കിയയുടെ പുതിയ ടെല്യുറൈഡ് ഉടന്‍ വിപണിയിലേക്ക്

കിയയുടെ പുതിയ ടെല്യുറൈഡ് ഉടന്‍ വിപണിയിലേക്ക്

കിയയുടെ നാല് മോഡലുകളാണ് ഇനി പുതുതായി വിപണിയില്‍ എത്തുന്നത്. ഇതില്‍, ഇന്ത്യക്കാരെ ഞെട്ടിക്കാന്‍ ഒരുങ്ങുന്ന വാഹനമാണ് കിയ ടെല്യുറൈഡ്. ടൊയോട്ടയുടെ ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡേവര്‍ തുടങ്ങിയ വാഹനങ്ങളുടെ കളത്തിലേക്കായിരിക്കും ടെല്യുറൈഡും എത്തുക. 3.8 ലിറ്റര്‍ വി6 പെട്രോള്‍ എന്‍ജിനാണ് ടെല്യുറൈഡിന് കരുത്തേകുന്നത്. 290 ബിഎച്ച്പി പവറും 355 എന്‍എം ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്ന കരുത്ത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്സ്. ഓള്‍ വീല്‍ ഡ്രൈവ് മോഡലായ ഈ എസ്യുവി അല്‍പ്പം വലിപ്പം കൂടിയ വാഹനവുമാണ്. 5000 എംഎം നീളവും 1990 എംഎം വീതിയും 1750 എംഎം ഉയരവുമാണ് ഈ വാഹനത്തിനുള്ളത്. 2900 എംഎം എന്ന ഉയര്‍ന്ന വീല്‍ബേസും ഈ വാഹനത്തിന്റെ പ്രത്യേകതയാണ്. ആഡംബര ഭാവവും തലയെടുപ്പുമുള്ള വാഹനമാണ് ടെല്യുറൈഡ്. കിയ ബാഡ്ജിങ്ങ് നല്‍കിയുള്ള ക്രോമിയം ഗ്രില്ലും കുത്തനെയുള്ള ഗ്രില്ലും, ഡിആര്‍എല്ലും സ്‌കിഡ് പ്ലേറ്റ് നല്‍കിയുള്ള മസ്‌കുലര്‍ ബമ്പറും…

Read More

പുതിയ ക്വിഡ് എത്തുന്നു; മുന്‍ തലമുറയില്‍ നിന്ന് അടിമുടി മാറ്റങ്ങളുമായി…

പുതിയ ക്വിഡ് എത്തുന്നു; മുന്‍ തലമുറയില്‍ നിന്ന് അടിമുടി മാറ്റങ്ങളുമായി…

അടിമുടി മാറ്റങ്ങളുമായി റെനോ ക്വിഡ് എത്തുന്നു. രൂപഭംഗി കൊണ്ട് മാത്രം വന്‍ പ്രീതി നേടിയ വാഹനത്തിന്റെ ആദ്യ തലമുറയില്‍ നിന്ന് വളരെയധികം മാറ്റങ്ങളുമായാണ് പുതിയ ക്വിഡ് എത്തുന്നത്. പുതിയ ബംബര്‍, സ്പ്ലിറ്റ് ഹെഡ്ലാംപ്, എല്‍ഇഡി ഡേറ്റൈം റണ്ണിങ് ലാംപ് തുടങ്ങിയവ പുതിയ ക്വിഡിലുണ്ട്. ബംബറിലേയ്ക്ക് ഇറങ്ങിയാണ് ഹെഡ്‌ലാംപുകളുടെ സ്ഥാനം. പുതിയ ടെയില്‍ ലാംപ് കൂടാതെ പിന്നിലും കാര്യമായ മാറ്റങ്ങളുണ്ട്. അടുത്തിടെ വിപണിയിലെത്തിയ ട്രൈബറിനോട് സാമ്യമുള്ള ഇന്റീരിയറാണ്. എട്ട് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയുണ്ട്. ആദ്യ മോഡലിലെ 800 സിസി, ഒരു ലിറ്റര്‍ എന്‍ജിനുകളുടെ ബിഎസ് 6 പതിപ്പായിരിക്കും പുതിയ ക്വിഡില്‍. മാനുവല്‍ എഎംടി ഗിയര്‍ബോക്സുകളും വാഹനത്തില്‍ പ്രതീക്ഷിക്കാം. പുതിയ മോഡല്‍ അടുത്ത മാസം വിപണിയില്‍ എത്തുമെന്നാണ് സൂചന.

