ജോജുവും, ചാക്കോച്ചനും ഒന്നിച്ച നായാട്ട്’ ഇന്ത്യയുടെ ഓസ്‌കാർ എൻട്രി ഷോർട്ട് ലിസ്റ്റിൽ!

ജോജുവും, ചാക്കോച്ചനും ഒന്നിച്ച നായാട്ട്’ ഇന്ത്യയുടെ ഓസ്‌കാർ എൻട്രി ഷോർട്ട് ലിസ്റ്റിൽ!

ഓസ്‌കാർ നോമിനേഷന് സമർപ്പിക്കാനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി തെരഞ്ഞെടുക്കാനുള്ള ജൂറി സ്‌ക്രീനിംഗ് പുരോഗമിക്കുകയാണ് ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ സംഘാടകരായാണ് ഇന്ത്യയുടെ ഔദ്യോഗിക എൻട്രി കണ്ടെത്താനുള്ള വിധി നിർണയം കൊൽക്കത്തയിൽ നടക്കുന്നത്. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് എന്ന ചിത്രമാണ് മലയാളത്തിൽ നിന്ന് ഓസ്‌കാർ എൻട്രിക്കുള്ള ഷോർട്ട് ലിസ്റ്റിൽ തിരഞ്ഞെടുത്തിരിക്കുന്നത്. പ്രശസ്ത സംവിധായകൻ ഷാജി എൻ കരുൺ ആണ് ജൂറി ചെയർമാൻ. തമിഴിൽ നിന്ന് യോഗി ബാബു കേന്ദ്രകഥാപാത്രമായ മണ്ടേല, ബോളിവുഡിൽ നിന്ന് വിദ്യാ ബാലൻ കേന്ദ്രകഥാപാത്രമായ ചിത്രം ഷേർണി, ഷൂജിത് സർക്കാർ സംവിധാനം ചെയ്ത സർദാർ ഉദ്ധം എന്ന സ്വാതന്ത്ര്യസമര നായകൻ ഉദ്ധം സിംഗിൻറെ ബയോപിക് എന്നിവയും മത്സരിക്കുന്നുണ്ട്. 15 അംഗ ജൂറിക്ക് മുന്നിൽ 14 ചിത്രങ്ങളാണ് എത്തിയിരിക്കുന്നത്. ഷോർട്ട് ലിസ്റ്റിൽ നിന്ന് തെരഞ്ഞെടുക്കുന്ന ചിത്രം 2022 മാർച്ച് 24ന് നടക്കുന്ന ഓസ്‌കാർ പുരസ്‌കാരത്തിനുള്ള…

Read More

“അപ്പൻ” ചിത്രീകരണം പൂർത്തിയായി! പുതിയ കുടുംബ ചിത്രവുമായി സണ്ണി വെയ്ൻ വീണ്ടും!

“അപ്പൻ” ചിത്രീകരണം പൂർത്തിയായി! പുതിയ കുടുംബ ചിത്രവുമായി സണ്ണി വെയ്ൻ വീണ്ടും!

വെള്ളം ചിത്രത്തിന്റെ പ്രൊഡ്യൂസർ മാരായ ജോസ് കുട്ടി മഠത്തിൽ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്ന് ടൈനി ഹാൻഡ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സണ്ണി വെയിൻ പ്രൊഡക്ഷൻസുമായി ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് ‘അപ്പൻ’. സണ്ണി വെയിനും അലൻസിയർ ലേ ലോപ്പസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന അപ്പൻ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ ദിവസം നടൻ ദുൽഖർ സൽമാൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കിയിരുന്നു. മികച്ച പ്രതികരണങ്ങളാണ് പോസ്റ്ററിന് ലഭിച്ചത്. തനിയ്ക്ക് പല കാരണങ്ങൾ കൊണ്ടും പ്രത്യേകതയുള്ള ചിത്രമാണ് അപ്പൻ എന്നാണ് ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടുകൊണ്ട് നടൻ സണ്ണി വെയിൻ പറഞ്ഞത്. മജു ആണ് അപ്പൻ സംവിധാനം ചെയ്യുന്നത്. മജുവിന്റെ കഥയ്ക്ക് ആർ ജയകുമാറും മജോയും ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. കൂടാതെ അനന്യ, ഗ്രേസ് ആന്റണി, പോളി വത്സൻ, രാധിക രാധാകൃഷ്ണൻ, അനിൽ കെ ശിവറാം,…

Read More

സംസ്ഥാനത്തെ മുഴുവൻ തിയേറ്ററുകളും 25ന് തുറക്കും!

