കാത്തിരിപ്പിന് വിരാമം, പുത്തന്‍ ക്ലാസിക്ക് 350 എത്തി

കാത്തിരിപ്പിന് വിരാമം, പുത്തന്‍ ക്ലാസിക്ക് 350 എത്തി

ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ റോയൽ എൻഫീൽഡിന്‍റെ ക്ലാസിക് 350യുടെ പരിഷ്‍കരിച്ച പതിപ്പിനെ ബുള്ളറ്റ് പ്രേമികള്‍ ഏറെക്കാലമായി കാത്തിരിക്കുന്നു. ഒടുവില്‍ മാസങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് പുതിയ ക്ലാസിക് 350 ബൈക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. റെഡ്ഡിച്ച്, ഹാല്‍സിയോണ്‍, സിഗ്നല്‍, ഡാര്‍ക്ക്, ക്രോം എന്നീ അഞ്ച് വേരിയന്റുകളില്‍ എത്തുന്ന ക്ലാസിക്ക് 350-ക്ക് 1.84 ലക്ഷം രൂപ മുതല്‍ 2.51 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.  പുതിയ മീറ്റിയോർ 350ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് പുതിയ ക്ലാസിക്ക് മോഡല്‍. ഈ വര്‍ഷം പുറത്തിറക്കിയ മീറ്റിയോര്‍ 350-ക്ക് അടിസ്ഥാനമൊരുക്കുന്ന ജെ പ്ലാറ്റ്‌ഫോമിലാണ് ഈ വാഹനവും ഒരുങ്ങിയിട്ടുള്ളത്. ഡിസൈന്‍, ഫീച്ചര്‍, എന്‍ജിന്‍, പ്ലാറ്റ്‌ഫോം തുടങ്ങി അടിമുടി മാറ്റങ്ങളുമായാണ് പുതിയ മോഡല്‍ അവതരിച്ചിരിക്കുന്നത്.  റെട്രോ ക്ലാസിക് രൂപം നിലനിര്‍ത്തുന്നതിനൊപ്പം മോടിപിടിപ്പിക്കുന്നതിനായി പുതുമയുള്ള…

Read More

ടിവിഎസ് ഐക്യൂബ് ഇലക്ട്രിക്’ അവതരിപ്പിച്ചു

ടിവിഎസ് ഐക്യൂബ് ഇലക്ട്രിക്’ അവതരിപ്പിച്ചു

പ്രമുഖ ഇരുചക്ര, ത്രിചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി തങ്ങളുടെ ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടര്‍ കൊച്ചിയില്‍ അവതരിപ്പിച്ചു. സംസ്ഥാന റോഡ് ഗതാഗത മന്ത്രി ശ്രീ ആന്റണി രാജുവും ടിവിഎസ് മോട്ടോര്‍ കമ്പനി ജോയിന്റ് മാനേജിങ് ഡയറക്ടര്‍ ശ്രീ സുദര്‍ശന്‍ വേണുവും ചേര്‍ന്നാണ് ടിവിഎസ് ഐക്യൂബ് പുറത്തിറക്കിയത്. ആധുനിക ഇലക്ട്രിക് ഡ്രൈവ്ട്രെയിനും ടിവിഎസ് സ്മാര്‍ട്ട്എക്സ്‌കണക്ട് സംവിധാനവും പിന്തുണ നല്‍കുന്ന സൗകര്യപ്രദമായി റൈഡു ചെയ്യാവുന്ന ഹരിത നഗര സ്‌ക്കൂട്ടറാണ് ടിവിഎസ് ഐക്യൂബ്. ടിവിഎസ് മോട്ടോര്‍ കമ്പനി ലോകോത്തര ഗ്രീന്‍, കണക്റ്റഡ് ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഡിജിറ്റല്‍ യുഗ കമ്പനിയായി മാറുന്നു. ഇന്ത്യ മുന്നോട്ടു കുതിക്കുമ്പോള്‍ പരീക്ഷണങ്ങളുടെ പിന്‍ബലത്തില്‍ മുന്നോട്ടു വരുന്ന വാഹന സൗകര്യങ്ങള്‍ക്കായിരിക്കും കൂടുതല്‍ എന്നും ഇന്ത്യന്‍ യുവാക്കള്‍ ഇതു കൂടുതലായി മനസിലാക്കുന്നുണ്ടെന്നും, ഇന്ത്യന്‍ യുവത്വത്തില്‍ തങ്ങള്‍ കേന്ദ്രീകരിക്കുന്ന ശ്രദ്ധയാണ് ടിവിഎസിന്റെ ആദ്യ വൈദ്യുത വിഭാഗത്തില്‍ ദൃശ്യമാകുന്നത്….

