ഇന്ധനവിലയില്‍ കുറവില്ല; ഇന്ന് കൂടിയത് 14 പൈസ

ഇന്ധനവിലയില്‍ കുറവില്ല; ഇന്ന് കൂടിയത് 14 പൈസ

കോഴിക്കോട്: രാജ്യ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയരുമ്പോഴും ഇന്ധനവില കുതിക്കുകയാണ്. ഇന്ന് 14 പൈസയാണ് പെട്രോളിന് വര്‍ദ്ധിച്ചിരിക്കുന്നത്. ഡീസലിന് 15 പൈസയാണ് വര്‍ദ്ധന. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 84 രൂപ 19 പൈസയും, ഡീസലിന് 78 രൂപ 14 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 82.86 പൈസയും ഡീസലിന് 76 രൂപ 88 പൈസയും കോഴിക്കോട് പെട്രോളിന് 83.11 പൈസയും ഡീസലിന് 77.15 പൈസയുമാണ് ഇന്നത്തെ നിരക്ക്. ഇന്നലെ പെട്രോളിന് 23 പൈസയും ഡീസലിന് 24 പൈസയും കൂടിയിരുന്നു. മുംബൈ പെട്രോള്‍ ലിറ്റര്‍ : 88.12 രൂപ, ഡീസല്‍ 77.32 ഡല്‍ഹി: പെട്രോള്‍ : 80.77 ഡീസല്‍ 72.89 കേന്ദ്രം എക്‌സൈസ് തീരുവ കുറയ്ക്കാന്‍ തയ്യാറാകാതിരിക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ തങ്ങളുടെ നികുതിയില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു തുടങ്ങി. രാജസ്ഥാന്‍ ഞായറാഴ്ച 4 ശതമാനം നികുതിയിളവ് പ്രഖ്യാപിച്ചപ്പോള്‍ ആന്ധ്രാപ്രദേശ് സംസ്ഥാന…

Read More

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു

മുംബൈ: ഡോളറുമായുള്ള വിനിമയത്തില്‍ വികസ്വര രാജ്യ കറന്‍സികള്‍ ക്ഷീണിക്കുന്നതു തുടരുന്നു. തിങ്കളാഴ്ച വ്യാപാരം തുടങ്ങിയപ്പോള്‍ 45 പൈസ ഇടിഞ്ഞ് ഡോളറിന് 72.18 രൂപയായി ഇന്ത്യന്‍ കറന്‍സി പുതിയ റെക്കോര്‍ഡിട്ടു. കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്കിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നു രൂപയുടെ മൂല്യം തിരിച്ചുകയറിയിരുന്നു. ഡോളറുമായുള്ള വിനിമയത്തില്‍ 26 പൈസ വര്‍ധിച്ച് 71.73ല്‍ ആയിരുന്നു അന്നു വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ രൂപ 72.04 വരെ എത്തിയെങ്കിലും ആര്‍ബിഐ ഇടപെട്ടതോടെ ശക്തി നേടുകയായിരുന്നു. സെപ്റ്റംബര്‍ ആറിന് രൂപയുടെ മൂല്യം 72.11ല്‍ എത്തിയിരുന്നു.

Read More

ഹര്‍ത്താല്‍ ദിനത്തിലും പെട്രോള്‍ വില കൂടി

ഹര്‍ത്താല്‍ ദിനത്തിലും പെട്രോള്‍ വില കൂടി

ഡല്‍ഹി: പെട്രോള്‍ വിലവര്‍ദ്ധനവിനെതിരെ രാജ്യ വ്യാപകമായി പ്രതിപക്ഷസംഘടനകള്‍ പ്രക്ഷോഭം നടത്തുമ്പോഴും ഇന്ധന വിലയില്‍ പുതിയ റെക്കോഡുകളാണ് രാജ്യത്ത് ഉണ്ടാകുന്നത്. ഇന്നലെ പെട്രോളിന് 12 പൈസയും ഡീസലിന് 10 പൈസയുമാണ് കൂടിയതെങ്കില്‍ ഇന്ന് യഥാക്രമം 24 പൈസയും ഡീസലിന് 23 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന് 84.05 രൂപയും ഡീസലിന് 77. 99 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 82.72 രൂപ, ഡീസലിന് 76.73 രൂപ. കോഴിക്കോട് പെട്രോളിന് 82.97 രൂപ, പെട്രോള്‍ 77 രൂപ എന്നിങ്ങനെയാണ് കേരളത്തിലെ വിവിധ നഗരങ്ങളിലെ ഇന്നത്തെ ഇന്ധന വില. മുംബൈയിലാണ് ഏറ്റവും ഉയര്‍ന്ന വില. പെട്രോള്‍ ലീറ്ററിന് 88.31 രൂപയും ഡീസല്‍ 77.32 രൂപയുമാണ് മുംബൈയിലെ വില. കുറഞ്ഞ നികുതി നിരക്കായതിനാല്‍ വില ഏറ്റവും കുറവുള്ള ഡല്‍ഹിയില്‍ പെട്രോളിന് 80.74 രൂപ; ഡീസലിന് 72.84 രൂപയുമാണ് വില. ഡോളര്‍ കരുത്താര്‍ജിച്ചതും…

