കൊച്ചി: ഇന്ത്യയിലെ അതിവേഗം വളരുന്ന ഇന്റര്‍നെറ്റ് കൊമേഴ്സ് കമ്പനിയായ മീഷോ മലയാളം ഉള്‍പ്പെടെ എട്ട് ഭാഷകളില്‍ കൂടി സേവനം ലഭ്യമാക്കി. ഇ-കൊമേഴ്സ് രംഗം എല്ലാവര്‍ക്കുമാക്കുക എന്ന കമ്പനിയുടെ ദൗത്യത്തിന് ഭാഗമായാണ് എട്ട് പുതിയ പ്രാദേശിക ഭാഷകള്‍ കൂടി മീഷോ പ്ലാറ്റ്ഫോമില്‍ ഉള്‍ക്കൊള്ളിച്ചത്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, മറാത്തി, ഗുജറാത്തി, ബംഗാളി ഒഡിയ എന്നീ ഭാഷകളാണ് മീഷോ ആപ്പില്‍ പുതിയതായി ചേര്‍ത്തത്. അക്കൗണ്ടിലേക്കും ഉല്‍പ്പന്ന വിവരങ്ങളിലേക്കും പ്രവേശിക്കുന്നതിനും, ഓര്‍ഡറുകള്‍ നല്‍കുന്നതിനും, ട്രാക്ക് ചെയ്യുന്നതിനും, പേയ്മെന്റുകള്‍ നടത്തുന്നതിനും, ഡീലുകളും കിഴിവുകളും നേടുന്നതിന് ആന്‍ഡ്രോയിഡ് ഫോണുകളില്‍ മീഷോ ഉപഭോക്താക്കള്‍ക്ക് ഇനി ഇഷ്ട ഭാഷ തിരഞ്ഞെടുക്കാം. തങ്ങളുടെ ഉപയോക്താക്കളില്‍ 50 ശതമാനവും ഇ-കൊമേഴ്സ് ആദ്യമായി ഉപയോഗിക്കുന്നവരാണ്, പ്ലാറ്റ്ഫോമില്‍ പ്രാദേശിക ഭാഷകള്‍ അവതരിപ്പിക്കുന്നതിലൂടെ ഭാഷാ തടസങ്ങള്‍ ഇല്ലാതാക്കാനാണ് മീഷോ ലക്ഷ്യമിടുന്നതെന്ന് മീഷോ സ്ഥാപകനും സിടിഒയുമായ സഞ്ജീവ് ബര്ണ്വാള് പറഞ്ഞു.
Read MoreCategory: Blogs
ബൊലേറോ മാക്സ് പിക്ക്-അപ്പ് അവതരിപ്പിച്ച് മഹീന്ദ്ര
കൊച്ചി: 2 മുതല്‍ 3.5 ടണ്‍ വരെയുള്ള ലൈറ്റ് കൊമേഴ്സ്യല്‍ വെഹിക്കിള്‍ (എല്‍സിവി) വിഭാഗത്തില്‍ മുന്‍നിരയിലുള്ള മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് (എം&എം) ഇന്ത്യയുടെ ഗതാഗത ലോജിസ്റ്റിക് ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഭാവിയിലേക്കുള്ള പിക്കപ്പുകളുടെ പുതിയ ബ്രാന്‍ഡായ ബൊലേറോ മാക്സ് പിക്ക്-അപ്പ് പുറത്തിറക്കി. മികച്ച വാഹന മാനേജ്മെന്റ് ലഭ്യമാക്കുന്നതിനും ബിസിനസ് ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും ഐമാക്സ് ടെലിമാറ്റിക്സ് സൊല്യൂഷന്, ദൈര്‍ഘ്യമേറിയ റൂട്ടുകളില്‍ ഡ്രൈവര്‍ക്ക് കൂടുതല്‍ സൗകര്യം നല്കുന്ന