ഇന്ന് 16,204 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇന്ന് 16,204 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 16,204 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2059, കൊല്ലം 1852, തിരുവനന്തപുരം 1783, മലപ്പുറം 1744, പാലക്കാട് 1696, തൃശൂര്‍ 1447, ആലപ്പുഴ 1280, കോഴിക്കോട് 1240, കോട്ടയം 645, കണ്ണൂര്‍ 619, പത്തനംതിട്ട 545, കാസര്‍ഗോഡ് 533, ഇടുക്കി 451, വയനാട് 310 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,022 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.09 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,08,03,168 സാമ്പിളുകളാണ് പരിശോധിച്ചത്. യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (117), സൗത്ത് ആഫ്രിക്ക (10), ബ്രസീല്‍ (1) എന്നീ…

Read More

കുതിരാന്‍ തുരങ്കം – ആഗസ്റ്റ് ഒന്നിന് ഒരു ടണല്‍ തുറക്കും

കുതിരാന്‍ തുരങ്കം  – ആഗസ്റ്റ് ഒന്നിന് ഒരു ടണല്‍  തുറക്കും

കുതിരാന്‍ തുരങ്കപാതയില്‍ ആഗസ്റ്റ് ഒന്നിന് ഒരു ടണൽ ഗതാഗതത്തിന് തുറന്നുകൊടുക്കാനുള്ള സൗകര്യമൊരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ നിർദേശിച്ചു. തുരങ്ക നിര്‍മ്മാണത്തിന്‍റെ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എല്ലാ പ്രവൃത്തികളും അതിനുമുന്നേ പൂര്‍ത്തീകരിക്കണം. ബന്ധപ്പെട്ട അനുമതികളും നേടണം. മണ്‍സൂണ്‍ കാലമാണെങ്കിലും പ്രവര്‍ത്തനം തടസ്സമില്ലാതെ മുന്നോട്ടുപോകാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. മന്ത്രിമാരായ കെ. രാധാകൃഷ്ണന്‍, കെ.രാജന്‍, പി.എ. മുഹമ്മദ് റിയാസ്, പ്രൊഫ. ആര്‍. ബിന്ദു, പി.ഡബ്ല്യൂ.ഡി. സെക്രട്ടറി ആനന്ദ് സിംഗ്, ദേശീയപാതാ അതോറിറ്റി അധികൃതര്‍, നിര്‍മ്മാണ കമ്പനി അധികൃതര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. 

Read More

പൊലിസ് തടഞ്ഞു: പിഴ ഒഴിവാക്കാൻ മൂല്യനിർണയ അധ്യാപകർ മടങ്ങി

പൊലിസ് തടഞ്ഞു: പിഴ ഒഴിവാക്കാൻ മൂല്യനിർണയ അധ്യാപകർ  മടങ്ങി

(പ്രതീകാത്മക ചിത്രം) കൊച്ചി: പരീക്ഷാ പേപ്പർ മൂല്യ നിർണയത്തിന് പോയ അധ്യാപകരെ  പൊലിസ്തടഞ്ഞ് പിഴ ഈടാക്കാനുള്ള നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു. തിങ്കളാഴ്ച കൊച്ചിയിൽ നിന്ന് കലൂർ സ്കുളിലെ മൂല്യനിർണയ  കേന്ദ്രത്തിലേയ്ക്ക് തിരിച്ചഏതാനും അധ്യാപകരെയാണ്  തേവരയിൽ വെച്ച് പൊലിസ് തടഞ്ഞത്. രേഖകൾ കാട്ടി വിവരം ധരിപ്പിച്ചെങ്കിലും പിഴ ഈ ടാക്കാൻ പൊലിസ് നടപടി തുടങ്ങിയതോടെ അധ്യാപകർ മടങ്ങി.ഇതിനെ തുടർന്ന് പരീക്ഷ ഉത്തരകടലാസ് മൂല്യനിർണയം  തടസപ്പെട്ടു .ജില്ലയിൽ പലയിടത്തും പൊലിസ് നടപടിയെ തുടർന്ന് അധ്യാപകർക്ക്  മൂല്യ നിർണയ  ക്യാംപിലെത്താൻ  കഴിഞ്ഞിട്ടില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്. പൊലിസ് നടപടിയെ തുടർന്ന് അധ്യാപക  സംഘടന വാട്സപ്പ് ഗ്രൂപ്പുകളിൽ ചർച്ചയായതോടെ എൻ. ടി .യു വിദ്യാഭ്യാസ ഡയറക്റുടെ ശ്രദ്ധയിൽപ്പെടുത്തുകയും അധ്യാപകർക്ക്  നേരെയുള്ള പൊലിസ് നടപടി മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു.

