അടുത്ത മാസം (നവംബർ) പുത്തൻ i20 ഇന്ത്യയിലെത്തും.

അടുത്ത മാസം (നവംബർ) പുത്തൻ i20 ഇന്ത്യയിലെത്തും.

അടുത്ത മാസം (നവംബർ) പുത്തൻ i20 ഇന്ത്യയിലെത്തും. ഒപ്പം ഇന്ത്യ-സ്പെക് i20-യുടെ രേഖാചിത്രങ്ങളും ഹ്യുണ്ടേയ് പുറത്ത് വിട്ടിട്ടുണ്ട്. രേഖ ചിത്രങ്ങൾ നൽകുന്ന വിശദാംശങ്ങൾ അനുസരിച്ച് യൂറോപ്യൻ ഇന്ത്യൻ സ്പെക് പുത്തൻ i20 മോഡലുകൾ തമ്മിൽ കാര്യമായ ഡിസൈൻ വ്യത്യാസങ്ങൾ ഉണ്ടാകില്ല. ഇന്ത്യൻ മോഡലിന്റെ മുൻപിലെ ഗ്രില്ലിന്റെ ഇൻസേർട്ടുകൾ വ്യത്യസ്തവും, പുറകിലെ ബമ്പർ ഡിസൈൻ അല്പം ലളിതവുമാണെന്നറിയുന്നു. പേരിലെ എലീറ്റ് ഒഴിവാക്കി ‘ഹ്യുണ്ടേയ് i20’ എന്ന് മാത്രമാവും പുത്തൻ മോഡലിനെ പേര് എന്നതാണ് മറ്റൊരു സവിശേഷത.

Read More

ബുക്കിങ്ങിൽ റെക്കോർഡ് ഇട്ട് കിയ സോണറ്റ്

ബുക്കിങ്ങിൽ റെക്കോർഡ് ഇട്ട്  കിയ സോണറ്റ്

വില്പനക്കെത്തിയ സോണറ്റ് സെപ്റ്റംബർ മാസത്തിലെ അവശേഷിക്കുന്ന 12 ദിവസം കൊണ്ട് 9,266 യൂണിറ്റ് വാഹനങ്ങളാണ് വില്പനക്കെത്തിച്ചത്. ബുക്കിംഗ് ആരംഭിച്ച ആദ്യ ദിവസം തന്നെ 6523 യൂണിറ്റ് ബുക്കിങ് നേടിയും സോണറ്റ് വരവറിയിച്ചിരുന്നു. ടെക് ലൈൻ, ജിടി ലൈൻ എന്നിങ്ങനെ രണ്ട് സീരീസുകളിൽ ആണ് കിയ സോണറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ടെക് ലൈനിൽ HTE, HTK, HTK+, HTX, HTX+ വേരിയന്റുകളും ജിടി ലൈനിൽ എല്ലാ ഫീച്ചറുകളും നിറഞ്ഞ GTX+ വേരിയന്റിലുമാണ് കിയ സോണറ്റ് വില്പനക്കെത്തിയിരിക്കുന്നത്. Rs 6.71 ലക്ഷം മുതൽ Rs 11.99 ലക്ഷം വരെയാണ് സോണറ്റിന്റെ എക്‌സ്-ഷോറൂം വില.

Read More

സ്വിഫ്റ്റിന് ലിമിറ്റഡ് എഡിഷൻ കിറ്റുമായി മാരുതി സുസുക്കി

സ്വിഫ്റ്റിന് ലിമിറ്റഡ് എഡിഷൻ കിറ്റുമായി മാരുതി സുസുക്കി

മാരുതി സുസുക്കി ലിമിറ്റഡ് എഡിഷൻ കിറ്റ് അവതരിപ്പിച്ചു. മാരുതിയുടെ ഔദ്യോഗിക അക്‌സെസ്സറികൾ ചേർന്ന ഒരു ആഫ്റ്റർ മാർക്കറ്റ് കിറ്റാണ് ലിമിറ്റഡ് എഡിഷനായി അവതരിപ്പിച്ചിരിക്കുന്നത്. സ്വിഫ്റ്റിന്റെ ഏതു വേരിയന്റ് തിരഞ്ഞെടുക്കുന്ന ഉപഭോക്താവിനും 24,990 രൂപ അധികമായി ചിലവഴിച്ചാൽ ലിമിറ്റഡ് എഡിഷൻ കിറ്റ് കൂട്ടിച്ചേർക്കാം. കറുപ്പിൽ പൊതിഞ്ഞ അക്‌സെസ്സറികളാണ് സ്വിഫ്റ്റ് ലിമിറ്റഡ് എഡിഷൻ കിറ്റിന്റെ ആകർഷണം. കറുപ്പ് നിറത്തിലുള്ള എയ്റോഡൈനാമിക്കായ സ്പോയ്ലർ, സൈഡ് സ്‌കേർട്ടിന് സമാനമായി നാല് വശത്തും ബോഡി കിറ്റ്, ഡോർ സൈഡ് മോൾഡിങ്, ഡോർ വൈസറുകൾ എന്നിവയാണ് എക്‌സ്റ്റീരിയറിലെ ആകർഷണങ്ങൾ.

