രാജ് കുന്ദ്രക്കെതിരെ ലൈംഗിക ആരോപണവുമായി ഷെര്‍ലിന്‍ ചോപ്ര

രാജ് കുന്ദ്രക്കെതിരെ ലൈംഗിക ആരോപണവുമായി ഷെര്‍ലിന്‍ ചോപ്ര

നീലച്ചിത്രനിര്‍മ്മാണകേസില്‍ അറസ്റ്റിലായ നടി ശില്പ്പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രക്കെതിരെ ലൈംഗിക ആരോപണവുമായി നടി ഷെര്‍ലിന്‍ ചോപ്ര. 2019ലാണ് രാജ് കുന്ദ്ര നടിയെ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് ആരോപണം. രാജ് കുന്ദ്രയുമായുള്ള കൂടിക്കാഴ്ച്ചയില്‍ രൂക്ഷമായ തര്‍ക്കമുണ്ടായി. തുടര്‍ന്ന് രാജ് കുന്ദ്ര നടിയുടെ വീട്ടിലേക്ക് മുന്നറിയിപ്പില്ലാതെ എത്തുകയായിരുന്നു. അവിടെ വെച്ച് എതിര്‍ത്തിട്ടും തന്നെ ചുംബിക്കുകയായിരുന്നു എന്നാണ് ഷെര്‍ലിന്‍ പറയുന്നത്. രാജ് കുന്ദ്രയുമായി ബന്ധപ്പെട്ട നീലച്ചിത്രനിര്‍മാണക്കേസില്‍ മുംബൈ ക്രൈംബ്രാഞ്ചിനു മൊഴി നല്‍കാന്‍ എത്തിയപ്പോഴാണ് ഷെര്‍ലിന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. കേസില്‍ തനിക്കു കുറേ കാര്യങ്ങള്‍ അന്വേഷണ സംഘത്തെ അറിയിക്കാനുണ്ടെന്ന് താരം നേരത്തെ അറിയിച്ചിരുന്നു. രാജ് കുന്ദ്രയും ശില്‍പ ഷെട്ടിയുമായുള്ള ബന്ധം സങ്കീര്‍ണ്ണമാണെന്നും നടി പറയുന്നു. രാജ് കുന്ദ്ര തന്നെയാണ് ബന്ധത്തില്‍ പലപ്പോഴും വലിയ സമ്മര്‍ദ്ദമുണ്ടാവാറുണ്ടെന്ന് തന്നോട് പറഞ്ഞതെന്നാണ് ഷെര്‍ളി പറയുന്നത്. 2021 ഏപ്രിലിലാണ് രാജ് കുന്ദ്രക്കെതിരെ ഷെര്‍ലിന്‍ ലൈംഗിക പീഡനത്തിന് പരാതി…