സെഗ്മെന്റ് ലീഡിങ് കംഫര്‍ട്ട്-സേഫ്റ്റി ഫീച്ചറുകള്‍ എന്നിങ്ങനെ നൂതന കണക്റ്റഡ് സാങ്കേതിക വിദ്യയുമായാണ് ഏറ്റവും പുതിയ പിക്കപ്പ് വാഹനം എത്തുന്നത്. പുതിയ ഫ്രണ്ട് ഗ്രില്‍, ഹെഡ്ലാമ്പുകള്‍, ഡിജിറ്റല്‍ ക്ലസ്റ്ററോടുകൂടിയ പ്രീമിയം ഡാഷ്ബോര്‍ഡ് തുടങ്ങിയ പ്രീമിയം ഡിസൈന്‍ ഫീച്ചറുകളുമായാണ് ഇത് എത്തുന്നത്. ഉപഭോക്താക്കളുടെ ജീവിതത്തെ സ്വാധീനിക്കാനും കൂടുതല്‍ സമ്പാദിക്കാന്‍ അവരെ സഹായിക്കുന്നതിനും തങ്ങള്‍ നിരന്തരം പരിശ്രമിക്കുന്നുണ്ടെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ഓട്ടോമോട്ടീവ് ഡിവിഷന്…
Read Moreസ്ത്രീകള്‍ക്കായി പുതിയ ക്യാമ്പെയിനുമായി ഫ്ളിപ്കാര്‍ട്ട് ഷോപ്സി
കൊച്ചി- സ്ത്രീ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പുതിയ ക്യാമ്പെയിനുമായി ഫ്ളിപ്കാര്‍ട്ട് ഷോപ്സി.ബോളീവുഡ് സിനിമാ താരം സാറ അലിഖാനാണ് ആജ് ഷോപ്പ്സി കിയ ക്യാ? എന്ന പുതിയ ക്യാമ്പെയിനില്‍. ആളുകള്‍ക്ക് താങ്ങാനാവുന്ന വിലയില്‍ സാധനങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് ലഭ്യമാക്കി രാജ്യത്തുടനീളം ഷോപ്സിയെ വികസിപ്പിക്കുക എന്നതാണ് ക്യാമ്പെയിനിന്റെ പ്രധാന ലക്ഷ്യം. സാറ അലിഖാന് അഭിനയിക്കുന്ന പരസ്യ ചിത്രം ടിവി,ഡിജിറ്റല്‍, യൂട്യൂബ് തുടങ്ങിയ പ്ലാറ്റഫോമുകളിലൂടെ വിവിധ ഭാഷകളില്‍ ആളുകളിലേക്ക് എത്തും. കഴിഞ്ഞ ആറ് മാസത്തിനിടെ, നോര്‍ത്ത്, വെസ്റ്റ് സോണുകളില്‍ നിന്നുള്ള ഉപഭോക്താക്കള്‍ ഈ പ്ലാറ്റ്ഫോമില്‍ 1.4 മടങ്ങ് വര്‍ദ്ധിച്ചതായാണ് ഷോപ്സിയുടെ കണക്ക്. മൂല്യാധിഷ്ഠിതവും സൗകര്യപ്രദവുമായ ഷോപ്പിങ് അനുഭവം വാഗ്ദാനം ചെയ്യാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഫ്ലിപ്പ് കാര്‍ട്ട് സീനിയര്‍ വൈസ് പ്രസിഡന്റും ന്യൂ ബിസിനസ് മേധാവിയുമായ ആദര്‍ശ് മേനോന് പറഞ്ഞു. പുതിയ ക്യാമ്പെയിന് തന്നെപ്പോലെ ഷോപ്പിങ് ഇഷ്ടപ്പെടുന്ന പലരെയും സ്വാധീനിക്കുമെന്ന് സാറ അലിഖാന് പറഞ്ഞു….
