സംസ്ഥാന സ്‌കൂള്‍ കായികമേള: ആദ്യ ദിനത്തില്‍ 50 പോയിന്റുമായി എറണാകുളം മുന്നില്‍

സംസ്ഥാന സ്‌കൂള്‍ കായികമേള: ആദ്യ ദിനത്തില്‍ 50 പോയിന്റുമായി എറണാകുളം മുന്നില്‍

പാലാ: ഇന്ന് തുടക്കമായ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആദ്യ ദിനത്തിലെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 50 പോയിന്റുമായി എറണാകുളം മുന്നിട്ട് നില്ക്കുന്നു. എറണാകുളത്തിന് പിന്നില്‍ 32 പോയിന്റുമായി പാലക്കാടാണുള്ളത്. മീറ്റിന്റെ ആദ്യ ദിനം തന്നെ രണ്ടു ദേശീയ റെക്കോഡ് മറികടന്ന പ്രകടനങ്ങള്‍ക്ക് പിന്നാലെ മൂന്ന് മീറ്റ് റെക്കോഡുകള്‍ കൂടി പിറന്നു. മീറ്റ് റെക്കോര്‍ഡ് മറികടന്ന മൂന്ന് പേരും എറണാകുളത്തിന്റെ താരങ്ങളാണ്. ജൂനിയര്‍ ആണ്‍ക്കുട്ടികളുടെ 400 മീറ്റര്‍ ഓട്ടത്തില്‍ അഭിഷേക് മാത്യു (മാര്‍ബേസില്‍ എച്ച്.എസ്.എസ് കോതമംഗലം), ജൂനിയര്‍ ആണ്‍ക്കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ യാദവ് നരേഷ് കൃപാല്‍ (മാര്‍ബേസില്‍ എച്ച്.എസ്.എസ്.കോതമംഗലം), ജൂനിയര്‍ ആണ്‍ക്കുട്ടികളുടെ ലോങ് ജംപില്‍ ശ്രീകാന്ത് കെ.എം. (ഗവ.വി.എച്.എസ്.എസ്. മണീട്) എന്നിവരാണ് മീറ്റ് റെക്കോര്‍ഡുകള്‍ മറികടന്നത്. 400 മീറ്ററില്‍ അഭിഷേക് മാത്യു 0:48.88 സെക്കന്‍ഡിലാണ്. ജാവലിന്‍ ത്രോയില്‍ യാദവ് നരേഷ് കൃപാല്‍ 61.66 മീറ്റര്‍ ദൂരത്തില്‍ എറിഞ്ഞു. 7.05 മീറ്റര്‍…

Read More

ബലൂചിസ്ഥാനിലെ ഗ്വാദര്‍ തുറമുഖത്ത് ഗ്രനേഡ് ആക്രമണം; 26 പേര്‍ക്കു പരുക്കേറ്റു

ബലൂചിസ്ഥാനിലെ ഗ്വാദര്‍ തുറമുഖത്ത് ഗ്രനേഡ് ആക്രമണം; 26 പേര്‍ക്കു പരുക്കേറ്റു

ക്വറ്റ: ചൈന പ്രതീക്ഷയോടെ കാണുന്ന വണ്‍ ബെല്‍റ്റ്, വണ്‍ റോഡ് പദ്ധതിയിലെ തന്ത്രപ്രധാന തുറമുഖമായ ബലൂചിസ്ഥാനിലെ ഗ്വാദര്‍ തുറമുഖത്ത് അജ്ഞാതരുടെ ഗ്രനേഡ് ആക്രമണം. തുറമുഖത്തെ തൊഴിലാളികളുടെ താമസകേന്ദ്രത്തിനു നേര്‍ക്കുള്ള ആക്രമണത്തില്‍ 26 പേര്‍ക്കു പരുക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. പടിഞ്ഞാറന്‍ ചൈനയെയും മധ്യപൂര്‍വേഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന പാതയാണ് ചൈന – പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയുടെ (സിപിഇസി) കൂടി ഭാഗമായ ഈ പാത. തൊഴിലാളികള്‍ ഹോസ്റ്റലില്‍ അത്താഴം കഴിക്കവെയാണ് ബൈക്കിലെത്തിയവര്‍ ഗ്രനേഡ് ആക്രമണം നടത്തിയത്. പാതയുടെ നിര്‍മാണം ആരംഭിച്ച 2014 മുതല്‍ വിവിധ ആക്രമണങ്ങളിലായി 50ല്‍ അധികം പാക്കിസ്ഥാന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അഫ്ഗാനിസ്ഥാനും ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന ബലൂചിസ്ഥാനില്‍, പാക്കിസ്ഥാനില്‍നിന്നു സ്വാതന്ത്ര്യം വേണമെന്ന ആവശ്യം ശക്തമാണ്. ഇതിനായി ഇസ്ലാമിക് തീവ്രവാദികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുവെന്നാണ് പാക്ക് ആരോപണം. മാത്രമല്ല, ഇവിടെ കലാപമുണ്ടാക്കാന്‍ ഇന്ത്യ ശ്രമിക്കുന്നുവെന്നും പാക്കിസ്ഥാന്‍ വാദിക്കുന്നു….

