വിലക്കുറവുള്ള ട്രയംഫ് ബൈക്ക്, ട്രൈഡന്റ് 660 എത്തി

വിലക്കുറവുള്ള ട്രയംഫ് ബൈക്ക്, ട്രൈഡന്റ് 660 എത്തി

ഓഗസ്റ്റ് പ്രോട്ടോടൈപ്പ് മോഡലിന്റെ ചിത്രങ്ങൾ പുറത്ത് വിട്ടാണ് ട്രൈഡന്റിന്റെ വരവിനെപ്പറ്റി ട്രയംഫ് സൂചനകൾ നൽകിയത്. രണ്ട് മാസം തികഞ്ഞപ്പോഴേക്കും ട്രൈഡന്റിന്റെ ചിത്രങ്ങളും പൂർണ വിവരങ്ങളും ട്രയംഫ് പുറത്തുവിട്ടു. ട്രയംഫിന്റെ ഹിൻക്ലിയിലെ ഡിസൈൻ ടീം തയ്യാറാക്കിയ ട്രയംഫ് ട്രൈഡന്റിൽ പ്രശസ്ത ഇറ്റാലിയൻ ബൈക്ക് ഡിസൈനറായ റോഡോൾഫോ ഫ്രെസ്കോളി ആണ് അവസാനവട്ട മിനുക്കുപണികൾ നടത്തിയത്. കമ്പനിയുടെ റോഡ്സ്റ്റർ ശ്രേണിയിയിലെ ഏറ്റവും വിലക്കുറവുള്ള മോഡൽ ആയി അവതരിപ്പിച്ചിരിക്കുന്ന ട്രൈഡന്റ് 660-യ്ക്ക് റോഡ്സ്റ്റർ, സ്ട്രീറ്റ് ഫൈറ്റർ ബൈക്കുകളുടെ ഒരു സങ്കര ഡിസൈൻ ആണ്. വൃത്താകൃതിയിലുള്ള ഹെഡ്‍ലാംപ്, ഉയരം കൂടിയ ഹാൻഡിൽ ബാർ, എടുത്തുകാട്ടുന്ന ഫ്രെയിം, ബോഡി ഘടകങ്ങൾ കുറഞ്ഞ പിൻഭാഗം എന്നിവ ട്രയംഫ് ട്രൈഡന്റ് 660-യുടെ സ്‌പോർട്ടി ലുക്ക് പൂർണമാക്കുന്നു.

Read More

എക്‌സ്ട്രീം 160R-ന് ഉത്സവകാല ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ഹീറോ

എക്‌സ്ട്രീം 160R-ന് ഉത്സവകാല ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ഹീറോ

പുത്തൻ ബൈക്കിന് ഉത്സവകാല ഡിസ്‌കൗണ്ട് ഹീറോ പ്രഖ്യാപിച്ചു. കോർപറേറ്റ് ഡിസ്‌‌കൗണ്ട് എന്ന നിലയ്ക്ക് 2,000 രൂപ, എക്സ്ചേഞ്ച് ബോണസ് ആയി 3,000 രൂപ, ലോയൽറ്റി ബോണസ് ആയി 2,000 രൂപ എന്നിങ്ങനെ 9000 രൂപയുടെ ഡിസ്‌കൗണ്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് കൂടാതെ ഐസിഐസിഐ ക്രെഡിറ്റ്/ഡെബിറ്റ് കാർഡുപയോഗിച്ച് ബൈക്ക് വാങ്ങുമ്പോൾ 5,000 രൂപയാണ് ക്യാഷ്ബാക്ക്. അതെ സമയം പേടിഎം വഴി പണമടച്ചാൽ 7,500 രൂപ ക്യാഷ്ബാക്ക് ആയി ലഭിക്കും. അടുത്ത മാസം 17 വരെയാണ് എക്‌സ്ട്രീം 160R-നായി ഹീറോ മോട്ടോകോർപ് പ്രഖ്യാപിച്ചിരുക്കുന്ന ഉത്സവ കാല ഓഫറുകളുടെ കാലാവധി.

