ഇന്ന് 72-ാമത് സ്വാതന്ത്ര്യദിനം

ഇന്ന് 72-ാമത് സ്വാതന്ത്ര്യദിനം

രാജ്യം ഇന്ന് 72-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ദില്ലിയില്‍ കനത്ത സുരക്ഷയിലാണ് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി പതാക ഉയര്‍ത്തും. അതേസമയം, കനത്ത മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്ക് തടസം നേരിടുന്നു. തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്റ്റേഡിയിത്ത് വെച്ച് നടക്കേണ്ട സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ ദര്‍ബാര്‍ ഹാളിലേക്ക് മാറ്റുമെന്നാണ് സൂചന. മഴ ശക്തമായാല്‍ സ്വാതന്ത്ര്യദിന സന്ദേശവും മെഡല്‍ വിതരണവും ദര്‍ബാറിലേക്ക് മാറ്റാനുളള സാഹചര്യം ഉണ്ട്. സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ വെള്ളം മൂലമാണ് മാറ്റിവെക്കുന്നത്. പാരേഡ് നടക്കുമെങ്കിലും മറ്റ് ചടങ്ങുകള്‍ മാറ്റിയേക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് സ്വാതന്ത്ര്യദിന സന്ദേശവും മെഡല്‍ വിതരണവും നടത്തുന്നത്.

Read More

മുല്ലപ്പെരിയാര്‍ ഡാം തുറന്നേക്കും, ജാഗ്രതയില്‍ കേരളം

മുല്ലപ്പെരിയാര്‍ ഡാം തുറന്നേക്കും, ജാഗ്രതയില്‍ കേരളം

ഇടുക്കി: ശക്തമായ മഴയെ തുടര്‍ന്ന് നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുമെന്ന് മുന്നറിയിപ്പ്. അണക്കെട്ടിലെ ജലനിരപ്പ് 138 അടിയിലേക്ക് അടുത്തതോടെയാണ് ഷട്ടറുകള്‍ തുറക്കാന്‍ ആലോചിക്കുന്നത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് സെക്കന്‍ഡില്‍ 11,500 ഘനയടിയാണ്. ഇതോടെ പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മുല്ലപ്പെരിയാറിന്റെ തീരത്തുനിന്നും 1,250 കുടുംബങ്ങളെ ഒഴിപ്പിക്കും. 4,000 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റും. അണക്കെട്ടു തുറന്നാല്‍ വെള്ളം വണ്ടിപ്പെരിയാര്‍ ചപ്പാത്തുവഴി ഇടുക്കി അണക്കെട്ടിലേക്ക് എത്തും. അണക്കെട്ട് തുറക്കാന്‍ കേരളം തയറെടുക്കുകയാണെങ്കിലും അന്തിമ തീരുമാനം തമിഴ്‌നാട് സര്‍ക്കാരാണ് എടുക്കേണ്ടത്.

Read More

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജോയ് മാത്യുവും കുടുംബവും ഒരുലക്ഷം രൂപ നല്‍കി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജോയ് മാത്യുവും കുടുംബവും ഒരുലക്ഷം രൂപ നല്‍കി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടനും സംവിധായകനുമായ ജോയ് മാത്യു ഒരു ലക്ഷം രൂപ സംഭാവന നല്‍കി. ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഓരോരുത്തരും തന്നാല്‍ കഴിയുന്ന സഹായം ഇവര്‍ക്ക് ചെയ്യണമെന്ന സന്ദേശം പ്രചരിപ്പിക്കാന്‍ വേണ്ടിയാണ് ഈ പോസ്റ്റെന്നും പ്രശസ്തിക്ക് വേണ്ടിയല്ലെന്നും താരം പോസ്റ്റില്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. കുടുംബം പരസ്പരം സഹകരിച്ച് സമാഹരിച്ച തുക എന്ന് പറഞ്ഞ് ഓരോരുത്തരും നല്‍കിയ തുകയുടെ സംഖ്യയും ചേര്‍ത്താണ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്. ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് അണ്ണാറക്കണ്ണനും തന്നാലായത് ——————————————— എന്നത് സ്‌കൂളില്‍ പഠിച്ച ഒരു പാഠമാണ് .അത് പ്രായോഗികമാക്കേണ്ട സമയം ഇതാണെന്നു തോന്നി.ദുരിതക്കയത്തില്‍ മുങ്ങിത്താഴുന്ന ഒരു ജനതക്ക് കൈമെയ് മറന്നു സഹായിക്കേണ്ട കടമ അവരുടെയൊക്കെ ചിലവില്‍ ജീവിച്ചുപോരുന്ന എനിക്കുണ്ടെന്ന് തോന്നി . തന്നാല്‍ കഴിയുന്നത് ചെയ്യുക എന്ന സന്ദേശം പ്രചരിപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഈ പോസ്റ്റ് ഇടുന്നത് .അല്ലാതെ ഞാന്‍…