Read More

എക്‌സ്.യു.വി 500; പെട്രോള്‍ എന്‍ജിന്‍ പതിപ്പ് നിര്‍ത്തലാക്കാന്‍ മഹീന്ദ്രയുടെ തീരുമാനം

എക്‌സ്.യു.വി 500; പെട്രോള്‍ എന്‍ജിന്‍ പതിപ്പ് നിര്‍ത്തലാക്കാന്‍ മഹീന്ദ്രയുടെ തീരുമാനം

എക്‌സ്.യു.വി 500ന്റെ പെട്രോള്‍ എന്‍ജിന്‍ പതിപ്പ് നിര്‍ത്തലാക്കാനൊരുങ്ങി മഹീന്ദ്ര. അതോടൊപ്പം ഡീസല്‍ പതിപ്പിലെ ഉയര്‍ന്ന വകഭേദമായ ഓട്ടോമാറ്റിക് ഓള്‍ വീല്‍ ഡ്രൈവ് മോഡലിന്റെയും ഉത്പാദനം അവസാനിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. എക്‌സ്.യു.വി 500 ഡീസല്‍ പതിപ്പിന്റെ വില ഉയരുന്ന സാഹചര്യത്തിലാണിത്. വേരിയന്റിന്റെ അടിസ്ഥാനത്തില്‍ 1000 രൂപ മുതല്‍ 8000 രൂപ വരെയാണ് എക്‌സ്.യു.വി 500ന്റെ ഡീസല്‍ മോഡലിന് വില ഉയരുന്നത്. മഹീന്ദ്ര എക്‌സ്.യു.വി 500ന് ഡബ്ല്യു 3 മുതല്‍ ഡബ്ല്യു 11 ഓപ്ഷണല്‍ ഓട്ടോമാറ്റിക് വരെ 11 വേരിയന്റുകളാണുള്ളത്. 12.31 ലക്ഷം രൂപ മുതല്‍ 18.62 ലക്ഷം രൂപ വരെയാണ് ഈ വേരിയന്റുകളുടെ ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില. 140 ബിഎച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കുമേകുന്ന 2.2 ലിറ്റര്‍ എന്‍ജിനാണ് എക്‌സ്.യു.വി 500ന്റെ പെട്രോള്‍ മോഡലില്‍ പ്രവര്‍ത്തിച്ചിരുന്നത്. 155 ബിഎച്ച്പി കരുത്തും 360 എന്‍എം ടോര്‍ക്കുമേകുന്ന 2.2 ലിറ്റര്‍…

Read More

പുതിയ പദ്ധതിയുമായി ഹ്യൂണ്ടായ്; 2025 ഓടെ ചെറു വൈദ്യുത കാര്‍ വിപണിയിലെത്തും

പുതിയ പദ്ധതിയുമായി ഹ്യൂണ്ടായ്; 2025 ഓടെ ചെറു വൈദ്യുത കാര്‍ വിപണിയിലെത്തും

2025 ഓടെ ചെറിയ വൈദ്യുത കാര്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങി ഹ്യൂണ്ടായ്. ആഗോളതലത്തില്‍ 25 വൈദ്യുത വാഹനങ്ങള്‍ വില്‍പ്പനയ്ക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി ഇപ്പോള്‍ നീങ്ങുന്നത്. വൈദ്യുത വാഹന വിഭാഗത്തില്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ പ്രാദേശികമായി ബാറ്ററി നിര്‍മാണം തുടങ്ങാനുള്ള സാധ്യതയും എച്ച്എംഐഎല്‍ പരിശോധിക്കുന്നുണ്ട്. അതിനിടെ പരിമിതമായ തോതില്‍ വില്‍പ്പന തുടങ്ങിയ കോന ഇന്ത്യയില്‍ മികച്ച പ്രതികരണമാണു സൃഷ്ടിക്കുന്നതെന്നും ഹ്യൂണ്ടായ് കരുതുന്നു.

