സിനിമയില്‍ ചൂഷണത്തിന് വിധേയരാകുന്ന സ്ത്രീകള്‍ അത് തുറന്ന് പറയുകയാണ് എങ്കില്‍ അവര്‍ക്ക് വേതന തൊഴില്‍ സുരക്ഷ ഇല്ലാതാവുകയാണ്; തുറന്ന് പറച്ചിലുമായി സജിത മഠത്തില്‍ രംഗത്ത്

സിനിമയില്‍ ചൂഷണത്തിന് വിധേയരാകുന്ന സ്ത്രീകള്‍ അത് തുറന്ന് പറയുകയാണ് എങ്കില്‍ അവര്‍ക്ക് വേതന തൊഴില്‍ സുരക്ഷ ഇല്ലാതാവുകയാണ്; തുറന്ന് പറച്ചിലുമായി സജിത മഠത്തില്‍ രംഗത്ത്

കോലഞ്ചേരി: സ്ത്രീകള്‍ വളരെയധികം ചൂഷണത്തിന് വിധേയമാകുന്ന മേഖലകളിലൊന്നാണ് സിനിമാരംഗം. പുറമേ കാണുന്ന വര്‍ണ്ണപ്പകിട്ട് പിന്നണിയില്‍ ഇല്ല എന്നത് പരസ്യമായ ഒരു രഹസ്യം കൂടിയാണ്. എന്നാല്‍ ദുരനുഭവങ്ങള്‍ തുറന്ന് പറയാനോ പ്രതികരിക്കാനോ അടുത്തകാലം വരെ സിനിമയിലെ സ്ത്രീകള്‍ തയ്യാറായിരുന്നില്ല. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ് മലയാളത്തില്‍ സ്ത്രീകള്‍ മുന്നോട്ട് വരാനും ശക്തമായി പ്രതികരിക്കാനും തുടങ്ങിയത്. അതുവരെ ചില ഒറ്റപ്പെട്ട ശബ്ദങ്ങള്‍ മാത്രമായിരുന്നത് ഒരു കൂട്ടായ, വലിയ ശബ്ദമായി മാറി. ഏറ്റവും ഒടുവില്‍ മലയാളസിനിമയിലെ നടന്മാര്‍ എത്തരക്കാരാണ് എന്ന് തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് നടി സജിത മഠത്തില്‍. മലയാള സിനിമയിലെ ഭൂരിഭാഗം നടന്മാരും നടിമാരോട് ലൈംഗിക താല്‍പര്യം പ്രകടിപ്പിക്കുന്നവരാണ് എന്നാണ് സജിത മഠത്തിലിന്റെ തുറന്ന് പറച്ചില്‍. മലയാളത്തില്‍ നിന്നും മറ്റ് ഭാഷകളില്‍ നിന്നുമുള്ള നടിമാര്‍ നേരത്തെയും ഇത്തരം വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുള്ളതാണ്. വര്‍ഷങ്ങളായി സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന ആളാണ് താന്‍. അതുകൊണ്ട്…

Read More

ഒരു ചിത്രമെന്ന നിലയില്‍ പരമാവധി ലക്ഷ്യത്തോട് നീതി പുലര്‍ത്തിയ ചിത്രമാണ് ഈട; കെ.കെ രമ പറയുന്നു

ഒരു ചിത്രമെന്ന നിലയില്‍ പരമാവധി ലക്ഷ്യത്തോട് നീതി പുലര്‍ത്തിയ ചിത്രമാണ് ഈട; കെ.കെ രമ പറയുന്നു

തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന ‘ഈട’യ്ക്ക് അഭിനന്ദനവുമായി കെ.കെ രമ. അധികാരവര്‍ഗ്ഗത്തിന്റെ താല്‍പ്പര്യങ്ങള്‍ മാത്രമാണ് കണ്ണീരിന്റെ വര്‍ത്തമാന ചരിത്രത്തിലും രാഷ്ട്രീയത്തിലും കലര്‍ന്നുകൊണ്ടിരിക്കുന്നതെന്ന യാഥാര്‍ഥ്യമാണ് ചിത്രം മുന്നോട്ട് വയ്ക്കുന്നതെന്നും ഇത് തന്റെ ജീവിതം തന്നെയാണെന്നും കെ കെ രമ പറഞ്ഞു. അതുതന്നെയാണ് വാസ്തവമെന്നും കെ.കെ രമ ഫേസ്ബുക്കില്‍ കുറിച്ചു. വേദനയോടെയാണ് ചിത്രം കണ്ടിരുന്നതെന്നും കണ്ണൂരിന്റെ രാഷ്ട്രീയം നിക്ഷ്പക്ഷമായി ചിത്രം അവതരിപ്പിച്ചിട്ടുണ്ടെന്നും രമ അഭിപ്രായപ്പെട്ടു. കൊലപാതകം വ്യാജപ്രതികളെ സൃഷ്ടിക്കല്‍, പകരം കൊലപാതകങ്ങള്‍ അങ്ങിനെ ഒരു ദുഷിച്ച വ്യവസ്ഥയെ സ്ഥാപിച്ച് പരിപാലിച്ചെടുക്കുന്നവരുടെ താത്പര്യങ്ങള്‍ അനാവരണം ചെയ്യപ്പെടണമെന്ന് രമ പറയുന്നു. ചിത്രത്തിന്റെ രാഷ്ട്രീയ പരിശോധനകളില്‍ ചിലപ്പോള്‍ വിയോജിപ്പുകളുണ്ടാകാവുന്നതാണ്. എന്നാല്‍ കൊലപാതക രാഷ്ട്രീയത്തിന്റെ അരാഷ്ട്രീയതയും മനുഷ്യത്വമില്ലാമയും ചിത്രം തുറന്നുകാട്ടുന്നുവെന്നും അവര്‍ പറഞ്ഞു. ഒരു ചിത്രമെന്ന നിലയില്‍ പരമാവധി ലക്ഷ്യത്തോട് നീതി പുലര്‍ത്തിയ ചിത്രം കൂടിയാണ് ഈട യെന്നും രമ പറഞ്ഞു. രാഷ്ട്രീയ പോരുകളില്‍ അനാഥമാകുന്ന കുടുംബങ്ങള്‍, കുഞ്ഞുങ്ങള്‍…

Read More

‘ഹേയ് ജൂഡ്’ ചിത്രീകരണം പൂര്‍ത്തിയായി

‘ഹേയ് ജൂഡ്’ ചിത്രീകരണം പൂര്‍ത്തിയായി

നിവിന്‍ പോളി, ശ്യാമപ്രസാദ് ടീം ഒരുമിക്കുന്ന മൂന്നാമത്തെ ചിത്രം ഹേയ് ജൂഡിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. അവസാനഘട്ട പാച്ച് വര്‍ക്കുകളാണ് ഇനി ബാക്കിയുള്ളത്. ഷൂട്ടിങ് പൂര്‍ത്തിയായ വിവരം നിവിന്‍ പോളി തന്റെ ഫേസ്ബുക്, ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെ പങ്ക് വച്ചിട്ടുണ്ട്. തൃഷ ആദ്യമായി അഭിനയിക്കുന്ന ഹേയ് ജൂഡിന്റെ ചിത്രീകരണം ഗോവയിലും പരിസരപ്രദേശങ്ങളിലുമായിരുന്നു നടന്നത്. ഹേയ് ജൂഡില്‍ നിവിന്റെ വളരെ പ്രത്യേകതകളുള്ള വേഷമാണ് കാണാന്‍ കഴിയുക. ജൂഡ് എന്ന കഥാപാത്രം ഒരേ സമയം വെല്ലുവിളി നിറഞ്ഞതും ആരെയും ആകര്‍ഷിക്കുന്നതുമാണെന്ന് ട്രെയിലര്‍ റിലീസ് ചെയ്ത് നിവിന്‍ പറഞ്ഞിരുന്നു. ജൂഡ് എന്ന ടൈറ്റില്‍ കഥാപാത്രമായാണ് നിവിന്‍ പോളി ചിത്രത്തില്‍ അഭിനയിക്കുന്നത്. നിങ്ങള്‍ നിങ്ങളായിരിക്കു, പ്രണയം നിങ്ങളെ കണ്ടെത്തും എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രത്തിന്റെ പോസ്റ്ററുകള്‍ എത്തിയത്. കടലിന്റെ പശ്ചാത്തലത്തിലുള്ള മനോഹരമായ പ്രണയകഥയാണ് ശ്യാമപ്രസാദ് പറയുന്നതെന്നാണ് ചിത്രത്തിന്റെ ഡിസൈനും ട്രെയ്‌ലറുമെല്ലാം സൂചിപ്പിക്കുന്നത്. ഇ4 എന്റര്‍ടൈന്‍മെന്റിന്റെ…