Read More

രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു

രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു

തിരുവനന്തപുരം: പ്രതിഷേധങ്ങള്‍ ശക്തമാവുന്നതിനിടയിലും രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 40 പൈസയും ഡീസലിന് 46 പൈസയുമാണ് കേരളത്തില്‍ വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 83.70 രൂപയും ഡീസലിന് 77.64 രൂപയുമാണ് വില.ബുധനാഴ്ച എക്‌സൈസ് തീരുവ കുറച്ച് പെട്രോള്‍-ഡീസല്‍ വില വര്‍ധനവിനെ തടയില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ വില ഉയരുന്നതാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നതെന്നാണ് അരുണ്‍ ജെയ്റ്റ്‌ലിയുടെ പക്ഷം. നിലവില്‍ 19.48 രൂപ പെട്രോളിനും 15.33 രൂപ ഡീസലിനും നികുതിയായി ചുമത്തുന്നുണ്ട്. ഇതിന് പുറമേ സംസ്ഥാനങ്ങള്‍ വാറ്റ് നികുതിയും ഇന്ധന വില്‍പനക്ക് മേല്‍ ഈടാക്കുന്നുണ്ട്. ഇത് കുറക്കുന്നത് വഴി ഇന്ധനവില വര്‍ധനവ് ഒരു പരിധിവരെ പിടിച്ച് നിര്‍ത്താന്‍ കഴിയുമെന്നാണ് മുന്‍ ധനമന്ത്രി പി.ചിദംബരം അഭിപ്രായപ്പെടുന്നത്.

Read More

ബിസ്മിയുടെ പുതിയ ബ്രാന്‍ഡ് അംബാസിഡര്‍ ആരാണെന്നറിയാമോ….?

ബിസ്മിയുടെ പുതിയ ബ്രാന്‍ഡ് അംബാസിഡര്‍ ആരാണെന്നറിയാമോ….?

കൊച്ചി : ദക്ഷിണേന്ത്യയിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ബിസ്മിയുടെ ബ്രാന്‍ഡ് അംബാസിഡറായി ചലചിത്രതാരം കുഞ്ചാക്കോ ബോബന്‍ കരാര്‍ ഒപ്പുവച്ചു. ഓണം ഓഫറായ ബിസ്മി ബിഗ് ഓണം ഓഫര്‍ എന്ന പരസ്യത്തിലാണ് കുഞ്ചാക്കോ ബോബന്‍ ബിസ്മിക്കായി ആദ്യം അഭിനയിക്കുക. കേരളത്തിലെ മുന്‍നിര ബ്രാന്‍ഡുകളിലൊന്നായ ബിസ്മിയുമായി സഹകരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നു കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. 250 കോടി രൂപയുടെ വിറ്റുവരവാണ് ബിസ്മിഈ ഓണക്കാലത്ത് ലക്ഷ്യമിടുന്നതെന്നു മാനേജിങ് ഡയറക്ടര്‍ വി.എ. അജ്മല്‍ അറിയിച്ചു.

