സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു; പവന് 27,920 രൂപ

സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു; പവന് 27,920 രൂപ

സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. പവന് 27,920 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 3,490 രൂപയാണ് വില. സെപ്റ്റംബര്‍ നാലിന് സ്വര്‍ണ വില 29,120 രൂപയിലെത്തിയതാണ് റെക്കോര്‍ഡ്. ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരുന്നതിനോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും ആഭ്യന്തരവിപണിയില്‍ സ്വര്‍ണ്ണത്തിന്റെ വില കുതിക്കാന്‍ കാരണമായിട്ടുണ്ട്.

Read More

ഇന്ധനവിലയില്‍ വര്‍ധനവ്; പെട്രോള്‍ ലിറ്ററിന് 1.59 രൂപ കൂടി

ഇന്ധനവിലയില്‍ വര്‍ധനവ്; പെട്രോള്‍ ലിറ്ററിന് 1.59 രൂപ കൂടി

ന്യൂഡല്‍ഹി: ഇന്ധനവില കത്തിക്കയറുന്നു. തിങ്കളാഴ്ച മാത്രം സംസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് 30 പൈസയും ഡീസലിന് 20 പൈസയുമാണ് വര്‍ധിച്ചത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ സംസ്ഥാനത്ത് പെട്രോളിന് 2.07 രൂപയും ഡീസലിന് 1.73 രൂപയും വര്‍ധിച്ചിരുന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 77.33 രൂപയും ഡീസലിന് 72.02 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 75.99 രൂപയും ഡീസലിന് 70.66 രൂപയുമാണ്. സൗദി അറേബ്യയിലെ അരാംകോ എണ്ണക്കമ്പനിയുടെ എണ്ണപ്പാടത്തിനും സംസ്‌കരണ കേന്ദ്രത്തിനുംനേരെ കഴിഞ്ഞയാഴ്ച യെമെനിലെ ഹൂതികള്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്നാണ് വര്‍ധന.

Read More

ഓണ്‍-ടൈം-പെര്‍ഫോമന്‍സില്‍ ഒന്നാമതെത്തി ഗോ എയര്‍

ഓണ്‍-ടൈം-പെര്‍ഫോമന്‍സില്‍ ഒന്നാമതെത്തി ഗോ എയര്‍

കൊച്ചി: ഓണ്‍-ടൈം-പെര്‍ഫോമന്‍സില്‍ ഒന്നാമതെത്തി ഗോ എയര്‍. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തുവിട്ട ഡാറ്റയിലാണ് ഏറ്റവും കൃത്യനിഷ്ഠയുള്ള ഓഗസ്റ്റിലെ എയര്‍ലൈനായി ഗോ എയറിനെ തെരഞ്ഞെടുത്തത്. തുടര്‍ച്ചയായ 12-ാം തവണയാണ് ഗോ എയര്‍ ഓണ്‍-ടൈം-പെര്‍ഫോമന്‍സില്‍ ഒന്നാമതാകുന്നത്. ഗോ എയര്‍ ദിവസവും 320ലധികം ഫ്‌ളൈറ്റ് സര്‍വീസുകള്‍ നടത്തുന്നു. ഓഗസ്റ്റില്‍ 13.91 ലക്ഷം യാത്രക്കാരാണ് ഗോ എയര്‍ വിമാനങ്ങളില്‍ യാത്ര ചെയ്തത്. ബാങ്കോക്ക്, ഫുക്കറ്റ്, മാലി, മസ്‌കറ്റ്, ദുബായ്, അബുദാബി, കുവൈറ്റ് എന്നിങ്ങനെ ഏഴ് അന്താരാഷ്ട്ര സര്‍വീസുകളും 24 ആഭ്യന്തര സര്‍വീസുകളും ഗോ എയര്‍ നടത്തിവരുന്നു.

