നയൻതാരയും വിഗ്നേഷ് ശിവനും വിവാഹിതരാകുന്നു; തിയതി പുറത്ത്

നയൻതാരയും വിഗ്നേഷ് ശിവനും വിവാഹിതരാകുന്നു; തിയതി പുറത്ത്

തെന്നിന്ത്യ കാത്തിരുന്ന വിവാഹത്തിന്റെ തീയതി പുറത്ത്. തെന്നിന്ത്യൻ താരം നയൻതാരയും സംവിധായകൻ വിഗ്നേഷ് ശിവനും വിവാഹിതരാവുകയാണ്. ജൂൺ 9 നാണ് വിവാഹം. ആന്ധ്രപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തിലായിരിക്കും വിവാഹമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. വീട്ടുകാരും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങിലാകും ഇരുവരും വിവാഹിതരാവുക. പിന്നീട് മാലിദ്വീപിൽ സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കായി വിരുന്നൊരുക്കും. ആറ് വർഷത്തെ പ്രണയത്തിന് ശേഷം 2022 ൽ ഇരുവരും നേരത്തെ രഹസ്യമായി വിവാഹിതരായെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചെന്നൈ കലികമ്പാൾ ക്ഷേത്രത്തിൽ ഇരുവരും എത്തിയതോടെയാണ് ഇക്കാര്യം ആരാധകർ സ്ഥിരീകരിച്ചത്. നയൻതാര സിന്ദൂരം തൊട്ടിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രചാരണം.

Read More

അനൂപ് മേനോന്റെ പദ്മയിലെ ഗാനം, വീഡിയോ പുറത്തുവിട്ടു

അനൂപ് മേനോന്റെ  പദ്മയിലെ ഗാനം, വീഡിയോ പുറത്തുവിട്ടു

അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പദ്മ’. ‘പദ്മ’യിലെ ‘പവിഴ മന്ദാര’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു. അനൂപ് മേനോന്റെ തന്നെ വരികള്‍ക്ക് നിനോയ് വര്‍ഗീസ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. അനൂപ് മേനോന്‍ തന്നെയാണ് ചിത്രത്തില്‍ നായകന്‍ സുരഭി ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണന്‍, ശ്രുതി രജനീകാന്ത് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒട്ടേറെ പുതുമുഖ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകളും ടീസറുകളും സോഷ്യല്‍ മീഡിയയില്‍ തരംഗയിരുന്നു. നടി ശ്രുതി രജനികാന്തിന്റെ ടിക് ടോക് ഡാന്‍സ് ഉള്‍പ്പെടുത്തിയ ടീസര്‍ ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നതും അനൂപ് മേനോന്‍ തന്നെയാണ്. അനൂപ് മേനോന്‍ സ്റ്റോറീസിന്റെ ബാനറില്‍ അനൂപ് മേനോന്‍ തന്നെ നിര്‍മിക്കുന്നു. പ്രൊജക്ട് ഡിസൈനര്‍ ബാദുഷ. മഹാദേവന്‍ തമ്പി ഛായാഗ്രഹണവും സിയാന്‍…

