നരേന്ദ്ര മോദിയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍, നന്ദി അറിയിച്ച് മോദിയും

നരേന്ദ്ര മോദിയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍, നന്ദി അറിയിച്ച് മോദിയും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. ആശംസകള്‍ സ്വീകരിച്ച മോദി ഇതിന് ട്വിറ്ററില്‍ നന്ദിയും അറിയിച്ചു. നമ്മുടെ ബഹുമാന്യനായ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകള്‍. താങ്കളുടെ ആയുരാരോഗ്യത്തിനുവേണ്ടി പ്രാര്‍ഥിക്കുന്നു. നിലയ്ക്കാത്ത കര്‍മ്മത്തിന് ഊര്‍ജ്ജമുണ്ടാവട്ടെ എന്നും ആശംസിക്കുന്നു. മോഹന്‍ലാല്‍ ട്വിറ്ററില്‍ കുറിച്ചു. അധികം വൈകാതെ ആശംസകള്‍ സ്വീകരിച്ച് മോദിയുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ മറുപടി വന്നു. നിങ്ങളുടെ ആശംസയെ ഞാന്‍ വിലമതിക്കുന്നു, എന്നായിരുന്നു മോഹന്‍ലാലിന്റെ ആശംസയോടുള്ള പ്രധാനമന്ത്രിയുടെ പ്രതികരണം. Happy Birthday to our beloved Prime Minister Shri @narendramodi Ji. Prayers for your good health and lots of energy for your relentless work. @PMOIndia #HappyBdayPMModi pic.twitter.com/brS2aA1yMt — Mohanlal (@Mohanlal) September 17, 2018 ഈ മാസം തുടക്കത്തില്‍ ദില്ലിയിലെത്തി മോഹന്‍ലാല്‍ പ്രധാനമന്ത്രിയെ…

Read More

” ഇതെന്താ ചെരിപ്പ് കടയോ… ? സണ്ണി ലിയോണിന്റെ ചെരുപ്പ് ശേഖരം കണ്ട് ഞെട്ടി ആരാധകര്‍; വീഡിയോ വൈറല്‍ ”

” ഇതെന്താ ചെരിപ്പ് കടയോ… ? സണ്ണി ലിയോണിന്റെ ചെരുപ്പ് ശേഖരം കണ്ട് ഞെട്ടി ആരാധകര്‍; വീഡിയോ വൈറല്‍ ”

പോണ്‍ സിനിമ മേഖലയില്‍ നിന്നും മുഖ്യധാരാ സിനിമകളിലേക്ക് ചുവടു വച്ച താരമാണ് സണ്ണി ലിയോണ്‍. ഇപ്പോള്‍ ലോകമെമ്പാടും ആരാധകരുള്ള സണ്ണി , സിനിമയിലെ സജീവ സാന്നിധ്യമാണ്. ആരാധകരെ പല കാര്യങ്ങള്‍കൊണ്ടും അമ്പരപ്പിച്ചിട്ടുള്ള സണ്ണി ലിയോണ്‍ , ഇപ്പോള്‍ മറ്റൊരു ഗംഭീര കളക്ഷനിലൂടെ എല്ലാവരെയും ഞെട്ടിക്കുകയാണ്. തന്റെ ഷൂവിന്റേയും ചെരിപ്പിന്റെയും കളക്ഷനിലൂടെയാണ് സണ്ണി ആരാധകരെ അമ്പരപ്പിക്കുന്നത്. ഒരു ചെരിപ്പ് കട പോലെ തന്നെയാണ് സണ്ണിയുടെ കളക്ഷനും. ഷൂവിനായി ഒരു ഭാഗവും മറ്റു ഫാഷന്‍ ചെരിപ്പുകള്‍ക്കായി മറ്റൊരു ഭാഗവും. വസ്ത്രങ്ങളുടെയും , വാച്ചുകളുടെയും തുടങ്ങി പലതരം കളക്ഷനുകള്‍ സിനിമ താരങ്ങള്‍ പങ്കു വച്ചിട്ടുണ്ടെങ്കിലും സണ്ണിയുടെ ചെരിപ്പിന്റെ കളക്ഷന്‍ ഇതില്‍ നിന്നും വ്യത്യസ്തമാണ്. ഇന്‍സ്റ്റാഗ്രാമില്‍ സണ്ണി ലിയോണ്‍ തന്നെയാണ് വീഡിയോ പങ്കു വച്ചത്.  

