അപൂര്‍വ്വ നേട്ടം സ്വന്തമാക്കി നയന്‍താരയുടെ ‘കൊലമാവ് കോകില’

അപൂര്‍വ്വ നേട്ടം സ്വന്തമാക്കി നയന്‍താരയുടെ ‘കൊലമാവ് കോകില’

നയന്‍താര പ്രധാനവേഷത്തിലെത്തുന്ന കൊലമാവ് കോകില ആഗസ്റ്റ് 17 ന് തിയേറ്ററുകളില് എത്തുകയാണ്. കോലമാവു കോകിലയുടെ ടീസറും പാട്ടുകളുമെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഇപ്പോള്‍ ഒരു അപൂര്‍വ്വ നേട്ടം കൂടി ചിത്രം സ്വന്തമാക്കിയിരിക്കുകയാണ്. ചിത്രത്തിന്റെ പ്രദര്‍ശനം രാവിലെ 6 മണിമുതല്‍ ആരംഭിക്കുമെന്നാണ് ഇപ്പോള്‍ കോളിവുഡില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍. പൊതുവെ പുരുഷ താരങ്ങള്‍ പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രങ്ങള്‍ക്ക് മാത്രമേ അത്തരത്തിലുള്ള ഒരു വരവേല്‍പ്പ് ലഭിക്കാറുള്ളൂ. കോളിവുഡില്‍ ആദ്യമായാണ് ഒരു നടിയുടെ ചിത്രം ഇത്തരത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഷോകളുടെ എണ്ണം കൂട്ടാനും തിയേറ്റര്‍ ഉടമകള്‍ തീരുമാനിച്ചിട്ടുണ്ട്. നെല്‍സണ്‍ ദീലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ യോഗി ബാബു, ശരണ്യ പൊന്‍വര്‍ണന്‍ എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളിലെത്തുന്നത്. നയന്‍താര ചിത്രങ്ങള്‍ക്ക് പ്രേക്ഷകര്‍ക്കിടയില്‍ അത്രമാത്രം സ്വീകാര്യതയാണ്. യുവാക്കളുടെ ഹരമായ അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിനുവേണ്ടി സംഗീതമൊരുക്കുന്നത്.

Read More

മഴക്കെടുതിയില്‍ കേരളത്തിന് കൈതാങ്ങാവാന്‍ രക്ഷാധികാരി ബൈജുവും സംഘവും.

മഴക്കെടുതിയില്‍ കേരളത്തിന് കൈതാങ്ങാവാന്‍ രക്ഷാധികാരി ബൈജുവും സംഘവും.

രക്ഷാധിക്കാരി ബൈജുവിന് കഴിഞ്ഞവര്‍ഷം ലഭിച്ച സംസ്ഥാനസര്‍ക്കാരിന്റെ പുരസ്‌ക്കാര തുക ദൂരിതാശ്വാസനിധിയിലേക്ക് സമര്‍പ്പിച്ച് അണിയറപ്രവര്‍ത്തകര്‍ മാതൃകയായി. കഴിഞ്ഞ വര്‍ഷത്തെ കലാമൂല്യമുള്ള ചിത്രത്തിനുള്ള പുരസ്‌ക്കാരം രക്ഷാധികാരി ബൈജു നേടിയിരുന്നു.ഈ വിഭാഗത്തില്‍ നിര്‍മ്മാതാവിനും സംവിധായകനും ലഭിച്ച 2 ലക്ഷം രൂപയാണ് സംഭാവന ചെയ്തത്. മന്ത്രി വി.എസ്. സുനില്‍കുമാര്‍ വഴിയാണ് സഹായം കൈമാറിയത്. എറണാകുളം കലക്ട്രേറ്റില്‍ വെച്ച് നടന്ന പരിപാടിയില്‍ രഞ്ജന്‍ പ്രമോദും നിര്‍മ്മാതാവ് സതീഷ് മോഹനുമാണ് ചെക്ക് കൈമാറാന്‍ എത്തിയത്. കലക്ടര്‍ മുഹമ്മദ് വൈ സഫറുള്ള, സി.പി.ഐ ജില്ലാ സെക്രട്ടറി പി രാജു, ചലചിത്ര നിര്‍മ്മാതാവ് അലക്‌സാണ്ടര്‍മാത്യു എന്നിവര്‍ സന്നിഹിതരായിരുന്നു.

