ഹൃത്വിക് സിനിമയ്ക്ക് ബീഹാറില്‍ നികുതിയില്ല

ഹൃത്വിക് സിനിമയ്ക്ക് ബീഹാറില്‍ നികുതിയില്ല

ഹൃത്വിക് റോഷന്‍ നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് സൂപ്പര്‍ 30. ഗണിതശാസ്ത്രജ്ഞനായ ആനന്ദ് കുമാറിന്റെ ജീവിതമാണ് ചിത്രത്തില്‍ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. അതേസമയം ചിത്രത്തിന് ബിഹാറില്‍ നികുതിയിളവ് പ്രഖ്യാപിച്ചു. ബിഹാര്‍ ഉപമുഖ്യമന്ത്രി സുശില്‍ കുമാര്‍ മോദിയാണ് ചിത്രത്തിന് നികുതി ഒഴിവാക്കിയതായി പ്രഖ്യാപിച്ചത്. നികുതി ഒഴിവാക്കിയതില്‍ ബിഹാര്‍ സര്‍ക്കാരിന് നന്ദി അറിയിച്ച് ഹൃത്വിക് റോഷനും ആനന്ദ് കുമാറും സാമൂഹ്യമാധ്യമത്തിലൂടെ രംഗത്ത് എത്തി. സാധാരണക്കാരായ വിദ്യാര്‍ഥികളെ ഐഐടി പോലുള്ള പരീക്ഷകള്‍ക്ക് പരിശീലിപ്പിച്ച് മികവ് തെളിയിച്ച അധ്യാപകനാണ് ആനന്ദ് കുമാര്‍. സിനിമയിലും ആനന്ദ് കുമാറിന്റെ ജീവിതം തന്നെയാണ് പറയുന്നത്.  മൃണാല്‍ ആണ് ചിത്രത്തിലെ നായിക. വികാസ് ബഹല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Read More

സൂപ്പര്‍താരം സഹോദരിക്ക് സമ്മാനിച്ച് സൂപ്പര്‍ വാഹനം

സൂപ്പര്‍താരം സഹോദരിക്ക് സമ്മാനിച്ച് സൂപ്പര്‍ വാഹനം

തെലുങ്ക്, തമിഴ്, ഹിന്ദി സിനിമകളിലെ ശ്രദ്ധേയ വേഷങ്ങളിലൂടെ ജനഹൃദയങ്ങള്‍ കീഴടക്കിയ താരമാണ് തപ്സി പന്നു. തന്റെ സഹോദരിക്ക് താരം സമ്മാനിച്ച ഒരു വാഹനമാണ് ഇപ്പോള്‍ വാഹനലോകത്തെ ചര്‍ച്ചാവിഷയം. ഐക്കണിക്ക് അമേരിക്കന്‍ ബ്രാന്‍ഡായ ജീപ്പിന്റെ ജനപ്രിയ വാഹനം കോംപസാണ് താരം സഹോദരി ഷാഗണിന് സമ്മാനിച്ചത്. കോംപസിന്റെ ലിമിറ്റിഡ് പ്ലസ് എന്ന വേരിയന്റാണ് തപ്സി സഹോദരിക്കായി വാങ്ങിയത്. ഏകദേശം 21.33 ലക്ഷമാണ് വാഹനത്തിന്റെ ദില്ലി എക്സ് ഷോറൂം വില. ഇന്ത്യന്‍ വാഹന വിപണിയുടെ മുഖച്ഛായ തന്നെ മാറ്റിക്കൊണ്ട് 2017 ജൂലൈ 31നാണ് കോംപസ് ഇന്ത്യയിലെത്തിയത്. പൂണെയിലെ രംഞ്ജന്‍ഗോവന്‍ പ്ലാന്റില്‍ ഏഴുപത് ശതമാനത്തിലേറെ പ്രാദേശികമായാണ് കോംപസിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. സ്‌പോര്‍ട്ട്, സ്‌പോര്‍ട്ട് പ്ലസ്, ലോഞ്ചിട്യൂഡ്, ലിമിറ്റഡ്, ലിമിറ്റഡ് പ്ലസ് എന്നീ വേരിയന്റുകളാണ് കോംപസിനുള്ളത്. ഇതിന് പുറമേ കോംപസ് ബെഡ്‌റോക്ക്, കോംപസ് ബ്ലാക്ക് പാക്ക്, ട്രെയ്ല്‍ഹോക്ക് തുടങ്ങിയ സ്‌പെഷ്യല്‍ എഡിഷനുകളും കോംപസിലുണ്ട്. നിലവില്‍…