Read More

അമ്മയില്‍ തുടരില്ല’; പ്രാഥമികാംഗത്വം ഒഴിവാക്കിത്തരണമെന്ന് ഹരീഷ് പേരടി

അമ്മയില്‍ തുടരില്ല’; പ്രാഥമികാംഗത്വം ഒഴിവാക്കിത്തരണമെന്ന് ഹരീഷ് പേരടി

താരരംഘടനയായ അമ്മയില്‍ നിന്ന് രാജി വെക്കാനുള്ള സന്നദ്ധതയറിയിച്ച് നടന്‍ ഹരീഷ് പേരടി. സ്ത്രീവിരുദ്ധമായ നിലപാടുകള്‍ തുടരുന്ന അമ്മയിലെ തന്‍റെ പ്രാഥമികാംഗത്വം ഒഴിവാക്കിത്തരണമെന്ന് അഭ്യര്‍ഥിക്കുകയാണെന്നും ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു. ബലാല്‍സംഗ കേസില്‍ പ്രതിയായ വിജയ് ബാബുവിനെതിരായ നടപടിയിലെ സംഘടനയുടെ മെല്ലെപ്പോക്കിലാണ് ഹരീഷ് അമര്‍ഷം പ്രകടിപ്പിച്ചിരിക്കുന്നത്. A.M.M.A യുടെ പ്രിയപ്പെട്ട പ്രസിഡന്‍റ്, സെക്രട്ടറി മറ്റ് അംഗങ്ങളെ, പൊതു സമൂഹത്തിന് ഒരിക്കലും ദഹിക്കാത്ത ക്രിമിനലുകളെ സംരക്ഷിക്കുന്ന ഇത്രയും സ്ത്രീവിരുദ്ധമായ നിലപാടുകൾ തുടരുന്ന A.M.M.A എന്ന സിനിമാ സംഘടനയിലെ എന്റെ പ്രാഥമിക അംഗത്വം ഒഴിവാക്കി തരണമെന്ന് സ്നേപൂർവ്വം അഭ്യർത്ഥിക്കുന്നു. എന്റെ പ്രാഥമിക അംഗത്വത്തിനായി ഞാൻ അടച്ച ഒരു ലക്ഷം രൂപ എനിക്ക് തിരിച്ചു തരേണ്ട. ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയ എല്ലാ അവകാശങ്ങളിൽ നിന്നും എന്നെ ഒഴിവാക്കണം എന്നുകൂടി അഭ്യർത്ഥിക്കുന്നു. സ്നേഹപൂർവ്വം- ഹരീഷ്പേരടി, ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു. അമ്മയിലെ എക്സിക്യൂട്ടീവ് കമ്മിറ്റ് അംഗമായ…

Read More

പേടിച്ചിട്ടാകണം, ആ ചിത്രത്തിന് മമ്മൂട്ടി ഡേറ്റ് കൊടുത്തില്ല… അത് മോഹൻലാലിന്റെ ഉദയം ആയിരുന്നു : ഷിബു ചക്രവർത്തി

പേടിച്ചിട്ടാകണം, ആ ചിത്രത്തിന് മമ്മൂട്ടി ഡേറ്റ് കൊടുത്തില്ല… അത് മോഹൻലാലിന്റെ ഉദയം ആയിരുന്നു : ഷിബു ചക്രവർത്തി

ഒന്നു ചീയുന്നത് മറ്റൊന്നിന് വളമാണ്’ എന്നൊരു പഴഞ്ചൊല്ലുണ്ട്… അത് വെറുതെയല്ല എന്ന് തെളിയിക്കുന്നതായിരുന്നു ഇന്നത്തെ താര രാജാക്കന്മാരില്‍ ഒരാളായ മോഹന്‍ ലാലിന്റെ വിജയം. ലാലേട്ടന്റെ കരിയര്‍ മാറ്റിമറിച്ച ചിത്രമായിരുന്നു തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകന്‍. എന്നാല്‍, ഈ സിനിമ മമ്മൂട്ടിയെ മനസ്സില്‍ കണ്ടു മാത്രം തുടങ്ങിയ ഒന്നായിരുന്നു. ഇക്കാര്യം തമ്പി കണ്ണന്താനവും തിരക്കഥാ കൃത്ത് ഡെന്നീസ് ജോസഫും മുന്‍പും പലവട്ടം വെളിപ്പെടുത്തിയിട്ടുള്ളതാണ്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ഗാന രചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവര്‍ത്തി. മമ്മൂട്ടിക്കായി എഴുതിയ ചിത്രമായിരുന്നു രാജാവിന്റെ മകന്‍. അദ്ദേഹം ഡേറ്റ് നല്‍കാഞ്ഞതുകൊണ്ടു മാത്രം ആ ചിത്രം മോഹന്‍ലാലിനെ തേടിയെത്തുക ആയിരുന്നുവെന്നും ഷിബു ചക്രവര്‍ത്തി പറഞ്ഞു. രാജാവിന്റെ മകന്‍ എന്ന ചിത്രത്തിന് മമ്മൂട്ടി വെറുതെയായിരുന്നില്ല ഡേറ്റ് കൊടുക്കാതിരുന്നത്. അതിനും തക്കതായ കാരണം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആറോ ഏഴോ ചിത്രമായിരുന്നു ആ…