Read More

സംസ്ഥാനത്ത് ഇന്ന് 9313 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 9313 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 9313 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1481, പാലക്കാട് 1028, എറണാകുളം 968, തൃശൂര്‍ 925, മലപ്പുറം 908, കൊല്ലം 862, ആലപ്പുഴ 803, കോഴിക്കോട് 659, കോട്ടയം 464, കണ്ണൂര്‍ 439, ഇടുക്കി 234, കാസര്‍ഗോഡ് 215, പത്തനംതിട്ട 199, വയനാട് 128 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 70,569 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.2 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,05,78,167 സാമ്പിളുകളാണ് പരിശോധിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 221 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,157 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്….

Read More

ലോക് ഡൗണ്‍: ജൂണ്‍16 വരെ നീട്ടി, ഇളവുകൾ ഇപ്രകാരം

ലോക് ഡൗണ്‍: ജൂണ്‍16 വരെ നീട്ടി, ഇളവുകൾ ഇപ്രകാരം

കോവിഡ് വ്യാപന തോത് പ്രതീക്ഷിച്ച തോതില്‍ കുറയാത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് നിലവിലെ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ജൂണ്‍ 16 വരെ നീട്ടും. 12, 13 തിയതികളില്‍ കര്‍ശന നിയന്ത്രണങ്ങളോടെയുള്ള സമ്പൂര്‍ണ ലോക് ഡൗണ്‍ ആയിരിക്കും അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, വ്യവസായത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ (പാക്കേജിങ് ഉള്‍പ്പെടെ), നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് ജൂണ്‍ 16 വരെ പ്രവര്‍ത്തനാനുമതി നല്‍കും. ബാങ്കുകള്‍ നിലവിലുള്ളതുപോലെ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും. സ്റ്റേഷനറി, ജ്വല്ലറി, പാദരക്ഷകളുടെ ഷോറൂം, തുണിക്കടകള്‍, ഒപ്റ്റിക്കല്‍സ് തുടങ്ങിയ കടകള്‍ക്ക് ജൂണ്‍ 11ന് ഒരു ദിവസം മാത്രം രാവിലെ 7 മണിമുതല്‍ വൈകീട്ട് 7 വരെ പ്രവര്‍ത്തനാനുമതി നല്‍കും. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍, കമ്മീനുകള്‍ തുടങ്ങിയവ ജൂണ്‍ 17 മുതല്‍ 50 ശതമാനം ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തനം ആരംഭിക്കും. സ്വകാര്യ…

Read More

സംസ്ഥാനത്ത് ലോക്ക്ഡൗൺ ഈ മാസം 16 വരെ നീട്ടി

സംസ്ഥാനത്ത് ലോക്ക്ഡൗൺ ഈ മാസം 16 വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഈ മാസം 16 വരെ നീട്ടി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. നിലവിലെ നിയന്ത്രണങ്ങള്‍ തുടരാനാണ് തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇനിയും താഴാതെ ഇളവ് നല്‍കാന്‍ സാധിക്കില്ലെന്നാണ് വിദഗ്ദ്ധ സമിതിയുടെ നിര്‍ദ്ദേശം. ഇത് പ്രകാരമാണ് സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ രണ്ടാം തരംഗത്തില്‍ ഇത് രണ്ടാം തവണയാണ് ലോക്ക്ഡൗണ്‍ നീട്ടുന്നത്. നേരത്തെ ജൂണ്‍ ഒന്‍പത് വരെ ലോക്ക്ഡൗണ്‍ നീട്ടിയിരുന്നെങ്കിലും ഇളവുകള്‍ ഉണ്ടായിരുന്നു. എല്ലാ വ്യവസായസ്ഥാപനങ്ങളും അന്‍പത് ശതമാനം ജീവനക്കാരെ വെച്ച് പ്രവര്‍ത്തിക്കാം. തുണിക്കടകള്‍ ജ്വല്ലറി. പുസ്തകവില്പന കടകള്‍, ചെരിപ്പ് കടകള്‍ എന്നിവ തിങ്കള്‍, ബുധന്‍ വെള്ളി ദിവസങ്ങളില്‍ തുറക്കാം, ബാങ്കുകള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ വൈകുന്നേരം അഞ്ച് മണി വരെ പ്രവര്‍ത്തിക്കാം. കള്ള് ഷാപ്പുകളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പാഴ്‌സല്‍ നല്‍കാം. പാഴ്വസ്തുക്കള്‍ സൂക്ഷിക്കുന്ന കടകള്‍ ആഴ്ചയില്‍ രണ്ട്…

