ടാങ്കറിന് മുന്നില്‍പ്പെട്ട കാര്‍, ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ട യാത്രക്കാര്‍; വീഡിയോ

ടാങ്കറിന് മുന്നില്‍പ്പെട്ട കാര്‍, ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ട യാത്രക്കാര്‍; വീഡിയോ

വണ്ടിയെടുത്ത് റോഡിലേക്ക് ഇറങ്ങുന്നവര്‍ എല്ലാ ദിവസവും അപകടം മുന്നില്‍ക്കണ്ടെന്ന് വരാം. അപകടങ്ങളില്‍ ചിലര്‍ക്ക് ജീവന്‍ നഷ്ടപ്പെടുമ്പോള്‍ ചിലര്‍ രക്ഷപ്പെടുന്നത് തലനാരിഴയ്ക്കാണ്. അത്തരമൊരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്.  ചീറിപ്പാഞ്ഞെത്തിയ ടാങ്കര്‍ ലോറിയുടെ മുന്നില്‍ നിന്നുമാണ് കാര്‍ യാത്രികര്‍ ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ടത്. അടുത്തിടെ റഷ്യയിലെ മഞ്ഞുപുതച്ചൊരു ഹൈവേയില്‍ നടന്ന അപകടത്തിന്റേതാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍. എന്തായാലും ആളുകള്‍ ശ്വാസമടക്കിപ്പിടിച്ചായിരിക്കും ഈ വീഡിയോ കണ്ടിട്ടുണ്ടാവുക. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിച്ചപ്പോഴാണ് സംഭവം. പെട്ടെന്ന് മുന്നില്‍ വന്ന ടാങ്കര്‍ ലോറിയെ കണ്ട് വെട്ടിച്ച കാര്‍ നിയന്ത്രണം വിട്ട് റോഡിനു പുറത്തേക്ക് പോകുന്നതും നിയന്ത്രണം വിട്ട ലോറി തെന്നി നീങ്ങുന്നതും വീഡിയോയില്‍ കാണാം. ലോറി ഡ്രൈവറുടെ മുഖത്തേക്ക് സൂര്യപ്രകാശമടിച്ചതാണ് അപകടത്തിനു കാരണമെന്നാണ് പൊലീസ് പറയുന്നത്.  

Read More

വാഹനങ്ങള്‍ക്ക് ഇചാര്‍ജിങ്ങുമായി വൈദ്യുതി ബോര്‍ഡ്; 100 രൂപയ്ക്ക് ഫുള്‍ ചാര്‍ജ് ചെയ്യാം

വാഹനങ്ങള്‍ക്ക് ഇചാര്‍ജിങ്ങുമായി വൈദ്യുതി ബോര്‍ഡ്; 100 രൂപയ്ക്ക് ഫുള്‍ ചാര്‍ജ് ചെയ്യാം

വൈദ്യുത വാഹനങ്ങള്‍ക്കായി സംസ്ഥാനത്ത് 70 ഇചാര്‍ജിങ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കാന്‍ വൈദ്യുതി ബോര്‍ഡ്. ആദ്യഘട്ടത്തില്‍ ബോര്‍ഡ് സ്വന്തമായി ആറു സ്‌റ്റേഷനുകള്‍ സ്ഥാപിക്കും. നടത്തിപ്പും ബോര്‍ഡിനായിരിക്കും. രണ്ടാംഘട്ടത്തില്‍ 64 ചാര്‍ജിങ് സ്‌റ്റേഷനുകള്‍ സ്വകാര്യ ഏജന്‍സികളുമായി സഹകരിച്ച് നടപ്പാക്കും. ദേശീയസംസ്ഥാന പാതയോരത്തുള്ള കെ.എസ്.ഇ.ബി.യുടെ സബ്ബ് സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ചായിരിക്കും ഇവ. ഇതിന് താത്പര്യപത്രം ക്ഷണിച്ചതില്‍ 17 കമ്പനികള്‍ രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാന വൈദ്യുത വാഹനനയപ്രകാരം വൈദ്യുതിബോര്‍ഡാണ് നോഡല്‍ ഏജന്‍സി. ചാര്‍ജിങ് സ്‌റ്റേഷനുകള്‍ തുടങ്ങാന്‍ കെ.എസ്.ഇ.ബിയെ ആണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍, നേമം (തിരുവനന്തപുരം), ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓലൈ (കൊല്ലം), 110 കെ.വി. സബ് സ്‌റ്റേഷന്‍, കലൂര്‍ (എറണാകുളം), 110 കെ.വി. സബ് സ്‌റ്റേഷന്‍ വിയ്യൂര്‍ (തൃശ്ശൂര്‍), 220 കെ.വി. സബ് സ്‌റ്റേഷന്‍ നല്ലളം (കോഴിക്കോട്), 110 കെ.വി. സബ് സ്‌റ്റേഷന്‍ ചൊവ്വ (കണ്ണൂര്‍) എന്നിവിടങ്ങളിലാണ് സ്ഥാപിക്കുക. ഇവയ്ക്കായി 1.68 കോടി രൂപയാണ് ചെലവ്.

