ആഗസ്റ്റ് 21ന് മണപ്പുറം ഫിനാന്‍സ് പണിമുടക്ക്

ആഗസ്റ്റ് 21ന് മണപ്പുറം ഫിനാന്‍സ് പണിമുടക്ക്

മണപ്പുറം ഫിനാന്‍സ് മാനേജ്‌മെന്റ് സംഘടന തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ സ്ഥലം മാറ്റങ്ങള്‍ റദ്ദ് ചെയ്യത് സംഘടാ സ്വാതന്ത്ര്യം ഉറപ്പുവരുത്തുക എന്ന ആവശ്യമുന്നയിച്ച് മണപ്പുറം ഫിനാന്‍സ് ജീവനക്കാര്‍ ചൊവ്വാഴ്ച(ആഗസ്റ്റ് 21) പണിമുടക്ക് നടത്താന്‍ നോണ്‍ബാങ്കിങ് ആന്‍ഡ് പ്രൈവറ്റ് ഫിനാന്‍സ് എംബ്ലോയീസ് അസോസിയേഷന്‍ എറണാകുളത്ത് തീരുമാനിച്ചു. കാസര്‍ഗോഡ്,കണ്ണൂര്‍,വയനാട്,കോഴിക്കോട്,മലപ്പുറം എന്നീ അഞ്ച് ജില്ലകളിലാണ് പണിമുടക്ക്. ജൂലൈ 9ന് വിജിലന്‍സ് ഓഫീസറുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ മുന്‍നിര പ്രവര്‍ത്തനം നടത്തിയ 4 ഏരിയാ മാനേജര്‍മാരെയാണ് സ്ഥലം മാറ്റിയത്.പ്രതികാര ബുദ്ധിയോടെ നടന്ന ഈ സ്ഥലം മാറ്റം പിന്‍വലിക്കണമെന്ന ആവശ്യം മാനേജ്‌മെന്റ് പരിഗണിക്കാത്തതിനെ തുടര്‍ന്നാണ് പണിമുടക്ക് സംഘടിപ്പിക്കുന്നതെന്ന് സി ഐ ടി യു സംസ്ഥാന പ്രസിഡണ്ട് സ: എ എം ആരീഫ് എം എല്‍ എ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.യൂണിയന്‍ ജനറല്‍ സെക്രട്ടറി സ: സി സി രതീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.സി ഐ ടി…

Read More

കറന്‍സി ഇടപാട് പരിധി രണ്ടുലക്ഷമായി കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം; ലക്ഷ്യം ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് പ്രാധാന്യം നല്‍കല്‍

കറന്‍സി ഇടപാട് പരിധി രണ്ടുലക്ഷമായി കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം; ലക്ഷ്യം ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് പ്രാധാന്യം നല്‍കല്‍

ന്യൂഡല്‍ഹി: കറന്‍സി ഇടപാട് പരിധി രണ്ടുലക്ഷമായി കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ബജറ്റില്‍ മൂന്നുലക്ഷമായിരുന്നു പരിധി ശ്ചയിച്ചിരുന്നത്. കറന്‍സി ഇടപാടുകള്‍ കുറയ്ക്കുകയെന്നത് മോദി സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടാണ്. പകരം ഡിജിറ്റല്‍ ഇടപാടുകള്‍ക്കും പ്രാധാന്യം നല്‍കുകയാണ് ലക്ഷ്യം. ഇതിലൂടെ നികുതി വെട്ടിപ്പ് തടയാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. കറന്‍സി രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായി ഡെബിറ്റ് കാര്‍ഡ് വഴിയുള്ള പണമിടപാടുകള്‍ക്ക് ഈടാക്കുന്ന മര്‍ച്ചന്റ് ഡിസ്‌ക്കൗണ്ട് റേറ്റ് കുറയ്ക്കാനും മൊബൈല്‍ വഴിയും ഇന്റര്‍നെറ്റ് വഴിയുമുള്ള ചെറിയ ഇടപാടുകള്‍ക്ക് ഈടാക്കുന്ന ഫീസുകള്‍ ഒഴിവാക്കാനും റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയിരുന്നു. കറന്‍സി ഉപയോഗിച്ചുള്ള ഇടപാടുകള്‍ രണ്ടു ലക്ഷമായി കുറച്ചാല്‍ ഇതിനു മുകളിലുള്ള ഇടപാടുകള്‍ ചെക്ക് വഴിയോ ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെയോ നടത്തണം. ഒരു വ്യക്തിയില്‍നിന്ന് ഒറ്റ ദിവസം കറന്‍സിസായി രണ്ടു ലക്ഷത്തില്‍ താഴെയേ സ്വീകരിക്കാനാവൂ. കറന്‍സിയിലുള്ള ഒറ്റ ഇടപാട് രണ്ടു ലക്ഷം രൂപയില്‍ താഴെയുമായിരിക്കണം….

