‘ സംസ്ഥാനത്തെ സര്‍വ്വകലാശാലകള്‍ക്ക് നാഥനില്ലാ… ‘

‘ സംസ്ഥാനത്തെ സര്‍വ്വകലാശാലകള്‍ക്ക് നാഥനില്ലാ… ‘

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വ്വകലാശാലകള്‍ നാഥനില്ലാ കളരികള്‍. എംജിയും കുസാറ്റും അടക്കം നാല് സര്‍വ്വകലാശാലകള്‍ക്ക് നിലവില്‍ വൈസ് ചാന്‍സിലര്‍മാരില്ല. പ്രവര്‍ത്തന മികവിന്റെ പട്ടികയെടുത്താല്‍ ദേശീയ റാങ്കിംഗില്‍ ആദ്യ ഇരുപതില്‍ പോലും കേരളത്തില്‍ നിന്ന് ഒരു സര്‍വ്വകലാശാല ഇടം നേടിയിട്ടുമില്ല. കാസര്‍കോട്ടെ കേന്ദ്ര സര്‍വ്വകലാശാല അടക്കം കേരളത്തിലാകെ ഉള്ളത് 13 സര്‍വ്വകലാശാലകളാണ്. കേരളത്തില തന്നെ ആദ്യ സര്‍വ്വകലാശാലയായ കേരളാ യൂണിവേഴ്‌സിറ്റിയില്‍ 2018 ഫെബ്രുവരിയില്‍ ഒഴിഞ്ഞ വൈസ് ചാന്‍സിലര്‍ കസേരയില്‍ ആളെത്തിയത് കഴിഞ്ഞ ആഴ്ചയാണ്. വയനാട് ചുരത്തില്‍ വാഹനാപകടം: ഗതാഗതം സ്തംഭിച്ചു സാങ്കേതിക സര്‍വ്വകലാശാലയില്‍ ഒമ്പത് മാസമായി വിസിയില്ല. വൈസ് ചാന്‍സിലറുടെ യോഗ്യത പലതവണ കോടതി കയറിയ എംജി സര്‍വ്വകലാശാലയില്‍ നിന്ന് വിസി പടിയിറങ്ങിയിട്ട് ഒരുമാസമായി. വൈസ് ചാന്‍സിലരുടെ കാലാവധി തീരുന്നതിന് മൂന്ന് മാസം മുന്‍പെങ്കിലും പകരം ആളെ കണ്ടെത്തണമെന്നാണ് ചട്ടം എന്നിരിക്കെ വെറ്റിനറി സര്‍വ്വകലാശാലയില്‍ ഡോ. ബി അശോക് സ്ഥാനമൊഴിഞ്ഞ്…

Read More

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 13 മുതല്‍ 27 വരെ

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 13 മുതല്‍ 27 വരെ

തിരുവനന്തപുരം: 2019ലെ എസ്എസ്എല്‍സി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മാര്‍ച്ച് 13 മുതല്‍ 27 വരെയാണ്. പരീക്ഷാ ഫീസ് പിഴ കൂടാതെ നവംബര്‍ ഏഴ് മുതല്‍ 19 വരെയും പിഴയോടുകൂടി 22 മുതല്‍ 30 വരെയും പരീക്ഷാകേന്ദ്രങ്ങളില്‍ സ്വീകരിക്കും.

Read More

കേരള സര്‍വകലാശാല സെപ്റ്റംബര്‍ മൂന്ന് മുതല്‍ ഏഴുവരെ നടത്താനിരുന്ന എല്ലാ യു.ജി പരീക്ഷകളും മാറ്റിവെച്ചു

കേരള സര്‍വകലാശാല സെപ്റ്റംബര്‍ മൂന്ന് മുതല്‍ ഏഴുവരെ നടത്താനിരുന്ന എല്ലാ യു.ജി പരീക്ഷകളും മാറ്റിവെച്ചു