Read More

സിനിമാകാര്‍ക്ക് പിന്തുണയുമായി മാധ്യമ പ്രവര്‍ത്തകര്‍

സിനിമാകാര്‍ക്ക് പിന്തുണയുമായി മാധ്യമ പ്രവര്‍ത്തകര്‍

മദ്യപാനം, പുകവലി രംഗങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കിയാല്‍ മാത്രമേ സിനിമകള്‍ക്കും സീരിയലുകള്‍ക്കും സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കാവൂ, എന്ന പി ആയിഷ പോറ്റി എംഎല്‍.എ അധ്യക്ഷയായ നിയമസഭാ സമിതിയുടെ ശുപാര്‍ശയില്‍ സിനിമാക്കാര്‍ക്ക് പിന്തുണണയുമായി യുവ മാധ്യമപ്രവര്‍ത്തകര്‍ തയ്യാറാക്കിയ ആല്‍ബം പി സി ജോര്‍ജും സോഹന്‍ റോയും ചേര്‍ന്ന് പ്രകാശനം ചെയ്യും. ഗള്ള്പാട്ട് എന്ന് പേരിട്ടിരിക്കുന്ന ആല്‍ബം ജൂലൈ 19ന് ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം പ്രസ്സ്‌ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ കവിയും ഹോളിവുഡ് സംവിധായകനുമായ സോഹന്‍ റോയ് പ്രകാശനം ചെയ്യും. കെ.സുദര്‍ശനന്‍ (മുന്‍ സ്പെഷ്യല്‍ സെക്രട്ടറി ടു ഗവണ്‍മെന്റ് ) ചടങ്ങില്‍ സംസാരിക്കും. കലാരംഗത്തെ ക്രിയാത്മക ചിന്തകളേയും ആവിഷ്‌കാരത്തെയും കൂച്ചുവിലങ്ങിടുതാണ് ഇത്തരത്തിലുള്ള നിയമങ്ങള്‍. സിനിമയുടെ ആഖ്യാനശൈലി കൂടുതല്‍ കൂടുതല്‍ സ്വാഭാവികത കൈവരിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇത്തരം വിഡ്ഡിത്തങ്ങള്‍ എഴുന്നള്ളിച്ചുകൊണ്ടുള്ള മേനിനടിക്കല്‍ സിനിമയുടെ ജനകീയത നഷ്ടപ്പെടുത്താനെ ഇടയാക്കൂ. നമ്മുടെ സമൂഹത്തിന്റെ ഒരു പരിച്ഛേദമാണ്…