Read More

ആമിയില്‍ വിദ്യാബാലന് വേണ്ടി കരുതിവെച്ചിരുന്ന മാധവിക്കുട്ടിയെയല്ല മഞ്ജു ചെയ്ത്; വിദ്യ ചെയ്തിരുന്നെങ്കില്‍ ചിത്രത്തില്‍ ലൈംഗികത കടന്നുവരാന്‍ സാധ്യതുണ്ടാവുമായിരുന്നു; കമല്‍ പറയുന്നു

ആമിയില്‍ വിദ്യാബാലന് വേണ്ടി കരുതിവെച്ചിരുന്ന മാധവിക്കുട്ടിയെയല്ല മഞ്ജു ചെയ്ത്; വിദ്യ ചെയ്തിരുന്നെങ്കില്‍ ചിത്രത്തില്‍ ലൈംഗികത കടന്നുവരാന്‍ സാധ്യതുണ്ടാവുമായിരുന്നു; കമല്‍ പറയുന്നു

മാധവിക്കുട്ടി അന്താരാഷ്ട്ര തലത്തില്‍ പോലും ശ്രദ്ധിക്കപ്പെട്ട സാഹിത്യക്കാരിയായിരുന്നെങ്കിലും അടിസ്ഥാനപരമായി അവര്‍ ഒരു സാധാരണ മലയാളി സ്ത്രീയാണ്. മാധവിക്കുട്ടിയുടെ ജീവിത കഥ പറയുന്ന ചിത്രമാണ് ആമി. കമലാണ് ചിത്രത്തിന്റെ സംവിധായകന്‍. വിദ്യ ബാലന്‍ അല്ലാതെ വേറൊരാളും ഈ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പ്രാപ്തരല്ലെന്നായിരുന്നു കമല്‍ തുടക്കത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് വിദ്യ മാറുകയും മഞ്ജു വാര്യര്‍ ആമിയാകുകയും ചെയ്തു. ഇപ്പോള്‍ വിദ്യയ്ക്കെതിരേ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ് കമല്‍. വിദ്യ അവതരിപ്പിച്ചാല്‍ സിനിമയ്ക്ക് സെക്സ് സിനിമയുടെ അവസ്ഥ വന്നേനെയെന്ന് കമല്‍ പറയുന്നു. ആമി റിലീസ് ചെയ്ത് കഴിഞ്ഞാല്‍ വിവാദങ്ങള്‍ക്ക് സാധ്യതയുണ്ടെങ്കിലും ചിത്രം തിയേറ്ററിലെത്താന്‍ കാത്തിരിക്കുകയാണ് താനെന്ന് കമല്‍ പറയുന്നു. ആമിയില്‍ വിദ്യാബാലന് വേണ്ടി കരുതിവെച്ചിരുന്ന മാധവിക്കുട്ടിയെയല്ല മഞ്ജു ചെയ്തതെന്നും വിദ്യ ചെയ്തിരുന്നെങ്കില്‍ ചിത്രത്തില്‍ ലൈംഗികത കടന്നുവരാന്‍ സാധ്യതുണ്ടായിരുന്നെന്നും കമല്‍ പറയുന്നു. വിദ്യാബാലന് വേണ്ടി കണ്ടിരുന്ന മാധവിക്കുട്ടിയല്ല മഞ്ജു ചെയ്തത്. വിദ്യ ചെയ്തിരുന്നെങ്കില്‍…

