ഗൂഗിളിന്റെ സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കായ ഗൂഗിള്‍ പ്ലസ് സേവനം അവസാനിപ്പിക്കുന്നു

ഗൂഗിളിന്റെ സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കായ ഗൂഗിള്‍ പ്ലസ് സേവനം അവസാനിപ്പിക്കുന്നു

ഗൂഗിളിന്റെ സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കായ ഗൂഗിള്‍ പ്ലസ് സേവനംഅവസാനിപ്പിക്കുന്നു. സോഫ്റ്റ്വെയര്‍ ‘ബഗ്’ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഗൂഗിള്‍ തീരുമാനം എടുത്തത്. തേര്‍ഡ് പാര്‍ട്ടികള്‍ക്ക് ഉപഭോക്തൃ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുംവിധമുള്ള സുരക്ഷ വീഴ്ച കണ്ടെത്തിയതോടെയാണ് ഗൂഗിള്‍ പ്ലസ് പൂട്ടാന്‍ തീരുമാനം എന്ന് ടെക് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ച് ലക്ഷത്തോളം ഉപയോക്താക്കളെ ഇക്കാര്യം ബാധിച്ചിട്ടുണ്ടെന്ന് ഗൂഗിള്‍ അറിയിച്ചു. സുരക്ഷാ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ‘ബഗ്’ കടന്നുകൂടിയത് മാര്‍ച്ചില്‍ തന്നെ കമ്പനി മനസിലാക്കിയിരുന്നു. എന്നാല്‍ പ്രശ്‌നം ഗുരുതരമല്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു പുറത്തുവിട്ടിരുന്നില്ല. ഉപയോക്താക്കളുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് പ്രൈവസി ആന്‍ഡ് ഡേറ്റ പ്രൊട്ടക്ഷന്‍ ഓഫീസറുടെ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. 2011ലാണ് ഏറെ കൊട്ടിഘോഷിച്ച് ഗൂഗിള്‍ പ്ലസ് തുടങ്ങിയത്. ഫേസ്ബുക്കിനെ പിടിച്ചുക്കെട്ടാന്‍ വേണ്ടിയാണ് ഗൂഗിള്‍ പ്ലസ് ആരംഭിച്ചത്.  

Read More

ഇന്ത്യന്‍ രൂപയ്ക്ക് വീണ്ടും മൂല്യത്തകര്‍ച്ച

ഇന്ത്യന്‍ രൂപയ്ക്ക് വീണ്ടും മൂല്യത്തകര്‍ച്ച

മുംബൈ: യു.എസ് ഡോളറുമായുള്ള വിനിമയത്തില്‍ ഇന്ത്യന്‍ രൂപയ്ക്ക് വീണ്ടും മൂല്യത്തകര്‍ച്ച. ചൊവ്വാഴ്ച 21 പൈസ നഷ്ടത്തില്‍ 74.27 രൂപ എന്ന നിലയിലാണ് വിനിമയം. അസംസ്‌കൃത എണ്ണവില ബാരലിന് 84 ഡോളറില്‍ എത്തിയതോടെയാണ് രൂപ വീണ്ടും തിരിച്ചടി നേരിട്ടത്. ഈ മാസം അഞ്ചിന് ഡോളറിന് 74.23 രൂപ എന്ന നിരക്കില്‍ എത്തിയിരുന്നു.

Read More

ഇന്ധനവിലയില്‍ വന്‍വര്‍ധനവ്

ഇന്ധനവിലയില്‍ വന്‍വര്‍ധനവ്

കൊച്ചി: ഇന്ധനവില വീണ്ടും കൂടി. പെട്രോള്‍ ലീറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. പെട്രോളിന് 87.5 രൂപയും ഡീസലിന് 80.21 രൂപയുമാണ് കേരളത്തിലെ കൂടിയ വില. ഇന്ത്യയില്‍ ഏറ്റവും കൂടിയ പെട്രോള്‍ നിരക്ക് മുംബൈയിലാണ്, 90.84 രൂപ. ഹൈദരാബാദിലാണ് ഡീസല്‍നിരക്ക് ഏറ്റവും കൂടുതല്‍. 81.35 രൂപ. പാചകവാതവിലയിലും വര്‍ധിച്ചു. സബ്‌സിഡിയുള്ളത് 2.89 രൂപയും സബ്‌സിഡി ഇല്ലാത്തതിന് 59 രൂപയുമാണ് വര്‍ധിച്ചത്.