Read More

കനത്ത മഴ തുടരുന്നു, ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍ വയനാട്

കനത്ത മഴ തുടരുന്നു, ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍ വയനാട്

തിരുവനന്തപുരം: കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. കോഴിക്കോട്, വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് കനത്തമഴ തുടരുന്നത്. നേരത്തെ കനത്ത നാശനഷ്ടങ്ങളുണ്ടായ വയനാട്ടിലും ഇന്നലെ മുതല്‍ ശക്തമായ മഴ തുടരുകയാണ്. ഇടയ്ക്ക് മാറി നിന്നെങ്കിലും വീണ്ടും മഴ പെയ്യുന്നതായാണ് വിവരം. നേരത്തെ ഉരുള്‍പ്പൊട്ടിയ കുറിച്ച്യന്‍ മലയിലും മക്കിമലയിലും ഉരുള്‍പ്പൊട്ടല്‍ ഭീഷണി തുടരുകയാണ്. അതേസമയം ബാണാസുരസാഗര്‍ അണക്കട്ടിന്റെ ഷട്ടര്‍ ഇനി ഉയര്‍ത്തേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം മൂന്ന് ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ ഉയര്‍ത്തിയിരുന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴയ്ക്ക് നേരിയ ശമനമുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. നേരത്തെ വെള്ളം കയറിയിറങ്ങിയ അണക്കെട്ടിന് താഴെയുള്ള പ്രദേശങ്ങളില്‍ വീട് വൃത്തിയാക്കാനും മറ്റു പ്രവര്‍ത്തനങ്ങളും ആരംഭിച്ചതിനിടെയാണ് ഇന്നലെ വീണ്ടും ഷട്ടറുകള്‍ തുറന്നത്. ഇതോടെ 64 കുടുംബങ്ങളെ വീണ്ടും ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റുകയായിരുന്നു. വയനാട്ടില്‍ 124 ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കോഴിക്കോട്…

Read More

നാലു ജില്ലകളില്‍ നാളെ വിദ്യാഭ്യാസ അവധി

നാലു ജില്ലകളില്‍ നാളെ വിദ്യാഭ്യാസ അവധി

  കനത്തമഴയെ തുടര്‍ന്ന് നാല് ജില്ലകളിലെ വിദ്യാഭ്യാസ്ഥാപനങ്ങള്‍ക്ക് നാളെ അവധി (ആഗസ്റ്റ് 14) പ്രഖ്യാപിച്ചു. വയനാട്, പാലക്കാട് പ്രൊഫഷനല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും. ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലെ ചില താലൂക്കുകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, എറണാകുളം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ തിരുവല്ല, കോഴഞ്ചേരി താലൂക്കുകളിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും. വയനാട് ജില്ലയിലെ പ്രഫഷനല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും അവധി ബാധകമായിരിക്കും. പാലക്കാട് ജില്ലയിലെ അങ്കണവാടി മുതല്‍ പ്രഫഷനല്‍ കോളേജുകള്‍ വരെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി. ആലപ്പുഴ ജില്ലയില്‍ കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി…

