ചൈനീസ് ഭാഷ അരച്ചുകുടിച്ച് മോഹന്‍ലാലും കെപിഎസി ലളിതയും

ചൈനീസ് ഭാഷ അരച്ചുകുടിച്ച് മോഹന്‍ലാലും കെപിഎസി ലളിതയും

മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’. തൃശൂര്‍കാരന്‍ അച്ചായനായി താരം എത്തുന്ന ചിത്രത്തിന്റെ ഔദ്യോഗിക ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തത്. മോഹന്‍ലാലും കെപിഎസി ലളിതയും ചേര്‍ന്നുള്ള ഒരു ചൈനീസ് വാഗ്വാദമാണ് ടീസറിന്റെ ഹൈലൈറ്റ്. സലീം കുമാറും പള്ളി വികാരിയുടെ വേഷത്തില്‍ സിദ്ദിഖും ടീസറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. നവാഗതരായ ജിബി ജോജുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ഹണി റോസ്, രാധിക ശരത്കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുലിമുരുകന്‍, ഒടിയന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കു ക്യാമറ ചലിപ്പിച്ച ഷാജികുമാറാണ് ഇട്ടിമാണിയുടെ ഛായാഗ്രഹകന്‍. ഓണം റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.

Read More

സഹായം ചെയ്യുന്നത് നൂറുപേരെ അറിയിക്കണമെന്നില്ല.. വിമര്‍ശനത്തിനു മറുപടിയുമായി നമിത

സഹായം ചെയ്യുന്നത് നൂറുപേരെ അറിയിക്കണമെന്നില്ല.. വിമര്‍ശനത്തിനു മറുപടിയുമായി നമിത

വിമര്‍ശിക്കാനെത്തിയ യുവാവിന് തക്ക മറുപടിയുമായി നടി നമിത പ്രമോദ് രംഗത്തെത്തി. നടിയുടെ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനു താഴെയാണ് രൂക്ഷ വിമര്‍ശനവുമായി യുവാവ് എത്തിയത്. ‘നിങ്ങളൊക്കെ ജീവിച്ചിരിപ്പുണ്ടോ, കേരളത്തിന് ഒരു പ്രളയം അല്ലെങ്കില്‍ പ്രശ്നം വരുമ്പോള്‍ സഹായിക്കാന്‍ നിങ്ങളൊക്കെ അല്ലെ ഉള്ളു. നടന്‍ വിജയ് സാര്‍ 70 ലക്ഷം കൊടുത്തു എന്നു കേള്‍ക്കുമ്പോള്‍ മലയാളം ഫിലിം ഇന്‍ഡസ്ട്രിയോട് പോലും പുച്ഛം തോന്നുന്നു. കേരളത്തിലെ മലയാളികള്‍ അല്ലെ നിങ്ങളുടെയൊക്കെ പടം തിയറ്ററില്‍ പോയി കാണുന്നത്. അവര്‍ക്ക് ഇത്തിരിസഹായം ചെയ്തൂടെ.’-ഇതായിരുന്നു യുവാവിന്റെ കമന്റ്. കമന്റിനു താഴെ നിരവധി ആളുകള്‍ പ്രതികരണവുമായി എത്തി. താരം സഹായം ചെയ്തിട്ടുണ്ടാവുമെന്നും പബ്ലിസിറ്റിക്കായി അത് അറിയിക്കാത്തതാണെങ്കിലോ എന്നായിരുന്നു ഒരു വിഭാഗം പറഞ്ഞത്. എന്തായാലും കമന്റ് ചര്‍ച്ചയായതോടെ മറുപടിയുമായി നമിത തന്നെ നേരിട്ടെത്തി. ‘സഹായം ചെയ്യുന്നത് നൂറുപേരെ അറിയിക്കണം എന്ന് ഇല്ല…

