ഊബര്‍ ടാക്‌സി ഡ്രൈവറെ ആവശ്യമുണ്ട്

ഊബര്‍ ടാക്‌സി ഡ്രൈവറെ ആവശ്യമുണ്ട്

കൊച്ചി: ഊബര്‍ ടാക്‌സി ഡ്രൈവറെ ആവശ്യമുണ്ട്. കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ട്രാവല്‍സിന്റെ കാര്‍ ഊബര്‍ ടാക്‌സിയായി സര്‍വീസ് നടത്തുന്നതിന് ഡ്രൈവറെ ആവശ്യമുണ്ട്. കമ്മീഷന്‍ വ്യവസ്ഥയിലായിരിക്കും സര്‍വീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9846411828, 8848758149, 9526111087 തുടങ്ങിയ നമ്പറില്‍ ബന്ധപ്പെടുക. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 9048859575 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

ഭീകരത വര്‍ധിക്കുന്നു; ഒരുമിച്ച് നിന്ന് പോരാടണമെന്ന് ഒ.ഐസിയില്‍ സുഷമ സ്വരാജ്

ഭീകരത വര്‍ധിക്കുന്നു; ഒരുമിച്ച് നിന്ന് പോരാടണമെന്ന് ഒ.ഐസിയില്‍ സുഷമ സ്വരാജ്

അബുദാബി: ആഗോള ഭീകരതയ്‌ക്കെതിരെ ഒരുമിച്ച് നിന്ന് പോരാടണമെന്ന് അബുദാബിയില്‍ ഇസ്ലാമിക സഹകരണ സംഘടന(ഒഐസി) സമ്മേളനത്തില്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. പാക്കിസ്ഥാന്‍ അതിര്‍ത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കണം. അല്ലാതെ മേഖലയില്‍ സമാധാനം പുലരില്ലെന്നും സുഷമ സ്വരാജ് പറഞ്ഞു. ദക്ഷിണേഷ്യയില്‍ ഭീകരവാദം വര്‍ധിക്കുകയാണ്. ഭീകരതയ്ക്കെതിരായ പോരാട്ടം ഏതെങ്കിലും മതത്തിന് എതിരെ അല്ല. ഭീകരത ജീവിതം തകര്‍ക്കുകയും ഭൂവിഭാഗങ്ങളെ അസ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. ഭീകരതയെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നവരെ എതിര്‍ക്കണമെന്നും സുഷമാ സ്വരാജ് പറഞ്ഞു. മനുഷ്യത്വം സംരക്ഷിക്കപ്പെടണമെങ്കില്‍ ഭീകരര്‍ക്ക് അഭയവും പിന്തുണയും നല്‍കുന്നവര്‍ അത് അവസാനിപ്പിക്കണമെന്ന് നാം ആവശ്യപ്പെടണം. ഭീകരക്യാമ്ബുകള്‍ നശിപ്പിക്കുകയും ഭീകരസംഘടനകള്‍ക്ക് പണം നല്‍കുന്നത് നിര്‍ത്തണമെന്നും പറയണമെന്നും സുഷമ പറഞ്ഞു. പാക്കിസ്ഥാന്റെ പേര് എടുത്തു പറയാതെയായിരുന്നു സുഷമയുടെ പ്രസംഗം. ഭഗവത് ഗീതയിലെയും ഖുറാനിലെയും സൂക്തങ്ങള്‍ ഉദ്ധരിച്ചായിരുന്നു സുഷമയുടെ പ്രസംഗം. ഇസ്ലാം എന്നാല്‍ സമാധാനം എന്നാണ് അര്‍ഥമാക്കുന്നത്. എല്ലാ മതങ്ങളും സമാധാനത്തിന് വേണ്ടിയാണ്…

Read More

പെട ഡിസൈനുമായി റേഞ്ച് റോവര്‍ വേലാര്‍ വരുന്നൂ..

പെട ഡിസൈനുമായി റേഞ്ച് റോവര്‍ വേലാര്‍ വരുന്നൂ..