Read More

എസ്ബിഐ യില്‍ അഞ്ച് അസോസിയേറ്റ് ബാങ്കുകള്‍ ലയിക്കുന്നു; എസ്ബിടി ഇനി എസ്ബിഐ ശാഖ; നടപടി ഏപ്രീല്‍ ഒന്നു മുതല്‍

എസ്ബിഐ യില്‍ അഞ്ച് അസോസിയേറ്റ് ബാങ്കുകള്‍ ലയിക്കുന്നു; എസ്ബിടി ഇനി എസ്ബിഐ ശാഖ; നടപടി ഏപ്രീല്‍ ഒന്നു മുതല്‍

മുബൈ: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അഞ്ച് അസോസിയേറ്റ് ബാങ്കുകള്‍ ലയിപ്പിക്കുന്ന നടപടി ഏപ്രില്‍ ഒന്നിന് തുടങ്ങും. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിര്‍ ആന്‍ഡ് ജയ്പുര്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്‌റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍ എന്നിവയുടെ ശാഖകള്‍ ഏപ്രില്‍ ഒന്നുമുതല്‍ എസ്.ബി.ഐ. ശാഖകളായി മാറും. അഞ്ചു ബാങ്കുകള്‍ ലയിക്കുന്നതോടെ എസ്.ബി.ഐ.യുടെ ആസ്തി 37 ലക്ഷം കോടിയാവും. 50 കോടിയിലധികം ഉപഭോക്താക്കളാണ് എസ്.ബി.ഐക്കുണ്ടാവുക. ഇപ്പോള്‍ത്തന്നെ 36 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന സ്ഥാപനമാണ് എസ്.ബി.ഐ.

Read More

സ്വര്‍ണ വിലയില്‍ മാറ്റമില്ല

സ്വര്‍ണ വിലയില്‍ മാറ്റമില്ല

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. പവന് 21,520 രൂപയിലും ഗ്രാമിന് 2,690 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ച പവന് 160 രൂപ വര്‍ധിച്ചിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് ആഭ്യന്തര വിപണിയില്‍ വ്യാപാരം നടക്കുന്നത്.

Read More

അത്യാവശ്യഘട്ടങ്ങളില്‍ ലഭിക്കുന്ന വായ്പകള്‍ പരിചയപ്പെടാം

അത്യാവശ്യഘട്ടങ്ങളില്‍ ലഭിക്കുന്ന വായ്പകള്‍ പരിചയപ്പെടാം

പണത്തിന്റെ മൂല്യം ഇപ്പോഴത്തെ സാഹചര്യത്തില്‍ വളരെ വലുതാണ്. ഭാവിയെ കരുതി പണം നിക്ഷേപിച്ചിട്ടുള്ള ശീലം വളരെ പേര്‍ക്കും കുറവാണ്. അത്യാവശ്യ ഘട്ടങ്ങളിലാകും നമ്മള്‍ പണത്തിന് വേണ്ടി പരക്കം പായുക. അത്തരത്തിലുള്ള അത്യാവശ്യ സാഹചര്യങ്ങളില്‍ വേഗത്തില്‍ ലഭിക്കുന്ന ചില വായ്പകളുണ്ട്. ശ്രദ്ധിച്ചില്ലെങ്കില്‍ വായ്പകളെപ്പോഴും ഗുണത്തോടൊപ്പം ദോഷവുമാണ്. പക്ഷേ അത്യാവശ്യങ്ങള്‍ക്ക് ഏതാനം ചില വായ്പകളെ ആശ്രയിക്കാം. നിങ്ങള്‍ക്ക് വാഹനം ഉണ്ടെങ്കില്‍ വാഹനം ഈട് വെച്ച് വായ്പ്പ എടുക്കാം… നിങ്ങള്‍ പണയം വയ്ക്കുന്ന കാറിന്റേയോ മറ്റ് വാഹനത്തിന്റേയോ മൂല്യത്തിന്റെ 70 മുതല്‍ 75 ശതമാനം വരെ വായ്പ ബാങ്കുകള്‍ വായ്പ നല്‍കുന്നുണ്ട്. കാറിന്റെ മോഡല്‍ ജനകീയവും റീസെയില്‍ മൂല്യം കൂടിയതുമാണെങ്കില്‍ കൂടുതല്‍ തുക വായ്പയായി ലഭിക്കും. അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള സ്വകാര്യവാഹനങ്ങളുടെ ഈടിന്മേലും ഏഴ് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാണിജ്യ വാഹനങ്ങളുടെ ഈടിന്മേലും ബാങ്കുകള്‍ പൊതുവെ വായ്പ കൊടുക്കാറില്ല. പേഴ്‌സണല്‍…

