ഓപ്പറേഷന്‍ സാഗര്‍ റാണി: 1797 കിലോ കേടായ മത്സ്യം പിടികൂടി

ഓപ്പറേഷന്‍ സാഗര്‍ റാണി: 1797 കിലോ കേടായ മത്സ്യം പിടികൂടി

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപ്പറേഷന്‍ സാഗര്‍റാണിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ വെള്ളി, ശനി ദിവസങ്ങളില്‍ നടന്ന പരിശോധനകളില്‍ 1797 കിലോഗ്രാം ഉപയോഗ ശൂന്യമായ മത്സ്യം പിടിച്ചെടുത്തതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. വെള്ളിയാഴ്ച നടന്ന പരിശോധനയില്‍ 1709 കിലോഗ്രാം മത്സ്യവും ശനിയാഴ്ച നടന്ന പരിശോധനയില്‍ 88 കിലോഗ്രാം മത്സ്യവുമാണ് പിടിച്ചെടുത്തത്. ലോക് ഡൗണ്‍ തീരുന്നതുവരെ ചെക്ക് പോസ്റ്റുകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനകള്‍ തുടരാന്‍ ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ എല്ലാ ജില്ലകളിലേയും എന്‍ഫോഴ്സ്മെന്റ് വിഭാഗം ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി. ഭക്ഷ്യ സുരക്ഷ, പോലീസ്, റവന്യൂ, ഫുഡ് സേഫ്റ്റി, ഫിഷറീസ് എന്നിവ സംയുക്തമായാണ് പരിശോധന നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഇതോടെ രണ്ടാഴ്ച നടന്ന പരിശോധനകളില്‍ 1,15,516…

Read More

ലോക്ക്ഡൗണ്‍ സമയത്ത് കര്‍ഷകര്‍ക്കും കാര്‍ഷികമേഖലയ്ക്കും ഉയര്‍ന്ന പരിഗണന നല്‍കണം: ഉപരാഷ്ട്രപതി

ലോക്ക്ഡൗണ്‍ സമയത്ത് കര്‍ഷകര്‍ക്കും കാര്‍ഷികമേഖലയ്ക്കും ഉയര്‍ന്ന പരിഗണന നല്‍കണം: ഉപരാഷ്ട്രപതി

ന്യുഡല്‍ഹി: ലോക്ക്ഡൗണ്‍ സമയത്ത് കര്‍ഷകര്‍ക്കും കാര്‍ഷികമേഖലയ്ക്കും ഉയര്‍ന്ന പരിഗണന നല്‍കണമെന്ന് ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡു കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകളോട് ആവശ്യപ്പെട്ടു. ഈ കാലയളവില്‍ കൃഷിയും കാര്‍ഷിക ഉല്‍പന്നങ്ങളുടെ ചരക്കുനീക്കവും സുഗമമാക്കാനും ഉപരാഷ്ട്രപതി നിര്‍ദേശിച്ചു. ഉപരാഷ്ട്രപതി ഭവനില്‍ കേന്ദ്ര കൃഷി മന്ത്രി ശ്രീ നരേന്ദ്രസിംഗ് തോമറുമായി നടത്തിയ ചര്‍ച്ചയില്‍ കാര്‍ഷികമേഖലയുടെ സംരക്ഷണത്തിനായി കൃഷി മന്ത്രാലയം സ്വീകരിച്ച വിവിധ നടപടികളെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു. ഉല്‍പാദകരുടെയും ഉപഭോക്താക്കളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. എളുപ്പം നശിക്കുന്ന കാര്‍ഷികോല്‍പ്പന്നങ്ങളായ പഴങ്ങളുടെയും പച്ചക്കറികളുടെയും സംഭരണത്തിനും വിപണനത്തിനും പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. കൃഷിക്കാരില്‍ നിന്ന് നേരിട്ട് കാര്‍ഷികോല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിന് സൗകര്യമൊരുക്കുന്ന തരത്തില്‍ എപിഎംസി നിയമം ഉചിതമായി പരിഷ്‌കരിക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. പഴങ്ങള്‍, പച്ചക്കറികള്‍, മറ്റ് കാര്‍ഷികോല്‍പ്പന്നങ്ങള്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കാന്‍ ഇത് സഹായിക്കുമെന്ന് ശ്രീ നായിഡു പറഞ്ഞു. കാര്‍ഷികോല്‍പ്പന്നങ്ങളുടെ സുഗമമായ…