Read More

ഫെഡറല്‍ ബാങ്കില്‍ ഇനി മുതല്‍ ഇലക്ട്രോണിക് രൂപത്തിലുള്ള രസീതുകളും സ്വീകരിക്കും

ഫെഡറല്‍ ബാങ്കില്‍ ഇനി മുതല്‍ ഇലക്ട്രോണിക് രൂപത്തിലുള്ള രസീതുകളും സ്വീകരിക്കും

കൊച്ചി: ഓഹരി ഇടപാടുകാരില്‍നിന്ന് ഇലക്ട്രോണിക് (ഇ-എഫ്ഡിആര്‍) രൂപത്തിലുള്ള സ്ഥിരനിക്ഷേപ രസീതുകളും സ്വീകരിക്കാന്‍ തയ്യാറായി ഫെഡറല്‍ ബാങ്ക്. എന്‍എസ്ഇ ക്ലിയറിംഗ് ലിമിറ്റഡാണ് ഫെഡറല്‍ ബാങ്കിനെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. സര്‍ക്കാരിന്റെ ഡിജിറ്റല്‍ വത്കരണ പദ്ധതികളില്‍ സുപ്രധാന നടപടിയാണ് ഇ-എഫ്ഡിആര്‍. കൈവശമുള്ള രേഖകളും സര്‍ട്ടിഫിക്കറ്റുകളും നഷ്ടപ്പെടല്‍, വ്യാജ രേഖകള്‍ എന്നിവ മൂലമുണ്ടാകുന്ന പ്രശ്‌നസാധ്യതകളെയും ഇ-എഫ്ഡിആര്‍ ഇല്ലാതാക്കും. ഫെഡറല്‍ ബാങ്ക് ബ്രാഞ്ചുകളില്‍ ഇടപാടുകാര്‍ക്ക് ഒരു അപേക്ഷ നല്കുന്നതിലൂടെ ലളിതമായി ഈ സേവനം ലഭിക്കും. ഡിജിറ്റല്‍ സേവനരംഗത്ത് രാജ്യത്തു തന്നെ മുന്നില്‍ നില്‍ക്കുന്ന സ്ഥാപനമാണ് ഫെഡറല്‍ ബാങ്ക്. ഇ-എഫ്ഡിആറും ഈ രംഗത്തെ പുതിയ കാല്‍വയ്പാണ്. ഓഹരി ഇടപാടുകാര്‍ക്ക് ലളിതമായി നിക്ഷേപം നടത്താന്‍ ഈ സേവനം സൗകര്യപ്പെടുമെന്നും ഫെഡറല്‍ ബാങ്ക് സീനിയര്‍ വൈസ് പ്രസിഡന്റും റീട്ടെയ്ല്‍ ലയബിലിറ്റീസ് വിഭാഗം മേധാവിയുമായ കെ. രാധാകൃഷ്ണന്‍ പറഞ്ഞു.

Read More

മില്‍മ പാല്‍; വര്‍ധിപ്പിച്ച നാലു രൂപയില്‍ 3.35 രൂപയും കര്‍ഷകന്

മില്‍മ പാല്‍; വര്‍ധിപ്പിച്ച നാലു രൂപയില്‍ 3.35 രൂപയും കര്‍ഷകന്

കൊച്ചി: മില്‍മ പാലിന്റെ വര്‍ധിപ്പിച്ച നാല് രൂപയില്‍ 3.35 രൂപയും ക്ഷീര കര്‍ഷകന് തന്നെയെന്ന് മില്‍മ ഫെഡറേഷന്‍ ചെയര്‍മാന്‍ പി.എ. ബാലന്‍ അറിയിച്ചു. മില്‍മ മേഖലാ യൂണിയനുകള്‍ക്ക് കേവലം 10 പൈസ മാത്രമാണ് ലഭിക്കുന്നത്. 32 പൈസ ഏജന്‍സികള്‍ക്കും 16 പൈസ ക്ഷീര സംഘങ്ങള്‍ക്കും ലഭിക്കും. ബാക്കി മൂന്ന് പൈസ ക്ഷീര കര്‍ഷകരുടെ പെന്‍ഷന്‍ ഇനത്തിലും ഒരു പൈസ പാല്‍ കവര്‍ ഉള്‍പ്പെടെയുള്ള പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തിനുമായാണ് നീക്കിവച്ചിട്ടുള്ളത്. 3.35 രൂപ കര്‍ഷകനു നല്‍കുന്നതിനോടൊപ്പം ക്ഷീര വ്യവസായത്തിനു കൂടുതല്‍ ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Read More