Read More

ഗംഭീര താര നിരയുമായി ‘ഹെര്‍’; ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു

ഗംഭീര താര നിരയുമായി ‘ഹെര്‍’; ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു

പാര്‍വതി തിരുവോത്ത്, ഐശ്വര്യ രാജേഷ് തുടങ്ങി വന്‍ താരനിര ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ‘ഹെര്‍'(അവള്‍) എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ അര്‍ച്ചന വാസുദേവ് ആണ്. ഉര്‍വശി, രമ്യ നമ്പീശന്‍, ലിജോ മോള്‍, ഗുരു സോമസുന്ദരം, പ്രതാപ് പോത്തന്‍, രാജേഷ് മാധവന്‍ തുടങ്ങി വന്‍ താര നിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. അനിഷ് എം തോമസാണ് ചിത്രത്തിന്റെ നിര്‍മ്മാണം. കിരണ്‍ ദാസാണ് എഡിറ്റിങ് നിര്‍വഹിക്കുന്നത്. ഗോവിന്ദ് വസന്തയാണ് സംഗീതം ഒരുക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍; ഷിബു ജി സുശീലന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍; ഹംസ എം എം, വസ്ത്രാലങ്കാരം; സമീറ സനീഷ്,

Read More

ത്രില്ലറുമായി മമ്മൂട്ടിയുടെ ‘റോഷാക്ക്’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ത്രില്ലറുമായി മമ്മൂട്ടിയുടെ ‘റോഷാക്ക്’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രമാണ് റോഷാക്ക്. മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍ , മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റോഷാക്കിന്റെ ചിത്രീകരണം കൊച്ചിയിലും പരിസര പ്രദേശത്തുമായി പുരോഗമിച്ചു വരികയാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. നിമീഷ് രവിയാണ് ഛായാഗ്രഹണം. ചിത്ര സംയോജന-കിരണ്‍ ദാസ്, സംഗീതം-മിഥുന്‍ മുകുന്ദന്‍, കലാ സംവിധാനം-ഷാജി നടുവില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പ്രശാന്ത് നാരായണന്‍, ചമയം-റോണക്സ് സേവ്യര്‍ & എസ്സ് ജോര്‍ജ് ,വസ്ത്രാലങ്കാരം-സമീറ സനീഷ്, പ്രൊഡക്ഷന്‍ ഡിസൈനര്‍-ബാദുഷ എന്നിവരാണ് അണിയറപ്രവര്‍ത്തകര്‍. പി ആര്‍ ഓ പ്രതീഷ് ശേഖര്‍

