‘ അത് കോഹ്ലിയുടെ കൈകളില്‍ ഭദ്രം… രോഹിത് വേണ്ട ‘ – നെഹ്‌റ

631554-vndfv
രോഹിത് ശര്‍മ്മയെ ഇന്ത്യന്‍ ടി20 ടീമിന്റെ സ്ഥിരം ക്യാപ്റ്റനാക്കണമെന്ന് ആവശ്യങ്ങള്‍ ഉയര്‍ന്ന് വരവെ ഇക്കാര്യത്തില്‍ അഭിപ്രായം വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ താരം ആശിഷ് നെഹ്‌റ രംഗത്ത്. ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍സി നിലവില്‍ വിരാട് കോഹ്ലിയുടെ കൈകളില്‍ ഭദ്രമാണെന്നും തിടുക്കത്തില്‍ മാറ്റങ്ങളൊന്നും വരുത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിരാട് കോഹ്ലിക്ക് പകരം രോഹിത് ശര്‍മ്മയെ ഇന്ത്യന്‍ ടി20 നായകനാക്കണോ എന്ന ചോദ്യത്തിന് നെഹ്‌റയുടെ മറുപടി ഇങ്ങനെ, എനിക്ക് അങ്ങനെ തോന്നുന്നില്ല. ഇപ്പോളത്തെ സമയം ചെയ്യേണ്ട കാര്യമല്ല ഇത്. നോക്കൂ, ഇപ്പോള്‍ ഇന്ത്യന്‍ നായകനെന്ന നിലയില്‍ മൂന്ന് ഫോര്‍മാറ്റിലും വിരാട് കോഹ്ലി മികവ് കാട്ടുന്നുണ്ട്. വിരാട് മികച്ച രീതിയില്‍ ടീമിനെ നയിക്കുമ്പോള്‍ തീര്‍ത്തും അപ്രസക്തമായ ചോദ്യമാണിത്. നെഹ്‌റ പറഞ്ഞുനിര്‍ത്തി.

” വിവാഹം കഴിഞ്ഞെന്നു വെച്ച് പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്നേ…, കോഹ്ലിയോട് അനുഷ്‌കയുടെ പരിഭവം.. ”

എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇക്കാര്യത്തില്‍ എന്താണ് സംഭവിക്കുകയെന്നത് തനിക്കറിയില്ലെന്നാണ് നെഹ്‌റ പറയുന്നത്. കുറച്ച് നാളുകള്‍ക്ക് ശേഷം താന്‍ ടെസ്റ്റ് ക്യാപ്റ്റനാകാന്‍ മാത്രം യോജിച്ച ആളാണെന്ന് കോഹ്ലിക്ക് തോന്നിയാല്‍ നമുക്കൊന്നും ചെയ്യാനാകില്ലെന്നും അത്തരം കാര്യങ്ങളൊന്നും നമ്മുടെ കൈകളിലല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

share this post on...

Related posts