കേവലഭൂരീപക്ഷം കടന്ന് എന്‍ഡിഎയുടെ മുന്നേറ്റം: കേരളത്തില്‍ യുഎഡിഎഫ് തരംഗം


ഡല്‍ഹി: ലോക്‌സഭ തെരഞ്ഞടുപ്പില്‍ കേവലഭൂരിപക്ഷവും കടന്ന് എന്‍ഡിഎയുടെ മുന്നേറ്റം. പത്തരയോടുള്ള സൂചനകളില്‍ എന്‍ഡിഎ 542 ല്‍ 335 സീറ്റിലേക്ക് എന്‍ഡിഎയുടെ ലീഡ് ഉയര്‍ന്നു.
മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന യുപിഎ വളരെ പിന്നിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ദേശീയതലത്തില്‍ 10 ഏജന്‍സികള്‍ നടത്തിയ എക്‌സിറ്റ് പോള്‍ സര്‍വേകളില്‍ ഒന്‍പതിലും എന്‍ഡിഎയ്ക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നു.10 സര്‍വേകളുടെയും പൊതുശരാശരി പ്രകാരം, ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) 304 സീറ്റ് നേടും. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഐക്യപുരോഗമന സഖ്യത്തിന് (യുപിഎ) 120 സീറ്റ്. ഇരുമുന്നണിയുടെയും ഭാഗമല്ലാത്ത മറ്റു കക്ഷികളെല്ലാം ചേര്‍ന്ന് 118 സീറ്റ് നേടും. 2014ലെ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ 336 സീറ്റും യുപിഎ 58 സീറ്റും മറ്റു കക്ഷികള്‍ 149 സീറ്റുമാണു നേടിയത്.

കഴിഞ്ഞദിവസം ഘടകകക്ഷികള്‍ക്ക് ഒരുക്കിയ അത്താഴവിരുന്നില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രകടിപ്പിച്ച സന്തോഷത്തിനു വന്‍വിജയം വരാനിരിക്കുന്നുവെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. അമിത് ഷാ വിളിച്ച വിരുന്നില്‍ ആതിഥേയനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആദ്യന്തം പങ്കെടുത്തു. വിരുന്നില്‍ 39 കക്ഷികളുടെ പിന്തുണ എഴുതി വാങ്ങാനും ബിജെപിക്കായി. 2014ല്‍ ഭൂരിപക്ഷം എക്‌സിറ്റ് പോള്‍ സര്‍വേകളും എന്‍ഡിഎ വിജയം പ്രവചിച്ചെങ്കിലും ഒരു ഏജന്‍സി ഒഴികെ മറ്റെല്ലാവരും പറഞ്ഞതിനേക്കാള്‍ വലിയ വിജയമാണ് എന്‍ഡിഎ യഥാര്‍ഥത്തില്‍ നേടിയത്. 2014ല്‍ രണ്ടു സര്‍വേകള്‍ മാത്രമാണ് എന്‍ഡിഎക്ക് മുന്നൂറിലേറെ സീറ്റ് പ്രവചിച്ചിരുന്നത്. ഇത്തവണ 6 സര്‍വേകളും.

ഫലം അനുകൂലമാകുമെന്ന നിഗമനത്തില്‍ കേന്ദ്രമന്ത്രിമാരെല്ലാം ഡല്‍ഹിയില്‍ എത്തണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചിട്ടുണ്ട്. എക്‌സിറ്റു പോളുകള്‍ക്കു പിന്നാലെ കൃതജ്ഞതാ സംഗമം എന്നു പേരിട്ടു പാര്‍ട്ടി ആസ്ഥാനത്തു നടത്തിയ ചടങ്ങിലും എന്‍ഡിഎ അധികാരത്തില്‍ തുടരുമെന്നു നേതാക്കളുടെ ശരീരഭാഷയില്‍ വ്യക്തമായിരുന്നു. ആശംസകളും പൂക്കളുമായി മന്ത്രിമാര്‍ മോദിയെ പൊതിഞ്ഞു. പാര്‍ട്ടിയുടെ വക ഭീമന്‍ ഹാരാര്‍പ്പണവും ഉണ്ടായിരുന്നു. എക്‌സിറ്റ് പോളുകള്‍ ശരിവയ്ക്കുന്ന തരത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യസൂചനകള്‍. വെല്ലുവിളികളൊന്നും തടസ്സമാകാതെ രാജ്യത്ത് എന്‍ഡിഎ മുന്നേറ്റം. വോട്ടെണ്ണലിന്റെ ആദ്യമിനിറ്റില്‍ തുടങ്ങിയ ആധിപത്യം എന്‍ഡിഎ തുടരുന്നു. രാവിലെ ഒന്‍പതരയോടെയുള്ള ഫലസൂചനകളില്‍ 542 ല്‍ 329റെ സീറ്റുകളിലേക്ക് എന്‍ഡിഎയുടെ ലീഡ് ഉയര്‍ന്നു. മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന യുപിഎ വളരെ പിന്നിലാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ദേശീയതലത്തില്‍ 10 ഏജന്‍സികള്‍ നടത്തിയ എക്‌സിറ്റ് പോള്‍ സര്‍വേകളില്‍ ഒന്‍പതിലും എന്‍ഡിഎയ്ക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നു.
കഴിഞ്ഞദിവസം ഘടകകക്ഷികള്‍ക്ക് ഒരുക്കിയ അത്താഴവിരുന്നില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രകടിപ്പിച്ച സന്തോഷത്തിനു വന്‍വിജയം വരാനിരിക്കുന്നുവെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. അമിത് ഷാ വിളിച്ച വിരുന്നില്‍ ആതിഥേയനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആദ്യന്തം പങ്കെടുത്തു. വിരുന്നില്‍ 39 കക്ഷികളുടെ പിന്തുണ എഴുതി വാങ്ങാനും ബിജെപിക്കായി. 2014ല്‍ ഭൂരിപക്ഷം എക്‌സിറ്റ് പോള്‍ സര്‍വേകളും എന്‍ഡിഎ വിജയം പ്രവചിച്ചെങ്കിലും ഒരു ഏജന്‍സി ഒഴികെ മറ്റെല്ലാവരും പറഞ്ഞതിനേക്കാള്‍ വലിയ വിജയമാണ് എന്‍ഡിഎ യഥാര്‍ഥത്തില്‍ നേടിയത്.

share this post on...

Related posts