്‍ത്തകള്‍ പ്രചരിച്ചു. ഈ വാര്‍ത്തകളുടെയെല്ലാം വായടപ്പിച്ച് രംഭ വന്നത് താന്‍ ഗര്‍ഭിണിയാണെന്നറിയിച്ചാണ്. താനും ഭര്‍ത്താവ് ഇന്ദ്രനും മൂത്ത രണ്ടു പെണ്‍മക്കളും മൂന്നാമത്തെ കുഞ്ഞിനു വേണ്ടി കാത്തിരിക്കുകയാണെന്ന് രംഭ അറിയിച്ചു. ഇതോടെ വിവാഹമോചനവുമായി ബന്ധപ്പെട്ടുണ്ടായ ഗോസിപ്പുകള്‍ക്ക് അവസാനമായി. ഇപ്പോള്‍ തന്റെ ബേബി ഷവറിന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി രംഭ പങ്കുവെച്ചു. ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെയും അമ്മയുടേയും ഉന്നമനത്തിനായി 240-ാം ദിവസം (7 മാസം) നടത്തുന്ന ചടങ്ങാണിത്. സീമന്തം, വളകാപ്പ് എന്നും ഒരോ സ്ഥലങ്ങളില്‍ ഈ ചടങ്ങിനെ പറയുന്നു….

Read More

ബിജു മേനോന്റെ പടയോട്ടത്തിലെ പുതിയ ഗാനമെത്തി..

ബിജു മേനോന്റെ പടയോട്ടത്തിലെ പുതിയ ഗാനമെത്തി..

റഫീഖ് ഇബ്രാഹീം ബിജു മേനോനെ നായകനാക്കി ഒരുക്കുന്ന പടയോട്ടത്തിലാണ് ചെങ്കല്‍ രഘുവെന്ന തനി തിരുവനന്തപുരം കഥാപാത്രമായി ബിജു മേനോന്‍ എത്തുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അനുസിതാര, ദിലീഷ് പോത്തന്‍, സെജു കുറുപ്പ്, സുരേഷ് കൃഷ്, ഹരീഷ് കണാരന്‍, ശ്രീനാഥ്, അലന്‍സിയര്‍, സുധി കോപ്പ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

Read More

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജോയ് മാത്യുവും കുടുംബവും ഒരുലക്ഷം രൂപ നല്‍കി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജോയ് മാത്യുവും കുടുംബവും ഒരുലക്ഷം രൂപ നല്‍കി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടനും സംവിധായകനുമായ ജോയ് മാത്യു ഒരു ലക്ഷം രൂപ സംഭാവന നല്‍കി. ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഓരോരുത്തരും തന്നാല്‍ കഴിയുന്ന സഹായം ഇവര്‍ക്ക് ചെയ്യണമെന്ന സന്ദേശം പ്രചരിപ്പിക്കാന്‍ വേണ്ടിയാണ് ഈ പോസ്റ്റെന്നും പ്രശസ്തിക്ക് വേണ്ടിയല്ലെന്നും താരം പോസ്റ്റില്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. കുടുംബം പരസ്പരം സഹകരിച്ച് സമാഹരിച്ച തുക എന്ന് പറഞ്ഞ് ഓരോരുത്തരും നല്‍കിയ തുകയുടെ സംഖ്യയും ചേര്‍ത്താണ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്. ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് അണ്ണാറക്കണ്ണനും തന്നാലായത് ——————————————— എന്നത് സ്‌കൂളില്‍ പഠിച്ച ഒരു പാഠമാണ് .അത് പ്രായോഗികമാക്കേണ്ട സമയം ഇതാണെന്നു തോന്നി.ദുരിതക്കയത്തില്‍ മുങ്ങിത്താഴുന്ന ഒരു ജനതക്ക് കൈമെയ് മറന്നു സഹായിക്കേണ്ട കടമ അവരുടെയൊക്കെ ചിലവില്‍ ജീവിച്ചുപോരുന്ന എനിക്കുണ്ടെന്ന് തോന്നി . തന്നാല്‍ കഴിയുന്നത് ചെയ്യുക എന്ന സന്ദേശം പ്രചരിപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഈ പോസ്റ്റ് ഇടുന്നത് .അല്ലാതെ ഞാന്‍…

