ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു: തൃശൂര്‍ – എറണാകുളം പാതയില്‍ ഒട്ടേറെ ട്രെയിനുകള്‍ പിടിച്ചിട്ടു

ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു: തൃശൂര്‍ – എറണാകുളം പാതയില്‍ ഒട്ടേറെ ട്രെയിനുകള്‍ പിടിച്ചിട്ടു

കൊച്ചി: എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍ എന്‍ജിന്‍ കേടായി ചൊവ്വര അപ്‌ലൈനില്‍ കിടക്കുകയാണ്. കൂടാതെ, അങ്കമാലി ഡൗണ്‍ലൈനില്‍ വൈദ്യുതി കമ്പി പൊട്ടിയിട്ടുമുണ്ട്. ഇതോടെ ഇരു ദിശയിലും ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. READ MORE: ഐപിഎല്‍ താരലേലം: ‘ഇത് ക്രിക്കറ്റ് ചരിത്രത്തിലാദ്യം’, യുവരാജ് സിംഗിനെ ഒരു കോടി സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ് ചാലക്കുടി ഒന്നാം റെയില്‍വേ ട്രാക്കില്‍ വൈദ്യുത തകരാര്‍ ഉണ്ടായിട്ടുണ്ട്. തൃശൂര്‍ എറണാകുളം പാതയില്‍ ഒട്ടേറെ ട്രെയിനുകള്‍ പിടിച്ചിട്ടു. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം നാളെ

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം നാളെ

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം നാളെ. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്നാണ് വിമാനത്താവള ഉദ്ഘാടനം നിര്‍വഹിക്കുന്നത്. ദീപാലങ്കാരത്തിന്റെ പ്രഭ വിമാനത്താവളം മുതല്‍ മട്ടന്നൂര്‍ വരെ നില്‍ക്കുകയാണ് പ്രത്യേക ബസ് സര്‍വ്വീസും പൊതുജനങ്ങള്‍ക്ക് ആയി ഉദ്ഘാടന വേളയില്‍ ഒരുക്കിയിട്ടുണ്ട്. READ MORE: കൊല്ലത്ത് വാഹനാപകടം: മൂന്ന് മരണം വിമാനത്താവളത്തിനായി ഭൂമി വിട്ടു നല്‍കിയവര്‍ ഉള്‍പ്പെടെ ഉള്ളവരെ ഉദ്ഘാടന വേളയില്‍ ക്ഷണിച്ചിട്ടുമുണ്ട്. ഉദ്ഘാടനച്ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത് രാവിലെ പത്തിനാണ്. പ്രതിപക്ഷ ബഹിഷ്‌ക്കരണവും നിലനില്‍ക്കുകയാണ്. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

ഓട്ടോ, ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിച്ചു

ഓട്ടോ, ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിച്ചു

സംസ്ഥാനത്ത് ഓട്ടോ, ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിച്ചു. ഓട്ടോറിക്ഷയുടെ മിനിമം ചാര്‍ജ് ഒന്നര കിലോമീറ്റര്‍ വരെ 25 രൂപയായും ടാക്‌സി മിനിമം ചാര്‍ജ് അഞ്ചു കിലോമീറ്റര്‍ വരെ 175 രൂപയായുമാണ് ഉയര്‍ത്തിയത്.നിലവില്‍ ഓട്ടോറിക്ഷ മിനിമം ചാര്‍ജ് 1.25 കിലോമീറ്റര്‍ വരെ 20 രൂപയും ടാക്‌സി മിനിമം ചാര്‍ജ് അഞ്ചു കിലോമീറ്റര്‍ വരെ 150 രൂപയുമാണ്. READ MORE:  പറശ്ശിനിക്കടവ് കൂട്ടബലാത്സംഗം: മറ്റൊരു വിദ്യാര്‍ത്ഥിനി കൂടി പീഡനത്തിനിരയായി മന്ത്രിസഭാ യോഗം നിരക്ക് വര്‍ധന അംഗീകരിച്ചു. മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം നിയമസഭയെ അറിയിക്കും. നാളത്തെ നിയമസഭാ സമ്മേളനത്തിനുശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. ഓട്ടോയ്ക്ക് മുപ്പതും ടാക്‌സിക്ക് 200 രൂപയും ആക്കാനായിരുന്നു ശുപാര്‍ശ. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

