പ്രേഷകരുടെ അഭിപ്രായം മാനിച്ചാണ് സോളോയുടെ ക്ലൈമാക്‌സ് എഡിറ്റ് ചെയ്തത്. ഈ എഡിറ്റിംഗ് പ്രേഷകര്‍ നല്ല രീതിയില്‍ സ്വീകരിച്ചെന്നാണ് അറിയാന്‍ കഴിഞ്ഞത്. സംവിധായകന്റെ അറിവു കൂടാതെ സോളോ സിനിമയുടെ ക്ലൈമാക്‌സ് എഡിറ്റ് ചെയ്തുവെന്ന വാര്‍ത്തക്ക് പ്രതികരണവുമായി നിര്‍മാതാവ് രംഗത്ത്

പ്രേഷകരുടെ അഭിപ്രായം മാനിച്ചാണ് സോളോയുടെ ക്ലൈമാക്‌സ് എഡിറ്റ് ചെയ്തത്. ഈ എഡിറ്റിംഗ് പ്രേഷകര്‍ നല്ല രീതിയില്‍ സ്വീകരിച്ചെന്നാണ് അറിയാന്‍ കഴിഞ്ഞത്. സംവിധായകന്റെ അറിവു കൂടാതെ സോളോ സിനിമയുടെ ക്ലൈമാക്‌സ് എഡിറ്റ് ചെയ്തുവെന്ന വാര്‍ത്തക്ക് പ്രതികരണവുമായി നിര്‍മാതാവ് രംഗത്ത്

പ്രേക്ഷകരുടെ അഭിപ്രായം മാനിച്ച് ചില തിരുത്തലുകള്‍ വരുത്താന്‍ താന്‍ സംവിധായകനോട് ആവശ്യപ്പെട്ടെന്നും അതിന് അദ്ദേഹം വഴങ്ങാതായപ്പോള്‍ മറ്റു മാര്‍ഗങ്ങളില്ലാത്തതിനാലാണ് ക്ലൈമാക്സ് എഡിറ്റ് ചെയ്തതെന്നും സോളോ സിനിമാ നിര്‍മാതാവ് എബ്രഹാം മാത്യു പറയുന്നു. സംവിധായകന്റെ അറിവു കൂടാതെ സോളോ സിനിമയുടെ ക്ലൈമാക്സ് എഡിറ്റ് ചെയ്തു എന്ന വാര്‍ത്തയ്ക്ക് പ്രതികരണവുമായാണ് ചിത്രത്തിന്റെ നിര്‍മാതാവ് എബ്രഹാം മാത്യു രംഗത്തെത്തിയത്. സോളോ റിലീസ് ചെയ്യുന്നതിന് മുന്‍പേ തന്നെ കഥകളുടെ ഓര്‍ഡര്‍ മാറ്റാന്‍ ഞാന്‍ പലവട്ടം സംവിധായകനോട് ആവശ്യപ്പെട്ടിരുന്നു. ചിത്രം കണ്ടപ്പോള്‍ പൊതുവില്‍ എനിക്കുണ്ടായ ഒരു അനുഭവം കൊണ്ടാണ് അപ്പോള്‍ അങ്ങനെ ആവശ്യപ്പെട്ടത്. എന്നാല്‍ അദ്ദേഹം അതിന് തയാറായിരുന്നില്ല.. പ്രേക്ഷക പ്രതികരണവും മറ്റൊന്നായിരുന്നില്ല. ക്ലൈമാക്സ് ആളുകള്‍ക്ക് ഇഷ്ടപ്പെട്ടില്ല. ചിത്രം റിലീസ് ചെയ്ത് അന്നു തന്നെ ഞാന്‍ അദ്ദേഹത്തെ കാര്യങ്ങള്‍ അറിയിച്ചു. പ്രേക്ഷകരുടെ നെഗറ്റീവ് റിയാക്ഷന്‍സ് പരിധിവിട്ടപ്പോള്‍ വീണ്ടും അദ്ദേഹത്തോട് നാല് കഥകളില്‍ നല്ല ക്ലൈമാക്സ് ഉള്ള…

