5ജി ഫോണുകള്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ വിപണിയിലെത്തും: ക്വാല്‍കോം

5ജി ഫോണുകള്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ വിപണിയിലെത്തും: ക്വാല്‍കോം

ആദ്യ 5 ജി ഫോണുകള്‍ 2019-ഓടുകൂടി വിപണിയിലിറങ്ങുമെന്ന് പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ ചിപ്പ് നിര്‍മ്മാണ കമ്പനിയായ ക്വാല്‍കോമിന്റെ തലവന്‍ സ്റ്റീവന്‍ മൊള്ളെന്‍കോഫ്. ഏഷ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും ആയിരിക്കും ആദ്യം 5 ജി എത്തുകയെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു. വ്യവസായ ഉപഭോക്തൃ മേഖലയില്‍ നിന്നുള്ള വര്‍ധിച്ച ആവശ്യം പുതിയ നെറ്റ്വര്‍ക്കിലേക്ക് മാറാന്‍ ലോകത്തെ നിര്‍ബന്ധിതമാക്കും. 2019 ഓടെ ഉപകരണങ്ങളില്‍ 5ജി നെറ്റ്വര്‍ക്കുകള്‍ കാണാനാവും. ഒരു വര്‍ഷം മുമ്പാണ് ഈ ചോദ്യം ചോദിച്ചിരുന്നതെങ്കില്‍ താന്‍ 2020 എന്ന് പറഞ്ഞേനെയെന്നും മൊള്ളെന്‍ കോഫ് അഭിമുഖത്തില്‍ പറഞ്ഞു.

Read More

വിപണി കീഴടക്കാന്‍ ഡുക്കാറ്റി; ഡുക്കാറ്റിയുടെ പുതിയ മോഡലുകള്‍ വിപണിയിലെത്തി

വിപണി കീഴടക്കാന്‍ ഡുക്കാറ്റി; ഡുക്കാറ്റിയുടെ പുതിയ മോഡലുകള്‍ വിപണിയിലെത്തി

കൊച്ചി: ഡുക്കാറ്റി ഇന്ത്യയുടെ 2017 വേള്‍ഡ് പ്രീമിയര്‍ റേഞ്ചിലെ ഏറ്റവും പുതിയ മോഡലുകളായ മോണ്‍സ്റ്റര്‍ 797, മള്‍ട്ടിസ്ട്രാട 950 എന്നിവ വിപണിയില്‍ അവതരിപ്പിച്ചു. എയര്‍ കൂള്‍ഡ് 803 സിസി ഡെസ്മോഡ്യു എല്‍-ട്വിന്‍ എഞ്ചിന്‍ 8,250 ആര്‍പിഎമ്മില്‍ 75 ബിഎച്ച്പിയും പരമാവധി 5,750 ആര്‍പിഎമ്മില്‍ 69 എന്‍എമ്മും ക്ഷമത നല്‍കുന്നതാണ് മോണ്‍സ്റ്റര്‍ 797.937 സിസി ടെസ്റ്റസ്ട്രേറ്റ 11 എഞ്ചിന്‍ പവ്വറോട് കൂടി പരമാവധി 133 ബിഎച്ച്പി 9,000 ആര്‍പിഎം, 7,750. ആര്‍പിഎമ്മില്‍ പരമാവധി ടോര്‍ക്ക് 96.2 എന്‍എം എന്നിവയാണ് മള്‍ട്ടിസ്ട്രാട 950 യ്ക്കുള്ളത്. എല്‍ഇഡി സ്‌ക്രീന്‍, താഴ്ന്ന സീറ്റ്, വിശാലമായ ഹാന്റില്‍ ബാര്‍, അകലമുള്ള സ്റ്റിയറിംഗ് ആം ഗിള്‍, കയബ ഫോര്‍ക്ക്, സാച്ച് ഷോക്ക് അബ്സോര്‍ബര്‍, ബോഷ് 9.1 എംപി എബിഎസ് 320 മില്ലിമീറ്റര്‍ ഫ്ര്ഡിസ്‌കോടെയുള്ള ബ്രെംബോ ബ്രേക്കിംഗ് സിസ്റ്റം തുടങ്ങിയ മോണ്‍സ്റ്റര്‍ 797ന്റെ സവിശേഷതയാണ്. കൂടാതെ ആറ്…