സംസ്ഥാനത്തെ മുഴുവൻ തിയേറ്ററുകളും 25ന് തുറക്കും!

കൊവിഡ്-19 രണ്ടാം തരംഗത്തിന് പിന്നാലെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അടച്ച മൾട്ടിപ്ലക്സ് അടക്കമുള്ള സംസ്ഥാനത്തെ മുഴുവൻ തിയേറ്ററും തുറകാൻ തീരുമാനിച്ചു. 25 മുതൽ തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് ഇന്ന് ചേർന്ന തിയേറ്റർ ഉടമകളുടെ യോഗം അറിയിച്ചു. ഈ സാഹചര്യത്തിൽ 22ന് സർക്കാരുമായി തിയേറ്റർ ഉടമകൾ ചർച്ച നടത്തും. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതോടെ 25 മുതൽ തുറന്ന് പ്രവർത്തിക്കാൻ തിയേറ്ററുകൾ സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ നികുതി അടക്കമുള്ള ചില ആവശ്യങ്ങൾ ഉടമകൾ മുന്നോട് വെച്ചതോടെ 25ന് തിയേറ്ററുകൾ തുറക്കുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ടായിരുന്നു. എന്നാൽ സർക്കാർ നിർദേശം പാലിച്ച് തിയേറ്റർ തുറക്കാമെന്ന തീരുമാനത്തിലേക്ക് തിയേറ്റർ ഉടമകൾ എത്തുകയായിരുന്നു. ഉന്നയിച്ച നിർദേശങ്ങളിൽ സർക്കാരിൻ്റെ ഭാഗത്ത് നിന്നും പ്രതികരണം ലഭിക്കാത്ത സാഹചര്യത്തിൽ കൂടിയാണ് തിയേറ്റർ തുറക്കാമെന്ന തീരുമാനത്തിലേക്ക് തിയേറ്റർ ഉടമകളെത്തിയത്. തീരുമാനം ഉണ്ടായതോടെ ആറ് മാസത്തിന് ശേഷം…

Read More

മമ്മൂട്ടി വീണ്ടും തെലുങ്കിലേക്ക്; ഷൂട്ട് യൂറോപ്പിലും!

മമ്മൂട്ടി വീണ്ടും തെലുങ്കിലേക്ക്; ഷൂട്ട് യൂറോപ്പിലും!

നടൻ മമ്മൂട്ടി വീണ്ടും തെലുങ്കിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ്. ചിത്രത്തിൻ്റെ ഷൂട്ടിങ് ആരംഭിച്ചു കഴിഞ്ഞു. മമ്മൂട്ടി ചിത്രത്തിൽ പട്ടാളക്കാരൻ്റെ വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്.തെലുങ്കിലെ യുവ സൂപ്പർ താരം അഖിൽ അക്കിനേനിയാണ് മമ്മൂട്ടിക്കൊപ്പമുള്ള മറ്റൊരു താരം. ചിത്രത്തിൻ്റെ ഷൂട്ടിങ് ആരംഭിച്ചു കഴിഞ്ഞു. മമ്മൂട്ടി ചിത്രത്തിൽ പട്ടാളക്കാരൻ്റെ വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. ഈ ചിത്രത്തിൻ്റെ ഷൂട്ടിനായി മറ്റന്നാൾ മമ്മൂട്ടി യൂറേപ്പിലേക്ക് യാത്ര തിരിക്കും. നവംബർ രണ്ട് വരെയാണ് ഷൂട്ടിങ്. ചിത്രം സംവിധാനം ചെയ്യുന്നത് സുരേന്ദ്ര റെഡ്ഢിയാണ്. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകിയാണ് ചിത്രമൊരുക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. ചിത്രത്തിൻ്റെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം ഹൈദരാബാദിലായിരുന്നു. കാശ്മീർ, ഡൽഹി എന്നിവിടിങ്ങളിലും ഷൂട്ടിങ് നടക്കും. അതേസമയം ഈ ചിത്രത്തിനായി റെക്കോർഡ് പ്രതിഫലത്തുകയാണ് വാങ്ങുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്. വൈഎസ്ആറിന്റെ ജീവിതം പറഞ്ഞ യാത്രക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് ഇത്. പ്രതിനായക വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിൽ മമ്മൂട്ടി എത്തുക….