Read More

ഇതാണ് ബംഗ്ലാദേശിന്റെ സണ്ണി ലിയോണ്‍; ഫോട്ടോസ് വൈറല്‍

ഇതാണ് ബംഗ്ലാദേശിന്റെ സണ്ണി ലിയോണ്‍; ഫോട്ടോസ് വൈറല്‍

  ഇതാണ് ബംഗ്ലാദേശിന്റെ സണ്ണി ലിയോണ്‍; ഫോട്ടോസ് വൈറല്‍ !!! പോണ്‍ സിനിമ രംഗത്ത് നിന്നും മുഖ്യധാരാ സിനിമകളിലേക്ക് എത്തി നിരവധി ആരാധകരെ കയ്യിലെടുത്ത താരമാണ് സണ്ണി ലിയോണ്‍. സണ്ണി ലിയോണിന്റെ ആകാര വടിവും ഭംഗിയും ഇന്ത്യ ഒട്ടാകെ അവര്‍ക്ക് ആരാധകരെ സമ്മാനിച്ചു . സണ്ണി ലിയോണിനെ പോലൊരാള്‍ നമ്മുടെ അയല്‍രാജ്യത്തിനും സ്വന്തമായുണ്ട്. ബംഗ്ലാദേശിന്റെ സണ്ണി ലിയോണായ നൈല നയീം എന്ന സുന്ദരിയാണിപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞുനില്‍ക്കുന്നത്.   View this post on Instagram Risky! A post shared by Naila Nayem (@therealnailanayem) on Mar 5, 2018 at 8:24am PST 23 കാരിയായ നൈല നയീമിനും ആരാധകരേറെയാണ്. സണ്ണിയെ പോലെ ബോള്‍ഡ് വേഷങ്ങള്‍ ചെയ്യാന്‍ മടി കാണിക്കാത്ത നൈലയ്ക്ക് വന്‍ ആരാധക പിന്തുണയാണ് ബംഗ്ലാദേശിലുള്ളത്. റാംപ്മോഡലിങ്ങിലൂടെയാണ് നൈല നയീം സിനിമാ…

Read More

ഒന്നുങ്കില്‍ അച്ചായത്തിവേഷം, അല്ലെങ്കില്‍ പ്രതിനായികയുടെ നിഴലാട്ടമുള്ള ഗ്ലാമര്‍ കാമുകിവേഷം; റോമ സിനിമയില്‍ നിന്ന് മാറിയത് വിവാഹം കഴിഞ്ഞത് കൊണ്ട്, റോമ മനസു തുറക്കുന്നു

ഒന്നുങ്കില്‍ അച്ചായത്തിവേഷം, അല്ലെങ്കില്‍ പ്രതിനായികയുടെ നിഴലാട്ടമുള്ള ഗ്ലാമര്‍ കാമുകിവേഷം; റോമ സിനിമയില്‍ നിന്ന് മാറിയത് വിവാഹം കഴിഞ്ഞത് കൊണ്ട്, റോമ മനസു തുറക്കുന്നു

