20 പൈസയോ 25 പൈസയോ ഒക്കെ കൈയില്‍ ഉണ്ടോ..80,000 രൂപയില്‍ അധികം ലഭിച്ചേക്കും. അതെ. ഇകൊമേഴ്സ് സൈറ്റായ ഫ്ലിപ്കാര്‍ട്ടിലാണ് പഴയ 20 പൈസ നാണയത്തിന് 86,349 രൂപയില്‍ വില്പ്പനയ്ക്കിട്ടത്. 1986ല്‍ പുറത്തിറക്കിയ 20 പൈസയാണ് ! ഞെട്ടിയ്ക്കുന്ന വിലയ്ക്ക് വില്പ്പനയ്ക്കിട്ടിരിയ്ക്കുന്നത്. ഒല്‍എക്സില്‍ 1970ല്‍ പുറത്തിറക്കിയ 25 പൈസയ്ക്ക് 80,000 രൂപ വിലയിട്ടു കൊണ്ടുള്ള പരസ്യവും അടുത്തിടെ പ്രത്യേക്ഷപ്പെട്ടിരുന്നു. 2011ല്‍ ആണ് 20 പൈസ നാണയം റിസര്‍വ് ബാങ്ക് ഔദ്യോഗികമായി പിന്‍വലിച്ചത്. 1982 ല്‍ ആയിരുന്നു 20 പൈസ വിപണിയില്‍ എത്തിയത് എന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നു. 70,000 രൂപയ്ക്ക് ഇതിനു മുമ്പ് പഴയ 20 പൈസ ലേലത്തില്‍ പോയിരുന്നു. നിലവില്‍ 50 പൈസയില്‍ താഴെയുള്ള നാണയങ്ങള്‍ രാജ്യത്ത് വിനിമയത്തില്‍ ഇല്ല.
Read MoreCategory: E-Commerce
ഡിജിറ്റല്‍ ഇന്ത്യയ്ക്ക് പകരം നേരിട്ട് പണം കൈമാറണമെന്ന് എസ്ബിഐ
തൃശൂര്‍: കാര്‍ഷിക, സ്വര്‍ണപ്പണയ വായ്പക്കുള്ള ഗോള്‍ഡ് അപ്രൈസര്‍ ചാര്‍ജ് അക്കൗണ്ടിലേക്ക് കൈമാറുന്നതിനു പകരം പണമായി നല്‍കണമെന്ന് എസ്ബിഐ. നേരിട്ടുള്ള പണമിടപാടുകള്‍ അവസാനിപ്പിക്കാന്‍ ‘ഡിജിറ്റല്‍ ഇന്ത്യ’ സന്ദേശം പ്രചരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സര്‍ക്കുലര്‍. ബാങ്കിന്റെ വിശ്വാസ്യതയെയും യശസ്സിനെയും ബാധിക്കുന്നതാണ് പുതിയ നിര്‍ദേശമെന്ന് ബാങ്കുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍തന്നെ ചൂണ്ടിക്കാട്ടുന്നു. വായ്പക്ക് ഈടായി നല്കുന്ന സ്വര്‍ണത്തിന്റെ മാറ്റ് പരിശോധിക്കുന്നവരാണ് അപ്രൈസര്‍മാര്‍. സാമാന്യം മെച്ചപ്പെട്ട ബിസിനസ് നടത്തുന്ന ശാഖകള്‍ക്ക് സ്ഥിരം അപ്രൈസറുണ്ട്. ഇവര്‍ക്കുള്ള നിരക്ക് ഏകീകരിച്ച് നിജപ്പെടുത്തി ഇറക്കിയ സര്‍ക്കുലറിലാണ് നേരിട്ടുള്ള പണമിടപാട് ബാങ്ക് നിര്‍ദേശിക്കുന്നത്. അപ്രൈസര്‍ നിരക്ക് വായ്പക്ക് അപേക്ഷിച്ചയാളുടെ അക്കൗണ്ടില്‍നിന്ന് അപ്രൈസറുടെ അക്കൗണ്ടിലേക്ക് നല്‍കുന്നതാണ് ഇതു വരെയുള്ള രീതി. ഇതുവഴി തോന്നിയതുപോലെ നിരക്ക് ഈടാക്കാനാവില്ലെന്ന് മാത്രമല്ല, ഇടപാടിന് രേഖയുമുണ്ടാവും. ഗ്രാമീണ/അര്‍ധ നഗര ശാഖകളില്‍ സ്വര്‍ണപ്പണയ വായ്പക്ക് വായ്പാ തുകയുടെ…