Read More

ധ്യാൻ ശ്രീനിവാസന്റെ പുതിയ ചിത്രം വീകം തുടങ്ങി

ധ്യാൻ ശ്രീനിവാസന്റെ പുതിയ ചിത്രം വീകം തുടങ്ങി

സാഗർ ഹരി തിരക്കഥ എഴുതി സംവിധാനം ചെയ്ത് ധ്യാൻ ശ്രീനിവാസനെ നായകനാക്കി ഒരുങ്ങുന്ന പുതിയ ത്രില്ലർ ചിത്രമാണ് “വീകം”. ‘വീകം’ത്തിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിചിരിക്കുകയാണ്. അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാമാണ് ചിത്രം നിർമ്മിക്കുന്നത്. എറണാകുളം കുര്യൻസ് വീട്ടിൽ വച്ച് നടന്ന ചടങ്ങിൽ നിർമ്മാതാക്കളായ ഏബ്രഹാം മാത്യു, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി തുടക്കം കുറിച്ചു. ഷീലു എബ്രഹാം, ദിനേഷ് പ്രഭാകർ, മുത്തുമണി, ഡയാന ഹമീദ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. ഇതിനോടകം തന്നെ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. കുമ്പരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്ന ചിത്രങ്ങൾക്ക് ശേഷം സാഗർ ഹരി സംവിധാനം ചെയ്യുന്ന സിനിമയാണ് വീകം. ധ്യാൻ ശ്രീനിവാസനെ കൂടാതെ സിദ്ധിഖ്, ഷീലു എബ്രഹാം, അജു വർഗീസ്, ഡെയ്ൻ ഡേവിസ്, ദിനേശ് പ്രഭാകർ, ഡയാന ഹമീദ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. സിനിമയുടെ പിന്നണി…

Read More

സോഷ്യൽമീഡിയയിൽ വൻ ഹിറ്റായി ‘ജോ ആൻറ് ജോ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ!

സോഷ്യൽമീഡിയയിൽ വൻ ഹിറ്റായി ‘ജോ ആൻറ് ജോ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ!

ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ് എന്നി ബാനറിൽ, മാത്യു തോമസ്, നസ്ലിൻ, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, നവാഗതനായ അരുൺ ഡി ജോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് “ജോ ആൻറ് ജോ “. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. മാത്യു അവതരിപ്പിക്കുന്ന കഥാപാത്രം വിവാഹിതനായി കുടുംബത്തോടൊപ്പം നിൽക്കുന്നതാണ് പോസ്റ്ററിലുള്ളത്. നിമിഷ നേരം കൊണ്ടാണ് ഏറെ കൗതുകം ജനിപ്പിക്കുന്ന പോസ്റ്റർ സോഷ്യൽമീഡിയയിൽ വൈറലായി മാറിയത്. ഈ ചിത്രത്തിൽ ജോണി ആൻറണി, സ്മിനു സിജോയ് എന്നിവരും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ടിറ്റോ തങ്കച്ചൻ എഴുതിയ വരികൾക്ക് ഗോവിന്ദ് വസന്ത സംഗീതം പകരുന്നു. പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകരൻ, കല നിമേഷ്സ താനൂർ, മേക്കപ്പ് സിനൂപ് രാജ്, വസ്ത്രാലങ്കാരം സുജിത്ത് സി എസ്, സ്റ്റിൽസ് ഷിജിൻ പി രാജ്, പരസ്യകല മനു ഡാവൻസി. അരുൺ ഡി ജോസ്,…

Read More

‘മോമോ ഇൻ ദുബായ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു!

‘മോമോ ഇൻ ദുബായ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു!