Read Moreബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ജനസേവന കേന്ദ്രത്തിന് ടിവി കൈമാറി
മണ്ണാര്‍കാട്: ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ മണ്ണാര്‍കാട് നഗരസഭാ ജനസേവനകേന്ദ്രത്തിന് സൗജന്യമായി ടിവി നല്കി. ബോചെ ഫാന്‍സ് കോഓര്‍ഡിനേറ്റര്‍ നൗഫലില്‍ നിന്നും മണ്ണാര്‍കാട് എം.എല്‍.എ. അഡ്വ. എന്‍. ഷംസുദ്ദീന്, നഗരസഭാ ചെയര്മാന് സി. മുഹമ്മദ് ബഷീര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.
Read Moreഇന്‍സ്റ്റഗ്രാമില്‍ ബിക്കിനി ചിത്രങ്ങള്‍ പങ്കുവച്ചു: 99 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൊല്‍ക്കത്ത യൂണിവേഴ്സിറ്റി
തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ബിക്കിനി ചിത്രങ്ങള്‍ പങ്കുവച്ചതിന് കൊല്‍ക്കത്തയിലെ സെന്റ് സേവിയേഴ്സ് സര്‍വകലാശാല 99 കോടി രൂപ നഷ്ടപരിഹാരം നല്കാന് ആവശ്യപ്പെട്ടു എന്ന് പ്രൊഫസര്‍. തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടെന്നും യൂണിവേഴ്സിറ്റിയുടെ മുഖഛായയ്ക്ക് കോട്ടം തട്ടിയതിനാല്‍ 99 കോടി രൂപ നഷ്ടപരിഹാരം നല്കാന് ആവശ്യപ്പെട്ടും എന്ന് പ്രൊഫസര്‍ പറഞ്ഞതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയുന്നു. ഒരു കുട്ടിയുടെ രക്ഷിതാക്കള്‍ നല്കിയ പരാതിയിന്മേലാണ് പ്രൊഫസര്‍ക്കെതിരെ നടപടി എടുത്തത്. തന്റെ മകന് അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ ചില ചിത്രങ്ങള്‍ നോക്കുന്നത് ശ്രദ്ധയില്‍പെട്ടു. ഈ ചിത്രങ്ങള്‍ ശ്രദ്ധിച്ചപ്പോഴാണ് പ്രൊഫസര്‍ ബിക്കിനിയില്‍ നില്‍ക്കുന്നതാണെന്ന് മനസ്സിലായത്. അടിവസ്ത്രത്തിലുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുന്നത് ഒരു അധ്യാപികയ്ക്ക് യോജിച്ചതല്ല. അത് മോശവും അസഭ്യവുമാണ്. പരാതിയ്ക്ക് പിന്നാലെ വിശദീകരണം നല്‍കാനായി പ്രൊഫസരെ വിളിപ്പിച്ചു. രജിസ്ട്രാറും വൈസ് ചാന്‍സിലര്‍ ഫാദര്‍ ഫെലിക്സ് രാജുമാണ് കമ്മറ്റിയിലുണ്ടായിരുന്നത്. പരാതിക്കത്ത് പരസ്യമായി വായിച്ചതിനു ശേഷം തന്നോട്…
Read Moreഇന്ത്യയിലെ ഏറ്റവും വേഗതയേറിയ 4ജി നെറ്റ്വര്‍ക്കായി വി
