മുംബൈ: അമേരിക്കന്‍ സൂചിക ഡൗ ജോണ്‍സ് കൂപ്പുകുത്തിയതിനെത്തുടര്‍ന്ന് ഏഷ്യന്‍ വിപണികളില്‍ കനത്ത തകര്‍ച്ച. സെന്‍സെക്സ് 1,250 പോയിന്റ് താഴ്ന്ന് 33,482ലും നിഫ്റ്റി 306 പോയിന്റ് താഴ്ന്ന് 10,300ലുമാണ് വ്യാപാരം തുടങ്ങിയത്. യുഎസ് വിപണിയില്‍ ഏതാനും നിമിഷങ്ങള്‍ക്കകം 5.4 ലക്ഷം കോടി രൂപയുടെ നിക്ഷേപം പിന്‍വലിക്കപ്പെട്ടതാണു തിരിച്ചടിക്കു കാരണം. ഡോളറിനെതിരെ രൂപയുടെ വിനിമയമൂല്യത്തിലും വന്‍ ഇടിവുണ്ടായി. ഡൗ ജോണ്‍സ് 1600 പോയിന്റ് (4.6 %) ഇടിവാണു രേഖപ്പെടുത്തിയത്. ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണിത്. യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാനായി ജെറോം പവല്‍ സ്ഥാനമേറ്റു മണിക്കൂറുകള്‍ക്കുള്ളിലാണു ഓഹരി വിപണി ചാഞ്ചാടിയത്. 2011ല്‍ ആണ് ഇതിനുമുന്‍പ് യുഎസ് വിപണിയില്‍ വലിയ തകര്‍ച്ച ഉണ്ടായത്. 1987ലെ ‘കറുത്ത തിങ്കള്‍’, 2008ലെ സാമ്പത്തിക മാന്ദ്യം എന്നിവയെ ഓര്‍മിപ്പിക്കുന്നതാണ് ഇപ്പോഴത്തെ കൂപ്പുകുത്തലെന്നും നിരീക്ഷണമുണ്ട്. യുഎസ് വിപണിയുടെ ഇടിവിനെത്തുടര്‍ന്നു ജപ്പാനില്‍ നാലു ശതമാനവും ഓസ്ട്രേലിയയില്‍ മൂന്നു ശതമാനവും…
Read MoreCategory: Stock Market
ഊബര്‍ ടാക്സി ഡ്രൈവറെ ആവശ്യമുണ്ട്
കൊച്ചി: ഊബര്‍ ടാക്സി ഡ്രൈവറെ ആവശ്യമുണ്ട്. കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ട്രാവല്‍സിന്റെ കാര്‍ ഊബര്‍ ടാക്സിയായി സര്‍വീസ് നടത്തുന്നതിന് ഡ്രൈവറെ ആവശ്യമുണ്ട്. കമ്മീഷന് വ്യവസ്ഥയിലായിരിക്കും സര്‍വീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9846411828, 8848758149, 9526111087 തുടങ്ങിയ നമ്പറില്‍ ബന്ധപ്പെടുക. കൂടുതല്‍ വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ 9048859575 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…
Read Moreഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം;സെന്‍സെക്സ് 48 പോയിന്റ് ഉയര്‍ന്നു
മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 48 പോയിന്റ് ഉയര്‍ന്ന് 36,141ലും നിഫ്റ്റി 10 പോയന്റ് ഉയര്‍ന്ന് 10,714ലിലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 405 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 231 ഓഹരികള്‍ നഷ്ടത്തിലുമാണ്. 28 ഓഹരികള്‍ക്ക് മാറ്റമില്ല. മിഡ്ക്യാപ്, സ്മോള്‍ ക്യാപ് ഓഹരികളും നഷ്ടത്തിലാണ്.വാഹന ഓഹരികള്‍ മാത്രമാണ് നേട്ടത്തിലുള്ളത്. ടാറ്റ സ്റ്റീല്‍, മാരുതി സുസുകി, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്ത്യബുള്‍സ് ഹൗസിങ്, ഐഷര്‍ മോട്ടോഴ്സ്, റിലയന്‍സ്, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ആക്സിസ് ബാങ്ക്, കോള്‍ ഇന്ത്യ, പവര്‍ഗ്രിഡ്, ഗെയില്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ഏഷ്യന്‍ വിപണികളെല്ലാം നേട്ടത്തിലാണ്. അസംസ്കൃത എണ്ണവില ആഭ്യന്തര സൂചികകള്‍ക്ക് ഭീഷണിയാണെന്നാണ് വിലയിരുത്തല്‍.