മലയാള സിനിമയിലെ മുന്‍നിര നായികമാരുടെ ശ്രേണിയിലേക്ക് ഉയരുന്നതിനിടെയാണ് നടി റോമ പൊടുന്നനെ മലയാള സിനിമയില്‍ നിന്നും അപ്രത്യക്ഷമായത്. പൊതുവെ നായികമാര്‍ വിവാഹം കഴിയുമ്പോഴാണ് സിനിമയില്‍ നിന്നു വിട്ടു നില്‍ക്കാറുള്ളത് എന്നതിനാല്‍ റോമയുടെ വിവാഹം കഴിഞ്ഞെന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്കും പഞ്ഞമുണ്ടായില്ല. പക്ഷെ മോഹന്‍ലാല്‍, പൃഥ്വിരാജ്, ദിലീപ് തുടങ്ങി സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം സിനിമയില്‍ തിളങ്ങി നിന്നിരുന്ന റോമയ്ക്ക് സംഭവിച്ചതെന്തെന്ന് ആരാധകര്‍ ചോദിക്കുമ്പോള്‍ ഗോസിപ്പുകള്‍ക്ക് വിരാമമിട്ട് റോമ തന്നെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്. സിനിമയില്‍ വളരെ നീണ്ട ഗ്യാപ്പാണ് എനിക്കുണ്ടായത്. ഒരു പരിധിവരെ അത് മനപൂര്‍വ്വമായിരുന്നു എന്ന് റോമ പറയുന്നു. ഒരേ ജനുസ്സില്‍പ്പെട്ട അച്ചായത്തിവേഷം അല്ലെങ്കില്‍ പ്രതിനായികയുടെ നിഴലാട്ടമുള്ള ഗ്ലാമര്‍ കാമുകിവേഷം. ഇവ മാത്രമാണ് എന്നെത്തേടി എത്തിക്കൊണ്ടിരുന്നത്. പ്രകടനത്തിലെ ആവര്‍ത്തനം എനിക്കുതന്നെ മടുപ്പുളവാക്കി. പ്രേക്ഷകരുടെ കാര്യം പറയേണ്ടതില്ലല്ലോ. അപ്പോള്‍ ഒരു ഗ്യാപ്പ് വേണമെന്നുതോന്നി. ഞാന്‍ ബാംഗ്ലൂരിലേക്കുതന്നെ തിരിച്ചുപോന്നു. സിനിമയെ പൂര്‍ണ്ണമായും ഉപേക്ഷിക്കുവാന്‍ പറ്റാത്തതുകൊണ്ടാണ്…

Read More

തീര വളര്‍ച്ചയില്ല, വളര്‍ച്ച കൂട്ടാന്‍ വല്ല വഴിയുമുണ്ടോ ഡോക്ടറേ, സൈസ് തീരയില്ല; ഞെട്ടിച്ച് അപര്‍ണ ബാലമുരളി

തീര വളര്‍ച്ചയില്ല, വളര്‍ച്ച കൂട്ടാന്‍ വല്ല വഴിയുമുണ്ടോ ഡോക്ടറേ, സൈസ് തീരയില്ല; ഞെട്ടിച്ച് അപര്‍ണ ബാലമുരളി

സോഷ്യല്‍ മീഡിയയില്‍ വയറലായി കൊണ്ടിരിക്കുന്ന കാമുകിയിലെ രംഗം

Read More

ദീപിക പദുക്കോണും രണ്‍വിര്‍ സിംഗും ഉടന്‍ വിവാഹിതരാകും, വാര്‍ത്തയോട് പ്രതികരിക്കാനില്ലെന്ന് ദീപിക

ദീപിക പദുക്കോണും രണ്‍വിര്‍ സിംഗും ഉടന്‍ വിവാഹിതരാകും, വാര്‍ത്തയോട് പ്രതികരിക്കാനില്ലെന്ന് ദീപിക