Read More

വട ചെന്നൈ രണ്ടാം ഭാഗം കാണാന്‍ കാത്തിരിന്നിട്ട് കാര്യമില്ല

വട ചെന്നൈ രണ്ടാം ഭാഗം കാണാന്‍ കാത്തിരിന്നിട്ട് കാര്യമില്ല

ധനുഷിനെ നായകനാക്കി വെട്രിമാരന്‍ ഒരുക്കിയ ചിത്രമാണ് വട ചെന്നെ. ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. വടക്കന്‍ ചെന്നൈയുടെ കഥയാണ് ചിത്രം പറഞ്ഞത്. വട ചെന്നൈയുടെ റിലീസിനു പിന്നാലെ തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. വട ചെന്നൈയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് 30 ശതമാനത്തോളം കഴിഞ്ഞതായി സംവിധായകന്‍ അറിയിക്കുകയും ചെയ്തിരുന്നു. അതേസമയം ചിത്രം ഉപേക്ഷിച്ചതായാണ് പുതിയ റിപ്പോര്‍ട്ട്. ചിത്രം ബോക്സ് ഓഫീസില്‍ വന്‍ വിജയം നേടിയിരുന്നു. പക്ഷേ വടക്കന്‍ ചെന്നൈയിലെ ആള്‍ക്കാര്‍ ചിത്രത്തിനെതിരെ രംഗത്ത് എത്തിയിരുന്നു. പ്രദേശത്തെ മത്സ്യത്തൊഴികളുടെ ജീവിതം മോശമായി ചിത്രീകരിച്ചിരുന്നുവെന്നായിരുന്നു വിമര്‍ശനം. അതുകൊണ്ടുതന്നെ രണ്ടാം ഭാഗം ചിത്രീകരിക്കാന്‍ അവര്‍ അനുവദിക്കില്ലെന്നാണ് കരുതുന്നത്. അതേസമയം രണ്ടാം ഭാഗത്തിനായി അതേ ലൊക്കേഷനില്‍ ചിത്രീകരിക്കേണ്ട രംഗങ്ങള്‍ ഇനിയും ബാക്കിയുണ്ട്. മാത്രവുമല്ല ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിലര്‍ മറ്റ് പ്രൊജകറ്റുകളുടെ തിരക്കിലുമായി. തുടര്‍ന്നാണ് ചിത്രം ഉപേക്ഷിക്കാന്‍ വെട്രിമാരന്‍ തീരുമാനിച്ചിരിക്കുന്നത്

Read More

ആ ഡയലോഗ് ഒരു ശിക്ഷയായിരുന്നു; വിജയ് സേതുപതി

ആ ഡയലോഗ് ഒരു ശിക്ഷയായിരുന്നു; വിജയ് സേതുപതി

വിജയ് സേതുപതിക്ക് വലിയ ആരാധകവൃന്ദമുള്ള സ്ഥലമാണ് കേരളം. 96 ഉള്‍പ്പെടെയുള്ള സിനിമകള്‍ ഇവിടെയും വലിയ കളക്ഷന്‍ നേടിയിരുന്നു. ഇപ്പോഴിതാ വിജയ് സേതുപതി മലയാളത്തില്‍ ആദ്യമായി അഭിനയിച്ച ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സനില്‍ കളത്തിലിന്റെ സംവിധാനത്തില്‍ ജയറാമിനൊപ്പമെത്തിയ ‘മാര്‍ക്കോണി മത്തായി’യാണ് ആ സിനിമ. മലയാളം മനസിലാക്കാന്‍ ബുദ്ധിമുട്ടില്ലെങ്കിലും പറയാന്‍ തനിക്ക് പ്രയാസമാണെന്ന് വിജയ് സേതുപതി. ‘മാര്‍ക്കോണി മത്തായി’യില്‍ പറയാന്‍ ഏറ്റവും ബുദ്ധിമുട്ടിയ സംഭാഷണത്തെക്കുറിച്ച് പറയുകയാണ് അദ്ദേഹം, മനോരമ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍. ‘പ്രണയിച്ച് ജീവിക്കുന്നവര്‍ക്കും പ്രണയിച്ച് മരിച്ചവര്‍ക്കും പ്രണയിക്കുന്നവര്‍ക്കും പ്രണയിക്കാന്‍ പോകുന്നവര്‍ക്കും പ്രണയത്തെക്കുറിച്ച് മാത്രം സംസാരിക്കാം.. അങ്ങനെ നീളമുള്ള ഒരു ഡയലോഗ് ഉണ്ടായിരുന്നു. അത് അല്‍പം വിഷമിപ്പിച്ചു. മറ്റ് ഡയലോഗുകളെല്ലാം തമിഴില്‍ തന്നെയാണ്’, വിജയ് സേതുപതി പറയുന്നു. ‘മാര്‍ക്കോണി മത്തായി’യില്‍ വിജയ് സേതുപതിയായി തന്നെയാണ് താരം എത്തുന്നത്. മലയാളം പഠിക്കണമെന്ന വലിയ ആഗ്രഹത്തിലാണ് താനെന്നും എന്നിട്ട് അഭിനയിക്കുന്ന…