Read More

പുത്തൻ എഞ്ചിനുമായി 2021 യമഹ MT-09

പുത്തൻ എഞ്ചിനുമായി 2021 യമഹ MT-09

42 ഡിസ്പ്ലേസ്‌മെന്റ് അധികമുള്ള പുത്തൻ 889 സിസി എൻജിൻ ആണ് 2021 യമഹ MT-09-ന്റെ ഹൃദയം. പുത്തൻ എൻജിനൊപ്പം പവറും ടോർക്കും വർദ്ധിച്ചിട്ടുണ്ട്. 10,000 ആർ‌പി‌എമ്മിൽ‌ 118 ബിഎച്ച്പി പവർ ആണ് എൻജിന്റെ ഔട്പുട്ട്. ടോർക്കും 87.5 എൻഎമ്മിൽ നിന്നും 93 എൻഎം കൂടിയിട്ടുണ്ട്. പുതിയ ഇൻ‌ടേക്കുകൾ‌, റീഡിസൈൻ ചെയ്ത ഫ്യുവൽ ഇഞ്ചക്ഷൻ‌ സിസ്റ്റം, പുതിയ എക്‌സ്‌ഹോസ്റ്റ് എന്നിവയാണ് ഈ പെർഫോമൻസ് വർദ്ധനവിന് കാരണം. ക്യാംഷാഫ്റ്റുകൾ, പിസ്റ്റൺ, ക്രാങ്ക് കേസ് എന്നിവയും പുതിയതാണ്.

Read More

റോയൽ എൻഫീൽഡ് മീറ്റിയോർ വരുന്നു,

റോയൽ എൻഫീൽഡ് മീറ്റിയോർ വരുന്നു,

അടുത്ത മാസം 6-നാണ് റോയൽ എൻഫീൽഡ് മീറ്റിയോറിന്റെ അരങ്ങേറ്റം. ഹോണ്ടയുടെ പുതുതായെത്തിയ ഹൈനെസ്സ് സിബി350, ജാവയുടെ ഇരട്ടകൾ (ജാവ, 42), ബെനെല്ലി ഇംപേരിയാലെ 400 എന്നിവയോടും പാളയത്തിൽ തന്നെയുള്ള ക്ലാസിക് 350-യുമാണ് മീറ്റിയോറിന്റെ എതിരാളികൾ. വർഷങ്ങളായി റോയൽ എൻഫീൽഡിന്റെ പണിപ്പുരയിൽ തയ്യാറാവുന്ന J പ്ലാറ്റ്ഫോമിൽ എത്തുന്ന ആദ്യ ബൈക്ക് ആണ് മീറ്റിയോർ.

Read More

ഹീറോ പ്ലഷർ പ്ലസും, പ്ലാറ്റിനം എഡിഷൻ വിപണിയിൽ

ഹീറോ പ്ലഷർ പ്ലസും, പ്ലാറ്റിനം എഡിഷൻ വിപണിയിൽ

പുത്തൻ താരമാണ് ഹീറോ പ്ലഷർ പ്ലസ് പ്ലാറ്റിനം എഡിഷൻ. മാറ്റ് ബ്ലാക്ക് ബോഡി നിറവും ബ്രൗൺ നിറത്തിലുള്ള ഡ്യുവൽ ടോൺ സീറ്റുമാണ് പ്ലഷർ പ്ലസ് പ്ലാറ്റിനം ബ്ലാക്കിന്റെ ആകർഷണം. ഫൂട്ട് വെൽ അടക്കമുള്ള ഇന്നർ പാനലുകൾക്കും ബ്രൗൺ നിറമാണ്. ക്രോമിൽ പൊതിഞ്ഞ റിയർവ്യൂ മിററുകൾ, എക്സ്ഹോസ്റ്റ് ഷീൽഡ്, ഹാൻഡിൽ ബാർ എൻഡ്സ്, സൈഡ് പാനലുകൾ ഗാർണിഷ്, ഫ്രന്റ് ഫെൻഡർ ഗാർണിഷ്, ഹെഡ്‍ലാംപ് ഔട്ട്ലൈൻ എന്നിവയോടൊപ്പം വെള്ള നിറത്തിലുള്ള റിം ടെയ്‌പും പ്ലഷർ പ്ലസ് പ്ലാറ്റിനം എഡിഷനിലുണ്ട്. പുറകിലിരിക്കുന്ന വ്യക്തിക്കുള്ള ബാക്ക് റെസ്റ്റും കൂടെ ചേരുമ്പോൾ പ്ലഷർ പ്ലസ് പ്ലാറ്റിനം എഡിഷന്റെ റെട്രോ ലുക്ക് പൂർണം.