Read More

തുറവുര്‍ വിശ്വംഭരന്‍ അന്തരിച്ചു

തുറവുര്‍ വിശ്വംഭരന്‍ അന്തരിച്ചു

കൊച്ചി: എഴുത്തുകാരനും ഭാഷാപണ്ഡിതനുമായ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ (74) അന്തരിച്ചു. അര്‍ബുദ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. എറണാകുളം മഹാരാജാസ് കോളേജിലെ അധ്യാപകനായിരുന്നു. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ നിന്നുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്നു. 1943 ല്‍ ആലപ്പുഴ ജില്ലയിലെ തുറവൂരില്‍ ജനിച്ച വിശ്വംഭരന്‍ ഇതിഹാസങ്ങളുടെ വ്യാഖ്യാനങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്. തപസ്യയുടെ മുന്‍ അധ്യക്ഷനായിരുന്നു. ജന്മഭൂമി ദിനപത്രത്തിന്റെ എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട് ഭാര്യ: കാഞ്ചന. മക്കള്‍ സുമ, മഞ്ജു.

Read More

2000, 500 രൂപ നോട്ടിന്റെ സുരക്ഷാ സവിശേഷതകളില്‍ 15 എണ്ണം ചോര്‍ന്നതായി റിപ്പോര്‍ട്ട്

2000, 500 രൂപ നോട്ടിന്റെ സുരക്ഷാ സവിശേഷതകളില്‍ 15 എണ്ണം ചോര്‍ന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പുതിയ 2000, 500 രൂപ നോട്ടിന്റെ 30 അതീവ സുരക്ഷാ സവിശേഷതകളില്‍ 15 എണ്ണം കള്ളനോട്ട് മാഫിയയ്ക്ക് പകര്‍ത്താന്‍ കഴിഞ്ഞെന്ന് റിപ്പോര്‍ട്ടുകള്‍. ഡയറക്റ്ററേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് മുംബൈയില്‍ നിന്ന് പിടിച്ചെടുത്ത നോട്ടുകളെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. കേസിന്റെ വിശദാംശങ്ങള്‍ എന്‍ഐഎയും സിബിഐയും ശേഖരിച്ചു. കേസ് താമസിയാതെ എന്‍ഐഎയോ സിബിഐയോ ഏറ്റെടുക്കുമെന്ന് സൂചന. ബംഗ്ലാദേശിലെ ഇസ്ലാമപുര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കള്ളനോട്ടടി സംഘമാണ് ഈ നോട്ടുകള്‍ അച്ചടിച്ചത്. പിടിച്ചെടുത്ത കള്ളനോട്ടുകളുടെ സവിശേഷതകളെ കുറിച്ച് നാസിക് നോട്ടടി കേന്ദ്രം നല്‍കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് എന്‍ഐയെയോ സിബിഐയോ അന്വേഷണം ഏറ്റെടുക്കുന്ന തരത്തിലേക്ക് കേസിന്റെ ഗതി മാറിയത്. കള്ളനോട്ടടി സംഘത്തിന് പുതിയ 500 രൂപ 2000 രൂപ നോട്ടുകളുടെ 15 ഓളം സവിശേഷതകള്‍ പകര്‍ത്താന്‍ കഴിഞ്ഞുവെന്നത് അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. ഒരുമാസത്തിനിടെ ആറ് പേരെയാണ് മുംബൈയില്‍ കള്ളനോട്ടുമായി അറസ്റ്റ് ചെയ്തത്….