Read More

ഓക്‌സിജന്‍ മാസ്‌കുകള്‍ പ്രവര്‍ത്തിക്കില്ല… ബോയിങ് 787 വിമാനം വിവാദത്തില്‍

ഓക്‌സിജന്‍ മാസ്‌കുകള്‍ പ്രവര്‍ത്തിക്കില്ല… ബോയിങ് 787 വിമാനം വിവാദത്തില്‍

വിമാനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ അതിലെ എയര്‍ ഹോസ്റ്റസുമാര്‍ പരിചയപ്പെടുത്തുന്ന സുരക്ഷാ നിര്‍ദേശങ്ങളിലൊന്നാണ് ഓക്‌സിജന്‍ മാസ്‌കുകളുടെ ഉപയോഗം. യാത്രയ്ക്കിടെ വിമാനത്തിനുള്ളില്‍ അപ്രതീക്ഷിതമായി വായുമര്‍ദം കുറയുമ്പോള്‍ യാത്രക്കാരെ മരണത്തില്‍ നിന്നുവരെ രക്ഷിക്കുന്ന സംവിധാനമാണ് ഈ ഓക്‌സിജന്‍ മാസ്‌കുകള്‍. എന്നാല്‍ ബോയിങിന്റെ 787 ഡ്രീംലൈനര്‍ ജെറ്റ് വിമാനങ്ങളിലെ ഓക്‌സിജന്‍ സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലത്രെ. പറയുന്നത് മറ്റാരുമല്ല ബോയിങിലെ ക്വാളിറ്റി കണ്‍ട്രോള്‍ എന്‍ജിനീയറായിരുന്ന ജോണ്‍ ബാര്‍നെറ്റാണ്. 2016 ല്‍ അദ്ദേഹം പരിശോധന നടത്തിയ ബോയിങ് 787 ഡ്രീംലൈനര്‍ ജെറ്റ് വിമാനങ്ങള്‍ക്കായുള്ള 75 ശതമാനം ഓക്‌സിജന്‍ സംവിധാനങ്ങളും കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്നില്ലെന്നും എന്നാല്‍ അവയാണ് കമ്പനി വിമാനങ്ങളില്‍ ഘടിപ്പിച്ചതെന്നും അദ്ദേഹം പറയുന്നു. ബോയിങില്‍ 32 വര്‍ഷം ജോലി ചെയ്തിട്ടുള്ളയാളാണ് ബാര്‍നെറ്റ്. അവസാന ഏഴ് വര്‍ഷം കമ്പനിയുടെ സൗത്ത് കരോലിനയിലെ നോര്‍ത്ത് ചാള്‍സ്റ്റണിലുള്ള ഫാക്ടറിയില്‍ അദ്ദേഹം ക്വാളിറ്റി മാനേജര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു. ഓക്‌സിജന്‍ സംവിധാനങ്ങള്‍ മാറ്റി…