Read More

ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ അടയാളം, മണികര്‍ണികയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം

ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ അടയാളം, മണികര്‍ണികയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം

കങ്കണ റണൗത്ത്, ഝാന്‍സിയിലെ റാണി ലക്ഷ്മി ഭായ് ആയി എത്തുന്ന മണികര്‍ണികയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സ്വാതന്ത്ര്യദിനത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് നിര്‍മ്മാതാക്കള്‍. യുദ്ധമുഖത്തെ റാണിയുടെ കുതിരപ്പുറത്തുള്ള കുതിപ്പാണ് പോസ്റ്ററില്‍. മകനെ പിന്നില്‍ വച്ച് കെട്ടിയിരിക്കുകയാണ് ലക്ഷ്മി ഭായ്. കങ്കണയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാവാന്‍ സാധ്യതയുള്ള റാണി ലക്ഷ്മി ഭായിയെ അധികരിച്ചുള്ള ചിത്രം അടുത്ത വര്‍ഷം ജനുവരി 25ന് തീയേറ്ററുകളിലെത്തും. ‘ഏതൊരു രാജ്യത്തിനും ഒരു ഹീറോ ഉണ്ടാവും. ഏതൊരു ഇതിഹാസത്തിന് പിന്നിലും അതിന്റേതായ പാരമ്പര്യം ഉണ്ടാവും. ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ അടയാളം. നമ്മുടെ സ്വാതന്ത്ര്യത്തിന്റെ പോരാളി. ഝാന്‍സിയുടെ റാണി- മണികര്‍ണിക’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഷെയര്‍ ചെയ്ത് നിര്‍മ്മാതാക്കളായ സീ സ്റ്റുഡിയോസ് ട്വിറ്ററില്‍ കുറിച്ചു.

Read More

മഴ സിനിമയെയും വലക്കുന്നു, പടയോട്ടം റിലീസ് മാറ്റിവെച്ചു

മഴ സിനിമയെയും വലക്കുന്നു, പടയോട്ടം റിലീസ് മാറ്റിവെച്ചു

ബിജു മേനോന്റെ ഓണം റിലീസായി അനൗണ്‍സ് ചെയ്തിരുന്ന പടയോട്ടത്തിന്റെ റിലീസ് തീയ്യതി മാറ്റി. ഈ വെള്ളിയാഴ്ചയാണ് (17) ചിത്രം തീയേറ്ററുകളിലെത്തിക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരുടെ വേദനയില്‍ പങ്കുചേര്‍ന്ന് ചിത്രത്തിന്റെ റിലീസ് മാറ്റുകയാണെന്ന് നിര്‍മ്മാതാവ് സോഫിയ പോള്‍ അറിയിച്ചു. ചിത്രം ഓണം റിലീസായി തന്നെ തീയേറ്ററിലെത്തുമോ എന്ന കാര്യം വ്യക്തമല്ല. വരും ദിനങ്ങളിലെ മഴയെ ആശ്രയിച്ചാവും ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാവുക. അഞ്ച് മലയാളം റിലീസുകളാണ് ഇത്തവണ ഓണത്തിന് തീയേറ്ററുകളിലെത്തുമെന്ന് നേരത്തേ പ്രഖ്യാപിക്കപ്പെട്ടിരുന്നത്. റോഷന്‍ ആന്‍ഡ്രൂസ്, നിവിന്‍ പോളി, മോഹന്‍ലാല്‍ ടീമിന്റെ കായംകുളം കൊച്ചുണ്ണി, മമ്മൂട്ടി-സേതു ഒന്നിക്കുന്ന ഒരു കുട്ടനാടന്‍ ബ്ലോഗ്, അമല്‍ നീരദ്-ഫഹദ് ഫാസില്‍ ടീമിന്റെ വരത്തന്‍, നവാഗതനായ ഫെല്ലിനി ടി.പി ടൊവീനോ തോമസിനെ നായകനാക്കി സംവിധാനം ചെയ്യുന്ന തീവണ്ടി എന്നിവയാണ് ഓണം റിലീസുകളായി തീയേറ്ററുകളിലെത്തുമെന്ന് നേരത്തേ പ്രഖ്യാപിക്കപ്പെട്ടിരുന്ന ചിത്രങ്ങള്‍. ഇതില്‍ ഏതെങ്കിലും സിനിമകളുടെ റിലീസ്…