Read More

ഹോണ്ട അമെയ്‌സ് സ്പെഷ്യൽ എഡിഷൻ വിപണിയിൽ

ഹോണ്ട അമെയ്‌സ് സ്പെഷ്യൽ എഡിഷൻ വിപണിയിൽ

ഹോണ്ട കാർസ് ഇന്ത്യ തങ്ങളുടെ കോംപാക്ട് സെഡാൻ മോഡൽ ആയ അമെയ്സിന്റെ സ്പെഷ്യൽ എഡിഷൻ വില്പനക്കെത്തിച്ചു. അമേസിന്റെ ഏറ്റവും വില്പനയുള്ള S വേരിയന്റ് അടിസ്ഥാനമാക്കി തയ്യാറാക്കിയ സ്പെഷ്യൽ എഡിഷൻ മോഡൽ പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ മാന്വൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സുകളിൽ ലഭ്യമാണ്. എക്‌സ്റ്റീരിയറിൽ ഷോൾഡർ ലൈനിനോട് ചേർന്ന തയ്യാറാക്കിയ പുത്തൻ ഗ്രാഫിക്സ് ആണ് അമെയ്‌സ് സ്പെഷ്യൽ എഡിഷന്റെ ആകർഷണം. ഒപ്പം ടെയിൽ ഗെയ്റ്റിൽ സ്പെഷ്യൽ എഡിഷൻ ലോഗോയും പതിപ്പിച്ചിട്ടുണ്ട്. അതെ സമയം ഇന്റീരിയറിൽ 7-ഇഞ്ച് ടച്ച്സ്ക്രീൻ ഡിജിപാഡ്‌ 2.0 ഇൻഫോടൈന്മെന്റ് സിസ്റ്റം ആണ് ആകർഷണം

Read More

ഗ്ലോസ്റ്ററിന്റെ ലോഞ്ച് തിയതി പ്രഖ്യാപിച്ചു

ഗ്ലോസ്റ്ററിന്റെ ലോഞ്ച് തിയതി പ്രഖ്യാപിച്ചു

കഴിഞ്ഞ മാസം 25-ന് 1 ലക്ഷം രൂപയ്ക്ക് എംജി മോട്ടോർ ബുക്കിങ് ആരംഭിച്ച ഗ്ലോസ്റ്ററിൻ്റെ വില വ്യാഴാഴ്ച (8 ഒക്ടോബർ) കമ്പനി പ്രഖ്യാപിക്കും.6 സീറ്റർ (2+2+2), 7-സീറ്റർ (2+2+3) എന്നിങ്ങനെ രണ്ട് സിറ്റിംഗ് കോൺഫിഗറേഷനുകളിൽ എത്തുന്ന ഫുൾ സൈസ് എസ്‌യുവിയാണ് എംജി ഗ്ലോസ്റ്റർ. വിപണിയിൽ ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻഡവർ, മഹീന്ദ്ര ആൾടുറാസ് ജി4 എന്നീ എസ്‌യുവികളോടാണ് ഗ്ലോസ്റ്റർ മത്സരിക്കുന്നത്. സൂപ്പർ, സ്മാർട്ട്, ഷാർപ്, സാവി എന്നിങ്ങനെ 4 വേരിയന്റുകളിലാണ് എംജി ഗ്ലോസ്റ്റർ വില്പനക്കെത്തുക.