Read More

കേരളത്തില്‍ ജൂണ്‍ 16 വരെ ലോക്ഡൗണ്‍ നീട്ടി

കേരളത്തില്‍ ജൂണ്‍ 16 വരെ ലോക്ഡൗണ്‍ നീട്ടി

തിരുവനന്തപുരം: കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി കേരളത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ വീണ്ടും നീട്ടി. ജൂണ്‍ 16 വരെയാണു ലോക്ഡൗണ്‍ നീട്ടിയത്. നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം തുടരും. വെള്ളിയാഴ്ച കൂടുതല്‍ കടകള്‍ തുറക്കാം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണു തീരുമാനം. രോഗസ്ഥിരീകരണ നിരക്ക് (ടിപിആര്‍) 10ല്‍ താഴെയെത്തിയ ശേഷം ലോക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിച്ചാല്‍ മതിയെന്നാണു വിദഗ്‌ധോപദേശം. എന്നാല്‍, രോഗലക്ഷണങ്ങളുള്ളവര്‍ മാത്രം പരിശോധനയ്ക്കു വരുന്നതിനാലാണു ടിപിആര്‍ കൂടുന്നത് എന്നതിനാല്‍ ലോക്ഡൗണില്‍ ഇളവുകള്‍ നല്‍കാമെന്ന നിര്‍ദേശവുമുയര്‍ന്നു. ജനജീവിതം സ്തംഭിച്ചതിനാല്‍ രോഗവ്യാപനം കൂടുതലുള്ള മേഖലകളില്‍ മാത്രം നിയന്ത്രണങ്ങള്‍ തുടരുക എന്ന അഭിപ്രായവും ഉയര്‍ന്നിരുന്നു. രണ്ടാം തരംഗത്തില്‍ ടിപിആര്‍ 30ല്‍ നിന്ന് 15ലേക്ക് വളരെപ്പെട്ടെന്നു കുറഞ്ഞുവെങ്കിലും അതിനു ശേഷം കാര്യമായ കുറവുണ്ടായില്ല. തുടര്‍ന്നാണു നിബന്ധനകള്‍ കര്‍ശനമാക്കിയത്. ഇതിലെ ആശയക്കുഴപ്പം കാരണം പലയിടത്തും പൊലീസും ജനങ്ങളും തമ്മില്‍ തര്‍ക്കമുണ്ട്. നിയന്ത്രണം കര്‍ശനമാക്കിയ ഉത്തരവിലെ അവ്യക്തതയും…

Read More

എല്ലാവര്‍ക്കും സൗജന്യ വാക്‌സീന്‍, നയം മാറ്റി മോദി

എല്ലാവര്‍ക്കും സൗജന്യ വാക്‌സീന്‍, നയം മാറ്റി മോദി

ന്യൂഡല്‍ഹി: രാജ്യത്ത് 18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സീന്‍ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂണ്‍ 21 മുതല്‍ എല്ലാവര്‍ക്കും സൗജന്യ വാക്‌സീന്‍ ലഭ്യമാക്കും. കുട്ടികളിലുള്ള വാക്‌സീന്‍ പരീക്ഷണം ഇന്ത്യയില്‍ പുരോഗിക്കുകയാണ്. വൈകാതെ അക്കാര്യത്തിലും സന്തോഷ വാര്‍ത്തയുണ്ടാകും. വാക്‌സീന്‍ നയത്തില്‍ മാറ്റം വരുത്തിയിരിക്കുകയാണ്. വാക്‌സീന്റെ സംഭരണം പൂര്‍ണമായി ഇനി കേന്ദ്ര സര്‍ക്കാരിനു കീഴിലായിരിക്കും. എല്ലാവര്‍ക്കും വാക്‌സീന്‍ നല്‍കുന്ന കാര്യത്തില്‍ രാജ്യം മുന്നോട്ടു പോവുകയാണ്. ഘട്ടംഘട്ടമായാണു പദ്ധതി നടപ്പാക്കുന്നത്. രാജ്യം കടുത്ത് പ്രതിസന്ധിയിലൂടെയാണ് കടന്നു പോയതെന്നും നിരവധി പേര്‍ക്ക് പ്രിയപ്പെട്ടവരെ നഷ്ടമായെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് രണ്ടാം തരംഗത്തിനെതിരെ രാജ്യത്ത് പോരാട്ടം തുടരുകയാണ്. 100 വര്‍ഷത്തിനിടയില്‍ ഏറ്റവും വലിയ മഹാമാരിയാണ് ഉണ്ടായതെന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇത്തരത്തിലൊരു മഹാമാരി ആധുനിക ലോകം ഇതിനു മുന്‍പ് കണ്ടിട്ടുമില്ല, അനുഭവിച്ചിട്ടുമില്ല. ഇതിനെ നമ്മള്‍ ഒരുമിച്ചാണു നേരിട്ടത്….