Read More

രണ്‍വീര്‍ ദീപിക വിവാഹത്തിന്റെ പുതിയ വിശേഷങ്ങളറിയാം, വിവാഹം നവംബര്‍ 20 ന് ഇറ്റലിയില്‍

രണ്‍വീര്‍ ദീപിക വിവാഹത്തിന്റെ പുതിയ വിശേഷങ്ങളറിയാം, വിവാഹം നവംബര്‍ 20 ന് ഇറ്റലിയില്‍

സിനിമാ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന കാര്യമായിരുന്നു രണ്‍വീറും ദീപികയും തമ്മിലുളള വിവാഹം. നവംബറിലായിരിക്കും ആ താരമാമാങ്കം നടക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. ബോളിവുഡ് നടന്‍ കബീര്‍ ബേദിയാണ് രണ്‍വീര്‍-ദീപിക വിവാഹ വാര്‍ത്തകള്‍ സ്ഥിരീകരിച്ച് രംഗത്തെത്തിയിരിക്കുന്നത്. കബീര്‍ ബേദി തന്റെ ട്വിറ്റര്‍ പേജിലൂടെയായിരുന്നു ഇക്കാര്യം അറിയിച്ചത്. താരജോഡികള്‍ക്ക് ആശംസകള്‍ നേര്‍ന്നാണ് കബീര്‍ ബേദി ട്വീറ്റ് ചെയ്തിരിക്കുന്നത്. ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ എല്ലാം തന്നെ വൈറലായിരിക്കുകയാണ്. നവംബര്‍ 20നാണ് ആകാംക്ഷയോടെ കാത്തിരിക്കുന്ന താരവിവാഹം നടക്കുക. വിരാട് കോഹ്ലിയുടെയും അനുഷ്‌ക ശര്‍മ്മയുടെയും വിവാഹം നടന്ന അതേ വേദിയില്‍ വെച്ചായിരിക്കും രണ്‍വീറിന്റെയും ദീപികയുടെയും വിവാഹം നടക്കുക. ജുലായിലാണ് വിവാഹം നടക്കുക എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നതെങ്കിലും ഇരുവരുടെയും സിനിമാത്തിരക്കുകള്‍ കാരണം നവംബറിലേക്ക് മാറ്റുകയായിരുന്നു. ഇറ്റലിയില്‍ വെച്ചാണ് താരജോഡികളുടെ വിവാഹം നടക്കുക. വിവാഹത്തിന് മുന്നോടിയായി രണ്‍വീറിന്റെയും കുടുംബത്തിന്റെയും ഒപ്പം ദീപിക ആഭരണങ്ങള്‍ വാങ്ങാന്‍ ലണ്ടനില്‍ പോയത്…

Read More

ഐശ്വര്യയുടെ സൗന്ദര്യരഹസ്യം പ്ലാസ്റ്റിക് സര്‍ജറിയാണോ…?

ഐശ്വര്യയുടെ സൗന്ദര്യരഹസ്യം പ്ലാസ്റ്റിക് സര്‍ജറിയാണോ…?

ലോക സുന്ദരി എന്ന കേള്‍ക്കുമ്പോള്‍ എത്ര വര്‍ഷം കഴിഞ്ഞാലും പ്രേക്ഷകരുടെ മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് ഐശ്വര്യയുടെ മുഖമായിരിക്കും. സൗന്ദര്യം സംരക്ഷിക്കാന്‍ പ്ലാസ്റ്റിക് സര്‍ജറിയെ ആശ്രയിക്കാറുണ്ടോ എന്ന ചോദ്യത്തിന് വളരെ കൂളായിട്ടാണ് താരം മറുപടി പറഞ്ഞത്. എന്ത് മാറ്റത്തിന് വിധേയമാകണം എന്നുളളത് അവനവന്റെ താല്‍പര്യമാണ്. താന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് കൃത്യമായി ഒരു ധാരണവേണമെന്നും താരം പറഞ്ഞു. കഴിഞ്ഞ ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ മുടികളര്‍ ചെയ്തിരുന്നോ എന്ന ചോദ്യത്തിന് ഇല്ലയെന്നാണ് എന്റെ മറുപടി. ഒരു ബ്രാന്‍ഡിനു വേണ്ടി പ്രവര്‍ത്തിച്ചു തുടങ്ങിയപ്പോഴാണ് ഇതിനെ കുറിച്ച് ആദ്യമായി പരീക്ഷിച്ചത്. അതു വിജയിക്കുകയും ചെയ്തുവെന്നും താരം പറഞ്ഞു. താരത്തിന്റെ ഈ മറുപടിയില്‍ നിന്ന വ്യക്തമാണ് പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ടോ ഇല്ലയോയെന്ന്. കൂടാതെ ഇതുവരെ ഡയറ്റുകള്‍ സ്വീകരിക്കേണ്ടി വന്നിട്ടില്ലെന്നും താരം വ്യക്തമാക്കുന്നുണ്ട്. ശരീരത്തെ കുറിച്ച് എന്ത് ചെയ്താലും മെഡിക്കല്‍ അധികൃതരുടെ ഉപദേശം തേടണമെന്നും…