‘ മഹീന്ദ്രയുടെ ഇലക്ട്രിക്ക് ഓട്ടോറിക്ഷ ഇ- ട്രിയോ വിപണിയില്‍… ‘

‘ മഹീന്ദ്രയുടെ ഇലക്ട്രിക്ക് ഓട്ടോറിക്ഷ ഇ- ട്രിയോ വിപണിയില്‍… ‘

രാജ്യത്തെ ആഭ്യന്തരവാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ രണ്ടാമത്തെ ഇലക്ട്രിക്ക് ഓട്ടോറിക്ഷ ഇ- ട്രിയോ വിപണിയിലെത്തി. കഴിഞ്ഞ ദില്ലി ഓട്ടോ എക്‌സ്‌പോയിലും 2018 ഗ്ലോബല്‍ മൊബിലിറ്റി സമ്മിറ്റിലും പ്രദര്‍ശിപ്പിച്ച ഇ ട്രിയോ ട്രിയോ, ട്രിയോ യാരി എന്നിങ്ങനെ രണ്ട് വേരിന്റിലാണ് അവതരിച്ചത്. ട്രിയോ യാരിക്ക് 1.36 ലക്ഷം രൂപയും ട്രിയോയ്ക്ക് 2.34 ലക്ഷം രൂപയുമാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡി അടക്കം ബംഗളൂരൂ എക്‌സ്‌ഷോറൂം വില. ഒരു കിലോമീറ്റര്‍ ഓടാന്‍ വെറും 50 പൈസ മാത്രമേ ട്രിയോയ്ക്ക് ആവശ്യമുള്ളു എന്നാണ് കമ്പനിയുടെ അവകാശവാദം. ആദ്യഘട്ടത്തില്‍ ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ ചില ഡീലര്‍ഷിപ്പുകളില്‍ മാത്രമേ ഇലക്ട്രിക് ഓട്ടോ ലഭ്യമാകൂ. സ്‌പേസ് ഫ്രെയിം ഷാസിയിലാണ് വാഹനത്തിന്റെ നിര്‍മാണം. നഗരസവാരിക്ക് ഇണങ്ങുന്ന വിധത്തില്‍ രൂപകല്‍പന ചെയ്തിട്ടുള്ള രാജ്യത്തെ ആദ്യ ലിഥിയം അയേണ്‍ ത്രീ വീലറുകള്‍ എന്ന പ്രത്യേകതയും ട്രിയോയ്ക്കുണ്ട്. റിയര്‍…

Read More

‘ എല്ലാ വാഹനങ്ങള്‍ക്കും ജി പി എസ് സംവിധാനം നിര്‍ബന്ധമാക്കി ‘

‘ എല്ലാ വാഹനങ്ങള്‍ക്കും ജി പി എസ് സംവിധാനം നിര്‍ബന്ധമാക്കി ‘

2019 ജനുവരി 1 മുതല്‍ രജിസ്റ്റര്‍ചെയ്യുന്ന സ്‌കൂള്‍ ബസ്സുകള്‍ ഉള്‍പ്പെടെ എല്ലാ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കും ജി പി എസ് സംവിധാനം നിര്‍ബന്ധമാക്കിയെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ വാഹനങ്ങളില്‍ വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ് (വി.എല്‍.ടി.) സംവിധാനം ഘടിപ്പിക്കുന്നത് നിര്‍ബന്ധമായി നടപ്പിലാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2018 ഡിസംബര്‍ 31 വരെ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളില്‍ വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ് സംവിധാനം ഘടിപ്പിക്കുന്നത് സംബന്ധിച്ച് അതത് സംസ്ഥാനസര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാമെന്ന് ഉത്തരവിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ജി.പി.എസ്. ഘടിപ്പിക്കുന്നതിന് സമയപരിധി ഡിസംബര്‍ 31 വരെ നീട്ടിയിരുന്നു. അതേസമയം സംസ്ഥാനത്തെ എല്ലാ സ്‌കൂള്‍ വാഹനങ്ങളിലും 2018 ഒക്ടോബര്‍ രണ്ടാംവാരം മുതല്‍ ജിപിഎസ് സംവിധാനം നിലവില്‍ വന്നിരുന്നു. സ്‌കൂള്‍ വാഹനങ്ങള്‍ അപടകത്തില്‍ പെടുന്നത് വര്‍ദ്ധിക്കുകയും കുട്ടികളെ കുത്തിനിറച്ചു കൊണ്ടു പോകുന്നതായുള്ള പരാതി വ്യാപകമാകുകയും ചെയ്തതോടെയാണ് സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ശനമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്…