ലോകത്തിലെ ഏറ്റവും സുന്ദരമായതും മീഡിയം വലിപ്പത്തിലുമുള്ള എസ്‌യുവിയായ റേഞ്ച് റോവര്‍ വേലാറിന്റെ എസ് വി ഓട്ടോബയോഗ്രഫി ഡൈനാമിക് എഡിഷന്‍ വിപണിയിലെത്തിച്ച് ലാന്‍ഡ് റോവര്‍. അസാധാരണമായ പ്രകടനവും, മികച്ച ആഡംബരവുമാണ് വേലാര്‍ എഡിഷന്റെ പ്രത്യേകതകള്‍. അത്യുജ്ജലമായ ഡിസൈനോടു കൂടിയാണ് വേലാര്‍ എത്തുന്നത്. 404ബി എച്ച് പി ശക്തി പകരുന്ന 5.0 എല്‍ വി 8 സൂപ്പര്‍ചാര്‍ജ്!ഡ് എന്‍ജിനാണ് വാഹനത്തിന്റെ ഹൃദയം. ഈ സവിശേഷ മോഡല്‍ ഒരു വര്‍ഷം മാത്രമാണ് വിപണിയില്‍ ലഭ്യമാകുക. 2018 ല്‍ ലോകത്തിലെ ഏറ്റവും മികച്ച കാര്‍ ഡിസൈന്‍ അവാര്‍ഡ് വേലാര്‍ കരസ്ഥമാക്കിയിരുന്നു. ഇതോടെ റേഞ്ച് റോവര്‍ കുടുംബത്തില്‍ 2017 റേഞ്ച് റോവര്‍ എസ്.വി. ഓട്ടോബയോഗ്രഫി ഡൈനാമിക്കിനു ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ വാഹനമായി വേലാര്‍ മാറി. സൂപ്പര്‍ചാര്‍ജ്ജ്ഡ് 5.0 എല്‍ വി 8 എന്‍ജിന്റെ കരുത്തോടെ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ സ്പീഡിലെത്താന്‍…

Read More

വിദ്യാര്‍ത്ഥികളെ ഇരിക്കാന്‍ അനുവദിക്കാത്ത സ്വകാര്യ ബസുകള്‍ക്കെതിരെ അന്വേഷണം

വിദ്യാര്‍ത്ഥികളെ ഇരിക്കാന്‍ അനുവദിക്കാത്ത സ്വകാര്യ ബസുകള്‍ക്കെതിരെ അന്വേഷണം

കൊച്ചി: സീറ്റുകള്‍ ഒഴിഞ്ഞു കിടന്നിട്ടും വിദ്യാര്‍ത്ഥികളെ ഇരിക്കാന്‍ അനുവദിക്കാത്ത സ്വകാര്യ ബസുകള്‍ക്കെതിരെ അന്വേഷണം വരുന്നു. ഇതു സംബന്ധിച്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. റീജനല്‍ ട്രാന്‍സ്!പോര്‍ട് അതോറിറ്റികള്‍ക്ക് കീഴില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ടോ എന്ന് അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷനും മറ്റു ചിലരും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിര്‍ദ്ദേശം. വിദ്യാര്‍ത്ഥികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ഇളവുകള്‍ നല്‍കാന്‍ തങ്ങള്‍ക്ക് ബാധ്യതയില്ലെന്നായിരുന്നു ഇവരുടെ വാദം. ബസില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടന്നിട്ടും ജീവനക്കാര്‍ വിദ്യാര്‍ത്ഥികളെ ഇരിക്കാന്‍ അനുവദിക്കുന്നില്ലെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് കോടതിയുടെ ഇടപെടല്‍. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അന്വേഷിച്ച് ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

” ആന്‍ഡ് ദിസ് ഈസ് ഹിസ്റ്ററി മാന്‍… !!! ; അന്റാര്‍ട്ടിക്ക കീഴടക്കുന്ന ആദ്യ ബൈക്ക് ”

” ആന്‍ഡ് ദിസ് ഈസ് ഹിസ്റ്ററി മാന്‍… !!! ; അന്റാര്‍ട്ടിക്ക കീഴടക്കുന്ന ആദ്യ ബൈക്ക് ”