തിരുവനന്തപുരം: കേരള സര്‍വകലാശാല സെപ്റ്റംബര്‍ മൂന്ന് മുതല്‍ ഏഴുവരെ നടത്താന്‍ നിശ്ചയിച്ചിരുന്ന വിദൂര വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള എല്ലാ യു.ജി പരീക്ഷകളും മാറ്റിവെച്ചതായി അധികൃതര്‍ അറിയിച്ചു. വാര്‍ത്താക്കുറിപ്പിലൂടെയാണ് അറിയിപ്പ് നല്‍കിയത്. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും. എല്ലാ പി.ജി പരീക്ഷകളും പ്രാഫഷണല്‍ കോഴ്‌സുകളുടെ പരീക്ഷകളും മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Read More

സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് നാളെ പ്രവൃത്തിദിവസം.

സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് നാളെ പ്രവൃത്തിദിവസം.

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങള്‍ക്കും നാളെ പ്രവൃത്തിദിനമായിരിക്കുമെന്ന് ഡിപിഐ അറിയിച്ചു. പ്രളയവും കാലവര്‍ഷക്കെടുതിയും കാരണം അനവധി പ്രവൃത്തിദിനങ്ങള്‍ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് നാളെ അവധി ഒഴിവാക്കിയത്.

Read More

എം.ജി യൂണിവേഴ്സിറ്റി ഈ മാസം നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു.

എം.ജി യൂണിവേഴ്സിറ്റി ഈ മാസം നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു.

  കോട്ടയം: എം.ജി യൂണിവേഴ്സിറ്റി ഈ മാസം നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. ആഗസ്റ്റ് 29,30,31 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റി വച്ചത്. പ്രളയത്തിനുശേഷം ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളില്‍ പലരും പങ്കാളികളാവുന്നത് പരിഗണിച്ചാണ് പരീക്ഷകള്‍ മാറ്റിവച്ചത്.

Read More

വെള്ളപ്പൊക്കത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപെട്ടവര്‍ക്ക് പുതിയത് ലഭ്യമാക്കും : സി.ബി.എസ്.ഇ

വെള്ളപ്പൊക്കത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപെട്ടവര്‍ക്ക് പുതിയത് ലഭ്യമാക്കും : സി.ബി.എസ്.ഇ

ന്യൂഡല്‍ഹി: കേരളത്തിലെ വെള്ളപ്പൊക്കത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ പലര്‍ക്കും നശിച്ച് പോയിട്ടുണ്ട്. എന്നാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യൂക്കേഷന്‍ (സിബിഎസ്ഇ) തുടങ്ങി കഴിഞ്ഞു. 2004-നു ശേഷമുള്ള സര്‍ട്ടിഫിക്കറ്റുകളില്‍ ഭൂരിഭാഗവും സി.ബി.എസ്.ഇ യുടെ വെബ്സൈറ്റില്‍ ‘പരിണാം മഞ്ജുഷ’ എന്ന വിഭാഗത്തില്‍ ലഭ്യമാണെന്ന് സി.ബി.എസ്.ഇ അറിയിച്ചു. ഈ വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറിലും കിട്ടും. എന്നാല്‍ ഇങ്ങനെ ലഭ്യമല്ലാത്ത എല്ലാ സര്‍ട്ടിഫിക്കറ്റുകളും ലഭ്യമാക്കാന്‍ ഉടന്‍ നടപടി ആരംഭിക്കുമെന്നും സി.ബി.എസ്.ഇ വ്യക്തമാക്കി. സര്‍ട്ടിഫിക്കറ്റ് നഷ്ടപെട്ടവര്‍ക്ക് ആശങ്ക വേണ്ട. സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവര്‍ക്കെല്ലാം പുതിയ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. ഇതിനുള്ള അപേക്ഷകള്‍ ഉടന്‍ ക്ഷണിക്കും. ശേഷം എത്രയും വേഗത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ ആരംഭിക്കും. സംസ്ഥാനത്ത് സി.ബി.എസ്.ഇയുമായി അഫിലിയേറ്റ് ചെയ്ത 1300 സ്‌കൂളുകളാണുള്ളത്. കേരളത്തില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവരും സ്‌കൂളുകളും സി.ബി.എസ്.ഇയെ സമീപിച്ചിട്ടുണ്ട്. ഉപരിപഠനത്തിനും ജോലി ലഭിക്കുന്നതിനും സര്‍ട്ടിഫിക്കറ്റുകള്‍ അനിവാര്യമാണ് അതുകൊണ്ടുതന്നെ…