Read More

നിങ്ങളുടെ ഡ്രൈവിങ് ലൈസന്‍സ് പുസ്തക രൂപത്തിലാണോ?  കാര്‍ഡിലേക്ക് മാറ്റാം

നിങ്ങളുടെ ഡ്രൈവിങ് ലൈസന്‍സ് പുസ്തക രൂപത്തിലാണോ?  കാര്‍ഡിലേക്ക് മാറ്റാം

പുസ്തകരൂപത്തിലുള്ള പഴയ ഡ്രൈവിങ് ലൈസന്‍സ് കാര്‍ഡ് രൂപത്തിലേക്ക് മാറ്റണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. സംസ്ഥാനത്തെ മുഴുവന്‍ ഡ്രൈവിങ് ലൈസന്‍സുകളും കേന്ദ്രഗതാഗത മന്ത്രാലയത്തിന്റെ പുതിയ സാരഥി സോഫ്‌റ്റ്വെയറിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് പുസ്തകരൂപത്തിലുള്ള ഡ്രൈവിങ് ലൈസന്‍സ് കാര്‍ഡുകളിലേക്ക് മാറ്റുന്നത്. ഇതുസംബന്ധിച്ച ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദ്ദേശം കേരള പോലീസ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചിട്ടുണ്ട്. പുസ്തകരൂപത്തിലുള്ള ലൈസന്‍സ് ഉപയോഗിക്കുന്നവര്‍ ഉടനെ ആര്‍ടിഒ/സബ് ആര്‍ടി ഓഫീസുകളില്‍ ബന്ധപ്പെട്ട് ലൈസന്‍സ് കാര്‍ഡ് ഫോമിലേക്ക് മാറ്റേണ്ടതാണ്. അല്ലാത്തപക്ഷം ഡ്രൈവിങ് ലൈന്‍സ് പുതുക്കുവാനും മറ്റ് സര്‍വീസുകള്‍ക്കും തടസ്സം നേരിടുമെന്നും കേരള പോലീസ് കുറിപ്പില്‍ വ്യക്തമാക്കുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പുര്‍ണരൂപം… കേരളത്തിലെ മുഴുവന്‍ ഡ്രൈവിങ് ലൈസന്‍സുകളും കേന്ദ്രഗതാഗത മന്ത്രാലയത്തിന്റെ പുതിയ സോഫ്റ്റ്?വെയറായ ‘സാരഥി’ യിലേക്ക് പോര്‍ട്ട് ചെയ്ത് കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ബുക്ക് ഫോമിലുള്ള ഡ്രൈവിങ് ലൈസന്‍സുകള്‍ കാര്‍ഡിലേക്ക് മാറ്റണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. ഇപ്പോഴും പഴയ രൂപത്തിലുള്ള…

Read More

പൃഥ്വിരാജിന്റെ വണ്ടിയുടെ രജിസ്ട്രേഷനില്‍ ഡീലര്‍ തുക കുറച്ചു കാട്ടി, ആര്‍ടിഒ ഇടപെട്ടു

പൃഥ്വിരാജിന്റെ വണ്ടിയുടെ രജിസ്ട്രേഷനില്‍ ഡീലര്‍ തുക കുറച്ചു കാട്ടി, ആര്‍ടിഒ ഇടപെട്ടു

വാഹനത്തിന്റെ തുക ഡീലര്‍ ബില്ലില്‍ കുറച്ചു കാണിച്ചതിനെ തുടര്‍ന്ന് നടന്‍ പൃഥ്വിരാജിന്റെ പുതിയ കാറിന്റെ രജിസ്‌ട്രേഷന്‍ എറണാകുളം ആര്‍ടിഒ തടഞ്ഞു. 1.64 കോടി രൂപയുടെ വാഹനത്തിന് 30 ലക്ഷം രൂപ ഡിസ്‌കൗണ്ട് നല്‍കിയതായാണ് ബില്ലില്‍ കാണിച്ചിരുന്നത്. എന്നാല്‍, ഡിസ്‌കൗണ്ട് നല്‍കിയാലും മുഴുവന്‍ തുകയ്ക്കുള്ള ടാക്‌സും അടയ്ക്കണമെന്നാണ് നിയമമെന്ന് ആര്‍ടിഒ മനോജ് പറഞ്ഞു. വാഹനം ടെമ്പററി രജിസ്‌ട്രേഷന് എത്തിച്ചപ്പോഴാണ് ക്രമക്കേട് ശ്രദ്ധിക്കപ്പെട്ടത്. 20 ലക്ഷത്തിനു മുകളില്‍ വിലയുള്ള വാഹനങ്ങള്‍ക്ക് 21 ശതമാനം ടാക്‌സ് അടയ്ക്കണമെന്നാണ് നിയമം. എന്നാല്‍ 30 ലക്ഷം രൂപ ഡിസ്‌കൗണ്ട് നല്‍കിയതായാണ് ഡീലര്‍ ബില്ലില്‍ കാണിച്ചിരുന്നത്. ഇതേത്തുടര്‍ന്ന് മുഴുവന്‍ തുകയ്ക്കുള്ള ടാക്‌സും അടയ്ക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു -ആര്‍ടിഒ വ്യക്തമാക്കി. അതേസമയം, പൃഥ്വിരാജ് വാഹനത്തിന്റെ മുഴുവന്‍ തുകയും നല്‍കിയിരുന്നതായി അന്വേഷിച്ച് ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഡീലര്‍ ബില്ലില്‍ ഡിസ്‌കൗണ്ട് നല്‍കിയതായി കാണിക്കുകയായിരുന്നെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ആര്‍ടിഒയുടെ നിര്‍ദേശപ്രകാരം…