Read More

ആദം ജോണ്‍ സിനിമയുടെ ലൊക്കേഷനില്‍ വെച്ച് ഞാന്‍ പേടിച്ചു; ഒരു തരം തണുപ്പൊക്കെ വന്നു; ലെന പറയുന്നു

ആദം ജോണ്‍ സിനിമയുടെ ലൊക്കേഷനില്‍ വെച്ച് ഞാന്‍ പേടിച്ചു; ഒരു തരം തണുപ്പൊക്കെ വന്നു; ലെന പറയുന്നു

പൃഥ്വിരാജ് നായകനായ ആദം ജോണ്‍ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയുണ്ടായ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് നടി ലെന. പ്രേതബാധയുള്ള വീട്ടിലെ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയുണ്ടായ ചില അനുഭവമാണ് ലെന പങ്കുവെച്ചത്. ആദം ജോണില്‍ കാണിക്കുന്ന സ്‌കോട്ലന്‍ഡിലെ ആ വീട് ശരിക്കും പ്രേതബാധയുള്ള വീടാണെന്നാണ് പറയപ്പെടുന്നത്. ആ വീടിന്റെ ഉടമസ്ഥര്‍ തന്നെ അവര്‍ പലപ്പോഴും അവിടെ പലരും നടക്കുന്നതായിട്ടും ലൈറ്റുകള്‍ തനിയെ കത്തുന്നതായിട്ടും കണ്ടിട്ടുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ലെന പറയുന്നു. ചിത്രത്തില്‍ നിലവറയ്ക്കുള്ളില്‍ ഒറ്റയ്ക്കിരിക്കുന്ന സീനുണ്ട്. കുറച്ചുനേരം ഒരു പേടി എന്നെ പിടികൂടിയിരുന്നു. വല്ലാത്ത ഒരുതരം തണുപ്പൊക്കെ അനുഭവപ്പെടുന്ന പോലെ തോന്നി. ഒരു കാമറയും ഞാനും മാത്രമേ ആ നിലവറയില്‍ ഉണ്ടായിരുന്നുള്ളു. പേടിച്ചുവെങ്കില്‍ പോലും ഭയം പുറത്ത് കാണിച്ചില്ല. പിന്നെ അഭിനയിക്കുമ്പോള്‍ ഒരു ധൈര്യമൊക്കെ താനേ വരും. അതല്ലാതെ ഒറ്റയ്ക്കവിടെ പോയി നില്ക്കാന്‍ എന്നോട് പറഞ്ഞാല്‍…

Read More

പ്രണയിതാക്കളുടെ ചുണ്ടില്‍ തത്തിക്കളിക്കുന്ന പാട്ടിന്റെ കവര്‍ വേര്‍ഷനുമായി ദര്‍ശന; പാട്ട് വൈറല്‍

പ്രണയിതാക്കളുടെ ചുണ്ടില്‍ തത്തിക്കളിക്കുന്ന പാട്ടിന്റെ കവര്‍ വേര്‍ഷനുമായി ദര്‍ശന; പാട്ട് വൈറല്‍