ചരിത്രം കുറിച്ച് ബജാജ് ഡോമിനോര്‍, ദക്ഷിണ ധ്രുവത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ മോട്ടോര്‍ സൈക്കിളെന്ന് പെരുമ ഇനി ബജാജ് ഡൊനിമോറിന് സ്വന്തം. മൂന്ന് റൈഡര്‍മാര്‍ ഡൊമിനോറില്‍ 51000 കിലോമീറ്റര്‍ പിന്നിട്ടത് വെറും 99 ദിവസം കൊണ്ടാണ്. ലോകത്തിലെ തന്നെ ദുര്‍ഘട പാതകളില്‍ ആദ്യ അഞ്ചില്‍ സ്ഥനമുള്ള പാതയാണ് ദക്ഷിണ ധ്രുവത്തിലേക്കുള്ള പാത. യാത്ര ആരംഭിച്ച സംഘം പ്രതിദിനം 515 കിലോമീറ്റരാണ് പിന്നിട്ടിരുന്നത്. യാത്ര അവസാനിക്കുന്ന ദിനം വരെ ഒറ്റ യന്ത്രതകരാര്‍ പോലും ഡൊമിനോര്‍ വരുത്തിയില്ല. ദീപക് കാമത്ത്, പി എസ് അവിനാഷ്, ദീപക് ഗുപ്ത എന്നിവരുള്‍പ്പെട്ട സംഘം അലാസ്‌കയിലെ കോള്‍ഡ് ഫുട്ട്, കാനഡയിലെ പര്‍വത പ്രദേശങ്ങളിലെ ടുക്റ്റയാടുക്, നോര്‍ത്ത് അമേരിക്കയിലെ റൂട്ട് 66, മരുഭൂമിയില്‍ ബൊളിവിയന്‍ ഡാകര്‍ റാലിക്ക് ആതിഥ്യമരുളുന്ന റോഡുകളുമൊക്കെ പിന്നിട്ടാണ് അന്റാര്‍ട്ടിക്കയോളമെത്തിയത്. ഏറ്റവും ന്യായവിലയ്ക്കു ലഭിക്കുന്ന അഡ്വഞ്ചര്‍ ടൂറര്‍ എന്നതായിരുന്നു അവതരണവേളയില്‍ ‘ഡൊമിനറി’ന്റെ പെരുമ. ബജാജ്…

Read More

കണ്ണൂര്‍-തിരുവനന്തപുരം, കണ്ണൂര്‍-കൊച്ചി വിമാന സര്‍വീസ് ആരംഭിക്കുന്നു

കണ്ണൂര്‍-തിരുവനന്തപുരം, കണ്ണൂര്‍-കൊച്ചി വിമാന സര്‍വീസ് ആരംഭിക്കുന്നു

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനതാവളത്തില്‍ നിന്നും കണ്ണൂര്‍-തിരുവനന്തപുരം, കണ്ണൂര്‍-കൊച്ചി റൂട്ടില്‍ ഇന്‍ഡിഗോ, ഗോ എയര്‍ വിമാനക്കമ്പനികള്‍ സര്‍വീസ് ആരംഭിക്കുന്നു. മാര്‍ച്ച് ആദ്യവാരം ഗോ എയറും 31ന് ഇന്‍ഡിഗോയും സര്‍വീസ് തുടങ്ങും. ഇതേ സമയം ഗോ എയര്‍ എല്ലാ ദിവസവും രാവിലെ കണ്ണൂര്‍തിരുവനന്തപുരംദില്ലി റൂട്ടിലാണ് സര്‍വീസ് നടത്തുക. ഇതിനുപുറമേ കൊച്ചിതിരുവനന്തപുരംകണ്ണൂര്‍ റൂട്ടിലും സര്‍വീസ് നടത്തും. സമയക്രമം തീരുമാനിച്ചിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. പ്രഖ്യാപിച്ച സര്‍വീസുകള്‍ ഇന്‍ഡിഗോ: കൊച്ചി-കണ്ണൂര്‍ 1. രാവിലെ 7.50ന് കണ്ണൂരില്‍നിന്ന് കൊച്ചിയിലേക്ക്. 8.45ന് കൊച്ചിയില്‍. 2. 11.45ന് കൊച്ചിയില്‍നിന്ന് പുറപ്പെട്ട് 12.45ന് കണ്ണൂരില്‍. 3. വൈകീട്ട് 5.15ന് കണ്ണൂരില്‍നിന്ന്. 6.10ന് കൊച്ചിയില്‍. 4. കൊച്ചിയില്‍നിന്ന് രാത്രി 8.40ന് പുറപ്പെട്ട് 9.40ന് കണ്ണൂരിലെത്തും ടിക്കറ്റ് നിരക്ക് 1497 രൂപയാണ് കുറഞ്ഞ ടിക്കറ്റ് നിരക്ക്. തിരുവനന്തപുരം-കണ്ണൂര്‍ 1. ഉച്ചയ്ക്ക് 1.05ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് 2.25ന് തിരുവനന്തപുരത്തെത്തും. 2. 2.45ന് തിരുവനന്തപുരത്തുനിന്ന്…