Read More

റോക്കി ഭായിയുടെ അമ്മ…! കെജിഎഫിൽ അഭിനയിക്കാൻ ആദ്യം നോ പറഞ്ഞിരുന്നു: അർച്ചന ജോയിസ്

റോക്കി ഭായിയുടെ അമ്മ…! കെജിഎഫിൽ അഭിനയിക്കാൻ ആദ്യം നോ പറഞ്ഞിരുന്നു: അർച്ചന ജോയിസ്

ഇന്ത്യയിലെ ബ്രഹ്മാണ്ഡ ചിത്രമായി കെജിഎഫ് മാറുകയാണ്. സിനിമയിൽ റോക്കി ഭായിയും മറ്റു അഭിനേതാക്കളും ശ്രദ്ധേയമാകുമ്പോഴും സ്‌ക്രീനിൽ പലപ്പോഴായി മിന്നു മറഞ്ഞു പോകുന്ന, എന്നാൽ നായകനെ കൂടുതൽ ശക്തമാക്കാൻ സഹായിക്കുന്ന മറ്റൊരു കഥാപാത്രവും കൂടി ഉണ്ട്. റോക്കി ഭായിയുടെ അമ്മയായി എത്തിയ അർച്ചന ജോയിസ്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ അടക്കം കെജിഎഫിനും റോക്കി ഭായിക്കുമൊപ്പം ചർച്ച ചെയ്യപ്പെടുന്ന ഒരു കഥാപാത്രമായി മാറിയിരിക്കുകയാണ് അർച്ചന അഭിനയിച്ച അമ്മയുടെ റോൾ. താരത്തിന്റെ ആദ്യ സിനിമ കൂടിയാണ് ‘കെജിഎഫ്’ എന്ന പ്രത്യേകത കൂടിയുണ്ട് സീരിയൽ നടിയായാണ് താൻ അഭിനയ ജീവിതം തുടങ്ങുന്നത് എന്നും ആദ്യം കെജിഎഫിൽ അഭിനയിക്കാൻ താൻ നോ പറഞ്ഞിരുന്നു എന്നും താരം ഒരു അഭിമുഖത്തതിൽ പറഞ്ഞിരുന്നു. സംവിധായകൻ പ്രശാന്ത് നീൽ ആണ് തന്നെ തെരഞ്ഞെടുത്തത്. തുടർന്നുള്ള നിർബന്ധത്തിന്മേലാണ് കെജിഎഫിൽ അഭിനയായിക്കാൻ തീരുമാനിച്ചത്. കന്നഡ സിനിമയിൽ മികച്ച സംവിധായകരും നടന്മാരും നിരവധിയുണ്ട്….

Read More

ഞാന്‍ കല്യാണം കഴിച്ചത് നടന്‍ ഇന്ദ്രജിത്തിനെ ആയിരുന്നില്ല; അമേരിക്കന്‍ കമ്പനിയിലേക്ക് ജോലിക്ക് പോകാനിരുന്ന പയ്യനെയായിരുന്നു: പൂര്‍ണിമ ഇന്ദ്രജിത്ത്

ഞാന്‍ കല്യാണം കഴിച്ചത് നടന്‍ ഇന്ദ്രജിത്തിനെ ആയിരുന്നില്ല; അമേരിക്കന്‍ കമ്പനിയിലേക്ക് ജോലിക്ക് പോകാനിരുന്ന പയ്യനെയായിരുന്നു: പൂര്‍ണിമ ഇന്ദ്രജിത്ത്

സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന, താര കുടുംബമാണ് ഇന്ദ്രജിത്തിന്റേതും ഒപ്പം പൃഥ്വിരാജിന്റേതും. ഇരുവരുടെയും കുടംബങ്ങള്‍ക്ക് ഏറെ പ്രത്യേകതകളും ഉണ്ട്. ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു. തന്നെക്കാള്‍ മുതിര്‍ന്ന പൂര്‍ണ്ണിമയെ ഇന്ദ്രജിത്ത് വിവാഹം കഴിച്ചപ്പോള്‍ ആരാധകരുടെ പ്രതീക്ഷകള്‍ക്ക് അപ്പുറത്തു നിന്നും സിനിമാ മേഖലവിട്ട് പുറത്തു നിന്നുള്ള സുപ്രിയയെയാണ് പൃഥ്വിരാജ് സ്വന്തമാക്കിയത്. എന്തായാലും ഇരു കൂട്ടരും ഒപ്പം അമ്മ മല്ലിക സുകുമാരനും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോഴിതാ പൂര്‍ണ്ണിമ ഭര്‍ത്താവ് ഇന്ദ്രജിത്തിനെ കുറിച്ചു പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അത് മറ്റൊന്നുമല്ല, നടന്‍ ഇന്ദ്രജിത്തിനെ ആയിരുന്നില്ല, അമേരിക്കന്‍ കമ്പനിയിലേയ്ക്ക് ജോലിയ്ക്ക് പോകാനിരുന്ന ഒരു പയ്യനെ ആയിരുന്നു താന്‍ കല്ല്യാണം കഴിച്ചത് എന്നുള്ളതാണ്. പൂര്‍ണ്ണിമയുടെ വാക്കുകള്‍ ഇങ്ങനെ, 2002 ല്‍ താന്‍ ഇന്ദ്രജിത്തിനെ വിവാഹം ചെയ്യുമ്പോള്‍ അമേരിക്കന്‍ കമ്പനിയിലേക്ക് ജോലിക്ക് പോകാനിരിക്കുന്ന ഒരു പയ്യനെയാണ് താന്‍ വിവാഹം ചെയ്തത്. ആദ്യത്തെ…