Read More

സെല്‍ഫ് ബാലന്‍സിങ് സ്‌കൂട്ടറുമായി ബോംബെ ഐഐറ്റിയിലെ വിദ്യാര്‍ത്ഥികള്‍

സെല്‍ഫ് ബാലന്‍സിങ് സ്‌കൂട്ടറുമായി ബോംബെ ഐഐറ്റിയിലെ വിദ്യാര്‍ത്ഥികള്‍

ഇലക്ട്രിക് മോട്ടോറില്‍ ഓടുന്ന സെല്‍ഫ് ബാലന്‍സിംഗ് സ്‌കൂട്ടറുകള്‍ വികസിപ്പിച്ചെടുത്ത് ഐഐറ്റിയിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. ഐഐറ്റി ബോംബെയില്‍ നിന്ന് ഇന്‍കുബേറ്റ് ചെയ്ത സ്റ്റാര്‍ട്ടപ്പ് ചെലവേറിയതല്ലാത്ത സെല്‍ഫ് ബാലന്‍സിംഗ് ടെക്നോളജിയാണ് സ്‌കൂട്ടറില്‍ ഉപയോഗിച്ചിരിക്കുന്നത്. എന്തായാലും ഇതില്‍ നിന്ന് സ്‌കൂട്ടറുകളുടെ ട്രെന്‍ഡ് മാറുകയാണെന്ന് വ്യക്തം. വികാസ് പോദാര്‍, അഷുതോഷ് ഉപധ്യായ് എന്നീ രണ്ട് ഐഐറ്റി ബിരുദധാരികളുടെ ലിഗര്‍ മൊബിലിറ്റി എന്ന ഇലക്ട്രിക് വെഹിക്കിള്‍ സ്റ്റാര്‍ട്ടപ്പാണ് കുറഞ്ഞ ചെലവില്‍ സെല്‍ഫ് ബാലന്‍സിംഗ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഈ സംവിധാനം ഏത് ഓട്ടോമാറ്റിക് സ്‌കൂട്ടറുകളിലും ഘടിപ്പിക്കാം. സ്‌കൂട്ടറിന്റെ 10 ശതമാനമാണ് ഇതിന്റെ ചെലവ്.

Read More

പുതിയ വകഭേതങ്ങളുമായി വെസ്പ; യുഎസ് വിപണിയില്‍ അവതരിപ്പിച്ചത് രണ്ട് മോഡലുകള്‍

പുതിയ വകഭേതങ്ങളുമായി വെസ്പ; യുഎസ് വിപണിയില്‍ അവതരിപ്പിച്ചത് രണ്ട് മോഡലുകള്‍

പുതിയ രണ്ട് 50 സിസി സ്‌കൂട്ടറുകള്‍ യു.എസ് വിപണിയില്‍ അവതരിപ്പിച്ച് വെപ്‌സ. വെസ്പ പ്രിമാവേര, വെസ്പ സ്പ്രിന്റ് എന്നീ മോഡലുകളാണ് കമ്പനി അവതരിപ്പിച്ചത്. മണിക്കൂറില്‍ 30 മൈലായി (ഏകദേശം 48 കിമീ) മിനി സ്‌കൂട്ടറുകളുടെ ടോപ് സ്പീഡ് പരിമിതപ്പെടുത്തിയിരിക്കുന്നു. രൂപകല്‍പ്പനയില്‍ ഇരു സ്‌കൂട്ടറുകളും അല്‍പ്പം വ്യത്യസ്തമാണ്. സ്പ്രിന്റ് സ്‌കൂട്ടറില്‍ ആധുനിക സ്‌റ്റൈലിംഗ്, സമചതുരമായ ഹെഡ്ലൈറ്റ് എന്നിവ കാണാം. വൃത്താകൃതിയിലുള്ള റെട്രോ ഹെഡ്ലൈറ്റാണ് പ്രിമാവേരയില്‍ ഒരുങ്ങുന്നത്. രണ്ട് സ്‌കൂട്ടറുകളുടെയും സീറ്റിന്റെ ഉയരം 790 മില്ലി മീറ്ററാണ്. എട്ട് ലിറ്ററാണ് ഇന്ധന ടാങ്കിന്റെ ശേഷി. 34.3 കിലോമീറ്റര്‍ ഇന്ധനക്ഷമത ലഭിക്കുമെന്ന് വെസ്പ അവകാശപ്പെടുന്നു. അതായത്, ടാങ്ക് നിറയെ ഇന്ധനം നിറച്ചാല്‍ ഏകദേശം 275 കിലോമീറ്റര്‍ സഞ്ചരിക്കാം. രണ്ട് സ്‌കൂട്ടറുകള്‍ക്കും കരുത്തേകുന്നത് 49 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ്. ഈ മോട്ടോര്‍ 3.2 ബിഎച്ച്പി പരമാവധി കരുത്ത് മാത്രമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. കണ്ടിനുവസ്ലി…