Read More

കേരളത്തില്‍ ചുവടുറപ്പിച്ച് ഫിന്‍കെയര്‍; ആദ്യ ശാഖ പാലാരിവട്ടത്ത്

കേരളത്തില്‍ ചുവടുറപ്പിച്ച് ഫിന്‍കെയര്‍; ആദ്യ ശാഖ പാലാരിവട്ടത്ത്

കൊച്ചി: ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് (എസ്എഫ്ബി) പ്രവര്‍ത്തനം കേരളത്തിലേക്കുമെത്തി. ആദ്യ ശാഖ പാലാരിവട്ടത്ത് കുന്നത്തുനാട് എം.എല്‍.എ വി.പി സജീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കൊച്ചിയില്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ ഫിന്‍കെയര്‍ സേവനം നല്‍കുന്ന അഞ്ചാമത്തെ ദക്ഷിണേന്ത്യന്‍ സംസ്ഥാനമായി കേരളം മാറി. ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, തെലങ്കാന എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് നിലവില്‍ ഫിന്‍കെയറിന്റെ പ്രവര്‍ത്തനം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യുടെ അനുമതി ലഭിച്ച പത്ത് എസ.്എഫ്.ബികളില്‍ ഒന്നാണ് 2017 ജൂലൈയില്‍ ബാങ്കിങ് മേഖലയില്‍ പ്രവര്‍ത്തനമാരംഭിച്ച ഫിന്‍കെയര്‍. READ MORE: ‘ മുത്താണ് മോഡ്രിച്ച് ‘ ; ബാള്‍ക്കണ്‍ അത്‌ലറ്റ് ഒഫ് ദ ഇയര്‍ പുസ്‌കാരം ക്രോയേഷ്യന്‍ ക്യാപ്റ്റന്‍ ലൂക്ക മോഡ്രിച്ചിന്.. ; വുമണ്‍ അത്‌ലറ്റ് ഒഫ് ദ ഇയര്‍ പുരസ്‌കാരം, ടെന്നിസ് താരം സിമോണ ഹാലെപ്പിന് 9% വരെ പലിശ നിരക്കിലാണ് ഫിന്‍കെയര്‍ സ്ഥിരനിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത്. മുതിര്‍ന്ന പൗര?ാരുടെ…

Read More

റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഇന്ധനവില ഇന്നും കൂടി

റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഇന്ധനവില ഇന്നും കൂടി

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് ഇന്ധനവില ഇന്നും കൂടി. തുടര്‍ച്ചയായി 43ാം ദിവസമാണ് ഇന്ധനവില കൂടുന്നത്. കോഴിക്കോട് പെട്രോളിനു മൂന്നു പൈസ കൂടി. 83.24 രൂപയാണ് ഇന്നത്തെ വില. ഡീസലിനും മൂന്നു പൈസ കൂടി 77.25 രൂപയായി. തിരുവനന്തപുരത്ത് ഇന്ധനവിലയില്‍ മാറ്റമില്ല. ഡല്‍ഹിയില്‍ പെട്രോളിന് 14 പൈസ കൂടി 80.87 രൂപയായി. ഡീസലിനും 14 പൈസ കൂടി 72.97 രൂപയായി. മൂന്നാഴ്ച കൊണ്ട് പെട്രോളിനു മൂന്നു രൂപ നാല്‍പത്തൊന്‍പതു പൈസയും ഡീസലിന് നാലു രൂപ പതിനെട്ട് പൈസയുമാണ് കൂടിയത്.

