ക്രിക്കറ്റ് പ്രമേയമാക്കി സച്ചിന്‍ വരുന്നു, മോഷന്‍ പോസ്റ്റര്‍ പുറത്ത്

sachin

ധ്യാന്‍ ശ്രീനിവാസ്, അജു വര്‍ഗീസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന സച്ചിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം ഒരു മുഴുനീള എന്റര്‍ടെയ്ന്‍മെന്റാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

രേഷ്മ രാജനാണ് ചിത്രത്തിലെ നായിക. ഹരീഷ് കണാരന്‍, രണ്‍ജി പണിക്കര്‍, രമേഷ് പിഷാരടി, അപ്പാനി ശരത്, മണിയന്‍പിള്ള രാജു, മാല പാര്‍വതി എന്നിവരും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. എസ്.എല്‍. പുരം ജയസൂര്യ തിരക്കഥ രചിക്കുന്ന ചിത്രം നിര്‍മിക്കുന്നത് ജൂഡ് ആഗ്‌നേല്‍, ജൂബി നൈനാന്‍ എന്നിവരാണ്.

share this post on...

Related posts