Read More

പുതിയ ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ വി4,18.99 ലക്ഷം രൂപ മുതല്‍

പുതിയ ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ വി4,18.99 ലക്ഷം രൂപ മുതല്‍

കൊച്ചി : ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഡ്യുക്കാട്ടിയുടെ സാഹസിക ടൂററായ മള്‍ട്ടിസ്ട്രാഡ വി 4, വി 4 എസ് എന്നിവ പുറത്തിറക്കുന്നു. പാന്‍ ഇന്ത്യ എക്‌സ്-ഷോറൂം വില യഥാക്രമം 18.99 ലക്ഷം രൂപയും 23.10 ലക്ഷം രൂപയുമാണ്. അടുത്ത ആഴ്ചയില്‍ ബൈക്കുകള്‍ ഷോറൂമുകളില്‍ ലഭ്യമാകും. ഫ്രണ്ട്, റിയര്‍ റഡാര്‍ റൈഡര്‍-അസിസ്റ്റന്‍സ് സിസ്റ്റം അവതരിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ ബൈക്കാണ് മള്‍ട്ടിസ്ട്രാഡ വി 4. മള്‍ട്ടിസ്ട്രാഡ വി 4 ഡ്യുക്കാട്ടി റെഡിലും, മള്‍ട്ടിസ്ട്രാഡ വി 4 എസ് ഡ്യുക്കാട്ടി റെഡ്, ഏവിയേറ്റര്‍ ഗ്രേ ഓപ്ഷനുകളിലും ലഭ്യമാണ്. മള്‍ട്ടിസ്ട്രാഡ വി 4, വി 4 എസ് എന്നിവയില്‍ നാല് വാല്‍വുകളുള്ള ലിക്വിഡ്-കൂള്‍ഡ് വി 4 ഗ്രാന്റൂറിസ്‌മോ എഞ്ചിനാണുള്ളത്. കൗണ്ടര്‍-റൊട്ടേറ്റിംഗ് ക്രാങ്ക്ഷാഫ്റ്റ്, ട്വിന്‍ പള്‍സ് ഫയറിംഗ് ഓര്‍ഡര്‍, 170 എച്ച്പി 10,500 ആര്‍പിഎം, 125 എന്‍എം ടോര്‍ക്ക് 8,750 ആര്‍പിഎം എന്നിവ…