Read More

ആദ്യത്തെ ഓള്‍ ഇലക്ട്രിക് ട്രക്ക്; റിനോ 5536 ഉടന്‍ എത്തും

ആദ്യത്തെ ഓള്‍ ഇലക്ട്രിക് ട്രക്ക്; റിനോ 5536 ഉടന്‍ എത്തും

ആദ്യ ഓള്‍ ഇലക്ട്രിക് ട്രക്കായ റിനോ 5536 ഇന്‍ഫ്രാപ്രൈം പുറത്തിറക്കാന്‍ ഒരുങ്ങി ലോജിസ്റ്റിക്സ് ടെക്നോളജീസ് (IPLT) . രാജ്യത്തെ നിര്‍മാണ മേഖലയിലെ ആവശ്യങ്ങള്‍ക്ക് പര്യാപ്തമായ വിധത്തിലാണ് ഇലക്ട്രിക് ട്രക്കിന്റെ നിര്‍മാണം. കമ്പനിയുടെ ഫരീദാബാദ് പ്ലാന്റില്‍ 2020 ജനുവരി മുതലാണ് റിനോ പ്രൊഡക്ഷന്‍ മോഡലിന്റെ നിര്‍മാണം ആരംഭിക്കുക. സ്വന്തമായി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. റിനോയുടെ ഡിസൈനും നിര്‍മാണവും ഇന്ത്യയിലാണ്. 60 ടണ്‍ ഭാരവാഹക ശേഷിയുളളതാണ് റിനോ 5536 ഇലക്ട്രിക് ട്രക്ക്. 276 kWh ബാറ്ററിയാണ് വാഹനത്തിലുള്ളത്. ഒറ്റചാര്‍ജില്‍ 200-300 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കും. 483 ബിഎച്ച്പി കരുത്തേകുന്നതാണ് ഇതിലെ ഇലക്ട്രിക് മോട്ടോര്‍. മണിക്കൂറില്‍ 90 കിലോമീറ്ററാണ് ട്രക്കിന്റെ പരമാവധി വേഗത. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സൗകര്യവും വാഹനത്തിലുണ്ട്. അടുത്ത വര്‍ഷം 1000 ഇലക്ട്രിക് ട്രക്കുകളും 2021ല്‍ 10000 ഇലക്ട്രിക് ട്രക്കുകളും നിരത്തിലെത്തിക്കാനാണ് ഐപിഎല്‍ടി ലക്ഷ്യമിടുന്നത്.

Read More

ഫെറാറി; F8 ട്രിബ്യൂട്ടോ അടുത്ത വര്‍ഷം ഇന്ത്യയിലെത്തും

ഫെറാറി; F8 ട്രിബ്യൂട്ടോ അടുത്ത വര്‍ഷം ഇന്ത്യയിലെത്തും

  ഫെറാറിയുടെ F8 ട്രിബ്യൂട്ടോ അടുത്ത വര്‍ഷം ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് സൂചന. ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മ്മാതാക്കളായ ഫെറാറി 2019 ജനീവ മോട്ടോര്‍ ഷോയിലാണ് വാഹനം അവതരിപ്പിച്ചത്. 4.02 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ജനപ്രിയ 488GTB യുടെ പിന്‍ഗാമിയാണ് ഫെറാറി F8 ട്രിബ്യൂട്ടോ. കമ്ബനിയുടെ അവസാനത്തെ ഹൈബ്രിഡ് ഇതര V8 സൂപ്പര്‍കാറും ഇതാണ്. 488GTB യില്‍ നിന്ന് കടമെടുത്ത 3.9 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് V8 എഞ്ചിനാണ് ഫെറാറി F8 ട്രിബ്യൂട്ടോയുടെ കരുത്ത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സില്‍ 720 bhp കരുത്തും 770 Nm torque ഉം എഞ്ചിന്‍ ഉത്പാദിപ്പിക്കും. 2.9 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വാഹനത്തിന് കഴിയും. കൂടാതെ 0-200 കിലോമീറ്റര്‍ വേഗത 7.8 സെക്കന്‍ഡിനുള്ളില്‍ നേടാനും F8 ട്രിബ്യൂട്ടോയ്ക്ക് കഴിവുണ്ട്. പുതിയ ഷാര്‍പ്പ് ക്രീസുകള്‍, പിന്നില്‍ ഒരു…