രണ്ടാഴ്ചയായി കേരളത്തിലെ പ്രണയിതാക്കളുടെ ചുണ്ടില്‍ രണ്ടാഴ്ചയായി തത്തിക്കളിക്കുന്നത് മലയാളം പാട്ടല്ല ഒരു ഹിന്ദിപ്പാട്ടാണ്. എന്നാല്‍ ഹിന്ദിപ്പടത്തിലേതല്ല എന്നുമാത്രം. മായാനദിയിലെ. ബാവ്രാ മന്‍ ദേഖ്‌നേ ചലാ ഏക് സപ്നാ എന്ന പാട്ട് പ്രണയത്തിന്റേതു മാത്രമല്ല സൗഹൃദത്തിന്റേതു കൂടിയാണ്. മായാനദി കണ്ടിറങ്ങിയവരെല്ലാം കൂടെക്കൂട്ടിയത് മൂന്നു പെണ്‍കുട്ടികളുടെ രാത്രിയിലെ ആ ബാല്‍ക്കണിയിരുത്തവും, സ്‌നേഹവും, സൗഹൃദവും, സംഗീതവും കൂടിയാണ്. ചിത്രത്തില്‍ അഭിനയിച്ച ദര്‍ശന രാജേന്ദ്രന്‍ തന്നെയാണ് ആ പാട്ട് സിനിമയ്ക്ക് വേണ്ടി പാടിയതും. ഇപ്പോള്‍ പാട്ടിന്റെ കവര്‍ വേര്‍ഷനുമായി ദര്‍ശന തന്നെയെത്തിയിരിക്കുകയാണ്. ഈ പാട്ട് മുഴുവനായി പാടാന്‍ നിരവധി പേരാണ് ദര്‍ശനയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴെ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പാട്ടിനെ അഭിനന്ദിച്ചുകൊണ്ട് ഗായകന്‍ സ്വാനന്ദ് കിര്‍കിറെയും എത്തിയിരുന്നു. ചിത്രത്തില്‍ ദര്‍ശനാ രാജേന്ദ്രനാണ് ഗാനം പാടി അഭിനയിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതമില്ലാതെ പതിയേ ഒഴുകുകയാണ് ആ പാട്ട്. സ്നേഹം മാത്രമേയുള്ളൂ അതില്‍. ലിയോണയും ഐശ്വര്യയും…

Read More

ദേശീയഗാനം കേള്‍ക്കുമ്പോള്‍ എല്ലാവരും അറ്റന്‍ഷനായി നില്‍ക്കണമല്ലോ; അത് നമ്മുടെ രാജ്യത്തോടുള്ള സ്‌നേഹമല്ലേ; മഹേഷിന്റെ പ്രതികാരത്തിലെ രാജേഷ് മാധവന്‍ പറയുന്നു

ദേശീയഗാനം കേള്‍ക്കുമ്പോള്‍ എല്ലാവരും അറ്റന്‍ഷനായി നില്‍ക്കണമല്ലോ; അത് നമ്മുടെ രാജ്യത്തോടുള്ള സ്‌നേഹമല്ലേ; മഹേഷിന്റെ പ്രതികാരത്തിലെ രാജേഷ് മാധവന്‍ പറയുന്നു

അടുത്തകാലത്ത് പുറത്തിറങ്ങിയ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തോളം പ്രേക്ഷകപ്രീതി നേടിയ ചിത്രം അടുത്തെങ്ങും മലയാള സിനിമയില്‍ ഉണ്ടായിട്ടില്ലെന്ന് തന്നെ പറയേണ്ടി വരും. കാരണം, അത്രയ്ക്ക് ബ്രില്ല്യന്റായിരുന്നു ആ സിനിമയിലെ ഓരോ സീനുകളും. അതായത്, പോത്തേട്ടന്‍സ് ബ്രില്ല്യന്‍സ്. ഒരു സീനില്‍ മാത്രം അഭിനയിച്ചിട്ടുള്ളവര്‍ പോലും ഇന്നും സിനിമ കണ്ടവരുടെ മനസില്‍ പതിഞ്ഞിട്ടുണ്ട് എന്നതാണ് അതിന്റെ പ്രത്യേകത. അക്കൂട്ടത്തില്‍ ഒരാളാണ് രാജേഷ് മാധവന്‍. അങ്ങനെ പറഞ്ഞാല്‍ പലരും അറിയണമെന്നില്ല. മഹേഷിന്റെ പ്രതികാരത്തില്‍ ദേശീയഗാന സീനില്‍ അഭിനയിച്ച് ട്രോളന്മാരുടെ ഇഷ്ടക്കാരനായി മാറിയ വ്യക്തി. ഒരൊറ്റ സീനിലൂടെ പ്രശസ്തനായതിനെക്കുറിച്ച് രാജേഷ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നതിങ്ങനെ അത് പോത്തേട്ടന്റെ ബ്രില്ല്യന്‍സ് ആണ്. ഞാന്‍ ആ സീനില്‍ അഭിനയിക്കുക മാത്രമേ ചെയ്തിട്ടുള്ളു. യഥാര്‍ത്ഥത്തില്‍ സോണിയയോട് ഡിങ്കോള്‍ഫിയുണ്ടായിരുന്നത് എനിക്കായിരുന്നു. നീയും സോണിയയും തമ്മില്‍ എന്നാ ഡിങ്കോള്‍ഫിയാടാ എന്ന് ക്രിസ്പിനോട് ചോദിക്കുന്നതിന് പകരം ബേബിച്ചേട്ടന്‍…