Read More

മാതൃഭൂമി കാര്‍ ആന്‍ഡ് ബൈക്ക് കാര്‍ണിവല്‍…വാഹനങ്ങള്‍ ഒരു കുടക്കീഴില്‍

മാതൃഭൂമി കാര്‍ ആന്‍ഡ് ബൈക്ക് കാര്‍ണിവല്‍…വാഹനങ്ങള്‍ ഒരു കുടക്കീഴില്‍

വാഹനങ്ങള്‍ ഒരു കുടക്കീഴില്‍; മാതൃഭൂമി കാര്‍ ആന്‍ഡ് ബൈക്ക് കാര്‍ണിവല്‍ . എസ്ബിഐയുമായി ചേര്‍ന്ന് മാതൃഭൂമി തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച മാതൃഭൂമി കാര്‍ ആന്‍ഡ് ബൈക്ക് കാര്‍ണിവലില്‍നിന്ന്. മാരുതി സുസുക്കി, മഹീന്ദ്ര, ഹോണ്ട, യമഹ, ടൊയോട്ട, ഫോര്‍ഡ്, ഹ്യുണ്ടായ്, ഫോക്സ്വാഗണ്‍ തുടങ്ങിയ നിരവധി വാഹന നിര്‍മാതാക്കളുടെ വിവിധ മോഡലുകളാണ് കാര്‍ണിവലില്‍ പ്രദര്‍ശനത്തിനുള്ളത്.

Read More

പോര്‍ഷെ ബോക്സ്റ്റര്‍ മാവേലിക്കരയില്‍, നികുതിയും ഇന്‍ഷുറന്‍സുമടക്കം 1.4 കോടി രൂപ വില

പോര്‍ഷെ ബോക്സ്റ്റര്‍ മാവേലിക്കരയില്‍, നികുതിയും ഇന്‍ഷുറന്‍സുമടക്കം 1.4 കോടി രൂപ വില

മാവേലിക്കര ജോയിന്റ് ആര്‍.ടി.ഓഫീസില്‍ രജിസ്ട്രേഷനായി എത്തിച്ച പോര്‍ഷെ കാര്‍. വാഹനപ്രേമികളുടെ സ്വപ്നമായ ജര്‍മന്‍ നിര്‍മിത കണ്‍വര്‍ട്ടബിള്‍ സ്‌പോര്‍ട്‌സ് കാര്‍ പോര്‍ഷെ 718 ബോക്സ്റ്റര്‍ കാര്‍ മാവേലിക്കര ജോയിന്റ് ആര്‍.ടി.ഓഫീസില്‍ വ്യാഴാഴ്ച രജിസ്റ്റര്‍ ചെയ്തു. 83 ലക്ഷത്തില്‍പ്പരം വിലയുള്ള കാറിന് നികുതിയും ഇന്‍ഷുറന്‍സുമടക്കം 1.4 കോടി രൂപയോളം ചിലവായി. തട്ടാരമ്പലം വി.എസ്.എം. ആശുപത്രി പാര്‍ട്ണര്‍ ഡോ. വി.വി.പ്രശാന്താണ് വാഹനത്തിന്റെ ഉടമ. കാറിനായി ‘കെ.എല്‍. 31 പി 1111’ എന്ന നമ്പരും മുന്‍കൂര്‍ ബുക്കുചെയ്ത് നേടി. മാവേലിക്കര ആര്‍.ടി. ഓഫീസില്‍ ആദ്യമായാണ് പോര്‍ഷെ കാര്‍ രജിസ്റ്റര്‍ ചെയ്യുന്നതെന്ന് ജോയിന്റ് ആര്‍.ടി.ഒ. എച്ച്.അന്‍സാരി അറിയിച്ചു. രണ്ടുപേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന വാഹനമാണ് മാവേലിക്കരയിലെത്തിയ പോര്‍ഷെ ബോക്സ്റ്റര്‍. 2.0 ലിറ്റര്‍ ഫ്‌ളാറ്റ് ഫോര്‍ സിലിണ്ടര്‍ ഡിഎച്ച്ഒസി എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 295 ബിഎച്ച്പി പവറും 380 എന്‍എം ടോര്‍ക്കുമേകുന്ന ഈ വാഹനം 4.9…