Read More

എച്ച്ഡിഎഫ്‌സി ബാങ്ക് പലിശ നിരക്ക് കുറച്ചു

എച്ച്ഡിഎഫ്‌സി ബാങ്ക് പലിശ നിരക്ക് കുറച്ചു

ന്യൂഡല്‍ഹി: പ്രമുഖ ബാങ്കുകള്‍ പലിശ നിരക്കു കുറച്ചതിനു പിന്നാലെ പ്രമുഖ ഹൗസിംഗ് ഫിനാന്‍സ് ബാങ്കായ എച്ചഡിഎഫ്‌സിയും അടിസ്ഥാന പലിശ നിരക്കു കുറച്ചു. 0.9 ശതമാനം പലിശയാണ് കുറച്ചത്.പ്രധാനമന്ത്രിയുടെ പുതുവത്സര പ്രഖ്യാപനത്തിനുപിന്നാലെ എസ്.ബി.ഐയും യൂണിയന്‍ ബാങ്കും അടിസ്ഥാന പലിശ നിരക്ക് കുറച്ചിരുന്നു. എസ്.ബി.ഐ 0.9 ശതമാനവും യൂണിയന്‍ ബാങ്ക് 0.65 മുതല്‍ 0.90 ശതമാനം വരെയുമാണ് കുറച്ചത്. എസ്.ബി.ഐ ഭവന വായ്പകളുടെ പലിശ 8.9 ശതമാനത്തില്‍നിന്ന് എട്ടു ശതമാനമായാണ് കുറഞ്ഞത്. നോട്ട് നിരോധനത്തിന്റെ അമ്ബതാം ദിവസത്തില്‍ ഭവനവായ്പകളുടെ പലിശ കുറയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു.നോട്ട് നിരോധനത്തെ തുടര്‍ന്ന് നിക്ഷേപം കുത്തനെ ഉയര്‍ന്നതിനാലാണ് പലിശനിരക്ക് കുറയ്ക്കാന്‍ ബാങ്കുകള്‍ തയാറായത്.

Read More

സ്വര്‍ണ വിലയില്‍ മാറ്റമില്ല

സ്വര്‍ണ വിലയില്‍ മാറ്റമില്ല

കൊച്ചി: സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു. പവന് 20,680 രൂപയിലും ഗ്രാമിന് 2,585 രൂപയിലൂമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Read More

ബാങ്കുകളില്‍ നിക്ഷേപം കുമിഞ്ഞുകൂടുന്നു; പലിശനിരക്ക് കുറഞ്ഞേക്കും

ബാങ്കുകളില്‍ നിക്ഷേപം കുമിഞ്ഞുകൂടുന്നു; പലിശനിരക്ക് കുറഞ്ഞേക്കും

മുംബൈ: നോട്ടുകള്‍ അസാധുവാക്കിയതിനെതുടര്‍ന്ന് ബാങ്കുകളില്‍ നിക്ഷേപം കുമിഞ്ഞുകൂടുന്നുവെന്ന് എസ്ബിഐ മേധാവി അരുന്ധതി ഭട്ടാചാര്യ. ചൊവാഴ്ചയിലെ കണക്കുപ്രകാരം എസ്ബിഐയുടെ 24,000 ശാഖകളിലായി 92,000 കോടിയുടെ നിക്ഷേപമാണെത്തിയത്. നിക്ഷേപം കുമിഞ്ഞുകൂടുന്നത് നിക്ഷേപ പലിശ നിരക്കുകള്‍ കുറയാന്‍ ഇടവരുത്തും. അതോടൊപ്പം ഭവനവായ്പ, വാഹന വായ്പ എന്നിവയടക്കമുള്ളവയുടെ പലിശ നിരക്കുകളും ഉടനെ താഴുമെന്നും അരുന്ധതി ഭട്ടാചാര്യ സൂചിപ്പിച്ചു.