അരാംകോ ആക്രമണം; എണ്ണ വിലയില്‍ ആറ് ദിവസം കൊണ്ട് ഉണ്ടായത് വന്‍ കുതിപ്പ്

അരാംകോ ആക്രമണം; എണ്ണ വിലയില്‍ ആറ് ദിവസം കൊണ്ട് ഉണ്ടായത് വന്‍ കുതിപ്പ്

ന്യുഡല്‍ഹി: രാജ്യത്ത് ഇന്ധനവിലയില്‍ കുതിപ്പ്. സൗദിയിലെ അരാംകോ ആക്രമണത്തിന് പിന്നാലെ ആറ് ദിവസം കൊണ്ടാണ് എണ്ണവിലയില്‍ വന്‍ വര്‍ധനവുണ്ടായിരിക്കുന്നത്. പെട്രോളിന് 1.59 രൂപയും ഡീസലിന് 1.31 രൂപയും വര്‍ദ്ധിച്ചു. ദിവസവും ഇന്ധനവില പരിഷ്‌കരിക്കാന്‍ ആരംഭിച്ച ശേഷം തുടര്‍ച്ചയായി ഉണ്ടായ ഏറ്റവും വലിയ വര്‍ദ്ധനവാണിത്. ഇന്ന് പെട്രോള്‍ വിലയില്‍ 27 പൈസയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഡീസല്‍ വിലയില്‍ 18 പൈസയുടെ വര്‍ധനവും ഉണ്ടായി. ദിവസേന 50 ലക്ഷം ബാരല്‍ എണ്ണ പമ്പു ചെയ്യാന്‍ ശേഷിയുള്ള 1200 കിലോമീറ്റര്‍ നീളമുള്ള പ്രധാന പൈപ്പ്ലൈനിനു നേരെയായിരുന്നു ആക്രമണം ഉണ്ടായത്. ഇതിലൂടെയുള്ള എണ്ണ പമ്പിങ് താല്‍കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

Read More

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്; പവന് 120 കൂടി 27,920 രൂപയില്‍ വ്യാപാരം നടക്കുന്നു

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്; പവന് 120 കൂടി 27,920 രൂപയില്‍ വ്യാപാരം നടക്കുന്നു

സ്വര്‍ണ വിലയില്‍ ഇന്ന് വീണ്ടും വര്‍ധനവ്. പവന് 120 രൂപ കൂടി 27,920 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 3,490 രൂപയാണ് വില. 27,800 രൂപയായിരുന്നു ഇന്നലെ സ്വര്‍ണത്തിന്റെ വില. സെപ്റ്റംബര്‍ നാലിന് സ്വര്‍ണ വില 29,120 രൂപയിലെത്തിയതാണ് റെക്കോര്‍ഡ്. ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരുന്നതിനോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും ആഭ്യന്തരവിപണിയില്‍ സ്വര്‍ണ്ണത്തിന്റെ വില കുതിക്കാന്‍ കാരണമായിട്ടുണ്ട്.