Read More

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇനി വൈദ്യുത കാറുകളും

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇനി വൈദ്യുത കാറുകളും

അന്തരീക്ഷമലിനീകരണ അളവു കുറയ്ക്കുക എന്ന ലക്ഷ്യമിട്ട് തിരുവനന്തപുരം വിമാനത്താവളത്തില്‍ പെട്രോള്‍ കാറിനു പകരം വൈദ്യുതി ഉപയോഗിച്ച് ഓടുന്ന കാറുകളെത്തി. രണ്ട് കാറുകളാണ് ആദ്യമായി വാങ്ങിയത്. വിമാനത്താവളത്തിലെ ഫയര്‍ ആന്‍ഡ് സേഫ്റ്റി, സുരക്ഷാവിഭാഗം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ആദ്യത്തെ കാറുകള്‍ വിതരണം ചെയ്തത്. കാറുകള്‍ക്ക് ആവശ്യമായ വൈദ്യുതി ചാര്‍ജ് ചെയ്യാനുള്ള സ്റ്റേഷന്‍ ഉടനെ സജ്ജമാക്കും. തത്കാലം വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുള്ള പ്ലഗ് പോയിന്റുകളില്‍നിന്ന് വൈദ്യുതി ചാര്‍ജ് ചെയ്യുമെന്ന് അധികൃതര്‍ പറഞ്ഞു. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ പരമാവധി ശീതീകരണ സംവിധാനമടക്കമുള്ളവ ഉപയോഗിച്ച് 90 കിലോമീറ്റര്‍ ദൂരം ഓടിക്കാനാവും. കൂടുതല്‍ കാറുകളാകുമ്പോള്‍ ചാര്‍ജു ചെയ്യുന്നതിനു സ്ഥിരം ചാര്‍ജ് സ്റ്റേഷന്‍ സ്ഥാപിക്കണം. ഇതിനായി കെ.എസ്.ഇ.ബി. അധികൃതരുമായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും അധികൃതര്‍ പറഞ്ഞു. കാറുകളുടെ താക്കോല്‍ദാനം വിമാനത്താവള ഡയറക്ടര്‍ സി.വി.രവീന്ദ്രന്‍ നിര്‍വഹിച്ചു. എയര്‍ട്രാഫിക് കണ്‍ട്രോള്‍ ജോയിന്റ് ജി.എം.എം. ബാലചന്ദ്രന്‍, സീനിയര്‍മാനേജര്‍ (ടെക്‌നിക്കല്‍) ആര്‍.കിഷോര്‍നാഥ്, സീനിയര്‍മാനേജര്‍ എസ്.സുരേഷ്,…