Read More

ഭയമല്ല;നിഗൂഢമാണ് എബ്രഹാം എസ്രയുടെ ആത്മാവ്

ഭയമല്ല;നിഗൂഢമാണ് എബ്രഹാം എസ്രയുടെ ആത്മാവ്

‘ശരീരമുക്തമാക്കപ്പെട്ട എബ്രഹാം എസ്രയുടെ ആത്മാവ്’ ട്രൈലറിലെപ്പഴോ വന്നു പോവുന്ന ഈ വാചകങ്ങളിലെ നിഗൂഢത മതിയാവും എസ്രയുടെ പ്രതീക്ഷ വാനോളമുയരാന്‍. എസ്ര എന്ന പേരു പോലും ആ മിസ്റ്റിക് ഫീല്‍ നിലനിര്‍ത്തുന്നുണ്ട്. പ്രേഷകരുണ്ടാക്കിയെടുക്കുന്ന ആ മിസ്റ്റിക് പ്രതീക്ഷ എസ്ര തെറ്റിക്കുന്നില്ലെങ്കിലും അണിയറപ്രവര്‍ത്തകര്‍ നല്‍കിയ ‘ഭയം’ എന്ന ഉറപ്പ് പാലിക്കാന്‍ ചിത്രത്തിന് സാധിച്ചിട്ടില്ല. കേരളത്തിലെ അവസാന ജൂതനും മരിക്കുന്ന സന്ദര്‍ഭത്തിലാണ് കഥ ആരംഭിക്കുന്നത്. ആ ജൂത വീട്ടില്‍ നിന്നുള്ള പുരാവസ്തുക്കളുടെ കൂട്ടത്തില്‍ ആത്മാക്കളെ അടച്ചു വെക്കുന്ന ടിബുക്ക് എന്ന പെട്ടിയുമുണ്ടായിരുന്നു. തുറക്കാന്‍ ശ്രമിച്ച പുരാവസ്തുക്കടയിലെ ജോലിക്കാരനെ കൊന്ന ടിബുക്ക് പിന്നീട് പ്രധാന കഥാപാത്രങ്ങളുടെ കൈകളിലെത്തിപ്പെടുന്നു. അവിടെ വച്ച് ടീബുക്ക് തുറക്കപ്പെടുന്നു. തുറക്കാന്‍ ശ്രമിച്ചയാളെ കൊല്ലുന്ന ടീബുക്ക് തുറന്ന ആളുകളെ എന്താവും ചെയ്തിട്ടുണ്ടാവുക, എന്താണ് ടിബുക്കിന്റെ അനന്തരഫലം. ടീബുക്കിനെ ചുറ്റിപറ്റി ആരംഭിക്കുന്ന കഥ മറ്റ് തലങ്ങളിലേക്ക് കൂടെ നീളുന്നു. ഏറ്റവും പ്രാചീന മതമാണ്…

Read More

സിനിമാസമരം തീരുമാനമാകാതെ തുടരുബോഴും ഈ ആഴ്ച മൂന്ന് മലയാളം റിലീസുകള്‍

സിനിമാസമരം തീരുമാനമാകാതെ തുടരുബോഴും ഈ ആഴ്ച മൂന്ന് മലയാളം റിലീസുകള്‍

സിനിമാസമരത്തിനിടയിലും മൂന്ന് മലയാളചിത്രങ്ങള്‍ ഈയാഴ്ച തീയേറ്ററുകളിലേക്ക് എത്തുന്നു.ഡോ ബിജുവിന്റെ ‘കാട് പൂക്കുന്ന നേരം’, ഷെറി, ഷൈജു ഗോവിന്ദന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ‘ഗോഡ്‌സേ’, വിനീത് അനില്‍ സംവിധാനം ചെയ്ത ‘കവിയുടെ ഒസ്യത്ത്’ എന്നീ സിനിമകളാണ് ഈ വാരാന്ത്യത്തില്‍ തീയേറ്ററുകളിലെത്തുക. തീക്ഷ്ണമായ രാഷ്ട്രീയപ്രമേയവുമായി എത്തുന്ന ആറിലധികം അന്താരാഷ്ട്രമേളകളില്‍ സാന്നിധ്യമറിയിച്ച ഡോ ബിജു സംവിധാനം ചെയ്യുന്ന ‘കാട് പൂക്കുന്ന നേര’ത്തില്‍ റീമ കല്ലിങ്കലും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൊടുങ്കാട്ടില്‍ അകപ്പെട്ട പോലീസ് ഉദ്യോഗസ്ഥനും സാമൂഹ്യപ്രവര്‍ത്തകയുമാണ് അവരുടെ കഥാപാത്രങ്ങള്‍. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മ്മാണം. വെള്ളിയാഴ്ച റിലീസ്. ടിഎന്‍ പ്രകാശിന്റെ ഗാന്ധിമാര്‍ഗം എന്ന കഥയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട ഷെറി സഹോദരന്‍ ഷൈജു ഗോവിന്ദനുമൊത്ത് സംവിധാനം ചെയ്യുന്ന ‘ഗോഡ്‌സേയില്‍ വിനയ് ഫോര്‍ട്ടാണ് നായകനാവുന്നത്. ജോയ് മാത്യു, മാമുക്കോയ, ഇന്ദ്രന്‍സ് എന്നിവര്‍ക്കൊപ്പം ഒട്ടേറെ പുതുമുഖങ്ങളും അഭിനയിക്കുന്നു. സ്‌നേഹാഞ്ജലി പ്രൊഡക്ഷന്‍സിന്റെ…

