ട്രൈബറിന്‍റെ കരുത്ത് കൂട്ടാനൊരുങ്ങി റെനോ, നെഞ്ചിടിപ്പില്‍ എതിരാളികള്‍

ഫ്രഞ്ച് വാഹനനിര്‍മ്മാതാക്കളായ റെനോ ഇന്ത്യ 2019 ഓഗസ്റ്റിലാണ് ട്രൈബറിനെ റെനോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. മികച്ച പ്രതികരണമാണ് വിപണിയില്‍ ഈ വാഹനത്തിന്. ഇപ്പോഴിതാ പുതിയ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ കമ്പനി വികസിപ്പിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ഡസ്റ്റര്‍ എസ്യുവിയില്‍ ഉള്‍പ്പെടെ വിദേശത്ത് വില്‍ക്കുന്ന നിരവധി കാറുകളില്‍ റെനോ വാഗ്ദാനം ചെയ്യുന്ന 1.3 ലിറ്റര്‍ നാല് സിലിണ്ടര്‍ ടഇല യൂണിറ്റിന്റെ ഡീട്യൂണ്‍ ചെയ്ത 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ യൂണിറ്റായിരിക്കും ഈ പുതിയ പെട്രോള്‍ എഞ്ചിനെന്നും ആദ്യമിത് റെനോ ട്രൈബറിലാവും പരീക്ഷിക്കുകയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ട്രൈബറിന്റെ ചിറകിലേറി നവംബര്‍ മാസത്തെ വില്‍പ്പനയില്‍ 77 ശതമാനത്തിന്റെ വളര്‍ച്ചാണ് റെനോ നേടിയത്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 6134 വാഹനങ്ങളാണ് നിരത്തിലെത്തിച്ചതെങ്കില്‍ 2019 നവംബറില്‍ 10,882 വാഹനങ്ങള്‍ റെനോ നിരത്തിലെത്തിച്ചെന്നാണ് കണക്കുകള്‍. ഇതോടെ ഇന്ത്യയിലെ അഞ്ചാമത്തെ വലിയ കാര്‍ നിര്‍മ്മാതാക്കളായും റെനോ മാറി.

എംപിവി ശ്രേണിയില്‍ മാരുതി സുസുക്കി എര്‍ട്ടിഗയ്ക്ക് തൊട്ടുതാഴെയുള്ള സെഗ്മെന്റിലാണ് ട്രൈബറിന്റെ സ്ഥാനം. ലോഡ്ജിക്ക് ശേഷം റെനോ ഇന്ത്യയിലെത്തിക്കുന്ന രണ്ടാമത്തെ മള്‍ട്ടി പര്‍പ്പസ് വാഹനമാണിത്. സിഎംഎഫ്എ പ്ലാറ്റ് ഫോമില്‍ എത്തുന്ന വാഹനത്തിന് റെനോ ക്യാപ്ച്ചറുമായി ചെറിയ സാമ്യമുണ്ട്. ത്രീ സ്ലേറ്റ് ഗ്ലില്‍, സ്പോര്‍ട്ടി ബംബര്‍, റൂഫ് റെയില്‍സ്, ഹെഡ്ലൈറ്റ്, ഡേ ടൈം റണ്ണിങ് ലൈറ്റ് എന്നിവയും വാഹനത്തെ വേറിട്ടതാക്കുന്നു. ഏഴ് പേര്‍ക്ക് വരെ യാത്ര ചെയ്യാവുന്ന ട്രൈബറില്‍ കുറഞ്ഞ വിലയാണ് പ്രധാന പ്രത്യേകത. 4.95 ലക്ഷം രൂപ മുതലാണ് ഇന്ത്യയില്‍ വാഹനത്തിന്റെ എക്സ്ഷോറൂം വില.

നിലവില്‍ പെട്രോള്‍ എന്‍ജിന്‍ മാത്രമാണ് ട്രൈബറിലുള്ളത്. 72 ബിഎച്ച്പി പവറും 96 എന്‍എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണിത്. 5 സ്പീഡ് മാനുവല്‍, 5 സ്പീഡ് എഎംടിയാണ് ട്രാന്‍സ്മിഷന്‍. ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍ ടോണ്‍ ഇന്റീരിയര്‍, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, റിവേഴ്‌സ് ക്യാമറ തുടങ്ങിയവയും സുരക്ഷയ്ക്കായി ഡ്യുവല്‍ എയര്‍ബാഗ് കൂടാതെ സൈഡ് എയര്‍ബാഗുകളും സ്പീഡ് വാണിങ് സിസ്റ്റം തുടങ്ങിയവയും വാഹനത്തിലുണ്ട്.

മൂന്നാം നിരയിലെ നീക്കം ചെയ്യാവുന്ന സീറ്റുകള്‍, മടക്കാവുന്ന മധ്യനിര സീറ്റുകള്‍, മൂന്നാമത്തെ വരികള്‍ക്കുള്ള പ്രത്യേക എസി വെന്റുകള്‍, ആന്‍ഡ്രോയിഡ് ഓട്ടോ ആപ്പിള്‍ കാര്‍പ്ലേയ്‌ക്കൊപ്പം ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഏജട നാവിഗേഷന്‍, പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, പവര്‍ഡ് വിംഗ് മിററുകള്‍ എന്നിവയാണ് വാഹനത്തിന്റെ മറ്റ് പ്രധാന സവിശേഷതകള്‍.

റെനോ വികസിപ്പിക്കുന്ന പുതിയ ടര്‍ബോ പെട്രോള്‍ എഞ്ചിന് 95 യവു കരുത്ത് പുറപ്പെടുവിക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ എഞ്ചിന്‍ കൂടി ചേരുന്നതോടെ ട്രൈബറിന്റെ വിപണിയിലിും നിരത്തിലുമുള്ള ട്രൈബറിന്റെ കുതിപ്പിന് വേഗത കൂടുമെന്നുറപ്പ്.

മാത്രമല്ല റെനോ ഇന്ത്യ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ നാലു മീറ്ററില്‍ താഴെയുള്ള കോംപാക്റ്റ് എസ്യുവിയിലും ഈ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഉള്‍പ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഒആഇ എന്ന കോഡ് നാമമുള്ള പുതിയ കോംപാക്റ്റ് എസ്യുവി 2020 -ല്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്വിഡ്, ട്രൈബര്‍ എന്നിവ ഒരുങ്ങുന്ന അതേ ഇങഎഅ പ്ലാറ്റ്‌ഫോം ഉപയോഗിച്ചാവും പുതിയ വാഹനവും നിര്‍മ്മിക്കുക.

Related posts