അനു സിത്താര, അനീഷ് ജി മേനോൻ, ജോണി ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അമീൻ അസ്ലം സംവിധാനം ചെയുന്ന സിനിമയാണ് മോമോ ഇൻ ദുബായ്. ഹലാൽ ലൗ സ്റ്റോറി എന്ന ചിത്രത്തിനു ശേഷം സക്കറിയ തിരക്കഥ എഴുതി നിർമ്മിക്കുന്ന ഒരു ചിൽഡ്രൻസ് – ഫാമിലി ചിത്രവും കൂടിയാണ് ഇത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുകയാണ്. ചിത്രത്തിന്റെ ചിത്രീകരണം ദുബായിൽ പുരോഗമിക്കുന്നു. ഇമാജിൻ സിനിമാസ്, ക്രോസ് ബോർഡർ ക്യാമറ, ബിയോണ്ട് സ്റ്റുഡിയോ എന്നിവയുടെ ബാനറിൽ സക്കരിയ, ഹാരീസ് ദേശം, പി. ബി അനീഷ്, നഹല അൽ ഫഹദ് എന്നിവർ ചേർന്നാണ് ‘ മോമോ ഇൻ ദുബായ് ‘ നിർമ്മിക്കുന്നത്. സക്കറിയയും ആഷിഫ് കക്കോടിയും ചേർന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും എഴുതിയിരികുന്നത്. ചായാഗ്രഹണം സജിത് പുരുഷു നിർവ്വഹിക്കുന്നു. ബി കെ ഹരിനാരായണൻ, ഡോക്ടർ ഹിഖ്മത്തുള്ള എന്നിവരുടെ…

Read More

പുഷ്പയിലെ മെലഡി ഗാനം പുറത്തിറങ്ങി!

പുഷ്പയിലെ മെലഡി ഗാനം പുറത്തിറങ്ങി!

ഇന്ത്യൻ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ് പുഷ്പ. ഇപ്പോഴിതാ ചിത്രത്തിലെ മെലഡി ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. മാജിക്കൽ മെലഡി എന്ന് പറഞ്ഞുകൊണ്ടാണ് ശ്രീവല്ലി എന്ന് തുടങ്ങുന്ന പാട്ട് റിലീസ് ചെയ്തിരിയ്ക്കുന്നത്. തെലുങ്കിലും, തമിഴിലും മലയാളത്തിലും ഹിന്ദിയിലുമായിട്ടാണ് ഗാനം റിലീസ് ചെയ്തിരിയ്ക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾക്കെലാം ഈണം നൽകിയിരിക്കുന്നത് ദേവി ശ്രീ പ്രസാദ് ആണ്. ചന്ദ്രബോസ് ആണ് തെലുങ്കിൽ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്. സിദ് ശ്രീറാം ആണ് തെലുങ്കിലും തമിഴിലും മലയാളത്തിലുമായി പാട്ടു പാടിയിരിക്കുന്നത്. ഹിന്ദി വരികൾ എഴുതിയത് റഖീബ് അലാവും, പാടിയിരിയ്ക്കുന്നത് ജാവേദ് അലിയുമാണ്. രശ്മിക മന്ദാനയാണ് അല്ലു അർജ്ജുൻ നായകനാകുന്ന ചിത്രത്തിലെ നായിക. ശ്രീവല്ലി എന്ന കഥാപാത്രത്തെയാണ് രശ്മിക ചിത്രത്തിൽ എത്തുക. മലയാള താരം ഫഹദ് ഫാസിലും ചിത്രത്തിലെ പ്രതി നായക വേഷത്തിൽ എത്തുന്നുണ്ട്. ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രമെന്ന പ്രത്യേകതയും പുഷ്പയ്ക്കുണ്ട്. ജഗപതി ബാബു,…

Read More

ലിപ് ലോക്കിന്റെ കാര്യത്തിൽ എനിക്കോ ഭർത്താവിനോ ഇടയിൽ പ്രശ്‌നമില്ല, വെറുതേ ഞങ്ങളുടെ കുടുംബ ജീവിതത്തിൽ കയറി ചൊറിയേണ്ടഎന്ന് നടി ദുർഗ്ഗാ കൃഷ്ണ!

ലിപ് ലോക്കിന്റെ കാര്യത്തിൽ എനിക്കോ ഭർത്താവിനോ ഇടയിൽ പ്രശ്‌നമില്ല, വെറുതേ ഞങ്ങളുടെ കുടുംബ ജീവിതത്തിൽ കയറി ചൊറിയേണ്ടഎന്ന് നടി ദുർഗ്ഗാ കൃഷ്ണ!