Read More

ബജാജ് ഡോമിനാർ 400ന്റെയും 250യുടെയും വില കൂട്ടി

ബജാജ് ഡോമിനാർ 400ന്റെയും 250യുടെയും വില കൂട്ടി

ഏപ്രിൽ വില്പനക്കെത്തുമ്പോൾ ബിഎസ്6 ബജാജ് ഡോമിനാർ 400-ന് 1,91,751 രൂപയായിരുന്നു എക്‌സ്-ഷോറൂം വില. കഴിഞ്ഞ മാസം 4,500 രൂപ കൂടി 1,96,258 രൂപയായി വില വർദ്ധിച്ചു. ഇപ്പോൾ 1,500 രൂപ വീണ്ടും വർദ്ധിപ്പിച്ച് 1,97,758 രൂപയാണ് ഡോമിനാർ 400-ന്റെ പുതിയ എക്‌സ്-ഷോറൂം വില. പ്രീമിയം ക്രൂയ്സർ മോഡൽ ആയ ഡോമിനാർ 400-നിൽ മറ്റു മാറ്റങ്ങളൊന്നും ബജാജ് വരുത്തിയിട്ടില്ല. 39 ബിഎച്ച്പി പവറും 35 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 373.2 സിസി എൻജിൻ ആണ് ഡോമിനാർ 400-ന്. ഒറോറ ഗ്രീൻ, വൈൻ ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ബജാജ് ഡോമിനാർ 400 ബിഎസ്6 വില്പനക്കെത്തിയിരിക്കുന്നത്.

Read More

പുത്തൻ നിറങ്ങളിൽ കെടിഎം

പുത്തൻ നിറങ്ങളിൽ കെടിഎം

ഡാർക്ക് ഗാൽവനോ എന്ന് പേരുള്ള നിറമാണ് കെടിഎം ആർസി 125-ന് അവതരിപ്പിച്ചിരിക്കുന്നത്. ടാങ്ക്, റിയർ സെക്ഷൻ, മുൻപിലെ ഫെൻഡർ എന്നിവയ്ക്ക് മെറ്റാലിക് സിൽവർ നിറവും ഫെയറിങ്ങിന് ഡാർക്ക് ഗാൽവനോ (ഒരു തരം കറുപ്പ്) നിറവുമാണ്. അലോയ് വീൽ, ഗ്രാഫിക്സ് എന്നിവയ്ക്ക്‌ കെടിഎമ്മിന്റെ സ്വന്തം ഓറഞ്ച് നിറമാണ്. 1,59,629 രൂപയാണ് എക്‌സ്-ഷോറൂം വിലയുള്ള കെടിഎം ആർസി 125-ന് 14.5 ബിഎച്ച്പി പവറും 12 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന പരിഷ്കരിച്ച 199 സിസി, സിംഗിൾ-സിലിണ്ടർ എൻജിൻ ആണ്. ഡാർക്ക് ഗാൽവനോ കൂടാതെ കറുപ്പ്, വെളുപ്പ്, ഓറഞ്ച് എന്നീ മൂന്ന് നിറങ്ങൾ ചേർന്ന മറ്റൊരു കളർ കോമ്പിനേഷനിലും ആർസി 125 ലഭ്യമാണ്.