Read Moreസെന്‍സ്ക്സ് 1921.15 പോയിന്റ് ഉയര്‍ന്നു; ഓഹരി വിപണി നേട്ടത്തില്‍ അവസാനിച്ചു
മുംബൈ: ഓഹരി വിപണി നേട്ടത്തില്‍ അവസാനിച്ചു. സെന്‍സ്ക്സ് 1921.15 പോയിന്റ് ഉയര്‍ന്ന് 38,014.62ലും നിഫ്റ്റി 569.40 പോയിന്റ് നേട്ടത്തില്‍ 11,274.20ലുമാണ് ക്ലോസ് ചെയ്തത്. നിമഷനേരംകൊണ്ടാണ് രാജ്യത്തെ ഓഹരി നിക്ഷേപകര്‍ അഞ്ചു ലക്ഷം കോടി രൂപ സ്വന്തമാക്കിയത്. പത്തരയോടെ കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവു വരുത്തിയതായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് പ്രഖ്യാപിച്ചതോടെ വിപണിയില്‍ വന്‍ മുന്നേറ്റമാണ് ഉണ്ടായത്. ബിഎസ്ഇയിലെ 1809 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 726 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.ഊര്‍ജം, എഫ്എംസിജി, ഫാര്‍മ, ലോഹം, ഇന്‍ഫ്ര, വാഹനം, ബാങ്ക്, തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളെല്ലാം മികച്ച നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക ആറ് ശതമാനവും സ്മോള്‍ ക്യാപ് സൂചിക നാലുശതമാനവും ഉയര്‍ന്നു. ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഏഷ്യന്‍ പെയിന്റ്സ്,ഐഷര്‍ മോട്ടോഴ്സ്, മാരുതി സുസുകി, എസ്ബിഐ,ഹീറോ മോട്ടോര്‍കോര്‍പ്, തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. ടിസിഎസ്, എന്‍ടിപിസി,ഇന്‍ഫോസിസ്,പവര്‍ ഗ്രിഡ്, തുടങ്ങിയ…
Read Moreഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം
മുംബൈ;നഷ്ടത്തോടെ തുടക്കവുമായി ഓഹരി വിപണി. സെന്‍സെക്സ് 176 പോയിന്റ് താഴ്ന്ന് 37,208ലും നിഫ്റ്റി 61 പോയന്റ് താഴ്ന്ന് 11,015ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 502 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 332 ഓഹരികള്‍ നേട്ടത്തിലുമാണ്. 63 ഓഹരികളുടെ വിലക്ക് മാറ്റമില്ല. ബിപിസിഎല്‍, ഐഒസി, എച്ച്പിസിഎല്‍, ഏഷ്യന്‍ പെയിന്റ്സ്, യെസ് ബാങ്ക്, റിലയന്‍സ്, യുപിഎല്‍, ടാറ്റ മോട്ടോഴ്സ്, എല്‍ആന്റ്ടി, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്. ഇന്ത്യബുള്‍സ് ഹൗസിങ്, ഹഡ്കോ, ബിഇഎല്‍, ഒഎന്‍ജിസി, ഗെയില്‍ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.എഫ്എംസിജി, ഐടി വിഭാഗങ്ങളിലെ ഓഹരികളൊഴികെ മറ്റെല്ലാ സെക്ടറുകളും നഷ്ടത്തിലാണ്. മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
Read Moreസെന്‍സെക്സ് 261.68 പോയിന്റ് ഇടിഞ്ഞു; ഓഹരി വിപണി ക്ലോസ് ചെയ്തത് നഷ്ടത്തോടെ
മുംബൈ: ഓഹരി വിപണി ഇടിഞ്ഞു. സെന്‍സെക്സ് 261.68 പോയിന്റ് താഴ്ന്ന് 37,123.31 ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 72.40 പോയന്റ് താഴ്ന്ന് 11,003.50ലുമാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ബിഎസ്ഇയിലെ 1360 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1137 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 169 ഓഹരികള്‍ക്ക് മാറ്റമില്ല. ഊര്‍ജം, ഇന്‍ഫ്ര, ബാങ്ക്,ഓയില്‍ ആന്റ് ഗ്യാസ്, വാഹനം, തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് വില്പന സമ്മര്‍ദത്തില്‍ പെട്ടത്. എഫ്എംസിജി, ഫാര്‍മ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു. യുപിഎല്‍, യെസ് ബാങ്ക്, എസ്ബിഐ, ബിപിസിഎല്‍, എംആന്റ്എം, തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ബ്രിട്ടാനിയ, ടൈറ്റന് കമ്പനി, കോള്‍ ഇന്ത്യ, നെസ് ലെ,ടെക് മഹീന്ദ്ര, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്.