Read More

വിജയ് ബാബുവിനെതിരേ മറ്റൊരു യുവതി; ചുംബിക്കാൻ ശ്രമിച്ചുവെന്ന്‌ ആരോപണം

വിജയ് ബാബുവിനെതിരേ  മറ്റൊരു യുവതി; ചുംബിക്കാൻ ശ്രമിച്ചുവെന്ന്‌ ആരോപണം

വിജയ് ബാബുവിനെതിരേ ഒരു നടി ലൈംഗിക പീഡനം ആരോപിച്ചുകൊണ്ട് പരാതി നൽകിയ പശ്ചാത്തലത്തിൽ കൂടുതൽ ആരോപണങ്ങൾ പുറത്ത് വരുന്നു. മറ്റൊരു യുവതിയാണ് ഇപ്പോൾ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ജോലിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിനിടെ വിജയ് ബാബു തന്നെ ചുംബിക്കാൻ ശ്രമിച്ചുവെന്നും നിരസിച്ചപ്പോൾ ആരോടും പറയരുതെന്ന് പറഞ്ഞ് മാപ്പ് പറഞ്ഞെന്നും യുവതി പറയുന്നു. വിമൺ എഗൈൻസ്റ്റ് സെക്വഷൽ ഹരാസ്മെന്റ് എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയിലാണ് യുവതി അനുഭവം പങ്കുവച്ചത്. കുറിപ്പിന്റെ പൂർണ്ണരൂപം പ്രിയ ടീം, എന്റെ ഒരു അനുഭവം നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത് ഒരു ദിവസത്തെ സംഭവമായിരുന്നു. 2021 നവംബർ മാസത്തിൽ ഫ്രൈഡേ ഫിലിം ഹൗസിന്റെ ഉടമയും നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ ജോലിയുമായി ബന്ധപ്പെട്ട ഒരു കാര്യത്തിനാണ് ഞാൻ കണ്ടുമുട്ടിയത്. ഞങ്ങൾ ചില പ്രൊഫഷണൽ കാര്യങ്ങൾ ചർച്ച ചെയ്തു, പിന്നീട് അയാൾ എൻ്റെ…

Read More

അക്ഷയ് കുമാറിന്റെ രാംസേതു ദീപാവലിക്ക് തീയറ്ററുകളിൽ

അക്ഷയ് കുമാറിന്റെ രാംസേതു ദീപാവലിക്ക് തീയറ്ററുകളിൽ

അക്ഷയ് കുമാർ നായകനായെത്തുന്ന പുതിയ ചിത്രം രാംസേതു ഈ വർഷം ദീപാവലിക്ക് തീയറ്ററുകളിലെത്തും. അക്ഷയ് കുമാർ തന്നെയാണ് തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ ഇക്കാര്യം അറിയിച്ചു. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് ഇമേജും താരം പങ്കുവച്ചു. അഷയ് കുമാറിനൊപ്പം ജാക്വലിൻ ഫെർനാണ്ടസും നുസ്റത് ബറൂച്ചയും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തും. ലൈക്ക പ്രൊഡക്ഷൻസ്, കേപ് ഓഫ് ഗുഡ് ഫിലിംസ്, അബുണ്ടാന്റിയ എൻ്റർടൈന്മെൻ്റ് എന്നിവർക്കൊപ്പം ആമസോൺ പ്രൈം വിഡിയോയും ചിത്രത്തിൻ്റെ നിർമാതാവാണ്. ഇത് ആദ്യമായാണ് പ്രൈം വിഡിയോ സിനിമാ നിർമാണ മേഖലയിലേക്ക് കടക്കുന്നത്. പരമാണു, തേരേ ബിൻ ലാദൻ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനയ അഭിഷേക് ശർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. View this post on Instagram A post shared by Akshay Kumar (@akshaykumar) നായകൻ അക്ഷയ് കുമാർ അടക്കം 45 അണിയറ പ്രവർത്തകർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെ…

Read More