Read More

രഞ്ജിത്ത് ശങ്കര്‍ ചിത്രത്തില്‍ അജു വര്‍ഗീസ നായകന്‍

രഞ്ജിത്ത് ശങ്കര്‍ ചിത്രത്തില്‍ അജു വര്‍ഗീസ നായകന്‍

അജു വര്‍ഗീസ് നായകനാവുന്ന രഞ്ജിത്ത് ശങ്കര്‍ ചിത്രം വരുന്നു. ‘കമല’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു ത്രില്ലറാണെന്ന് അനൗണ്‍സ്മെന്റ് പോസ്റ്ററിനൊപ്പം സംവിധായകന്‍ അറിയിച്ചു. ഡ്രീംസ് ആന്റ് ബിയോണ്ട്സിന്റെ ബാനറിലാണ് നിര്‍മ്മാണം. ‘പ്രേതം 2’ന് ശേഷമെത്തുന്ന രഞ്ജിത്ത് ശങ്കര്‍ ചിത്രമാണിത്. തിരക്കഥ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് നായകവേഷത്തില്‍ ആരെ അഭിനയിപ്പിക്കണമെന്ന് ആലോചിച്ചതെന്നും നിലവിലെ എല്ലാ നായക നടന്മാരെക്കുറിച്ചും ആലോചിച്ചെന്നും രഞ്ജിത്ത് ശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ‘സാധാരണവും അതേസമയം വിഭിന്ന സ്വഭാവവുമുള്ള ഒരു കഥാപാത്രമാണ് ഇത്. നിലവിലെ നായകന്മാരില്‍ ആരെയും ആ കഥാപാത്രമായി സങ്കല്‍പ്പിക്കാന്‍ കഴിഞ്ഞില്ല. ഈ സിനിമ മാറ്റിവച്ച്, മറ്റ് കഥകളിലേക്ക് പോവുക സങ്കടകരമായിരുന്നു. ഒരു ദിവസം പൊടുന്നനെ അജു വര്‍ഗീസ് എന്റെ മനസ്സിലേക്ക് വരുകയായിരുന്നു. ഇത് അജുവിനുവേണ്ടി എഴുതപ്പെട്ട തിരക്കഥയാണെന്നും എനിക്ക് മനസിലായി’, രഞ്ജിത്ത് ശങ്കര്‍ കുറിയ്ക്കുന്നു. ‘ഒരു മനോഹരമായ പസില്‍, 36 മണിക്കൂറുകള്‍’ എന്നാണ് അനൗണ്‍സ്മെന്റ് പോസ്റ്ററില്‍…