Read More

ഇന്നു മുതല്‍ ഈ മാസം 11 വരെ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം

ഇന്നു മുതല്‍ ഈ മാസം 11 വരെ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം

കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം. ഇന്നു മുതല്‍ ഈ മാസം 11 വരെയാണ് ഗാതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് റെയില്‍വേ അറിയിച്ചു. 56387 എറണാകുളം കായംകുളം പാസഞ്ചര്‍, 56388 കായംകുളം എറണാകുളം പാസഞ്ചര്‍ എന്നിവ 11 വരെ റദ്ദാക്കി. 56394 കൊല്ലം കോട്ടയം പാസഞ്ചര്‍, 56393 കോട്ടയം കൊല്ലം പാസഞ്ചര്‍ എന്നിവ 3, 9, 10 തീയതികളിലും റദ്ദാക്കി.66301 എറണാകുളം കൊല്ലം മെമു 2.45 ന് പകരം 3.15 ന് മാത്രമേ ഞായറാഴ്ചകളില്‍ പുറപ്പെടുകയുള്ളൂ എന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

കൂടുതല്‍ സുരക്ഷകളുമായി കെടിഎം RC 200

കൂടുതല്‍ സുരക്ഷകളുമായി കെടിഎം RC 200

ഓസ്ട്രിയന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ കെടിഎമ്മിന്റെ എബിഎസ് ഘടിപ്പിച്ച പുതിയ rc200 മോഡലിനെ വിപണിയില്‍ അവതരിപ്പിച്ചു. 125 സിസി എഞ്ചിന്‍ ശേഷിക്ക് മുകളിലുള്ള ബൈക്കുകളില്‍ ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനം കര്‍ശനമാവുന്നതിന് മുന്നോടിയായാണ് പുതിയ എബിഎസ് മോഡലിനെ കമ്പനി അവതരിപ്പിക്കുന്നത്. 1.88 ലക്ഷം രൂപയാണ് rc 200 എബിഎസ് പതിപ്പിന് വില. സാധാരണ മോഡലിനെ അപേക്ഷിച്ച് 9,000 രൂപയോളം അധികമാണ് എബിഎസുള്ള ബൈക്കിന് വില. ബൈക്കിലുള്ള 199.5 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ 25.8 യവു കരുത്തും 19.2 ചാ ീേൃൂൗല ഉം പരമാവധി സൃഷ്ടിക്കും. മുന്‍ പിന്‍ ടയറുകളില്‍ യഥാക്രമം 300 ാാ, 200 ാാ ഡിസ്‌ക്കുകള്‍ വേഗം നിയന്ത്രിക്കും. ലിക്വിഡ് കൂളിംഗ് സംവിധാനത്തിന്റെ പിന്തുണ എഞ്ചിനുണ്ട്. ഇരട്ട പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ഇന്‍ഡിക്കേറ്ററുകള്‍, എല്‍ഇഡി ടെയില്‍ലാമ്പ് എന്നിങ്ങനെ ബൈക്കിന്റെ…