Read More

5ദിവസത്തിനകം പണം തിരികെ നല്‍കണം; ഇല്ലെങ്കില്‍ പിഴ നല്‍കണം

5ദിവസത്തിനകം പണം തിരികെ നല്‍കണം; ഇല്ലെങ്കില്‍ പിഴ നല്‍കണം

ന്യൂഡല്‍ഹി: എടിഎം ഇടപാട് പരാജയപ്പെട്ടാല്‍ 5ദിവസത്തിനകം പണം തിരികെ നല്‍കിയില്ലെങ്കില്‍ പിഴ ഈടാക്കാന്‍ തീരുമാനം. ഇടപാടുകള്‍ പരാജയപ്പെട്ടാല്‍ പണം തിരികെ ലഭിക്കാനുള്ള സമയപരിധി നിശ്ചയിച്ചിരിക്കുകയാണ് ആര്‍ബിഐ ഇപ്പോള്‍. 5ദിവസത്തിനകം പണം തിരികെ നല്‍കിയില്ലെങ്കില്‍ ബാങ്കുകള്‍ അക്കൗണ്ടുടമയ്ക്ക് പിഴ നല്‍കണമെന്നാണ് നിര്‍ദേശം. ഐഎംപിഎസ്, യുപിഐ, ഇ-വാലറ്റ് എന്നിവ വഴിയുള്ള ഇടപാടുകള്‍ക്കും നിര്‍ദേശം ബാധകമാണ്. നിശ്ചിത ദിവസം കഴിഞ്ഞാല്‍ ഒരു ദിവസം 100 രൂപവീതം ഉപഭോക്താവിന് നല്‍കണമെന്നാണ് ആര്‍ബിഐ നിര്‍ദേശിച്ചിട്ടുള്ളത്. അഞ്ചുദിവസമാണ് അക്കൗണ്ടില്‍ തിരികെ പണംവരവുവെയ്ക്കുന്നതിന് ബാങ്കിന് അനുവദിച്ചിട്ടുള്ളത്. അതുകഴിഞ്ഞാല്‍ പ്രതിദിനം 100 രൂപവീതം അക്കൗണ്ട് ഉടമയ്ക്ക് നല്‍കേണ്ടിവരും. ഐഎംപിഎസ്, യുപിഐ ഇടപാടുകള്‍ക്ക് ഒരുദിവസമാണ് അനുവദിച്ചിട്ടുള്ളത്. അതുകഴിഞ്ഞാല്‍ ഓരോദിവസവും 100 രൂപവീതം പിഴ നല്‍കണം. യുപിഐവഴി ഷോപ്പിങ് നടത്തുമ്പോള്‍, അക്കൗണ്ടില്‍നിന്ന് ഡെബിറ്റ് ചെയ്യുകയും എന്നാല്‍ കച്ചവടക്കാരന് ലഭിക്കാതിരിക്കുകുയും ചെയ്താല്‍ അഞ്ചുദിവസത്തിനകം പണം നല്‍കണമെന്നാണ് നിര്‍ദേശം. അതുകഴിഞ്ഞാല്‍ പ്രതിദിനം 100 രൂപ…

Read More

ഇന്ധന വില ഒരാഴ്ചക്കിടെ വര്‍ധിച്ചത് ഒരു രൂപ

ഇന്ധന വില ഒരാഴ്ചക്കിടെ വര്‍ധിച്ചത് ഒരു രൂപ

കൊച്ചി: സംസ്ഥാനത്ത് ഇന്ധന വിലയില്‍ വര്‍ധനവ്. ഡീസല്‍ ലിറ്ററിന് 25 പൈസയാണ് ഇന്നു കൂടിയത്. അഞ്ച് ദിവസം കൊണ്ട് പെട്രോളിന് വില 1.34 രൂപയായി. ചൊവ്വാഴ്ച 14 പൈസ, ബുധനാഴ്ച 26 പൈസ, വ്യാഴാഴ്ച 29പൈസ, വെള്ളിയാഴ്ച 35 പൈസ എന്നിങ്ങനെയാണ് പെട്രോളിന്റെ വില ഉയര്‍ന്നത്. ഡീസല്‍ വിലയും ഈ ദിവസങ്ങളില്‍ വര്‍ധിച്ചിട്ടുണ്ട്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 75.43 ആണ് ഇന്നത്തെ വില. 70.25 രൂപയാണ് ഡീസല്‍ വില.

Read More

സ്വര്‍ണ വിലയില്‍ വര്‍ധനവ്; പവന് 120 രൂപ കൂടി

സ്വര്‍ണ വിലയില്‍ വര്‍ധനവ്; പവന് 120 രൂപ കൂടി

  സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനവ്. പവന് 120 രൂപ കൂടി 27,800 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 3,475 രൂപയാണ് വില. 27,840 രൂപയായിരുന്നു ഇന്നലെ സ്വര്‍ണത്തിന്റെ വില. സെപ്റ്റംബര്‍ നാലിന് സ്വര്‍ണ വില 29,120 രൂപയിലെത്തിയതാണ് റെക്കോര്‍ഡ്. ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരുന്നതിനോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും ആഭ്യന്തരവിപണിയില്‍ സ്വര്‍ണ്ണത്തിന്റെ വില കുതിക്കാന്‍ കാരണമായിട്ടുണ്ട്.

Read More