Read More

നടിയെ ആക്രമിച്ച കേസില്‍ ആശുപത്രിയിലാണെന്ന് വരുത്തി തീര്‍ക്കാന്‍ ദിലീപ് വ്യാജ മെഡിക്കല്‍ രേഖ ഉണ്ടാക്കിയെന്ന് അന്വേഷണ സംഘം

നടിയെ ആക്രമിച്ച കേസില്‍ ആശുപത്രിയിലാണെന്ന് വരുത്തി തീര്‍ക്കാന്‍ ദിലീപ് വ്യാജ മെഡിക്കല്‍ രേഖ ഉണ്ടാക്കിയെന്ന് അന്വേഷണ സംഘം

  കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ആശുപത്രിയിലാണെന്ന് വരുത്തി തീര്‍ക്കാന്‍ ദിലീപ് വ്യാജ മെഡിക്കല്‍ രേഖ ഉണ്ടാക്കിയെന്ന് അന്വേഷണ സംഘം. നടിയെ ആക്രമിച്ച ദിവസം സ്വകാര്യ ആശുപത്രിയിലണെന്നാണ് ദിലീപ് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയത്. ഇക്കാര്യത്തില്‍ അന്വേഷണ സംഘം ഡോക്ടറുടെയും നഴ്‌സിന്റെയും മൊഴി രേഖപ്പെടുത്തി. ദിലീപ് ആവശ്യപ്പെട്ടത് പ്രകാരമാണ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് ഡോക്ടര്‍ മൊഴി നല്‍കി. പനി ആയതിനാല്‍ നാലു ദിവസം ചികില്‍സിയിലായിരുന്നു എന്ന് കാണിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കാനായിരുന്നു ദിലീപ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ സമയം ദിലീപ് ഷൂട്ടിംഗിലായിരുന്നു എന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ദിലീപ് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ കാര്യവും ദിലീപിനെതിരായ തെളിവുകളുടെ കൂട്ടത്തില്‍ ചേര്‍ക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. നടിയെ ആക്രമിച്ച സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന് വരുത്തിതീര്‍ക്കാനാണ് ഇത്തരത്തില്‍ ശ്രമിച്ചതെന്നും അന്വേഷണസംഘം കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടും.

Read More

മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് ഹൈക്കോടതി; എല്ലാ പ്രണയ വിവാഹങ്ങളും ലൗ ജിഹാദായി കണക്കാക്കരുത്‌

മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് ഹൈക്കോടതി; എല്ലാ പ്രണയ വിവാഹങ്ങളും ലൗ ജിഹാദായി കണക്കാക്കരുത്‌

  കൊച്ചി: തൃപ്പൂണിത്തുറ യോഗാ കേന്ദ്രത്തിനെതിരെ പരാതി നല്‍കിയ കണ്ണൂര്‍ സ്വദേശിനി ശ്രുതിയെ ഹൈകോടതി ഭര്‍ത്താവിനൊപ്പം വിട്ടു.ഇതര മതസ്ഥനെ വിവാഹം കഴിച്ചതിന്റെ പേരില്‍ മാതാപിതാക്കള്‍ യോഗാ കേന്ദ്രത്തിലാക്കിയെന്നും, കേന്ദ്രത്തില്‍വെച്ച് മര്‍ദ്ദനത്തിനിരയായെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ശ്രുതിയുടെ പരാതി എല്ലാ പ്രണയ വിവാഹങ്ങളെയും ലൗ ജിഹാദായി കണക്കാക്കരുതെന്നും മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും കോടതി നിരീക്ഷിച്ചു. യോഗാ കേന്ദ്രത്തിലുള്ളവരുടെ സമ്മര്‍ദ്ദം മൂലമാണ് സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചുവെന്ന് മൊഴി നല്‍കിയതെന്ന് യുവതി കോടതിയില്‍ പറഞ്ഞു.

