പുതിയ ആപ്പിള്‍ ഐ ഫോണ്‍ ഡിസൈന്‍ ഇങ്ങനെ

പുതിയ ആപ്പിള്‍ ഐഫോണിന്റെ ഡിസൈന്‍ സംബന്ധിച്ചുള്ള സൂചനകള്‍ പുറത്തായി. പ്രമുഖ ഫോണ്‍ കവര്‍ നിര്‍മ്മാതാക്കള്‍ ഗോസ്റ്റിക്കിന്റെ കവര്‍ ഡിസൈന്‍ വച്ചാണ് ഫോബ്‌സിന്റെ ടെക് ലേഖകന്‍ ഗോര്‍ഡന്‍ കെല്ലി ഐഫോണ്‍ ഡിസൈനുകള്‍ പ്രവചിക്കുന്നത്. ഐഫോണ്‍ ലോഞ്ചിന് രണ്ട് മാസം മുന്‍പ് ഐഫോണ്‍ കവര്‍ പുറത്തുവിടുന്ന കമ്പനിയാണ് ഗോസ്റ്റിക്ക്. അതിനാല്‍ തന്നെ ഐഫോണ്‍ ഡിസൈന്‍ ഇത് തന്നെയായിരിക്കും എന്നാണ് ടെക് വൃത്തങ്ങള്‍ക്കിടയിലുള്ള വാര്‍ത്ത. ഇപ്പോള്‍ പ്രീബുക്കിംഗ് ആരംഭിച്ചിട്ടുള്ള ഈ കവറുകള്‍ പ്രകാരം പുതിയ ഐഫോണിന് പുതിയ മ്യൂട്ട് ബട്ടണ്‍ ഉണ്ടാകും. പിന്നെ പിന്നിലെ ക്യാമറ സംവിധാനം സ്റ്റ്വവ് ടോപ്പ് മോഡലിലാണ്. മൂന്ന് ക്യാമറകള്‍ ഉള്ള ഈ സെറ്റപ്പ് നേരത്തെ തന്നെ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഈ ഡിസൈന്‍ തന്നെയായിരിക്കും പുതിയ ഐഫോണിന് ഉണ്ടാകുക എന്ന സൂചന ലഭിക്കുന്നത്.

share this post on...

Related posts