Read More

കട്ടപ്പനയിലെ ഋത്വിക്‌റോഷന്‍ ‘ചില്ലറ’ പ്രശ്‌നങ്ങള്‍ക്കിടയിലും പ്രേക്ഷകരെ പൊട്ടിചിരിപ്പിക്കും

കട്ടപ്പനയിലെ ഋത്വിക്‌റോഷന്‍ ‘ചില്ലറ’ പ്രശ്‌നങ്ങള്‍ക്കിടയിലും പ്രേക്ഷകരെ പൊട്ടിചിരിപ്പിക്കും

കുറവുകള്‍ കൂടുതലുള്ളവന്റെ കഥ ഇവിടെ തുടങ്ങുന്നു. ‘കട്ടപ്പനയിലെ ഋത്വിക്‌റോഷന്‍’. പേരു പോലെ തന്നെ ഇവന്‍ നിങ്ങളെ ചിരിപ്പൂരത്തില്‍ ആറാടിപ്പിക്കും. അമര്‍ അക്ബര്‍ അന്തോണിക്ക് ശേഷം നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രമാണ് കട്ടപ്പനയിലെ ഋത്വിക്‌റോഷന്‍. നടന്‍ ദിലീപും ഡോ. സക്കറിയാ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അമര്‍ അക്ബര്‍ അന്തോണിയ്ക്ക് തിരകഥ എഴുതിയ വിഷ്ണുവും ബിബിനും ചേര്‍ന്ന് തന്നെയാണ് ഈ സിനിമയ്ക്കും തിരകഥ ഒരുക്കിയിട്ടുള്ളത്. നാട്ടിന്‍പുറത്തെ നര്‍മ്മവും പ്രണയവുമാണ് ചിത്രത്തെ മികവുറ്റ എന്റര്‍ടെയ്‌നറാക്കുന്നത്. കുറിക്ക് കൊള്ളുന്ന കോമഡികള്‍ അതിനു ലഭിക്കുന്ന മറുപടികള്‍. ക്ലൈമാക്‌സില്‍ ഒഴിച്ച് തിയേറ്ററില്‍ മുഴുവന്‍ സമയവും ചിരിയുടെ അമിട്ട് പൊട്ടുന്നു. കട്ട ജയന്‍ ആരാധകനായ സുരേന്ദ്രന്റെയും സിനിമാ മോഹിയായ മകന്‍ കൃഷ്ണന്‍ നായരെന്ന കിച്ചുവിന്റെയും കഥയാണിത്. കിച്ചുവാണ് ഈ സിനിമയിലെ ഹീറോ. അതായത് കട്ടപ്പനകാരന്‍ ഋത്വിക്. തിരകഥാകൃത്തായ വിഷ്ണു തന്നെയാണ് കട്ടപ്പനയിലെ ഋത്വിക്‌റോഷന്‍ എന്ന ടൈറ്റില്‍…