Read More

ചാടിയിറങ്ങി ക്രൂരമായ ലാത്തിയടി; ഓടി രക്ഷപ്പെട്ട് നഗരസഭാധ്യക്ഷ-വീഡിയോ

ചാടിയിറങ്ങി ക്രൂരമായ ലാത്തിയടി; ഓടി രക്ഷപ്പെട്ട് നഗരസഭാധ്യക്ഷ-വീഡിയോ

മലപ്പുറം: പച്ചക്കറികൾ അമിത വില ഈടാക്കി വിൽപന നടത്തുന്നത് തടയാൻ പരിശോധനക്ക് ഇറങ്ങിയ കൊണ്ടോട്ടി നഗരസഭാ ഉദ്യോഗസ്ഥർക്ക് പൊലീസിന്റെ മർദനമെന്നു പരാതി. നഗരസഭാ അധ്യക്ഷ കെ.സി.ഷീബ, സെക്രട്ടറി ബാബു, ഹെൽത്ത് ഇൻസ്‌പെക്ടർ അനിൽകുമാർ എന്നിവർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തി. കൊണ്ടോട്ടി മുണ്ടപ്പലം പെട്രോൾ പമ്പിന് സമീപത്തെ കടയിൽ മുന്നറിയിപ്പ് നൽകി കൊണ്ടിരിക്കുമ്പോൾ വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം എന്നു കൗൺസിലർ യു.കെ.മമ്മദിശ പറഞ്ഞു. നഗരസഭയുടെ വാഹനം തൊട്ടടുത്തുതന്നെ ഉണ്ടായിരുന്നുവെന്നും നഗരസഭാ സെക്രട്ടറിയും ഉദ്യോഗസ്ഥരും ആണെന്നു പറഞ്ഞിട്ടും അടിച്ചോടിച്ചു എന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അമിതവില ഈടാക്കുന്നത് തടയാനുള്ള സർക്കാർ നടപടികളുടെ ഭാഗമായാണു സ്‌ക്വാഡ് രൂപീകരിച്ചത്. കൊണ്ടോട്ടി നഗരസഭയിൽ പലയിടത്തും കച്ചവടക്കാർ പല തരത്തിലുള്ള വിലയാണ് ഈടാക്കുന്നത് എന്ന ആക്ഷേപം ഉണ്ടായിരുന്നു. അതനുസരിച്ചാണ് കടകളിൽ പരിശോധനയ്ക്ക് എത്തിയതെന്നും പൊലീസിന്റെ ഭാഗത്തിനിന്നു നല്ല സമീപനം അല്ല ഉണ്ടായത് എന്നതിനാൽ സ്‌ക്വാഡ്…