Read More

പെട്രോള്‍ വില കുറവ് : ഈ വര്‍ഷത്തിലെ ഏറ്റവും താഴ്ന്ന വില

പെട്രോള്‍ വില കുറവ് : ഈ വര്‍ഷത്തിലെ ഏറ്റവും താഴ്ന്ന വില

കൊച്ചി: രാജ്യത്ത് പെട്രോള്‍ വില വര്‍ഷത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില തുടര്‍ച്ചയായി ഇടിയുന്നതിനെത്തുടര്‍ന്ന് എണ്ണക്കമ്പനികള്‍ വില കുറച്ചതോടെയാണ് പെട്രോള്‍ 70 രൂപ നിലവാരത്തിലെത്തിയത്. ഒക്ടോബര്‍ 18 മുതലാണ് ഇന്ധനവില തുടര്‍ച്ചയായി കുറഞ്ഞു തുടങ്ങിയത്. ഇതിനിടെ 2 ദിവസം മാത്രമാണ് നേരിയ തോതില്‍ വില ഉയര്‍ന്നത്. ഡീസല്‍ വില 9 മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ്. ഇന്നലെ പെട്രോളിന് 22 പൈസയും ഡീസലിന് 25 പൈസയും കുറഞ്ഞിരുന്നു. ഇന്ന് പെട്രോളിന് 21 പൈസയും ഡീസലിന് 24 പൈസയുമാണു കുറഞ്ഞത്. ഇതോടെ കൊച്ചി നഗരത്തിലെ ഇന്നത്തെ പെട്രോള്‍ വില 70.65 രൂപ, ഡീസലിന് 66.34 രൂപ. കൂടുതല്‍ വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

യുഎസ് വിപണിയുടെ ഇടിവ്; ഏഷ്യന്‍ വിപണികളിലും കനത്ത തകര്‍ച്ച

യുഎസ് വിപണിയുടെ ഇടിവ്; ഏഷ്യന്‍ വിപണികളിലും കനത്ത തകര്‍ച്ച

മുംബൈ: അമേരിക്കന്‍ സൂചിക ഡൗ ജോണ്‍സ് കൂപ്പുകുത്തിയതിനെത്തുടര്‍ന്ന് ഏഷ്യന്‍ വിപണികളില്‍ കനത്ത തകര്‍ച്ച. സെന്‍സെക്‌സ് 1,250 പോയിന്റ് താഴ്ന്ന് 33,482ലും നിഫ്റ്റി 306 പോയിന്റ് താഴ്ന്ന് 10,300ലുമാണ് വ്യാപാരം തുടങ്ങിയത്. യുഎസ് വിപണിയില്‍ ഏതാനും നിമിഷങ്ങള്‍ക്കകം 5.4 ലക്ഷം കോടി രൂപയുടെ നിക്ഷേപം പിന്‍വലിക്കപ്പെട്ടതാണു തിരിച്ചടിക്കു കാരണം. ഡോളറിനെതിരെ രൂപയുടെ വിനിമയമൂല്യത്തിലും വന്‍ ഇടിവുണ്ടായി. ഡൗ ജോണ്‍സ് 1600 പോയിന്റ് (4.6 %) ഇടിവാണു രേഖപ്പെടുത്തിയത്. ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണിത്. യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാനായി ജെറോം പവല്‍ സ്ഥാനമേറ്റു മണിക്കൂറുകള്‍ക്കുള്ളിലാണു ഓഹരി വിപണി ചാഞ്ചാടിയത്. 2011ല്‍ ആണ് ഇതിനുമുന്‍പ് യുഎസ് വിപണിയില്‍ വലിയ തകര്‍ച്ച ഉണ്ടായത്. 1987ലെ ‘കറുത്ത തിങ്കള്‍’, 2008ലെ സാമ്പത്തിക മാന്ദ്യം എന്നിവയെ ഓര്‍മിപ്പിക്കുന്നതാണ് ഇപ്പോഴത്തെ കൂപ്പുകുത്തലെന്നും നിരീക്ഷണമുണ്ട്. യുഎസ് വിപണിയുടെ ഇടിവിനെത്തുടര്‍ന്നു ജപ്പാനില്‍ നാലു ശതമാനവും ഓസ്‌ട്രേലിയയില്‍ മൂന്നു ശതമാനവും…