Read More

ഇങ്ങനെ കണ്ണില്‍ പൊടിയിട്ട് നടക്കുന്നവര്‍ക്കെതിരെ നടപടി…

ഇങ്ങനെ കണ്ണില്‍ പൊടിയിട്ട് നടക്കുന്നവര്‍ക്കെതിരെ നടപടി…

തിരുവനന്തപുരം: അമിതവേഗതയ്ക്ക് ക്യാമറയില്‍ കുടുങ്ങി നോട്ടീസ് കിട്ടിയിട്ടും പിഴത്തുക അടയ്ക്കാത്ത വാഹന ഉടമകള്‍ക്കെതിരെ കടുത്ത നടപടികള്‍ക്കായി മോട്ടോര്‍ വാഹന വകുപ്പ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇത്തരം വാഹനങ്ങളുടെ രജിസ്‌ട്രേഷനും ഉടമയുടെ െ്രെഡവിങ് ലൈസന്‍സും റദ്ദാക്കാനാണ് നീക്കം. അഞ്ചു തവണ അമിതവേഗത്തിനു പിടിയിലായാല്‍ ലൈസന്‍സ് റദ്ദാക്കുമെന്ന് നേരത്തെ തീരുമാനം എടുത്തിരുന്നെങ്കിലും നടപ്പാക്കിയിരുന്നില്ല. അമിത വേ?ഗതയ്ക്ക് കഴിഞ്ഞ വര്‍ഷം മാത്രം 4.6 ലക്ഷം വാഹനയുടമകള്‍ കുടുങ്ങിയിട്ടും ഇതില്‍ 15 % പേര്‍ പിഴയടച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിലാണ് ?കര്‍ശന നടപടിയുമായി അധികൃതര്‍ രംഗത്തു വരുന്നത്. 2017ല്‍ 4287 പേരാണ് റോഡപകടത്തില്‍ മരിച്ചത്. അതിലേറെയും അമിത വേ?ഗം കൊണ്ടുണ്ടായ അപകടങ്ങളാണ്. ഒരു തവണ ക്യാമറയില്‍ കുടുങ്ങിയാല്‍ 400 രൂപയാണ് പിഴ. നോട്ടീസ് തപാല്‍ വഴി ലഭിച്ചിട്ടില്ലെങ്കില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ വെബ് സൈറ്റില്‍ പരിശോധിച്ചാല്‍ ക്യാമറയില്‍ കുടുങ്ങിയിട്ടുണ്ടോ എന്നറിയാനാകും. 48,000 വാഹനങ്ങളാണ് 2017 2018…

Read More

അന്യായമായ നിരക്കിന് അറുതി, ഓട്ടോ- നിരക്ക് യാത്രികരെ അറിയിക്കുന്ന മൊബൈല്‍ ആപ്പുമായി സര്‍ക്കാര്‍

അന്യായമായ നിരക്കിന് അറുതി, ഓട്ടോ- നിരക്ക് യാത്രികരെ അറിയിക്കുന്ന മൊബൈല്‍ ആപ്പുമായി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോറിക്ഷാ െ്രെഡവര്‍മാര്‍ക്കെതിരെയുള്ള സാധാരണക്കാരുടെ മുഖ്യപരാതികളിലൊന്നാണ് അന്യായമായ നിരക്ക് കൊള്ള. ഇതിനു പരിഹാരമായി സഞ്ചരിക്കുന്ന ദൂരത്തിനനുസരിച്ചുള്ള കൃത്യമായി ഓട്ടോറിക്ഷാ നിരക്ക് യാത്രികരെ അറിയിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനുമായി സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പുതിയ സംവിധാനത്തിന്റെ പരീക്ഷണ ഉപയോഗം ലീഗല്‍ മെട്രോളജി വകുപ്പ് തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. ഓട്ടോകളില്‍ ഗ്ലോബല്‍ പൊസിഷനിങ് സംവിധാനം (ജി.പി.എസ്.) ഏര്‍പ്പെടുത്തുന്നതും പരിഗണനയിലാണെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. READ MORE:  മുത്തലാഖ് ബില്‍: ഇന്ന് രാജ്യസഭയില്‍ സ്മാര്‍ട്ട് ഫോണില്ലാത്തവരെ സഹായിക്കാനാണ് ജിപിഎസിനെ പ്രധാനമായും ആശ്രയിക്കുന്നത്. ഓട്ടോയിലെ ഫെയര്‍മീറ്റര്‍ ജി.പി.എസുമായി ബന്ധിപ്പിക്കുന്നതിനാല്‍ ഫെയര്‍മീറ്ററില്‍ പിന്നെ ക്രമക്കേട് നടത്താന്‍ കഴിയില്ല. ജി.പി.എസ്. ഘടിപ്പിച്ച വാഹനങ്ങളില്‍ സഞ്ചരിക്കുന്ന ദൂരം കണക്കാക്കാം. മൊബൈല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്ക് സഞ്ചരിച്ച ദൂരവും നിരക്കും ആപ്പിലൂടെ നേരിട്ടറിയാനാകും. ഒരോ യാത്രയിലും എത്ര കിലോമീറ്റര്‍ വാഹനം പിന്നിടുന്നുവെന്ന് കണക്കാക്കി അംഗീകൃത നിരക്ക് യാത്രക്കാരനെ അറിയിക്കാന്‍ ആപ്പിലൂടെ കഴിയുമെന്നാണ് റിപ്പോര്‍ട്ട്….

Read More