Read Moreആംവേ ഇന്ത്യ എയര്‍ പ്യൂരിഫയര്‍ വിപണിയിലേക്ക്
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഡയറക്ട് എഫ്.എം.സി.ജി. കമ്പനിയായ ആംവേ ഇന്ത്യ യാത്രാ വാഹനങ്ങള്‍ക്കുള്ള എയര്‍ പ്യൂരിഫയര്‍, അറ്റ്മോസ്ഫിയര്‍ ഡ്രൈവ് വിപണിയിലെത്തിച്ചു. യാത്രാ വാഹന മേഖലയില്‍ ഫലപ്രദമായ എയര്‍ പ്യൂരിഫയറുകള്‍ക്കു വേണ്ടി എന്നും ഉയരുന്ന ആവശ്യം കണക്കിലെടുത്താണ് ആംവേ ഇന്ത്യയുടെ ഈ വികസന പദ്ധതി യാത്രാ വാഹനങ്ങള്‍ക്കായുള്ള എയര്‍ പ്യൂരിഫയറിലൂടെ ആരംഭിച്ചത്. ഇന്ത്യയിലെ കാര്‍ എയര്‍ പ്യൂരിഫയര്‍ വിപണിയുടെ 25 ശതമാനം വിഹിതമാണ് കമ്പനി ലക്ഷ്യമിടുന്നത്. വായു ശുദ്ധീകരിക്കുകയും 313 വിവിധ മാലിന്യ ഘടകങ്ങളെ നീക്കുന്നതുമാണ് ആംവേ ഇന്ത്യ അവതരിപ്പിച്ചിട്ടുള്ള പുതിയ ഉല്‍പ്പന്നം. യു.കെ. അംഗീകാരവുമായി എത്തുന്ന ആദ്യ കാര്‍ എയര്‍ പ്യൂരിഫയര്‍ കൂടിയാണിത്. കാറിനു പുറത്തുള്ളതിനേക്കാള്‍ 15 മടങ്ങു മോശമായതാവാം കാറിനകത്തെ വായു എന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ആംവേ ഇന്ത്യയുടെ ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ സുന്ദീപ് ഷാ പറഞ്ഞു. പലരും ഒന്നു മുതല്‍ മൂന്നു മണിക്കൂര്‍…
Read More” രാജ്യത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് ഷോപ്പിംഗ് മേളയായി ആമസോണ്‍.ഇന്‍ സംഘടിപ്പിച്ച ദി ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2018 ”
ബംഗലൂരു: രാജ്യത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് ഷോപ്പിംഗ് മേളയായി ആമസോണ്‍.ഇന്‍ സംഘടിപ്പിച്ച ദി ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2018. ഒക്ടോബര്‍ 10-15, ഒക്ടോബര്‍ 24 – 2 8, നവംബര്‍ 2 -5 എന്നീ ദിവസങ്ങളിലായി സംഘടിപ്പിച്ച ദി ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിലൂടെ ഏറ്റവും കൂടുതല്‍ പേര് സന്ദര്‍ശിച്ച വെബ്സൈറ്റ് , ഏറ്റവും കൂടുതല്‍ ഇടപാടുകള്‍ നടന്ന ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റ് എന്ന നേട്ടങ്ങള്‍ ആമസോണ്‍.