Read More

ഡിജിറ്റല്‍ ഇന്ത്യയ്ക്ക് പകരം നേരിട്ട് പണം കൈമാറണമെന്ന് എസ്ബിഐ

ഡിജിറ്റല്‍ ഇന്ത്യയ്ക്ക് പകരം നേരിട്ട് പണം കൈമാറണമെന്ന് എസ്ബിഐ

തൃശൂര്‍: കാര്‍ഷിക, സ്വര്‍ണപ്പണയ വായ്പക്കുള്ള ഗോള്‍ഡ് അപ്രൈസര്‍ ചാര്‍ജ് അക്കൗണ്ടിലേക്ക് കൈമാറുന്നതിനു പകരം പണമായി നല്‍കണമെന്ന് എസ്ബിഐ. നേരിട്ടുള്ള പണമിടപാടുകള്‍ അവസാനിപ്പിക്കാന്‍ ‘ഡിജിറ്റല്‍ ഇന്ത്യ’ സന്ദേശം പ്രചരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സര്‍ക്കുലര്‍. ബാങ്കിന്റെ വിശ്വാസ്യതയെയും യശസ്സിനെയും ബാധിക്കുന്നതാണ് പുതിയ നിര്‍ദേശമെന്ന് ബാങ്കുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍തന്നെ ചൂണ്ടിക്കാട്ടുന്നു. വായ്പക്ക് ഈടായി നല്‍കുന്ന സ്വര്‍ണത്തിന്റെ മാറ്റ് പരിശോധിക്കുന്നവരാണ് അപ്രൈസര്‍മാര്‍. സാമാന്യം മെച്ചപ്പെട്ട ബിസിനസ് നടത്തുന്ന ശാഖകള്‍ക്ക് സ്ഥിരം അപ്രൈസറുണ്ട്. ഇവര്‍ക്കുള്ള നിരക്ക് ഏകീകരിച്ച് നിജപ്പെടുത്തി ഇറക്കിയ സര്‍ക്കുലറിലാണ് നേരിട്ടുള്ള പണമിടപാട് ബാങ്ക് നിര്‍ദേശിക്കുന്നത്. അപ്രൈസര്‍ നിരക്ക് വായ്പക്ക് അപേക്ഷിച്ചയാളുടെ അക്കൗണ്ടില്‍നിന്ന് അപ്രൈസറുടെ അക്കൗണ്ടിലേക്ക് നല്‍കുന്നതാണ് ഇതു വരെയുള്ള രീതി. ഇതുവഴി തോന്നിയതുപോലെ നിരക്ക് ഈടാക്കാനാവില്ലെന്ന് മാത്രമല്ല, ഇടപാടിന് രേഖയുമുണ്ടാവും. ഗ്രാമീണ/അര്‍ധ നഗര ശാഖകളില്‍ സ്വര്‍ണപ്പണയ വായ്പക്ക് വായ്പാ തുകയുടെ…

Read More

ബിറ്റ്കോയിന്‍ മാതൃകയില്‍ ജിയോ കോയിന്‍ രൂപീകരിക്കുന്നു

ബിറ്റ്കോയിന്‍ മാതൃകയില്‍ ജിയോ കോയിന്‍ രൂപീകരിക്കുന്നു

ബിറ്റ്കോയിന്‍ മാതൃകയില്‍ ക്രിപ്റ്റോ കറന്‍സി രൂപീകരിക്കുന്നു. റിലയന്‍സ് ജിയോ ഇന്‍ഫോകോം ആണ് പദ്ധതിയിടുന്നത്. ജിയോ കോയിന്‍ എന്നു പേരിട്ടിരിക്കുന്ന പദ്ധതിയുടെ നേതൃസ്ഥാനത്ത് മകന്‍ ആകാശ് അംബാനിയെ ചുമതലയേല്‍പ്പിക്കാനാണ് മുകേഷ് അംബാനിയുടെ പദ്ധതി. ഇതിനായി ബ്ലോക് ചെയിന്‍ പദ്ധതി രൂപീകരിക്കാന്‍ 50 പേരടങ്ങുന്ന വിദഗ്ധ സംഘത്തെ നിയോഗിക്കാന്‍ കമ്പനി തീരുമാനിച്ചു. ഇവരാകും സ്മാര്‍ട്ട് കരാറുകള്‍ക്കും വിതരണ ശൃംഖലകള്‍ക്കും രൂപം നല്‍കുക. എന്നാല്‍ നീക്കത്തെക്കുറിച്ച് കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഡാറ്റ സംഭരിക്കുന്നതിനടക്കമുള്ള ഒരു ഡിജിറ്റല്‍ ലെഡ്ജറാണ് ബ്ലോക്ക് ചെയിന്‍. സാമ്പത്തിക ഇടപാടുകള്‍ക്ക് പരിധികളില്ലാത്തതും വളരെ എളുപ്പമാര്‍ന്നതുമാണ്. കൂടാതെ കോപ്പി ചെയ്യാതെ തന്നെ വിവരങ്ങള്‍ വികേന്ദ്രീകരിക്കുകയും ചെയ്യുന്നു. ജിയോ കോയിന്‍ എന്ന പേരിലാണ് റിലയന്‍സ് ഇതിനായി ആപ്പ് തുടങ്ങുക. സാധാരണ ഒരു ഡേറ്റാബേസില്‍ മാറ്റങ്ങള്‍ വരുത്തുവാനുള്ള അധികാരം കേന്ദ്രീകൃതമായിരിക്കും. അതില്‍ ആരൊക്കെ എന്തൊക്കെ മാറ്റങ്ങള്‍ വരുത്താം എന്നത് ഈ ‘കേന്ദ്രം’ തീരുമാനിക്കും….