Read More

താന്‍ റിലിജസല്ല, സ്പിരിച്വലാണെന്ന് വിദ്യാ ബാലന്‍

താന്‍ റിലിജസല്ല, സ്പിരിച്വലാണെന്ന് വിദ്യാ ബാലന്‍

മതവിശ്വാസം എന്നത് ഇന്ന് അസഹിഷ്ണുതയുടെ പര്യായമായി മാറിയിരിക്കുന്നുവെന്ന് വിദ്യാ ബാലന്‍. തന്റെ പുതിയ ചിത്രമായ മിഷന്‍ മംഗളിന്റെ പ്രൊമോഷന്റെ ഭാഗമായി പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് വിദ്യ ശാസ്ത്രത്തെയും മതത്തെയും കുറിച്ച് സംസാരിച്ചത്. ചിത്രത്തില്‍ ദൈവഭക്തയായ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞയായാണ് വിദ്യ വേഷമിടുന്നത്. ഒരു വ്യക്തിക്ക് ഒന്നിലധികം വ്യക്തിത്വങ്ങള്‍ ഉണ്ടാവാമെന്നും എന്നാല്‍ ഇന്ന് മതവിശ്വാസിയാകുക എന്നതിനെ വ്യാഖ്യാനിക്കുന്ന രീതിയില്‍ പ്രശ്‌നമുണ്ടെന്നും വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിദ്യ വ്യക്തമാക്കി. വിദ്യയുടെ വാക്കുകള്‍-‘ഇന്ന് മതത്തെ വ്യാഖ്യാനിക്കുന്ന രീതിയില്‍ ഒരു പ്രശ്‌നമുണ്ടെന്ന് എനിക്ക് തോന്നുന്നു. മതവിശ്വാസികളെന്ന് വിളിക്കപ്പെടുന്നതില്‍ നാണിക്കുന്ന കുറേ പേരെ എനിക്കറിയാം. ഞാനും അവരില്‍ ഒരാളാണ്. ഞാന്‍ മതവിശ്വാസിയാണെന്ന് പറയാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ എപ്പോഴും സ്പിരിച്വല്‍ എന്ന് അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്. മതം ഇന്ന് അസഹിഷ്ണുതയുടെ പര്യായമായി മാറിയിരിക്കുന്നു. അതിനാല്‍ തന്നെ മതം എന്നതിന് ഒരു നെഗറ്റീവ് അര്‍ഥം കൈവന്നിരിക്കുകയാണ്. എന്നാല്‍…

Read More

സെയ് റാ നരസിംഹ റെഡ്ഡെി- പുതിയ ടീസര്‍ വരുന്നൂ

സെയ് റാ നരസിംഹ റെഡ്ഡെി- പുതിയ ടീസര്‍ വരുന്നൂ

ചിരഞ്ജീവി നായകനാകുന്ന പുതിയ സിനിമയാണ് സെയ് റാ നരസിംഹ റെഡ്ഡി. സ്വാതന്ത്യസമരസേനാനി നരസിംഹ റെഡ്ഡിയായിട്ടാണ് ചിരഞ്ജീവി ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ടീസറിന് വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. ചിത്രത്തിന്റെ പുതിയ ടീസറും വരികയാണ്. ഓഗസ്റ്റ് 20ന് റിലീസ് ചെയ്യുന്ന ടീസറിന് ശബ്ദം നല്‍കുന്നത് പവന്‍ കല്യാണാണ് എന്നാണ് റിപ്പോര്‍ട്ട്. പവന്‍ കല്യാണ്‍ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. വലിയ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ആദ്യ ഘട്ടത്തില്‍ 200 കോടി ബജറ്റ് തീരുമാനിച്ചത് 250 കോടിയായിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. സുരേന്ദര്‍ റെഡ്ഡിയാണ് സെയ് റാ നരസിംഹ റെഡ്ഡി സംവിധാനം ചെയ്യുന്നത്.