Read More

ഒളിമ്പിക് ട്രാക്ക് ഉണരുന്നു; അത്ലറ്റിക്സ് മത്സരങ്ങൾക്ക് നാളെ തുടക്കം

ഒളിമ്പിക് ട്രാക്ക് ഉണരുന്നു; അത്ലറ്റിക്സ് മത്സരങ്ങൾക്ക് നാളെ തുടക്കം

കായിക പ്രേമികളുടെ ആവേശം കൂട്ടാനായി ഒളിമ്പിക്‌സില്‍ നാളെ അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ക്ക് തുടക്കം. ഉറങ്ങി കിടക്കുന്ന ട്രാക്കുകളില്‍ തീപാറുന്ന മത്സരങ്ങള്‍ കാഴ്ചവെക്കാന്‍ അത്‌ലറ്റുകള്‍ തയ്യാറെടുക്കുന്നു. ഇഞ്ചോടിഞ്ച് മത്സരങ്ങള്‍ക്ക് സാക്ഷ്യമാവാന്‍ ഒളിമ്പിക് വേദിയും തയാറായി നില്‍ക്കുകയാണ്. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 5.30-ന് വനിതകളുടെ 100 മീറ്ററിലെ ഹീറ്റ്സ് മത്സരങ്ങളോടെ ട്രാക്കിലെ മത്സരങ്ങള്‍ക്ക് തുടക്കമാകും. ട്രാക്കിലെ വേഗരാജാവായ ജമൈക്കയുടെ സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് പിന്മാറിയതിന് ശേഷമുള്ള ആദ്യ ഒളിമ്പിക്‌സില്‍ പുത്തന്‍ താരോദയങ്ങളെ പ്രതീക്ഷിച്ചിരിക്കുകയാണ് ലോകമെമ്പാടുമുള്ള കായികപ്രേമികള്‍. ബോള്‍ട്ടിന്റെ പിന്‍ഗാമി ആരാകും എന്നതും അവര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നുണ്ട്. പുരുഷവിഭാഗം 100മീറ്ററില്‍ പുതിയൊരു ചാമ്പ്യനെയാണ് ലോകം കാത്തിരിക്കുന്നത്. ബോള്‍ട്ടിന്റെ പിന്‍ഗാമിയാകും എന്ന് എല്ലാവരും സാധ്യത കല്പിച്ചു നല്‍കുന്നത് അമേരിക്കയുടെ താരമായ ട്രൈവോണ്‍ ബ്രോമലിനാണ്. സമീപകാലത്ത് 100 മീറ്ററില്‍ മികച്ച സമയം താരത്തിന്റെ പേരിലാണ്. കഴിഞ്ഞ ജൂണില്‍ 9.77 സെക്കന്റിലാണ് താരം 100…

Read More

ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ ക്ലിനിക്കുകൾ ഹൈദരാബാദിൽ

ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ ക്ലിനിക്കുകൾ ഹൈദരാബാദിൽ

2018 ൽ ആർട്ടിക്കിൾ 377 റദ്ദാക്കിയതിന് ശേഷം ഇന്ത്യയിൽ ക്വീർ ജനവിഭാഗങ്ങൾക്ക് പൊതുസമൂഹത്തിൽ അംഗീകാരം ലഭിച്ച് തുടങ്ങിയിരുന്നു. എന്നാൽ, സമൂഹം മറ്റ് ജനവിഭാഗങ്ങളെ പോലെ ഇവരെ അംഗീകരിക്കാൻ ഇനിയും ഒരുപാട് സമയം എടുത്തേക്കാം. പക്ഷേ ഈ പാതയിൽ ചെറിയ ചുവടുവെപ്പുകൾക്ക് നമ്മൾ തുടക്കമിട്ടിട്ടുണ്ട് എന്നത് വസ്തുതയാണ്. വിവിധ മെട്രോ നഗരങ്ങളിൽ ട്രാൻസ്‌ജെൻഡർ ജനവിഭാഗങ്ങൾക്ക് പ്രത്യേകമായി നടത്തിപ്പിന് അധികാരമുള്ള ക്ലിനിക്കുകൾ ആരംഭിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം അത്തരമൊരു ചുവടുവെപ്പാണ്. ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത് 2019 ല്‍ പാസാക്കിയ ട്രാന്‍സ്‌ജെന്‍ഡര്‍ പേഴ്സണല്‍ ആക്റ്റിന്റെ ഭാഗമായാണ്. പദ്ധതിയുടെ തുടക്കം എന്ന നിലയ്ക്ക് ഹൈദരാബാദില്‍ രണ്ട് ട്രാന്‍സ്‌ജെന്‍ഡര്‍ ക്ലിനിക്കുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ഇത് പോലെ സമാനമായ സംരഭങ്ങള്‍ മറ്റ് ഇന്ത്യന്‍ നഗരങ്ങളിലേക്കും വൈകാതെ വ്യാപിക്കുമെന്നാണ് പ്രതീക്ഷ. ഹൈദരാബാദ് നഗരത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ ജനവിഭാഗങ്ങള്‍ക്കിടയില്‍ എച്ച്.ഐ.വി. രോഗബാധിതരുടെ നിരക്ക് വളരെ ഉയര്‍ന്നതാണ് എന്നതാവാം…