കൊച്ചി: ഉപഭോക്താക്കളുടെ മൊബൈല്‍ അനുഭവം വിലയിരുത്തുന്ന സ്വതന്ത്ര ആഗോള സംവിധാനമായ ഓപ്പണ്‍സിഗ്നലിന്റെ ‘ഇന്ത്യ മൊബൈല്‍ നെറ്റ്വര്‍ക്ക് അനുഭവ റിപ്പോര്‍ട്ട് – ഏപ്രില്‍ 2022’ പ്രകാരം ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ 4ജി നെറ്റ്വര്‍ക്കായി വിയെ തെരഞ്ഞെടുത്തു. രാജ്യവ്യാപകമായി ഡൗണ്‍ലോഡിങിന്റെ കാര്യത്തിലും അപ്ലോഡിങിന്റെ കാര്യത്തിലും വി ഏറ്റവും വേഗതയേറിയ 4ജി നെറ്റ്വര്‍ക്കായി. 2021 ഡിസംബര്‍ ഒന്നു മുതല്‍ 2022 ഫെബ്രുവരി 28 വരെ ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുടെ 4ജി നെറ്റ് വര്‍ക്ക് അനുഭവങ്ങള്‍ വിലയിരുത്തിയാണ് ഓപ്പണ്‍സിഗ്നല്‍ ഈ പഠനം നടത്തിയത്. 22 ടെലികോം സര്‍ക്കിളുകളിലെ നഗരങ്ങളിലെ ഡാറ്റ വേഗത വിശകലനം ചെയ്തിരുന്നു. വി എല്ലാ വേഗതാ പുരസ്ക്കാരങ്ങളും നേടിയതായി ഓപ്പണ്‍ സിഗ്നല്‍ ടെക്നികല്‍ അനലിസ്റ്റ് ഹാര്‍ദിക് ഖാത്രി പറഞ്ഞു. വി നെറ്റ്വര്ക്കില് തങ്ങളുടെ ഉപയോക്താക്കള്‍ക്ക് ശരാശി 13.6 എംബിപിഎസ് ഡൗണ്‍ലോഡ് സ്പീഡും 4.9 എംബിപിഎസ് എന്ന അപ്ലോഡ് സ്പീഡും…
Read Moreസീതാ രാമം ഒരിക്കലും മിസ്സാക്കരുതെന്ന് നാനി; നന്ദി പറഞ്ഞ് ദുൽഖർ
തെന്നിന്ത്യന്‍ സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ദുല്‍ഖര്‍ സല്മാന്(Dulquer Salmaan), മൃണാള്‍ താക്കൂര്‍ ചിത്രമാണ് സീതാ രാമം. ‘ലെഫ്റ്റനന്റ് റാം’ എന്ന കഥാപാത്രമായി ദുല്‍ഖര്‍ എത്തിയ ചിത്രത്തിന് റിലീസ് സമയം മുതല്‍ മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ തെലുങ്ക് സൂപ്പര്‍ താരം നാനി(nani) ചിത്രത്തെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ്. ചിത്രത്തെ ക്ലാസിക് എന്നാണ് നാനി വിശേഷിപ്പിച്ചത്. ദുല്‍ഖറിന്റയും മൃണാളിന്റേയും കമ്പോസര്‍ വിശാലിന്റെയും സംവിധായകന് ഹനു രാഘവപുടിയുടെയും പേരെഴുതി ലവ് ഇമോജി ഇട്ട് സീതാ രാമം, ക്ലാസിക്, പിരിയഡ്, ഒരിക്കലും മിസ്സ് ആക്കരുത് എന്നാണ് നാനി ട്വീറ്റ് ചെയ്ത്. നാനിക്ക് മറുപടി നല്‍കാനും ദുല്‍ഖര്‍ മറന്നില്ല. ‘വളരെ നന്ദി ബ്രദര്‍. ഒരുപാട് സ്നേഹം, നിങ്ങളുടെ ഒന്നിലധികം ഫാന്‍സ് ഹാന്‍ഡിലുകള്‍ കാരണം ഞാന്‍ ഡബിള്‍ ചെക്ക് ചെയ്തു,’ എന്നാണ് ദുല്‍ഖര്‍ നാനിക്ക് മറുപടി നല്‍കിയത്.
Read Moreഉദര-ദഹനപ്രശ്നങ്ങള്‍ അകറ്റാന്‍ ഈ പഴങ്ങള്‍ ശീലമാക്കൂ…….