Read More

ആകര്‍ഷകമായ പത്തു നിറങ്ങളില്‍ ഒല സ്‌ക്കൂട്ടര്‍

ആകര്‍ഷകമായ പത്തു നിറങ്ങളില്‍ ഒല സ്‌ക്കൂട്ടര്‍

ഉപഭോക്താക്കള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വൈദ്യുത സ്‌ക്കൂട്ടര്‍ സവിശേഷമായ പത്തു വ്യത്യസ്ത നിറങ്ങളിലാവും അവതരിപ്പിക്കുകയെന്ന് ഒല ഇലക്ട്രിക് പ്രഖ്യാപിച്ചു. ഇതാദ്യമായാണ് ഇത്ര വിപുലമായ വര്‍ണങ്ങളില്‍ നിന്നു തെരഞ്ഞെടുപ്പു നടത്താനുള്ള അവസരം ഇരുചക്ര വാഹനങ്ങളില്‍ ലഭിക്കുന്നത്. അവതരിപ്പിക്കുന്ന നിറങ്ങളുടെ കൃത്യമായ പേരുകള്‍ ഇതിന്റെ പുറത്തിറക്കലിനോട് അനുബന്ധിച്ചാവും പ്രഖ്യാപിക്കുക. മാറ്റ്, ഗ്ലോസ് ഫിനിഷുകളില്‍ നീല,കറുപ്പ്, ചുവപ്പിന്റെ ആകര്‍ശകമായ വൈവിധ്യങ്ങള്‍, പിങ്ക്, മഞ്ഞ, സില്‍വര്‍ തുടങ്ങിവ ഇങ്ങനെ അവതരിപ്പിക്കുന്നവയില്‍ പെടും. പത്തു നിറങ്ങളിലുള്ള വൈവിധ്യമായിരിക്കും ഇതെന്ന് ഒല ഗ്രൂപ് സിഇഒയും ചെയര്‍മാനുമായ ഭാവിഷ് അഗ്രവാള്‍ പറഞ്ഞു. അതുല്യമായ സ്‌ക്കൂട്ടര്‍ അനുഭവമായിരിക്കും ഒല നല്‍കുന്നത്. ഒല സ്‌ക്കൂട്ടറിനായുള്ള ബുക്കിങ് ആദ്യ 24 മണിക്കൂറിനുള്ളില്‍ തന്നെ ഒരു ലക്ഷം കടന്ന് റെക്കോര്‍ഡ് സ്ഥാപിക്കുകയായിരുന്നു olaelectric.com ല്‍ തിരിച്ചു കിട്ടുന്ന 499രൂപക്ക് നിക്ഷേപവുമായി ഉപഭോക്താക്കള്‍ക്ക് ബുക്കിങ് നടത്താവുന്നതാണ്.

Read More

ഇലക്ട്രിക് സ്‌കൂട്ടറിനായുള്ള റിസര്‍വേഷന്‍ ആരംഭിച്ച് ഒല

ഇലക്ട്രിക് സ്‌കൂട്ടറിനായുള്ള റിസര്‍വേഷന്‍ ആരംഭിച്ച് ഒല

വാഹന പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ റിസര്‍വേഷന്‍ ആരംഭിച്ചതായി പ്രഖ്യാപിച്ച് ഒല ഇലക്ട്രിക്ക്. റിസര്‍വേഷന്‍ പ്രക്രിയക്ക് തുടക്കമിട്ടതോടെ ഇന്ത്യയുടെ ഇവി വിപ്ലവത്തിന് ആരംഭം കുറിക്കുകയാണെന്നും കമ്പനി അറിയിച്ചു. olaelectric.com വഴി 499 രൂപ അടച്ച് ഇന്ന് മുതല്‍ ഉപഭോക്താക്കള്‍ക്ക് ഒല സ്‌കൂട്ടര്‍ റിസര്‍വ് ചെയ്യാം. ഇപ്പോള്‍ റിസര്‍വ് ചെയ്യുന്നവര്‍ക്ക് ഡെലിവറിയില്‍ മുന്‍ഗണന ലഭിക്കും. ഈ വിഭാഗത്തിലെ ഏറ്റവും മികച്ച സ്പീഡ്, ഏറ്റവും വലിയ ബൂട്ട് സ്‌പേസ്, അതിനൂതന സാങ്കേതികവിദ്യ എന്നിവ ഉപയോഗിച്ചുള്ള വിപ്ലവകരമായ സ്‌കൂട്ടര്‍ അനുഭവം, ഒല സ്‌കൂട്ടറിനെ ഉപഭോക്താക്കള്‍ക്ക് വാങ്ങാന്‍ കഴിയുന്ന ഏറ്റവും മികച്ച സ്‌കൂട്ടര്‍ ആക്കുന്നുണ്ട്. എല്ലാവര്‍ക്കും പ്രാപ്യമാവുന്ന രീതിയിലായിരിക്കും സ്‌കൂട്ടറിന്റെ വില നിശ്ചയിക്കുക. വരും ദിവസങ്ങളില്‍ സ്‌കൂട്ടറിന്റെ സവിശേഷതകളും വിലയും ഒല വെളിപ്പെടുത്തും. ഞങ്ങളുടെ വരാനിരിക്കുന്ന ഇലക്ട്രിക് വാഹന ശ്രേണിയിലെ, ആദ്യനിര ഇലക്ട്രിക് സ്‌കൂട്ടറിനായുള്ള റിസര്‍വേഷന്‍ തുടങ്ങിയതോടെ ഇന്ത്യയുടെ ഇവി…