Read More

പ്രതീക്ഷകള്‍ പൊലിഞ്ഞു;മേരി കോം പ്രീക്വര്‍ട്ടറില്‍ പുറത്ത്

പ്രതീക്ഷകള്‍ പൊലിഞ്ഞു;മേരി കോം പ്രീക്വര്‍ട്ടറില്‍ പുറത്ത്

ടോക്യോ ഒളിമ്പിക്‌സ് വനിതാ ബോക്സിങ് വിഭാഗത്തിലെ ആവേശകരമായ പോരാട്ടത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ മേരി കോം പ്രീക്വര്‍ട്ടറില്‍ പുറത്ത്. കൊളംബിയന്‍ താരം ഇന്‍ഗ്രിറ്റ് വലന്‍സിയയോടാണ് ഇന്ത്യന്‍ താരം കീഴടങ്ങിയത്. ഇരു താരങ്ങളും വളരെ ശക്തമായ പ്രകടനമാണ് കാഴ്ചവെച്ചത് ആദ്യ റൗണ്ടില്‍ വലന്‍സിയയ്ക്കായിരുന്നു ജയം. രണ്ടാം റൗണ്ടില്‍ മേരികോം തിരിച്ചെത്തി. നിര്‍ണായകമായ മൂന്നാം സെറ്റും ജയിച്ചതോടെ കിരീടം വലന്‍സിയ സ്വന്തമാക്കി. 3-2 നാണ് വലന്‍സിയയുടെ ജയം. റിയോ ഒളിംപിക്സിലെ വെങ്കല മെഡല്‍ ജേതാവായിരുന്നു ഇന്‍ഗ്രിറ്റ് വലന്‍സിയ. ഇരുവരും തമ്മില്‍ മൂന്നാം തവണയാണ് റിങ്ങില്‍ ഏറ്റുമുട്ടുന്നത്. ആദ്യ രണ്ടു തവണയും ജയം മേരിക്കൊപ്പമായിരുന്നു. 2019ലെ ലോക ചാമ്പ്യന്‍ഷിപ്പ് ക്വര്‍ട്ടര്‍ ഫൈനലിലായിരുന്നു ഇതിനു മുമ്പുള്ള മത്സരം. കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനമാണ് മേരി കോം നടത്തിയത്. ആറു തവണ ലോക ചാമ്പ്യനായ മേരി കോം മികച്ച പ്രകടനത്തോടെയാണ് ടോക്യോയില്‍ തുടങ്ങിയത്. 51…

Read More

മെഡിക്കല്‍, ദന്തല്‍ പ്രവേശനത്തിന് സംവരണം നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍

മെഡിക്കല്‍, ദന്തല്‍ പ്രവേശനത്തിന് സംവരണം നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍

അഖിലേന്ത്യാ മെഡിക്കല്‍, ദന്തല്‍ പ്രവേശനത്തിന് സംവരണം നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍. ഒബിസി വിഭാഗത്തിന് 27ശതമാന സംവരണം നല്‍കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണമാണ് ( educational Reservation ) ലഭിക്കുക. എംബിബിഎസ്, എംഡി, എംഎസ്, ബിഡിഎസ്, എംഡിഎസ് ഡിപ്ലോമ എന്നീ കോഴ്സുകളിലേക്കാണ് സംവരണം നല്‍കുന്നത്. ചരിത്രപരമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് വിശേഷിപ്പിച്ചത്. ആദ്യഘട്ടത്തില്‍ തന്നെ രണ്ട് വിഭാഗങ്ങളിലുമായി 5500ഓളം വിദ്യാര്‍ത്ഥികള്‍ക്ക് സംവരണത്തിന്റെ ഗുണഫലം ലഭിക്കും. വിദ്യാഭ്യാസപരമായ പിന്നാക്ക വിഭാഗത്തില്‍പ്പെടുന്ന ഡിഗ്രി, പിജി വിദ്യാര്‍ത്ഥികള്‍ക്കാണ് സംവരണത്തിന്റെ ആനുകൂല്യമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം സംസ്ഥാന പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ വിദ്യാഭ്യാസ സംവരണം അനുസരിച്ച് ഈഴവ-തീയ്യ-ബില്ലവ വിഭാഗത്തിന് 3 ശതമാനം, മുസ്ലിം വിഭാഗത്തിന് 2 ശതമാനം, മറ്റ് പിന്നാക്ക ഹിന്ദു വിഭാഗത്തിന് 1 ശതമാനം, ലത്തീന്‍ കത്തോലിക്ക, എസ്ഐയുസി- 1 ശതമാനം,…