Read More

ജയസൂര്യയെ വാനോളം പുകഴ്ത്തി സാജിദ് യഹിയ

ജയസൂര്യയെ വാനോളം പുകഴ്ത്തി സാജിദ് യഹിയ

മലയാളക്കരയെ ആവേശം കൊള്ളിച്ച് ഷാജി പാപ്പനും പിള്ളേരും ജൈത്രയാത്ര തുടരുകയാണ്. ചിത്രത്തില്‍ ഷാജി പാപ്പനായി വേഷമിടുന്ന നടന്‍ ജയസൂര്യയെ പുകഴ്ത്തി സംവിധായകനും നടനുമായ സാജിദ് യഹിയ രംഗത്തെത്തിയിരിക്കുകയാണ്. ജയസൂര്യ ഒരു സാധാരണ മനുഷ്യനല്ലെന്നും ഒരു ഭീകരജീവിയാണെന്നുമാണ് സാജിദ് പറയുന്നത്. മലയാള സിനിമയില്‍ മനുഷ്യജീവിതത്തിന്റെ സകല ഭാവങ്ങളും പ്രതിഫലിപ്പിക്കാന്‍ കഴിവുള്ള നടനാണ് ജയസൂര്യയെന്നു സാജിദ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.    

Read More

അഭിനയത്തില്‍ മാത്രമല്ല മലയാള സിനിമയിലെ സകല മേഖലകളിലും സ്ത്രീവിരുദ്ധത കാണാം; കസബ വിവാദത്തില്‍ പ്രസ്താവനയുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ രംഗത്ത്

അഭിനയത്തില്‍ മാത്രമല്ല മലയാള സിനിമയിലെ സകല മേഖലകളിലും സ്ത്രീവിരുദ്ധത കാണാം; കസബ വിവാദത്തില്‍ പ്രസ്താവനയുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ രംഗത്ത്

നടി പാര്‍വതി ഉയര്‍ത്തി വിട്ട കസബ വിവാദം കഴിഞ്ഞ കുറേദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. പാര്‍വതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് രംഗത്തെത്തിയത്. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ പേരും ഇതുമായി ബന്ധപ്പെട്ട് വലിച്ചിഴയ്ക്കപ്പെട്ടു. നടി പാര്‍വതിയെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചതിന്റെ പേരില്‍ രണ്ടു യുവാക്കളെ അറസ്റ്റു ചെയ്യുകയും ചെയ്തു. ആരാധകര്‍ തമ്മില്‍ തുടങ്ങിയ പോരാട്ടം ഒടുക്കം സിനിമാ പ്രവര്‍ത്തകരിലേക്കും കൂടി വ്യാപിച്ചതോടെയാണ് സാക്ഷാല്‍ മമ്മൂട്ടി തന്നെ വിഷയത്തില്‍ പ്രതികരണവുമായെത്തിയത്. തനിക്കുവേണ്ടി സംസാരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും,ആവിഷ്‌കാരസ്വാതന്ത്ര്യം പോലെ തന്നെയാണ് അഭിപ്രായസ്വാതന്ത്ര്യമെന്നും മമ്മൂട്ടി പറഞ്ഞതോടെ താരത്തോടുള്ള അമിതമായ ആരാധനയുടെ പേരില്‍ പാര്‍വതിയെ തെറിവിളിച്ചവര്‍ ഒന്നടങ്ങി. ഇപ്പോള്‍ ഈ വിഷയത്തില്‍ ശക്തമായ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത് സംവിധായകന്‍ ശ്രീകുമാര്‍ മേനോനാണ്. മമ്മൂട്ടി എന്ന മനുഷ്യന്‍ കീറിമുറിക്കപ്പെടുകയാണെന്നും തന്റെ പേരു പറഞ്ഞുള്ള കോലാഹലങ്ങള്‍ അദ്ദേഹത്തെ വളരെയധികം വേദനിപ്പിച്ചിട്ടുണ്ടാകാമെന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നു. പിന്നെ…