Read More

മെയ്ക്ക് ഇന്‍ ഇന്ത്യ: ട്രെയിന്‍ 18ന്റെ പരീക്ഷണ ഓട്ടം വിജയകരം

മെയ്ക്ക് ഇന്‍ ഇന്ത്യ: ട്രെയിന്‍ 18ന്റെ പരീക്ഷണ ഓട്ടം വിജയകരം

ചെന്നൈ: മെയ്ക്ക് ഇന്‍ ഇന്ത്യയില്‍ ഉള്‍പ്പെടുത്തി ചെന്നൈയിലെ ഇന്റര്‍ഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിര്‍മ്മിച്ച ട്രെയിന്‍ 18ന്റെ പരീക്ഷണഓട്ടം വിജയകരം. കൊട്ടസവായ് മധോപുര്‍ സെക്ഷനില്‍ നടത്തിയ പരീക്ഷണഓട്ടത്തിനിടെയാണ് ട്രെയിന്‍ 180 കി.മീ വേഗം കൈവരിച്ചത്. പരീക്ഷണഓട്ടം ഏതാണ്ട് പൂര്‍ത്തിയായെന്നും കാര്യമായ സാങ്കേതിക തകരാറുകളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കോച്ച് ഫാക്ടറി ജനറല്‍ മാനേജര്‍ എസ്.മണി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. പുതിയ തീവണ്ടികളുടെ നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞാലും മൂന്ന് മാസത്തോളം പരീക്ഷണഓട്ടവും മറ്റു സാങ്കേിതക പരിശോധനകളും പൂര്‍ത്തിയാക്കാന്‍ വേണ്ടി വരും. എന്നാല്‍ ട്രെയിന്‍ 18ന്റെ കാര്യത്തില്‍ ഇതെല്ലാം വളരെ പെട്ടെന്ന് തന്നെ പൂര്‍ത്തിയാക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറയുന്നു. നിലവില്‍ പ്രധാനനഗരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് കൊണ്ട് പകല്‍ സമയങ്ങളില്‍ സര്‍വ്വീസ് നടത്തുന്ന ശതാബ്ദി ട്രെയിനുകള്‍ക്ക് പകരമായാവും ട്രെയിന്‍ 18 ഓടുക. നൂറ് കോടി മുടക്കിയാണ് ട്രെയിന്‍ 18 നിര്‍മ്മിച്ചിരിക്കുന്നത്. നിലവില്‍ പൂര്‍ണമായും…

Read More

കൂടുതല്‍ മദ്യം നല്‍കിയില്ല; എയര്‍ ഇന്ത്യ ജീവനക്കാരന്റെ മുഖത്തു തുപ്പി യാത്രിക, ഐറിഷ് വനിത അറസ്റ്റിലായതിങ്ങനെ

കൂടുതല്‍ മദ്യം നല്‍കിയില്ല; എയര്‍ ഇന്ത്യ ജീവനക്കാരന്റെ മുഖത്തു തുപ്പി യാത്രിക, ഐറിഷ് വനിത അറസ്റ്റിലായതിങ്ങനെ

ന്യൂഡല്‍ഹി: വിമാനയാത്രയ്ക്കിടെ കൂടുതല്‍ മദ്യം കൊടുക്കാത്തതിന് എയര്‍ ഇന്ത്യ ജീവനക്കാരെ അസഭ്യം വിളിച്ച്, മുഖത്തു തുപ്പി യാത്രിക. ശനിയാഴ്ച മുംബൈയില്‍നിന്നു ലണ്ടനിലേക്കു പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ ഐറിഷ് വനിതയാണു മദ്യപിച്ചു ലക്കുകെട്ട് ജീവനക്കാരെ അധിക്ഷേപിച്ചത്. താന്‍ രാജ്യാന്തര പ്രശസ്തയായ ക്രിമിനല്‍ അഭിഭാഷകയാണ് എന്നു പറഞ്ഞു യാത്രക്കാരി ജീവനക്കാരോടു തട്ടിക്കയറുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. അമിതമായി മദ്യപിച്ച യാത്രിക വീണ്ടും ഒരു ബോട്ടില്‍ വൈന്‍ ചോദിച്ചതാണു സംഭവങ്ങളുടെ തുടക്കം. പൈലറ്റിനോടു യാത്രികയുടെ സാഹചര്യം വിശദീകരിച്ച വിമാന ജീവനക്കാര്‍, വൈന്‍ തരാനാവില്ലെന്നു നിലപാടെടുത്തു. ഓണ്‍സ്‌ക്രീനില്‍ വിട്ടുവീഴ്ചയ്ക്ക് തയാറാവുന്നയാളാണ് താന്‍!… എന്തുകൊണ്ട് ഹോട്ട് രംഗങ്ങളില്‍ അഭിനയിക്കുന്നു; തുറന്നടിച്ച് സാധിക വേണുഗോപാല്‍ ‘നിങ്ങളാണോ വിമാനത്തിന്റെ ക്യാപ്റ്റന്‍? ബിസിനസ് ക്ലാസ് യാത്രക്കാരോട് ഇങ്ങനെയാണോ പെരുമാറുന്നത്? നിങ്ങളെപ്പോലുള്ള നികൃഷ്ടര്‍ക്കു വേണ്ടിയാണു ഞാന്‍ ജോലി ചെയ്യുന്നത്. രോഹിന്‍ഗ്യകള്‍ക്കു വേണ്ടി, ഏഷ്യക്കാര്‍ക്കു വേണ്ടി.. എല്ലാം പ്രവര്‍ത്തിക്കുന്ന രാജ്യാന്തര…