Read More

പ്രതിഷേധങ്ങള്‍ അവഗണിച്ചും ലക്ഷദ്വീപില്‍ കോവിഡ് കര്‍ഫ്യൂ പ്രഖ്യാപിച്ച് ഭരണകൂടം

പ്രതിഷേധങ്ങള്‍ അവഗണിച്ചും ലക്ഷദ്വീപില്‍ കോവിഡ് കര്‍ഫ്യൂ പ്രഖ്യാപിച്ച് ഭരണകൂടം

കവരത്തി: ഭരണപരിഷ്‌ക്കാരങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ലക്ഷദ്വീപില്‍ കൊവിഡ് കര്‍ഫ്യൂ പ്രഖ്യാപിച്ച് അഡ്മിനിസിട്രേഷന്‍. ദ്വീപുകളില്‍ കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഒരാഴ്ച കൂടി ലോക്ഡൗണ്‍ നീട്ടി. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ജനകീയ നിരാഹാര സമരം തുടരുകയാണ്. ഈ ഘട്ടത്തില്‍ കര്‍ഫ്യൂവുമായി മുന്നോട്ടു പോകാനുള്ള അഡ്മിനിസിട്രേഷന്‍ നീക്കം കൂടുതല്‍ വിവാദങ്ങള്‍ക്ക് കാരണമാകും. ചരിത്രത്തിലാദ്യമായാണ് ലക്ഷദ്വീപില്‍ സംഘടിത പ്രതിഷേധം നടക്കുന്നത്. രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒറ്റകെട്ടായിട്ടാണ് ദ്വീപുവാസികള്‍ നിരാഹാരമിരിക്കുന്നത്. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ നടപടികളില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകരും നിരാഹാരത്തില്‍ പങ്കെടുത്തു. വീടുകളിലടക്കം പ്ലകാര്‍ഡുകളും ബനറുകളും ഉയര്‍ത്തി പ്രതിഷേധിക്കുകയാണ് ദ്വീപുവാസികള്‍. പ്രതിഷേധത്തിന്റെ ഭാഗമായി വീടുകളില്‍ പ്ലക്കാര്‍ഡുകള്‍ വിതരണം ചെയ്ത മൂന്ന് വിദ്യാര്‍ത്ഥികളെ ലക്ഷദ്വീപ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. കവരത്തി ദ്വീപിലെ മുജീബ്, സജീദ്, ജംഹാര്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ച ഇവര്‍ക്കെതിരെ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് കേസെടുത്തു. ലക്ഷദ്വീപിന്…

Read More

ലക്ഷദ്വീപ് നിരാഹാരം; ഐക്യദാര്‍ഢ്യവുമായി യുഡിഎഫ് എംപിമാര്‍

ലക്ഷദ്വീപ് നിരാഹാരം;  ഐക്യദാര്‍ഢ്യവുമായി യുഡിഎഫ് എംപിമാര്‍

കൊച്ചി: കേന്ദ്ര സര്‍ക്കാരും പുതിയ അഡ്മിനിസ്‌ട്രേറ്ററും നടപ്പാക്കുന്ന ജനവിരുദ്ധ പരിഷ്‌കാരങ്ങള്‍ക്കെതിരെ ഇന്ന് നിരാഹാര സമരം നടത്തുന്ന ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യവുമായി കേരളവും.  ലക്ഷദ്വീപ് സമൂഹത്തിന് ഐക്യദാര്‍ഢ്യമറിയിച്ച് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും  ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും  കോഴിക്കോട് ഇന്‍കം ടാക്‌സ് ഓഫീസിനു മുമ്പില്‍ പ്രതിഷേധ സമരം നടത്തും. രാവിലെ 10 മണിക്ക് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കോവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ പ്രവര്‍ത്തകര്‍ വീടുകളില്‍ തന്നെ ഐക്യദാര്‍ഢ്യം  പ്രകടിപ്പിക്കും. കൊച്ചി ഐലന്‍ഡിലുള്ള ലക്ഷദ്വീപ്  അഡ്മിനിസ്‌ട്രേഷന്‍ ഓഫീസിന് മുന്നില്‍ കേരളത്തിലെ യുഡിഎഫ് എംപിമാരും ഇന്ന് പ്രതിഷേധ സമരം നടത്തും. ഉച്ചക്ക് 12 മണിക്ക് സംഘടിപ്പിക്കുന്ന സമരത്തില്‍ എല്ലാ യുഡിഎഫ് എംപിമാരും പങ്കെടുക്കും. കേരളത്തിലെ വിവിധ സാമൂഹ്യ സംഘടനകളും ലക്ഷദ്വീപ് ജനതയുടെ നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Read More