Read More

അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം; രഞ്ജിനി ഹരിദാസിനെതിരെ തൃക്കാക്കര നഗരസഭാധ്യക്ഷയുടെ പരാതി

അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം; രഞ്ജിനി ഹരിദാസിനെതിരെ തൃക്കാക്കര നഗരസഭാധ്യക്ഷയുടെ പരാതി

സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് അവതാരിക രജ്ഞിനി ഹരിദാസിനെതിരെ പരാതി നല്‍കി തൃക്കാക്കര നഗരസഭാധ്യക്ഷ അജിതാ തങ്കപ്പന്‍. രജ്ഞിന് ഹരിദാസിനും അഭിനേതാവായ അക്ഷയ് രാധാകൃഷ്ണനും എതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. തൃക്കാക്കരയില്‍ നായകളെ കൂട്ടമായി കൊന്നൊടുക്കിയ സംഭവത്തില്‍ രഞ്ജിനി ഹരിദാസ് പ്രതിഷേധം നടത്തിയതിന് പിന്നാലെയാണ് പരാതി. രഞ്ജിനിയുടെ നേതൃത്വത്തില്‍ മൃഗസ്‌നേഹികള്‍ തൃക്കാക്കര നഗരസഭയ്ക്ക് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയായിരുന്നു. എന്നാല്‍ നഗരസഭക്ക് നേരെ നടക്കുന്ന ആരോപണങ്ങളിലേക്ക് തന്നെ ഇരുവരും അനാവശ്യമായി വലിച്ചിഴക്കുന്നുവെന്നാരോപിച്ചാണ് അജിതാ തങ്കപ്പന്റെ പരാതി. തന്റെ ചിത്രം അടക്കം ഉപയോഗിച്ച് സഭ്യമല്ലാത്ത ഭാഷയില്‍ പ്രചാരണം നടത്തുകയാണെന്നും പലരുടേയും കമന്റുകള്‍ മ്ലേച്ഛമാണെന്നും തൃക്കാക്കര എസ്പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്ററുകളുടെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം തൃക്കാക്കര നഗരസഭാ യാര്‍ഡില്‍ 30 നായ്ക്കളുടെ ജഡം കണ്ടെത്തിയിരുന്നു. സംഭവത്തില്‍ തൃക്കാക്കര നഗരസഭ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ പ്രതി…

Read More

പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു, ഹയർ സെക്കണ്ടറിക്ക് റെക്കോർഡ് വിജയം

പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം  പ്രഖ്യാപിച്ചു, ഹയർ  സെക്കണ്ടറിക്ക്  റെക്കോർഡ്  വിജയം

പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 87.94 ശതമാനം വിജയം.വിജയ ശതമാനം മുൻ വർഷത്തേക്കാൾ കൂടുതൽ