Read More

വിസ്താരാ തിരുവനന്തപുരത്തേക്കും പറന്നിറങ്ങി; ഇനി വിസ്താരയില്‍ പറക്കാം!…

വിസ്താരാ തിരുവനന്തപുരത്തേക്കും പറന്നിറങ്ങി; ഇനി വിസ്താരയില്‍ പറക്കാം!…

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും നല്ല ഫുള്‍-സര്‍വീസ് കാരിയറും ടാറ്റാ സണ്‍സും സിംഗപ്പൂര്‍ എയര്‍ലൈന്‍സും ചേര്‍ന്നുള്ള സംയുക്ത സംരംഭവുമായ വിസ്താരാ ഇന്ന് അതിന്റെ തിരുവനന്തപുരത്തേക്കുള്ള (കേരളം) സര്‍വീസ് ഉദ്ഘാടനം ചെയ്തു, ദിവസേന ഡല്‍ഹിയില്‍ നിന്നും തിരികെയുമുള്ള നേരിട്ടുള്ള ഫ്ളൈറ്റാണിത്. ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഉദ്ഘാടന ഫ്ളൈറ്റിനെ ഒരു ജലപീരങ്കി അഭിവാദ്യത്തോടെ തിരുവനന്തപുരത്ത് സ്വീകരിക്കുകയുണ്ടായി. തിരുവനന്തപുരത്തു നിന്നുള്ള യാത്രക്കാര്‍ക്ക് അമൃത്സര്‍, ചണ്ഡീഗഢ്, ലക്നൗ, വാരാണസി എന്നിവിടങ്ങളിലേക്ക് ഡല്‍ഹി വഴി സൗകര്യപ്രദമായ വണ്‍-സ്റ്റോപ് കണക്ഷനുകളും ലഭ്യമാണ്. പ്രസ്തുത വേളയില്‍ വിസ്താരായുടെ ചീഫ് സ്ട്രാറ്റജി ഓഫീസര്‍, ശ്രീ. വിനോദ് കണ്ണന്‍ പറഞ്ഞു, ”കേരളത്തിലേക്ക് സര്‍വീസ് ആരംഭിക്കുന്നത് വളര്‍ന്നുകൊണ്ടിരിക്കുന്ന കേരള മാര്‍ക്കറ്റിനോടുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധത വെളിപ്പെടുത്തുന്നു. സംസ്ഥാനത്ത് അടിസ്ഥാനസൗകര്യങ്ങള്‍, ബിസിനസ്, വിനോദസഞ്ചാരം, വ്യാപാരം എന്നിവ ഉള്‍പ്പെടെ ബഹുമുഖ രംഗങ്ങളില്‍ ഗണ്യമായ തോതില്‍ വളര്‍ച്ചയ്ക്കു സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന രണ്ട് പ്രമുഖ നഗരങ്ങളിലേക്ക് – തിരുവനന്തപുരവും കൊച്ചിയും…

Read More

ഒറ്റ ക്ലിക്കില്‍ ടാക്സി നിങ്ങളെ തേടിയെത്തും; കേര കാബ്‌സ്

ഒറ്റ ക്ലിക്കില്‍ ടാക്സി നിങ്ങളെ തേടിയെത്തും; കേര കാബ്‌സ്

ഒറ്റ ക്ലിക്കില്‍ ടാക്‌സികള്‍ നിങ്ങളെത്തേടിയെത്തും, സര്‍ക്കാര്‍ നിശ്ചയിച്ച വാടകയില്‍ സുരക്ഷിതമായി കൊണ്ടുവിടും. കേരളത്തിലെ ടാക്‌സി തൊഴിലാളികളും ഉടമകളും കൈകോര്‍ക്കുന്ന ‘കേര കാബ്‌സ്’ സേവനം വെള്ളിയാഴ്ച തുടങ്ങി. കേരളത്തിലെ 25,000-ത്തോളം ടാക്‌സി തൊഴിലാളികള്‍ അണിനിരന്ന് ഡിജിറ്റല്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് കേര കാബ്‌സ്(kera cabs) പ്രവര്‍ത്തനം തുടങ്ങുകയെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തിലറിയിച്ചു. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ടാക്‌സികളുടെ ലഭ്യത, വാടക തുടങ്ങിയവ ഉപഭോക്താക്കള്‍ക്ക് കൃത്യമായി അറിയാം. വാടക ഓണ്‍ലൈനായും ഡ്രൈവര്‍ക്ക് നേരിട്ടും അടയ്ക്കാം. നിലവില്‍ ആയിരത്തിനടുത്ത് ഷെയര്‍ഹോള്‍ഡര്‍മാരാണുള്ളത്. ഷെയറെടുക്കാത്തവര്‍ക്കും ആവശ്യപ്പെടുന്ന എല്ലാ രേഖകളും അപ്ലോഡ് ചെയ്ത് സംരംഭത്തിന്റെ ഭാഗമാകാം. യാത്രയ്ക്കിടയില്‍ ഏതെങ്കിലുംവിധത്തില്‍ തടസ്സമുണ്ടായാല്‍ കേര കാബ്‌സിന്റെ മറ്റൊരു ടാക്‌സിവന്ന് തുടര്‍യാത്രയ്ക്കുള്ള സൗകര്യമൊരുക്കും. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും റെസ്റ്റ് ഹൗസ് സൗകര്യമേര്‍പ്പെടുത്തും. കണ്ണൂരില്‍ റെസ്റ്റ് ഹൗസ് പ്രവര്‍ത്തനം തുടങ്ങി. കേരാ കാബ്‌സിനുകീഴില്‍ വരുന്ന തിരിച്ചറിയല്‍ കാര്‍ഡോടുകൂടിയ ടാക്‌സി…

Read More