Read More

മിഷന്‍ മംഗള്‍-ആദ്യ ദിനം റെക്കോര്‍ഡ്

മിഷന്‍ മംഗള്‍-ആദ്യ ദിനം റെക്കോര്‍ഡ്

ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമാക്കി ഒരുക്കിയ മിഷന്‍ മംഗള്‍ കഴിഞ്ഞ ദിവസമാണ് പ്രദര്‍ശനത്തിന് എത്തിച്ചത്. മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. കണ്ടിരിക്കേണ്ട ചിത്രമാണ് മിഷന്‍ മംഗളെന്നാണ് അഭിപ്രായം. അതേസമയം ചിത്രത്തിന്റെ ആദ്യ ദിവസത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടു. ഇന്ത്യയില്‍ നിന്ന് മാത്രമായി ചിത്രം ആദ്യ ദിനം സ്വന്തമാക്കിയത്. 29.16 കോടി രൂപയാണ്. ഒരു അക്ഷയ് കുമാര്‍ ചിത്രത്തിന് ആദ്യ ദിനം ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷനാണ് ഇത്. ഐഎസ്ആര്‍ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായിട്ടാണ് അക്ഷയ് കുമാര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. വിദ്യാ ബാലന്‍, തപ്‌സി, സോനാക്ഷി സിന്‍ഹ, നിത്യ മേനോന്‍, കിര്‍തി എന്നിവര്‍ വനിതാ ശാസ്ത്രജ്ഞരായും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലുണ്ട്. വനിതാ ശാസ്ത്രജ്ഞര്‍ക്കുള്ള ആദരവ് കൂടിയാണ് ചിത്രമെന്നാണ് അക്ഷയ് കുമാര്‍ പറഞ്ഞിരുന്നത്.

Read More

പട്ടാഭിരാമനിലെ പുതിയ പാട്ടെത്തി -ചേന ചേമ്പുകള്‍…..

പട്ടാഭിരാമനിലെ പുതിയ പാട്ടെത്തി -ചേന ചേമ്പുകള്‍…..

കണ്ണന്‍ താമരക്കുളത്തിന്റെ സംവിധാനത്തില്‍ ജയറാം നായകനാവുന്ന ‘പട്ടാഭിരാമനി’ലെ പുതിയ പാട്ടെത്തി. ‘കൊന്നു തിന്നും’ എന്നാരംഭിക്കുന്ന ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് മുരുകന്‍ കാട്ടാക്കടയാണ്. സംഗീതം എം ജയചന്ദ്രന്‍. എം ജയചന്ദ്രനും സംഗീതയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ ‘ഉണ്ണി ഗണപതിയേ’ എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. നാല് ലക്ഷത്തിലധികം ഹിറ്റുണ്ട് യുട്യൂബില്‍ ഇതിനകം ഈ ഗാനത്തിന്.