ഇന്‍ കരസ്ഥമാക്കി. രാജ്യത്തെ ആകെ ഓണ്‍ലൈന്‍ ഉപഭോക്താക്കളുടെ പകുതിയോളം പേര് ആമസോണ്‍.ഇന്‍ സന്ദര്‍ശിച്ചു. ചെറുകിട പട്ടണങ്ങളില്‍ നിന്നുള്ളവരാണ് 89 ശതമാനം വരുന്ന പുതിയ ഉപഭോക്താക്കള്‍. എഴുപതിനായിരത്തോളം ചെറുകിട, ഇടത്തരം ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ചുരുങ്ങിയത് ഒരു ഓര്‍ഡറെങ്കിലും ലഭിച്ചു. പുതിയ പ്രൈം അംഗത്വങ്ങളുടെ എണ്ണത്തില്‍ രണ്ട് മടങ്ങ് വര്‍ദ്ധനവ് ഉണ്ടായെന്നും ആമസോണ്‍ ഇന്ത്യ എസ്വിപി & കണ്‍ട്രിഹെഡ് അമിത് അഗര്‍വാള്‍ പറഞ്ഞു. ഹിന്ദി…
Read More” ചിപ്പുണ്ടോ…? ഇല്ലെങ്കില്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുടെ പ്രവര്‍ത്തനം അടുത്ത മാസം 30ന് അവസാനിക്കും… ”
നിലവിലുള്ള ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുടെ പ്രവര്‍ത്തനം അടുത്ത മാസം 30ന് അവസാനിക്കുമെന്ന് റിസര്‍വ്വ് ബാങ്ക്. കൂടുതല്‍ സുരക്ഷിതമായ ചിപ്പ് അടിസ്ഥാനത്തിലുള്ള കാര്‍ഡുകളിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് നടപടി. ഡിസംബര്‍ 31ന് മുന്‍പായി ചിപ്പ് അടിസ്ഥാനത്തിലുള്ള കാര്‍ഡുകളിലേക്ക് മാറാന്‍ റിസര്‍വ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്കി. ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകളിലെ വിവരങ്ങള്‍ ചോര്‍ത്തിയുള്ള തട്ടിപ്പുകള്‍ കൂടി വരുന്ന സാഹചര്യത്തിലാണ് സാധരണ കാര്‍ഡുകളില്‍ നിന്നും ചിപ് അടിസ്ഥാനപ്പെടുത്തിയുള്ള സുരക്ഷിതമായ കാര്‍ഡുകളിലേക്ക് മാറാന്‍ റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. ലോക ചെസ് ചാമ്പ്യന്‍ഷിപ്പ്: രണ്ടാം മത്സരവും സമനിലയില്‍ ഇന്ത്യയിലെ ബാങ്കുകളുടെ കാര്‍ഡുകള്‍ക്ക് പുറമെ അന്താരാഷ്ട്ര ബാങ്കുകളുടെ കാര്‍ഡുകള്‍ക്കും പുതിയ ഉത്തരവ് ബാധകമാണ്. നിലവില്‍ ഉപയോഗിക്കുന്ന കാര്‍ഡുകളിലെ ബാങ്കുകള്‍ നല്കിയ വാലിഡിറ്റി റിസര്‍വ് ബാങ്ക് ഉത്തരവോടെ ഇല്ലാതാകും.