Read More

ഇനി പഴങ്ങള്‍ കഴിക്കുമ്പോള്‍ ഈ കോംപിനേഷനുകള്‍ നിർബന്ധമായും ഒഴിവാക്കണം

ഇനി പഴങ്ങള്‍ കഴിക്കുമ്പോള്‍ ഈ കോംപിനേഷനുകള്‍ നിർബന്ധമായും ഒഴിവാക്കണം

പഴങ്ങളും പച്ചക്കറികളും കഴിക്കേണ്ടത് ആരോഗ്യത്തിന് അത്യാവശ്യമാണ്. എന്നാല്‍ ചില പഴങ്ങളും പച്ചക്കറികളും ഒരുമിച്ച് കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ദഹനക്കേടും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഇത് മൂലം ഉണ്ടാകാം. ഏതൊക്കെയാണ് ഒരുമിച്ചു കഴിക്കാന്‍ പാടില്ലാത്തത് എന്നു നോക്കാം. പപ്പായയും നാരങ്ങയും: പലപ്പോഴും പപ്പായ മുറിച്ച് നാരങ്ങാനീര് പിഴിഞ്ഞത് ചേര്‍ത്ത് കഴിക്കാറുണ്ട്. ഒരേ സമയം പുളിയും മധുരവും കിട്ടാനാണ് ഇങ്ങനെ ചെയ്യാറ്. എന്നാല്‍ ഇത് ഒഴിവാക്കണം. കാരണം വിളര്‍ച്ച ഉണ്ടാകാനും ഹീമോഗ്ലോബിന്‍ അസന്തുലനത്തിനും ഇത് കാരണമാകും. ഓറഞ്ചും പാലും: പാലും ഓറഞ്ചും ഒരുമിച്ചു കഴിക്കരുത്. ദഹിക്കാന്‍ പ്രയാസമാണെന്നു മാത്രമല്ല നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകും. ഓറഞ്ചും കാരറ്റും : ഓറഞ്ചും കാരറ്റും ഒരുമിച്ചു കഴിച്ചാല്‍ നെഞ്ചെരിച്ചിലും വൃക്കത്തകരാറും സംഭവിക്കും പേരയ്ക്കയും വാഴപ്പഴവും : ഈ പഴങ്ങള്‍ ഒരുമിച്ചു കഴിച്ചാല്‍ അസിഡിറ്റി, ഓക്കാനം, വയറിനു കനം, വായുകോപം, തലവേദന ഇവ വരാന്‍…