Read More

സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വയ്ക്കാന്‍ അടുത്ത മാസം ഒന്‍പതിന് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാന്‍ തീരുമാനം

സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വയ്ക്കാന്‍ അടുത്ത മാസം ഒന്‍പതിന് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാന്‍ തീരുമാനം

  തിരുവനന്തപുരം: സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാന്‍ തീരുമാനം. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. അടുത്ത മാസം ഒന്‍പതിനാകും പ്രത്യേക സമ്മേളനം ചേരുക. നിയമസഭ വിളിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി.കഴിഞ്ഞ ആഴ്ച മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനിടെയാണ് സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തുവിട്ടിരുന്നു.കേസിലെ മുഖ്യപ്രതി സരിത എസ്. നായര്‍ ജയിലില്‍നിന്ന് അയച്ച കത്തില്‍ പേരുള്ള യുഡിഎഫ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാനും തീരുമാനമായിരുന്നു. പെട്ടെന്നുണ്ടായ സര്‍ക്കാര്‍ നീക്കത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പകച്ചുപോയെങ്കിലും തൊട്ടുപിന്നാലെ വലിയ പ്രതിഷേധവുമായി രംഗത്തെത്തി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കമുള്ള നേതാക്കള്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനായി മുഖ്യമന്ത്രിയെ സമീപിച്ചു. എന്നാല്‍ റിപ്പോര്‍ട്ട് നല്‍കില്ലെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഇതേത്തുടര്‍ന്ന് റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനായി കോടതിയെ സമീപിക്കാന്‍ ഉമ്മന്‍ചാണ്ടി തീരുമാനിച്ചതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.

Read More

സൈനികര്‍ക്ക് ഫോണ്‍ കോള്‍ നിരക്കുകള്‍ കുറച്ച് ടെലികോം മന്ത്രാലയം; മിനിറ്റിന് ഒരു രൂപയെന്ന പുതിയ നിരക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും

സൈനികര്‍ക്ക് ഫോണ്‍ കോള്‍ നിരക്കുകള്‍ കുറച്ച് ടെലികോം മന്ത്രാലയം; മിനിറ്റിന് ഒരു രൂപയെന്ന പുതിയ നിരക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും

  ന്യൂഡല്‍ഹി: സൈനികര്‍ക്ക് ദീപാവലി സമ്മാനമായി സാറ്റലൈറ്റ് ഫോണ്‍ കോള്‍ നിരക്കുകള്‍ കുറച്ച് ടെലികോം മന്ത്രാലയം. ഡിജിറ്റല്‍ സാറ്റലൈറ്റ് ഫോണ്‍ ടെര്‍മിനല്‍ (ഡിഎസ്പിടി) വഴിയുള്ള ഫോണ്‍വിളികള്‍ക്ക് മാസം 500 രൂപയും അധികം വരുന്ന ഓരോ മിനിറ്റിനും അഞ്ചു രൂപയും നല്‍കണമായിരുന്നു. എന്നാല്‍ മിനിറ്റിന് ഒരു രൂപയെന്ന പുതിയ നിരക്കാണിപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.മാസം 500 രൂപയെന്നതും സര്‍ക്കാര്‍ റദ്ദാക്കി. തങ്ങളുടെ പ്രിയപ്പെട്ടവരോടു കൂടുതല്‍ നേരം സംസാരിക്കാന്‍ സാറ്റലൈറ്റ് ഫോണ്‍ കോളുകളുടെ നിരക്കുകള്‍ കുറയ്ക്കുകയാണെന്ന് ടെലികോം മന്ത്രി മനോജ് സിന്‍ഹ അറിയിച്ചു.നാളെ മുതല്‍ ഇതു പ്രാബല്യത്തില്‍ വരും