Read More

63 വ്യവസായികളുടെ 1201 കോടിയുടെ കുടിശ്ശിക എസ്ബിഐ എഴുതിത്തള്ളി

63 വ്യവസായികളുടെ 1201 കോടിയുടെ കുടിശ്ശിക എസ്ബിഐ എഴുതിത്തള്ളി

ന്യൂഡല്‍ഹി: 63 വമ്പന്‍ വ്യവസായികളുടെ 7016 കോടി രൂപയുടെ കുടിശ്ശിക രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എഴുതി തള്ളി. വിജയ് മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് അടക്കം വായ്പ തിരിച്ചടവില്‍ മനപൂര്‍വ്വം വീഴ്ച വരുത്തിയ ആദ്യ നൂറു പേരുടെ കടമാണ് പൂര്‍ണ്ണമായും ഭാഗികമായും എഴുതി തള്ളിയത്. ദേശീയ ദിനപത്രമായ ഡിഎന്‍എയാണ് ഈ കണക്കുകള്‍ പുറത്ത് വിട്ടത്. എന്നാല്‍ എന്നാണ് ഇവരുടെ വായ്പ എഴുതി തള്ളിയതെന്നുള്ള വിവരങ്ങളില്ല. 31 പേരുടെ കടം ഭാഗികമായും ആറു പേരുടേത് നിഷ്‌ക്രിയ ആസ്തിയുമായിട്ടാണ് ഒഴിവാക്കിയത്. 48,000 കോടി രൂപയുടെ വായ്പ കുടിശ്ശികയാണ് എസ്ബിഐക്ക് ആകെ ഉണ്ടായിരുന്നത്. മനപൂര്‍വ്വം കുടിശ്ശിക വരുത്തിയവരുടെ പട്ടികയിലെ ഒന്നാമതായിരുന്ന കിങ്ഫിഷറിന്റെ 1,201 കോടി രൂപയുടെ കണക്ക് മാത്രമെ ബാങ്ക് ബാലന്‍സ്ഷീറ്റില്‍ കാണിച്ചിട്ടുള്ളൂ. കെ.എസ്.ഓയില്‍ (596 കോടി), സൂര്യ ഫാര്‍മസ്യൂട്ടിക്കല്‍സ് (526കോടി), ജിഇടി പവര്‍(400…

Read More

ശ്രദ്ധിക്കുക!… ബാങ്കുകള്‍ ഇന്നു 10 മുതല്‍ നാലു വരെ പ്രവര്‍ത്തിക്കും

ശ്രദ്ധിക്കുക!… ബാങ്കുകള്‍ ഇന്നു 10 മുതല്‍ നാലു വരെ പ്രവര്‍ത്തിക്കും

തിരുവനന്തപുരം: ഫലപ്രദമായ തയാറെടുപ്പുകളില്ലാതെയുള്ള നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനത്തില്‍ കുടുങ്ങി നാലാം ദിനവും സംസ്ഥാനത്തു ജനങ്ങള്‍ക്കും ബാങ്കുകള്‍ക്കും നരകയാതന. പണം നിറച്ച ചുരുക്കംചില എടിഎമ്മുകള്‍ക്കു മുന്നില്‍ കേവലം രണ്ടായിരം രൂപയ്ക്കുവേണ്ടി ജനങ്ങള്‍ക്കു ക്യൂ നില്‍ക്കേണ്ടി വന്നത് മണിക്കൂറുകള്‍. പലരും 2000 രൂപ വാങ്ങാന്‍ തയാറാകാത്തതു കാരണം ഇടപാടുകാരും ബാങ്ക് അധികൃതരും തമ്മില്‍ വാക്കേറ്റവും തുടങ്ങി. പല എടിഎമ്മുകളിലും വേഗം പണം തീരുകയും ചെയ്തു. പിന്‍വലിക്കല്‍ പ്രഖ്യാപനത്തിനു മുന്‍പ് എത്തിയ 100 രൂപയുടെയും 50 രൂപയുടെയും നോട്ടുകള്‍ ഇനി ബാക്കിയില്ലെന്നാണു പണം ആവശ്യപ്പെട്ട ബാങ്കുകള്‍ക്ക് ഇന്നലെ റിസര്‍വ് ബാങ്കില്‍ നിന്നു ലഭിച്ച മറുപടി. ഇന്നു 10 മുതല്‍ നാലു വരെയാണു ബാങ്കുകള്‍ പ്രവര്‍ത്തിക്കുക. സര്‍ക്കാര്‍ ഗതാഗത സ്ഥാപനങ്ങള്‍ നാളെ രാത്രി 12 വരെ അസാധുവായ നോട്ടുകള്‍ കൈപ്പറ്റണമെന്നു കേന്ദ്രം നിര്‍ദേശിച്ചെങ്കിലും കെഎസ്ആര്‍ടിസി വഴങ്ങിയിട്ടില്ല. മുന്‍മാസങ്ങളിലെ വൈദ്യുതിനിരക്കും കുടിശികയും അടയ്ക്കാന്‍ പഴയ…

Read More