Read More

പാചക വാതക വിലയില്‍ വീണ്ടും വര്‍ദ്ധനവ്

പാചക വാതക വിലയില്‍ വീണ്ടും വര്‍ദ്ധനവ്

തിരുവനന്തപുരം: പാചക വാതകത്തിന്റെ വില വീണ്ടും വര്‍ദ്ധനവ് ഉണ്ടായിരിക്കുകയാണ് . 59 രൂപയാണ് സബ്സിഡിയില്ലാത്ത സിലിണ്ടറിനായി വര്‍ധിപ്പിച്ചത് . 82 രൂപയും 89 പൈസയും ആണ് സബ്സിഡി ഉള്ള സിലിണ്ടറിനായി ഉയര്‍ത്തിയിരിക്കുന്ന ഇപ്പോഴത്തെ വില .502 രൂപ 4 പൈസ സബ്സിഡി സിലിണ്ടറിന് വേണ്ടി ജനങ്ങള്‍ നല്‍കേണ്ടി വരും . വിദേശ വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുകളും അന്താരാഷ്ട്ര വിപണിയില്‍ വില ഉയരുന്നതുമാണ് പാചക വാതകങ്ങള്‍ക്ക് വില ഉയരാന്‍ ഉണ്ടായ കാരണം .എന്നാല്‍ ഇതിനെല്ലാത്തിനും പുറമെ ഇന്ധന വിലയിലും വര്‍ദ്ധനവ് ഉണ്ടായിരിക്കുകയാണ് .

Read More

സംസ്ഥാനത്ത് വീണ്ടും പെട്രോളിന് വില വര്‍ധനവ്

സംസ്ഥാനത്ത് വീണ്ടും പെട്രോളിന് വില വര്‍ധനവ്

തിരുവനന്തപുരം: ഒരു ദിവസത്തിനുശേഷം സംസ്ഥാനത്ത് വീണ്ടും പെട്രോളിന് വില വര്‍ധിച്ചു. ആറ് പൈസയാണ് ഇന്ന് പെട്രോളിന് വര്‍ധിച്ചത്. അതേസമയം ഡീസല്‍ വിലയില്‍ ഇന്നും മാറ്റമില്ല. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 85.58 രൂപയും ഡീസലിന് 79.07 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 84.09 രൂപയും ഡീസലിന് 77.57 രൂപയുമാണ്. കോഴിക്കോട്ട് പെട്രോളിന് 84.46 രൂപയും ഡീസലിന് 77.93 രൂപയുമാണ് വില. ദില്ലിയില്‍ പെട്രോളിന് 82.22 രൂപയും ഡീസലിന് 73.87 രൂപയുമാണ്. മുംബൈയില്‍ പെട്രോളിന് 89.60 രൂപയും ഡീസലിന് 78.42 രൂപയുമാണ് വില.

Read More

റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഇന്ധനവില ഇന്നും കൂടി

റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഇന്ധനവില ഇന്നും കൂടി

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് ഇന്ധനവില ഇന്നും കൂടി. തുടര്‍ച്ചയായി 43ാം ദിവസമാണ് ഇന്ധനവില കൂടുന്നത്. കോഴിക്കോട് പെട്രോളിനു മൂന്നു പൈസ കൂടി. 83.24 രൂപയാണ് ഇന്നത്തെ വില. ഡീസലിനും മൂന്നു പൈസ കൂടി 77.25 രൂപയായി. തിരുവനന്തപുരത്ത് ഇന്ധനവിലയില്‍ മാറ്റമില്ല. ഡല്‍ഹിയില്‍ പെട്രോളിന് 14 പൈസ കൂടി 80.87 രൂപയായി. ഡീസലിനും 14 പൈസ കൂടി 72.97 രൂപയായി. മൂന്നാഴ്ച കൊണ്ട് പെട്രോളിനു മൂന്നു രൂപ നാല്‍പത്തൊന്‍പതു പൈസയും ഡീസലിന് നാലു രൂപ പതിനെട്ട് പൈസയുമാണ് കൂടിയത്.

Read More

ഇന്ധനവിലയില്‍ കുറവില്ല; ഇന്ന് കൂടിയത് 14 പൈസ

ഇന്ധനവിലയില്‍ കുറവില്ല; ഇന്ന് കൂടിയത് 14 പൈസ

കോഴിക്കോട്: രാജ്യ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയരുമ്പോഴും ഇന്ധനവില കുതിക്കുകയാണ്. ഇന്ന് 14 പൈസയാണ് പെട്രോളിന് വര്‍ദ്ധിച്ചിരിക്കുന്നത്. ഡീസലിന് 15 പൈസയാണ് വര്‍ദ്ധന. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 84 രൂപ 19 പൈസയും, ഡീസലിന് 78 രൂപ 14 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 82.86 പൈസയും ഡീസലിന് 76 രൂപ 88 പൈസയും കോഴിക്കോട് പെട്രോളിന് 83.11 പൈസയും ഡീസലിന് 77.15 പൈസയുമാണ് ഇന്നത്തെ നിരക്ക്. ഇന്നലെ പെട്രോളിന് 23 പൈസയും ഡീസലിന് 24 പൈസയും കൂടിയിരുന്നു. മുംബൈ പെട്രോള്‍ ലിറ്റര്‍ : 88.12 രൂപ, ഡീസല്‍ 77.32 ഡല്‍ഹി: പെട്രോള്‍ : 80.77 ഡീസല്‍ 72.89 കേന്ദ്രം എക്‌സൈസ് തീരുവ കുറയ്ക്കാന്‍ തയ്യാറാകാതിരിക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ തങ്ങളുടെ നികുതിയില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു തുടങ്ങി. രാജസ്ഥാന്‍ ഞായറാഴ്ച 4 ശതമാനം നികുതിയിളവ് പ്രഖ്യാപിച്ചപ്പോള്‍ ആന്ധ്രാപ്രദേശ് സംസ്ഥാന…