Read More

‘സുയി ദാഗാ – മെയ്ഡ് ഇന്‍ ഇന്ത്യ’ യുടെ ട്രെയിലര്‍ പുറത്തിറങ്ങി…

‘സുയി ദാഗാ – മെയ്ഡ് ഇന്‍ ഇന്ത്യ’ യുടെ ട്രെയിലര്‍ പുറത്തിറങ്ങി…

വരുണ്‍ ധവാന്‍, അനുഷ്‌ക ശര്‍മ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ‘സുയി ദാഗാ-മെയ്ഡ് ഇന്‍ ഇന്ത്യ’ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ശരത് ഖത്തരിയാ സംവിധാനവും തിരക്കഥയും നിര്‍വഹിക്കുന്ന ചിത്രം മനീഷ് ശര്‍മ നിര്‍മിക്കുന്നു. അനു മാലിക് സംഗീതം. ഛായാഗ്രഹണം അനില്‍ മേഹ്ത. ചിത്രം സെപ്റ്റംബര്‍ 28ന് തിയറ്ററുകളിലെത്തും.

Read More

‘ചെക്ക ചിവന്ത വാനം’ തിയറ്ററുകളിലേക്ക്…

‘ചെക്ക ചിവന്ത വാനം’ തിയറ്ററുകളിലേക്ക്…

ഇന്ത്യന്‍ സിനിമയിലെ തലയെടുപ്പുള്ള സംവിധായകന്‍ മണിരത്‌നത്തിന്റെ ഏറ്റവും പുതിയ ചിത്രം ചെക്ക ചിവന്ത വാനം സെപ്തംബര്‍ 28ന് തിയറ്ററുകളിലേക്ക്. മികച്ച സാങ്കേതികപ്രവര്‍ത്തകരും താരങ്ങളും അണിനിരക്കുന്ന ചിത്രം പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. അരവിന്ദ് സ്വാമി, ചിമ്പു, വിജയ് സേതുപതി, അരുണ്‍ വിജയ്, ജ്യോതിക, ഐശ്വര്യ രാജേഷ്, അദിതി റാവു, ഹൈദരി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ അഭിനയിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ചിത്രീകരണത്തീയതി നീണ്ടുപോയതിനാല്‍ ഫഹദ് ചിത്രത്തില്‍നിന്ന് പിന്മാറിയതോടെയാണ് പകരം അരുണ്‍ വിജയ് സിനിമയുടെ ഭാഗമായതെന്ന് കരുതുന്നു. ലിജോ ജോസ് പെല്ലിശേരിയുടെ അങ്കമാലി ഡയറീസിലൂടെ ശ്രദ്ധിക്കപ്പെട്ട അപ്പാനി ശരത് മണിരത്‌നം ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നുണ്ട്. സംഗീതം എ ആര്‍ റഹ്മാനും ഛായാഗ്രഹണം സന്തോഷ് ശിവനും എഡിറ്റിങ് ശ്രീകര്‍പ്രസാദുമാണ്.

Read More

ഡി കാപ്രിയോയും പുതിയ കാമുകിയുമൊത്തുള്ള ചിത്രങ്ങള്‍ വൈറലാകുന്നു

ഡി കാപ്രിയോയും പുതിയ കാമുകിയുമൊത്തുള്ള ചിത്രങ്ങള്‍ വൈറലാകുന്നു

ഹോളിവുഡ് താരം ലിയനാര്‍ഡോ ഡികാപ്രിയോയുടെയും പുതിയ കാമുകി കാമില മൊറോണെയുടെയും ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍. അര്‍ജന്റീനക്കാരിയായ ഇരുപത്തിയൊന്നുകാരി കാമില പരസ്യ മോഡലാണ്. ഇതു കൂടാതെ മൂന്ന് ചിത്രങ്ങളിലും ഇവര്‍ വേഷമിട്ടിട്ടുണ്ട്. സിനിമാ തിരക്കുകള്‍ മാറ്റിവച്ച് ഫ്രാന്‍സിലെ കോര്‍ഷികയിലാണ് ഡികാപ്രിയോയും കാമിലയും അവധി ആഘോഷിക്കുന്നത്. ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. അവിവാഹിതനായ ഡികാപ്രിയോ എല്ലാ കാലത്തും ഗോസിപ്പ് കോളങ്ങളിലെ താരമാണ്. അമേരിക്കന്‍ മോഡലും നടിയുമായ കെല്ലി റോര്‍ബച്ചായുമായി അകന്നതിന് ശേഷമാണ് കാമിലയുമായി നടന്‍ പ്രണയത്തിലാകുന്നത്.

Read More