Read More

സൈമ അവാര്‍ഡ് വേദിയില്‍ കേരളത്തിനുവേണ്ടി സഹായം അഭ്യര്‍ഥിച്ച് പൃഥ്വിരാജ്

സൈമ അവാര്‍ഡ് വേദിയില്‍ കേരളത്തിനുവേണ്ടി സഹായം അഭ്യര്‍ഥിച്ച് പൃഥ്വിരാജ്

മലയാളത്തിന്റെ പ്രിയപ്പെട്ട താരം പൃഥ്വിരാജിനാണ് സൈമ അവാര്‍ഡില്‍ മികച്ച നടനുള്ള ക്രിട്ടിക് അവാര്‍ഡ് ലഭിച്ചത്. കൂടെ എന്ന സിനിമയിലെ പ്രകടനത്തിനാണ് പൃഥ്വിരാജിന് അവാര്‍ഡ്. അവാര്‍ഡ് ഏറ്റുവാങ്ങിയതിനു ശേഷം പൃഥ്വിരാജ് സംസാരിച്ചപ്പോള്‍ കേരളത്തിനെ സഹായിക്കാനായിരുന്നു അഭ്യര്‍ഥന. നിങ്ങളാല്‍ കഴിയുന്ന സഹായം കേരളത്തിന് വേണ്ടി ഞാന്‍ അഭ്യര്‍ഥിക്കുകയാണ്- പൃഥ്വിരാജ് പറയുന്നു. മലയാള സിനിമയെ പ്രതിനിധീകരിച്ചു വന്നിരിക്കുന്നതുകൊണ്ട് കേരളത്തെക്കുറിച്ചാണ് എനിക്ക് പറയുവാനുള്ളത്. രണ്ടു ലക്ഷത്തിലേറെ പേരെ ദുരന്തം ബാധിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നു. നാളെ എന്നൊരു സങ്കല്‍പം പോലുമില്ലാതെ സമയം ചിലവഴിക്കുന്നവരാണ് അവരില്‍ ചിലര്‍. നിങ്ങളാല്‍ കഴിയുന്ന സഹായം കേരളത്തിന് വേണ്ടി ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. മലയാള സിനിമ കൈകോര്‍ത്ത് ആവുന്നതൊക്കെ ചെയ്യുന്നുണ്ട്. പക്ഷേ അത് കൊണ്ടുമാവില്ല. എങ്ങനെ സഹായിക്കണം എന്ന് സംശയിക്കുന്നവര്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ എന്റെയോ, ലാലേട്ടന്റെയോ, ടൊവിനോയുടെയോ സാമൂഹ്യമാധ്യമങ്ങളില്‍ നോക്കിയാല്‍ മനസിലാകും. എല്ലാവരും സഹായിക്കണം. ഞങ്ങള്‍ക്ക് നിങ്ങളുടെ സഹായം ആവശ്യമാണ്-…

Read More

ആത്മഹത്യാശ്രമം- തമിഴ് ബിഗ് ബോസ് ഷോയില്‍നിന്നും മത്സരാര്‍ത്ഥി പുറത്ത്

ആത്മഹത്യാശ്രമം- തമിഴ് ബിഗ് ബോസ് ഷോയില്‍നിന്നും മത്സരാര്‍ത്ഥി പുറത്ത്

ബിഗ് ബോസ് തമിഴ് ഷോയില്‍ ആത്മഹത്യാശ്രമം. ബിഗ് ബോസ് തമിഴിന്റെ മൂന്നാം പതിപ്പിലെ മത്സരാര്‍ത്ഥിയായ മധുമിതയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആത്മഹത്യാശ്രമം ബിഗ്‌ബോസ് ഹൗസിനുള്ളിലെ നിയമം തെറ്റിക്കുന്നതാണെന്ന് കാണിച്ച് മധുമിതയെ ഷോയില്‍ നിന്നും പുറത്താക്കി. മധുമിതയുടെ പ്രവര്‍ത്തിയില്‍ അതൃപ്തി പ്രകടിപ്പിച്ച ഷോയുടെ അവതാരകനായ കമല്‍ഹാസന്‍ മധുമിതയെ ഷോയില്‍ നിന്നും പുറത്താക്കിയതായി അറിയിക്കുകയായിരുന്നു. ഷോയില്‍ വിജയ സാധ്യത കല്‍പ്പിക്കപ്പെട്ട മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു മധുമിത. ക്യാപ്റ്റന്‍ ടാസ്‌ക്കും വിജയിച്ച് നില്‍ക്കുകയായിരുന്നു മധുമിത. ഷോയിലെ പുരുഷന്മാര്‍ സ്ത്രീകളെ ഉപയോഗിക്കുകയാണെന്ന് ഷോയിലെ മറ്റൊരു മത്സരാര്‍ത്ഥിയായ വനിതാ വിജയകുമാര്‍ മധുമിതയോട് പറഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. പിന്നാലെ ഷോയിലെ മറ്റ് മത്സരാര്‍ത്ഥികളില്‍ ചിലരോട് മധുമിത തര്‍ക്കത്തിലായി. ഇതിന് ശേഷമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