Read More

സൂക്ഷിക്കണം ഹെപ്പറ്റൈറ്റിസ് ബിയെ, ആദ്യമേ ശ്രദ്ധിക്കണം ഈ ലക്ഷണങ്ങള്‍

സൂക്ഷിക്കണം ഹെപ്പറ്റൈറ്റിസ് ബിയെ, ആദ്യമേ ശ്രദ്ധിക്കണം ഈ ലക്ഷണങ്ങള്‍

ഇന്ന് ലോകഹെപ്പറ്റൈറ്റിസ് ദിനം. കരളിനെ ബാധിക്കുന്ന ഒരു പ്രധാന രോഗമാണ് ഹെപ്പറ്റൈറ്റിസ്. എ, ബി, സി, ഡി, ഇ എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളായാണ് പ്രധാനമായും ഹെപ്പറ്റൈറ്റിസ് കാണുന്നത്. ഭക്ഷണപദാര്‍ഥങ്ങളിലൂടെയാണ് എ, ഇ വിഭാഗം ശരീരത്തിനുള്ളില്‍ പ്രവേശിക്കുന്നത്. വളരെ കുറച്ചുകാലം മാത്രമേ ഇവ ശരീരത്തിനുള്ളില്‍ നില്‍ക്കാറുള്ളു. മൂന്നു മുതല്‍ നാല് ആഴ്ചയ്ക്കുള്ളില്‍ ശരീരത്തില്‍ നിന്ന് ഈ രോഗാണു മുഴുവനായും നമ്മുടെ രോഗപ്രതിരോധശക്തി തന്നെ ഇവയെ നിര്‍മാര്‍ജ്ജനം ചെയ്യുന്നു. എന്നാല്‍ ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ വ്യത്യസ്ത സ്വഭാവം കാണിക്കുന്ന വൈറസുകളാണ്. ഇവ ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ പിന്നെ ഇവ വിട്ടുപോകണമെന്നില്ല. നിലവിലുള്ള ഏത് ചികിത്സാരീതികളിലൂടെ നമ്മള്‍ ചികിത്സിച്ചാല്‍ പോലും ഇവ പൂര്‍ണമായും വിട്ടുപോകാത്ത അവസ്ഥ ഉള്ളതുകൊണ്ടാണ് ഇവയെ ഭയക്കുന്നത്. ഹെപ്പറ്റൈറ്റിസ് എയ്ക്കും ഇയ്ക്കും ഉണ്ടാകുന്ന ലക്ഷണങ്ങള്‍ ആദ്യത്തെ ഒരാഴ്ചയ്ക്കുള്ളില്‍ പനി, ഛര്‍ദ്ദി, വയറുവേദന ഇതോടൊപ്പം ഒരാഴ്ച കഴിയുമ്പോള്‍ മഞ്ഞപ്പിത്തം…

Read More

ഓഗസ്റ്റ് 1 മുതല്‍, പ്രധാനപ്പെട്ട ബാങ്കിംഗ് ഇടപാടുകളുടെയെല്ലാം നിയമത്തില്‍ മാറ്റം

ഓഗസ്റ്റ് 1 മുതല്‍, പ്രധാനപ്പെട്ട ബാങ്കിംഗ് ഇടപാടുകളുടെയെല്ലാം നിയമത്തില്‍ മാറ്റം

ശമ്പളം, പെന്‍ഷന്‍, ഇഎംഐ പേയ്മെന്റുകള്‍ എന്നിവയെല്ലാം ഇനി അവധി ദിവസമെന്നോ പ്രവര്‍ത്തി ദിവസമെന്നോ നോക്കാതെ ക്രെഡിറ്റ് ആകുകയും ഇവയുമായി ബന്ധപ്പെട്ട ബാങ്കിംഗ് ഇടപാടുകള്‍ തടസ്സമില്ലാതെ നടക്കുകയും ചെയ്യും. അത്തരത്തിലൊരു നിയമത്തിന് അംഗീകാരമായതായി ദേശീയ റിപ്പോര്‍ട്ടുകള്‍. ശമ്പളവും പെന്‍ഷനുമൊക്കെ അക്കൗണ്ടില്‍ എത്തേണ്ട ദിവസം പലപ്പോഴും അവധി ദിവസങ്ങള്‍ ആകാറുണ്ട്. അടുത്ത പ്രവര്‍ത്തി ദിവസം വരെ അതിനാല്‍ പണം ക്രെഡിറ്റ് ആകാന്‍ കാത്തിരിക്കേണ്ടിയും വരുന്നു. ഇത് പുതിയ നിയമത്തിലൂടെ മാറുകയാണ്. ഇനി മുതല്‍ ഈ ധനകാര്യ ഇടപാടുകളെല്ലാം സാധ്യമാക്കുന്ന എന്‍എസിഎച്ച് (National Automated Clearing House (NACH)) 24ഃ7 ആക്കാനാണ് തീരുമാനമായിട്ടുള്ളത്. കഴിഞ്ഞ ബൈ മന്ത്ലി മോണിറ്ററി പോളിസി മീറ്റിംഗില്‍ എന്‍ എ സി എച്ചും ആര്‍ടിജിഎസും അവധി ദിവസങ്ങളിലും 24 മണിക്കൂറും പ്രവര്‍ത്തനക്ഷമമാക്കാനുള്ള കാര്യങ്ങള്‍ ചെയ്യുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ അറിയിച്ചിരുന്നു. നിലവില്‍ എന്‍ എ സി എച്ച് സേവനങ്ങള്‍…

Read More