Read More

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു

മുംബൈ: ഡോളറുമായുള്ള വിനിമയത്തില്‍ വികസ്വര രാജ്യ കറന്‍സികള്‍ ക്ഷീണിക്കുന്നതു തുടരുന്നു. തിങ്കളാഴ്ച വ്യാപാരം തുടങ്ങിയപ്പോള്‍ 45 പൈസ ഇടിഞ്ഞ് ഡോളറിന് 72.18 രൂപയായി ഇന്ത്യന്‍ കറന്‍സി പുതിയ റെക്കോര്‍ഡിട്ടു. കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്കിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നു രൂപയുടെ മൂല്യം തിരിച്ചുകയറിയിരുന്നു. ഡോളറുമായുള്ള വിനിമയത്തില്‍ 26 പൈസ വര്‍ധിച്ച് 71.73ല്‍ ആയിരുന്നു അന്നു വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ രൂപ 72.04 വരെ എത്തിയെങ്കിലും ആര്‍ബിഐ ഇടപെട്ടതോടെ ശക്തി നേടുകയായിരുന്നു. സെപ്റ്റംബര്‍ ആറിന് രൂപയുടെ മൂല്യം 72.11ല്‍ എത്തിയിരുന്നു.

Read More

ഹര്‍ത്താല്‍ ദിനത്തിലും പെട്രോള്‍ വില കൂടി

ഹര്‍ത്താല്‍ ദിനത്തിലും പെട്രോള്‍ വില കൂടി

ഡല്‍ഹി: പെട്രോള്‍ വിലവര്‍ദ്ധനവിനെതിരെ രാജ്യ വ്യാപകമായി പ്രതിപക്ഷസംഘടനകള്‍ പ്രക്ഷോഭം നടത്തുമ്പോഴും ഇന്ധന വിലയില്‍ പുതിയ റെക്കോഡുകളാണ് രാജ്യത്ത് ഉണ്ടാകുന്നത്. ഇന്നലെ പെട്രോളിന് 12 പൈസയും ഡീസലിന് 10 പൈസയുമാണ് കൂടിയതെങ്കില്‍ ഇന്ന് യഥാക്രമം 24 പൈസയും ഡീസലിന് 23 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന് 84.05 രൂപയും ഡീസലിന് 77. 99 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 82.72 രൂപ, ഡീസലിന് 76.73 രൂപ. കോഴിക്കോട് പെട്രോളിന് 82.97 രൂപ, പെട്രോള്‍ 77 രൂപ എന്നിങ്ങനെയാണ് കേരളത്തിലെ വിവിധ നഗരങ്ങളിലെ ഇന്നത്തെ ഇന്ധന വില. മുംബൈയിലാണ് ഏറ്റവും ഉയര്‍ന്ന വില. പെട്രോള്‍ ലീറ്ററിന് 88.31 രൂപയും ഡീസല്‍ 77.32 രൂപയുമാണ് മുംബൈയിലെ വില. കുറഞ്ഞ നികുതി നിരക്കായതിനാല്‍ വില ഏറ്റവും കുറവുള്ള ഡല്‍ഹിയില്‍ പെട്രോളിന് 80.74 രൂപ; ഡീസലിന് 72.84 രൂപയുമാണ് വില. ഡോളര്‍ കരുത്താര്‍ജിച്ചതും…

Read More

രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു

രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു

തിരുവനന്തപുരം: പ്രതിഷേധങ്ങള്‍ ശക്തമാവുന്നതിനിടയിലും രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 40 പൈസയും ഡീസലിന് 46 പൈസയുമാണ് കേരളത്തില്‍ വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 83.70 രൂപയും ഡീസലിന് 77.64 രൂപയുമാണ് വില.ബുധനാഴ്ച എക്‌സൈസ് തീരുവ കുറച്ച് പെട്രോള്‍-ഡീസല്‍ വില വര്‍ധനവിനെ തടയില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ വില ഉയരുന്നതാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നതെന്നാണ് അരുണ്‍ ജെയ്റ്റ്‌ലിയുടെ പക്ഷം. നിലവില്‍ 19.48 രൂപ പെട്രോളിനും 15.33 രൂപ ഡീസലിനും നികുതിയായി ചുമത്തുന്നുണ്ട്. ഇതിന് പുറമേ സംസ്ഥാനങ്ങള്‍ വാറ്റ് നികുതിയും ഇന്ധന വില്‍പനക്ക് മേല്‍ ഈടാക്കുന്നുണ്ട്. ഇത് കുറക്കുന്നത് വഴി ഇന്ധനവില വര്‍ധനവ് ഒരു പരിധിവരെ പിടിച്ച് നിര്‍ത്താന്‍ കഴിയുമെന്നാണ് മുന്‍ ധനമന്ത്രി പി.ചിദംബരം അഭിപ്രായപ്പെടുന്നത്.

Read More