Read More

മാരുതി സുസുക്കി; എസ്-പ്രെസോയുടെ രേഖാ ചിത്രങ്ങള്‍ പുറത്ത്

മാരുതി സുസുക്കി; എസ്-പ്രെസോയുടെ രേഖാ ചിത്രങ്ങള്‍ പുറത്ത്

മാരുതി സുസുക്കി മൈക്രോ എസ്.യു.വിയായ എസ്-പ്രെസോയുടെ രേഖാ ചിത്രങ്ങള്‍ പുറത്ത്. ഈ മാസം അവസാനത്തോടെ വാഹനം വിപണിയിലെത്തുന്നതിന് മുന്നോടിയായാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. 3.3 ലക്ഷം രൂപമുതല്‍ 4.5 ലക്ഷം രൂപ വരെയായിരിക്കും കാറിന്റെ വില എന്നാണ് സൂചന. പത്തു വേരിയന്റുകളിലായാണ് പുതിയ കാര്‍ വില്‍പനയ്ക്കെത്തുക. കണ്‍സെപ്റ്റ് മോഡലില്‍ കാര്യമായ മറ്റം വരുത്താതെ മാരുതിയുടെ ഹാര്‍ട്ടെക്ട് പ്ലാറ്റ്ഫോമില്‍ ബോക്സി ഡിസൈന്‍ ശൈലിയിലാണ് എസ്-പ്രെസോ നിര്‍മിച്ചിരിക്കുന്നത്. ആള്‍ട്ടോയെക്കാള്‍ വലുതും ബ്രെസയേക്കാള്‍ കുഞ്ഞനുമാണീ വാഹനം. നീളത്തില്‍ ക്വിഡിനേക്കാള്‍ കുഞ്ഞനും ഉയരത്തില്‍ ക്വിഡിനെക്കാള്‍ വലിയ വാഹനവുമാണ് എസ്-പ്രെസോ.

Read More

സിപ്ട്രോണ്‍; ടാറ്റ മോട്ടോഴ്സിന്റെ പുതിയ ബ്രാന്‍ഡ് എത്തുന്നു

സിപ്ട്രോണ്‍; ടാറ്റ മോട്ടോഴ്സിന്റെ പുതിയ ബ്രാന്‍ഡ് എത്തുന്നു

  വൈദ്യുത വാഹന സാങ്കേതികവിദ്യയ്ക്കായി ടാറ്റ മോട്ടോഴ്സിന്റെ പുതിയ ബ്രാന്‍ഡ് എത്തുന്നു. സിപ്ട്രോണ്‍ എന്ന പേരില്‍ ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ പുതിയ ബ്രാന്‍ഡ് പ്രവര്‍ത്തനം ആരംഭിക്കും. വൈദ്യുത വാഹനങ്ങള്‍ക്കു ഗണ്യമായ വില്‍പ്പന കൈവരിക്കാനും പുത്തന്‍ സാങ്കേതികവിദ്യകള്‍ ന്യായവിലയ്ക്ക് ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കു ലഭ്യമാക്കാനുമുള്ള ടാറ്റയുടെ ആദ്യ ശ്രമമാണിതെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. കാര്യക്ഷമതയേറിയ ഹൈ വോള്‍ട്ടേജ് സിസ്റ്റം, മികച്ച പ്രകടനക്ഷമത, ദീര്‍ഘദൂര റേഞ്ച്, അതിവേഗ ബാറ്ററി ചാര്‍ജിങ് എന്നിവയൊക്കെയാണു സിപ്ട്രോണിന്റെ മികവായി ടാറ്റ മോട്ടോഴ്സ് നിരത്തുന്നത്. ഒപ്പം ബാറ്ററിക്ക് എട്ടു വര്‍ഷ വാറന്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നു. പോരെങ്കില്‍ സിപ്ട്രോണ്‍ ശ്രേണി ഐ പി 67 നിലവാരം പാലിക്കുമെന്നും ടാറ്റ മോട്ടോഴ്സ് ഉറപ്പു നല്‍കുന്നു. പത്തു ലക്ഷത്തോളം കിലോമീറ്റര്‍ പരീക്ഷണ ഓട്ടത്തിലൂടെ മികവ് തെളിയിച്ചാണ് സിപ്ട്രോണ്‍ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നതെന്ന് കമ്പനി വെളിപ്പെടുത്തി.

Read More