Read More

ഇടമലയാര്‍ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി

ഇടമലയാര്‍ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി

കോതമംഗലം: ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇടമലയാര്‍ ഡാമിന്റെ നാലു ഷട്ടറും വീണ്ടും ഉയര്‍ത്തി. നാലു ഷട്ടറും ഓരോ മീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 400 ഘനമീറ്റര്‍ (നാ ലുലക്ഷം ലിറ്റര്‍) വെള്ളമാണ് ഇതിലൂടെ പെരിയാറിലേക്ക് ഒഴുക്കുന്നത്. 169 മീറ്റര്‍ പരമാവധി സംഭരണ ശേഷിയുള്ള ഡാമില്‍ ഇന്നലെ വൈകുന്നേരത്തോടെ ജലനിരപ്പ് 168.90 മീറ്ററായി. ഡാം വ്യാഴാഴ്ച പുലര്‍ച്ചെ തുറന്നശേഷം അഞ്ചു ദിവസം പിന്നിട്ടിട്ടും ജലനിരപ്പ് നിയന്ത്രണ വിധേയമായിട്ടില്ല. ശനിയാഴ്ച ഉച്ചയോടെ ജലനിരപ്പ് കുറഞ്ഞതിനാല്‍ നാലു ഷട്ടറുകളില്‍ മൂന്നെണം അടച്ചെങ്കിലും അന്നു തന്നെ ഒരെണ്ണം ഉയര്‍ത്തി തുറന്നവയുടെ എണ്ണം രണ്ടാക്കിയിരുന്നു. മറ്റു രണ്ടു ഷട്ടറില്‍ ഒന്ന് ഇന്നലെ രാവിലെ ഏഴിനും അവസാന ഷട്ടര്‍ വൈകുന്നേരം ആറിനുമാണ് ഉയര്‍ത്തിയത്. നീരൊഴുക്കിന് അനുസൃതമായാണ് ഷട്ടര്‍ ഉയര്‍ത്തുന്നതിന്റെ തോത് ക്രമീകരിക്കുന്നത്. നിലവില്‍ ഡാമിലെ വെള്ളത്തിന്റെ അളവ് 169 മീറ്ററില്‍ കവിയാത്ത വിധം വെള്ളം തുറന്നുവിട്ടു ക്രമപ്പെടുത്തുകയാണു…

Read More

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ തടവുകാരെ പാക്കിസ്ഥാന്‍ മോചിപ്പിച്ചു

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ തടവുകാരെ പാക്കിസ്ഥാന്‍ മോചിപ്പിച്ചു

ഇസ്ലാമാബാദ്: സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് പാക്കിസ്ഥാന്‍ 30 ഇന്ത്യന്‍ തടവുകാരെ മോചിപ്പിച്ചു. പാക്കിസ്ഥാന്റെ നയം അനുസരിച്ചാണ് തടവുകാരെ മോചിപ്പിക്കുന്നതെന്നും മനുഷ്യത്വപരമായ ഇത്തരം നടപടികളെ രാഷ്ട്രീയവത്കരിക്കുന്നില്ലെന്നും പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രാലം അറിയിച്ചു. ഇന്ത്യയുടെ ഭാഗത്തുനിന്നും സമാനമായ നടപടികള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും വിദേശകാര്യമന്ത്രാലയം കൂട്ടിച്ചേര്‍ത്തു. 27 മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടെ മുപ്പത് പേരെയാണ് ഇന്ന് പാക്കിസ്ഥാന്‍ മോചിപ്പിക്കുന്നത്. ജനുവരിയിലും പാക്കിസ്ഥാന്‍ ഇന്ത്യന്‍ തടവുകാരെ മോചിപ്പിച്ചിരുന്നു.

Read More

കാലവര്‍ഷക്കെടുതി – കേരളത്തിനു പ്രത്യേക പാക്കേജ് വേണമെന്നു രമേശ് ചെന്നിത്തല

കാലവര്‍ഷക്കെടുതി – കേരളത്തിനു പ്രത്യേക പാക്കേജ് വേണമെന്നു രമേശ് ചെന്നിത്തല

തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പതിനഞ്ച് ലക്ഷം രൂപ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. യുഎഡിഎഫ് എംപിമാരും എംഎല്‍എമാരും ദുരിതാശ്വാസ ഫണ്ടിലേക്ക് പതിനായിരം രൂപ നല്‍കും. ഓണം ബക്രീദ് ആഘോഷങ്ങള്‍ ഒഴിവാക്കണമെന്നും ഈ തുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുണമെന്നും ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്ത് 37 പേരാണ് മരിച്ചത്. ഒരു ലക്ഷം പേരാണ് ആയിരത്തിലധികം ക്യാന്പുകളിലായി കഴിയുന്നത്. 4,635 വീടുകളാണു തകര്‍ന്നത്. 1924നു ശേഷമുള്ള എറ്റവും വലിയ പ്രളയക്കെടുതിയാണ് കേരളം നേരിടുന്നത്.