Read More

ജാര്‍ജ് സോന്‍ടേഴ്‌സിന് ഈ വര്‍ഷത്തെ മാന്‍ബുക്കര്‍ പുരസ്‌കാരം

ജാര്‍ജ് സോന്‍ടേഴ്‌സിന് ഈ വര്‍ഷത്തെ മാന്‍ബുക്കര്‍ പുരസ്‌കാരം

ലണ്ടന്‍: ഈ വര്‍ഷത്തെ മാന്‍ബുക്കര്‍ പ്രൈസ് അമേരിക്കന്‍ എഴുത്തുകാരന്‍ ജോര്‍ജ് സോന്‍ടേഴ്‌സിന്റെ ലിങ്കണ്‍ ഇന്‍ദ ബാര്‍ഡോ എന്ന നോവലിന്. വാസ്തവത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ് നോവലിലെ പ്രതിപാദ്യമെന്ന് വിധി കര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് അബ്രഹാം ലിങ്കന്റെ മകന്റെ ജീവിതമാണ് വിഷയം. വരുകാല ജീവിതത്തെ മാറ്റിയെഴുതാന്‍ പ്രാപ്തമായ മഹത്തായ അംഗീകാരമാണ് ഇതെന്ന് 58 കാരനായ സോണ്‍ടേഴ്‌സ് പറഞ്ഞു. ബ്രിട്ടണിലെ സുപ്രസിദ്ധമായ മാന്‍ബുക്കര്‍ പുരസ്‌കാരം ലഭിക്കുന്ന രണ്ടാമത്തെ അമേരിക്കക്കാരനാണ് സോണ്‍ടേഴ്‌സ്. അപരിചിതമായ കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. അമേരിക്കയില്‍ തനത് സംസ്‌കാരം സംരക്ഷിക്കുന്നതിനേക്കുറിച്ച് നമ്മള്‍ ഏറെ കേള്‍ക്കുന്നു- അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നയങ്ങളെ പുരസ്‌കാരം സ്വീകരിച്ചു നടത്തിയ പ്രഭാഷണത്തില്‍ പേരുപറയാതെ സോണ്‍ടേഴ്‌സ് വിമര്‍ശിച്ചു. മൂന്ന് ബ്രിട്ടീഷുകാരും മൂന്ന് അമേരിക്കന്‍ എഴുത്തുകാരുമാണ് ഇത്തവണത്തെ മാന്‍ബുക്കര്‍ സാധ്യതാ പട്ടികയില്‍ ഉണ്ടായിരുന്നത്.

Read More

രാജീവ് വധം: അഭിഭാഷകന്‍ സി.പി ഉദയഭാനുവിന്റെ തൃപ്പൂണിത്തുറയിലെ വീട്ടില്‍ റെയ്ഡ്

രാജീവ് വധം: അഭിഭാഷകന്‍ സി.പി ഉദയഭാനുവിന്റെ തൃപ്പൂണിത്തുറയിലെ വീട്ടില്‍ റെയ്ഡ്

കൊച്ചി: ചാലക്കുടി രാജീവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രമുഖ അഭിഭാഷകന്‍ സി.പി ഉദയഭാനുവിന്റെ തൃപ്പൂണിത്തുറയിലെ വീട്ടിലും മഹാരാജാസ് കോളജ് ഗ്രൗണ്ടിനു സമീപമുള്ള ഓഫീസിലും പോലീസ് പരിശോധന നടത്തുന്നു. തൃശൂരില്‍ നിന്നും ചാലക്കുടിയില്‍ നിന്നുമുള്ള പ്രത്യേക അന്വേഷണ സംഘമാണ് പരിാേശധന നടത്തുന്നത്. രാജീവ് വധത്തില്‍ ഉദയഭാനുവിനെ ഏഴാംപ്രതിയാക്കി പോലീസ് കേസെടുത്തിരുന്നു. രാജീവിന്റെ കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട രേഖകള്‍ തേടിയാണ് പരിശോധന എന്നാണ് സൂചന. ഉദയഭാനുവുമായി ബന്ധപ്പെട്ട ചില വസ്തു ഇടപാടുകളുടെയും സാമ്പത്തിക ഇടപാടുകളുടെയും രേഖകള്‍ രാജീവിന്റെ പക്കലുണ്ടായിരുന്നു. ഇതു പിടിച്ചെടുക്കുന്നതിനാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് കരുതുന്നത്. ഉദയഭാനുവും കൊല്ലപ്പെട്ട രാജീവും തമ്മില്‍ സൗഹൃദത്തില്‍ സംസാരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലീസിന്റെ പക്കലുണ്ട്. രാജീവിന്റെ അങ്കമാലിയിലെ വസതിയില്‍ ഉദയഭാനു പലവട്ടം ചെന്നതിന്റെ ദൃശ്യങ്ങളും ഫോണ്‍ സംഭാഷണത്തിന്റെ രേഖകളും പോലീസ് ശേഖരിച്ചിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ ചോദ്യംചെയ്തതിന്റെ വിശദാംശങ്ങളും പോലീസ് രേഖകളിലുള്‍പ്പെടുന്നു. നാലു പ്രതികള്‍ക്കാണ്…

Read More