Read More

ഓണ്‍ലൈന്‍ ഷോപ്പിംഗ് മാമാങ്കത്തിനു തുടക്കം

ഓണ്‍ലൈന്‍ ഷോപ്പിംഗ് മാമാങ്കത്തിനു തുടക്കം

സ്വാതന്ത്ര ദിനാഘോഷം പ്രമാണിച്ച് പ്രമുഖ ഇ – കൊമേഴ്‌സ് കമ്പനികളെല്ലാം ഓഫര്‍ പെരുമഴയുമായി കളത്തിലിറങ്ങിയിരിക്കുകയാണ്. രാജ്യത്തിന്റെ 72 മത് സ്വാതന്ത്രദിനാഘോഷം ഒരു ഷോപ്പിങ് ഉത്സവം കൂടിയാണ്. ഫ്‌ലിപ്പ്കാര്‍ട്ട്, അവരുടെ ഉപസ്ഥാപനമായ മിന്ത്ര, ആമസോണ്‍, പേടിഎം മാള്‍, തുടങ്ങിയ ഇ- കൊമേഴ്‌സ് ഭീമന്മാരെല്ലാം സജീവമായി രംഗത്തുണ്ട്. ‘ആമസോണ്‍ ഫ്രീഡം സെയില്‍’ എന്നാണ് ആമസോണ്‍ ഇന്ത്യന്‍ സ്വാതന്ത്രദിനാഘോഷത്തോടനുബന്ധിച്ചുളള ഷോപ്പിങ് ഉത്സവത്തിന് നല്‍കിയിരിക്കുന്ന പേര്. സ്മാര്‍ട്ട് ഫോണുകള്‍, കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍, ഫാഷന്‍ തുടങ്ങിയ നീണ്ട നിര ഉല്‍പ്പന്നങ്ങളെ അണിനിരത്തികൊണ്ട് ആമസോണ്‍ ഫ്രീഡം സെയിലിനൊരുങ്ങുന്നു. 20,000 ത്തോളം ഡീലുകളാവും സെയിലിനുണ്ടാവുക. ഓഗസ്റ്റ് ഒന്‍പത് മുതല്‍ 12 ന് അര്‍ധരാത്രി 11.59 മണിവരെ നീളുന്നതാണ് ഫ്രീഡം സെയില്‍. ഫ്രീഡം സെയിലില്‍ ഏകദേശം 2500 ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളാവും വില്‍പ്പനയ്ക്കുണ്ടാവുക. 200 ല്‍ അധിക കാറ്റഗറികളിലായാണ് ഇവയെ ആമസോണ്‍ വില്‍പ്പന നടത്തുന്നത്. എസ്ബിഐ കാര്‍ഡ് ഉടമകള്‍ക്ക്…

Read More

കലൈഞ്ജര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് അമൂല്‍ബേബി, കാര്‍ട്ടൂണ്‍ വൈറല്‍

കലൈഞ്ജര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് അമൂല്‍ബേബി, കാര്‍ട്ടൂണ്‍ വൈറല്‍

ചെന്നൈ: കലൈജ്ഞര്‍ കരുണാനിധിക്ക് ആദരമര്‍പ്പിച്ച് അമുല്‍ ബേബി.  അമുല്‍ പുറത്തിറങ്ങിയിരിക്കുന്ന ഏറ്റവും പുതിയ കാര്‍ട്ടൂണാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. അമുലിന്റെ ട്വിറ്റര്‍ പേജിലാണ് മഹാനായ എഴുത്തുകാരന്,  രാഷ്ട്രീയപ്രവര്‍ത്തകന് ആദരാജ്ഞലികള്‍ എന്ന് കുറിപ്പോടെ കാര്‍ട്ടൂണ്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. തമിഴ് തലൈവര്‍ എന്നൊരു തലക്കെട്ടും കാര്‍ട്ടൂണിന് നല്‍കിയിട്ടുണ്ട്. കറുത്ത കണ്ണടയും ഷാളും ധരിച്ച് കസേരയിലിരിക്കുന്ന തലൈവരുടെ മടിയില്‍ പേപ്പറും പേനയുമുണ്ട്. വിശാലമായ പുഞ്ചിരിയോടെ അമുല്‍ ബേബിക്ക് ഷെക്ക്ഹാന്‍ഡ് നല്‍കിക്കൊണ്ടാണ് തലൈവരുടെ ഇരിപ്പ്. സമൂഹമാധ്യമങ്ങളില്‍ വൈറലായ കാര്‍ട്ടൂണിന് നിരവധി പേരാണ് ആദരമര്‍പ്പിക്കുന്നത്.    