ദീപിക പദുക്കോണും രണ്‍വിര്‍ സിംഗും ഉടന്‍ വിവാഹിതരാകുമെന്ന് നേരത്തെ സിനിമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഒരു ചടങ്ങിനിടെ വിവാഹത്തെ കുറിച്ച് ചോദ്യം വന്നപ്പോള്‍ പ്രതികരിക്കാനില്ലെന്നായിരുന്നു ദീപികയുടെ മറുപടി. പ്രസക്തമല്ലാത്ത ഒരു ചോദ്യമാണ് അത്. ഇത്തരം ചടങ്ങില്‍ ചോദിക്കേണ്ടതല്ലെന്നായിരുന്നു മറുപടി. എഫ്എല്‍ഒ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ദീപിക ഇങ്ങനെ പ്രതികരിച്ചത്. കുറ്റബോധം തോന്നുന്ന പ്രവണത സ്ത്രീകള്‍ക്കുണ്ടെന്നും ദീപിക പറഞ്ഞു. എല്ലാ മേഖലകളിലും ശരിയായ രീതിയിലായിരിക്കണം എന്നാണ് സ്ത്രീകള്‍ ആഗ്രഹിക്കുന്നത്. നമ്മുടെ സമയം വിനിയോഗിക്കുന്നത് കുറ്റബോധം ഇല്ലാതെ ആയിരിക്കണം. അതായത് ഒരു ചടങ്ങിലാണെങ്കില്‍ പോലും സ്ത്രീകളുടെ മനസ്സില്‍ പല കാര്യങ്ങളായിരിക്കും. കുട്ടികളെ സ്‌കൂളില്‍ നിന്ന് കൊണ്ടുവരാന്‍ പോകണം, ഭര്‍ത്താവ് വീട്ടില്‍ വരും അങ്ങനെ കുറെ ചിന്തകള്‍. എന്തിനെയെങ്കിലും കുറിച്ച് നിരന്തരം ആലോചിച്ചു ആശങ്കപ്പെട്ടു കൊണ്ടിരിക്കുന്നവരായിരിക്കും സ്ത്രീകള്‍. അത് ശരിയാണ്, പക്ഷേ നമുക്ക് വേണ്ടി മാത്രമായി സമയം ചിലവഴിക്കാനും പറ്റണം- ദീപിക…

Read More

”ഇന്ന് നമ്മുടെ വിവാഹ വാര്‍ഷിക ദിനമാണ്. ഈ ദിവസമെങ്കിലും മറക്കാതിരിക്കൂ… ” ; മോഹന്‍ലാലിനോട് സുചിത്ര

”ഇന്ന് നമ്മുടെ വിവാഹ വാര്‍ഷിക ദിനമാണ്. ഈ ദിവസമെങ്കിലും മറക്കാതിരിക്കൂ… ” ; മോഹന്‍ലാലിനോട് സുചിത്ര

മോഹന്‍ലാലിന്റെയും സുചിത്രയുടെയും വിവാഹദിനം അവരേക്കാള്‍ ഉപരി ആരാധകര്‍ കൊണ്ടാടാറുണ്ട്. ഒരിക്കല്‍ വിവാഹ വാര്‍ഷികം മറന്നു പോയ സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും പക്ഷെ സുചിത്രയുടെ സര്‍പ്രൈസ് തനിക്ക് വലിയ തിരിച്ചറിവാണ് നല്‍കിയതെന്നും മോഹന്‍ലാല്‍ പറയുന്നു. ഒരിക്കല്‍ വിവാഹ വാര്‍ഷിക ദിനം താന്‍ മറന്നിരുന്നു, എയര്‍പോര്‍ട്ടില്‍ എന്നെ യാത്രയാക്കിയ ശേഷം സുചിത്ര എനിക്ക് ഫോണ്‍ ചെയ്തു, ബാഗ് തുറന്നു നോക്കണമെന്നും അതില്‍ ഒരു സര്‍പ്രൈസ് ഉണ്ടെന്നും സുചിത്ര പറഞ്ഞു. ബാഗ് തുറന്നപ്പോള്‍ അതിനുള്ളില്‍ ഒരു മോതിരവും കൂടാതെ ഒരു കുറിപ്പും ശ്രദ്ധയില്‍പ്പെട്ടു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു, ”ഇന്ന് നമ്മുടെ വിവാഹ വാര്‍ഷിക ദിനമാണ്. ഈ ദിവസമെങ്കിലും മറക്കാതിരിക്കൂ”. പിന്നീട് ഒരിക്കലും വിവാഹ വാര്‍ഷികം താന്‍ മറന്നിട്ടില്ലെന്നും, സുചിത്രയുടെ വാക്കുകള്‍ വലിയ തിരിച്ചറിവാണ് തനിക്ക് നല്‍കിയതെന്നും ഒരു പ്രമുഖ മാധ്യമത്തോട് സംസാരിക്കവേ മോഹന്‍ലാല്‍ പറഞ്ഞു.