Read More

മന്ത്രി കെ കെ ശൈലജയുടെ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

മന്ത്രി കെ കെ ശൈലജയുടെ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

തിരുവനന്തപുരം: ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. കേരളം സമാനതകളില്ലാത്ത ദുരിതങ്ങളിലൂടെ കടന്നു പോകുന്ന ഈ ഘട്ടത്തില്‍ എല്ലാവരും തങ്ങളാല്‍ ആവും വിധം ദുരിതബാധിതര്‍ക്കായി സംഭാവന ചെയ്യണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. മഴയെ തുടര്‍ന്നുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടാന്‍ ആരോഗ്യവകുപ്പ് തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയതായും. മഴവെള്ളം ഇറങ്ങിയാലുടന്‍ ജനകീയമായ ശുചീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും ശൈലജ ടീച്ചര്‍ അറിയിച്ചു. പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകളെടുക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സന്നദ്ധ പ്രവര്‍ത്തകരും പൊതുജനങ്ങളും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു. ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്ന കുട്ടികളെ, അവരുടെ രക്ഷകര്‍ത്താക്കള്‍ തയ്യാറാണെങ്കില്‍ തൊട്ടടുത്തുള്ള ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും പ്രത്യേക സൗകര്യമൊരുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശമുള്ളതായും…

Read More

ദുരിതാശ്വാസ നിധിയിലേക്ക് കുമ്മനം രാജശേഖരന്‍ ഒരുലക്ഷം രൂപ നല്‍കി

ദുരിതാശ്വാസ നിധിയിലേക്ക് കുമ്മനം രാജശേഖരന്‍ ഒരുലക്ഷം രൂപ നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ മഴക്കാലക്കെടുതികള്‍ നേരിടുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഒരു ലക്ഷം രൂപ സംഭാവനയായി നല്‍കി. മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ കേരളത്തിലെ വെള്ളപ്പൊക്കവും തുടർന്നുണ്ടായ ദുരന്തങ്ങളും മൂലം വളരെയേറെ ദുരിതങ്ങളും കഷ്ടനഷ്ടങ്ങളും സഹിക്കേണ്ടി വന്നിട്ടുള്ള സാഹചര്യത്തിൽ എല്ലാ വിഭാഗം ജനങ്ങളും ഒത്തു ചേർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ ആശ്വാസ പ്രവർത്തനങ്ങളിലും സേവന സന്നദ്ധ സംരംഭങ്ങളിലും ഊർജ്വസ്വലമായി വ്യാപൃതരാവേണ്ടത് അടിയന്തരാവശ്യമായി തീർന്നിരിക്കുന്നു. സാധനസാമഗ്രികളും ഭക്ഷ്യ വസ്തുക്കളും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കും,ഒറ്റപ്പെട്ട വിവിധ ഇടങ്ങളിൽ അവശേഷിക്കുന്നവർക്കും എത്തിച്ചു കൊടുക്കേണ്ട ബാധ്യത ഏവർക്കുമുണ്ട്.ഈ പ്രതിസന്ധി ഘട്ടത്തിൽ അവസരത്തിനൊത്തുയർന്നു സഹായ ഹസ്തവുമായി ദുരിത ബാധിതർക്ക് ആശ്വാസമെത്തിക്കാൻ സേവന സന്നദ്ധ സംഘടനകളും, ജനകീയ പ്രസ്ഥാനങ്ങളും, സർക്കാരും, വ്യക്തികളും നടത്തുന്ന ശ്രമങ്ങൾക്ക് കലവറയില്ലാത്ത പിന്തുണ നല്കാൻ എല്ലാവരും തയാറാകണം. ദുരിത ബാധിതർക്ക് ആവശ്യം സഹായമാണ്. കേരള സംസ്ഥാനം അടുത്ത കാലത്തൊന്നും കാണാത്ത…

Read More