Read More

പുലി മുരുകന്‍ കാഴ്ചയുടെ ഉത്സവം

പുലി മുരുകന്‍ കാഴ്ചയുടെ ഉത്സവം

പ്രതീക്ഷകളുടെ ഭാരവുമായാണ് പുലിമുരുകന്‍ എത്തിയത്. കാസനോവ പോലുള്ള വന്‍ ചിത്രങ്ങളുടെ അനുഭവങ്ങള്‍ മുന്നിലുള്ളത് കൊണ്ട് ബിഗ് ബജറ്റ് ചിത്രങ്ങളെ പേടിയോടെയാണ് സിനിമാ പ്രേമികള്‍ കാണുന്നത്. 25 കോടി ബജറ്റ്, മോഹന്‍ ലാലിന്റെ മുഴുനീള ആക്ഷന്‍ പ്രകടനം, ഹോളിവൂഡ് ആക്ഷന്‍ മാസ്റ്റര്‍ പീറ്റര്‍ ഹൈനിന്റെ സാനിധ്യം, രഹസ്യ സ്വഭാവമുള്ള ഷൂട്ടിങ്ങ് തുടങ്ങി ഘടകങ്ങളാല്‍ പ്രതീക്ഷക്ക് ഒട്ടും കുറവുണ്ടായിരുന്നില്ല­ പുലി മുരുകന്. രണ്ട് തവണ റിലീസ് മാറ്റി വച്ചതും പ്രേഷകരുടെ കാത്തിരിപ്പിന്റെ ആഴം വര്‍ദ്ധിപ്പിച്ചു. ഫെസ്റ്റിവല്‍ സീസണുകള്‍ ഒക്കെ കഴിഞ്ഞിട്ടും തീയേറ്ററുകളില്‍ തലേ ദിവസം തന്നെ ബൂക്കിംഗ് തീര്‍ന്നത് ചിത്രത്തിന് എത്രത്തോളം പ്രതീക്ഷയുണ്ടെന്നത് വ്യക്തമാക്കുന്നു. മോഹല്‍ലാല്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ പേരാണ് പുലിമുരുകന്‍. പുലി ശല്യമുള്ള ഗ്രാമത്തില്‍ പുലിയെ വേട്ടയാടി ഗ്രാമത്തെ രക്ഷിച്ച് നിര്‍ത്തുന്നത് മുരുകനാണ്. പുലി ആയാലും മനുഷ്യനായാലും മുരുകന്‍ ശത്രു നിഗ്രഹം ഒരു ആവേശമാണ്. ശരി തെറ്റുകളില്ലാത്ത…

Read More

സ്ത്രീ രാഷ്ട്രീയത്തിന്റെ നിറമുള്ള പിങ്ക്

സ്ത്രീ രാഷ്ട്രീയത്തിന്റെ നിറമുള്ള പിങ്ക്

നിങ്ങള്‍ കൂട്ടുകാരനോ കാമുകനോ ഭര്‍ത്താവോ ആരുമാവട്ടെ പെണ്ണ് അരുത് എന്ന് പറഞ്ഞാല്‍ അര്‍ഥം അരുത് എന്ന് തന്നെയാണ്. രാത്രി ഇറങ്ങി നടക്കുന്നതും ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതും മദ്യപിക്കുന്നതും ഒരു പെണ്ണിന്റെ അനുവാദമായി കണക്കാക്കാനാവില്ല. കാലിക പ്രസക്തിയുള്ള വിഷയം തന്നെയാണ് പിങ്ക് ചര്‍ച്ച ചെയ്യുന്നത്. ഇത്രയേറെ പുരോഗമനം പറയുന്ന ഇക്കാലത്തും സ്ര്തീ സ്വന്തമായി വ്യക്തിത്വവും സ്വകാര്യതയുമുള്ള ഒരാളാണെന്ന് ആവര്‍ത്തിക്കേണ്ടി വരുന്നത് ദുഃഖകരമായ യാഥാര്‍ത്യമാണ്. സമകാലിക ഇന്ത്യന്‍ സമൂഹത്തിലെ പെണ്ണവസ്ഥയുടെ നേര്‍ക്കാഴ്ചയാണ് പിങ്ക് തുറന്ന് കാണിക്കുന്നത്. കേന്ദ്ര കഥാപാത്രമായ മിനല്‍ അറോറയും ഫലക്, ആന്‍ഡ്രിയ എന്നീ സുഹൃത്തുക്കളും അവരുടെ ആണ്‍ സുഹൃത്തുക്കളുടെ ക്ഷണപ്രകാരം ഒരു സ്വകാര്യ സ്ഥലത്ത് ഡിന്നരിന് പോവുകയും അവിടെ വച്ച് തങ്ങളെ ബലാല്‍സംഘം ചെയ്യാന്‍ ശ്രമിക്കുന്ന ആണ്‍ സുഹൃത്തുക്കളെ പരിക്കേല്‍പ്പിച്ച് രക്ഷപ്പെടുന്ന രംഗത്തോട് കൂടെയാണ് ചിത്രം ആരംഭിക്കുന്നത്. രണ്ടു കാറുകളിലാണ് ചിത്രം തുടങ്ങുന്നത് പരിക്കേറ്റ യുവാവിനെ ഹോസ്പിറ്റലില്‍…

Read More

ചടുലം വൈകാരികം ‘ട്രെയിന്‍ ടു ബുസാന്‍’

ചടുലം വൈകാരികം ‘ട്രെയിന്‍ ടു ബുസാന്‍’