Read More

നിങ്ങള്‍ക്കു യോജിച്ച കാര്‍ എങ്ങനെ തെരെഞ്ഞെടുക്കാം?

നിങ്ങള്‍ക്കു യോജിച്ച കാര്‍ എങ്ങനെ തെരെഞ്ഞെടുക്കാം?

കാറുകള്‍ പല വിഭാഗത്തില്‍പ്പെടുന്നവയുണ്ട്. മാരുതി 800 മാത്രം ഉള്‍പ്പെടുന്ന ‘എ’ സെഗ്മെന്റ് മുതല്‍ പ്രീമിയം ലക്ഷ്വറി കാറുകളുടെ ‘ഡി’ സെഗ്മെന്റ് വരെ ഇവ നീളുന്നു. ഇവയില്‍ത്തന്നെ ഹാച്ച് ബാക്ക്, സെഡാന്‍ എന്നീ വിഭാഗങ്ങള്‍ വേറെയുമുണ്ട്. പിന്നില്‍, പാസഞ്ചര്‍ ക്യാബിനില്‍നിന്ന് വേറിട്ടു നില്ക്കുന്ന ബൂട്ട് സ്പേസ് ഉള്ളവയാണ് സെഡാനുകള്‍. ധാരാളം ബൂട്ട്സ്പേസാണ് സെഡാന്റെ വലിയ ഗുണങ്ങളിലൊന്ന്. ഗ്യാസ് ടാങ്ക് ഫിറ്റു ചെയ്താല്‍പ്പോലും സാധനങ്ങള്‍ സൂക്ഷിക്കാന്‍ പിന്നെയും സ്ഥലം, പാസഞ്ചര്‍ ക്യാബിനുമായി ബന്ധമില്ലാത്തതിനാല്‍ അല്പം ദുര്‍ഗന്ധമുള്ള സാധനങ്ങളോ സിമന്റുപോലെ പൊടിപറക്കുന്ന സാധനങ്ങളോപോലും സെഡാന്റെ ബൂട്ടില്‍ സൂക്ഷിക്കാന്‍ കഴിയും. എന്നാല്‍ നീളം കൂടുതലുള്ളതുകൊണ്ടും നിര്‍മാണത്തിനായി കൂടുതല്‍ ഉരുക്കും മറ്റും വേണ്ടിവരുന്നതുകൊണ്ടും സെഡാന് വില കൂടുതലായിരിക്കും. സാധാരണയായി ‘സി’ വിഭാഗത്തിലാണ് സെഡാനെ ഉള്‍പ്പെടുത്താറ്. ഫോര്‍ഡ് ഐക്കണ്‍, സ്വിഫ്റ്റ് ഡിസയര്‍, സിയാസ്, എസ്റ്റീം, കൊറോള, അമേസ്, അമിയോ തുടങ്ങി നിരവധി ഉദാഹരണങ്ങളുണ്ട്. എന്നാല്‍ വില…

Read More

” റോഡില്‍ എന്തിനാണീ വരകള്‍ ? അറിയാം… ”

” റോഡില്‍ എന്തിനാണീ വരകള്‍ ? അറിയാം… ”