Read More

ഡിസയറിന്റെ പുതിയ പതിപ്പ് വിപണിയിലെത്തി; അറിയാം കൂടുതല്‍ കാര്യങ്ങള്‍

ഡിസയറിന്റെ പുതിയ പതിപ്പ് വിപണിയിലെത്തി; അറിയാം കൂടുതല്‍ കാര്യങ്ങള്‍

മാരുതി സുസുക്കിയുടെ കോംപാക്റ്റ് സെഡാനായ ഡിസയറിന്റെ പുതിയ പതിപ്പ് വിപണിയിലെത്തിക്കഴിഞ്ഞു. ഇന്ത്യന്‍ നിരത്തില്‍ ഏറ്റവും അധികം വില്‍പ്പനയുള്ള കാറുകളിലൊന്നായ ഡിസയര്‍ ആരെയും ആകര്‍ഷിക്കുന്ന രൂപഭാവത്തിലാണ് വിപണിയിലെത്തിയിരിക്കുന്നത്. പെട്രോള്‍ വേരിയന്റിന് 5.45 ലക്ഷം, ഡീസല്‍ വേരിയന്റിന് 6.45 ലക്ഷം മുതലാണ് ന്യൂഡല്‍ഹി എക്‌സ് ഷോറും വില. ഇത് മൂന്നാം തലമുറ കാര്‍ പൂര്‍ണ്ണമായും പുതിയ മോഡലാണ് ഡിസയര്‍ എന്നാണ് കമ്പനി അവകാശപ്പെടുന്നത്. പുതുതലമുറ സ്വിഫ്റ്റിനോട് സാമ്യം തോന്നുന്ന വലിയ ഗ്രില്ലും അതില്‍ ലോഗോയുമുണ്ട്. എല്‍ഇഡി ഡേറ്റം റണ്ണിങ് ലൈറ്റോടു കൂടിയതാണ് ഹെഡ്ലാമ്പുകള്‍, പുതിയ വലിയ ഫോഗ്ലാമ്പുമുണ്ട്. കൂടാതെ എല്‍ഇഡിയാണ് ടെയില്‍ ലാമ്പും. സിപില്ലര്‍ കാറിന്റെ ബൂട്ടുമായി ഇണക്കത്തോടെ യോജിപ്പിച്ചിട്ടുള്ളതും മികച്ച രൂപഭംഗിക്കു കാരണമാകുന്നു. ഓക്‌സ്‌ഫോര്‍ഡ് ബ്ലൂ, ഷെര്‍വുഡ് ബ്രൗണ്‍ എന്നീ പുതു നിറങ്ങളിലും ഡിസയര്‍ ലഭിക്കും. 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. അളവുകളില്‍ അല്‍പം…