Read Moreഊബര്‍ ടാക്സി ഡ്രൈവറെ ആവശ്യമുണ്ട്
കൊച്ചി: ഊബര്‍ ടാക്സി ഡ്രൈവറെ ആവശ്യമുണ്ട്. കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ട്രാവല്‍സിന്റെ കാര്‍ ഊബര്‍ ടാക്സിയായി സര്‍വീസ് നടത്തുന്നതിന് ഡ്രൈവറെ ആവശ്യമുണ്ട്. കമ്മീഷന് വ്യവസ്ഥയിലായിരിക്കും സര്‍വീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9846411828, 8848758149, 9526111087 തുടങ്ങിയ നമ്പറില്‍ ബന്ധപ്പെടുക. കൂടുതല്‍ വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ 9048859575 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…
Read Moreഎസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ 26% വര്‍ധന
കൊച്ചി: രാജ്യത്തെ പ്രമുഖ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് 2019 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം 13,792 കോടി രൂപ പുതിയ ബിസിനസ് പ്രീമിയമായി നേടി. ഇത് മുന്‍വര്‍ഷമിതേ കാലയളവിലെ 10,966 കോടി രൂപയേക്കാള്‍ 26 ശതമാനം കൂടുതലാണ്. ഇന്‍ഷുറന്‍സ് സുരക്ഷാ പോളിസിയില്‍ 1643 കോടി രൂപയുടെ പുതിയ പ്രീമിയം നേടിയിട്ടുണ്ട്. ഇത് മുന്‍വര്‍ഷമിതേ കാലയളവിലെ 600 കോടിയേക്കാള്‍ 174 ശതമാനം കൂടുതലാണ്. 2019 മാര്‍ച്ച് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ എസ്ബിഐ ലൈഫിന്റെ അറ്റാദായം മുന്‍വര്‍ഷത്തേക്കാള്‍ 15 ശതമാനം വര്‍ധനയോടെ 1,327 കോടി രൂപയിലെത്തി. മുന്‍വര്‍ഷത്തെ അറ്റാദായം 1,150 കോടി രൂപയായിരുന്നു. കമ്പനിയുടെ സോള്‍വെന്‍സി റേഷ്യോ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 2.13 ശതമാനമാണ്. നിയമപരായി വേണ്ടത് 1.50 ശതമാനമാണ്. ജേര്‍ണലിസ്റ്റുകള്‍ക്ക് അവസരം!… ദി എഡിറ്ററില്‍ സബ് എഡിറ്റര്‍ ട്രെയിനിമാരേയും റിപ്പോര്‍ട്ടര്‍മാരെയും ആവശ്യമുണ്ട് എസ്ബിഐ ലൈഫ്…
Read Moreഗോ എയര്‍ ടിക്കറ്റുകള്‍ കുറഞ്ഞ നിരക്കില്‍
കൊച്ചി: ഇന്ത്യയിലെ പ്രമുഖ എയര്‍ ലൈന്സില് ഒന്നായ ഗോ എയര്‍ റിപബ്ലിക് ദിനത്തോടനുബന്ധിച്ച് കുറഞ്ഞനിരക്കുകള്‍ പ്രഖ്യാപിച്ചു. പുതിയ നിരക്കുകള്‍ 826 രുപമുതലാണ് ആരംഭിക്കുന്നത്. 2018 മാര്‍ച്ച് ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയാണ് ഈ ഓഫര്‍ കാലാവധി. ജനുവരി 24 മുതല്‍ 28 വരെയാണ് ബുക്കിങ്ങ് തീയതി. ഗോ എയര്‍ വെബ് സൈറ്റിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്ക് 2500 രൂപയുടെ ഓഫര്‍ ലഭിക്കും(www.goair.com). സൂം കാര്‍ സൈറ്റില്‍ നിന്നും 1200 രുപയുടെ വൗച്ചറും, ലെന്‍സ്കാര്‍ട്ടില്‍ നിന്നും 1000 രുപയുടെ വൗച്ചര്‍, പേടിഎം വഴി 250 രുപ കാഷ് ബാക്കും, ഗോഎയര്‍ മൊബൈല്‍ ആപ്പ് നിന്നും 10 ശതമാനം ഡിസ്കൗണ്ടുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. വരും വര്‍ഷങ്ങളിലെ യാത്രകളെയും ഹോളിഡേ പ്ലാനുകളെയും മുന്‍ നിര്‍ത്തിയാണ് ഗോഎയര്‍ പുതിയ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഓഫര്‍ ശിശുകള്‍ക്ക് ലഭ്യമല്ല കൂടാതെ ഓഫറില്‍ ഗ്രൂപ്പ് ഡിസ്കൗണ്ടും…