Read More

ക്വിഡ് നിയോടെക് എഡിഷൻ റെനോ വിപണിയിലെത്തിച്ചു

ക്വിഡ് നിയോടെക് എഡിഷൻ റെനോ വിപണിയിലെത്തിച്ചു

ക്വിഡ് നിയോടെക് എഡിഷൻ റെനോ വിപണിയിലെത്തിച്ചു. RXL വേരിയന്റ് അടിസ്ഥാനമാക്കി തയ്യാറാക്കിയ ക്വിഡ് നിയോടെക് എഡിഷൻ മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്. RXL വേരിയന്റുകളെക്കാൾ 30,000 രൂപ കൂടുതലാണ് നിയോടെക് എഡിഷൻ മോഡലുകൾക്ക്.ഇരട്ട നിറങ്ങളിലുള്ള എക്സ്റ്റീരിയർ ഫിനിഷ് ആണ് ക്വിഡ് നിയോടെക് എഡിഷന്റെ പ്രധാന ആകർഷണം. മൂൺലൈറ്റ് സിൽവർ ബോഡി നിറത്തോടൊപ്പം സൻസ്കർ ബ്ലൂ റൂഫും നേരെ തിരിച്ചുമുള്ള രണ്ട് കളർ കോമ്പിനേഷനുകളാണ് നിയോടെക് എഡിഷന്. ഒപ്പം ഗ്രില്ലിൽ ക്രോം ടച്, വോൾക്കാനോ ഗ്രേ ഫ്ളക്സ് വീലുകൾ, നിയോടെക് ഡോർ ക്ലാഡിങ്, കറുപ്പിൽ പൊതിഞ്ഞ ബി-പില്ലർ, സി പില്ലറിൽ 3D സ്റ്റിക്കർ എന്നിവയാണ് ക്വിഡ് നിയോടെക് എഡിഷന്റെ എക്‌സ്റ്റീരിയറിലെ ആകർഷണങ്ങൾ.

Read More

മെഴ്സിഡസിന്റെ ഇലക്ട്രിക്ക് എസ്‌യുവി ഇന്ത്യയിലേക്ക്, ലോഞ്ച് ഒക്ടോബർ 8ന്

മെഴ്സിഡസിന്റെ ഇലക്ട്രിക്ക് എസ്‌യുവി ഇന്ത്യയിലേക്ക്, ലോഞ്ച് ഒക്ടോബർ 8ന്

ജർമൻ ആഡംബര കാർ നിർമ്മാതാക്കളായ മെഴ്‌സിഡസ് ബെൻസ് തങ്ങളുടെ ഇലക്ട്രിക്ക് എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിക്കുന്നു. മെഴ്‌സിഡീസിന്റെ ഇലക്ട്രിക്ക് വാഹന നിരയായ ഇക്യൂ സീരീസിൽ ആദ്യം അവതരിപ്പിച്ച ഇക്യൂസി ഇലക്ട്രിക് എസ്‌യുവി ആണ് ഇന്ത്യയിലെത്തുന്നത്. അടുത്ത മാസം 8-നാണ് ഇക്യൂസി ഇലക്ട്രിക് എസ്‌യുവിയുടെ ലോഞ്ച് മെഴ്‌സിഡസ്-ബെൻസ് ഇന്ത്യ ക്രമീകരിച്ചിരിക്കുന്നത്.

Read More

ടാറ്റ ആൽട്രോസ് ഡീസൽ വേരിയന്റുകളുടെ വില 40,000 രൂപ വരെ കുറച്ചു

ടാറ്റ ആൽട്രോസ് ഡീസൽ വേരിയന്റുകളുടെ വില 40,000 രൂപ വരെ കുറച്ചു

കഴിഞ്ഞ മാസമാണ് ജനുവരിയിൽ ലോഞ്ച് ചെയ്ത ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിന്റെ വില ടാറ്റ മോട്ടോർസ് വർദ്ധിപ്പിച്ചത്. ഓരോ വേരിയന്റുകൾക്കും ഏകദേശം 15,000 രൂപയോളം ഓഗസ്റ്റിൽ വിലകൂട്ടിയിരുന്നു. അതെ സമയം ഒരു മാസം തികയും മുൻപേ ആൽട്രോസിന്റെ ഡീസൽ വേരിയന്റുകളുടെ വില ടാറ്റ മോട്ടോർസ് കുറച്ചു. വില കുറഞ്ഞ കാര്യം കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല എങ്കിലും വെബ്‌സൈറ്റിൽ ഇപ്പോൾ പുതിയ വിലകളാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.അടിസ്ഥാന വേരിയന്റുകളായ XE, XE റിഥം പതിപ്പുകളുടെ വില കുറച്ചിട്ടില്ല. ഈ വേരിയന്റുകളുടെ എക്‌സ്-ഷോറൂം വില മാറ്റമില്ലാതെ യഥാക്രമം 6.99 ലക്ഷത്തിലും 7.27 ലക്ഷത്തിലും തുടരുന്നു. അതെ സമയം ബാക്കിയുള്ള ഡീസൽ വേരിയന്റുകളുടെ വില 40,000 രൂപ വരെ കുറഞ്ഞിട്ടുണ്ട് എന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