മലബന്ധം, വയറിളക്കം തുടങ്ങിയ ദഹനപ്രശ്നങ്ങള്‍ ലോകത്തിലെ ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന പ്രശ്നങ്ങളാണ്. വയറ്റിലെ പ്രശ്നങ്ങളും ദഹനപ്രശ്നങ്ങളും നമ്മുടെ ശരീരത്തെ ശരിക്കും ബാധിക്കും. മോശം ഭക്ഷണ ശീലങ്ങള്‍ പലപ്പോഴും ദഹനപ്രശ്നത്തിന് കാരണമാകും. ദഹനക്കേട് നിങ്ങള്‍ക്ക് വയറുവേദന, നെഞ്ചെരിച്ചില്‍,ഓക്കാനം,ഛര്‍ദ്ദി എന്നിവയ്ക്ക് കാരണമാകും. നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കാനായി നിങ്ങളുടെ ദഹനാരോഗ്യം പരിപാലിക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ ദഹനവ്യവസ്ഥ സ്വാഭാവികമായി സുഗമമായി പ്രവര്‍ത്തിക്കുന്നതിന് നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന നിരവധി കാര്യങ്ങള്‍ ഉണ്ട്. ഉയര്‍ന്ന നാരുകളുള്ള ചില പഴങ്ങള്‍ കഴിക്കുന്നത് നിങ്ങളുടെ ദഹനത്തെ സഹായിക്കും. ദഹനം മെച്ചപ്പെടുത്തുമെന്ന് നിങ്ങള്‍ കഴിക്കേണ്ട ചില മികച്ച പഴങ്ങള്‍ ഇതാ. ആപ്രിക്കോട്ട് ആപ്രിക്കോട്ട് പഴത്തില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്, ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും അത്യന്താപേക്ഷിതമാണ്. ഇതുകൂടാതെ, മലബന്ധം തടയാനും നിങ്ങളുടെ വന്‍കുടലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കാനും കഴിയുന്ന ഉയര്‍ന്ന ഫൈബറും ആപ്രിക്കോട്ടിലുണ്ട്. ആപ്പിള്‍ ആപ്പിള്‍ കഴിക്കുന്നത് തീര്‍ച്ചയായും…
Read MoreOnePlus 10T 5G സ്മാർട്ട് ഫോണുകൾ ആമസോണിൽ
വണ്‍പ്ലസ്സിന്റെ ഏറ്റവും പുതിയ OnePlus 10T സ്മാര്‍ട്ട് ഫോണുകള്‍ ഇതാ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നു.മികച്ച സവിശേഷതകള്‍ ഉള്കൊള്ളിച്ചുകൊണ്ടുതന്നെയാണ് ഈ OnePlus 10T സ്മാര്‍ട്ട് ഫോണുകളും ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. ഈ സ്മാര്‍ട്ട് ഫോണുകളുടെ സവിശേഷതകളില്‍ എടുത്തു പറയേണ്ടത് 150W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ട് തന്നെയാണ്.ആമസോണിലൂടെ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് . ഈ OnePlus 10T സ്മാര്‍ട്ട് ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകള്‍ ഡിസ്പ്ലേയുടെ സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ 6.7 ഇഞ്ചിന്റെ Full HD+ AMOLED ഡിസ്പ്ലേയിലാണ് വിപണിയില്‍ എത്തിയിരിക്കുന്നത്.കൂടാതെ 120Hz റിഫ്രഷ് റേറ്റും അതുപ്പോലെ തന്നെ HDR10+ സപ്പോര്‍ട്ടും ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് ലഭിക്കുന്നതാണ്.അതുപോലെ തന്നെ Gorilla Glass 5 സംരക്ഷണവും ഈ സ്മാര്‍ട്ട് ഫോണുകളില്‍ ലഭിക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ Qualcomm Snapdragon 8+ Gen 1 പ്രോസ്സസറുകളിലാണ് പ്രവര്‍ത്തനം…
Read Moreബർലിൻ കുഞ്ഞനന്തൻ നായർ അന്തരിച്ചു
ബർലിൻ കുഞ്ഞനന്തൻ നായർ (97 ) അന്തരിച്ചു. വൈകിട്ട് ആറ് മണിയോടെ കണ്ണൂർ നാറാത്തെ വസതിയിലായിരുന്നു അന്ത്യം. ആദ്യകാല പത്രപ്രവർത്തകനും ഇഎംഎസിന്റെ പൊളിറ്റിക്കൽ സെക്രട്ടറിയുമായിരുന്നു.
Read More