Read More

ഗോള്‍ഡ് വിങ് ടൂറിന്റെ ഇന്ത്യയിലെ വിതരണം ആരംഭിച്ച് ഹോണ്ട

ഗോള്‍ഡ് വിങ് ടൂറിന്റെ ഇന്ത്യയിലെ വിതരണം ആരംഭിച്ച്  ഹോണ്ട

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, കമ്പനിയുടെ മുന്‍നിര മോഡലായ 2021 ഗോള്‍ഡ് വിങ് ടൂര്‍ ഇന്ത്യയില്‍ വിതരണം തുടങ്ങി. കമ്പനിയുടെ എക്‌സ്‌ക്ലൂസീവ് പ്രീമിയം റീട്ടെയില്‍ ഔട്ട്‌ലെറ്റുകളായ ഗുരുഗ്രാം, മുംബൈ, ബെംഗളൂരു, ഇന്‍ഡോര്‍ എന്നീ ഹോണ്ട ബിഗ് വിങ് ടോപ്പ്ലൈനുകളിലൂടെയാണ് കോവിഡ് 19 പ്രോട്ടോകോളുകള്‍ പാലിച്ചും, ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കിയും വിതരണം നടത്തിയത്. മുന്‍നിര സിബിയു ഇറക്കുമതി മോഡലിന്റെ ആദ്യ ലോട്ട്, ബുക്കിങ് തുടങ്ങി 24 മണിക്കൂറിനുള്ളില്‍ തന്നെ പൂര്‍ത്തിയായിരുന്നു. 2021 ഗോള്‍ഡ് വിങ് ടൂര്‍, ലോകമെമ്പാടും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന പ്രീമിയം ടൂറിങ് മോട്ടോര്‍സൈക്കിളാണെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ (സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്) യദ്വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു. സുഖകരവും ആഡംബരവും ഉള്‍ക്കൊള്ളുന്ന മികച്ച സവിശേഷതകളോടെയാണ് ഇത് വരുന്നത്. എല്ലായ്‌പ്പോഴും ഒരു ഇതിഹാസമായിരിക്കുന്ന ഗോള്‍ഡ് വിങ്…

Read More

ബജാജ് ഓട്ടോ ഡോമിനര്‍ 250യുടെ വിലകുറച്ചു

ബജാജ് ഓട്ടോ ഡോമിനര്‍ 250യുടെ വിലകുറച്ചു

ബജാജ് ഓട്ടോ ഡോമിനര്‍ 250യുടെ വിലകുറച്ചു. 16,800 രൂപ കുറച്ച് നിലവില്‍ ഡോമിനര്‍ 250ക്ക് 1,54,176 രൂപയാണ് പ്രഖ്യാപിച്ചത്. റൈഡിങ്ങ് ആസ്വാദകര്‍ക്ക് പറ്റിയ ടൂറിങ്ങ് ബൈക്കായ  ഡോമിനര്‍ 250യുടെ വിലകുറച്ചതിലൂടെ കൂടുതല്‍ ഫ്രാഞ്ചൈസി ലഭിക്കുമെന്നാണ് പ്രതീക്ഷ. 27 പിഎസ് പവര്‍ നല്‍കുന്ന ലിക്വിഡ് കൂള്‍ഡ് 248.8 സിസി ഡിഒഎച്ച്‌സി എഞ്ചിന്, 23.4 എന്‍്എം ഓഫ് ടോര്‍ക്ക് എന്നിവയാണ് ഡോമിനര്‍ 250യുടെ പ്രത്യേകതകള്‍. സൂപ്പീരിയര്‍ ഹാന്‍ഡ്‌ലിങ്ങിനും സൗകര്യത്തോടുമൊപ്പം മസ്‌കുലര്‍ ലുക്ക് നല്‍കുന്ന ഡോമിനര്‍ 400ലേത് പോലുള്ള അത്യാധുനിക ഫീച്ചറുകളായ അപ്പ് സൈഡ് ഡൗണ്‍ (യുഎസ്ഡി) ഫോര്‍ക്ക്‌സ്, മസ്‌കുലര്‍ ലുക്കിനോടൊപ്പം സുപ്പീരിയര്‍ ഹാന്‍ഡിലിങ്ങും കംഫര്‍ട്ടും നല്‍കുന്നു. ട്വിന്‍ ബാരല്‍ എക്സ്ഹോസ്റ്റ് ഒരു സ്‌പോര്‍ട്‌സ് ടൂറര്‍ അനുഭവം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ദീര്‍ഘ ദൂര യാത്രകളില്‍ സാധനങ്ങള്‍ സുരക്ഷിതമായി വെക്കാനുള്ള ബംഗീ സ്ട്രാപ്‌സ് സീറ്റിന് താഴെയുണ്ട്. സ്‌പോര്‍ട്‌സ് ടൂറിങ്ങിനായി നിര്‍മിച്ച ഒരു മോട്ടോര്‍…