കുടുക്ക് 2025 എന്ന ചിത്രത്തിൽ ലിപ് ലോക്ക് ചെയ്തതിന്റെ പേരിൽ സോഷ്യൽ മീഡിയിൽ വന്ന മോശം കമന്റുകളോട് പ്രതികരിച്ച് നടി ദുർഗ്ഗ കൃഷ്ണ എത്തിയിരിക്കുകയാണ്. തന്റെ ഭർത്താവിന്റെ പൂർണ പിന്തുണയോടെയാണ് സഹതാരവുമായി ലിപ് ലോക്ക് ചെയ്തത് എന്ന് ദുർഗ്ഗ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ അതിൽ തന്റെ ഭർത്താവിന് നാണമില്ലേ, നട്ടെല്ല് ഇല്ലേ എന്നൊക്കെയുള്ള ചോദ്യങ്ങളാണ് ദുർഗ്ഗയെ പ്രതികരിക്കാൻ പ്രേരിപ്പിച്ചത്. കമന്റുകൾ തന്നെയോ തന്റെ കുടുംബ ജീവിതത്തെയോ ഒരിക്കലും മോശമായി ബാധികുനില്ല എന്നും, ങ്കിൽ പോലും, ഭർത്താവിനെ കുറിച്ച് നട്ടെല്ല് ഇല്ലാത്തവൻ നാണമില്ലാത്തവൻ എന്നൊക്കെ പറയുന്നത് കേട്ട് നിൽക്കാൻ കഴിയില്ല എന്ന് ദുർഗ്ഗ പറയുന്നു. എന്തുക്കൊണ്ടാണ് നായിമാർക്ക് നേരെ മാത്രം ഇത്തരത്തിൽ ആക്രമണങ്ങൾ ഉണ്ടാവുന്നത് എന്നും നടി ചോദിക്കുന്നുണ്ട്. ലിപ് ലോക്ക് എന്ന തലക്കെട്ടിൽ ഇൻസ്റ്റഗ്രാമിൽ ലൈവ് വീഡിയോയിൽ വന്ന് പ്രതികരിക്കുകയായിരുന്നു നടി. വളരെ പ്രധാനപ്പെട്ട ഒരു…

Read More

പത്തൊൻപതാം നൂറ്റാണ്ടിലെ പുതിയ ക്യാരക്ടർ പോസ്റ്റരിൽ പട നായകൻ പാച്ചുപണിക്കറായി സുധീർ കരമന!

പത്തൊൻപതാം നൂറ്റാണ്ടിലെ പുതിയ ക്യാരക്ടർ പോസ്റ്റരിൽ പട നായകൻ പാച്ചുപണിക്കറായി സുധീർ കരമന!

പടനായകൻ പാച്ചുപ്പണിക്കറിനെ അവതരിപ്പിച്ച്‌ പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന ചരിത്ര സിനിമയുടെ ഒൻപതാമത്തെ ക്യാരക്ടർ പോസ്റ്റർ റിലീസായി. നടൻ സുധീർ കരമനയാണ് തിരുവിതാംകൂറിന്റെ പടനായകൻ പാച്ചുപ്പണിക്കരുടെ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പട നയിക്കാനും അങ്കം വെട്ടാനും പോരാടുന്ന പ്രഗത്ഭനായ പടനായകന് തസ്‌കര വീരൻ കായംകുളം കൊച്ചുണ്ണിയെ പിടികൂടാനാകുന്നില്ല എന്നത് വലിയ അഭിമാനക്ഷതമായിരുന്നു. അതിനു കാരണക്കാരായവരോട് വലിയ പകയും വിരോധവുമായി ഇറങ്ങി തിരിക്കുന്നു പടനായകൻ. ഇതിനിടയിൽ ആറാട്ടുപുഴ വേലായുധച്ചേകവർ എന്ന അതിസാഹസികനായ പോരാളിയുടെ രംഗ പ്രവേശം തസ്‌കര വീരനെയും ഒന്നു വിറപ്പിച്ചു. പക്ഷെ അതു മുതലെടുക്കുവാൻ പടനായകൻ പാച്ചുപ്പണിക്കർക്കായില്ല… എത്ര ധീരനായ പടനായകനാണങ്കിലും പലർക്കും കൊട്ടാരത്തിലെ ഉപജാപക വൃന്ദത്തിന്റെ മുന്നിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞിരുന്നില്ല എന്നതൊരു സത്യമാണ്.. ചിലർ ചതിയിൽ മരണപ്പെട്ടിട്ടുമുണ്ട്.. ആരെയും കൂസാത്ത തൻറേടിയായ പാച്ചുപ്പണിക്കർക്ക് പലപ്പോഴും സ്വന്തം നിലനിൽപ്പിനു വേണ്ടിയും പോരാടേണ്ടി വന്നു.. സുധീറിന്റെ ഏറേ വ്യത്യസ്തതയുള്ള…

Read More