Read More

പത്തു ജില്ലകളില്‍ നാളെ വിദ്യാഭ്യാസ അവധി

പത്തു ജില്ലകളില്‍ നാളെ വിദ്യാഭ്യാസ അവധി

തിരുവനന്തപുരം: കനത്ത മഴയും പ്രളയവും തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അതാത് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, മലപ്പുറം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, വയനാട്, കൊല്ലം ജില്ലകളിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ കീഴില്‍ ഉള്ള അഫിലീയേറ്റഡ് കോളേജുകളില്‍ നാളെ നടത്താനിരുന്ന കോളേജ് യൂണിയന്‍ വോട്ടെടുപ്പും വോട്ടെണ്ണെലും മാറ്റി വെച്ചു. പുതുക്കിയ തിയതി പിന്നീടറിയിക്കും. കേരള, കണ്ണൂര്‍ കാലിക്കറ്റ്, ആരോഗ്യ സര്‍വ്വകലാശാലകള്‍ വ്യാഴാഴ്ച്ച നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചു. ഈ പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Read More

നാലു ജില്ലകളില്‍ നാളെ വിദ്യാഭ്യാസ അവധി

നാലു ജില്ലകളില്‍ നാളെ വിദ്യാഭ്യാസ അവധി

  കനത്തമഴയെ തുടര്‍ന്ന് നാല് ജില്ലകളിലെ വിദ്യാഭ്യാസ്ഥാപനങ്ങള്‍ക്ക് നാളെ അവധി (ആഗസ്റ്റ് 14) പ്രഖ്യാപിച്ചു. വയനാട്, പാലക്കാട് പ്രൊഫഷനല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും. ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലെ ചില താലൂക്കുകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, എറണാകുളം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ തിരുവല്ല, കോഴഞ്ചേരി താലൂക്കുകളിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും. വയനാട് ജില്ലയിലെ പ്രഫഷനല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും അവധി ബാധകമായിരിക്കും. പാലക്കാട് ജില്ലയിലെ അങ്കണവാടി മുതല്‍ പ്രഫഷനല്‍ കോളേജുകള്‍ വരെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി. ആലപ്പുഴ ജില്ലയില്‍ കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി…

Read More

പാലക്കാട് ജില്ലയില്‍ നാളെ വിദ്യാഭ്യാസ അവധി

പാലക്കാട് ജില്ലയില്‍ നാളെ വിദ്യാഭ്യാസ അവധി

പാലക്കാട്: ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയെ തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അംഗണവാടികള്‍ക്കും അവധി ബാധകമാണ്.

Read More

മഴ തുടരുന്നു: മൂന്നു ജില്ലകളില്‍ അവധി പ്രഖ്യാപിച്ചു

മഴ തുടരുന്നു: മൂന്നു ജില്ലകളില്‍ അവധി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. വയനാട് ജില്ലയില്‍ പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ചില താലൂക്കുകള്‍ക്കുമാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം ജില്ലയിലെ പറവൂര്‍ താലൂക്കില്‍ ഫ്രൊഫണല്‍ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണ്. അങ്കണവാടികള്‍ക്കും അവധി ബാധകമായിരിക്കും. കുട്ടനാട് താലൂക്കിലെ തലവടി, മുട്ടാര്‍, പുളിങ്കുന്ന്, കൈനകരി എന്നീ പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ നാളെ അവധിയാണ്. എറണാകുളം, ആലപ്പുഴ ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Read More