Read More

വേഗത്തിന്റെ രാജാവ് വെനം ജിടി

വേഗത്തിന്റെ രാജാവ് വെനം ജിടി

ഭൂമിയിലൂടെ ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന വാഹനമെന്ന അംഗീകാരം ഇനി ഹെന്നസി മോട്ടോര്‍ സ്‌പോര്‍ട്ടിന്റെ വെനം ജിടി സ്‌പൈഡറിന്. ലോകത്തിലെ ഏറ്റവും വേഗംകൂടിയ കണ്‍വര്‍ട്ടബിള്‍ എന്ന പദവിയാണ് വെനത്തിന് കൈവന്നിരിക്കുന്നത്. സാദാ കാറും കണ്‍വെര്‍ട്ടബിളും തമ്മിലുള്ള പ്രധാന വ്യത്യാസം മേല്‍ക്കൂരയിലാണ്. കണ്‍വര്‍ട്ടബിളിന് മാറ്റാവുന്നതോ നീക്കാവുന്നുതോ ആയ മേല്‍ക്കൂരയാണുള്ളത്. ബ്യൂഗാട്ടി വെയ്‌റോണ്‍ സൂപ്പര്‍സ്‌പോര്‍ട്ട് വിറ്റെസി കണ്‍വര്‍ട്ടബിള്‍ സ്ഥാപിച്ച റെക്കോര്‍ഡാണ് വെനം തകര്‍ത്തത്. വെനം 427.4km/h കിലോമീറ്റര്‍ കുതിച്ചുപാഞ്ഞാണ് നേരത്തെ ബ്യൂഗാട്ടി കുറിച്ച 408.8 എന്ന റെക്കോര്‍ഡ് തിരുത്തിക്കുറിച്ചത്. ഇരട്ട ടര്‍ബോ ചാര്‍ജറുള്ള 7.0 ലിറ്റര്‍ 8 എഞ്ചിനാണ് വെനത്തിന് കരുത്ത് പകരുന്നത്. 1451 ബി.എച്ച്.പി കരുത്ത് ഉത്പാദിപ്പിക്കാന്‍ എഞ്ചിനാകും. പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 2.4സെക്കന്‍ഡ് മതി. ഏറ്റവും വേഗതയുള്ള പ്രെഡക്ഷന്‍ കാര്‍ (പ്രൊഡക്ഷന്‍ കാര്‍ എന്നാല്‍ വര്‍ഷം മുഴുവന്‍ തുടര്‍ച്ചയായി വാഹനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുക) എന്ന പദവി…

Read More

ഒരു ലിറ്റര്‍ എന്‍ജിനുമായി ക്വിഡ് തിങ്കളാഴ്ച എത്തും

ഒരു ലിറ്റര്‍ എന്‍ജിനുമായി ക്വിഡ് തിങ്കളാഴ്ച എത്തും

ഒരു ലിറ്റര്‍ എന്‍ജിനുമായി ക്വിഡ് തിങ്കളാഴ്ച വിപണിയില്‍ എത്തും. എന്‍ജിന്‍ ശേഷിയിലെ വര്‍ധനയ്ക്കപ്പുറം നിലവിലുള്ള ക്വിഡില്‍ മാറ്റമൊന്നുമുണ്ടാവില്ലെന്നാണു സൂചന. എസ്‌സിഇ എന്ന ബാഡ്ജിങ്ങോടെയാവും പുതിയ ക്വിഡിന്റെ വരവ്. നിലവില്‍ 800 സിസി എന്‍ജിനോടെ വില്‍പ്പനയ്ക്കുള്ള എന്‍ട്രി ലവല്‍ ഹാച്ച്ബാക്കായ ക്വിഡിന് 2.62 ലക്ഷം മുതല്‍ 3.67 ലക്ഷം രൂപ വരെയാണു ഡല്‍ഹിയിലെ ഷോറൂം വില. അവതരണത്തിനു മുന്നോടിയായി ഒരു ലിറ്റര്‍ എന്‍ജിനുള്ള ക്വിഡിനുള്ള ബുക്കിങ് റെനോ രാജ്യവ്യാപകമായി സ്വീകരിച്ചു തുടങ്ങി. കമ്പനി ഡീലര്‍ഷിപ്പുകളില്‍ 10,000 രൂപ അഡ്വാസ് നല്‍കി കാര്‍ ബുക്ക് ചെയ്യാനും അവസരമുണ്ട്. നിരന്തരം പുതുമകള്‍ കാഴ്ചവയ്ക്കാനുള്ള കമ്പനിയുടെ ശ്രമത്തിന് ഉദാഹരണമാണ് ഒരു ലീറ്റര്‍ എന്‍ജിനുള്ള ക്വിഡിന്റെ വരവെന്ന് റെനോ ഇന്ത്യ ഓപ്പറേഷന്‍സ് കണ്‍ട്രി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ സുമിത് സാഹ്നി അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ ക്വിഡ് തകര്‍പ്പന്‍ ജനപ്രീതി കൈവരിച്ച സാഹചര്യത്തില്‍ രാജ്യത്തെ…

Read More