Read More

വായ്പ്പ പദ്ധതിയുമായി മാരുതി; ഇനി എളുപ്പം വണ്ടി സ്വന്തമാക്കാം

വായ്പ്പ പദ്ധതിയുമായി മാരുതി; ഇനി എളുപ്പം വണ്ടി സ്വന്തമാക്കാം

ആക്‌സിസ് ബാങ്കുമായി സഹകരിച്ചാണ് പുതിയ വായ്പാ പദ്ധതി ഒരുക്കുന്നത്. തെരഞ്ഞെടുക്കുന്ന മാരുതി ഇടപാടുകാര്‍ക്ക് എട്ടു വര്‍ഷക്കാലയളവിലേക്ക് വാഹനത്തിന്റെ ഓണ്‍ റോഡ് വില പൂര്‍ണമായും വായ്പയായി ലഭിയ്ക്കും.ഇഎംഐയില്‍ പ്രതിവര്‍ഷം 10 ശതമാനം വര്‍ധന വരുത്തിക്കൊണ്ടുള്ള സ്‌റ്റെപ് അപ് ഇഎംഐ പദ്ധതിയാണ് മറ്റൊന്ന്. ഈ വായ്പയുടെ കാലാവധി ഏഴു വര്‍ഷമാണ്.അഞ്ചുവര്‍ഷംകൊണ്ട് അവസാനിക്കുന്ന ബലൂണ്‍ ഇഎംഐ പദ്ധതിയാണ് മറ്റൊന്ന്. ഇതില്‍ അവസാന ഇഎംഐ വായ്പത്തുകയുടെ 25 ശതമാനമായിരിക്കും. ആദ്യ മൂന്നു മാസത്തക്കാലത്ത് ഒരു ലക്ഷം രൂപയ്ക്ക് 899 രൂപ പ്രതിമാസ ഗഡു അടച്ചു തീര്‍ക്കാവുന്ന വായ്പയും ബാങ്ക് ലഭ്യമാക്കിയിട്ടുണ്ട്. ഈ പദ്ധതികള്‍ 2020 ജൂലൈ 31 വരെ ലഭ്യമായിരിക്കും. ഉപഭോക്താക്കളുടെ ആവശ്യം കണക്കിലെടുത്ത് ചെലവു കുറഞ്ഞ വായ്പാ പദ്ധതിയാണ് ബാങ്ക് മാരുതിയുമായി ചേര്‍ന്നു ലഭ്യമാക്കുന്നത്.

Read More

കാറിലെ എസി റീസര്‍ക്കുലേഷന്‍ മോഡിലാണോ ഉപയോഗിക്കുന്നത് ?

കാറിലെ എസി റീസര്‍ക്കുലേഷന്‍ മോഡിലാണോ ഉപയോഗിക്കുന്നത് ?

ഇന്ന് എല്ലാ കാറുകളിലും എസിയുണ്ട്. എയര്‍കണ്ടിഷനിങ്ങിന്റെ സുഖശീതളിമയിലല്ലാത്തെ യാത്ര ആലോചിക്കാന്‍ തന്നെ ഇപ്പോള്‍ ബുദ്ധിമുട്ടാണ്. സ്ഥിരമായി വാഹനത്തിലെ എയര്‍ കണ്ടീഷന്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും കൂടുതല്‍ മികവോടെ പ്രവര്‍ത്തിക്കാന്‍ എ സി റീസര്‍ക്കുലേഷന്‍ മോഡിലിടണോ അതോ ഫ്രഷ് എയര്‍ മോഡലിടണോ എന്ന കാര്യത്തില്‍ ഭൂരിപക്ഷം പേര്‍ക്കും സംശയമാണ്. കാറിന്റെ എസി കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെങ്കില്‍ ഏതു മോഡിലിടണം? ഉള്ളിലെ വായു തന്നെ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതാണ് റീസര്‍ക്കുലേഷന്‍ മോഡ്. പുറത്തു നിന്ന് വായു അകത്തേയ്ക്കു സ്വീകരിക്കുന്നതാണ് ഫ്രഷ് എയര്‍മോഡ്. രണ്ടു മോഡിനും അതിന്റേതായ ദോഷങ്ങളും ഗുണങ്ങളുമുണ്ട്. അത് ഏതൊക്കെയാണെന്ന് നോക്കാം. കുറേസമയം അല്ലെങ്കില്‍ ദിവസങ്ങളോളം വാഹനം ഉപയോഗിക്കാതിരുന്നതിനു ശേഷം വീണ്ടും സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ഫ്രഷ് എയര്‍ മോഡ് ഉപയോഗിക്കുകന്നതായിരിക്കും നല്ലത്. കാരണം വാഹനത്തിനുള്ളിലെ അശുദ്ധ വായു അതിവേഗം പുറത്തേയ്ക്കു പോകാനിതു സഹായിക്കും. കൂടാതെ വെയിലത്ത് കിടക്കുന്ന വാഹനത്തിലെ ചൂടു വായു…

Read More