റോഡ് നിയമങ്ങള്‍ അറിയാതെ വാഹനവുമായി നിരത്തിലിറങ്ങുന്നവരാണ് ഭൂരിഭാഗം റോഡപകടങ്ങള്‍ക്കുമുള്ള പ്രധാന കാരണം. റോഡില്‍ പലതരം വരകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ മിക്കപ്പോഴും വാഹനം ഓടിക്കുമ്പോള്‍ നമ്മള്‍ അത് ശ്രദ്ധിക്കാറില്ല. ഈ വരകളുടെ അര്‍ത്ഥം മനസ്സിലാക്കി തന്നെ നമ്മള്‍ വാഹനം ഓടിക്കണം. കാരണം നമ്മുടെ ലൈഫ് ലൈനാണിത്. റോഡിനെ സംബന്ധിച്ച് അറിവ് കൊടുക്കുന്നതോടൊപ്പം അപകടസാധ്യതകള്‍ മുന്‍കൂട്ടി മനസിലാക്കാന്‍ ഡ്രൈവറെ സഹായിക്കുന്നതിനുമാണ് റോഡിലെ വരകള്‍. റോഡിലെ ശ്രദ്ധ വ്യതിചലിക്കാതെ കാര്യങ്ങള്‍ മനസിലാക്കാനും കാല്‍നടക്കാര്‍ക്ക് സുരക്ഷിതമായി റോഡ് ഉപയോഗിക്കുവാനും ഇവ സഹായിക്കും. മഞ്ഞ, വെള്ള എന്നീ നിറങ്ങളാണ് ഇതിന് ഉപയോഗിക്കുന്നത്. റോഡിനു നെടുകെയുള്ള വരകള്‍ വാഹനത്തിന്റെ സ്ഥാനം എവിടെയായിരിക്കണമെന്ന് ഡ്രൈവര്‍ക്ക് നല്‍കുന്ന സൂചനയാണ്. റോഡിനു കുറുകെയുള്ള വരകള്‍ വാഹനം നിര്‍ത്തേണ്ട സ്ഥാനം അറിയിക്കുന്നതിനാണ് മറ്റു വരകള്‍ ഡ്രൈവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളാണ്. ” ‘സ്മാര്‍ട്ട്ക്കും മീതേ… സ്മാര്‍ട്ട് ‘ ; ദുബായി പോലീസ് ഇനി…

Read More

” ‘സ്മാര്‍ട്ട്ക്കും മീതേ… സ്മാര്‍ട്ട് ‘ ; ദുബായി പോലീസ് ഇനി സിനിമാ സ്‌റ്റൈലില്‍ ആകാശത്തു നിന്നും പറന്നിറങ്ങും.. ”

” ‘സ്മാര്‍ട്ട്ക്കും മീതേ… സ്മാര്‍ട്ട് ‘ ; ദുബായി പോലീസ് ഇനി സിനിമാ സ്‌റ്റൈലില്‍ ആകാശത്തു നിന്നും പറന്നിറങ്ങും.. ”

ദുബായി പോലീസ് വീണ്ടും സ്മാര്‍ട്ടാകുന്നു. ലംബോര്‍ഗിനി അടക്കമുള്ള അത്യാധുനിക വാഹനങ്ങളുമായി നിരത്തിലൂടെ ചീറിപ്പായുന്ന പോലീസ് ഇനി സിനിമാ സ്‌റ്റൈലില്‍ ആകാശത്തു നിന്നും പറന്നുമിറങ്ങും. ഇതിനായി ഹോവര്‍ ബൈക്കുകള്‍ എന്ന പറക്കും ബൈക്കുകളാണ്‌പൊലീസിനായി ഒരുങ്ങുന്നത്. 2020 ഓടെ ഇതു സേനയുടെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ബൈക്കിന്റെ മോഡല്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അടിയന്തര സന്ദര്‍ഭങ്ങളില്‍ അതിവേഗം ലക്ഷ്യത്തിലെത്താനും നിരീക്ഷണത്തിനുമെല്ലാം ഇത് ഉപയോഗിക്കാനാകും. ചെറുതായതിനാല്‍ എവിടെയും പറന്നിറങ്ങാനുമാകും. കാഴ്ചയില്‍ ഡ്രോണിന്റെയും ബൈക്കിന്റയും സങ്കരരൂപമായ സ്‌കോര്‍പിയന്‍-3 എന്ന ഹോവര്‍ ബൈക്ക് നിര്‍മ്മിക്കുന്നത് കാലിഫോര്‍ണിയയിലെ ഹോവര്‍ സര്‍ഫ് എന്ന കമ്പനിയാണ്. ദുബായ് പൊലീസിനു മാത്രമായി രൂപകല്‍പന ചെയ്ത മോഡലാണിതെന്നാണ് റിപ്പോര്‍ട്ട്. രണ്ടു രീതിയില്‍ പ്രവര്‍ത്തിപ്പിക്കാനാകുമെന്നതാണ് ബൈക്കിന്റെ പ്രധാന പ്രത്യേകത. ‘ കട്ട ബ്രേക്കുമായി റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 350X എബിഎസ് പതിപ്പ് വിപണിയിലേക്ക്… ” 114 കിലോഗ്രാം ഭാരമുള്ള ബൈക്കിനു കാര്‍ബണ്‍ ഫൈബര്‍ കൊണ്ടുള്ള…

Read More