Read More

ലോക സാമ്പത്തിക ഉച്ചകോടി: ഇന്ന് സ്വിറ്റ്‌സര്‍ലന്റിലെ ദാവോസില്‍ തുടക്കം

ലോക സാമ്പത്തിക ഉച്ചകോടി: ഇന്ന് സ്വിറ്റ്‌സര്‍ലന്റിലെ ദാവോസില്‍ തുടക്കം

ലോക സാമ്പത്തിക ഉച്ചകോടിയ്ക്ക് ഇന്ന് സ്വിറ്റ്‌സര്‍ലന്റിലെ ദാവോസില്‍ തുടക്കമാകും. ഇന്ത്യയില്‍ നിന്നുള്ള വ്യവസായ പ്രമുഖര്‍ ഉള്‍പ്പടെയുള്ളവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. എന്നാല്‍ ഇത്തവണ അമേരിക്കന്‍ പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നില്ല. മികച്ച വ്യവസായത്തിന് അടിത്തറ പാകുക എന്നതാണ് ദാവോസില്‍ ആരംഭിക്കുന്ന 49) 0 മത് ഉച്ചകോടിയുടെ പ്രധാന അജണ്ട. രാജ്യങ്ങള്‍ തമ്മില്‍ നേരിടുന്ന വെല്ലുവിളികള്‍, ഹൈടെക് ,ഡിജിറ്റല്‍ വെല്ലുവിളികള്‍ എല്ലാം ചര്‍ച്ചയാകും. എന്നാല്‍ ഇത്തവണ ദാവോസില്‍ നടക്കുന്ന ഉച്ചകോടിയില്‍ അമേരിക്കന്‍ പ്രതിനിധികള്‍ പങ്കെടുക്കില്ല. അമേരിക്കയില്‍ നടക്കുന്ന സാമ്പത്തിക പ്രതിസന്ധിയാണ് ഇതിനു കാരണം. ഇതാദ്യമായാണ് യു.എസ് പ്രതിനിധികള്‍ പങ്കെടുക്കാത്തത്. 65 ഓളം രാഷ്ട്രങ്ങള്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തും. ഇന്ത്യന്‍ പ്രതിനിധി സംഘങ്ങളും ദാ വോസിലെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. വ്യവസായ പ്രമുഖരായ എം.എ.യൂസഫലി, അസീം പ്രേംജി, മുകേഷ് അംബാനി എന്നിവരും ദാവോസിലെത്തും. നിലവില്‍ മൈനസ് ഡിഗ്രി സെല്‍ഷ്യസ് തണുപ്പ് നിലനില്‍ക്കുന്ന ദാവോസ് ചൂടേറിയ വ്യവസായിക…

Read More

സംസ്ഥാനത്ത് വീണ്ടും പെട്രോളിന് വില വര്‍ധനവ്

സംസ്ഥാനത്ത് വീണ്ടും പെട്രോളിന് വില വര്‍ധനവ്

തിരുവനന്തപുരം: ഒരു ദിവസത്തിനുശേഷം സംസ്ഥാനത്ത് വീണ്ടും പെട്രോളിന് വില വര്‍ധിച്ചു. ആറ് പൈസയാണ് ഇന്ന് പെട്രോളിന് വര്‍ധിച്ചത്. അതേസമയം ഡീസല്‍ വിലയില്‍ ഇന്നും മാറ്റമില്ല. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 85.58 രൂപയും ഡീസലിന് 79.07 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 84.09 രൂപയും ഡീസലിന് 77.57 രൂപയുമാണ്. കോഴിക്കോട്ട് പെട്രോളിന് 84.46 രൂപയും ഡീസലിന് 77.93 രൂപയുമാണ് വില. ദില്ലിയില്‍ പെട്രോളിന് 82.22 രൂപയും ഡീസലിന് 73.87 രൂപയുമാണ്. മുംബൈയില്‍ പെട്രോളിന് 89.60 രൂപയും ഡീസലിന് 78.42 രൂപയുമാണ് വില.

Read More