Read More

ദിലീപിന്റെ സഹോദരന്‍ ഇനി സംവിധായകന്‍; താരമായി മീനാക്ഷി

ദിലീപിന്റെ സഹോദരന്‍ ഇനി സംവിധായകന്‍; താരമായി മീനാക്ഷി

ദിലീപിന്റെ സഹോദരന്‍ അനൂപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ എറണാകുളത്ത് നടന്നു. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകനാണ് നായകന്‍. മലര്‍വാടി ആര്‍ട്സ് ക്ലബ്ബ്, ദി മെട്രോ, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ചിത്രങ്ങളൊക്കെ നിര്‍മ്മിച്ച ബാനറാണ് ഇത്. സിനിമയിലെ മറ്റ് കമ്മിറ്റ്മെന്റുകള്‍ കാരണമാണ് അടുത്തകാലത്ത് നിര്‍മ്മാണ മേഖലയില്‍ നിന്ന് അകന്നുനിന്നതെന്നും പുതിയ ചിത്രം ഒരു മാസ് എന്റര്‍ടെയ്നര്‍ ആയിരിക്കുമെന്നും ദിലീപ് പറഞ്ഞു. സന്തോഷ് ഏച്ചിക്കാനമാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തില്‍ നടന്ന പൂജ, സ്വിച്ചോണ്‍ ചടങ്ങുകളില്‍ ഒട്ടേറെ ചലച്ചിത്ര പ്രവര്‍ത്തകര്‍ പങ്കെടുത്തു. വിഷ്ണു ഉണ്ണികൃഷ്ണന്‍, വൈശാഖ്, അരോമ മോഹന്‍, ജൂഡ് ആന്തണി ജോസഫ്, ഹരിശ്രീ അശോകന്‍, വിനീത് കുമാര്‍, നാദിര്‍ഷ, ധര്‍മ്മജന്‍ ബോല്‍ഗാട്ടി എന്നിവരൊക്കെ ചടങ്ങിന് എത്തിയിരുന്നു. എന്നാല്‍ ദിലീപിനൊപ്പമെത്തിയ മകള്‍ മീനാക്ഷിയായിരുന്നു ചടങ്ങിലെ സര്‍പ്രൈസ് സാന്നിധ്യം.

Read More

സമീറ റെഡ്ഡിയുടെ മാലാഖകുട്ടിയെത്തി

സമീറ റെഡ്ഡിയുടെ മാലാഖകുട്ടിയെത്തി

കാത്തിരിപ്പിനൊടുവില്‍ നടി സമീറ റെഡ്ഡിക്കും ഭര്‍ത്താവ് അക്ഷയ് വര്‍ദ്ദെയ്ക്കും പെണ്‍കുഞ്ഞ് പിറന്നു. താന്‍ ഒരു പെണ്‍കുഞ്ഞിന്റെ അമ്മയായ വിവരം സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ആരാധകരുമായി പങ്കുവച്ചത്. ഞങ്ങളുടെ കുഞ്ഞു മാലാഖ ഇന്ന് രാവിലെ എത്തി..എന്റെ പെണ്‍കുഞ്ഞ്..എല്ലാവരുടെയും സ്‌നേഹത്തിനും അനുഗ്രഹങ്ങള്‍ക്കും നന്ദി…മകള്‍ ജനിച്ച വിവരം പങ്കുവച്ചു കൊണ്ട് സമീറ കുറിച്ചു. 2014-ലാണ് സമീറയും വ്യവസായിയായ അക്ഷയ്യും വിവാഹിതരാവുന്നത്. 2015 ലാണ് ഇരുവര്‍ക്കും മകന്‍ ജനിച്ചത്. മൂത്ത മകന്‍ അച്ഛന്‍ കുട്ടിയാണെന്നും അതിനാല്‍ തനിക്ക് ഒരു അമ്മക്കുട്ടി വേണമെന്നാണ് ആഗ്രഹമെന്നും ഒരു കുഞ്ഞു മേഘ്‌നയ്ക്കായുള്ള കാത്തിരിപ്പിലാണ് താനെന്നും സമീറ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഗര്‍ഭകാലം ആസ്വദിക്കുന്നതിന്റെ ചിത്രങ്ങളും താരം നേരത്തെ ആരാധകരുമായി പങ്കുവച്ചിരുന്നു. സമീറയുടെ ബേബി ഷവര്‍ ചിത്രങ്ങളും വീഡിയോയും ഒന്‍പതാം മാസത്തിലെ അണ്ടര്‍വാട്ടര്‍ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും വൈറലായിരുന്നു.