Read More

കാഞ്ചീപുരത്തെ പ്രശസ്തമായ ശ്രീ ദേവരാജസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നയന്‍താര

കാഞ്ചീപുരത്തെ പ്രശസ്തമായ ശ്രീ ദേവരാജസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നയന്‍താര

കാഞ്ചീപുരത്തെ പ്രശസ്തമായ ശ്രീ ദേവരാജസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടി നയന്‍താരയും സംവിധായകന്‍ വിഘ്‌നേശ് ശിവനും. ഏറെ പ്രത്യേകതകളുള്ള ഒരു ക്ഷേത്രമാണിത്. 40 വര്‍ഷം കൂടുമ്പോഴാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠയായ അത്തി വര്‍ദര്‍ പെരുമാളിനെ ദര്‍ശിക്കാന്‍ ഭക്തര്‍ക്ക് അവസരം ലഭിക്കുക. ക്ഷേത്രക്കുളത്തില്‍ സൂക്ഷിച്ചിരിക്കുന്ന അത്തി വര്‍ദര്‍ വിഗ്രഹം 40 വര്‍ഷം കൂടുമ്പോഴാണ് പുറത്തെടുക്കുന്നത്. പിന്നീട് 45 ദിവസം ഭക്തര്‍ക്ക് ദര്‍ശനത്തിന് അവസരം നല്‍കും. നാല് പതിറ്റാണ്ടിനു ശേഷം 2019 ജൂലൈ ഒന്നിനാണ് അത്തി വര്‍ദര്‍ ദര്‍ശനത്തിനായി ക്ഷേത്രം തുറന്നു കൊടുത്തിരിക്കുന്നത്. വിഘ്‌നേശിനൊപ്പം ക്ഷേത്ര സന്ദര്‍ശനത്തിനെത്തിയ നയന്‍സിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കഴിഞ്ഞ ദിവസം സൂപ്പര്‍സ്റ്റാര്‍ രജനികാന്തും നടി തൃഷയും ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു.

Read More

പ്രളയബാധിതര്‍ക്ക് തമിഴ്‌നാട്ടില്‍ നിന്നുമൊരു സ്വാന്തനം; സൂര്യ, കാര്‍ത്തി വക

പ്രളയബാധിതര്‍ക്ക് തമിഴ്‌നാട്ടില്‍ നിന്നുമൊരു സ്വാന്തനം; സൂര്യ, കാര്‍ത്തി വക

കേരളത്തിലെ പ്രളയബാധിതകര്‍ക്ക് ധനസഹായം നല്‍കി താരസഹോദരന്‍മാരായ സൂര്യയും കാര്‍ത്തിയും. 10 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സിധിയിലേക്ക് ഇരുവരും ചേര്‍ന്ന് നല്‍കുന്നത്. സൂര്യയുടെ സിനിമാനിര്‍മാണ കമ്പനിയായ 2ഡി എന്റര്‍ടൈന്‍മെന്റിന്റെ തലവന്‍ രാജശേഖര്‍ പാണ്ഡ്യന്‍ അധികൃതകര്‍ക്ക് ചെക്ക് കൈമാറുമെന്ന് തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കേരളത്തിന് പുറമെ കര്‍ണാടകയില്‍ പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്കും ഇവര്‍ ധനസഹായം നല്‍കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ പ്രളയക്കെടുതിയിലും സഹായഹസ്തവുമായി സൂര്യയും കാര്‍ത്തിയും എത്തിയിരുന്നു. 25 ലക്ഷമായിരുന്നു ഇരുവരും ചേര്‍ന്ന് നല്‍കിയത്. കാര്‍ത്തി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തിയായിരുന്നു സഹായം കൈമാറിയത്.

Read More