Read Moreഇന്ത്യന്‍ ഓഹരി വിപണിയിലും വന്‍ തകര്‍ച്ച
ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. മുംബൈ ഓഹരി സൂചിക വ്യാപാരം അവസാനിച്ചപ്പോള്‍ 623.75 പോയിന്റ് ഇടിഞ്ഞ് (1.66 ശതമാനം) 36,958.16 ല്‍ എത്തി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 183.80 പോയിന്റ് താഴ്ന്ന് 10,925.85 ല്‍ വ്യാപാരം അവസാനിച്ചു. വിനിമയ വിപണിയില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം 0.4 ശതമാനത്തിന്റെ ഇടിവ് നേരിട്ട് വ്യാപാരം അവസാനിച്ചപ്പോള്‍ 71.35 എന്ന താഴ്ന്ന നിരക്കിലാണ്. കഴിഞ്ഞ് ആറ് മാസത്തിനിടയില്‍ ഡോളറിനെതിരെ രൂപയുടെ ഏറ്റവും താഴ്ന്ന മൂല്യമാണിത്. യുഎസ്- ചൈന വ്യാപാര യുദ്ധവും രൂപയുടെ മൂല്യത്തകര്‍ച്ചയും ഹോങ്കോങില്‍ നടക്കുന്ന പ്രക്ഷോഭങ്ങളും അര്‍ജന്റീനയിലെ തെരഞ്ഞെടുപ്പ് ഫലവുമാണ് പ്രധാനമായും ഇന്ത്യന്‍ ഓഹരി വിപണിയെ വന്‍ ഇടിവിലേക്ക് നയിച്ചത്. വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപങ്ങള്‍ക്ക് ബജറ്റില്‍ ഏര്‍പ്പെടുത്തിയ നികുതി പിന്‍വലിക്കുമെന്ന പ്രഖ്യാപനം നീളുന്നതും പ്രതിസന്ധിക്ക് കാരണമായതായി വിപണി നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.
Read Moreഓഹരി വിപണിയില്‍ ഇന്നും നഷ്ടത്തോടെ തുടക്കം
മുംബൈ: ഓഹരി വിപണിയില്‍ ഇന്നും നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 126 പോയന്റ് താഴ്ന്ന് 36,997ലും നിഫ്റ്റി 38 പോയന്റ് താഴ്ന്ന് 10,964ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 870 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 471 ഓഹരികള്‍ നഷ്ടത്തിലുമാണ്. വാഹനം, ലോഹം, എഫ്എംസിജി, ഫാര്‍മ ഓഹരികളാണ് നേട്ടത്തില്‍. ഊര്‍ജം, ബാങ്ക്, ഇന്‍ഫ്ര, ഐടി ഓഹരികള്‍ നഷ്ടത്തിലുമാണ്.വേദാന്ത, ഏഷ്യന്‍ പെയിന്റ്സ്, യെസ് ബാങ്ക്, ഹിന്‍ഡാല്‍കോ, ഒഎന്‍ജിസി, ഡോ.റെഡ്ഡീസ് ലാബ്, ബ്രിട്ടാനിയ, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. എച്ച്സിഎല്‍ ടെക്, ആക്സിസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ഭാരതി എയര്‍ടെല്‍, ബജാജ് ഓട്ടോ, ടാറ്റ മോട്ടോഴ്സ്, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
Read Moreഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം
മുംബൈ: ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 147 പോയന്റ് ഉയര്‍ന്ന് 36791ലും നിഫ്റ്റി 43 പോയന്റ് ഉയര്‍ന്ന് 10891ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ബിഎസ്ഇയിലെ 731 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 387 ഓഹരികള്‍ നഷ്ടത്തിലുമാണ്. ലോഹം, ഫാര്‍മ ഓഹരികളാണ് നഷ്ടത്തില്‍. ഐടി, വാഹനം, ഇന്‍ഫ്ര, എഫ്എംസിജി, ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്. പിഎഫ്സി, ആര്‍ഇസി, എസ്ബിഐ, ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, ഇന്‍ഫോസിസ്, വേദാന്ത, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. ഇന്ത്യബുള്‍സ് ഹൗസിങ്, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്സി ബാങ്ക്, യെസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
Read More201 പോയന്റ് ഉയര്‍ന്നു; സെന്‍സെക്സില്‍ ഇന്ന് നേട്ടത്തോടെ തുടക്കം
മുംബൈ: കഴിഞ്ഞ രണ്ട് ദിവസത്തെ കനത്ത നഷ്ടത്തിനൊടുവില്‍ ഇന്ന് ഓഹരി വിപണിയില്‍ ആശ്വസം. സെന്‍സെക്സ് 201 പോയന്റ് ഉയര്‍ന്ന് 36679ലും നിഫ്റ്റി 53 പോയന്റ് ഉയര്‍ന്ന് 10871ലുമാണ് വ്യാപാരം തുടങ്ങിയത്. ബിഎസ്ഇയിലെ 598 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 181 ഓഹരികള്‍ നഷ്ടത്തിലുമാണ്. വാഹനം, ഓയില്‍ ആന്റ് ഗ്യാസ്, ലോഹം, ഫാര്‍മ, ഊര്‍ജം, ഇന്‍ഫ്ര ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍. എഫ്എംസിജി, ഐടി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ഇന്ത്യന്‍ ഹോട്ടല്‍സ്, എച്ച്പിസിഎല്‍, ഗ്രാഫൈറ്റ് ഇന്ത്യ, ഐഒസി, ബിപിസിഎല്‍, ഹീറോ മോട്ടോര്‍കോര്‍പ്, ഇന്ത്യബുള്‍സ് ഹൗസിങ്, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ബ്രിട്ടാനിയ, മാരുതി സുസുകി, ഒഎന്‍ജിസി, യുപിഎല്‍, സിപ്ല, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്‍ഫോസിസ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
Read More