Read More

ചാക്കോച്ചന്റെ കൈയ്യില്‍ ചിരിതൂകി ഇസ; ചിത്രം വൈറല്‍

ചാക്കോച്ചന്റെ കൈയ്യില്‍ ചിരിതൂകി ഇസ; ചിത്രം വൈറല്‍

മകനൊപ്പമുള്ള പുതിയ ചിത്രം പങ്കുവച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍..അച്ഛന്റെ കൈക്കുള്ളില്‍ പുഞ്ചിരി തൂകി കിടക്കുന്ന കുഞ്ഞു ഇസയുടെ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് ..ഏറ്റവും ചെറിയ കാര്യങ്ങള്‍ നിങ്ങള്‍ക്ക് ഏറ്റവും വലിയ സന്തോഷം നല്‍കുമ്പോള്‍ എന്ന ക്യാപ്ഷനോടെയാണ് കുഞ്ചാക്കോ ബോബന്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്. പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ആണ്‍കുഞ്ഞ് പിറക്കുന്നത്. കുഞ്ഞില്ലാതിരുന്ന ഈ വര്‍ഷങ്ങളിലെല്ലാം തങ്ങള്‍ അനുഭവിച്ച മാനസിക പ്രയാസം എത്ര വലുതാണെന്ന് പ്രിയയും ചാക്കോച്ചനും പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിരുന്നു. കുത്തുവാക്കുകളും നിരാശയും കൊണ്ട് മടുത്ത ജീവിതത്തിലേക്ക് വെളിച്ചമായാണ് ഇസ എന്ന് വിളിപ്പേരുള്ള ഇസഹാക് ബോബന്‍ കുഞ്ചാക്കോ എന്ന കുഞ്ഞു മാലാഖയുടെ കടന്നുവരവ്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു കുഞ്ഞിന്റെ മാമോദീസ ചടങ്ങുകള്‍ നടന്നത്. ബന്ധുക്കളും സിനിമാരംഗത്തുള്ളവരും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ആരാധകര്‍ക്കും തന്നെ പിന്തുണച്ച സുഹൃത്തുക്കള്‍ക്കും നന്ദി പറഞ്ഞ് കുഞ്ചാക്കോ ബോബനും രംഗത്തെത്തിയിരുന്നു. ഭാര്യക്കും…

Read More

വീണ്ടും തൃശൂര്‍ക്കാരനായി ജയസൂര്യ; തൃശൂര്‍പൂരത്തിന് കൊടികയറി

വീണ്ടും തൃശൂര്‍ക്കാരനായി ജയസൂര്യ; തൃശൂര്‍പൂരത്തിന് കൊടികയറി

പുണ്യാളന്‍ അഗര്‍ബത്തീസിനും പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിനും ശേഷം വീണ്ടും തൃശൂര്‍കാരനായി ജയസൂര്യയെത്തുകയാണ് തൃശൂര്‍പൂരത്തിലൂടെ. സിനിമയുടെ പൂജ ചിത്രങ്ങള്‍ ജയസൂര്യ പുറത്തു വിട്ടിട്ടുണ്ട്. രാജേഷ് മോഹനന്‍ ആണ് സംവിധാനം ചെയ്യുന്നത്. സംഗീത സംവിധായകന്‍ രതീഷ് വേഗയുടേതാണ് കഥയും തിരക്കഥയും. ഗാനങ്ങള്‍ക്ക് ഈണം പകരുന്നതും രതീഷ് തന്നെ. ആട് 2 എന്ന ചിത്രത്തിനു ശേഷം വിജയ് ബാബുവിന്റെ നേതൃത്വത്തിലുള്ള ഫ്രൈഡേ ഫിലിം ഹൗസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. കാക്ക കാക്ക, ഇരുമുഗന്‍, ഗജിനി, ഭീമ,റണ്‍ ബേബി റണ്‍ എന്നീ ചിത്രങ്ങള്‍ക്കു ക്യാമറ ചലിപ്പിച്ച ആര്‍ ഡി രാജശേഖറാണ് ഈ ചിത്രത്തിന്റെയും ഛായാഗ്രഹകന്‍. മല്ലികാ സുകുമാരന്‍, ഗായത്രി അരുണ്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

Read More