Read More

” എന്റെ 18ാം വയസ്സിലാണ് ഡാഡി ആ വാര്‍ത്ത പറയുന്നത്… ” ; മഡോണ സെബാസ്റ്റ്യന്‍ മനസ്സുതുറക്കുന്നു…

” എന്റെ 18ാം വയസ്സിലാണ് ഡാഡി ആ വാര്‍ത്ത പറയുന്നത്… ” ; മഡോണ സെബാസ്റ്റ്യന്‍ മനസ്സുതുറക്കുന്നു…

‘എന്റെ 18-ാം വയസ്സിലാണ് ഡാഡി ആ വാര്‍ത്ത പറയുന്നത്. മമ്മി ഗര്‍ഭിണിയാണെന്ന വിവരം സ്‌കാന്‍ റിപ്പോര്‍ട്ടോടുകൂടി ഡാഡി കാണിച്ചപ്പോള്‍ വിശ്വസിക്കാനായില്ല. ആ വാര്‍ത്തയോട് എങ്ങനെ പ്രതികരിക്കണമെന്നും അറിയില്ലായിരുന്നു’. ഒരു സ്വകാര്യചാനലിനും നല്‍കിയ അഭിമുഖത്തില്‍ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു നടിയും ഗായികയുമായ മഡോണ സെബാസ്റ്റ്യന്‍. മഡോണയുടെ വാക്കുകള്‍ പതിനെട്ട് വര്‍ഷത്തോളം ഒറ്റക്കുട്ടിയായി വന്ന് പെട്ടെന്ന് ഒരു ദിവസം അച്ഛന്‍ പറയുകയാണ് ‘ഡോണ ഒരു വാര്‍ത്തയുണ്ട്, അമ്മ ഗര്‍ഭിണി ആണെന്ന്’. അച്ഛന്റെ കയ്യില്‍ റിപ്പോര്‍ട്ടും ഉണ്ടായിരുന്നു. എനിക്ക് എന്താണ് പ്രതികരിക്കേണ്ടതെന്ന് അറിയില്ലായിരുന്നു. ശരിക്കും ഞാന്‍ സന്തോഷിക്കേണ്ട സമയമാണ്. പക്ഷെ ആ നിമിഷം നിര്‍വികാരതയാണ് തോന്നിയത്. എനിക്ക് ചിരി വരുന്നില്ല. എന്താ ചെയ്യേണ്ടത് എന്ന് അറിയില്ല, അതായിരുന്നു എന്റെ പ്രതികരണം. ഞാന്‍ എന്നോട് തന്നെ പറയുന്നുണ്ട്. ഒരുപാട് ചിന്തിച്ച് തലപ്പുണ്ണാക്കുന്നതിന് പകരം നീയെന്താ സന്താഷിക്കാത്തതെന്ന്. പക്ഷേ ഒറ്റക്കുട്ടിയായി വളര്‍ന്ന ഒരാള്‍ക്ക്…

Read More

” അതുകൊണ്ടാണ് ഗ്ലാമര്‍ വേഷങ്ങള്‍ എന്നെ തേടി ഗ്ലാമര്‍ വരാന്‍ കാരണം… ” ; റായ് ലക്ഷ്മിയുടെ വെളിപ്പെടുത്തല്‍

” അതുകൊണ്ടാണ് ഗ്ലാമര്‍ വേഷങ്ങള്‍ എന്നെ തേടി ഗ്ലാമര്‍ വരാന്‍ കാരണം… ” ; റായ് ലക്ഷ്മിയുടെ വെളിപ്പെടുത്തല്‍