Read More

കേരളത്തിലുടനീളം 250 ഇവി ചാര്‍ജിങ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ഒരുങ്ങി ചാര്‍ജ്‌മോഡ്

കേരളത്തിലുടനീളം 250 ഇവി ചാര്‍ജിങ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ഒരുങ്ങി ചാര്‍ജ്‌മോഡ്

കൊച്ചി: ജൂലൈ 09, 2021: വൈദ്യുത വാഹനങ്ങള്‍ക്കായി കേരളത്തിലുടനീളം 250 ചാര്‍ജിങ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാനൊരുങ്ങി മലയാളി സ്റ്റാര്‍ട്ടപ്പ് ചാര്‍ജ്‌മോഡ്(chargeMOD). ഇവി ചാര്‍ജിങ് കേന്ദ്രങ്ങള്‍ക്കാവശ്യമായ സോഫ്റ്റ്വെയറും ഹാര്‍ഡ് വെയറും സ്വന്തമായി വികസിപ്പിച്ച ഈ യുവ സംരംഭകരാണ് കേരളത്തിലെ സ്വകാര്യ മേഖലയിലുള്ള ആദ്യത്തെ ഇവി ചാര്‍ജിങ് സ്റ്റേഷന്‍ ആരംഭിച്ചത്. ആദ്യ 22കിലോവാട്ട് എസി ചാര്‍ജിങ് മെഷീന്‍ 2019ല്‍ കോഴിക്കോട് പാളയത്ത് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉത്ഘാടനം ചെയ്തു. ഓട്ടോമോട്ടീവ് റിസേര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചിട്ടുള്ള ഈ രംഗത്തെ ഇന്ത്യയിലെ ഒരേയൊരു സ്റ്റാര്‍ട്ടപ്പാണ് 2018ല്‍ സ്ഥാപിതമായ ചാര്‍ജ്‌മോഡ്. കോഴിക്കോട്, അങ്കമാലി, കൊല്ലം,തിരുവന്തപുരം എന്നിവിടങ്ങളിലായി ഇതിനകം പതിനൊന്ന് ഇവി ചാര്‍ജിങ് കേന്ദ്രങ്ങള്‍ ചാര്‍ജ്‌മോഡ് സ്ഥാപിച്ചുകഴിഞ്ഞു. ഉപയോക്താക്കള്‍ക്ക് വൈദ്യുത വാഹന ചാര്‍ജിങ് കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതിനും ബുക്ക് ചെയ്യാനും, ആക്‌സസ് ചെയ്യാനും സഹായിക്കുന്ന ‘ചാര്‍ജ്‌മോഡ്’ അപ്ലിക്കേഷനാണ് ഒരു…