Read More

സ്റ്റോറീസിന്റെ കൊച്ചി ഷോറൂം കാജല്‍ അഗര്‍വാള്‍ ഉദ്ഘാടനം ചെയ്തു

സ്റ്റോറീസിന്റെ കൊച്ചി ഷോറൂം കാജല്‍ അഗര്‍വാള്‍ ഉദ്ഘാടനം ചെയ്തു

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലൈഫ്സ്‌റ്റൈല്‍ ഡെസ്റ്റിനേഷനായ സ്റ്റോറീസിന്റെ കൊച്ചി പാലാരിവട്ടത്തുളള ഷോറൂമിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാതാരം കാജല്‍ അഗര്‍വാള്‍ നിര്‍വ്വഹിച്ചു. ബംഗളൂരുവിലും കോഴിക്കോട്ടും തുറന്നതിനു പിന്നാലെ നാലാമത്തെ സ്റ്റോറീസ് ഷോറൂമാണ് കൊച്ചിയില്‍ തുറന്നത്. 65,000 ചതരുശ്ര അടി വിസ്തൃതിയുള്ള ഈ വിശാല ഷോറൂമില്‍ 19 രാജ്യങ്ങളില്‍ നിന്ന് ശേഖരിച്ച സവിശേഷമായ ഹോം ഡെക്കോര്‍, ഫര്‍ണിഷിംഗ് ഉല്‍പ്പന്നങ്ങളുടെ വൈവിധ്യമാര്‍ന്ന നിരയുണ്ട്. ഏറ്റവും സവിശേഷമായ ലോകോത്തര ഫര്‍ണീച്ചര്‍ ഡിസൈനുകള്‍ ഏതുതരം വിലയിലും ലഭ്യമാക്കുന്നതിനാലാണ് സ്റ്റോറീസ് ഒരു ‘ഫര്‍ണീച്ചര്‍ ഡെസ്റ്റിനേഷനായി’ മാറുന്നതെന്ന് സ്റ്റോറീസ് ചെയര്‍മാന്‍ ഹാരിസ് കെ.പി. പറഞ്ഞു. ഓരോ വ്യക്തിയുടേയും മനോഭാവത്തിനും ആസ്വാദ്യതയ്ക്കും വ്യക്തിത്വത്തിനുമിണങ്ങുന്ന വ്യത്യസ്തങ്ങളായ ഉല്‍പ്പന്നങ്ങളാണ് ഇവിടെയുള്ളത്. കൊച്ചിയുടെ സമ്പന്നമായ വൈവിധ്യമാണ് ഞങ്ങളേയും ഇത്രമാത്രം വൈവിധ്യം അണിനിരത്താന്‍ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ‘ഞങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വളര്‍ച്ചാസാധ്യതകള്‍ കണക്കിലെടുത്ത് 2020-ഓടെ രാജ്യമെമ്പാടുമായി ഇരുപതിലേറെ സ്ഥലങ്ങളില്‍ ഷോറുമുകള്‍ തുറക്കാനാണ് ലക്ഷ്യമിടുന്നത്’ അദ്ദേഹം…

Read More

കേരളത്തിന് നോക്കിയയുടെ ഓണസമ്മാനം വരവായി

കേരളത്തിന് നോക്കിയയുടെ ഓണസമ്മാനം വരവായി

നോക്കിയയുടെ പുതിയ മോഡലുകള്‍ കേരളത്തില്‍ വന്‍ ഓഫറുകളോടെ വരുന്നു. നോക്കിയ 5.1, നോക്കിയ 3.1, നോക്കിയ 2.1 എന്നീ മോഡലുകളാണ് കേരളത്തില്‍ ഉടന്‍തന്നെ ലഭ്യമാകുന്നത്. എച്ച്എംഡി ഗ്ലോബലാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. കേരളം നോക്കിയ സ്മാര്‍ട്ട് ഫോണുകളോട് എന്നും പ്രത്യേക താത്പര്യം കാണിച്ചിട്ടുണ്ടെന്നും അതില്‍ നന്ദിയുണ്ടെന്നും എച്ച്എംഡി ഗ്ലോബല്‍ സൗത്ത് ആന്‍ഡ് വെസ്റ്റ് ജനറല്‍ മാനേജര്‍ ടിഎസ് ശ്രീധര്‍ പറഞ്ഞു. നോക്കിയ 8 സിറോക്കോ, നോക്കിയ 8, നോക്കിയ 7 പ്ലസ്, നോക്കിയ 6.1, നോക്കിയ 1 എന്നീ ഫോണുകളും മികച്ച ഓഫറില്‍ ലഭ്യമാകും എന്നാണ് സൂചന. പുതിയ സ്മാര്‍ട്ട് ഫോണുകളോട് കേരളത്തിലെ ഉപഭോക്താക്കളോടുള്ള താല്പര്യവും പ്രാധാന്യവും കണക്കിലെടുത്താണ് ആദ്യമായി കേരളത്തില്‍ തന്നെ അവതരിപ്പിക്കുന്നതെന്നും ആകര്‍ഷകമായ സമ്മാന പദ്ധതികള്‍ ആവിഷ്‌കരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്നു പുതിയ മോഡലുകളും ആഗസ്ത് 12 ഓടെ കേരളത്തിലെ ഔട്ട്ലെറ്റുകളില്‍ ലഭ്യമാകും. ഒരുമാസം…

Read More