മലയാള സിനിമക്ക് അത്ര പരിചിതമല്ലാത്ത സൗന്ദര്യ സങ്കല്പങ്ങളുമായി കടന്നു വന്ന നടിയാണ് റായ് ലക്ഷ്മി . തമിഴിലും കന്നടയിലും ഗ്ലാമര്‍ വേഷങ്ങളില്‍ തിളങ്ങിയ റായ് ലക്ഷ്മിക്ക് മലയാള സിനിമ നല്‍കിയത് മികച്ച കഥാപാത്രങ്ങളാണ്. ഹിന്ദിയിലും അരങ്ങേറ്റം കുറിച്ച ശേഷം ഒരിടവേള കഴിഞ്ഞ് മലയാള സിനിമയിലേക്ക് വീണ്ടും എത്തുകയാണ് റായ് ലക്ഷ്മി. കേരളം തനിക്കെന്നും പ്രിയപ്പെട്ട ഇടമാണെന്നു റായ് ലക്ഷ്മി പറയുന്നു. എന്റെ അഴകിനുള്ളില്‍ ഒരു കലാകാരിയുണ്ടെന്നു തിരിച്ചറിഞ്ഞത് കേരളമാണെന്ന് റായ് ലക്ഷ്മി പറയുന്നു. ”മറ്റു ഭാഷകളില്‍ കൂടുതലും ഗ്ലാമര്‍ വേഷങ്ങളാണ് ചെയ്തിട്ടുള്ളത്. തെന്നിന്ത്യന്‍ സിനിമകളില്‍ അത്തരം വേഷങ്ങളിലേക്ക് ടൈപ്പ്കാസ്‌റ് ചെയ്യപെടുകയാണോ എന്ന് ഭയന്നിരിക്കെയാണ് ഒരുപിടി നല്ല കഥാപാത്രങ്ങള്‍ മലയാള സിനിമ ലോകം എനിക്ക് സമ്മാനിച്ചത്. ഗ്ലാമര്‍ വേഷങ്ങള്‍ തേടിവരുന്നതിനുള്ള കാരണവും റായ് ലക്ഷ്മി പറയുന്നു -” പാരമ്പര്യമായി ലഭിച്ച സൗന്ദര്യത്താലാവാം ഗ്ലാമര്‍ വേഷങ്ങള്‍ തേടി വരുന്നത് ….

Read More

” ഇതും ദുരിതാശ്വാസ നിധിയിലേക്ക് ” ; ആരാധകര്‍ കാണ്‍കെ ഡി ക്യുവിന്റെ പ്രഖ്യാപനം

” ഇതും ദുരിതാശ്വാസ നിധിയിലേക്ക് ” ; ആരാധകര്‍ കാണ്‍കെ ഡി ക്യുവിന്റെ പ്രഖ്യാപനം

പ്രളയദുരിതത്തില്‍ പെട്ട സംസ്ഥാനത്തിന് കൈത്താങ്ങാവാന്‍ ആരംഭിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ മലയാള സിനിമാതാരങ്ങളില്‍ ഒരാളാണ് ദുല്‍ഖര്‍. മമ്മൂട്ടിയും ദുല്‍ഖറും ചേര്‍ന്ന് 25 ലക്ഷം രൂപയാണ് നിധിയിലേക്ക് നല്‍കിയത്. എറണാകുളം ജില്ലാ കലക്ടര്‍ക്ക് മമ്മൂട്ടി നേരിട്ടെത്തി തുക കൈമാറുകയായിരുന്നു. ഇതിന് പിന്നാലെ ഒരു ഉദ്ഘാടന ചടങ്ങിന് തനിക്ക് ലഭിച്ച പ്രതിഫലവും ദുരിതാശ്വാസനിധിയിലേക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. കരുനാഗപ്പള്ളിയില്‍ ഒരു ജ്വല്ലറി ഉദ്ഘാടനത്തിനാണ് ദുല്‍ഖര്‍ എത്തിയത്. റോഡ് തിങ്ങിനിറഞ്ഞ് ആയിരങ്ങളാണ് പ്രിയതാരത്തെ നേരിട്ട് കാണാന്‍ എത്തിയിരുന്നത്. തന്നെ കാണാന്‍ മണിക്കൂറുകളോളം കാത്തിരുന്നവരെ അഭിസംബോധന ചെയ്ത ശേഷമായിരുന്നു ദുല്‍ഖറിന്റെ പ്രഖ്യാപനം. ഈ ചടങ്ങില്‍ പങ്കെടുത്തതില്‍ നിന്ന് തനിക്ക് ലഭിക്കുന്ന മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുമെന്ന പ്രഖ്യാപനത്തെ ഹര്‍ഷാരവത്തോടെയാണ് ആരാധകര്‍ സ്വാകരിച്ചത്. Reward from #RajadhaniSilks Inauguration will give to CM's Relief fund –…

Read More