Read More

പുതുവര്‍ഷത്തില്‍ മോട്ടോര്‍ സൈക്കിളുകള്‍ക്ക് ഒരുവര്‍ഷത്തെ സൗജന്യ ഇന്‍ഷൂറന്‍സ്

പുതുവര്‍ഷത്തില്‍ മോട്ടോര്‍ സൈക്കിളുകള്‍ക്ക് ഒരുവര്‍ഷത്തെ സൗജന്യ ഇന്‍ഷൂറന്‍സ്

മോട്ടോര്‍ സൈക്കിളുകള്‍ക്ക് ഒരു വര്‍ഷത്തെ സൗജന്യ ഇന്‍ഷുറന്‍സുമായി ബജാജ് ഓട്ടോ ലിമിറ്റഡ്. പുരുവര്‍ഷ സമ്മാനമാണിത്. 1,300 മുതല്‍ 2,000 രൂപ വരെ പ്രീമിയമുള്ള ഇന്‍ഷുറന്‍സ് പോളിസികള്‍ 10 മോഡലുകള്‍ക്കൊപ്പമാണു ബജാജ് സൗജന്യമായി വാഗ്ദാനം ചെയ്യുന്നത്. പുതിയ ‘പ്ലാറ്റിന’ വാങ്ങുന്നവര്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സിലൂടെ 1,300 രൂപയുടെ ലാഭമാണു ലഭിക്കുക. ‘ഡിസ്‌കവര്‍ 125’ ബൈക്കിന്റെ ഇന്‍ഷുറന്‍സ് പ്രീമിയം 1,400 രൂപയാണ്. ‘വി 12’, ‘വി 15’ ബൈക്കുകളുടെ ഇന്‍ഷുറന്‍സ് ചെലവ് 1,500 രൂപയാണ്. ‘പള്‍സര്‍ 135’ മോഡലിന്റെ ഇന്‍ഷുറന്‍സിന് 1,500 രൂപയും ‘150’ മോഡലിന് 1,700 രൂപയും ‘180 പള്‍സറി’ന് 2,000 രൂപയുമാണു ചെലവ്. ‘അവഞ്ചര്‍ 150 സ്ടീറ്റി’ന്റെ ഇന്‍ഷുറന്‍സിന് 1,700 രൂപ മുടക്കണം. ‘പള്‍സര്‍ എന്‍ എസ് 160’ ബൈക്കിന്റെ ഒരു വര്‍ഷത്തെ ഇന്‍ഷുറന്‍സ് ചെലവ് 1,900 രൂപയാണ്. ‘പ്ലാറ്റിന’, ‘ഡിസ്‌കവര്‍ 125′(ഡ്രം, ബ്രേക്ക് പതിപ്പുകള്‍), ‘വി 12’,…

Read More

” പുതിയ 650 സിസി ബൈക്ക്.., മണിക്കൂറില്‍ 241.40 കിലോമീറ്റര്‍ വേഗത.. ; റെക്കോര്‍ഡിട്ട് പതിനെട്ടുകാരി ”

” പുതിയ 650 സിസി ബൈക്ക്.., മണിക്കൂറില്‍ 241.40 കിലോമീറ്റര്‍ വേഗത.. ; റെക്കോര്‍ഡിട്ട് പതിനെട്ടുകാരി ”

മണിക്കൂറില്‍ 241.40 കിലോമീറ്റര്‍ വേഗതയില്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ പറന്ന് റെക്കോര്‍ഡിട്ട് പതിനെട്ടു വയസുകാരി. പുതിയ 650 സിസി ബൈക്കായ കോണ്ടിനെന്റല്‍ ജിടിയുടെ മോഡിഫൈഡ് വേര്‍ഷനില്‍ പറന്നാണ് കൈല റിവസ് എന്ന 18 കാരി റെക്കോര്‍ഡിട്ടത്. യു എസിലെ ബോണ്‍വില്ലയിലെ സാള്‍ട്ട് ഫ്‌ലാറ്റിലാണ് റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്റല്‍ ജിടി റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്. എഏകദേശം 20 പ്രാവശ്യം കൈല ബൈക്കില്‍ പറന്നു. നിലവില്‍ 12 അധികം സ്പീഡ് റെക്കോര്‍ഡ് സ്വന്തം പേരിലുള്ള റൈഡറാണ് കൈല.ഷറിന്റെ ഉടമസ്ഥതയിലുള്ള ഹാരിസ് പെര്‍ഫോമന്‍സ് കമ്പനിയാണ് ബൈക്കിനെ മോഡിഫൈ ചെയ്തത്. കോണ്ടിനെന്റല്‍ ജിടി 650 ന്റെ പ്രൊഡക്ഷന്‍ പതിപ്പില്‍ നിന്ന് ധാരാളം മാറ്റങ്ങളുണ്ട് റിക്കോര്‍ഡിട്ട ബൈക്കിന്. പരമാവധി വേഗം ആര്‍ജിക്കാന്‍ വേണ്ടി ഭാരം കുറഞ്ഞ ഷാസിയും സസ്‌പെന്‍ഷനുമാണ് നല്‍കിയത്. പുതിയ രണ്ടു ബൈക്കുകളാണ് റോയല്‍ എന്‍ഫീല്‍ഡ് ഉടന്‍ പുറത്തിറക്കുന്നത്. 650 സിസി എന്‍ജിന്‍…

Read More