സോംബികളെ ഇഷ്ട്ടപ്പെടുകയോ വെറുക്കുകയോ ചെയ്യാം പക്ഷേ സോംബി സിനിമകള്‍ക്ക് എന്നും ആരാധകരുണ്ടാവും. മരണം, മരണത്തില്‍ നിന്നുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പ്, മരണം വിതച്ചുള്ള ജീവിതം ഒരു പ്രേഷകനെ സോംബി സിനിമ ആരാധകനാക്കുന്നത് ഇതായിരിക്കാം. ഒരുപാട് സാംബി സിനിമകള്‍ ഹോളിവുഡ് നമുക്ക് നല്‍കിയിട്ടുണ്ട്, പലരീതിയിലും പല മൂഡിലുമുള്ള സിനിമകള്‍ നമ്മള്‍ കണ്ടു കഴിഞ്ഞതുമാണ്. എന്നാല്‍ സോംബി സിനിമയെ മറ്റൊരു ആസ്വാദന തലത്തിലെത്തിക്കുകയാണ് കൊറിയന്‍ സോംബി ചിത്രമായ ‘ട്രെയിന്‍ ടു ബുസാന്‍’. കണ്ടു ശീലിച്ച സോംബി ചിത്രങ്ങള്‍ വയലന്‍സിനും ഹൊററിനും പ്രാധാന്യം കൊടുക്കുമ്പോള്‍ വൈകാരികതയ്ക്കും മാനസിക നിലയ്ക്കും പ്രാധാന്യം കൊടുത്താണ് ട്രെയിന്‍ ടു ബുസാന്‍ ഒരുക്കിയിരിക്കുന്നത്. Seokwoo എന്ന വളരെ തിരക്കുള്ള (വിവാഹമോചിതനായ) ഒരു ഫണ്ട് മാനേജര്‍, തന്റെ മകളെ അവളുടെ പിറന്നാള്‍ ദിനത്തില്‍ , അവളുടെ അമ്മയുടെ അടുത്തേക്ക് കൊണ്ട് പോകാന്‍ നിര്‍ബന്ധിതനാവുന്നു. ബുസാന്‍ എന്ന നഗരത്തിലേക്കുള്ള ഒരു ട്രെയിനില്‍ അവര്‍…

Read More

കല്‍ക്കിയുടെ പെയിന്റിങ്

കല്‍ക്കിയുടെ പെയിന്റിങ്

കോഴിക്കോട്: മുറിവേറ്റ മനസ്സുകളുടെ നിസ്സഹായതയും കണ്ണുകളില്‍ നിന്ന് പതറിപോകുന്ന നിലവിളിയും മാത്രമല്ല ആത്മവീര്യത്തിന്റെ തീക്ഷ്ണതയില്‍ നിറഞ്ഞുനില്‍ക്കുന്ന പ്രതികരണവുമായിരുന്നു ട്രാന്‍സ് ജെന്‍ഡര്‍ ആക്റ്റിവിറ്റീസ് വരച്ചുകാണിച്ച കാന്‍വാസിലുണ്ടായിരുന്നത്. പ്രശസ്ത ട്രാന്‍സ് ജെന്‍ഡര്‍ ആക്റ്റിവിസ്റ്റും എഴുത്തുകാരിയും പെര്‍ഫോം ആര്‍ട്ടിസ്റ്റുമായ കല്‍ക്കിസുബ്രഹ്മണ്യം സ്ത്രീ ജിവിതത്തിന്റെ കനല്‍ വഴിയില്‍ കടും നിറങ്ങള്‍ ചാലിച്ചുകൊണ്ടുള്ള ചിത്രപ്രദര്‍ശനം ഏറെ ശ്രദ്ധേയമായി. ചിത്രത്തില്‍ ജീവിതത്തിന്റെ വഴിത്താരയില്‍ തേങ്ങലടിച്ച് മരണമുഖത്തേക്ക് തുറിച്ചുനോക്കിയ ജിഷ, നിര്‍ഭയ എന്നിവരെ കല്‍ക്കിയുടെ കാന്‍വാസില്‍ പതിഞ്ഞു. താന്‍ ഒരു ട്രാന്‍സ് ആര്‍ട്ടിസ്റ്റല്ല, പക്ഷേ ആര്‍ട്ടിസ്റ്റാണെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു കല്‍ക്കി പെണ്‍യാതനകള്‍ വരച്ചുകാണിച്ചത്. കോഴിക്കോട് നാളെ നടക്കുന്ന ഏഴാമത് ലൈംഗിക സ്വാഭിമാന ഘോഷയാത്രക്ക് മുന്നോടിയായി ഗാന്ധിഗൃഹത്തിലാണ് കല്‍ക്കിയുടെ പെയിന്റിങ് പ്രദര്‍ശനം നടന്നത്. ഈ ചിത്രങ്ങള്‍ വിറ്റുകിട്ടുന്ന തുക സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ട്രാന്‍സ് വുമണ്‍ വിഭാഗത്തിന്റെ വിദ്യാഭ്യാസത്തിനായി ഉപയോഗിക്കും.

Read More