Read More

പുതിയ ഇലക്ട്രിക് സ്‌കൂട്ടറുമായി ബിഎംഡബ്ല്യു മോട്ടോര്‍റാഡ്

പുതിയ ഇലക്ട്രിക് സ്‌കൂട്ടറുമായി ബിഎംഡബ്ല്യു മോട്ടോര്‍റാഡ്

ആഡംബര ഇരുചക്ര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു മോട്ടോര്‍റാഡിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ ബിഎംഡബ്ല്യു സിഇ -04 ജുലൈ ഏഴിന് അവതരിപ്പിക്കും. ബിഎംഡബ്ല്യു മോട്ടോര്‍റാഡിന്റെ ഇലക്ട്രിക് ശ്രേണി വിപുലീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ വാഹനം അവതരിപ്പിക്കുന്നത്. ബിഎംഡബ്ല്യു സിഇ -04 പുറത്തിറക്കുന്നതിന്റെ മുന്നോടിയായി ട്വിറ്ററില്‍ ഒരു ടീസറും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. സാങ്കേതിക സവിശേഷതകളോടെയാണ് ബിഎംഡബ്ല്യു മോട്ടോര്‍റാഡിന്റെ പുതിയ മോഡലെത്തുന്നത്. 2020 നവംബറിലായിരുന്നു ആദ്യ ഇലക്ട്രിക് ഇരുചക്രവാഹനമായ ബിഎംഡബ്ല്യു സിഇ കമ്പനി അവതരിപ്പിച്ചത്. ഇതിന് സമാനമായി 130 കിലോമീറ്റര്‍ വേഗത പുതിയ മോഡലിനുമുണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രൂപകല്‍പ്പനയില്‍, ഫ്രണ്ട് കൗളിന്റെ മധ്യഭാഗത്തെ ഇന്റഗ്രേറ്റഡ് എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള വിശാലമായ വി ആകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പ് ബൈക്കിനെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നുണ്ട്. ടീസറിലെ ഒരു ഒരു ഷോട്ട് ഇതിന് 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ലഭിക്കുമെന്ന് സൂചിപ്പിക്കുന്നു. ബിഎംഡബ്ല്യു സിഇ -04ന്റെ ലോഞ്ചിംഗ്…

Read More

റിഫ്ളക്ടര്‍ ലൈറ്റിലെ തകരാര്‍, ഈ മോഡലുകളെ തിരിച്ചുവിളിച്ച് ഹോണ്ട

റിഫ്ളക്ടര്‍ ലൈറ്റിലെ തകരാര്‍, ഈ മോഡലുകളെ തിരിച്ചുവിളിച്ച് ഹോണ്ട

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട ഇന്ത്യന്‍ നിരത്തുകളില്‍ എത്തിച്ച ഏതാനും മോഡലുകള്‍ തിരിച്ച് വിളിക്കുന്നു. സേഫ്റ്റി റിഫ്ളക്ടറുകളിലെ പോരായ്മ പരിഹരിക്കുന്നതിനായാണ് ഹോണ്ടയുടെ വാഹനങ്ങള്‍ തിരിച്ച് വിളിക്കുന്നതെന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്പനിയുടെ ബിഗ് വിംഗ് ഡീലര്‍ഷിപ്പുകള്‍ വഴി വില്‍ക്കുന്ന CB300R, ഹൈനസ് CB350 എന്നിവയും മറ്റു മോഡലുകളായ ഹോര്‍നെറ്റ് 2.0, തബ്ലേഡ്, സിബി ഷൈന്‍, ആക്ടിവ 5G, ആക്ടിവ 6G, ആക്ടിവ 125 എന്നീ മോഡലുകളെയാണ് ഹോണ്ട തിരിച്ചുവിളിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2019 നവംബര്‍ മുതല്‍ 2021 ജനുവരി വരെയുള്ള കാലയളവില്‍ നിര്‍മിച്ച യൂണിറ്റുകള്‍ മാത്രമാണ് ഇപ്പോള്‍ തിരിച്ചുവിളിച്ചിരിക്കുന്നത്. റിഫ്‌ലെക്‌സ് റിഫ്‌ലക്ടറുകളുടെ തെറ്റായ സ്ഥാനമാണ് തിരിച്ചുവിളിക്കാന്‍ കാരണമായതെന്നാണ് സൂചന. അപര്യാപ്തമായ പ്രകാശ പ്രതിഫലനത്തിന് ഇത് കാരണമാകാം. എന്നാല്‍, രാത്രികാലങ്ങളില്‍ വാഹനമോടിക്കുമ്പോള്‍ വലിയ വെല്ലുവിളികള്‍ സൃഷ്ടിക്കുന്ന തരത്തില്‍ പ്രകാശ പ്രതിഫലനത്തിന് കാരണമായേക്കില്ലെന്നും കമ്പനി വ്യക്തമാക്കുന്നു. ഡീലര്‍ഷിപ്പുകളില്‍ മോഡലുകള്‍…

Read More