Read More

ചെങ്കര രഘുവിന്റെ കലിപ്പ് കാണാന്‍ രണ്ടു ദിവസം കൂടി കാത്തിരിക്കൂ, പടയോട്ടം ആഗസ്റ്റ് പതിനേഴിനെത്തും

ചെങ്കര രഘുവിന്റെ കലിപ്പ് കാണാന്‍ രണ്ടു ദിവസം കൂടി കാത്തിരിക്കൂ, പടയോട്ടം ആഗസ്റ്റ് പതിനേഴിനെത്തും

ഒരായിരം കിനാക്കളാല്‍ എന്ന ചിത്രത്തിനു ശേഷം ബിജു മേനോന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് പടയോട്ടം. ചിത്രത്തില്‍ ചെങ്കര രഘുവെന്ന കഥാപാത്രമായിട്ടാണ് ബിജു മേനോന്‍ എത്തുന്നത്. തിരുവനന്തപുരത്തുനിന്നും കാസര്‍കോട്ടേക്ക് ചെങ്കര രഘുവും സംഘവും പോകുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റലുക്ക് പോസ്റ്റര്‍ വൈറലായി മാറിയിരുന്നു. ആഗസ്റ്റ് 17നാണ് പടയോട്ടം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. നവാഗതനായ റഫീഖ് ഇബ്രാഹിമാണ് പടയോട്ടം സംവിധാനം ചെയ്തിരിക്കുന്നത്. അരുണ്‍ എ ആര്‍,അജയ് രാഹുല്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. ബാംഗ്ലൂര്‍ ഡേയ്സ്,മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ബിജു മേനോനു പുറമെ ദിലീഷ് പോത്തന്‍,സൈജു കുറുപ്പ്,സുധി കോപ്പ, ബേസില്‍,ജോസഫ്, അനുസിത്താര,ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

Read More

കായംകുളം കൊച്ചുണ്ണിയിലെ പുതിയ ഗാനം കാണാം

കായംകുളം കൊച്ചുണ്ണിയിലെ പുതിയ ഗാനം കാണാം

നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണിക്കായി ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്തിരിക്കുന്ന സിനിമയില്‍ ലാലേട്ടനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിലെ പുതിയൊരു പാട്ട് കൂടി പുറത്തിറങ്ങിയിരിക്കുകയാണ്. ഒരു നാഗപ്പാട്ടിന്റെ താളവും ലയവും ചേര്‍ന്ന നൃത്തഗീതികള്‍ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. പുഷ്പാവതി പൊയ്പാടത്താണ് ഈ പാട്ട് പാടിയിരിക്കുന്നത്. ഷോഭിന്‍ കണ്ണങ്കാട്ടിന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. ദില്‍ബര്‍ സുന്ദരി നോറ ഫത്തേഹിയാണ് ഈ ഗാനരംഗത്തില്‍ നിവിന്‍ പോളിക്കൊപ്പം എത്തുന്നത്. ബോബി സഞ്ജയുടെ തിരക്കഥയിലാണ് റോഷന്‍ ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. പ്രിയാ ആനന്ദ്,ബാബു ആന്റണി, സണ്ണി വെയ്ന്‍,ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