Read More

എല്ലാവരും ഞങ്ങളുടെ മക്കളാണെന്ന് പറയുന്ന സംഘടനയെന്തേ പാര്‍വതിക്ക് ഒരു പ്രശ്നം വന്നപ്പോള്‍ മിണ്ടാതിരിക്കുന്നത്! ഒരു നടന് പ്രശ്നം വന്നപ്പോള്‍ എത്രപേരാണ് രംഗത്ത് എത്തിയതെന്ന് നമ്മള്‍ കണ്ടതല്ലെ; താരസംഘടന അമ്മക്കെതിരെ ഭാഗ്യലക്ഷ്മി

എല്ലാവരും ഞങ്ങളുടെ മക്കളാണെന്ന് പറയുന്ന സംഘടനയെന്തേ പാര്‍വതിക്ക് ഒരു പ്രശ്നം വന്നപ്പോള്‍ മിണ്ടാതിരിക്കുന്നത്! ഒരു നടന് പ്രശ്നം വന്നപ്പോള്‍ എത്രപേരാണ് രംഗത്ത് എത്തിയതെന്ന് നമ്മള്‍ കണ്ടതല്ലെ; താരസംഘടന അമ്മക്കെതിരെ ഭാഗ്യലക്ഷ്മി

തിരുവനന്തപുരം: സിനിമാ നടി പാര്‍വതിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ നിശബ്ദത പുലര്‍ത്തുന്ന താരസംഘടന അമ്മയ്ക്കെതിരെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. എല്ലാവരും ഞങ്ങളുടെ മക്കളാണെന്ന് പറയുന്ന സംഘടനയെന്തേ പാര്‍വതിക്ക് ഒരു പ്രശ്നം വന്നപ്പോള്‍ മിണ്ടാതിരിക്കുന്നത്. ഒരു നടന് പ്രശ്നം വന്നപ്പോള്‍ എത്രപേരാണ് രംഗത്ത് എത്തിയതെന്ന നമ്മള്‍ എല്ലാവരും കണ്ടതല്ലേയെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു. പാര്‍വതിക്കെതിരെ ഇത്ര മോശമായ ആരോപണം ഉയര്‍ത്തിയവര്‍ തങ്ങളുടെ ഫാന്‍സ് അല്ലെന്നു പറയാനുള്ള ഉത്തരവാദിത്തം ആ നടനും ആ സംഘടനയ്ക്കുമുണ്ട്. നടന്‍മാര്‍ ഇക്കാര്യത്തില്‍ പരസ്യ നിലപാട് വ്യക്തമാക്കണം. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ അതുണ്ടാവുന്നില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഒരാള്‍ക്ക് ഒരു കാര്യത്തെ കുറിച്ച് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമില്ലേ. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ ആ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നത് സൈബര്‍ ഗുണ്ടകളാണ്. വോട്ടുചെയ്യാനുള്ള സ്വാതന്ത്യം ഉണ്ടെങ്കില്‍, പണം കൊടുത്ത് സിനിമ കാണാനുള്ള സ്വാതന്ത്ര്യം ഉണ്ടെങ്കില്‍ സിനിമയെ പറ്റി പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് ഇവര്‍ മനസിലാക്കണമെന്നും…

Read More