Read More999 രൂപയ്ക്ക് 4ജി സ്മാര്‍ട്ട്ഫോണ്‍: വില്‍പ്പനയ്ക്കെത്തിക്കുന്നത് വോഡഫോണും ഫ്ളിപ്പ്കാര്‍ട്ടും
കൊച്ചി: കുറഞ്ഞ നിരക്കില്‍ 4ജി സ്മാര്‍ട്ട് ഫോണുകള്‍ വിപണിയിലെത്തുന്നു. 999 രൂപയുടെ എന്‍ട്രി ലെവല്‍ 4ജി സ്മാര്‍ട്ട്ഫോണുകളാണ് വരുന്നത്. രാജ്യത്തെ പ്രധാന ടെലികോം സേവന ദാതാക്കളിലൊന്നായ വോഡഫോണും ഇ-കൊമേഴ്സ് സ്ഥാപനം ഫ്ളിപ്പ്കാര്‍ട്ടും ചേര്‍ന്നാണ് ഫോണുകള്‍ പുറത്തിറക്കുന്നത്. ‘മൈ ഫസ്റ്റ് 4ജി സ്മാര്‍ട്ട്ഫോണ്‍’ എന്ന പ്രചാരണത്തിന്റെ ഭാഗമായാണ് ഫ്ളിപ്പ്കാര്‍ട്ട് ഫോണുകള്‍ വില്‍ക്കുക. ഇതില്‍ തിരഞ്ഞെടുത്ത എന്‍ട്രി ലെവല്‍ 4ജി ഫോണുകള്‍ക്ക് വോഡഫോണ്‍ ക്യാഷ് ബാക്ക് ഓഫര്‍ നല്‍കുന്നുണ്ട്. വോഡഫോണിന്റെ നിലവിലുള്ളതും പുതിയതുമായ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഫ്ളിപ്പ്കാര്‍ട്ടില്‍ നിന്നും എന്‍ട്രി ലെവല്‍ ഫോണുകള്‍ വാങ്ങുമ്പോള്‍ ഈ ഓഫര്‍ ലഭിക്കും. ഉപഭോക്താക്കള്‍ പ്രതിമാസം 150 രൂപയ്ക്ക് തുടര്‍ച്ചയായി 36 മാസം റീചാര്‍ജ് ചെയ്താലാണ് ക്യാഷ് ബാക്ക് ഓഫര്‍ ലഭിക്കുക (ഒരു മാസം കുറഞ്ഞത് ആകെ 150 രൂപയുടെ പല വിഭാഗത്തിലുളള റീചാര്‍ജുകള്‍ ആകാം). 18 മാസങ്ങള്‍ തുടര്‍ച്ചയായി റീച്ചാര്‍ജ് ചെയ്താല്‍ 900…
Read Moreഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ആശങ്കപ്പെട്ടതിനെക്കാള്‍ മോശമെന്ന് ഐ.എം.എഫ്
ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി ആശങ്കപ്പെട്ടതിലും മോശമെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ വിലയിരുത്തല്‍. ബാങ്കിങ് ഇതര സ്ഥാപനങ്ങള്‍ ഉള്‍പ്പടെ കാഴ്ചവെച്ച മോശം വളര്‍ച്ചാ നിരക്കാണ് ഇതിന് കാരണമായി ഐഎംഎഫ് ചൂണ്ടിക്കാട്ടുന്നത്. കോര്‍പ്പറേറ്റ് മേഖലയുമായി ബന്ധപ്പെട്ടുള്ള നിയന്ത്രണ സംവിധാനത്തിലെ അനിശ്ചിതത്വങ്ങളും ബാങ്കിങ് ഇതര സ്ഥാപനങ്ങളുടെ മോശം പ്രവര്‍ത്തനവുമാണ് തിരിച്ചടി ഉണ്ടാക്കുന്നതെന്നാണ് ഐഎംഎഫിന്റെ നിലപാട്. പുതിയ കണക്കുകള്‍ വരുന്നതോടെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകും, ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ ഇന്ത്യയുടെ മൊത്തം ആഭ്യന്തര വളര്‍ച്ച അഞ്ച് ശതമാനമായി കുറഞ്ഞിരുന്നു. ആറ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. തുടര്‍ച്ചയായി അഞ്ചാം പാദത്തിലാണ് മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ കുറവുണ്ടാകുന്നതെന്നും ഐഎംഎഫ് വക്താവ് ഗെറി റൈസ് വെളിപ്പെടുത്തി. സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടെന്ന കാര്യം സര്‍ക്കാരും അംഗീകരിച്ചുരുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ച് ട്രില്ല്യണ്‍ ഇക്കോണമിയാക്കുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി അധികാരമേറ്റെടുത്തപ്പോള്‍ പറഞ്ഞത്….
Read More