Read More

മതം മാറുകയാണ് നല്ലത്, അല്ലെങ്കില്‍ അള്ളാഹുവിന്റെ ശിക്ഷക്ക് ഒരുങ്ങിക്കൊള്ളൂ… ബോളിവുഡ് അഭിനേത്രിക്കു മതമൗലികവാദികളുടെ ഉപദേശം

മതം മാറുകയാണ് നല്ലത്, അല്ലെങ്കില്‍ അള്ളാഹുവിന്റെ ശിക്ഷക്ക് ഒരുങ്ങിക്കൊള്ളൂ… ബോളിവുഡ് അഭിനേത്രിക്കു മതമൗലികവാദികളുടെ ഉപദേശം

മതമൗലിക വാദികളുടെ ട്രോളുകള്‍ക്കും അധിക്ഷേപങ്ങള്‍ക്കും ഇരയായിരിക്കുകയാണ് ബോളിവുഡ് ടി.വി. അഭിനേത്രി സാറാ ഖാന്‍. ഗോവയിലെ ബീച്ചില്‍ ബിക്കിനിയണിഞ്ഞ് നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തതിനാണ് നടിക്കെകതിരെ സദാചാരക്കാര്‍ രംഗത്ത് എത്തിയത്. മുസ്ലീമായ സാറാ ഖാന്‍ ഇങ്ങനെ പരസ്യമായി മേനിപ്രദര്‍ശനം നടത്തുന്നത് ശരിയാണോ എന്ന ചോദ്യമാണ് മൗലിക വാദികള്‍ ഉയര്‍ത്തുന്നത്. ഇന്‍സ്റ്റഗ്രാമില്‍ സാറാ ഖാന്റെ ബിക്കിനി ചിത്രങ്ങള്‍ കണ്ട മൗലികവാദികള്‍, സാറാ ഖാനോട് മതംമാറാന്‍ ആവശ്യപ്പെട്ടു. നിങ്ങളൊരു മുസ്ലീമാണെന്ന കാര്യം മറക്കരുതെന്ന് ചിലര്‍ ഉപദേശിക്കുന്നു. മതം മാറുകയാണ് നല്ലത്. ഇസ്ലാം മതം ഇത്തരം വസ്ത്രധാരണം അനുവദിക്കുന്നില്ലെന്നും അവര്‍ പറയുന്നു. തന്റെ പ്രചോദനമായിരുന്ന സാറയെന്നും എന്നാല്‍, ഈ ചിത്രങ്ങള്‍ കണ്ടതോടെ അത് ഇല്ലാതായെന്നും മറ്റൊരാള്‍ പറയുന്നു. അള്ളാഹുവിന്റെ ശിക്ഷയ്ക്ക് ഒരുങ്ങിക്കൊള്ളാനും അവര്‍ പറയുന്നു. തുടക്കത്തില്‍ ചില കമന്റുകള്‍ക്ക് സാറാ ഖാന്‍ മറുപടി നല്‍കിയിരുന്നു. എന്നാല്‍, അധിക്ഷേപം ഏറിയതോടെ അവര്‍ മറുപടിയും നിര്‍ത്തി.

Read More

അനുശ്രീയുടെ ഓട്ടര്‍ഷ സെപ്തംബറില്‍ ഓടിത്തുടങ്ങും

അനുശ്രീയുടെ ഓട്ടര്‍ഷ സെപ്തംബറില്‍ ഓടിത്തുടങ്ങും

അനുശ്രീ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഓട്ടര്‍ഷ സെപ്റ്റംബറില്‍ തീയറ്ററുകളിലെത്തും. ജയിംസ് ആന്‍ഡ് ആലീസിനു ശേഷം സുജിത്ത് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓട്ടര്‍ഷ. ചിത്രത്തിന്റെ ഛായാഗ്രഹണവും സുജിത്ത് വാസുദേവ് തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. എം.ഡി ക്ലബ് ആന്‍ഡ് ലാര്‍വ മീഡിയായുടെ ബാനറില്‍ മോഹന്‍ദാസ്, ലെനിന്‍ വര്‍ഗീസ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ഒരു വനിതാ ഓട്ടോറിക്ഷ ഡ്രൈവറുടെ കഥയാണ് ഓട്ടര്‍ഷ പറയുന്നത്. ടിനി ടോം, സുബീഷ്, നസീര്‍ സംക്രാന്തി, ശിവദാസന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.

Read More